Thursday, December 25

Blog

നാലാം ക്ലാസുകാരിയുടെ മരണം; ഷിഗല്ല എന്ന് സ്ഥിരീകരിച്ചു
Breaking news, Health,

നാലാം ക്ലാസുകാരിയുടെ മരണം; ഷിഗല്ല എന്ന് സ്ഥിരീകരിച്ചു

സന്തോഷത്തോടെ പോയ കുട്ടിയുടെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാതെ നാട്ടുകാർ തിരൂരങ്ങാടി : ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദ് - വടക്കേപുറത്ത് സമീറ എന്നിവരുടെ മകൾ ഫാത്തിമ റഹ (10) യാണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്.വയറിളക്കവും ഛർദിയും തലവേദന യും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. https://youtu.be/UHHu4xlDzUc വീഡിയോ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് സമീറയും മക്കളും മുന്നിയൂർ...
Accident

ഫുട്‌ബോൾ മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു

പെരുവള്ളൂർ : ഉങ്ങുങ്ങലിൽ ലോകക്കപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. നജാത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി മാവൂർ സ്വദേശി നാദിർ (17) ആണ് മരിച്ചത്. ഇന്നലെ അർദ്ധ രാത്രി ആണ് ദാരുണമായ അപകടം ഉണ്ടായത്. സ്കൂളിന് സമീപത്തെ ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്. മീഞ്ചന്തയിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. TDRF വളണ്ടീയർമാരായ ഫസൽ റഹ്മാൻ കാടപ്പടി, ഹസീബ് പുളിയം പറമ്പ്, ഷബീബ് എന്നിവരും പ്രദേശത്തെ യുവാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നജാത്ത് സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിയാണ്. തേഞ്ഞിപ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഫിസിയോതെറാപ്പിസ്റ്റ് നിയമനം കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 13-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.      പി.ആര്‍. 1674/2022 പരീക്ഷാ അപേക്ഷ ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.   ...
Obituary

ഛർദി; നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

തിരൂരങ്ങാടി : ചർദിയെ തുടർന്ന് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദിന്റെ മകൾ ഫാത്തിമ റഹ (9) ആണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് മുന്നിയൂർ കുന്നത്ത് പറമ്പിലെ ഉമ്മയുടെ വീട്ടിൽ പോയതായിരുന്നു. ചർദിയെ തുടർന്നു മുന്നിയൂരിലും തിരൂരങ്ങാടി യിലെയും സ്വകാര്യ ആശുപത്രി കളിൽ കാണിച്ചു. ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു. മരണ കാരണം അറിയാൻ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിസൾട്ട് വന്നാലേ രോഗം സ്ഥിരീകരിക്കാൻ ആകൂ.. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർ...
Calicut, university

സംസ്ഥാന ഇ-ലേണിങ് പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിക്ക്

സംസ്ഥാന ഐ.ടി മിഷന്‍ നല്‍കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച ഇ-ലേണിങ് സ്ഥാപനത്തിനുള്ള (201921) വര്‍ഷത്തെ അവാര്‍ഡ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇ.എം.എം.ആര്‍.സി. കരസ്ഥമാക്കി. മൂന്നാം തവണയാണ് ഇഎംഎംആര്‍സിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്. 2015-ല്‍ ഒന്നാം സ്ഥാനവും 2018-ല്‍ രണ്ടാം സ്ഥാനവും ഇതേ വിഭാഗത്തില്‍ ഇഎംഎംആര്‍സിക്ക് ലഭിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ തന്നെ ഏറ്റവും കൂടൂതല്‍ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വികസിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുകയും ചെയ്ത സ്ഥാപനമാണ് കാലിക്കറ്റ് ഇ.എം.എം.ആര്‍.സി. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി മികച്ച ഇലക്ട്രോണിക് ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്ന ഇ.എം.എം.ആര്‍സിയുടെ നേട്ടത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിനന്ദിച്...
Other

ചന്തപ്പടിയിൽ ടയർ കട കത്തിനശിച്ചു

തിരൂരങ്ങാടി: ചന്തപ്പടിയിൽ ടയർ കടക്ക് തീ പിടിച്ചു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി അമാനുള്ളയുടെ ടയർ കടക്കാണ് തീ പിടിച്ചത്.ഇന്ന് പുലർച്ചെ 2.30 മണിയോടേയാണ് സംഭവം.കട പൂർണ്ണമായും കത്തിനശിച്ചു. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും പോലീസും ചേർന്നാണ് തീ അണച്ചത്. തീ പിടുത്ത കാരണം വ്യക്തമല്ല....
Crime

