Sunday, August 3

Blog

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 15 മുതല്‍ തലശ്ശേരിയില്‍
Information

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 15 മുതല്‍ തലശ്ശേരിയില്‍

മലപ്പുറം അടക്കം വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലക്ഷദ്വീപ്, മാഹി നിവാസികള്‍ക്കുമായി സംഘടിപ്പിക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ജൂണ്‍ 15 മുതല്‍ 20 വരെ തീയതികളിലായി തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന പൊതുപ്രവേശന എഴുത്തു പരീക്ഷയില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. കരസേനയിലേക്ക് ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍, ട്രേഡ്സ്മാന്‍ (പത്താം ക്ലാസ് വിജയിച്ചവര്‍), ട്രേഡ്സ്മാന്‍ (എട്ടാം ക്ലാസ് വിജയിച്ചവര്‍), ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ വിഭാഗങ്ങളിലേക്ക് അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായാണ് റാലി. പൊതു പ്രവേശന പരീക്ഷയുടെ ഫലം www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അഡ്മിറ്റ് കാര്‍ഡ് ഇ.മെയിലില്‍ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് w...
Information

പകരനിരപ്പ് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

താനൂർ : താനാളൂർ ഗ്രാമപഞ്ചായത്തിലെ പകരനിരപ്പ് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം കായിക ന്യൂനപക്ഷക്ഷേമ വഖഫ് റെയിൽവെ മന്ത്രി വി. അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. എം.എൽ.എ ഫണ്ടുപയോഗിച്ച് 27.18 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. പരിപാടിയിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷത വഹിച്ചു. താനാളൂർ മെഡിക്കൽ ഓഫീസർ ഡോ. യു. പ്രതിഭ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ കേരളം പ്രൊജക്ട് മാനേജർ ഡോ. വരുൺ, ഡോ. അഹമ്മദ് കുട്ടി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കുനിയിൽ അമീറ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി സിനി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. സതീശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ മുജീബ് ഹാജി, എൻ.പി അബ്ദുല്ലത്തീഫ്, സുലൈമാൻ അരീക്കാട്, റഫീഖ് മീനടത്തൂർ പങ്കെടുത്തു. കെട്ടിട നിർമാണത്തിന് മികച്ച സഹകരണങ്ങൾ നൽകിയ വടക്കേതിൽ നാസർ, മേലേക്കാട്ടിൽ വേലായ...
Accident, Breaking news, Information

താനൂര്‍ ബോട്ടപകടം: രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

മലപ്പുറം: നാടിനെ ഒന്നാകെ നടുക്കിയ 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററും സര്‍വെയറും അറസ്റ്റില്‍. കേസന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്‍സര്‍വേറ്റര്‍ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടല്‍ നടത്തിയെന്നും സര്‍വെയര്‍ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. മത്സ്യബന്ധന ബോട്ടായിരുന്നു ഇതെന്ന കാര്യം മറച്ചു വെച്ച്, പുതിയ ബോട്ടെന്ന നിലയിലാണ് അറ്റ്ലാന്റികിന് അനുമതി നല്‍കിയത്. ബേപ്പൂരിന്റെ ചുമതലയുള്ള സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററായ പ്രസാദ് ബോട്ടുടമ നാസറെ പലവിധത്തില്‍ സഹായിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബോട്ടിന് ലൈസന്‍സ് പോലും ലഭിക്കാതെയാണ് സര്‍വീസ് നടത്തിയത്. ബോട്ടിന്റെ അപേക്ഷയിന്മേ...
Education

സംസ്ഥാനത്ത് തന്നെ കുടുതൽ ഫണ്ട് അനുവദിച്ച സർക്കാർ വിദ്യാലയം ; ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

താനൂർ : സംസ്ഥാന സർക്കാർ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിവിധ വികസന പദ്ധതികൾക്ക് ഇതിനകം 18 കോടി രൂപ വകയിരുത്തിയതായി കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാനത്ത് തന്നെ കുടുതൽ ഫണ്ട് അനുവദിച്ച സർക്കാർ വിദ്യാലയം ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിൽ 5.5 കോടി രൂപ ചെലവഴിച്ച് പുതുതായി നിർമിക്കുന്ന ഹൈസ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം ദോപ്പാലിൽ നടന്ന ദേശീയ സ്‌കൂൾ കായിക മേളയിൽ 4X100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം നേടിയ ദേവധാർ സ്‌ക:ളിലെ സി.പി അബ്ദുറഹൂഫിനെയും കേന്ദ്ര കായിക മന്ത്രാലയം നടത്തിയ പ്ലാന്റ് കോമ്പിറ്റഷൻ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സി. ആദി മുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു. മലപ്പുറം ജില്ലാവിദ്യാഭ്യാസ...
Information

