Wednesday, July 23

Blog

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം ഏപ്രില്‍ മെയ് മാസങ്ങളില്‍ വിദ്യാര്‍ത്ഥികളള്‍ക്കായി നീന്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു. 6,7 വയസുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഏപ്രില്‍ 3-ന് പരിശീലനം ആരംഭിക്കും. സര്‍വകലാശാലാ നീന്തല്‍ കോച്ചുമാരും പരിശീലകരുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ 2 ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം സ്വിമ്മിംഗ് പൂള്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാ ഫോറം അക്വാട്ടിക് കോംപ്ലക്‌സ് ഓഫീസിലും സര്‍വകലാശാലാ വെബ്‌സൈറ്റിലും ലഭ്യമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഫോണ്‍ 6238679112, 9961690270, 7907670632.    പി.ആര്‍. 343/2023 പരീക്ഷ ഒന്ന്, രണ്ട് സെമസ്റ്റര്‍ ബ...
Information

കായകല്‍പ്പ് അവാര്‍ഡ്; സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ താലൂക്ക് ആശുപത്രിയായി തിരൂരങ്ങാടി

തിരുവനന്തപുരം: 2022-23 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സബ് ജില്ലാ തലത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് രണ്ടാം സ്ഥാനം. 10 ലക്ഷം രൂപയാണ് സമ്മാനം. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്. സബ് ജില്...
Accident, Information

കുടുംബശ്രീ ജനകീയ ഹോട്ടലില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ജീവനക്കാര്‍ പുറത്തേക്കോടി

പാലക്കാട്: കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചു. ജീവനക്കാര്‍ ഹോട്ടലില്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. പാലക്കാട് പുതുശ്ശേയില്‍ ആണ് സംഭവം. കഞ്ചിക്കോട് അഗ്‌നി രക്ഷാസേനാംഗങ്ങള്‍ ഹോട്ടലിലെ തീ അണച്ചു. ഹോട്ടലില്‍ പാചകം ചെയ്യുമ്പോഴാണ് ഗ്യാസ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച് ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം 200 മീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെടുത്തു. സിലിണ്ടര്‍ പൊട്ടി തെറിച്ചതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫീസിലും കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാര്‍ അറിയിച്ചു....
Accident, Breaking news

വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് 3 പേർ മരിച്ചു

വളാഞ്ചേരി : ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. തൃശൂർ ചാലക്കുടിയിലേക്ക് സവാള കയറ്റി പോകുന്ന KL/30/D/0759 നമ്പർ ലോറിയാണ് മറിഞ്ഞത്. അപകടത്തില്പെട്ട ലോറിയുടെ ക്യാബിനിൽ മൂന്ന് പേർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. ഏറെ നേരത്തെ ശ്രമഫലമായി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇന്ന് രാവിലെ 7.20 നാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങൾ വളാഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കയറ്റുമതി-വ്യവസായ വികസനത്തിന്കാലിക്കറ്റ് സര്‍വകലാശാലയും കേരള കയറ്റുമതി ഫോറവും ഒന്നിക്കുന്നു കയറ്റുമതി-വ്യവസായ വികസനത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ കാലിക്കറ്റ് സര്‍വകലാശാലയും കേരള കയറ്റുമതി ഫോറവും ധാരണയായി. സര്‍വകലാശാലാ വ്യവസായ-അക്കാദമിക ശൃംഖലാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയും കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവും കേരള കയറ്റുമതി ഫോറവും നടത്തിയ ചര്‍ച്ചയിലാണ് ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പി.വി.സി. ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കേരള കയറ്റുമതി ഫോറം പ്രസിഡണ്ട് ഹമീദ് അലി, സെക്രട്ടറി മുന്‍ഷിദ്, കേരള ചെറുകിട വ്യവസായ സമിതി സെക്രട്ടറി ബാബു മാളിയേക്കല്‍, ജില്ലാ വ്യവസായ കേന്ദ്രം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഫോട്ടോ - കാലിക്കറ്റ് സര്‍വകലാശാലയും കേരള കയറ്റുമതി ഫോറവും തമ്മില്‍ ധാരണാപത്രം കൈമാറുന്നു.   പി.ആര...
Information

