Wednesday, July 30

Blog

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബ്രയോഫൈറ്റുകളെ പരിചയപ്പെടുത്തി ശില്പശാല കരയിലും വെള്ളത്തിലും ജീവനശേഷിയുള്ള ചെറുസസ്യങ്ങളായ ബ്രയോഫൈറ്റുകളെ പരിചയപ്പെടുത്തുന്ന പരിശീലന ശില്പശാലക്ക് കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്ര പഠനവകുപ്പില്‍ തുടക്കമായി. ഡി.എസ്.ടി. സയന്റിഫിക് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ആക്ടിവിറ്റിക്ക് കീഴില്‍ വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവര്‍ക്കായണ് പരിപാടി സംഘടിപ്പിക്കുന്നത്. ബ്രയോഫൈറ്റുകളുടെ വര്‍ഗീകരണം, പരിസ്ഥിതി വിജ്ഞാനം തുടങ്ങിയ വിഷയങ്ങളില്‍  വിദഗ്ധര്‍ ക്ലാസെടുത്തു. പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍, ശില്പശാലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മഞ്ജു സി. നായര്‍, ഡോ. സന്തോഷ് നമ്പി തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയില്‍ എണ്ണൂറിലധികം ബ്രയോഫൈറ്റ് വൈവിധ്യത്തെക്കുറിച്ച് അവബോധം നല്‍കുമെന്ന് ഡോ. മഞ്ജു സി. നായര്‍ പറഞ്ഞു. ബുധനാഴ്ചയാണ് സമാപനം. ഫോട്ടോ- ശില്പശാലയില്‍ പങ്കെടുക്ക...
Education

എസ്എസ്എഫ് – വെഫിയുടെ ദ്വിദിന സമ്മര്‍ ക്യാമ്പിന് തുടക്കമായി

പന്താരങ്ങാടി: പതിനാറുങ്ങല്‍ യൂണിറ്റ് എസ്എസ്എഫ് - വെഫി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സമ്മര്‍ ക്യാമ്പിന് തുടക്കമായി. ക്യാമ്പ് എഴുത്തുകാരന്‍ ജാബിര്‍ മലയില്‍ ഉദ്ഘാടനം ചെയ്തു. ഒ കെ സാദിഖ് ഫാളിലി അധ്യക്ഷത വഹിച്ചു. ഉമര്‍ അഹ്സനി പ്രാര്‍ത്ഥന നടത്തി. തര്‍ത്തീല്‍ സെഷനില്‍ ഹാഫിസ് അന്‍സാരി അദനി ക്ലാസ്സെടുത്തു. പൊതു വിജ്ഞാനം, പ്രശ്‌നോത്തരി വി പി ഫൈസല്‍ അഹ്സനി അവതരിപ്പിച്ചു. ഭാഷ പരിശീലനം ഒ കെ സാദിഖ് ഫാളിലി അവതരിപ്പിക്കും. വൈകുന്നേരം കായികം സെഷനോടെ ഇന്നത്തെ ക്യാമ്പ് സമാപിക്കും. രണ്ടാം ദിന പരിപാടികള്‍ കാലത്ത് പത്തിന് ആരംഭിക്കും. ആത്മീയം സെഷനില്‍ ജാബിര്‍ അഹ്സനി ക്ലാസ്സെടുക്കും. അറബി കയ്യെഴുത്ത് പരിശീലനത്തിന് ടി ടി മുഹമ്മദ് ബദവി നേതൃത്വം നല്‍കും. വ്യക്തിത്വ വികസനം പി നൗഫല്‍ ഫാറൂഖ് അവതരിപ്പിക്കും. തുടര്‍ന്ന് അവാര്‍ഡ് ദാനം നടക്കും. പഠനയാത്രയോടെ ക്യാമ്പ് സമാപിക്കും....
Information

ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരി തൂങ്ങി മരിച്ച സംഭവം ; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. ബീമാപള്ളി സ്വദേശി അസ്മിയാ മോളുടേത് ആത്മഹത്യയെന്ന് ഉറപ്പിച്ചെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാലരാമപുരം, കാഞ്ഞിരംകുളം സി ഐ മാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. മത വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകരെ ഉള്‍പ്പടെ ചോദ്യം ചെയ്യും. ബാലരാമപുരത്തെ അല്‍ അമീന്‍ മതപഠനശാലയിലാണ് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ അമീന്‍ വനിത അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ അസ്മിയാ മോളെ ശനിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പെണ്‍കുട്ടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ബാലരാമപുരം പോലീസിന് പരാതി നല്‍കിയിരുന്നു മകളുടെ ആത്മഹത്...
Accident

