വാർഷിക പദ്ധതി ഫണ്ട് വിനിയോഗം ; സംസ്ഥാന തലത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്
മലപ്പുറം : 2023-24 സാമ്പത്തിക വർഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഫണ്ട് വിനിയോഗം വിലയിരുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്തുകളിൽ 43.52% ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്താണ്. നഗരസഭകളിൽ 52.05% ചെലവഴിച്ച് പെരിന്തൽമണ്ണ നഗരസഭ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തു 48.24% ചെലവഴിച്ച് പൊന്നാനി നഗരസഭ രണ്ടാം സ്ഥാനത്തുമാണ്. ഗ്രാമ പഞ്ചായത്തുകളിൽ 54.23% ചെലവഴിച്ച തിരുവാലി ഗ്രാമ പഞ്ചായത്ത് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്താണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ 48.57% ചെലവഴിച്ച മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ പതിനൊന്നാം സ്ഥാനത്തുമാണ്.
2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതികൾ എത്രയും പെട്ടെന്ന് ചെലവഴിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. ഡി.പി.സി ചെ...




