അമ്മാഞ്ചേരിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ജില്ലയിലെ പ്രധാന ഉത്സവങ്ങളിലൊന്നായ വേങ്ങര അമ്മാഞ്ചേരിക്കാവ് ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ചു നാളെ വെള്ളിയാഴ്ച വേങ്ങരയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലിസ് അറിയിച്ചു. ഉച്ചക്ക് 2 മുതല്‍ കൂരിയാട് നിന്നും മലപ്പുറം ഭാഗത്തേക്ക് വരുന്ന യാത്രാ വാഹനങ്ങള്‍ മണ്ണിപ്പിലാക്കല്‍ നിന്ന് തിരിഞ്ഞ് പാണ്ടികശാല, പുത്തനങ്ങാടി ചെനക്കല്‍ - ബ്ലോക്ക് റോഡ് വഴിയും മലപ്പുറം ഭാഗത്തുനിന്നും കൂരിയാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബ്ലോക്ക് റോഡ് വഴി മുകളിലുള്ള സ്ഥലങ്ങള്‍ വഴിയും തിരിഞ്ഞു പോവേണ്ടതാണെന്നും മലപ്പുറം ഭാഗത്ത് നിന്നുള്ള ചരക്കു വാഹനങ്ങള്‍ എട്ടാം കല്ലില്‍ നിന്ന് പറപ്പൂര്‍-കോട്ടക്കല്‍ വഴിയും കൂരിയാട് ഭാഗത്തു നിന്നുള്ള കൊളപ്പുറം, കുന്നുംപുറം, അച്ചനമ്പലം, ചേറൂര്‍ വഴിയും ഗതി മാറി സഞ്ചരിക്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു...
Accident

വികെ പടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ; തിരൂരങ്ങാടി സ്വദേശി ആയ ഡോക്ടര്‍ക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാത 66 എആര്‍ നഗര്‍ വികെ പടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു തിരൂരങ്ങാടി സ്വദേശി ആയ ഡോക്ടര്‍ക്ക് പരിക്ക്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടറും തിരൂരങ്ങാടി താഴെചിന സ്വദേശിയുമായ കെഎം മുഹാദിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11:30ഓടെ ആണ് അപകടം. കൈക്ക് പരിക്കേറ്റ മുഹാദിനെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സക്ക് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി...
Information

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു; അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 6 മണിയോടെ ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാല്‍ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകന്‍ ബെന്‍ എന്നിവരാണ് മരിച്ചത്. ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് മാനേജറാണ് ലിജ. കഴിഞ്ഞ ദിവസമാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി ലിജയുടെ കൈകളില്‍ കിടന്ന് പാല് കുടിക്കുന്നതിനിടെ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചത്.കഴിഞ്ഞ ദിവസമാണ് നവജാത ശിശു ലിജയുടെ കൈകളില്‍ കിടന്ന് പാല് കുടിക്കുന്നതിനിടെ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചത്. രണ്ടുവര്‍ഷം മുമ്പ് ലിജയുടെ മറ്റൊരു കുട്ടിയും അസുഖങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷവും ഇവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഈ കുട്ടിയുടെ വിയോഗമുണ്ടാക്കിയ വേദന മാറും മുമ്പാണ് മുലപ്...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പുന:പരീക്ഷ കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് മൂന്നാം സെമസ്റ്റര്‍ ബി..ടെക്    (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) ഡിസ്‌ക്രീറ്റ് കംപ്യൂട്ടേഷണല്‍ സ്ട്രക്ചര്‍ എന്ന പേപ്പറില്‍ മാര്‍ച്ച് 14 ന് നടത്താനിരുന്ന പരീക്ഷ മാര്‍ച്ച് 17 ന് നടത്തും. പരീക്ഷാ സമയം 2 മുതല്‍ 5 വരെ)   പി.ആര്‍. 330/2023പരീക്ഷാ ഫലംനാലാം സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട് ടൈം ബി.ടെക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി 2021 സെപ്തംബര്‍ (2009 സ്‌കീം 2009, 2010, 2011 & 2012 പ്രവേശനം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.   പി.ആര്‍. 331/2023മൂല്യനിര്‍ണയ സമിതിവിദൂര വിദ്യാഭ്യാസ വിഭാഗം പി.ജി പരീക്ഷകള്‍ക്കുള്ള (ആര്‍ട്‌സ്, കൊമേഴ്‌സ്, എം.എസ്.സി മാത്തമാറ്റിക്‌സ്) മൂല്യ നിര്‍ണ്ണയ സമിതി രൂപീകരിക്കുന്നതിന് ഒരു വര്‍ഷത്തെ മൂഴുവന്‍ സമയ പ്രവര്‍ത്തന പരിചയമുള്ള യോഗ്യരായ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ളവര്‍ മാര്‍ച്ച് 25 ന് മുമ്പ...
Information