മദ്യലഹരിയിലെത്തിയ സംഘം കടക്കാരനെ മർദിച്ചതിനെ തുടർന്ന് സംഘർഷം

തിരൂരങ്ങാടി : മദ്യ ലഹരിയിലെത്തിയ മൂന്നംഗ സംഘം കച്ചവടക്കാരനെ മർദിച്ചതുമായി ബന്ധപ്പെട്ട് സംഘർഷം. തൃക്കുളം പന്താരങ്ങാടിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്നംഗ സംഘം നൊങ്ക് വാങ്ങാൻ കടയിലെത്തിയിരുന്നു. ഇതിനിടെ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് കടക്കാരനെ മർദിക്കുകയായിരുന്നു. ഇതിൽ ഇടപെട്ട നാട്ടുകാരനെയും മർദിച്ചു. ഇതോടെ നാട്ടുകാരും ഇടപെടുകയായിരുന്നു. സംഘർഷമായതോടെ പോലീസ് സ്ഥലത്തെത്തി. മൂന്നു പേരെയും കാറ്റേഡിയിലെടുത്തു. ഇവർക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു. പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് കസ്റ്റഡിയിൽ ഉള്ളത്....
Job

വിവിധ വകുപ്പുകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

വെല്‍നെസ്സ് കേന്ദ്രങ്ങളിലേക്ക് ഇന്‍ര്‍വ്യൂതിരൂരങ്ങാടി നഗരസഭയില്‍ ആരംഭിക്കുന്ന ഹെല്‍ത്ത് വെല്‍നെസ്സ് കേന്ദ്രങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്. ഫാര്‍മസിസ്റ്റ്, എന്നീ തസ്തികകളിലേക്ക് 9 ന് 2 മണിക്കും ജെ.എച്ച്.ഐ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് 12ന് കാലത്ത് 10.30നും നഗരസഭില്‍ വെച്ച് ഇന്‍ര്‍വ്യൂ നടക്കും. ആയുര്‍വേദ ഫാര്‍മസിസ്റ്റ് മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0483 2734852. ഇന്‍ഷുറന്‍സ് ഏജന്റ് /ഫീല്‍ഡ് ഓഫീസര്‍ നിയമനം മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്...
Malappuram

ഇടത്തരം കുടുംബങ്ങളുടെ വരുമാനവളർച്ച : രാജ്യത്ത് ഒന്നാമത് മലപ്പുറം

ഇടത്തരം കുടുംബങ്ങളുടെ വാർഷികവരുമാന വളർച്ചയിൽ രാജ്യത്തെ ചെറുനഗരങ്ങളിൽ ഒന്നാം സ്ഥാനത്ത്‌ മലപ്പുറം. 2015–-16 മുതൽ 2020–-21 വരെ മലപ്പുറം ഈ രംഗത്ത്‌ 8.4 ശതമാനം വളർച്ച നേടി. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട്‌ 7.1 ശതമാനവും മൂന്നാം സ്ഥാനത്തുള്ള തൃശൂർ 6.6 ശതമാനവും വളർച്ച കരസ്ഥമാക്കി. 10 ചെറുനഗരത്തിന്റെ പട്ടികയിൽ ആറാമത്‌ തിരുവനന്തപുരമാണ്‌ (ആറ്‌ ശതമാനം). പീപ്പിൾ റിസർച്ച്‌ ഓൺ ഇന്ത്യാസ്‌ കൺസ്യൂമർ ഇക്കണോമി (പ്രൈസ്‌) എന്ന സംഘടനയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. സൂറത്ത്‌ നാലാമതും റായ്‌പുർ അഞ്ചാമതും എത്തി. ബംഗളൂരു, ഇൻഡോർ, പട്‌ന, ഭോപാൽ എന്നിവയാണ്‌ ഏഴു മുതൽ 10 വരെ സ്ഥാനം നേടിയ നഗരങ്ങൾ. അഞ്ച്‌ ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിൽ വാർഷികവരുമാനമുള്ള കുടുംബങ്ങളെയാണ്‌ ഇടത്തരക്കാരായി പരിഗണിച്ചത്‌...
Other

