Sunday, September 21

Blog

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് തുടക്കമായി.
Local news

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് തുടക്കമായി.

തിരൂരങ്ങാടി: എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. മലയാളം സർവകലാശാല മുൻ വിസി അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. ലോകത്ത് ഇന്ന് നടക്കുന്ന എല്ലാ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം മനുഷ്യന്റെ ആർത്തിയാണെന്ന് അനിൽ വള്ളത്തോൾ പറഞ്ഞു. മനുഷ്യരിൽ നൻമബോധം വളർത്തുന്ന കലകളാണ് ആവശ്യം. എസ് എസ് എഫ് ഇ കാര്യത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ബി. ബശീർ മുസ്ലിയാർ തൃശൂർ സാഹിത്യപ്രഭാഷണം നടത്തി. ഡിവിഷൻ പ്രസിഡണ്ട് സുഹൈൽ ഫാളിലി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ്പ്രസിഡണ്ട് എം എൻ കുഞ്ഞി മുഹമ്മദ് ഹാജി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് അലി ബുഖാരി പ്രസംഗിച്ചു. സഈദ് സഖരിയ , നൗഫൽ കൊടിഞ്ഞി, ബാവ ഹാജി കുണ്ടൂർ , ലത്വീഫ് ഹാജി, ആബിദ് ചെമ്മാട്, ഹുസൈൻ അഹ്സനി വെള്ളിയാമ്പുറം സംബന്ധിച്ചു. ഇന്ന് കാലത്ത് എട്ടിന് മത്സരങ്ങൾ ആരംഭിക്കും.വൈകുന്നേരം ...
Education

പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി ഘട്ടം രജിസ്ട്രേഷൻ ജൂലൈ 3 ന്

പ്ലസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി ഘട്ടം, സ്പോർട്സ് മികവ് രജിസ്ട്രേഷൻ ജൂലൈ 3 ന് ആരംഭിക്കും. ഇതുവരെ സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്താത്തവർക്കും, രണ്ടാം ഘട്ടം ചെയ്യാത്തവർക്കും അപേക്ഷിക്കാം. സ്പോർട്സ് മികവ് രജിസ്ട്രേഷൻ ചെയ്ത ശേഷം അച്ചീവ്മെന്റ് രജിസ്റ്റർ കാർഡ്, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഒറിജിനലും, പകർപ്പും സഹിതം ജൂലൈ 3 ന് രാവിലെ 10 മണി മുതൽ ജൂലൈ 4 ഉച്ചയ്ക്ക് 12 മണി വരെ വെരിഫിക്കേഷനായി മലപ്പുറം ജില്ല സ്പോർട്സ് കൗൺസിലിൽ എത്തിച്ചേരണം. വെരിഫിക്കേഷന് ശേഷം ജൂലൈ 3, 4 തീയതികളിൽ തന്നെ സ്‌കൂൾ ഓപ്ഷൻ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് നൽകേണ്ടതാണെന്നും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഹെൽപ് ഡെസ്‌ക് നമ്പർ- 0483 2734701, 9495243423....
Job

താത്കാലിക നിയമനം

മഞ്ചേരി സർക്കാർ പോളിടെക്നിക് കോളേജിൽ സിവിൽ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഇൻസ്ട്രുമെന്റ്റേഷൻ എഞ്ചിനീയറിങ് ബ്രാഞ്ചുകളിലെ ഗസ്റ്റ് ലക്ച്‌റർ , ഗസ്റ്റ് ഡെമോൺസ്ട്രേറ്റർ, ഗസ്റ്റ് ട്രേഡ്ഇൻസ്ട്രക്ടർ, ഗസ്റ്റ് ട്രേഡ്‌സ്മാൻ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. www.gptcmanjeri.in എന്ന വെബ് സൈറ്റിൽ വിശദ വിവരങ്ങൾ ലഭിക്കും....
Accident

വിദ്യാർത്ഥി മുങ്ങിമരിച്ചു

നിലമ്പുർ : വിദ്യാർത്ഥി കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി മരിച്ചു.നിലമ്പൂർ വല്ലപ്പുഴ ബഡ്സ് സ്കൂൾ വിദ്യാർത്ഥി ഷാബിൻഷാൻ (11) വയസ് ആണ് മരിച്ചത്ചുങ്കത്തറ കൈപ്പിനിയിലാണ് സംഭവം. ഉടൻ കുട്ടിയെ ചുങ്കത്തറ മാർത്തോമ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിലേക്ക് മാറ്റി....
Information