ഭര്‍ത്താവില്‍ നിന്ന് യഥാര്‍ത്ഥ പ്രായം മറച്ചു വച്ചു, വിവാഹം അസാധുവാക്കി ഹൈക്കോടതി

വിവാഹസമയത്ത് യുവതി യഥാര്‍ത്ഥ പ്രായം മറച്ച് വച്ചു എന്ന ഭര്‍ത്താവിന്റെ പരാതിയില്‍ വിവാഹബന്ധം അസാധുവാക്കി കര്‍ണ്ണാടക ഹൈക്കോടതി. ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് വിജയകുമാര്‍ പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ക്രിസ്ത്യന്‍ ദമ്പതികളുടെ വിവാഹം അസാധുവാക്കിയത്. നേരത്തെ കുടുംബ കോടതി ഭര്‍ത്താവിന്റെ പരാതി തള്ളിയിരുന്നു ഇത് ചോദ്യം ചെയ്താണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കാനുള്ള കാരണം തെളിയിക്കുന്നതില്‍ ഹര്‍ജിക്കാരനായ ഭര്‍ത്താവ് പരാജയപ്പെട്ടു എന്നായിരുന്നു നേരത്തെ കുടുംബ കോടതി വിധിച്ചത്. എന്നാല്‍ പ്രതിയായ ഭാര്യയും അവരുടെ കുടുംബാംഗങ്ങളും വസ്തുതകള്‍ മറച്ചുവെച്ചിരിക്കുകയാണെന്നും പ്രതിയുടെ പ്രായം മറച്ചുവെച്ചതായി ഹര്‍ജിക്കാരന്‍ വ്യക്തമായി വാദിച്ചിട്ടുണ്ടെന്നും രേഖകള്‍ പരിശോധിച്ച ബെഞ്ച് ചൂണ്ടിക്കാട്ടി. 2014-ല്‍ ഭദ്രാവതിയില്‍ വെച്ചാണ് ഇവരുടെ വിവാഹം നടന്നത...
Information

ഉത്സവ പറമ്പില്‍ ഗാനമേളക്കിടെ നൃത്തം ചെയ്തു, പലകകള്‍ തകര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഉത്സവ പറമ്പില്‍ ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവേ പലകകള്‍ തകര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ചു. നേമം പൊന്നുമംഗലം ശങ്കര്‍നഗറില്‍ ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്താണ് (23) മരിച്ചത്. വെല്‍ഡിങ് തൊഴിലാളി ആണ് മരിച്ച ഇന്ദ്രജിത്ത്. യുവാവിനെ രക്ഷിക്കാന്‍ ഇറങ്ങിയ സുഹൃത്തും കിണറ്റില്‍ അകപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്ത് എടുത്തത്. നേമം മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് ഗാനമേള സംഘടിപ്പിച്ചിരുന്നു. സ്ഥല പരിമിതി കാരണം ആളുകള്‍ക്ക് ഇരിക്കാന്‍ വേണ്ടി സ്റ്റേജിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതിനായി പുരയിടത്തിലെ കിണര്‍ പലകകള്‍ കൊണ്ട് അടച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ഇതിന് മുകളില്‍ ആണ് ഇന്ദ്രജിത്ത്...
Information