വേങ്ങരയിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി ഫ്ലൈ ഓവർ

വേങ്ങര ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി നിർദ്ദേശിക്കപ്പെട്ട വേങ്ങര ഫ്ലൈ ഓവറിന്റെ ഇൻവെസ്റ്റിഗേഷന് 18 ലക്ഷം രൂപയുടെ ഭരണാനുമതി ആയി.ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡിലെ തിരക്കേറിയ ടൗണുകളിലൊന്നായ വേങ്ങരയിലെ ഗതാഗതക്കുരുക്ക് ഏറെ കാലമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. ഇതിനു പരിഹാരമായി നേരത്തെ ബൈ പാസ്സ് പ്രഖ്യാപിക്കുകയും സ്ഥലമെടുക്കലിന്റെയും മറ്റും സാങ്കേതിക തടസ്സങ്ങളാൽ നീണ്ടു പോകുകയുമായിരുന്നു. എന്നാൽ നിർദ്ധിഷ്ട ബൈപാസ്സ് വന്നാൽ തന്നെ ടൗണിലെ ഗതാഗത കുരുക്കിന് പൂർണമായും പരിഹാരമാകില്ലെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലൈ ഓവർ നിർദ്ദേശിക്കപ്പെടുന്നത്. രണ്ട് കിലോമീറ്ററിനുള്ളിൽ അഞ്ചോളം ജംങ്ഷനുകളും നിരവധി ലിങ്ക് റോഡുകളും ഉള്ള വേങ്ങര ടൗണിൽ ഒരു ഫ്ലൈ ഓവർ സ്ഥാപിക്കുക എന്നതാണ് ഏക പരിഹാര മാർഗം. ഇതിന്റെ അടിസ്ഥാനത്തിൽ 2022-23 ബജറ്റിൽ വേങ്ങര ഫ്ലൈ ഓവർ ഉ...
Education, university

സര്‍വകലാശാലയില്‍ ഭിന്നശേഷീദിനാചരണം

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്റെ (സി.ഡി.എം.ആര്‍.പി.) നേതൃത്വത്തില്‍ ഭിന്നശേഷീ ദിനാചരണം നടത്തി. സൈക്കോളജി പഠനവകുപ്പുമായി സഹകരിച്ചുള്ള പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടിയില്‍ ബ്ലോസം കോളേജ്, മങ്കട, കൊളത്തൂര്‍ എന്നിവിടങ്ങളില്‍ മങ്കട ഗവ. കോളേജ് എന്നിവയുമായി സഹകരിച്ച് തെരുവ് നാടകങ്ങളും വളാഞ്ചേരിയില്‍ എം.ഇ.എസ്. കെ.വി.എം. കോളേജില്‍ ബോധവത്കരണ ക്ലാസും നടന്നു. സര്‍വകലാശാലാ കാമ്പസില്‍ നടന്ന പരിപാടിയില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സി. ജയന്‍, ജോ. ഡയറക്ടര്‍ എ.കെ. മിസ്ഹബ്, പഠനവകുപ്പ് മേധാവി ഡോ. രജനി രാമചന്ദ്രന്‍, ഡി.എസ്.യു. ചെയര്‍മാന്‍ സ്നേഹില്‍ എന്നിവര്‍ സംസാരിച്ചു. തെരുവ് നാടകവും അരങ്ങേറി. ഫോട്ടോ- കാലിക്കറ്റ് ...
Health,

നെടുവ സി എച്ച് സി എയ്ഡ്സ് ദിനാചരണം

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും, തിരൂരങ്ങാടി എം കെ എച്ച് സ്കൂൾ ഓഫ് നേഴ്സിഗിന്റെയും, പരപ്പനങ്ങാടി എസ്. എൻ.എം.എച്ച്.എസ്.എസി ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന എയ്ഡ്സ് ബോധവത്കരണ റാലി ചെട്ടിപ്പടി ജി.എൽ പി സ്കൂളിൽ നിന്ന് ആരംഭിച്ച് നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സമാപിച്ചു. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സുരേഷ് കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം ആയ ഒന്നായി തുല്യരായി തടുത്തുനിർത്താം എയ്ഡ്സിനെ എന്ന് സന്ദേശമുയർത്തിപ്പിടിച്ച് ബാൻഡ് മേളത്തോടെ ആരംഭിച്ച പ്രസ്തുത റാലി പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ എ.ഉസ്മാൻ കൗൺസിലർമാരായ സെയ്തലവി കോയതങ്ങൾ,ഒ.സുമിറാണി, ഫൗസിയ, നസീമ ഷാഹിന, നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ, ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ്, ഹെൽത്ത് ഇൻസ്പെക്ടർ എം എസ് അരുൺ, പി ആർ...
Crime