പ്ലസ്​ വൺ പ്രവേശനം; ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു; റിസൾട്ട്‌ എങ്ങനെ പരിശോധിക്കാം

ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ വി.​എ​ച്ച്.​എ​സ്.​ഇ മെറിറ്റ് ക്വാട്ടയിലെ ട്രയൽ അലോട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. റിസൾട്ട്‌ എങ്ങനെ പരിശോധിക്കാം ▪️വിദ്യാർത്ഥികൾക്ക് https://school.hscap.kerala.gov.in/index.php/candidate_login/ എന്ന ലിങ്ക് വഴി റിസൾട്ട്‌ പരിശോധിക്കാം. ▪️കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ് വേർഡും നൽകിയാണ് റിസൾട്ട് പരിശോധിക്കേണ്ടത്. ▪️അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരവും ഇതാണ്. ▪️ട്രയൽ അലോട്ട്മെന്റ് ശേഷം തിരുത്തലുകൾ പരിശോധിച്ച് 19ന് ആദ്യ അലോട്ട്മെന്റ് നടക്കും. ▪️ഈ വർഷം ആകെ 4,59,330 അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചിട്ടുള്ളത്. ഗവൺമെന്റ്, എയിഡഡ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്.
വി.എച്ച്.എസ്.ഇ . മുപ്പത്തി മൂവായിരത്തി മുപ്പത് (33,030). അൺ എയിഡഡ് 54,585.ആകെ സീറ്റുകൾ 4,58,205 ആണ്. 📌 സ്പോർട്സ് ക്വാട്ടയിൽ 15...
Education

അങ്കണവാടിയും ആരോഗ്യകേന്ദ്രവും നാടിന് സമർപ്പിച്ചു

കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ മണ്ഡലം ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 28 ലക്ഷം ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ നിറമരുതൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കാളാട് ആരോഗ്യകേന്ദ്രവും 12 ലക്ഷം രൂപ ചെലവിൽ നിർമിച്ച ആറാം വാർഡിലെ പടിഞ്ഞാറങ്ങാടി സമന്വയ നഗർ 123-ാം നമ്പർ അങ്കണവാടിയും നാടിന് സമർപ്പിച്ചു. മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. നിറമരുതൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി സൈതലവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രേമ, നിറമരുതൂർ പഞ്ചായത്ത് അംഗം കെ ഹസീന, പഞ്ചായത്ത് സെക്രട്ടറി ബിനുരാജ്, ഡോ. വരുൺ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം കെ.ടി ശശി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ഫാത്തിമ നന്ദിയും പറഞ്ഞു....
Information

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്മെന്റ് ഇന്ന്

ഈ വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക്https://school.hscap.kerala.gov.in/index.php/candidate_login/എന്ന ലിങ്ക് വഴി റിസൾട്ട്‌ പരിശോധിക്കാം. കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ് വേർഡും നൽകിയാണ് റിസൾട്ട് പരിശോധിക്കേണ്ടത്. അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരവും ഇതാണ്.നടക്കുന്ന ട്രയൽ അലോട്ട്മെന്റിന് ശേഷം തിരുത്തലുകൾ പരിശോധിച്ച് 19ന് ആദ്യ അലോട്ട്മെന്റ് നടക്കും. ഈ വർഷം ആകെ 4,59,330 അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചിട്ടുള്ളത്....
Obituary

മകന്റെ മരണ വിവരം അറിഞ്ഞ മാതാവ് കുഴഞ്ഞുവീണു മരിച്ചു

പൊന്നാനി: മകന്റെ മരണവിവരമറിഞ്ഞ ഉമ്മ സങ്കടം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാടിനെ വേദനയിലാഴ്ത്തിയ രണ്ടു മരണങ്ങൾ ഉണ്ടായത്. ആനപ്പടി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാൻ(55) തിങ്കളാഴ്ച പുലർച്ചയാണ് മരണപ്പെട്ടത്. മരണ വാർത്ത അറിഞ്ഞ മാതാവ് ഖദീജ(70) തളർന്നു വീഴുകയും ഉടൻ താലൂക്കാശുപത്രിയിലെത്തിലെത്തിക്കുകയും ചെയ്തു. പിന്നീട് ഉമ്മയും മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലർച്ച 4.30 ന് മകൻ മരണപ്പെട്ടത് മാതാവ് 6.30നും. വിദേശത്ത് ജോലി ചെയ്തിരുന്ന സുലൈമാൻ ഇപ്പോൾ നാട്ടിൽ കൂലി ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ: റസിയ. മക്കൾ: റാഷിദ്, മുസ്തഫ....
Breaking news

