Saturday, August 9

Blog

കെഎസ്ഇബിക്ക് തത്ക്കാലം വിശ്രമം ഇനി കെഎസ്ആര്‍ടിസി ; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എംവിഡി
Information

കെഎസ്ഇബിക്ക് തത്ക്കാലം വിശ്രമം ഇനി കെഎസ്ആര്‍ടിസി ; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എംവിഡി

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെഎസ്ഇബി-എംവിഡി പോര് വലിയ ചര്‍ച്ചയായിരുന്നു. വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് നല്‍കിയതും ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയതുമാണ് ചര്‍ച്ചയായത്. ഇതിന് പിറകെ ഇതാ കെഎസ്ആര്‍ടിസി ബസിന് പിഴ ഈടാക്കിയിരിക്കുകയാണ് എംവിഡി. കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിനാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെതിരെ പിഴ ചുമത്തിയത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിന് എം വി ഡി പിഴയിട്ടത്....
Kerala

ഏക സിവില്‍കോഡ്; സമസ്ത സിപിഎമ്മുമായി സഹകരിക്കും, സെമിനാറില്‍ പങ്കെടുക്കും : ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറില്‍ പങ്കെടുക്കുമെന്നും സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കേരളത്തില്‍ ഈ വിഷയത്തില്‍ ആര് നല്ല പ്രവര്‍ത്തനം നടത്തിയാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സിവില്‍ കോഡ് വിഷയത്തില്‍ കോഴിക്കോട്ടു നടത്തിയ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചിട്ടുണ്ട്. മുസലിം ലീഗുമായും കോണ്‍ഗ്രസുമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. ഏക സിവില്‍ കോഡ് വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പലതരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്. അത്തരം പരിപാടികളില്‍ സഹകരിക്കാനാണു തീരുമാനമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഏകസിവില്‍ കോഡില്‍ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. മതത്...
Other

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

വേങ്ങര: യുവാവിനെ കുളത്തിൽ മുങ്ങിമരിച്ചു. കൈത വളപ്പിൽ സൈതലവിയുടെ മകൻ സഫീർ (21) ആണ് മരിച്ചത്. കണ്ണമംഗലം മേമാട്ടുപ്പാറ വെരണ്ണ്യേങ്ങര കുളത്തിലാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. കബറടക്കം ഇന്ന്.മാതാവ് ഉമ്മുകുൽസു. സഹോദരങ്ങൾ : ഷമീം, സബ്രീന, സുഹയ്യ, ഷിദിൻ.
Crime

16 കാരിയുടെ പരാതി; 75 കാരനായ പൂവാലനെ പോലീസ് അറസ്റ്റ് ചെയ്തു

തിരക്കുള്ള ബസില്‍ പതിനാറുകാരിയെ ശല്യം ചെയ്തതിന് പോലീസ് അറസ്റ്റു ചെയ്ത 75കാരനായ പൂവാലനെ കോടതി റിമാൻഡ് ചെയ്തു.പാലക്കാട് നെല്ലിക്കാട്ടിരി കളത്തില്‍പ്പറന്പില്‍ ദിവാകരനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 8.40നാണ് സംഭവം. പട്ടാന്പിയില്‍ നിന്നു പൊന്നാനിയിലേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ബസ് നീലിയാട് എത്തിയപ്പോള്‍ പിറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി പെണ്‍കുട്ടിയെ മോശവിചാരത്തോടെ സ്പര്‍ശിച്ച്‌ ശല്യം ചെയ്യുകയായിരുന്നു. പലതവണ താക്കീത് നല്‍കിയിട്ടും ശല്യം തുടര്‍ന്നപ്പോള്‍ സഹയാത്രികയായ യുവതിയോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. ഉച്ചയോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 17 വരെ റിമാൻഡ് ചെയ്ത പൊന്നാനി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് മഞ്ചേരി പോക്സോ സ്പെഷല്‍ കോടതിയിലേക്കയച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സൗജന്യ എംബ്രോയ്ഡറി കോഴ്‌സ് കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ 24-ന് തുടങ്ങുന്ന ഹാന്റ് എംബ്രോയ്ഡറി വിത്ത് ബ്രൈഡല്‍ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9846149276.      പി.ആര്‍. 783/2023 ഗസ്റ്റ് അദ്ധ്യാപക ഒഴിവ് കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 14-ന് മുമ്പായി രേഖകള്‍ സഹിതം [email protected] എന്ന ഇ-മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം.      പി.ആര്‍. 784/2023 എം.ബി.എ....
university