കക്കാട് സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് അപകടം ; വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂരങ്ങാടി : സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് അപകടം, ലോറിക്കടിയിലേക്ക് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8 ന് ദേശീയപാതയില്‍ കക്കാട് ആണ് അപകടം. ലോറി തട്ടി സ്‌കൂട്ടറില്‍ നിന്ന് വിദ്യാര്‍ത്ഥി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി ടയര്‍ കയറും മുമ്പ് ഉരുണ്ട് പുറത്തേക്ക് വന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു....
Accident

കുടുംബാംഗങ്ങള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാര്‍ത്ഥിനി മരക്കൊമ്പ് ഒടിഞ്ഞ് വീണ് മരിച്ചു

ഇടുക്കി: കുടുംബാംഗങ്ങള്‍ക്കൊപ്പം സംസ്ഥാന അതിര്‍ത്തിയിലെ കുമളിക്ക് സമീപം തേനി ജില്ലയിലെ കമ്പത്തിന് സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ പെണ്‍കുട്ടി മരക്കൊമ്പ് ഒടിഞ്ഞ് തലയില്‍ വീണ് മരിച്ചു. ചെന്നൈ നീലാങ്കര സ്വദേശി നിക്‌സണ്‍- കൃഷ്ണമാല ദമ്പതികളുടെ മകള്‍ ബെമിനയാണ് (15) മരിച്ചത്. മൃതദേഹം പൊലീസ് നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂള്‍ അവധിയായതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം സ്ഥലങ്ങള്‍ കാണാനെത്തിയതായിരുന്നു ബെമിന. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വെള്ളച്ചാട്ടത്തില്‍ കുളികഴിഞ്ഞ് വാഹനത്തിനടുത്തേക്കു മടങ്ങുന്നതിനിടെയാണ് മരക്കൊമ്പ് ബെമിനയുടെ തലയിലേക്ക് ഒടിഞ്ഞുവീണത്. തലയ്ക്കു സാരമായി പരുക്കേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു....
Feature, Other

ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി

തിരൂരങ്ങാടി : നന്നമ്പ്ര വെറ്ററിനറി ഡിസ്പെന്‍സറിയില്‍ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി. പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റഹിയാനത്ത് ടീച്ചര്‍ നിര്‍വഹിച്ചു. കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയായ സൗജന്യ ബ്രൂസെല്ലോസിസ് പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാം ഘട്ടത്തിനാണ് തുടക്കം കുറിച്ചത് വെറ്ററിനറി സര്‍ജന്‍ ഡോ. സബീര്‍ ഹുസൈന്‍.കെ വി മാരകമായ ബ്രൂസെല്ലോസിസ് രോഗത്തിനെക്കുറിച്ചും പ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടമാരായ പ്രവീണ്‍ എസ്, മനോജ് എം എന്നിവര്‍ പശുകുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. വൈസ് പ്രസിഡന്റ് എവി മൂസ കുട്ടി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത്ര, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബാപ്പുട്ടി, മെമ്പര്‍മാരായ തച്ചറക്കല്‍ കുഞ്ഞി മുഹമ്മദ്, ബാലന്‍ സ...
Feature, Information

വോള്‍ട്ടേജ് ക്ഷാമം അടിയന്തരമായി പരിഹരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണം എന്നും ഗാര്‍ഹിക ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി നിവേദനം നല്‍കി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ.പി വേലായുധനും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ഭാരവാഹികളായ കാട്ടേരി സൈതലവി, അബ്ദുല്‍ റഹീം പൂക്കത്ത്, അഷ്‌റഫ് മനരിക്കല്‍ സലാം മച്ചിങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുകയും വൈദ്യുതി ഉപഭോക്താക്കളെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം കണ്‍സെപ്ഷന്‍ ആവശ്യമുള്ളത് കെഎസ്ഇബിയില്‍ റിപ്പോര്...
Education

അറിവും അവബോധവും പകർന്ന് വനിതാ ശിശു വികസന വകുപ്പ് സ്റ്റാൾ

പൊന്നാനി : സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് സജ്ജീകരിച്ച ജില്ലാതല പ്രദർശന വിപണന മേളയിൽ വനിതകൾക്കും കുട്ടികൾക്കുമായുള്ള സേവനങ്ങളും പദ്ധതികളും വിശദീകരിച്ച് വനിതാ ശിശു വികസന സംരക്ഷണ വകുപ്പിന്റെ സ്റ്റാൾ. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ പ്രതികരിക്കാൻ സഹായിക്കുന്ന നിയമവശങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ തൊഴിൽ അവകാശങ്ങൾ, അവയുടെ നിയമപരിരക്ഷ, പോരായ്മകൾ, തുടങ്ങിയവയെ കുറിച്ച് സ്റ്റാളിൽ ഐ.സി.ഡി.എസ് പ്രതിനിധികൾ വിശദീകരിച്ചു നൽകുന്നു. പി.എം.എം.വി.വൈ, മാതൃവന്ദനയോജന, മംഗല്യ സ്‌കീം, പടവുകൾ, വനിത ഗൃഹനാഥയായുള്ള കുടുംബത്തിനുള്ള ധനസഹായം, ശിഖ, ന്യൂട്രീഷൻ മിഷന്റെ ഭാഗമായുള്ള ന്യൂട്രീഷൻ ക്ലിനിക്, അനീമിയ ക്ലിനിക്, പൊൻവാക്ക് മുതലായ സേവനങ്ങളെ കുറിച്ച് സ്റ്റാളിൽ എത്തുന്നവർക്ക് വിശദീകരിച്ചു നൽകുന്നുണ്ട്. ...
Sports