ലോഡ്ജിന് പുറകിലെ കുറ്റിക്കാട്ടില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി ; പൊലീസ് അന്വേഷണം തുടങ്ങി

വയനാട് : സുല്‍ത്താന്‍ ബത്തേരിയിലെ ലോഡ്ജിന് പുറകിലെ കുറ്റിക്കാട്ടില്‍ പൂര്‍ണവളര്‍ച്ചയെത്തിയ ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുല്‍ത്താന്‍ ബത്തേരി ചുങ്കം ഭാഗത്തുള്ള ഏഷ്യന്‍ ടൂറിസ്റ്റ് ഹോം വളപ്പിലെ പുറകുവശത്ത് ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഉപയോഗിക്കാന്‍ പാകമായ കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എല്ലാം പൂര്‍ണമായും നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശവാസികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് എക്‌സൈസ് ലോഡ്ജ് വളപ്പില്‍ പരിശോധന നടത്തി കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചത്. സമീപത്തെ രണ്ട് റെസിഡന്‍സികളിലെ താമസക്കാരില്‍ ആരെങ്കിലും വലിച്ചെറിഞ്ഞ കഞ്ചാവ് അവശിഷ്ടം വിത്ത് വീണ് മുളച്ചതാകാമെന്നാണ് സംശയം. ഇതില്‍ ഒരു കഞ്ചാവ് ചെടിക്ക് രണ്ട് മീറ്റര്‍ വരെ വലിപ്പമെത്തിയതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആര്‍ക്കെതിരെയു...
Information

അന്താരാഷ്ട്ര സഹകരണ ദിനം തിരൂരങ്ങാടി സർക്കിൾ സഹകരണ യൂണിയൻ സെമിനാർ സംഘടിപ്പിച്ചു.

തിരൂരങ്ങാടി :അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റ ഭാഗമായി തിരൂരങ്ങാടി സർക്കിൾ സഹകരണ യൂണിയൻ സഹകരണ സെമിനാർ സംഘടിപ്പിച്ചു. തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ. പി. മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. റിട്ടയർഡ് സ്പെഷ്യൽ ഗ്രേഡ് ഇൻസ്‌പെക്ടർ എം. എം. രവീന്ദ്രൻ സെമിനാറിൽ വിഷയാവതരണം നടത്തി. ടി. പി. എം. ബഷീർ മോഡറെറ്റാറായി. തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാർ എ. പ്രഭാഷ്‌, അസിസ്റ്റന്റ് ഡയറക്ടർ ഇ. എം. സുലോചന, ശ്യാം കുമാർ, അനീസ് കൂരിയാടൻ, സലാം പൂക്കി പറമ്പ്, എ. പ്രദീപ് മേനോൻ, താപ്പി റഹ്മത്തുള്ള, പി.ബാലൻ, സി. കൃഷ്ണൻ, അഡ്വ:എ.പി. നിസാർ, വി. കെ. സുബൈദ, ഉമ്മർ ഒട്ടുമ്മൽ, ശ്രീജിത്ത് മുല്ലശ്ശേരി, അറമുഖൻ സി,എം. അസീസ് പ്രസംഗിച്ചു....
Kerala, Malappuram

മുഖ്യ മന്ത്രിയുടെ മേഖലാ അവലോകനം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

മലപ്പുറം : മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേക്കെത്തുന്ന മേഖലാ അവലോകനയോഗത്തിന്റെ ഭാഗമായി ജില്ലയില്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല എ.ഡി.എം എന്‍.എം മെഹറലി ഉദ്ഘാടനം ചെയ്തു. ജൂലൈ നാലിന് നടക്കുന്ന മേഖലാ അവലോകനയോഗത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു. ജില്ലാതലത്തില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ജൂണ്‍ 30 ന് മുമ്പ് തയ്യാറാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെയുളള പദ്ധതികളുടെ പുരോഗതി, ക്ഷേമ പദ്ധതികളുടേയും പരിപാടികളുടേയും വിലയിരുത്തല്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍, നാല് മിഷനുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതികളുടെ വിലയിരുത്തല്‍, മലയോര-തീരദേശ ഹൈവേ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു. ...
Local news