മദ്യലഹരിയിൽ യുവതിയുടെ കാറോട്ടം;സ്കൂട്ടർ യാത്രികർക്ക് പരിക്ക്, നാട്ടുകാർക്ക് നേരെ പരാക്രമം

മദ്യലഹരിയിൽ യുവതിയോടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. മാഹി പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന സ്ത്രീ ഓടിച്ച കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം. വടക്കുമ്പാട് കൂളിബസാറിലെ റസീന [29] എന്ന യുവതിയാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി സ്ഥലത്തെത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി. മദ്യപിച്ചത് വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു. പരിസരത്ത് ഓടി വന്ന മറ്റു...
Other

സിബാഖ് ദേശീയ കലോത്സവം; മീഡിയ ഓഫീസ് തുറന്നു

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ സിബാഖ് ദേശീയ കലോത്സവത്തിന്റെ മീഡിയ റൂംതിരൂരങ്ങാടി പ്രസ്സ് ക്ലബ് പ്രസിഡന്റ യു.എ റസാഖ് ഉദ്ഘാടനം ചെയ്തു.അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന കലോത്സവത്തിന്റെ ദൃശ്യ കലാ വിരുന്നുകളെ വിദ്യാര്‍ഥികളിലേക്ക് തനിമ നഷ്ടപ്പെടാതെ എത്തിക്കുക എന്നതാണ് മീഡിയ വിംഗിന്റെ ദൗത്യം.മീഡിയ വിംഗിന് കീഴിലായി മീഡിയ ബുള്ളറ്റിന്‍, ഫോട്ടോഗ്രാഫര്‍സ്, വീഡിയോഗ്രാഫര്‍സ്, സോഷ്യല്‍ മീഡിയ കണ്‍ട്രോളര്‍സ് തുടങ്ങി വ്യത്യസ്ത ഉപ വിംഗുകളിലായി നൂറോളം വരുന്ന പ്രവര്‍ത്തകരാണ് പ്രവര്‍ത്തനത്തിനുള്ളത്.സിബാഖ് കണ്‍വീനര്‍ ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, ഡോ. ജാബിര്‍ കെ.ടി ഹുദവി, അബ്ദന്നാസര്‍ ഹുദവി, മുഹമ്മദലി ഹുദവി വേങ്ങര, മാധ്യമ പ്രവര്‍ത്തകരായ രജസ്ഖാന്‍ മാളിയാട്ട്, ഷനീബ് മൂഴിക്കല്‍, ഗഫൂര്‍ കക്കാട്, പ്രശാന്ത്, അനസ് ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു....
Crime

കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ച നിലയിൽ

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ സൗജത്തിനെ(30)യാണ് കൊണ്ടോട്ടി വലിയപറമ്പിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സൗജത്തിന്റെ കാമുകനായ ബഷീറി(28)നെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിൽ ഷാൾ മുറുക്കിയനിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സൗജത്തിനൊപ്പം താമസിച്ചിരുന്ന കാമുകൻ ബഷീറിനെ കോട്ടയ്ക്കലിലാണ് വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം ഇയാൾ തന്നെ സഹോദരിയെ ഫോണിൽ വിളിച്ചറിയിച്ചെന്നാണ് വിവരം. തുടർന്ന് ബന്ധുക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2018-ലാണ് തെയ്യാല ഓമചപ്പുഴ റോഡിൽ വാടക ക്വാർട്ടെഴ്സിൽ താമസിക്കുന്ന താനൂർ സ്വദേശി...
Other