ബോളിവുഡ് നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡിലെ മുതിര്‍ന്ന നടന്‍ സമീര്‍ ഖാഖര്‍ (71) അന്തരിച്ചു. സഹോദരന്‍ ഗണേഷ് ഖാഖറാണ് സമീറിന്റെ മരണം സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങള്‍ തകരാറിലായതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉറങ്ങാന്‍ കിടന്ന സമീര്‍ ബോധരഹിതനായെന്നും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചുവെന്നും വെന്റിലേറ്ററിലായിരിക്കെ പുലര്‍ച്ചെ 4.30 യോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഗണേഷ് വ്യക്തമാക്കി. ശ്വസനസംബന്ധമായ പ്രശ്നങ്ങളും നടനുണ്ടായിരുന്നുവെന്ന് സഹോദരന്‍ ഗണേഷ് അറിയിച്ചു. മൂത്രാശയസംബന്ധമായ പ്രശ്നങ്ങളും നടനെ അലട്ടിയിരുന്നു. നുക്കഡ്, സര്‍ക്കസ് എന്നീ ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ താരമാണ് സമീര്‍. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെ വേഷവും സണ്‍ഫ്ലവര്‍ എന്ന വെബ് സീരിസിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സമീര്‍ അടുത്തിടെയാണ് യുഎസില്‍ നിന്ന് മടങ്ങി എത്തിയത്. നിരവധി താരങ്ങളും ...
Crime

ചികിത്സക്കെത്തിയ യുവതികളോട് മോശം പെരുമാറ്റം; താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ

കോഴിക്കോട്: കുറ്റ്യാടിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയ സർക്കാർ ആശുപത്രിയിലെ ഡോക്ടര്‍ അറസ്റ്റില്‍.കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ബിബിനെ (44) യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിശോധനയ്‌ക്കെത്തിയ യുവതികളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. തുടര്‍ന്ന് യുവതികള്‍ ആശുപത്രിയിൽ യോഗത്തിന് എത്തിയിരുന്ന പ്രദേശത്തെ രാഷ്‌ട്രീയ പ്രവര്‍ത്തകരെ പരാതി അറിയിച്ചു. പിന്നാലെ ഡോക്ടര്‍ക്കെതിരെ പോലീസിലും പരാതി നല്‍കി. മൂന്ന് പേര്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. ഡ്യൂട്ടി സമത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ആശുപത്രി സുപ്രണ്ടിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും ഇദ്ദേഹത്തിനെതിരെ കേസുണ്ട്....
Malappuram

ജില്ലയില്‍ സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ പദ്ധതി നടപ്പിലാക്കും

മലപ്പുറം : ജില്ലയില്‍ സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുവാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ. റഫീഖയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സ്‌കൂള്‍ പി.ടി.എകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ ഇതിനായി കര്‍മ്മ പരിപാടികള്‍ തയ്യാറാക്കും.മികച്ച വിജയം നേടിയ പഠിതാക്കളെയും , സേവനം പൂര്‍ത്തിയാക്കി വിരമിച്ച പ്രേരക്മാരെയും സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികത്തില്‍ ആദരിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ഇ. മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിനെ തെരഞ്ഞെടുത്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, സ്ഥിര സമിതി അദ്ധ്യക്ഷ നസീബ അസീസ്, സെക്രട്ടറി എസ്.ബിജു, അംഗങ്ങളായ കെ.ടി. അഷ്‌റഫ്, സമീറ പുളിക്കല്‍, ഡപ്യൂട...
Local news

വെളിമുക്ക് സ്കൂളിലെ അധ്യാപകർക്ക് യാത്രയയപ്പ് നൽകി

വെളിമുക്ക് : മൂന്ന് പതിറ്റാണ്ടിലധികം വെളിമുക്കിന്റെ വെളിച്ചമായി സേവനമനുഷ്ടിച്ച അധ്യാപകര്‍ക്ക് പി.ടി.എ യാത്രയയപ്പ് സംഘടിപ്പിച്ചു. വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിലെ പ്രധാനാധ്യാപകന്‍ കെ.പി സിറാജുല്‍ മുനീര്‍, സീനിയര്‍ അധ്യാപിക കെ.റോസമ്മ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. പേരേമ്പ്ര മൂരിക്കുത്തി സ്വദേശിയായ കെ.പി സിറാജുല്‍ മുനീര്‍ 1992 മുതലാണ് സര്‍വ്വീസില്‍ കയറിയത്. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ കെ.റോസമ്മ 1987 മുതല്‍ വെളിമുക്കിലെ കുരുന്നുകള്‍ക്ക് വിദ്യനുകര്‍ന്ന് വരുന്നു. പി.ടി.എ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകരെ ഉപഹാര സമര്‍പ്പണം നടത്തി ആദരിച്ചു. രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സിന് ഷാനവാസ് പറവന്നൂര്‍ നേതൃത്വം നല്‍കി. പി.ടി.എ പ്രസിഡന്റ് താഹിര്‍ കൂഫ അധ്യക്ഷനായി. ജനപ്രധിനിധിക...
Accident