തിരൂരങ്ങാടി എസ് എസ് എഫ് ഡിവിഷൻ സാഹിത്യോത്സവിന് കുണ്ടൂരിൽ കൊടി ഉയർന്നു

തിരൂരങ്ങാടി : ജൂലൈ ഒന്ന്, രണ്ട് തിയതികളിലായി കുണ്ടൂർ ഗൗസിയ്യയിൽ നടക്കുന്ന  എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് ലത്തീഫ്  ഹാജി കുണ്ടൂർ പതാക ഉയർത്തി.  സഈദ് സകരിയ്യ , ഹുസൈൻ അഹ്സനി, നൗശാദ് കുണ്ടുർ , മുസ്തഫ മഹ് ളരി തുടങ്ങിയവർ സംബന്ധിച്ചു.നാളെ കാലത്ത് 6-30 ന് സ്റ്റേജിതര പരിപാടികൾ ആരംഭിക്കും. ഉച്ചക്ക് 2.30 ന് സ്റ്റേജ് പരിപാടികളും ആരംഭിക്കു.വൈകുന്നേരം മലയാളം സർവകലാശാല മുൻ വിസി അനിൽ വള്ളത്തോൾ സാഹിത്യോത്സസവ് ഉദ്ഘാടനം ചെയ്യുംകെബി ബശീർ മുസ്ലിയാർ തൃശൂർ  സാഹിത്യ പ്രഭാഷണം നടത്തും.ഡിവിഷൻ  പ്രസിഡണ്ട് സുഹൈൽ ഫാളിലി സയ്യിദാബാദ് അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ എം എൻ കുഞ്ഞി മുഹമ്മദ് ഹാജി,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് അലി ബുഖാരി പ്രസംഗക്കും.       ഞായറാഴ്ച വൈകുന്നേരം നാലിന് സമാപിക്കും.  സമാപന സംഗമംഎസ് വൈ എസ് ...
Kerala, Malappuram

പെരിന്തല്‍മണ്ണയില്‍ ആറ് മാസമായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം ; ദുരൂഹത

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ആറു മാസമായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പെരിന്തല്‍മണ്ണ തോട്ടക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി ശരവണന്‍ ആണ് മരിച്ചത്. ഭാര്യയെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അടഞ്ഞു കിടക്കുന്ന വീട്ടില്‍ ശരവണന്‍ എങ്ങിനെ എത്തിയെന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്....
Information

പാൻ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസരം ഇന്ന് തീരും

തിരുവനന്തപുരം : ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കുകയാണ്. ആധാറുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും. പാൻകാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതിന് നിലവിൽ 1000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. 2023 മാർച്ച് 31 ആയിരുന്നു ആദ്യത്തെ സമയപരിധി. പിന്നീട് ജൂൺ 30 വരെ നീട്ടുകയായിരുന്നു. കാലാവധി ഇനിയും നീട്ടുമെന്നുള്ളത് സംശയമാണ്. അതിനാൽ നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർണായകമാണ്. നിലവിലെ സമയപരിധിക്കുള്ളിൽ ലിങ്കിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ പാൻ പ്രവർത്തനരഹിതമാകും. സാമ്പത്തിക ആവശ്യങ്ങൾക്ക് ആവശ്യമായ ഒരു പ്രധാന രേഖയാണ് പാൻ. ഇത് പ്രവർത്തനരഹിതമായാൽ നികുതിദായകർ ബുദ്ധിമുട്ടും....
Information, Other

നിങ്ങള്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്‌തോ ? ഇല്ലെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്കും ഓണ്‍ലൈനായി ചെയ്യാം

ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാനായി ആദ്യം www.incometax.gov.in എന്ന വെബ്സൈറ്റിൽ കയറുക. ഈ വെബസൈറ്റിൽ ഇടത് ഭാഗത്തായി “ക്വിക്ക് ലിങ്ക്സ്” എന്ന ഓപ്ഷൻ കാണാം. ഇതിന് താഴെയായി “ലിങ്ക് ആധാർ” എന്ന ഓപ്ഷൻ ഉണ്ട്. ഇതിൽ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന ടാബിൽ നിങ്ങളുടെ പാൻ നമ്പരും ആധാർ നമ്പരും നൽകുക. ആധാർ വിവരങ്ങൾ വച്ച് പാനിലെ വിവരങ്ങൾ പരിശോധിച്ച ശേഷം ഇവ തമ്മിൽ പൊരുത്തകേടുകൾ ഇല്ലെങ്കിൽ ‘ലിങ്ക് നൗ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. പോപ്പ്-അപ്പ് മെസേജിൽ ആധാർ പാനുമായി ലിങ്ക് ചെയ്തു എന്ന കാര്യം എഴുതി കാണിക്കുന്നതാണ്. ഫോണിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലെങ്കിലോ ഇന്റർനെറ്റ് കിട്ടാത്ത അവസരത്തിലോ ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാനായി എസ്എംഎസ് സംവിധാനവും ഉപയോഗിക്കാം. ഫോണിലെ മെസേജ് ഓപ്ഷൻ ഓപ്പൺ ചെയ്ത് പുതിയ മെസേജ് ആയി UIDPAN (സ്പേസ്) 12 അക്ക ആധാർ നമ്പർ (സ്പേസ്) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്യണം....
Kerala