മലപ്പുറത്ത് നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. ഭൂചലനം അനുഭവപ്പെട്ടവർ അയൽവാസികൾക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളിൽ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്. അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് ഈ പ്രദേശത്തുള്ളവർ പറയുന്നത്. ആദ്യം മഴയോടൊപ്പമുള്ള ഇടിയാണെന്നാണ് വിചാരിച്ചിരുന്നതായും കട്ടിൽ അടക്കമുള്ള അനങ്ങി മാറിയതായും പ്രദേശവാസികൾ പറഞ്ഞു. എന്നാൽ മറ്റു കാര്യമായ പ്രശ്‌നങ്ങളൊന്നും ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല. സംഭവത്തിൽ ഭയപ്പെടാനില്ലെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പ് കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിന്റെ ജനറല്‍ കൗണ്‍സില്‍ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് 14-ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സെനറ്റ് ഹൗസില്‍ നടക്കും. ഉച്ചക്ക് 2 മണിക്കാണ് വോട്ടെണ്ണല്‍. അന്തിമവോട്ടര്‍ പട്ടികയില്‍ പേരുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് ഡീന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതത് കോളേജ് പ്രിന്‍സിപ്പല്‍ / സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് ഡീന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ ഫോറവും സഹിതമാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തേണ്ടതെന്ന് വരണാധികാരി അറിയിച്ചു.    പി.ആര്‍. 673/2023 ഗോത്രവര്‍ഗ പഠനകേന്ദ്രത്തില്‍ഗവേഷണ ശില്പശാല കാലിക്കറ്റ് സര്‍വകലാശാലയിലെ  യുനെസ്‌കോ ചെയര്‍ ഓണ്‍ ഇന്‍ഡിജിനസ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് സസ്റ്റയിനബിള്‍ ഡെവലപ്പ്...
Information

ടോപ്പേഴ്സ് മീറ്റും ഫ്രെഷേഴ്സ് ഡെയും സംഘടിപ്പിച്ചു

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായന വർഷത്തിലെ കെ. ജി വിദ്യാർത്ഥികളുടെ ഫ്രെഷേഴ്സ് ഡേയും പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിലും സമസ്ത പൊതു പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ടോപ്പേഴ്സ് മീറ്റും സംഘടിപ്പിച്ചു.ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ദാറുൽ ഹുദ ഇസ്ലാമിക യൂണിവേഴ്സിറ്റി വൈസ് ചാൻസ് ലർ ഡോക്ടർ ബഹാഉദ്ധീൻ മുഹമ്മദ്‌ നദ്‌വി പുതിയ വിദ്യാർത്ഥികളുടെ പഠനാരംഭം കുറിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.മുഹയിദ്ധീൻ അധ്യക്ഷനായി.തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി പ്രതിഭകളെ അവാർഡ് നൽകി ആദരിച്ചു. ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ശാഫി ഹാജി ചെമ്മാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു,ട്രസ്റ്റ്‌ ഭാരവാഹികളായ യൂസുഫ് ചോനാരി,ശംസുദ്ധീൻ ഹാജി, ഷാമൂൺ, ഹസൈൻ ഹാജി, മുഹമ്മദ്‌ കുട്ടി ഹാജി,തിരൂരങ്ങാടി മുനി...
Gaming, Information

എസ് എസ് എഫ്
കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് പ്രൗഢമായി

തിരൂരങ്ങാടി:എസ് എസ് എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.സമാപന സംഗമം എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി അഷ്റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. സിറാജുദ്ധീൻ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് സഖാഫി ചെറുമുക്ക് അനുമോദന പ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹാഷിമി ഫല പ്രഖ്യാപനം നിർവ്വഹിച്ചു.സ്വാഗത സംഘം കൺ വിനർ അലവിക്കുട്ടി ഹാജി ആശംസ പ്രസംഗംനടത്തി നൂറ്റിമുപ്പത് മത്സരങ്ങളിലായി അഞ്ഞുറിലേറെ മത്സരാർത്ഥികൾ മാറ്റുരച്ച സാഹിത്യോത്സവിൽ ജീലാനി നഗർ ഒന്നാം സ്ഥാനവും സുന്നത്ത് നഗർ രണ്ടാം സ്ഥാനവും അൽ അമീൻ നഗർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മുഹമ്മദ് ആദിൽ സലീഖ് ചെറുമുക്ക് സർഗ പ്രതിഭയും ശാഹിദ് അഫ്രീദി സുന്നത്ത് നഗർ കലാ പ്രതിഭയുമായി തിരഞ്ഞടുക്കപ്പെട്ടു.മുപ്പത്തി ഒന്നാമത് എഡിഷൻ സാഹിത്യോത്സവിന്റെ പതാക ചെറുമുക്ക് യൂണിറ്റ് ഏറ്റുവാങ്ങി.കുഞ്ഞി മുഹമ്മദ് സഖാഫി,ശാഫി സഖാഫി, റസാഖ് സഖാഫി സുന്നത്ത് നഗർ, സൈതലവി ഹാജി,...
Information