സര്‍വകലാശാലാ നീന്തല്‍ അക്കാദമിക്ക് നേട്ടം
സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക പദ്ധതി ഒരുങ്ങുന്നു

തേഞ്ഞിപ്പലം : നീന്തല്‍ പ്രതിഭകളെ വളര്‍ത്താനായി കാലിക്കറ്റ് സര്‍വകലാശാല ആരംഭിച്ച സ്വിമ്മിങ് അക്കാദമിക്ക് ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ കൈനിറയെ മെഡലുകള്‍. നിലമ്പൂര്‍ പീവിസ് സ്‌കൂളില്‍ ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ 20 സ്വര്‍ണവും 11 വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ മൂന്നാം സ്ഥാനം അക്കാദമി കരസ്ഥമാക്കി. കഴിഞ്ഞ രണ്ട് വേനലവധിക്കാലങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സര്‍വകലാശാലാ നീന്തല്‍ക്കുളത്തില്‍ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. അറുനൂറോളം പേരാണ് ഇതില്‍ പങ്കെടുത്തത്. മികച്ച പ്രകടനം നടത്തിയവരെ കണ്ടെത്തി സൗജന്യമായി തുടര്‍പരിശീലനവും നല്‍കി. ഈ വര്‍ഷമാണ് അക്കാദമി തുടങ്ങിയത്. 19 പേര്‍ പങ്കെടുത്തതില്‍ 10 പേര്‍ മെഡല്‍ നേടി.   ടി.എ. ഹര്‍ഷ്, എ. അക്ഷയ് (ജി.എം.എച്ച്.എസ്.എസ്. സി.യു. കാമ്പസ്), കെ. അഭിനവ് (കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളക്കുളം), വി. വരുണ്‍കൃഷ്ണ (സെന്റ് പോള്‍സ...
Education, Information

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്‌മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു, തത്തുല്ല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 2570471, 9846033009. https://app.srccc.in/register എന്ന ലിങ്ക് ഉപയോഗിച്ചും അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 20നകം ലഭിക്കണം....
Kerala, Malappuram

കാലവര്‍ഷം; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

മലപ്പുറം : ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ത്ഥിച്ചു. വെള്ളക്കെട്ടിലും ജലാശയങ്ങളിലും കുട്ടികൾ ഇറങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുകയാണ്‌ ദുരന്തത്തിന്റെ കാഠിന്യം കുറയ്‌ക്കാനുള്ള പ്രധാന മാർഗം. മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കണം. നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേ...
Kerala, Malappuram

വനമഹോത്സവം സമാപിച്ചു

മലപ്പുറം : കേരള വനം-വന്യജീവി വകുപ്പ്, മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ വനമഹോത്സവം-2023ന്റെ സമാപനം മലപ്പുറം ഗവ. കോളേജിൽ പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് കോളജ് അങ്കണത്തിൽ നാട്ടുമാവിൻ തൈകൾ നട്ടുപിടിപ്പിച്ചു. മലപ്പുറം നഗരസഭാ കൗൺസിലർ ജുമൈല ജലീൽ അധ്യക്ഷത വഹിച്ചു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വി.പി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. ഖദീജ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അസി. പ്രൊഫസർ സാബിദ മൂഴിക്കൽ, അസി. പ്രൊഫ. ടി. സജയൻ, നിലമ്പൂർ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എ.കെ. രാജീവൻ എന്നിവർ സംസാരിച്ചു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എസ്. മുഹമ്മദ് നിഷാൽ സ്വാഗതവും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്.എസ് വിനോദ് നന്ദിയും പറഞ്ഞു...
Kerala, Malappuram