‘കരിപ്പൂരിൽ വീണ്ടും വിമാനപകടം’; ആശങ്കയുടെ നിമിഷങ്ങൾ, ഒടുവിൽ അറിഞ്ഞു മോക്ക് ഡ്രിൽ

കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുരന്ത നിവാരണ വിഭാഗത്തിന്റെ മോക് ഡ്രിൽ. ഒരു അപകട ഘട്ടം ഉണ്ടായാല്‍ സുരക്ഷാ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ ‘ വിമാന അപകടത്തിൽ’ കണ്ടത്.  ഇന്നലെ (നവംബർ29) വൈകുന്നേരം നാല് മണിയോടെയാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താതവളത്തിൽ യാത്രക്കാരെ ആശങ്കയിലാഴ്ത്തി എയർ പോർട്ട് റൺ വേക്ക് പുറത്തുള്ള റാർ ഏരിയയിൽ വിമാനാപകടം ഉണ്ടായെന്ന വാർത്ത വരുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EdyYw7wxMaJ7DUe53D0Jp3 ആകാശത്തേക്ക് ഉയർന്നു പൊങ്ങിയ തീയും പുകയും അൽപ സമയം പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി. തുടർന്ന് അപകടം നടന്ന പ്രദേശത്തേക്ക് എയർപോർട്ട് അതോറിറ്റിയുടെ രണ്ട് യൂണിറ്റ് ഫയർ എഞ്ചിനും ആബുലൻസുകളും സൈറൺ മുഴക...
Accident

കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കോതമംഗലം തച്ചംവള്ളി താഴം അഷ്‌റഫിന്റെ മകൻ ശഹദ് (20) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് കൊളപ്പുറം അത്താണിക്കൽ വെച്ചായിരുന്നു അപകടം. ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ശഹദിനും ബന്ധു ജിഷാനും, ഓട്ടോയിൽ ഉണ്ടായിരുന്ന മുന്നിയൂർ ആലിൻ ചുവട് സ്വദേശികളായ 6 പേർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ശഹദ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി മരിച്ചു....
Other

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വെട്ടിച്ചുരുക്കുന്നു; ഇനി 9,10 ക്ലാസുകളില്‍മാത്രം, വ്യാപകപ്രതിഷേധം

മറ്റ് പിന്നാക്കവിഭാഗങ്ങളിലെ (ഒ.ബി.സി.) ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരുന്ന ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് വെട്ടിച്ചുരുക്കിയ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നടപടിയിൽ വ്യാപകപ്രതിഷേധം. സ്കോളർഷിപ്പ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ്. രംഗത്തെത്തി. സ്കോളർഷിപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ കോൺഗ്രസ് എം.പി. ശശി തരൂർ ഉൾപ്പെടെയുള്ളവർ പിന്തുണച്ചു. മുസ്ലിം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ രണ്ടരലക്ഷത്തിൽത്താഴെ വരുമാനപരിധിയുള്ള വിദ്യാർഥികളെയാണ് കാലങ്ങളായി സ്കോളർഷിപ്പിന് പരിഗണിച്ചിരുന്നത്. പ്രതിവർഷം 1500 രൂപയായിരുന്നു സ്കോളർഷിപ്പ് തുക. 50 ശതമാനം തുക കേന്ദ്രവും 50 ശതമാനം തുക സംസ്ഥാനങ്ങളുമാണ് നൽകിയിരുന്നത്. എന്നാൽ, സ്കോളർഷിപ്പ് ഒമ്പത്, പത്ത് ക്...
Accident

ബസ്സിന്റെ ഡോർ അടച്ചില്ല; തെറിച്ചു വീണ യാത്രക്കാരി അതേ ബസ് കയറി മരിച്ചു

കോഴിക്കോട് : നരിക്കുനിയിൽ ബസ്സിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസ്സിന് അടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി – എളേറ്റിൽ വട്ടോളി റോഡിൽ നെല്ലിയേരി താഴെത്തായിരുന്നു അപകടം.താമരശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ നിന്നാണ് ഉഷ റോഡിലേക്ക് തെറിച്ചു വീണത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ്സിന്റെ വാതിൽ അടക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു....
Local news, Malappuram

പൂക്കിപ്പറമ്പ് കസ്റ്റർ സർഗലയത്തിന് പരിസമാപ്തി; പൂക്കിപ്പറമ്പ് യൂണിറ്റ് ഓവറോൾ ചാമ്പ്യന്മാർ