ചാരിറ്റിയുടെ മറവില്‍ വന്‍ മോഷണം ; രണ്ട് പേര്‍ അറസ്റ്റില്‍, പ്രതികള്‍ക്കെതിരെ അയല്‍ ജില്ലകളിലും കേസ്

മങ്കട: സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലുമെത്തി പണപിരിവ് നടത്തുകയും ഇതിന്റെ മറവില്‍ ഈ ആശുപത്രികളില്‍ ആളുകളുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കളവ് നടത്തുന്ന രണ്ട് പേര്‍ പിടിയില്‍. ഏലംകുളം കുന്നക്കാവിലെ ചെമ്മലത്തൊടി വീട്ടില്‍ സുനില്‍കുമാര്‍ (49), പട്ടാമ്പി ശങ്കരമംഗലത്തുള്ള വൃന്ദാവനം വീട്ടില്‍ സുരേഷ് (30) എന്നിവരെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആറിന് രാമപുരത്തുള്ള സ്വകാര്യ ഡെന്റല്‍ ക്ലിനിക്കില്‍ ചാരിറ്റിയുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ വരികയും ഇതിലൊരാള്‍ അഡ്വ. ബല്‍റാമാണെന്നു സ്വയം പരിചയപ്പെടുത്തി പണപിരിവ് നടത്തുകയായിരുന്നു. തുടര്‍ന്ന് ഈ സ്ഥാപനത്തിലെ ജോലിക്കാരിയുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. ഇവര്‍ക്കെതിര ഇത്തരം കളവ് നടത്തിയതിന് ജില്ലയിലും ...
Education

പ്ലസ് വണ്‍ അധിക ബച്ചനുവദിക്കുക ; എം.എസ്.എഫ് വണ്ടൂര്‍ ദേശീയ പാത ഉപരോധിച്ചു

വണ്ടൂര്‍ : പ്ലസ് വണ്‍ അധിക ബാച്ചനുവദിക്കുക, പ്രൊഫ. വി കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്തുവിടുക, മലബാര്‍ ദേശ അയിത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മലബാര്‍ സ്തംഭന സമരത്തിന്റെ ഭാഗമായി എം.എസ്.എഫ് വണ്ടൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ വണ്ടൂര്‍ ടൗണില്‍ ദേശിയ പാത ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഉപരോധം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി ഖാലിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു , എം. എസ്. എഫ് നിയോജക മണ്ഡലം പ്രസിഡന്റ് അഷ്ഹദ് മമ്പാടന്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി എ മജീദ് ,എസ്.ടി.യു ജില്ലാ പ്രസിഡന്റ് വി.എ.കെ തങ്ങള്‍,ട്രെഷറര്‍ എന്‍ എം നസീം , യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിഷാജ് എടപ്പറ്റ , യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം ടി അലി നൗഷാദ് , ഷംസാലി , ഷൈജല്‍ എടപ്പറ്റ , ഇര്‍ഫാന്‍ പുളിയക്കോട് ,...
Feature, Information

തൊഴിൽതീരം പദ്ധതിക്ക് തിരൂരിൽ മണ്ഡലത്തിൽ തുടക്കം

തിരൂർ : മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ പദ്ധതിയായ തൊഴിൽ തീരത്തിന് തിരൂരിൽ മണ്ഡലത്തിൽ തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് തിരൂർ ഗസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി രജനി അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഇൻ ചാർജ് പി.കെ പ്രിജിത്, റീജിയണൽ പ്രോഗ്രാം മാനേജർ സുമി എന്നിവർ പദ്ധതി വിശദീകരണം നടത്തി. നോളജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സി.ടി നൗഫൽ സ്വാഗതവും കമ്മ്യൂണിറ്റി അംബാസഡർ കെ.എ വൃന്ദ നന്ദിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കുടുംബശ്രീ, അസാപ്, ഐ.സി.ടി അക്കാദമി പ്രതിനിധികളും പങ്കെടുത്തു. നിയോജകമണ്ഡലത്തിലെ അഭ്യസ്തവിദ്യരായ മത്സ്യബന്ധന സമൂഹത്തിലെ ഉദ്യോഗാർഥികൾക്ക്...
Education, Information