ലോക മിക്സ്ബോക്സിങ് ചാമ്പ്യാൻ ഷിപ്പിൽ സ്വർണ മെഡൽ നേടിയ ഫാസിൽ പുളിക്കലിന് ആദരം

കാശ്മീരിൽ നടന്ന ലോക മിക്സ്ബോക്സിങ് ചാമ്പ്യാൻ ഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ചു രാജ്യത്തിനു വേണ്ടി സ്വർണ മെഡൽ നേടിയ കക്കാട് ചെനക്കൽ സ്വദേശി ഫാസിൽ പുളിക്കലിനെ accident rescue 24x7 ജില്ലാ ബാരവാഹികൾ അനുമോദിച്ചു ആക്‌സിഡന്റ് റെസ്ക്യൂ ജില്ലാ ഭാരവാഹി കളായ ഫൈസൽ കുഞ്ഞോട്ട്. സഫൽ കൊല്ലഞ്ചേരി, ഫൈസൽ കോടപ്പന എന്നിവർ മൊമെന്റോ കൈമാറി. തഹാനി ഫൈസൽ കെപി. അനുമോദിച്ചു...
Information

ഉപഭോക്താവിന്റെ അവകാശമാണ് ബില്ല്; ഓർമപ്പെടുത്തി ജി.എസ്.ടി

പൊന്നാനി : കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ബില്ല് ചോദിച്ചുവാങ്ങാറുണ്ടോ നിങ്ങൾ..? ഇല്ലെങ്കിൽ അത് നിങ്ങളെ ഓർമിപ്പിയ്ക്കുകയാണ് ജി.എസ്.ടി വകുപ്പ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം എക്സിബിഷനിൽ ജി.എസ്.ടി വകുപ്പിന്റെ സ്റ്റാൾ ജനങ്ങൾക്ക് നൽകുന്ന പ്രാധാന സന്ദേശമാണിത്. ഒരു മാസം മുമ്പ് മുതൽ ലഭിച്ച ബില്ല് അപ്‌ലോഡ് ചെയ്യുന്നവർക്ക് പ്രതിദിന, പ്രതിവാര, പ്രതിമാസ നറുക്കെടുപ്പിലൂടെ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. നികുതി വെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ ജി.എസ്.ടി പുറത്തിറക്കിയ 'ലക്കിബിൽ' എന്ന മൊബൈൽ ആപ്പ് സ്റ്റാളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നവർക്ക് അപ്പോൾ തന്നെ പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നുണ്ട്. ബിൽ വാങ്ങുന്ന ശീലം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രസകരമായ മത്സരങ്ങളും വകുപ്പ് സ്റ്റാളിൽ സംഘടിപ്പിക്കുന്നുണ്ട്. ജി.എ...
Accident

വയനാട്ടില്‍ ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചു ; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പനമരം പച്ചിലക്കാട് ടൗണിന് സമീപം രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. കാര്‍ യാത്രികരായ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ് (23), മുനവര്‍ (22) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സഹയാത്രികനായ മുനവര്‍ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി വന്ന ടോറസ് ലോറിയും ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Information