പൂക്കിപറമ്പ് : എസ്.കെ എസ്.എസ്.എഫ് പൂക്കിപ്പറമ്പ് ക്ലസ്റ്റർ സർഗലയത്തിന് പരിസമാപ്തി കുറിച്ചു. അറുപതോളം മത്സര ഇനങ്ങളിലായി പത്ത് യൂണിറ്റിലെ സർഗ പ്രതിഭകൾ മാറ്റുരച്ച ഉജ്ജ്വല ഇസ്ലമിക് കലാ സാഹിത്യ മത്സരത്തിന് വാദിനൂർ കുന്നാൾ പാറ ശംസുൽ ഉലമ നഗർ സാക്ഷിയായി. പൂക്കിപ്പറമ്പ് യൂണിറ്റ് ഓവറാൾ വിന്നേഴ്സ് പട്ടം കരസ്ഥമാക്കി. ഓവറാൾ ഫസ്റ്റ് റണ്ണേഴ്സ് ആലുങ്ങൽ യൂണിറ്റും, ഓവറാൾ സെക്കൻഡ് റണ്ണേഴ്സ് കുന്നാൾ പാറ യൂണിറ്റും കരസ്ഥമാക്കി സ്വലാഹുദ്ദീൻ ഫൈസി ആലുങ്ങൽ സർഗ പ്രതിഭ പട്ടത്തിന് അർഹരായി. നിസ് വ വിഭാഗത്തിൽ ആലുങ്ങൽ യൂണിറ്റ് ഓവറോൾ വിന്നേഴ്സും പാപ്പാലി യൂണിറ്റ് ഓവറാൾ ഫസ്റ്റ് റണ്ണേഴ്സും അറക്കൽ യൂണിറ്റ് ഓവറാൾ സെക്കൻഡ് റണ്ണേഴ്സ് പട്ടവും കരസ്ഥമാക്കി. ക്ലസ്റ്റർ പ്രസിഡന്റ് മുഹമ്മദലി വാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സംഗമത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ശരീഫ് വടക്കയിൽ, അസീസ് മുസ്‌ലിയാർ പൂക്കിപ...
Accident

മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു

മലപ്പുറം നൂറടിപ്പാലത്ത് ബൈക്ക്നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു.കുന്നംകുളം സ്വദേശി അഭിജിത്ത് (27) ആണ് മരണപ്പെട്ടത്. കോട്ടക്കൽ HMS ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ്. മൃതദേഹം കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഹമ്പിൽ തട്ടി നിയന്ത്രണം വിട്ടാണ് അപകടമെന്ന് പോലീസ് പറഞ്ഞു.
Sports

പരപ്പനങ്ങാടി കേരളോത്സവം – അത്ലറ്റിക് മീറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കേരളോത്സവത്തിൻ്റെ അത് ലറ്റിക് മീറ്റ്  ഓവറോൾ ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് കരസ്ഥമാക്കി. ചുടലപ്പറമ്പ് മൈതാനിൽ വച്ച് നടത്തിയ മീറ്റിൽ 173 പോയിൻറ് നേടിയാണ് പരപ്പനാട് വാക്കേസ് ക്ലബ് ഒന്നാം സ്ഥാനം നേടിയത്. 70 പോയിൻറ് നേടി സഹൃദയ  കോടപ്പാളി രണ്ടാം സ്ഥാനവും 24 പോയിന്റ് നേടി സി.എഫ്സി ചെട്ടിപ്പടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രാവിലെ 6. 30 ന് 5000 മീറ്ററോടെ  ആയിരുന്നു മീറ്റിന്റെ തുടക്കം. ഈയിനത്തിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ ഫാബിഷ് ഒന്നാംസ്ഥാനം നേടി. തുടർന്ന് 26 ഇനങ്ങളിലായി 115 ഓളം കായിക താരങ്ങൾ പങ്കെടുത്തു. മുൻസിപ്പൽ ചെയർമാൻ ഉസ്മാൻ ജാവലിൻ എറിഞ്ഞ് മീറ്റ് ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന ഡിസ്കസ് ത്രോയിലൂടെ മീറ്റിന് പര്യവസാനമായി. തുടർന്ന് വിജയികൾക്ക് ട്രോഫികളും മെഡലുകള...
Gulf, Obituary

ഉംറ കഴിഞ്ഞു ഇന്ന് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന വലിയപറമ്പ് സ്വദേശിനി മരിച്ചു