എസ്എം ജിഫ്രി തങ്ങള്‍ മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കക്കാട് മഹല്ലിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ യില്‍ മുഴുവന്‍ വിഷയത്തിലും ഫുള്‍ എ പ്ലസ് നേടിയ 45 - ഓളം വിദ്യാര്‍ത്ഥികള്‍ക്ക് എസ്‌കെഎസ്എസ്എഫ് കക്കാട് യൂണിറ്റ് എസ്എം ജിഫ്രി തങ്ങള്‍ മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി. കക്കാട് ശിഹാബ് തങ്ങള്‍ സൗധത്തില്‍ വെച്ചു നടന്ന സല്യൂട്ട് പരിപാടി തിരൂരങ്ങാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫാരിസ് എ ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്‌കെഎസ്എസ്എഫ് പൂക്കിപറമ്പ് മേഖല ട്രെന്റ് ചെയര്‍മാന്‍ ലുഖ്മാനുല്‍ ഹക്കീം ഒ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കി. എസ് വൈ എസ് കക്കാട് യൂണിറ്റ് ജനറല്‍ സെക്രട്ടറി സാദിഖ് ഒള്ളക്കന്‍, എസ്‌കെഎസ്ബിവി കക്കാട് യൂണിറ്റ് പ്രസിഡന്റ് ഫാസില്‍ കോടിയാട്ട്, എംഎസ്എഫ് തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ അസ്ഹറുദ്ധീന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. അബ്ദുല്‍ ബാസിത് സി വി സ്വാഗതവും ...
Information

ഡൗണ്‍ ബ്രിഡ്ജിന്റെ നേതൃത്വത്തില്‍ ആദരം 2023 സംഘടിപ്പിച്ചു

തിരൂര്‍: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിച്ച ടി.സി സുബൈര്‍ മാഷിനെയും സ്റ്റേറ്റ് പോളിടെക്‌നിക്ക് കോളേജ് ഗെയിംസില്‍ ടേബിള്‍ ടെന്നിസില്‍ റണ്ണറപ്പായ കെ. മുസൈനെയും ഡൗണ്‍ ബ്രിഡ്ജിന്റെ നേതൃത്വത്തില്‍ ആദരിച്ചു. നടുവിലങ്ങാടി മദ്രസ്സാ ഹാളില്‍ നടന്ന പരിപാടി തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി. രാമന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ഡൗണ്‍ ബ്രിഡ്ജ് പ്രസിഡന്റ് വി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ കെ. അബൂബക്കര്‍, ഡൗണ്‍ ബ്രിഡ്ജ് രക്ഷാധികാരി ഇസ്ഹാഖ് മുഹമ്മദാലി, സെക്രട്ടറി എ.പി ഷഫീഖ്, വനിത വിങ് സെക്രട്ടറി ഫിദ, യൂത്ത് വിങ് സെക്രട്ടറി സി. ഷാജഹാന്‍, എന്‍.ആര്‍.ഐ എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. ഷംസി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സി.പി നൗഫല്‍, സി. അജ്മല്‍, ടി.ഇ ഹാരിസ്, ജൈസല്‍, സഹല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡൗണ...
Information

തേഞ്ഞിപ്പലത്ത് 5 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍, ഭാര്യയെ കൊലപ്പെടുത്താന്‍ശ്രമിച്ച് ജയിലിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി

തേഞ്ഞിപ്പാലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരം കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ലഹരി മരുന്ന് വില്പന നടത്തി വന്ന അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ ബര്‍ദമാന്‍ സ്വദേശി ഇമ്രാന്‍ അലി ഷെയ്ക്ക് (28) ആണ് പിടിയിലായത്. ഇന്നലെ രാത്രി യൂണിവേഴ്‌സിറ്റിക്ക് സമീപം കോഹിനൂരില്‍ വച്ചാണ് 5 കിലോയോളം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരി കടത്ത് സംഘങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരുകയാണ്. ഇയാളുടെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നാട്ടില്‍ കേസുണ്ട്. ഇതില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടന്ന് ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്...
Accident

സിപിഎം പ്രവർത്തകനെ എകെജി വായന ശാലയിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലങ്കോട് : എ കെ ജി വായന ശാലയിൽ സി പി എം പ്രവർത്തകനായ ബാങ്ക് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലങ്കോട് പ്ലാക്കൂട്ടത്തിൽ ശടാനന്ദന്റെ മകൻ കൃഷ്ണകുമാർ ( ശശി 47) ആണ് മരിച്ചത്. ആലങ്കോട് എകെജി സാംസ്കാരിക കേന്ദ്രം വായനശാലയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇന്നാണ് സംഭവം. ആലങ്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കാർഷിക ബാങ്കിന്റെ കളക്ഷൻ ഏജന്റ് കൂടിയാണ്. മരണ കാരണം അറിഞ്ഞിട്ടില്ല....
Local news

കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖല ഇന്ത്യക്ക് തന്നെ മാതൃക: ഡോ.സോണിയ ഇ. പ