കയർ ഭൂവസ്ത്രം പദ്ധതി: മേലാറ്റൂർ കുളത്തിന്റെ മാതൃകയുമായി കയർ വികസന വകുപ്പ്

എന്റെ കേരളം പ്രദർശന വിപണന മേളയിൽ കയർ ഭൂവസ്ത്രം പദ്ധതിയുടെ ഭാഗമായി കയർ വികസന വകുപ്പ് ഒരുക്കിയ മേലാറ്റൂർ കുളത്തിന്റെ മാതൃക ഏറെ ശ്രദ്ധേയമാണ്. മേലാറ്റൂർ ചെമ്മാണിയോട് ഭാഗത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും കയർ വികസന വകുപ്പും സംയുക്തമായി പതിനഞ്ചോളം സ്ത്രീകൾ ചേർന്ന് നിർമിച്ച 64 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള മേലാറ്റൂർ കുളത്തിന്റെ മാതൃകയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മണ്ണൊലിപ്പ് തടയുക, മണ്ണ് സംരക്ഷിക്കുക എന്നീ ലക്ഷ്യത്തോടെ മണ്ണ്, ജിയോടാക്‌സ് കയർ, മുളയാണി എന്നിവ കൊണ്ട് നിർമിച്ച മേലാറ്റൂർ കുളത്തിന്റെ മാതൃക പരിസ്ഥിതി സൗഹൃദം എന്ന സന്ദേശത്തെ വിളിച്ചോതുന്നതാണ്. ഇത് കൂടാതെ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിർമിച്ച വൈക്കം കയർ, മുപ്പിരി കയർ, ബേപ്പൂർ കൈപ്പിരി കയർ, കൊയിലാണ്ടി കയർ എന്നിവയുടേയും കയർ കൊണ്ട് നിർമിച്ച ഗ്രോബാഗ് , ചെടി ചട്ടി എന്നിവയുടെ പ്രദർശനവും സ്റ്റാളിലുണ്ട്....
Sports

മേളയിലെത്തുന്നവരെ ‘കളിപ്പിച്ച്’ സ്‌പോർട്‌സ് കൗൺസിൽ

മലപ്പുറത്തിന്റെ കാൽപന്ത് പെരുമ ഓർമപ്പെടുത്തി സ്പോർട്സ് കൗൺസിലിന്റെ ആക്ടിവിറ്റി ഏരിയ. 'എന്റെ കേരളം' പ്രദർശന മേളയിലെത്തുന്നവർക്ക് പന്ത് കളിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് സ്പോർട്സ് കൗൺസിൽ. ഇതിനായി കൃത്രിമ പുല്ലും പോസ്റ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അമ്പെയ്ത്തിൽ പരിശീലനം നേടാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. വോളിബോൾ പരിശീലനം നേടാനും സന്ദർശകർക്ക് സ്പോർട്സ് കൗൺസിൽ അവസരമൊരുക്കിയിട്ടുണ്ട്. 2.93 മീറ്ററിൽ സ്ഥാപിച്ച പന്ത് തല കൊണ്ട് തട്ടി പോർച്ചുഗൽ താരം റൊണോൾഡോയുടെ മികവ് അനുകരിക്കാനുള്ള അവസരമാണ് മറ്റൊരു പ്രത്യേകത. റൊണാൾഡോയുടെ കട്ടൗട്ടും ഇവിടെയുണ്ട്. ഇതിന് സമീപത്തായാണ് പന്ത് സ്ഥാപിച്ചിട്ടുള്ളത്. വ്യായമത്തിനുള്ള സൗകര്യവും വിവിധ കളിയുപകരണങ്ങളെ കുറിച്ച് അറിയാനുള്ള അവസരവും ഇവിടെയുണ്ട്....
Information

കരിപ്പൂരില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. ഇന്നു രാവിലെ അബുദാബിയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ എത്തിയ മലപ്പുറം കൂട്ടായി സ്വദേശിയായ തോടത്ത് സാദിക്കില്‍ (40) നിന്നുമാണ് 1293 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സാദിക്ക് തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സൂലുകളില്‍നിന്നും ആണ് കസ്റ്റംസ് ഈ സ്വര്‍ണ്ണമിശ്രിതം പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ സാദിക്കിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം സാദിക്കിന് പ്രതിഫലമായി 65000 രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്....
Crime

കൊണ്ടോട്ടിയില്‍ ആള്‍ക്കൂട്ട കൊലപാതകം ; ഇതര സംസ്ഥാന തൊഴിലാളി നേരിട്ടത് ക്രൂര മര്‍ദ്ദനം ; 9 പേര്‍ കസ്റ്റഡിയില്‍

മലപ്പുറം കൊണ്ടോട്ടി കീഴിശ്ശേരിയില്‍ ബീഹാര്‍ സ്വദേശി മരണപ്പെട്ടത് അതിക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഒടുവില്‍. ഇതര സംസ്ഥാന തൊഴിലാളിയായ ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. കൈകള്‍ പുറകിലേക്ക് കെട്ടി രണ്ടു മണിക്കൂറിലധികം സമയമാണ് രാജേഷ് മാഞ്ചിയെ നാട്ടുകാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. പന്ത്രണ്ടാം തീയതി രാത്രിയായിരുന്നു സംഭവം. രണ്ടുദിവസം മുന്‍പാണ് ജോലിക്കായി രാജേഷ് മാഞ്ചി കിഴിശ്ശേരിയില്‍ എത്തിയത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. അതിക്രൂരമര്‍ദ്ദനമാണ് രാജേഷ് മാഞ്ചിക്ക് ഏല്‍ക്കേണ്ടി വന്നത്. പൈപ്പും മാവിന്‍ കൊമ്പും മരത്തടികളും മര്‍ദ്ദനത്തിനായി പ്രതികള്‍ ഉപയോഗിച്ചു. നെഞ്ചിലും വാരിയെല്ലുകളിലും ഇടുപ്പിലും ഗുരുതര പരിക്കുകള്‍ സംഭവിച്ചു. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 300 മീറ്റര്‍ മാറി വീട്ടില്‍ നിന്നാണ് അവശനായ നിലയില്‍ യുവാവിനെ കണ്ടത്. പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ...
Feature