പിഡിപി നേതാവ് നിസാര്‍ മേത്തര്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകള്‍ക്കെതിര അശ്ലീലച്ചുവയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇയാളുടെ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടതായിരുന്നു മാധ്യമപ്രവര്‍ത്തക. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചതോടെ മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കടവന്ത്ര പൊലീസ് ഇന്നലെ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയില്‍ ബെംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രിയോടെയാണ് മഅദനി കേരളത്തിലെത്തിയത്. 12 ദിവസത്തേക്കാണ് മഅദനിക്ക് ജാമ്യ വ്യവസ്ഥയില്...
Kerala, National

കേരളത്തില്‍ തെരുവുനായകളെ കൊല്ലുന്നു, തടയാന്‍ നിര്‍ദേശം നല്‍കണം ; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവുനായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഓള്‍ ക്രീച്ചേര്‍സ് ഗ്രേറ്റ് ആന്‍ഡ് സ്മോള്‍ എന്ന സംഘടന സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇനി കേരളത്തില്‍ ഉള്ളത് 6000 നായകള്‍ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നൊടുക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. കലാപ സമാനമായാണ് കേരളത്തില്‍ നായകളെ കൊല്ലുന്നത്. തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. എബിസി ചട്ടങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ തെരുവ് നായകളെ പ്രാകൃതമായ രീതിയില്‍ കൊന്നൊടുക്കുകയാണ്. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പോലും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിവേകമില്ലാതെ തെരുവ് നായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം....
Breaking news, Education, Kerala

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു ; ഫലം അറിയാന്‍

പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമതും അവസാനത്തേതുമായ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം 2023 ജൂലൈ ഒന്നിന് രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയാണ്. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ് സൈറ്റായ www.hscap.kerala.gov.inലെ Candidate Login-SWS ലെ Third Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിലൂടെ ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകണം....
Kerala

അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശം ; മഅദനിയുടെ രോഗവിവരം തിരക്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് പിഡിപി നേതാവിന്റെ നിരന്തര ശല്യം; കേസെടുത്ത് പൊലീസ്

കൊച്ചി: കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയുള്ള സന്ദേശമയച്ച പിഡിപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് കടവന്തറ പൊലീസ് കേസെടുത്തത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടതായിരുന്നു മാധ്യമപ്രവര്‍ത്തക. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചതോടെ മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയില്‍ ബെംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രിയോടെയാണ് മഅദനി കേരളത്തിലെത്തിയത്. 12 ദിവസത്തേക്കാണ് മഅദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കിയാണ് മാധ്യമപ്രവര്...
Kerala, Local news, Malappuram

മൂന്നിയൂര്‍ പഞ്ചായത്ത് വാര്‍ഡ് 16 ല്‍ സോളാര്‍ മിനി മാസ്റ്റ് ലൈറ്റ് മിഴി തുറന്നു

തിരൂരങ്ങാടി : മൂന്നിയൂര്‍ പഞ്ചായത്ത് വാര്‍ഡ് 16 ല്‍ സോളാര്‍ മിനി മാസ്റ്റ് ലൈറ്റ് മിഴി തുറന്നു. ഡിവിഷന്‍ മെമ്പറും മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സെറീന അസീബ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 16 -ാം വാര്‍ഡില്‍ സോളാര്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. സോളാര്‍ മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ചാന്ത് അബ്ദു സമദ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചോനാരി സിദ്ദീഖ് , മണക്കടവന്‍ ഗഫൂര്‍, ഉമ്മര്‍ കെ കെ, കരീം ചൊനാരി, സി പി ഫൈസല്‍, വെട്ടിയാട്ടില്‍ ഷാഫി, അഭിരാജ് വി വി, ചൊനാരി സൈതു, ലത്തീഫ് ചൊനാരി, വംബിശെരി മൊയ്തീന്‍ കുട്ടി, പരാടന്‍ മുഹമ്മദ്, ചോനാരി നാസര്‍ എന്നിവര്‍ പങ്കെടുത്തു...
National

നിരവധി തവണ പെണ്ണ് കാണല്‍ നടത്തി, ഒന്നും നടന്നില്ല ; വിവാഹം കഴിക്കാനാകാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