കുടുംബശ്രീ റോൾ ഔട്ട് ശിൽപ്പശാല സംഘടിപ്പിച്ചു

പൊന്നാനി : കുടുംബശ്രീ 25-ാം വാർഷികത്തോടനുബന്ധിച്ച് 2023-24 വർഷത്തിൽ നടപ്പാക്കുന്ന ഇതര പദ്ധതികളുടെയും 25 തനതു പദ്ധതികളുടെയും ജില്ലാതല റോൾ ഔട്ട് ശിൽപ്പശാല സംഘടിപ്പിച്ചു. പൊന്നാനി എവറസ്റ്റ് ആട്രിയം കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങ് പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വനിതകളുടെ സാമ്പത്തിക ശാക്തീകരണം, സാമൂഹ്യ ശാക്തീകരണം, സ്ത്രീശാക്തീകരണം എന്നിവ മുൻനിർത്തിയും സ്ത്രീകളുടെ വ്യത്യസ്ത തല കഴിവുകളെയും അവരുടെ പ്രത്യേക നൈപുണ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ആശ്രയ ഗുണഭോക്താക്കൾ, പട്ടിക വിഭാഗക്കാർ, മറ്റു പാർശ്വവത്കരിക്കപ്പെട്ട വിഭാഗക്കാർ, ട്രാൻസ്‌ജെൻഡേഴ്‌സ് തുടങ്ങിയ വ്യത്യസ്ത തലങ്ങളിൽ ഉൾപ്പെട്ടവരാണ് ഗുണഭോക്താക്കൾ. കുടുംബശ്രീ വനിതകൾക്ക് ആയോധന കല പരിശീലിപ്പിക്കുന്ന 'ധീര' പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ ...
Accident

പ്രതിശ്രുത വരൻ സ്കൂട്ടർ അപകടത്തിൽ മരിച്ചു

തേഞ്ഞിപ്പലം : അടുത്തയാഴ്ച വിവാഹം നടക്കാനിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു. പള്ളിക്കല്‍ ബസാർ റൊട്ടിപ്പീടികയില്‍ താമസിക്കുന്ന കല്ലുവളപ്പില്‍ സൈതലവിയുടെ മകന്‍ ഷാഹുല്‍ ഹമീദ് (27) ആണ് മരിച്ചത്. ജൂലൈ 16 ന് യുവാവിന്റെ വിവാഹംനടക്കാനിരിക്കെയാണ് അപകട മരണം. പള്ളിക്കല്‍ ബസാറില്‍ കോഴിക്കച്ചവട സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷാഹുല്‍ ഹമീദ് ഇന്നലെ ഉച്ചയോടെ സ്‌കൂട്ടറില്‍ റൊട്ടിപ്പീടികയിലേക്ക് പോകവേ ടൗണിന് സമീപം വെച്ച് സകൂട്ടര്‍ നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു. അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന യുവാവിനെ ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: ഫാസില, ബുഷറ, മുബശ്ശിറ, ദില്‍ഖാസ്, ഫിദ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നെടുങ്ങോട്ട് മാട് പള്ളി ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും. ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ക്വട്ടേഷന്‍ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റല്‍ സ്റ്റോറിന്റെ നടത്തിപ്പിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ 18-ന് വൈകീട്ട് 4 മണിക്ക് മുമ്പായി സര്‍വകലാശാലാ പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ് വിഭാഗത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.     പി.ആര്‍. 793/2023 ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശന നടപടികള്‍ 10-ന് രാവിലെ 10.30-നും ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളുടെ 11-ന് രാവിലെ 10.30-നും സര്‍വകലാശാലാ കാമ്പസിലെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സില്‍ നടക്കുന്നു. അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.    പി.ആര്‍. 794/2023 എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം എം.എ. പൊളിറ...
Information

വലിയ വാഹനങ്ങൾക്ക് ഗതാഗത നിരോധനം

താനൂർ ബീച്ച് റോഡിൽ കനോലി കനാലിന് കുറുകെയുള്ള താനൂർ അങ്ങാടിപ്പാലം (കൂനൻ പാലം) വഴി വലിയ വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി അസി. എഞ്ചിനീയർ അറിയിച്ചു. താനൂർ വാഴക്കത്തെരു അങ്ങാടി, ഉണ്ണിയാൽ, ഒട്ടുംപുറം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ താനൂർ ബ്ലോക്ക്‌ ജങ്ഷനിൽ നിന്നും ബീച്ചിലേക്കുള്ള റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്....
Information