ക്രെയിൻ തട്ടി ഗുഡ്സ് ഓട്ടോ മറിഞ്ഞ് മെക്കാനിക്ക് മരിച്ചു

തിരൂരങ്ങാടി : ക്രയിൻ തട്ടി ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഓട്ടോ ഗാരേജ് ഉടമ മരിച്ചു. വെന്നിയുർ പെരുമ്പുഴ സ്വദേശി മൂന്നാലുക്കൽ സിദ്ധീഖ് (48) ആണ് മരിച്ചത്. ഇന്ന് വെന്നിയുർ മോഡേണ് ആശുപത്രിക്ക് സമീപത്തു വെച്ചാണ് അപകടം. നന്നാക്കിയ ഗുഡ്സ് ഓട്ടോ ട്രയൽ നോക്കുന്നതിനിടെ സൗണ്ട് കേട്ടപ്പോൾ വണ്ടി നിർത്തി പരിശോധിക്കുമ്പോഴാണ് അപകടം. ഗുഡ്സിൽ ക്രയിൻ തട്ടിയതിനെ തുടർന്ന് ദേഹത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഇയാളെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രിയോടെ മരിച്ചു. വർഷങ്ങളായി വണ്ടി മെക്കാനിക്ക് രംഗത്തുള്ളയാളാണ് സിദ്ധീഖ്....
Information, Life Style

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തം ; സര്‍ക്കാരിന്റെ അലംഭാവമാണ് കാരണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തം കാരണം കേരളം ദുരിതത്തിലായെന്നും സര്‍ക്കാരിന്റെ അലംഭാവമാണ് ഇതിന് കാരണമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കേരളത്തെ ദുരന്തത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാലിന്യം കുന്നുകൂടുകയാണ്. കൊച്ചിയില്‍ മാത്രമുള്ള പ്രശ്നമാണിതെന്ന് ആരും വിചാരിക്കേണ്ട. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മാത്രമാണ് ഇതിന് കാരണമെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വളരെ ഗൗരമായിട്ടാണ് മാലിന്യപ്രശ്നം കൈകാര്യം ചെയ്തതെന്നും എന്നാല്‍ ഈ സര്‍ക്കാര്‍ ഒട്ടും ഗൗരവമില്ലാതെയാണ് പ്രശ്നം കൈകാര്യം ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു. മനുഷ്യരെ കൊന്ന് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതാണ് ഈ സംഭവമെന്ന് കേരളം വിശ്വസിക്കുന്നു. തീ പിടുത്തത്തിന...
Information

ആത്മ സുരക്ഷ ആത്മീയതയുടെ ഭാഗം. പുതിയ കാൽവെപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി : ആത്മ സുരക്ഷ ആത്മീയതയുടെ ഭാഗം തന്നെയാണ് എന്ന വലിയൊരു പാഠം ആരാധനാലയങ്ങൾ വഴി തന്നെ വിശ്വാസികളിൽ എത്തിക്കുകയാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഏറ്റവും പ്രായോഗികവും ഫലപ്രദവുമായ പുതിയൊരു ഭൂമിക ഇതോടെ യാഥാർത്ഥ്യമാവുകയാണ്. സ്വന്തം ജീവനും ആരോഗ്യത്തിനും ഭീഷണിയായ എന്തും അറിഞ്ഞ് കൊണ്ട് സ്വീകരിക്കുന്നത് മതങ്ങൾ വിലക്കുന്നുണ്ട്. റോഡ് നിയമങ്ങൾ ലംഘിച്ചും അശ്രദ്ധയും നിസ്സംഗതയും പുലർത്തി അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നത് ഈ കാഴ്ചപ്പാടിൽ പാപമാണ് എന്ന് പലരും ശ്രദ്ധിക്കാറില്ല. ഈ പശ്ചാത്തലത്തിലാണ് തിരൂരങ്ങാടി ജോയിൻറ് ആർടിഒ എം പി അബ്ദുൽ സുബൈറിന്റെ നേതൃത്വത്തിൽ ഇത്തരമൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത്.ആരാധനാലയ കേന്ദ്രങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും ആരാധനകൾ നിർവഹിക്കാനെത്തുന്ന വിശ്വാസികൾക്കും വിവിധ സാധ്യതകൾ ഉപയോഗപ്പെടുത്തി റോഡ് സുരക്ഷ സന്ദേശം നൽകുകയാണ് പദ...
Other