വിവാഹം നടക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലാണ് സംഭവം. ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂര്‍ താലൂക്കിലെ തെലങ്കാര സ്വദേശിയായ കിര്‍ഗരിമാനിലെ യുവ കര്‍ഷകനായ നാഗരാജ ഗണപതി ഗാവോങ്കറാണ് (35) മരിച്ചത്. ഇന്ന് രാവിലെയോടെയാണ് വീടിന് സമീപത്തെ കുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് യുവാവ് കുറിപ്പ് എഴുതിവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, യുവാവ് വിവിധ ഭാഗങ്ങളില്‍ വിവാഹത്തിന് പെണ്‍കുട്ടിയെ അന്വേഷിക്കുകയായിരുന്നു. നിരവധി തവണ പെണ്ണ് കാണല്‍ നടത്തിയെങ്കിലും അതില്‍ ഒരെണ്ണം പോലും വിവാഹത്തിലേക്ക് എത്തിയില്ല. വിവാഹത്തിന് പെണ്‍കുട്ടിയെ ലഭിക്കാത്തതില്‍ ഗണപതി ഗാവോങ്കര്‍ കടുത്ത അസ്വസ്ഥനായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടാതെ, കഴിഞ്ഞ രണ്ടാഴ്ചയായി യുവാവ് ആരോടും സംസാരിച്ച...
Kerala

യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്ന പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി പോലീസ്

വിഴിഞ്ഞം : തെന്നൂര്‍കോണം ഞാറവിളയില്‍ യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചു പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്ന പ്രതികളെ 24 മണിക്കൂറിനുള്ളില്‍ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കരയടിവിള പിറവിലാകം വീട്ടില്‍ കൊഞ്ചല്‍ എന്ന് വിളിക്കുന്ന ജിതിന്‍ (24), വിഴിഞ്ഞം പള്ളിത്തുറ പുരയിടം വീട്ടില്‍ ഇമ്മാനുവേല്‍ (26), വിഴിഞ്ഞം കടയ്ക്കുളം കുരുവിതോട്ടം വീട്ടില്‍ ഫെലിക്സണ്‍ (25) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ നിന്ന് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ നടന്ന സംഭവത്തില്‍ വി രാഖിയുടെ മാലയാണ് വീടിനു സമീപം വെച്ച് പ്രതികള്‍ പൊട്ടിച്ചുകടന്നത്. പിടിവലിക്കിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാന്‍ വീടിന് സമീപത്തെ ഇടവഴിയിലൂടെ യുവതി നടക്കവേ പിറകിലൂടെ നടന്നെത്തിയാണ് ജിതിന്‍ മാല പൊട്ടിച്ചത്. പരാതി ലഭിച്ചതോടെ സംഭവസ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ ...
Accident

പെരുന്നാൾ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരുവേഗപ്പുറ: പെരുന്നാൾ നമസ്ക്കാരത്തിന് പള്ളിയിലേക്ക് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. മലപ്പുറം-പാലക്കാട് ജില്ലാതിർത്തിയായ കൈപ്പുറം സ്വദേശി കാവതിയാട്ടിൽ വീട്ടിൽ മുഹമ്മദ് നിസാർ (33) ആണ് മരിച്ചത്. നിസാർ ഷോക്കേറ്റ് വീണു കിടക്കുന്നത് ഭാര്യയാണ് ആദ്യം കണ്ടത്. പെട്ടെന്ന് തന്നെ വളാഞ്ചേരിയിലെ നിസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂത്ത് ലീഗ് ഫാറൂഖ് നഗർ യൂണിറ്റ് വൈസ് പ്രസിഡന്റ് ആണ്....
Crime

2 കോടി രൂപയുടെ പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 3 പേർ കൊണ്ടോട്ടിയിൽ പിടിയിൽ

കൊണ്ടോട്ടി: 2 കോടി രൂപയോളം വിപണിയിൽ വില വരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേർ പിടിയിൽ. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ (62), പത്തനംതിട്ട കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻ വീട്ടിൽ ടി.പി. കുമാർ (63), തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട അരുവാപ്പുരം പഞ്ചായത്ത് മുൻ പ്രസിഡന്റാണ് ടി.പി.കുമാർ.ബുധനാഴ്ച വൈകിട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും ഫ്ലാസ്കിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിക്ക് പാമ്പിൻ വിഷം വിൽക്കാൻ വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത് എന്ന് പറയുന്നു. ഇവർക്ക് വിഷം എത്തിച്ചു നൽകിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരിൽ ഒരാൾ റിട്ട. അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയ...
Education