തേഞ്ഞിപ്പലത്ത് വൻ കുഴൽപണവേട്ട രണ്ടു കോടി രൂപയുമായി താമരശ്ശേരി സ്വദേശി പിടിയിൽ

ബഹു ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ രാമനാട്ടുകര -പെരുമ്പിലവ് ഹൈവേയിൽ കാകഞ്ചേരിയിൽ വെച്ചു തേഞ്ഞിപ്പാലം SHO KO പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കൊടുവള്ളിയിൽ നിന്നും മലപ്പുറം ജില്ലയിൽ വിതരണത്തിനായി കൊണ്ടുവന്ന കാറിന്റെ മുൻവശത്തെ സീറ്റുകളുടെ അടി വശത്തായി പ്ലാറ്റ് ഫോമിൽ നിർമിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപയുടെ അനധികൃത കുഴൽപണം പിടിച്ചെടുത്തു.വാഹനം ഓടിച്ചിരുന്ന താമരശ്ശേരി സ്വദേശിയായ അഷ്റഫ് 45, എന്ന ആളെ അറസ്റ്റ് ചെയ്തു...
Information

മുണ്ടുപറമ്പില്‍ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ വില്ലന്‍ ഡിഎംഡിയോ ?

മലപ്പുറം : മുണ്ടുപറമ്പില്‍ 4 പേര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ കാരണം മാരക രോഗമായ ഡുഷേന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫിയെ കുറിച്ചുള്ള ആധിയാണോയെന്ന് സംശയം. കഴിഞ്ഞ മാസം മൂത്ത കുട്ടിക്ക് ഈ അസുഖമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ മാതാപിതാക്കളുടെയും ഇളയ കുട്ടിയുടെയും പരിശോധന നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതാണ് ഡിഎംഡി എന്ന ഈ അസുഖം. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളെക്കുറിച്ചുള്ള മനോവിഷമം മൂലം ജീവനൊടുക്കിയതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു ധനകാര്യ സ്ഥാപനങ്ങളിലെ മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍ക്ക് സാമ്പത്തികമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. നാലു പേരുടെയും മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ...
Information

ഈ ഓട്ടോകൾ ഇനി അവർക്ക് അതിജീവനത്തിന്റെ സ്‌നേഹയാനം

സെറിബ്രൽപാർസി, ഓട്ടിസം, മൾട്ടിപ്പിൾഡിസിബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ എന്നിവയുമായി പിറന്നുവീണ കുട്ടികളുടെ അമ്മമാർക്ക് സാമൂഹ്യനീതി വകുപ്പിന്റെ 'സ്‌നേഹയാനം' പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഇലക്ട്രിക് ഓട്ടോകൾ ഇനി മലപ്പുറം ജില്ലയിൽ ഓടും. ജീവിതയാത്രയിൽ ഭിന്നശേഷിയുള്ള കുട്ടികളുമായി ജീവിതം ഒറ്റക്ക് പുലർത്തേണ്ട പ്രസീത, നസ്രിയ, റഹ്‌മത്ത് എന്നിവരാണ് ഈ സ്‌നേഹയാന ഓട്ടോകൾ ഇനി ഓടിക്കുക. ഓട്ടിസം, സെറിബ്രൽ പാർസി, ബുദ്ധിപരമായ വെല്ലുവിളികൾ, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയവ ബാധിച്ച കുഞ്ഞുങ്ങളും കൂടാതെ വിധവകളുമായ അമ്മമാർക്ക് ഉപജീവനം കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് 'സ്‌നേഹയാനം'. പദ്ധതിയിൽ ആദ്യമായാണ് മൂന്ന് ഇലക്ട്രിക് ഓട്ടോകൾ ജില്ലയിൽ ഒരുമിച്ച് കൈമാറുന്നത്.3.7 ലക്ഷം രൂപ വീതം വിലയുള്ള മൂന്ന് ഇലക്ട്രിക് ഓട്ടോകളാണ് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം...
Accident