തേഞ്ഞിപ്പലം : കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖല ഇന്ത്യക്ക് തന്നെ മാതൃകയാണെന്നും സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും പ്രമുഖ പ്രാസംഗികയും എഴുത്ത്കാരിയുമായ ഡോ.സോണിയ ഇ പ. മേലെ ചേളാരിയിൽ ഫ്‌ളവേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ന്റെ നേതൃത്വത്തിൽ നടന്ന ഉപഹാരസമർപ്പണചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കെ. ദീപ അധ്യക്ഷയായിരുന്നു. ചടങ്ങിൽ പ്രദേശത്തെ വെറ്റിനറി വിഭാഗത്തിലും, BDS വിഭാഗത്തിലും ബിരുദം നേടിയ Dr.K ദൃശ്യ (വെറ്റിനറി), Dr.AP മുനവ്വിറ ജാസ്മിൻ (BDS) ഫ്‌ളവേഴ്‌സ്ന്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി. രണ്ട് പേരെയും ഇ പ. പൊന്നാട അണിയിച്ച്ആദരിക്കു കയും ചെയ്തു. പ്രദേശത്തെ SSLC പ്ലസ് ടു  പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും ഉപഹാരം നൽകി ആദരിച്ചു. Dr.നർമദ, പ്രൊ. രജില എന്നിവർ സംസാരിച്ചു. കെ ദീപു കുമാർ സ്വാഗതവും കെ ഷൈജ നന്ദിയും പറഞ്ഞു. ബാബു പള...
Information

ചുള്ളിപ്പാറ ഗ്ലോബൽ കെ.എം.സി.സി. സ്നേഹാദരം സംഘടിപ്പിച്ചു

ചുള്ളിപ്പാറ : തിരൂരങ്ങാടി ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി ,പ്ലസ് ടു വിജയികളായവരെയും ഹൈസ്കൂൾ ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗത്തിൽ പി.എസ്.സി.പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നിസാർ അലി കൂർമത്ത് എന്നിവരെ സ്നേഹാദരം നൽകി ആദരിച്ചു. ചുള്ളിപ്പാറ എ.എം.എൽ.പി.സ്കൂളിൽ നടന്ന പരിപാടി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉൽഘാടനം ചെയ്തു.ഡിവിഷൻ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദലി ചുള്ളിപ്പാറ അദ്ധ്യക്ഷ്യം വഹിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി,വൈസ് ചെയർപേഴ്സൺ സി.പി.സുഹറാബി,യു.എ.റസാഖ്,കൗൺസിലർമാരായ പി.കെ.മെഹ്ബൂബ്,സഹീർ വീരാശ്ശേരി എന്നിവർ പ്രസംഗിച്ചു.എ.പി.മുജീബ് സ്വാഗതവും എം.കെ. അബ്ദുറസ്സാഖ് നന്ദിയും പറഞ്ഞു. തുമ്പിൽ അലവി ഹാജി, തലാപ്പിൽ മുഹമ്മദ് കുട്ടി, യൂസുഫ് കോറോണത്ത്, ടി.കെ.വഹാബ്, ഫൈസൽ ചെമ്മല, സിദ്ധീഖ്. എ.പി.പി.സി.നാസർ, കെ.ഹംസകുട്ടി ഹാജി നേത്രത്വം നൽ...
Information

പൊന്നാനി ഹാർബറിലെ ഡീസൽ ബങ്ക് ഉദ്ഘാടനം ചെയ്തു

പൊന്നാനി ഫിഷിങ് ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്കായി മത്സ്യഫെഡ് ആരംഭിച്ച ഡീസൽ ബങ്ക് മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായ അളവിലും ഗുണമേൻമയിലുംഡീസൽ വിതരണം നടത്തുക എന്ന ലക്ഷ്യത്തോടെ മത്സ്യഫെഡ് ജില്ലയിൽആരംഭിക്കുന്ന ആദ്യത്തെ ഡീസൽ ബങ്കാണിത്. പൊന്നാനി ഫിഷിങ് ഹാർബറുമായി ബന്ധപ്പെട്ട് മത്സ്യബന്ധനം നടത്തുന്ന വലുതും ചെറുതുമായ 200 ഓളം ബോട്ടുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് ഡീസൽ ബങ്കുകളിൽ നിന്നും 100 ലിറ്ററിന് മുകളിൽ ഡീസൽ നിറയ്ക്കുന്നവർക്ക് ലിറ്ററിന് ഒരു രൂപ നിരക്കിൽ സ്‌പോട്ട് ഡിസ്‌കൗണ്ടും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഫ്‌ളീറ്റ് കാർഡ് സിസ്റ്റത്തിലൂടെ പേമെന്റ് നടത്തിയാൽ 40 പൈസയുടെ ആനുകൂല്യവും ഈ ബങ്കിലൂടെ ലഭ്യമാവും. ഹാർബർ പരിസരത്ത് നടന്ന ചടങ്ങിൽ മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യഫെ...
Information