കാൽനടയായി ഹജ്ജിന് മക്കയിലേക്ക്; ശിഹാബ് ചോറ്റൂർ ഇറാഖിലെത്തി

മലപ്പുറം: കാൽനടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂർ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാൽ സൗദിയിലേക്ക് കടക്കാൻ കഴിയും. ഇതോടെ കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്. ഇറാഖിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കർബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയാകും ശിഹാബ് കുവൈത്തിലേക്ക് പോവുക. 2022 ജൂൺ രണ്ടിനാണ് കാൽ നടയായി ശിഹാബ് ചോറ്റൂർ ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറിൽ ഇന്ത്യൻ അതിർത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു. പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. ട്രാന്‍സിറ്റ് വിസ ലഭിക്കാനായാണ് ശിഹാബിന് കാലതാമസം നേരിട്ടത്. വാഗ അർത്തിയിലെ ആഫിയ സ്‌കൂളിൽ നാല് മാസത്തോളം തങ്ങിയ ശേഷ...
Accident

മാവൂരിൽ ബസ് വയലിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: മാവൂർ കൽപള്ളിയിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം.കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ ബസ് ഉയർത്താനുള്ള ശ്രമം നടക്കുകയാണ്. അപകടത്തിൽപെട്ട ഇലക്ട്രിക് സ്കൂട്ടർ പൂർണമായും തകർന്നു....
Accident

കോഴിക്കോട് വാഹനാപകടത്തിൽ മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : കോഴിക്കോട് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മുന്നിയൂർ പടിക്കൽ സ്വദേശി മരിച്ചു. പടിക്കൽ ഒടഞ്ഞിയിൽ വീട്ടിൽകുന്നും ചാലമ്പത്ത് യൂസുഫ് - ആയിഷ എന്നിവരുടെ മകൻ കെ.ജെ.റഷീദ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് കിണാശ്ശേരി കുളങ്ങര പീടികയിൽ വെച്ചാണ് അപകടം. ബേക്കറി ജീവനക്കാരനായ റഷീദ് ബൈക്കിൽ പോകുമ്പോൾ ബസിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് മരിച്ചു. ഭാര്യ. സുഹൈല. മകൻ ജിഷാദ്. കബറടക്കം നാളെ പടിക്കൽ ജുമാ മസ്ജിദിൽ....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സിഡ-2023' ദേശീയ സമ്മേളനം തുടങ്ങി കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍സയന്‍സ് പഠനവിഭാഗം സംഘടിപ്പിക്കുന്ന കമ്പ്യൂട്ടേഷണല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ അനലിറ്റിക്സ് (സിഡ-2023) ദേശീയ സമ്മേളനത്തിന് തുടക്കമായി. കമ്പ്യൂട്ടര്‍ അടിസ്ഥാനമായുള്ള നൂതനാശയങ്ങളെയും വ്യവസായ സംരഭകരെയും ഗവേഷകരെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. യു.എല്‍.സി.സി.എസ്.എസ്., സി.ഇ.ഒ. രവീന്ദ്രന്‍ കസ്തൂരി മുഖ്യപ്രഭാഷണം നടത്തി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടര്‍ ഡോ. എം. മനോഹരന്‍, ഡോ. രാജി, ഡോ. കെ. ജയകുമാര്‍, ഡോ. ടി. പ്രസാദ്, കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. വി.എല്‍. ലജിഷ്, കെ.എ. മഞ്ജുള എന്നിവര്‍ സംസാരിച്ചു. ഡോ. കുമാര്‍ രാജാമണി (സീനീയര്‍ മാനേജര്‍, അല്‍ഗൊരിതം), ഡോ. ദീപു...
Information