തോട്ടിൽ ഒഴുകി വരുന്ന സാമഗ്രികൾ എടുക്കാൻ ശ്രമിക്കവേ തോട്ടിൽ വീണയാൾ മരിച്ചു

മഞ്ചേരി : കാൽ വഴുതി തോട്ടിൽ വീണയാൾ ഒഴുക്കിൽ പെട്ട് മരിച്ചു. മുട്ടിയറ തോട്ടില്‍ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് അത്താണിക്കല്‍ സ്വദേശി മരിച്ചു. അത്താണിക്കല്‍ പടിഞ്ഞാറേപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന്‍(52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30തോടെ അപകടം. വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകിവരുന്ന സാമഗ്രികള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി തോടിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും മഞ്ചേരി ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
Accident

വീടിനോട് ചേര്‍ന്ന വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. മൂത്തമകള്‍ കുട്ടിയെ വെള്ളക്കെട്ടിന് അപ്പുറത്തുള്ള വീട്ടില്‍ കൊണ്ടുചെന്നാക്കി തിരിച്ചുവരികയും ചെയ്തു. എന്നാല്‍ പിന്നീട് കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെള്ളക്കെട്ടില്‍ വീണുകിടക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം താലൂക്കാശുപത്രിയിലേക്ക് കുഞ്ഞിന്റെ മൃതദേഹം മാറ്റി....
Information

ഓണക്കാലത്ത് റേഷൻ കടകളിലൂടെ പരമാവധി പുഴുക്കലരി ലഭ്യമാക്കാൻ നിർദേശം

മലപ്പുറം: ഓണക്കാലത്ത് റേഷൻ കടകൾ വഴി പരമാവധി പുഴുക്കലരി വിതരണം ചെയ്യാൻ ജില്ലാതല ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗത്തിൽ തീരുമാനം. പച്ചരിയോടൊപ്പം ആനുപാതികമായി പുഴുക്കലരിയും ലഭ്യമാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ആദിവാസി വിഭാഗങ്ങൾ ഏറെയുള്ള നിലമ്പൂർ താലൂക്കിൽ ഇക്കാര്യത്തിൽ പ്രത്യേകം പരിഗണന നൽകണമെന്നും യോഗം നിർദേശിച്ചു. റേഷൻ കാർഡ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ സുതാര്യമാക്കിയതായി ഇതു സംബന്ധിച്ച ചോദ്യത്തിന് ഭക്ഷ്യ കമ്മീഷൻ അംഗം മറുപടി നൽകി. സർക്കാരിന്റെ കെ സ്റ്റോർ പൈലറ്റ് പദ്ധതിയായി ജില്ലയിലെ എല്ലാ താലൂക്കുകളിലും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സപ്ലൈക്കോ ശബരി ഉത്പന്നങ്ങൾ, മിൽമ ഉത്പന്നങ്ങൾ, ചോട്ടു ഗ്യാസ്, 10,000 രൂപയിൽ താഴെയുള്ള ബാങ്കിങ് സർവീസുകൾ തുടങ്ങിയവ കെ സ്റ്റോറുകളിൽ നിന്ന് ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരുന്നവരിൽ നിന്നും രണ്ട് കോടിയി...
Education

ബഷീര്‍ കഥാപാത്രങ്ങളുടെ നേര്‍ചിത്രവും ഇമ്മിണി ബല്യ സുല്‍ത്താന്റെ ബല്യ ഓര്‍മ്മകളുമായി വിദ്യാര്‍ത്ഥികള്‍

കൊടിഞ്ഞി: എം.എ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൈരളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്മായ പരിപാടികളോടെ ബഷീര്‍ അനുസ്മരണ ദിനം ആചരിച്ചു. 'ഇമ്മിണി ബല്യ പുസ്തകോത്സവം' എന്ന ശീര്‍ഷകത്തില്‍ നടന്ന പുസ്തക പ്രദര്‍ശനം ശ്രദ്ധേയവും ഉപകാരപ്രദവുമായി. വിദ്യാര്‍ത്ഥികളില്‍ വായനാശീലവും പുസ്തക പരിചയവും വീണ്ടെടുക്കാന്‍ ഏറെ സഹായകമായി. എന്‍.സി ബുക്ക്‌സുമായി സഹകരിച്ച് നടത്തിയ പുസ്തക പ്രദര്‍ശനം സ്‌കൂള്‍ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി.ടി നജീബ് മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍, സദര്‍ മുഅല്ലിം ജാഫര്‍ ഫൈസി,കൈരളി ക്ലബ്ബ് കണ്‍വീനര്‍ ദിവ്യനായര്‍ ടീച്ചര്‍ സംസാരിച്ചു. ചടങ്ങില്‍ ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കരണം, സമ്മാന വിതരണം, മാഗസിന്‍ പ്രകാശനം എന്നിവ നടന്നു. ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദ്,സുഹ്‌റ, നാരായണി, ബഷീര്‍,ഖാദര്‍, അബൂബക്കര്‍, അബ്ദു റഷീദ്, പിഷാര...
Obituary