കൊട്ടാരക്കരയിൽ യുവ ഡോക്ടറെ അക്രമിയിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ച സഹപ്രവർത്തകൻ തിരൂരങ്ങാടി സ്വദേശി

സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം തിരൂരങ്ങാടി : കൊട്ടാരക്കര ആശുപത്രിയിൽ യുവ ഡോക്ടറെ അക്രമി കുത്തിക്കൊല്ലുമ്പോൾ പോലീസ് ഉൾപ്പെടെ മറ്റുള്ളവരെല്ലാം സ്വയ രക്ഷക്കായി ഓടിമാറിയപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ ഡോക്ടറെ രക്ഷപ്പെടുത്താൻ നോക്കിയ ഒരു ഡോക്ടർ ഉണ്ട്, ഷിബിൻ മുഹമ്മദ്. സാമൂഹിക മാധ്യമങ്ങളിൽ മുഴുവൻ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ്. പ്രമുഖർ ഉൾപ്പെടെ അഭിനനന്ദിച്ച് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. തെന്നല സ്വദേശി ബിസിനസുകാരനായ കോണ്ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കെ.വി. ഇസ്മയിൽ ഹാജിയുടെയും കൊടിഞ്ഞി തിരുത്തി സ്വദേശി മാളിയാട്ട് ശംസാദ് ബീഗത്തിന്റെയും മകനാണ് ഈ ധീരൻ. അസീസിയ മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാർത്ഥിയായ ഷിബിൻ കൊട്ടാരക്കര ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയാണ്. ഇതിനിടയിലാണ് സംഭവം. പോലീസ്, സെക്യൂരിറ്റി ഉൾപ്പെടെ അഞ്ചോളം പുരുഷന്മാർ സംഭവ സമയത്ത് ഉണ്ടായിരുന്നു. അതിനിടയിലാണ് ഈ ക്രൂരകൃത്യം നടന്നത്. മറ...
Crime

14 കാരനെ ബലമായി പീഡിപ്പിച്ച യുവതിക്കെതിരെ കേസ്

കായംകുളത്ത് പതിനാലുകാരനെ യുവതി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീട്ടിലെ പൈപ്പ് ശരിയാക്കാൻ എന്ന് പറഞ്ഞ് കുട്ടിയെ നാൽപത് വയസുകാരിയായ യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന് ശേഷം ബലാത്കാരമായി പീഡിപ്പിച്ചു. സംഭവം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തു....
Accident

താനൂര്‍ ബോട്ടപകടം: യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. റാലിയും സംഗമവും 19-ന്

തിരൂരങ്ങാടി: താനൂര്‍ ബോട്ടപകടം ഉന്നതരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭ റാലിയും സംഗമവും 19-ന് താനൂര്‍ നടക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന പ്രക്ഷോഭ റാലിയിലും സംഗമത്തിലും ആയിരങ്ങളളെ പങ്കെടുപ്പിക്കും. ബോട്ടിന് അനധികൃത സര്‍വ്വീസ് നടത്താന്‍ അനുമതിക്കും മറ്റും ഇടപെട്ട ഉന്നതരായ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടാണ് യു.ഡി.എഫ് സമരം. ബോട്ടപകടത്തിലെ ഒന്നാം പ്രതി മന്ത്രി വി അബ്ദുറഹ്മാനാണെന്ന് ഇത് സംബന്ധിച്ച് ചേര്‍ന്ന യു.ഡി.എഫ് യോഗം വിലയിരുത്തി.യോഗം മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അജയ് മോഹന്‍ അധ്യക്ഷനായി.ജില്ലാ കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെ കുഞ്ഞിമരക്കാര്‍, എം.പി ഹംസ കോയ, എം.പി അഷ്‌റഫ്, ഉമ്മര്‍ ഓട്ടുമ്മല്‍, കെ സലാം താനൂര്‍, ...
Information

പരപ്പനങ്ങാടി റെയിൽവെ പ്ലാറ്റ്ഫോമിൽ 3 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