21 ക്വിന്റല്‍ അരിയുടെ വെട്ടിപ്പ് ; സിപിഐ സംഘടനാ നേതാവിന്റെ റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഐ സംഘടനാ നേതാവിന്റെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കേരളാ റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി പ്രിയന്‍കുമാര്‍ ലൈസന്‍സിയായുള്ള കുന്നത്തൂര്‍ താലൂക്കിലെ 21-ാം നമ്പര്‍ റേഷന്‍കടയുടെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കടയില്‍ 21 ക്വിന്റല്‍ അരിയുടെ വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയത്. താലൂക്ക് സപ്ലൈസ് ഓഫീസര്‍ ടി.സുജയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്....
Crime, Information

പ്ലംബിംഗ് പണിക്കെത്തി, വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പ്രതി പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലംബിംഗ് ജോലിക്ക് വീട്ടിലെത്തിയതായ ശ്രീജിത്ത് ആളില്ലാത്ത സമയം നോക്കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്....
Crime

ഒരു കോടി രൂപയുടെ സ്വർണവുമായി യുവതി കരിപ്പൂരിൽ പിടിയിൽ

കരിപ്പൂർ : കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി യുവതി കസ്റ്റംസ് പിടിയിൽ . ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ പ്ലാക്കിൽ അസ്മാബീവി (32) യിൽ നിന്നും പിടികൂടി . എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ അസ്മാബീവി തന്റെ അടിവസ്ത്രത്തിനുള്ളിൽ അതിവിദഗ്ദമായി ഒളിപ്പിച്ചുകൊണ്ടുവന്ന സ്വർണ്ണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകൾ ആണ് കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണപ്പണിക്കാരന്റെ സഹായത്തോടെ സ്വർണം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണം ലഭിച്ചു. അസ്മാബീവിയുടെ അറസ്റ്റും മറ്റു തുടർനടപടികളും കസ്റ്റംസ് സ്വീകരിച്...
Information

മരിച്ച യുവാവിനെ പാര്‍ട്ടി അനുഭാവിയാക്കാന്‍ സിപിഎമ്മും ബിജെപിയും മരണവീട്ടില്‍ കൂട്ടയടി, ശ്മശാനത്തിലും അടി, നാല് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസിന്റെ കാവലില്‍ സംസ്‌കാരം

ഇരിട്ടി: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാന്‍ സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ മരണവീട്ടില്‍ കൂട്ടയടി. യുവാവിന്റെ സംസ്‌കാരത്തിനായി ശ്മശാനത്തിലെത്തിയപ്പോള്‍ അവിടെയും സംസ്‌കരിക്കാനെത്തിച്ച വിറകുമേന്തി പോര്‍വിളി. ഒടുവില്‍ നാല് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസിന്റെ കാവലിലാണ് സംസ്‌കാരം നടത്തിയത്. കുയിലൂരിലാണ് സംഭവം നടന്നത്. ഞായറാഴ്ചയാണ് കുയിലൂരിലെ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി.പ്രജിത്ത് (40) മരിച്ചത്. നേരത്തേ ബി.ജെ.പി. ബൂത്ത് പ്രസിഡന്റായിരുന്നു പ്രജിത്ത്. എന്നാല്‍ പ്രജിത്തിന്റെ കുടുംബം സി.പി.എം. അനുഭാവികളാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം വീട്ടിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തുള്ള സഹോദരന്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം വീട്ടില്‍നിന്നെടുക്കുമ്പോള്‍ ശാന്തിമന്ത്രം ചൊല്ലാന്‍ പ്രജിത്തിന്റെ സുഹൃത്തുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും കൈയില്‍ പൂക്കള്‍ കരുതിയ...
Education, Information

യുഎഇക്ക് പിന്നാലെ അവധി ദിനങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി സൗദി അറേബ്യ