പെരുന്നാള്‍ ആഘോഷത്തിലേക്ക് ആവേശമായി ലബ്ബൈക്ക് ഡിജിറ്റല്‍ ക്വിസിന് പരിസമാപ്തി

കൊടിഞ്ഞി : എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി 'ലബ്ബൈക്ക്' ഡിജിറ്റല്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. തഖ് വിയ, എതിക്‌സ് വിംഗ് സംയുക്തമായി സംഘടിപ്പിച്ച മത്സരം ആവേശവും അനുഭൂതിയും അനുഭവവുമായി. സ്‌കൂളിലെ യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു മല്‍സരം.ആദ്യ ഘട്ടത്തില്‍ 5,6,7 ക്ലാസുകളിലെ പന്ത്രണ്ട് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ വീതം 24 പേര്‍ റിട്ടണ്‍ ടെസ്റ്റിലൂടെ മാറ്റുരയ്ക്കുകയും അതില്‍ നിന്നും 6 പേര്‍ ഫൈനല്‍ സ്റ്റേജിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫാത്തിമ റിന്‍ഷ അഞ്ചാം ക്ലാസ്, ഫാത്തിമ റിദ, നഫ്‌ന ഷാനി ആറാം ക്ലാസ്, മുഹമ്മദ് റാസി,നാദിയ തസ്‌നി,അന്‍ഷിദ് കെ.വി ഏഴാം ക്ലാസ് എന്നിവരാണ് ഫൈനല്‍ സ്റ്റേജിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഫൈനല്‍ റൗണ്ട് ഓറല്‍ ആന്‍സറിംങ്ങ്, പിച്ചര്‍ ഐഡന്‍ന്റിഫൈ, ഫ്‌ളാഗ് ഐഡന്‍ന്റിഫൈ, സൗണ്ട് വെരിഫിക്കേഷന്‍ എന്...
Information

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തു നിന്നും അരക്കോടി രൂപയുടെ സ്വര്‍ണ്ണവുമായി യുവാവ് പൊലീസ് പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് കരിപൂര്‍ പോലീസിന്റെ പിടിയില്‍. റിയാദില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് അസ്ലം (40) ആണ് 927 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ പാക് ചെയ്ത് 3 കാപ്‌സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ അസ്ലമിനെമലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും താന്‍ ഗോള്‍ഡ് കാരിയര്‍ ആണെന്ന കാര്യം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല...
Information

അവസരം നഷ്ടപ്പെടുത്തരുത് ; തിരൂരങ്ങാടി നഗരസഭ സൗജന്യ അപസ്മാര ചികിത്സാ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു ; കൂടുതല്‍ വിവരങ്ങള്‍ക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെയും കോഴിക്കോട് മെയ്ത്ര ആശുപത്രിയുടെയും സഹകരണത്തോടെ ജൂലൈ 2 ന് ഞായറാഴ്ച്ച ചെമ്മാട് തൃക്കുളം ഗവണ്മെന്റ് ഹൈസ്‌കൂളില്‍ വെച്ച് മെഗാ അപസ്മാര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാലത്ത് 10.00 മണി മുതല്‍ ഉച്ചക്ക് 2.00 മണി വരെയായി നടത്തപ്പെടുന്ന ക്യാമ്പില്‍ മെയ്ത്രയുടെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും നിര്‍ദ്ദേശങ്ങളും രോഗ നിര്‍ണ്ണയങ്ങളും ചികിത്സ പ്രതിവിധികളും ഉണ്ടായിരിക്കും. നഗരസഭാ പ്രദേശങ്ങളില്‍ അപസ്മാര രോഗത്തിന്റെ വ്യത്യസ്തങ്ങളായ ലക്ഷണങ്ങളാല്‍ പ്രയാസപ്പെടുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു നല്ല അവസരമാണ് ജൂലൈ 2 ന് നടക്കുന്നതെന്ന് ഭരണസമിതി അറിയിച്ചു. ഇത് വരെ ഈ മേഖലയില്‍ നടന്നിട്ടില്ലാത്ത വ്യത്യസ്തമായ ഒരു ക്യാമ്പിനാണ് അപസ്മാര ചികിത്സക്ക് പ്രത്യേക എപിലെപ്‌സി ഡിപ്പാര്‍ട്‌മെന്റോട് കൂടി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് മെയ്ത്രയുടെ സഹകരണത്തോ...
Information