മലപ്പുറത്ത് നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : മുണ്ടുപറമ്പിലെ വാടകവീട്ടിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ ബാബുവിന്റെ മകൻ സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സബീഷും ഷീനയും രണ്ടു മുറികളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവർധൻ. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു. കണ്ണൂർ മുയ്യം കുറുമത്തൂർ പരതൂർ ചെക്കിയിൽ നാരായണന്റെ മകളാണ് ഷീന. ഷീനയെ ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ ബന്ധുക്കൾ രാത്രി 11ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂരിലെ ...
Accident

അമരമ്പലം പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി മൂന്നാം ദിവസവും തിരച്ചിൽ

നിലമ്പുർ : കനത്ത മഴ പുഴയിൽ കുത്തൊഴുക്ക് അമരമ്പലം പുഴയില്‍ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു കുതിരപ്പുഴയുടെ താഴെ ഭാഗത്ത് വടപുറം മുതൽ രാമംകുത്തുവരെ തൃക്കൈക്കുത്ത് കടവിൽ ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുന്നത്രാവിലെ ഏഴോടുകൂടി തന്നെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ടുമണിയോടെയാണ് കാണാതായ സുശീലയും പേരക്കുട്ടിയുമടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ അമരമ്പലം പുഴക്കടവില്‍ ഇറങ്ങുന്നത് ഈ സമയത്ത് എന്തിനാണ് കുടുംബം ഇവിടേക്ക് വന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടത്തില്‍പ്പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും സുശീലയും പന്ത്രണ്ട് വയസ്സുള്ള പേരക്കുട്ടിയും ഒഴുക്കില്‍പ്പെടുകയായിരുന്നു. എമർജൻസി റെസ്ക്യൂ ഫോഴ്സ്എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കുതിരപ്പുഴയിൽ അഞ്ചംഗ കുടുംബം അപകടത്തിൽപെട്ട വിവരം പുറംലോകമറിഞ്ഞതു രക്ഷപ...
Information

പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

മലപ്പുറം : പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (7.7.2023) അവധി പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി എസ് സി പരീക്ഷകൾ എന്നിവ മുൻനിശ്ചയപ്രകാരം നടക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. മറ്റ് താലൂക്കുകളിൽ വെള്ളക്കെട്ട് കാരണം കുട്ടികൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ സ്കൂളുകൾക്ക് പ്രാദേശിക അവധി നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും കളക്ടർ അറിയിച്ചു....
Kerala

മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: മുന്‍ തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ പി എം രാജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് രാജേഷിനെ മരിച്ച നിലയില്‍ കണ്ടത്. നിലവില്‍ തിരുമിറ്റക്കോട് പഞ്ചായത്തിലെ പള്ളിപ്പാടം വാര്‍ഡ് മെമ്പര്‍ ആയിരുന്നു. 2010 -15 കാലയളവില്‍ തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സ്ഥാനമനുഷ്ടിച്ചിട്ടുണ്ട്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി....
Kerala, Malappuram

കാലവര്‍ഷം കനത്തു; ജില്ലയില്‍ 24 മണിക്കൂറിനിടെ 38 വീടുകള്‍ക്ക് നാശനഷ്ടം

മലപ്പുറം : കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ 38 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. തിരൂര്‍-1, പൊന്നാനി,-1, തിരൂരങ്ങാടി-3, ഏറനാട്-8, നിലമ്പൂര്‍ -1, കൊണ്ടോട്ടി-24 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. ജില്ലയില്‍ പൊന്നാനി എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ട്. നാല് കുടുംബങ്ങളില്‍ നിന്നായി 13 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. (ആണ്‍-4, പെണ്‍-5, കുട്ടികള്‍ -4). കൂടുതല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പൊന്നാനി എ.വി ഹയര്‍ സെക്കന്ററി സ്‌കൂളിലും ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്....
Education, Information, Kerala, Malappuram