ഫരീദക്ക് ആശ്വാസമായി തീരസദസ്സ് ; പ്രളയത്തില്‍ തകര്‍ന്ന് വീട് പുനര്‍നിര്‍മിക്കും

പൊന്നാനി : പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിച്ച് നല്‍കണമെന്ന അപേക്ഷയുമായാണ് വെളിയങ്കോട് 18-ാം വാര്‍ഡ് സ്വദേശി മേത്തനാട്ട് ഫരീദ മുഹമ്മദ് പൊന്നാനി മണ്ഡലം തീരസദസ്സിലെത്തിയത്. പരാതി കേട്ട് വിഷയത്തില്‍ ഉടനടി പരിഹാരം കാണാന്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കി. 2017ലാണ് ഫിഷറീസ് വകുപ്പ് നല്‍കിയ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചത്. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് വെള്ളത്തില്‍ മുങ്ങുകയും രണ്ടായി പിളര്‍ന്ന് വാസയോഗ്യമല്ലാതാവുകയും ചെയ്തു. വിഷയത്തില്‍ വീട് പുനര്‍ നിര്‍മിച്ച് നല്‍കണമെന്ന അപേക്ഷയുമായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് തീരസദസ്സിലെത്തി മന്ത്രിയെ കണ്ടത്. ഇതോടെ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗപ്പെടുത്തി ഫരീദയുടെ വീട് വാസയോഗ്യമാക്കി നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു....
Information

തീരമേഖലയെ ചേര്‍ത്തുപിടിച്ച് പൊന്നാനി തീരസദസ്സ്: പ്രശ്നങ്ങള്‍ നേരിട്ട് കേട്ട് മന്ത്രി സജി ചെറിയാന്‍, ലഭിച്ചത് 492 പരാതികള്‍

പൊന്നാനി : റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പ്രശ്നങ്ങള്‍ മുതല്‍ പൊന്നാനി ഫിഷറീസ് കോപ്ലക്സ് നിര്‍മിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍. പൊന്നാനി നിയോജകമണ്ഡലത്തില്‍ തീരസദസ്സിന്റെ ഭാഗമായി തീരദേശ ജനതയുടെ പ്രശനങ്ങള്‍ നേരിട്ടറിഞ്ഞ് ചര്‍ച്ച ചെയ്ത് മന്ത്രി സജി ചെറിയാന്‍. 492 പരാതികളാണ് തീരസദസ്സില്‍ മന്ത്രിക്ക് മുന്നിലെത്തിയത്. 402 ഓണ്‍ലൈന്‍ പരാതികളും സ്പോട്ട് രജിസ്ടേഷന്‍ വഴി 90 പരാതികളുമാണ് ലഭിച്ചത്. എല്ലാം ക്ഷമയോടെ കേട്ട് അവയ്ക്കുള്ളപരിഹാരങ്ങളും പോംവഴികളും മന്ത്രി നിര്‍ദേശിച്ചു. കടലാക്രമണം, ഭവന നിര്‍മാണം, നഷ്ട്ട പരിഹാരം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, തീരദേശ റോഡുകളുടെ നവീകരണം, കുടിവെള്ളം, തുടങ്ങിയ വിഷയങ്ങളും അവ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി. പുതുപൊന്നാനിയില്‍ ഫിഷ് ലാന്റിങും പൊന്നാന...
Education, Information

പ്ലസ് വണ്‍ സീറ്റ് : മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിന് പുറമേ 81 താല്‍ക്കാലിക ബാച്ചുകള്‍ മുഖ്യഘട്ട അലോട്ട്മെന്റില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മതിയായ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത 14 ബാച്ചുകള്‍ മലപ്പുറത്തേയ്ക്ക് ഒന്നാം അലോട്ട്മെന്റില്‍ പ്രയോജനം ലഭിക്കത്തക്കവിധം ഷിഫ്റ്റ് ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം എസ്.എസ്.എല്‍.സി പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകള്‍ അനുവദിക്കും. മലപ്പുറത്ത് 80,922 വിദ്യാര്‍ത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. സര്‍ക്കാര്‍, എയിഡഡ് സീറ്റുകള്‍ 55,59...
Malappuram