പരപ്പനങ്ങാടി: റെയിൽവെ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കെ അറ്റത്ത് നിന്ന് ബാഗിൽ അടക്കം ചെയ്ത മൂന്ന് കിലോ കഞ്ചാവ് പരപ്പനങ്ങാടി എക്സൈസും RPF സ്പെഷ്യൽ സ്ക്വാഡും ചേർന്ന സംയുകത പരിശോധനയിൽ കണ്ടെത്തി. ജില്ലയിലേക്ക് കഞ്ചാവെത്തുന്നതായുള്ള രഹസ്യവിവരത്തിൽമേൽ നടത്തിയ പരിശോധനയിൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാലാകാം കഞ്ചാവ് ഉപേക്ഷിച്ചതെന്ന് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. പരിശോധനക്ക് പ്രിവന്റീവ് ഓഫീസർ പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ജയകൃഷ്ണൻ എക്സൈസ് ഡ്രൈവർ വിനോദ് കുമാർ RPF ഇൻസ്പെക്ടർ അജിത് അശോക്, ദീപക് തുടങ്ങിയവർ പങ്കെടുത്തു....
Politics

കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നന്നമ്പ്ര മണ്ഡലം കമ്മിറ്റി

തിരൂരങ്ങാടി : കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നന്നമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനംനടത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് വിജയാഹ്ലാദം കൊണ്ടാടിയത്.വെള്ളി യാമ്പുറത്ത് നിന്നും ആരംഭിച്ച പ്രകടനം പാണ്ടി മുറ്റത്ത് സമാപിച്ചു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിൽ, ബാങ്ക് പ്രസിഡന്റ് ഹൈദ്രോസ് കോയ തങ്ങൾ,യൂ വി അബ്ദുൽ കരീം,പി കെ എം ബാവ ,മുനീർ പി പി ,മൂസകുട്ടി എൻ വി,സജിത് കാച്ചീരി ,നീലങ്ങത്ത് സലാം , ദാസൻ കൈതക്കാട്ടിൽ, ഭാസ്ക്കരൻ പുല്ലാണി, അനിൽകുമാർ ചെറിയേരി ബാവ,,ലത്തീഫ് കൊടിഞ്ഞി, ഹുസൈൻ ഇ പി ,,ഷെഫീഖ് ചെമ്മട്ടി , ഹംസ പാലക്കാട്ട് , ദേവൻ പുളിക്കൽ ലത്തീഫ് ചെറുമുക്ക്,ഇപ്പു നഹാ പാലക്കാട്ട്, മുനീർ പാലക്കാട്ട്, വാർഡംഗം ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി....
Crime

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട് : ചാലിശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. പെരുമണ്ണൂര്‍ സ്വദേശി മുബഷിറിനെയാണ് (23) മലപ്പുറത്ത് നിന്ന് പോലീസ് പിടികൂടിയത്. പ്രതിക്ക് പെണ്‍കുട്ടിയുമായി നേരത്തെ ഓണ്‍ലൈന്‍ വഴി സൗഹൃദമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെയാണ് രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ ചാലിശ്ശേരി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു, തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഇന്നലെ എടപ്പാള്‍ ചങ്ങരംകുളത്ത് നിന്നാണ് പിടികൂടിയത്. പ്രതിക്ക് സഹായമൊരുക്കിയ ചാലിശ്ശേരി സ്വദേശി ഷബിലാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് മറ്റു പെണ്‍കുട്ടികളുമായും ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു....
Sports

പരപ്പിൽപാറ യുവജന സംഘം സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി

പരപ്പിൽപാറ : ഫുട്ബോൾ മത്സരങ്ങൾക്ക് പ്രോത്സാഹനവും പുതിയ കായിക താരങ്ങളെ വാർത്തെടുക്കുന്നതിന്റെയും ഭാഗമായി പരപ്പിൽപാറ യുവജന സംഘം വർഷംതോറും വേനൽ അവധിയിൽ നടത്തിവരുന്ന സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് വലിയോറ പാടം ഫുട്ബോൾ മൈതാനത്ത് തുടക്കമായി. 4- ടീമുകളിലായി 60 കായിക താരങ്ങൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരങ്ങളുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.എം ബഷീർ നിർവ്വഹിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ മുഖ്യാതിഥിയായി പങ്കെടുത്തു. ക്ലബ്ബ് രക്ഷാധികാരി എ.കെ.എ നസീർ , കെ.പി ഫസൽ, സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈപ്രൻ തുടങ്ങി മറ്റു ക്ലബ്ബ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു....
Information