യുഎഇക്ക് പിന്നാലെ മൂന്ന് ദിവസത്തെ അവധി ദിവസം സൗദി അറേബ്യയും പരിഗണിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. പ്രതിവാര അവധി മൂന്ന് ദിവസത്തേക്ക് നീട്ടാനുള്ള സാധ്യതയെക്കുറിച്ച് നിലവില്‍ തൊഴില്‍ സമ്പ്രദായം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു ട്വീറ്റിന് മറുപടിയായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പബ്ലിക് കണ്‍സള്‍ട്ടേഷനുകള്‍ക്കായി ഒരു സര്‍വേ പ്ലാറ്റ്ഫോമില്‍ വര്‍ക്ക് സിസ്റ്റത്തിന്റെ കരട് മുന്നോട്ട് വച്ചിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപങ്ങള്‍ക്കുള്ള വിപണിയുടെ ആകര്‍ഷണീയത ഉയര്‍ത്തുന്നതിനും വര്‍ധിച്ച തൊഴിലവസരങ്ങള്‍ കൈവരിക്കുന്നതിനുമായി ആനുകാലിക അവലോകനത്തിലൂടെ മന്ത്രാലയം നിലവിലെ തൊഴില്‍ സമ്പ്രദായം പഠിക്കുകയാണെന്ന് ട്വീറ്റില്‍ പറയുന്നു. 2022 ജനുവരി 1-ന് യുഎഇ ഒരു ചെറിയ വര്‍ക്ക് വീക്ക് അവതരിപ്പിച്ചിരുന്നു. അതേസമയം ...
Malappuram

താനൂർ ഗവ.കോളേജിനായി ഒഴൂരിൽ കണ്ടെത്തിയ ഭൂമി  കൈമാറി

താനൂർ ഗവ.കോളേജിനായി ഒഴൂരിൽ കണ്ടെത്തിയ ഭൂമി സർക്കാരിലേക്ക് കൈമാറി. ചടങ്ങ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള പ്രകൃതി സൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെയാണ് കോളേജ് ക്യാമ്പസ് തയ്യാറാക്കുക. ഭൂമിയിൽ നിലനിൽക്കുന്ന പഴയ വീട് ക്യാമ്പസിലെ കോഫിഹൗസായി നിലനിർത്തും. ക്യാമ്പസിലേക്കുള്ള മുഴുവൻ റോഡുകളും മികച്ച രീതിയിൽ നവീകരിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രദേശവാസികളുടെ പൂർണ പിന്തുണയും മേൽനോട്ടവും പദ്ധതിക്ക്  ആവശ്യ മാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷത വഹിച്ചു. എൽഎജി സ്പെഷ്യൽ തഹസിൽദാർ സി ഗീതയിൽ നിന്നും കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. അഷ്കർ അലി ഭൂമിയുടെ രേഖ ഏറ്റുവാങ്ങി.  ഒഴൂർ ഗ്രാമപഞ്ചായത്ത്   ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ  അഷ്കർ കോറാട്,  ഗ്രാമ പഞ്ചായത്തംഗം പി പി ചന്ദ്രൻ, തിരൂർ അർബൻ കോ-ഓപ്പറേ...
Crime, Information

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ; 22 കാരി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരി പിടിയിൽ. കോഴിക്കോട് എലത്തൂർ സ്വദേശിനി ജെസ്‌ന(22) ആണ് പോലീസി​ന്റെ പിടിയിലായത്. അറസ്റ്റ് ഭയന്ന് വീട്ടിൽ വരാതിരുന്ന യുവതി രഹസ്യമായി സന്ദർശനെത്തിയപ്പോഴായിരുന്നു അറസ്റ്റെന്നാണ് ലഭിക്കുന്ന വിവരം. ജസ്നയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി. യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 2022 ഡിസംബർ 29ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവ ശേഷം വിദേശത്തായിരുന്ന ജെസ്‌ന രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് യുവതി പിടിയിലായത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം ചേവായൂർ പോലീസാണ് ഇവർക്കെതിരെ കേസെടുത്തത്....
Information

ബ്രഹ്‌മപുരം തീപിടുത്തം ; കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നീട്ടി, പരീക്ഷകള്‍ക്ക് മാറ്റമില്ല

കൊച്ചി: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക പൂര്‍ണമായും ശമിക്കാത്തതിനാല്‍ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് അവധി നീട്ടി നല്‍കുന്നതെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു. എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍, പ്ലസ് ടു പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു. വടവുകോട് -പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്...
error: Content is protected !!