മന്ത്രിക്ക് മുന്നിൽ പരാതിയുമായി ഫരീദ; ഉടനെ പരിഹാര നിർദേശവുമായി മന്ത്രി

ഉടനടി നടപടി; ഫരീദയുടെ വീട് വാസയോഗ്യമാക്കും പൊന്നാനി: പ്രളയത്തിൽ തകർന്ന വീട് പുനർനിർമിച്ച് നൽകണമെന്ന അപേക്ഷയുമായാണ് വെളിയങ്കോട് 18-ാം വാർഡ് സ്വദേശി മേത്തനാട്ട് ഫരീദ മുഹമ്മദ് പൊന്നാനി മണ്ഡലം തീരസദസ്സിലെത്തിയത്. പരാതി കേട്ട് വിഷയത്തിൽ ഉടനടി പരിഹാരം കാണാൻ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മന്ത്രി സജി ചെറിയാൻ നിർദേശം നൽകി. 2017ലാണ് ഫിഷറീസ് വകുപ്പ് നൽകിയ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വീട് നിർമിച്ചത്. എന്നാൽ കഴിഞ്ഞ പ്രളയത്തിൽ വീട് വെള്ളത്തിൽ മുങ്ങുകയും രണ്ടായി പിളർന്ന് വാസയോഗ്യമല്ലാതാവുകയും ചെയ്തു. വിഷയത്തിൽ വീട് പുനർ നിർമിച്ച് നൽകണമെന്ന അപേക്ഷയുമായി നിരവധി ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്നാണ് തീരസദസ്സിലെത്തി മന്ത്രിയെ കണ്ടത്. ഇതോടെ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗപ്പെടുത്തി ഫരീദയുടെ വീട് വാസയോഗ്യമാക്കി നൽകണമെന്ന് നിർദേശിക്കുകയായിരുന്നു....
Accident

സംസാര ശേഷിയില്ലാത്ത 11 കാരനെ തെരുവ് നായ കടിച്ചു കൊന്നു

കണ്ണൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടു.ഇടയ്ക്കാട് സ്വദേശി നിഹാല്‍ ആണ് മരിച്ചത്. വൈകുന്നേരം അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാതായത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മറ്റൊരു വീടിന് സമീപം കുട്ടിയെ തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല....
Information

ലെസ്ബിയൻ പങ്കാളിയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി യുവതി

മലപ്പുറം: കൊണ്ടോട്ടിയിലെ സുമയ്യ, കൂട്ടുകാരി ഹഫീഫ. രണ്ട് പേരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ്.മജിസ്ട്രേറ്റ് കോടതി അതിന് അനുമതി നൽകുകയും ചെയ്തു. എന്നാൽ, തന്‍റെ ലെസ്ബിയൻ പങ്കാളി ഹഫീഫയെ, കുടുംബം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് സുമയ്യ. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ചെയ്തു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുമയ്യ ഷെറിനും ഹഫീഫയും തമ്മിൽ രണ്ട് വർഷമായി സൗഹൃദത്തിലാണ്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതോടെ ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന പരാതി നൽകി. എന്നാൽ, രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഇരുവരും സ്വമേധയാ ഹാജരായി. പ്രായപൂർത്തി ആയതിനാൽ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി ഇരുവരും വാങ്ങുകയും ചെയ്തു. എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാ...
Malappuram

ആളം പാലം മന്ത്രി പി എ മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്തു

മാറഞ്ചേരി : പഞ്ചായത്തിലെ കാഞ്ഞിരമുക്കിനെയും ആളം ദ്വീപിനെയും ബന്ധിപ്പിക്കുന്നതിനായി ബിയ്യം കായലിന് കുറുകെ നിർമിച്ച ആളം പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. സംസ്ഥാനത്ത് രണ്ട് വർഷത്തിനുള്ളിൽ 50 പാലങ്ങൾ പൂർത്തീകരിക്കാൻ സർക്കാറിന് സാധിച്ചതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നിലവിൽ 58 പാലങ്ങൾ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കി. സംസ്ഥാനത്ത് 108 പാലങ്ങളുടെ നിർമാണം നടന്നു വരികയാണ്. 8 എണ്ണം അന്തിമ ഘട്ടത്തിലാണ്. പാലങ്ങളെ സൗന്ദര്യ വൽക്കരിക്കുന്ന പ്രവൃത്തിക്ക് കൂടി സർക്കാർ നേതൃത്വം നൽകുകയാണ്. ഇത്തരത്തിൽ സമയബന്ധിതമായി പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പാലം നിർമ്മാണത്തിനായി ഭൂമി വിട്ടു നൽകിയവരെ ചടങ്ങിൽ ആദരിച്ചു. പി നന്ദകുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് (പാലങ്ങൾ വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ സി....
Information

മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കം ; ഒപ്പംതാമസിച്ചിരുന്ന സ്ത്രീയെ യുവാവ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

കോട്ടയം: ഒപ്പംതാമസിച്ചിരുന്ന സ്ത്രീയെ യുവാവ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലപ്പലത്ത് അമ്പാറയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു കൊലപാതകം. ഭാര്‍ഗവി(48) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ കൊച്ചുപുരക്കല്‍ ബിജുമോന്‍ കൊലപാതകം നടത്തിയശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരുമിച്ചായിരുന്നു താമസം. ഇന്നലെ രാത്രി മദ്യപിച്ചശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബിജുമോന്‍ ഭാര്‍ഗവിയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൃത്യംനടത്തിയ ശേഷം ബിജുമോന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി....
error: Content is protected !!