യാത്ര ദുരിതം നീക്കണമെന്ന് പ്രദേശവാസികള്‍; നേരിട്ട് എത്തി ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം : മണമ്പൂരില്‍ യാത്രാക്ലേശം സംബന്ധിച്ച പ്രദേശവാസികളുടെ പരാതി നേരില്‍ കേള്‍ക്കാന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ എത്തി. പൊതുമരാമത്ത് റോഡിന് കുറുകെ ദേശീയപാത 66ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. കിളിമാനൂര്‍ -ചാത്തന്‍പാറ -മണമ്പൂര്‍ -വര്‍ക്കല റോഡില്‍ മണമ്പൂര്‍ ക്ഷേത്രത്തിനു പിന്നിലായാണ് പൊതുമരാമത്ത് റോഡിനെ മറികടന്ന് ദേശീയപാത കടന്നുപോകുന്നത്. രണ്ട് റോഡുകള്‍ തമ്മില്‍ ക്രോസിംഗ് വരുന്ന ഇടത്ത് മേല്‍പ്പാലമോ അടിപ്പാതയോ പദ്ധതി രൂപരേഖയിലില്ല എന്നത് പരിശോധിക്കുമെന്ന് വി.മുരളീധരന്‍ പറഞ്ഞു. ഇരു റോഡുകളിലെയും ഗതാഗതം തടസ്സപ്പെടാത്ത രീതിയില്‍ ദേശീയപാത നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കാന്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. ബിജെപി മണമ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ...
Information

‘കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ തിങ്കളാഴ്ച മുതല്‍

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്തുകള്‍ക്ക് തിങ്കളാഴ്ച (മെയ് 15) ജില്ലയില്‍ തുടക്കമാവും. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ താലൂക്ക് തല അദാലത്തുകള്‍ നടക്കുന്നത്.മെയ് 15 ന് രാവിലെ 10 ന് മഞ്ചേരി ടൗണ്‍ഹാളില്‍ ഏറനാട് താലൂക്കില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി അദാലത്ത് നടക്കും. നിലമ്പൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി മെയ് 16 ന് നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഓഡിറ്റോറിയത്തില്‍ വെച്ചും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 18 ന് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തില്‍ വെച്ചും തിരൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 22 ന് വാഗണ്‍ ട്രാ‍ജഡി ടൗണ്‍ഹാളില്‍ വെച്ചും പൊന്നാനി താല...
Politics

കര്‍ണാടകയില്‍ ബിജെപിയെ തകർത്തു കോൺഗ്രസ്

ബെംഗളുരു : കര്‍ണാടകത്തില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തില്‍. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് മുന്നേറിയത്. കര്‍ണാടകയിലെ ആകെയുള്ള ആറ് മേഖലകളില്‍ അഞ്ചിടത്തും വ്യക്തമായ ലീഡ് കോണ്‍ഗ്രസിനാണ്. തീരദേശ കര്‍ണാടകയില്‍ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കക്ഷി നില ഇപ്രകാരമാണ്; കോണ്‍ഗ്രസ് - 137ബിജെപി - 64ജെഡിഎസ് - 19മറ്റുള്ളവര്‍ - 4 സംസ്ഥാനത്ത് ഉടനീളം ശക്തി തെളിയിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് വന്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. 43% വോട്ട് വിഹിതമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ആ വോട്ട് വിഹിതം സീറ്റായി മാറി എന്നതാണ് കോണ്‍ഗ്രസിനെ വലിയ നേട്ടത്തിലേക്ക് നയിച്ചത്. 36% വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. കഴിഞ്ഞ തവണയും ബിജെപിയുടെ വോട്ട് വിഹ...
Information

ഓർമ്മപ്പൂമരച്ചോട്ടിൽ
ഒരിക്കൽ കൂടി

തേഞ്ഞിപ്പലം : മുപ്പത്തിയാറ് വർഷത്തിന് ശേഷം കളിയും ചിരിയും തമാശകളുമായി അവർ കലാലയ അങ്കണത്തിൽ ഒരിക്കൽ കൂടി ഒത്തുചേർന്നു. ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സൂളിലെ 1987 ( കളിവീട് എസ് എസ് സി ) ബാച്ച് സ്നേഹ സംഗമ മൊരുക്കിയത്. 1987 ലെഅധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന സംഗമം ഒരിക്കൽ കൂടിസ്കൂൾ ജീവിതത്തിലക്കുളള തിരിച്ചെത്തിച്ചു.സ്കൂളിൽ വെച്ച് നടത്തിയ പരിപാടി റിട്ട. അധ്യാപിക സതീദേവി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് അധ്യക്ഷനായി. റിട്ട. അധ്യാപകരായ സതീദേവി, കുഞ്ഞിരാമൻ, സൈതലവി, മുഹമ്മദ്, സുകുമാരൻ , നാരായണൻ കുട്ടി, വാസുദേവൻ, പ്രേമകുമാരി , സ്വർണ്ണലത, പാർവതി, വിജയലക്ഷ്മി, സുശീല , മായ . സ്കൂൾ പ്രധാന അധ്യാപിക ലത എന്നിവരെ ചടങ്ങിൽ ആദരിച്ചു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളുടെ മക്കളായ അഫ് നിദ എം, മേടപ്പിൽ അഹമ്മദ് ഫാസിൽ, മുഹമ്മദ് ജാസിം, ടി വി സച്ചിൻ , ഫാത്തിമ ദിസ്ന ടി പി, റനീഷ് കെ.പി എന്നിവർക്ക...
Information