കെട്ടിട നിർമ്മാണ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്

കെട്ടിട നിർമ്മാണ തൊഴിലാളി ബോർഡിലെ അംഗ തൊഴിലാളികളുടെ മക്കൾക്ക് നൽകി വരുന്ന എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് ഒന്നു വരെ സ്വീകരിക്കും. ബോർഡിലെ അംഗതൊഴിലാളികളുടെ മക്കൾക്ക് വിവിധ കോഴ്സുകൾക്ക് നൽകിവരുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷകൾ (ഉന്നത വിദ്യാഭ്യാസ ധനസഹായം) കോഴ്സ് തുടങ്ങിയ ദിവസം മുതൽ 45 ദിവസം വരെ സ്വീകരിക്കുന്നതാണെന്നും ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു....
Kerala, Malappuram

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിദ്യാതീരം പദ്ധതി മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ഐ.ഐ.ടി/ എന്‍.ഐ.ടി എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 17 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകുകയുളളു. ഹയര്‍ സെക്കന്ററി / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങിന് അപേക്ഷിക്കാം....
Crime

8.5 കിലോ കഞ്ചാവുമയി തിരൂരങ്ങാടി സ്വദേശികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

മഞ്ചേരി : 8.5 കിലോ കഞ്ചാവുമായി 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി ഒളകര ഏറാട്ടിൽ ഹനീഫ (42), കൊണ്ടോട്ടി മൊറയൂർ ആനക്കല്ലുങ്ങൽ അർഷാദ്(26), പയ്യന്നാട് കുട്ടിപ്പാറ വെള്ളപ്പാറക്കുന്നിൽ ബൈജു (40), മഞ്ചേരി പുല്ലൂര് ഉള്ളാട്ടിൽ അബൂബക്കർ (40), തിരൂരങ്ങാടി വെളിമുക്ക് സൗത്ത് പാലക്കൽ മേലേ കളത്തിൽ ഷറഫുദ്ദീൻ (51) എന്നിവരെയാണ് എസ് ഐ സുജിത് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം ഡിവൈഎസ്പി പി.അബ്ദുൾ ബഷീറിൻ്റെ നിർദ്ദേശപ്രകാരം മഞ്ചേരി എസ് എച്ച് ഒ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബെഗ്ലൂരിൽ നിന്നു കൊണ്ടു വന്ന കഞ്ചാവ് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറാൻ എത്തിച്ചതായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒന്നര ലക്ഷം രൂപയോളം വില വരും....
Accident

ദേശീയപാതയിൽ കക്കാട് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ദേശീയ പാതയിൽ കക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. തൃശ്ശൂരിൽ നിന്ന് കോഴിക്കോട് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസും മഞ്ചേരിയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന പി ടി എ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 9 മണിക്ക് കക്കാട് ജംക്ഷനിൽ വെച്ചാണ് അപകടം. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്....
university

കാലിക്കറ്റിനെ അറിയാന്‍ ലിവര്‍പൂള്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസും പഠനവകുപ്പുകളും സന്ദര്‍ശിച്ച് ലിവര്‍പൂളിലെ ജോണ്‍ മൂര്‍ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം. വിവിധ വിഷയങ്ങളില്‍ ബിരുദപഠനം നടത്തുന്ന 12 വിദ്യാര്‍ഥികളാണ് ലിവര്‍പൂള്‍ സര്‍വകലാശാലാ അധ്യാപിക തെരേസ ജേക്കബിന്റെ നേതൃത്വത്തിലെത്തിയത്. കാമ്പസിലെ ജേണലിസം, സൈക്കോളജി, ചരിത്രം, ഫോക്ലോര്‍ പഠനവകുപ്പുകളിലും റേഡിയോ സി.യു., സി.ഡി.എം.ആര്‍.പി. എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുമായും ഇവര്‍ സംവദിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ, ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് ആന്‍ഡ് അക്കാദമിക് എക്സ്ചേഞ്ച് റീജണല്‍ മാനേജര്‍ ദീപക് വത്സന്‍, ഡോ. കെ. ഫസലു റഹ്‌മാന്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു....
error: Content is protected !!