വിവാഹം നിരസിച്ചതിലെ വൈരാഗ്യം ; വിവാഹ ദിനത്തില്‍ വീട്ടില്‍ വച്ച് വധുവിന്റെ പിതാവിനെ കൊന്നു, പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് ജിഷ്ണു ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം: കല്ലമ്പലം വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ ദിനത്തില്‍ വീട്ടില്‍വച്ച് പിതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് ജിഷ്ണു ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. വിവാഹം നിരസിച്ചതിലെ രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട രാജുവിന്റെ അയല്‍വാസി കൂടിയായ ജിഷ്ണുവിന്റെ വിവാഹാലോചനയാണ് രാജുവും കുടുംബവും നിരസിച്ചത്. ഇതിന്റെ വൈരാഗ്യമാണ് വിവാഹത്തലേന്നുള്ള ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളുടെ ലക്ഷ്യം എന്തായിരുന്നു എന്നത് ഇപ്പോള്‍ പറയാന്‍ ആയില്ലെന്നും ലഹരി സാന്നിദ്ധ്യം പരിശോധിക്കുമെന്നും റൂറല്‍ എസ്പി ഡി ശില്‍പ പ്രതികരിച്ചു. ഇന്ന് ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട രാജ...
Accident

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ 65കാരി ട്രാക്കിൽ വീണു മരിച്ചു

കുറ്റിപ്പുറം : നീങ്ങിതുടങ്ങിയ ട്രൈയിനിൽ കയറാൻ ശ്രമിച്ച 65കാരി ട്രാക്കിൽ വീണു മരിച്ചു. ഇന്ന് രാവിലെ 8 മണിക്ക് തൃശ്ശൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരി (65) ആണ് അപകടത്തിൽപ്പെട്ടത്.കോഴിക്കോട്ടെ മകളുടെ വിട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബന്ധുക്കളോടൊപ്പം ട്രെയിൻ കയറാനെത്തിയതായിരുന്നു ഇവർ. കൂടെയുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർ കയറിയിരുന്നു. മറ്റൊരു ബന്ധുവും കയറാൻ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. വസന്തകുമാരി കയറുനതിനിടെ ട്രെയിൻ നീങ്ങുകയായിരുന്നു. ഇതോടെ ഇവർ ട്രാക്കിലേക്ക് വീഴുകയായിരുന്നു....
Local news

ഈദ് ആഘോഷം മൊഞ്ചാക്കി ഇരുമ്പുചോല എ യു പി സ്കൂൾ

എ ആർ നഗർ: ബലിപെരുന്നാളിൻ്റെ സന്ദേശം ആശംസകാർഡിലൂടെ കൈമാറിയും മെഹന്തി മത്സരം സംഘടിപ്പിച്ചും ഇരുമ്പുചോല എ യു പി സ്കൂളിൽ ഈദാഘോഷം കുട്ടികൾ മൊഞ്ചാക്കി. ആശംസകാർഡ് നിർമ്മാണ മത്സരവും മൈലാഞ്ചി മൊഞ്ചിൽ മെഹന്തി മത്സരവും, അമ്മയും കുഞ്ഞും മൈലാഞ്ചിയിടൽ മത്സരവും ആഘോഷം കെങ്കേമമാക്കി. പി.ടി.എ യുടെ നേതൃത്വത്തിൽ സുഭിക്ഷമായ ഭക്ഷണവും ഒരുക്കിയിരുന്നു.പെരുന്നാൾ ആഘോഷം പിടിഎ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷാഹുൽ ഹമീദ് തറയിൽ അധ്യക്ഷനായി. പി. അബ്ദുൽ ലത്തീഫ്, ടി.പി അബ്ദുൽ ഹഖ്, ജി.സുഹ്റാബി, കെ.എം എ ഹമീദ്, പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ അൻളൽകാവുങ്ങൽ, ഇസ്മായിൽ തെങ്ങിലാൻ, ഫൈസൽ കാവുങ്ങൽ, ബേബി, എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾക്ക് പി.ഇ നൗഷാദ്, പി.ഇസ്മായിൽ, കെ. നൂർജഹാൻ, ഹൈഫ, എൻ.നജീമ ,എന്നിവർ നേതൃത്വം നൽകി....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കളരി പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവിഭാഗത്തിനു കീഴിലുള്ള കളരി പരിശീലന കേന്ദ്രത്തില്‍ 2023 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലയിലെ അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അദ്ധ്യാപക-അനദ്ധ്യാപകരുടെ മക്കള്‍ എന്നിവര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോറം 30 മുതല്‍ പഠനവിഭാഗം ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 5-ന് മുമ്പായി സമര്‍പ്പിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് പ്രവേശനം.      പി.ആര്‍. 740/2023 ബിരുദ പ്രവേശനം - മാന്റേറ്ററി ഫീസ് കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ആദ്യഅലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് മാന്റേറ്ററി ഫീസടയ്ക്കാനുള്ള സമയം 30-ന് പകല്‍ 2 മണി വരെയും ഹയര്‍ ഓപ്ഷനുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിന് വൈകീട്ട് 5 മണി വരെയും നീട്ടിയിരിക്കുന്നു. എയ്ഡഡ...
Information

വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് എ ഐ ക്യാമറ പിഴ; എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

വയനാട് കൽപ്പറ്റയിൽ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ജില്ലയിലെ എ ഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ ഓഫീസിൽ നിന്നുമാണ്കഴിഞ്ഞദിവസം ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിനാണ് എഐ ക്യാമറ നോട്ടീസ് ലഭിച്ചത്.കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈൻ കിട്ടിയത്. ജൂണ്‍ ആറിന് ചാര്‍ജ് ചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെഎസ്ഇബിക്കും തിരിച്ചടിയായി. പിന്നാലെയാണ് എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ തന്നെ ...
Education

വായനാ വസന്തം തീർത്ത അക്ഷര പുത്രിയ്ക്കൊപ്പം താഴേചിന ജി. എം. എൽ. പി സ്കൂൾ

തിരൂരങ്ങാടി : വായന മാസാചാരണത്തിന്റെ ഭാഗമായി ശതാബ്ദിയുടെ നിറവിൽ തിരൂരങ്ങാടി താഴെചിന ജി. എം. എൽ. പി സ്കൂൾ, വിദ്യാരംഗം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം പത്മശ്രീ കെ. വി. റാബിയ നിർവ്വഹിച്ചു. സ്കൂളിലെ വിദ്യാരംഗം ക്ലബ്‌ അംഗങ്ങളും പി. ടി. എ അംഗങ്ങളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായി.വൈകല്യങ്ങൾ അതിജീവിച്ച് അനേകർക്ക് അക്ഷരവെളിച്ചമേകിയും അതിജീവന പാഠം നൽകിയും നാടിന്റെ അഭിമാനമായി മാറിയ കെ. വി റാബിയ കുട്ടികൾക്ക് മുന്നിൽ വായനയുടെ വാതായനങ്ങൾ തുറന്നു വെച്ചു. ദുഷ്കരമായ പാതകൾ താണ്ടി വിജയഗാഥ തീർത്ത ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് ഏറെ പ്രചോദനം പകരുന്നവയായിരുന്നു. പുസ്തകങ്ങളിലൂടെ ലഭിച്ച വായനാനുഭൂതി കുട്ടികൾക്ക് മുന്നിൽ നേർ സാക്ഷ്യങ്ങളായി മാറി. പ്രധാനാധ്യാപിക പത്മജ. വി. അക്ഷര പുത്രിയെ പൊന്നാടയണിയിച്ചു ആദരിച്ചു. പി. ടി. എ. പ്രസിഡണ്ട്‌ അഷ്‌റഫ്‌ താണിക്കൽ മെമെന്റോ നൽകി. അവശതകൾക്ക് സാന്ത്വനമേകി വിദ്യാർഥികൾ സമാഹരിച്ച തുക ക...
Information

തൃക്കുളം ഗവൺമെൻറ് ഹൈസ്കൂളിൽ ലഹരിക്കെതിരായി ‘വിമുക്തി’ പ്രതിജ്ഞയെടുത്തു

തിരൂരങ്ങാടി : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 തിങ്കളാഴ്ച തൃക്കുളം ഗവൺമെൻറ് ഹൈസ്കൂളിൽ വിമുക്തി എന്ന പേരിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആറിൻ്റെ നേതൃത്വത്തിൽ ലഹരിക്കതിരായി പ്രതിജ്ഞ എടുത്തു. തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാനാദ്ധ്യാപിക ബീനാറാണി അധ്യക്ഷത വഹിച്ചു. എൻ.എഫ്.പി.ആർ .സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ, താലൂക്ക് പ്രസിഡൻ്റ് അബ്ദുറഹീം പൂക്കത് സാബ് അന്റോണിയോ പൌലോ .ഷനില, സൂപ്പി,ഫഹദ് എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരെയുള്ള വിവിധ പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു. എം.സി.അറഫാത്ത് പാറപ്പുറം, പ്രവീൺ കുമാർ പരപ്പനങ്ങാടി, എ.പി.അബൂബക്കർ വേങ്ങര സംസാരിച്ചു....
error: Content is protected !!