ചെമ്മാട് ബ്ലോക്ക് റോഡ് നവീകരണം പൂര്‍ത്തിയായി ഇന്ന് മുതൽ വാഹനങ്ങള്‍ ഓടും

തിരൂരങ്ങാടി: ചെമ്മാട് ബ്ലോക്ക് റോഡില്‍ ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തിയായി. തിരൂരങ്ങാടി നഗരസഭ2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ദിവസമായി നടത്തിയ പ്രവൃത്തിയോടെ ഗതാഗതം സുഗമമായി. ശനി (13-5-2023) മുതല്‍ ബസ്സുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ സാധാരണ പോലെ ഇതിലൂടെ വണ്‍വേ സമ്പ്രദായത്തില്‍ ഓടും. രണ്ട് ദിവസമായി ചെമ്മാട്ട് ഗതാഗതം ക്രമീകരിച്ചിരുന്നു. ചെമ്മാട്ടെ പഴയ ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് ബസ്സുകള്‍ സര്‍വീസ് നടത്താന്‍ സൗകര്യപ്പെടുത്തിയിരുന്നു. ശനിയാഴ്ച്ച മുതല്‍ ബ്ലോക്ക് റോഡിലെ പുതിയ ബസ്സ്റ്റാന്റില്‍ ബസ്സുകള്‍ വീണ്ടും പ്രവേശിക്കും....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഗസ്റ്റ് അദ്ധ്യാപക നിയമനം കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക്  മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ 3 ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി. യോഗ്യതയുമുള്ളവര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന ഇ-മെയിലില്‍ 20-ന് മുമ്പായി അയക്കണം. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അദ്ധ്യാപന പരിചയമുള്ളവരെയും പരിഗണിക്കുന്നതാണ്.    പി.ആര്‍. 552/2023 ജെ.ആര്‍.എഫ്. അപേക്ഷ ക്ഷണിച്ചു കെ.എസ്.സി.എസ്.ടി.ഇ. പ്രൊജക്ടിനു കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവിഭാഗം അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായി ജൂനിയര്‍ റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷമാണ് പ്രൊജക്ടിന്റെ കാലാവധി. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ അനുബന്ധ രേഖകള്‍ സഹിതം 31-ന് മുമ്പായി പ്രിന്‍സിപ്പല്‍ ഇന്‍വസ്...
Information

വേങ്ങരയിൽ വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് പിടികൂടി

വേങ്ങര : വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പരപ്പനങ്ങാടി എക്സൈസ് പിടികൂടി. വേങ്ങര ഊരകം കരിയാരം സ്വദേശി നെച്ചിക്കുഴിയിൽ കുപ്പരൻ മകൻ അപ്പുട്ടിയുടെ വീട്ടിൽ പ്രിവൻ്റീവ് ഓഫീസർ പ്രജോഷ് കുമാർ ടി യും പാർട്ടിയും നടത്തിയ പരിശോധനയിലാണ് വീടിൻ്റെ കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ രണ്ട് കാർട്ടൺ ബോക്സിലും പെയ്ൻ്റിൻ്റെ കാലിയായ ബക്കറ്റിലും അനധികൃതമായി വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 25 ലിറ്റർ മദ്യം പിടികൂടിയത്. പിടിയിലായ പ്രതി അപ്പുട്ടി വിവിധ ബീവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പനശാലകളിൽ നിന്നും ശേഖരിച്ച് വൻ ലാഭത്തിൽ ക്വാറികളിൽ ജോലി ചെയ്യുന്നവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽപ്പന നടത്തുന്നയാളാണ്.ഇയാളുടെ പേരിൽ പരപ്പനങ്ങാടി, മലപ്പുറം എന്നീ റെയിഞ്ചുകളിൽ നിരവധി അബ്കാരി കേസ്സുകൾ നിലവിലുണ്ട്. മാസങ്ങളോളമായി ഇയാൾ എക്സൈസ് പാർട്ടിയുടെ നിരീക്ഷണത്തിലായിരുന്നു. റെയിഡിൽ പ്രിവ...
Accident

പന്താരങ്ങാടിയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി : പന്താരങ്ങാടിയിൽ കാറിടിച്ചു കാൽ നട യാത്രക്കാരന് മരിച്ചു. പന്താരങ്ങാടി സ്വദേശി പുത്തൻ വീട്ടിൽ സുരേന്ദ്രൻ (53) ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
error: Content is protected !!