ഉംറക്ക് പോയ തലപ്പാറ സ്വദേശിനി മദീനയിൽ മരിച്ചു തലപ്പാറ വലിയ പറമ്പ് പള്ളിക്ക് പിറക് വശം താമസിക്കുന്ന മുഖം വീട്ടിൽ എം.വി. സിദ്ദിഖിന്റെ ഭാര്യ മാനം കുളങ്ങര സീനത്ത് (44) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് സഹോദരിക്കും മറ്റു ബന്ധുക്കൾക്കുമൊപ്പം ഉംറക്ക് പോയതായിരുന്നു. ഇന്ന് തിരിച്ചു വരേണ്ടതായിരുന്നു. ഉംറ കഴിഞ്ഞു മക്കയിൽ നിന്ന് മദീനയിലേക്ക് മടങ്ങിയ ശേഷം 4 ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് ഭർത്താവ് നാട്ടിൽ നിന്ന് മദീനയിലേക്ക് വന്നിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. ഇവർ പോയ ഉംറ സംഘം ഇന്ന് തിരിച്ചെത്തി.മക്കൾ: സിതാര ഫാബി,ഫവാസ്.മരുമകൻ: മൊയ്‌ദീൻ എന്ന ഷാം (ഇരുമ്പുചോല) https://chat.whatsapp.com/JeihglRgD5f83E7MDZIiXY...
Other

ട്രാഫിക് നിയമം തെറ്റിച്ച് മന്ത്രിയുടെ വാഹനം; മമ്പുറത്ത് ഗതാഗത കുരുക്ക്

തിരൂരങ്ങാടി: മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയിലെ മമ്പുറം ഒണ്‍വേ റോഡിലൂടെ നിയമം ലംഘിച്ച് മന്ത്രിയും പൈലറ്റ് വാഹനവും എത്തിയത് ഏറെ നേരം ഗതാഗത കുരുക്കിനിടയാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 നാണ് മന്ത്രി വി.അബ്ദുറഹ്മാന്റെ വാഹനവും അകമ്പടിയായുള്ള താനൂർ പോലീസിന്റെ വാഹനവും ട്രാഫിക് നിയമം ലംഘിച്ച് ഒൺവെയിലൂടെ വന്നത്. കക്കാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ചന്തപ്പടിയിൽ നിന്ന് മമ്പുറം ബൈപാസ് വഴിയാണ് ചെമ്മാട് ടൗണിലേക്ക് കടക്കേണ്ടത്. ചെമ്മാട് ഭാഗത്ത് നിന്നും കക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നേരെ ഒൺവെ വഴിയും പോകണം. എന്നാൽ ഇതിന് പകരം കക്കാട് ഭാഗത്ത് നിന്ന് വന്ന മന്ത്രിയുടെ വാഹനം നേരെ ഒൺവെ റോഡിലൂടെ വരികയായിരുന്നു. തിരൂരങ്ങാടി വലിയ പള്ളിയുടെയും കബർസ്ഥാന്റെയും ഇടയിലൂടെയുള്ള റോഡ് ഒരു വാഹനത്തിന് മാത്രം കടന്നു പോകാനുള്ള വീതിയെ ഉള്ളൂ. ഇതേ തുടർന്നാണ ഒൺവെ ആക്കിയതും ബൈപാസ് റോഡ് നിര്മിച്ചതും. ഒൺവെ തെറ്റിച്ച് വരുന്ന വ...
Crime

ബിജെപി നേതാവിന്റെ വധം; ചെമ്മാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു

തിരൂരങ്ങാടി : പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെമ്മാട് സ്വദേശി ജലീലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ പ്രതിയായ ഖാജ ഹുസൈൻ എന്നയാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്ക് താമസ സൗകര്യം ഒരുക്കിയതിനാണ് ജലീലിനെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് അറിയുന്നത്. ഇന്ന് ഉച്ചയ്ക്ക് പാലക്കാട് ഡി വൈ എസ് പി യാണ് ചെമ്മാട്ടെത്തി ജലീലിനെ കസ്റ്റഡിയിൽ എടുത്തത്....
Crime

കാലിൽ സെല്ലോടേപ്പ്‌ ചുറ്റി മയക്കുമരുന്ന് കടത്ത്; പാണ്ടിക്കാട് 2 പേർ പിടിയിൽ

മലപ്പുറം : പാണ്ടിക്കാട് വന്‍ ലഹരി വേട്ട. 103 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി ഉമ്മര്‍ഫറൂഖ്, പട്ടിക്കാട് വലമ്പൂര്‍ സ്വദേശി ഷമീല്‍ എന്നിവരാണ് പിടിയിലായത്. കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാത്രി പാണ്ടിക്കാട് കക്കുളത്ത് വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ വലയിലായത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി പള്ളിയാല്‍തൊടി ഉമ്മര്‍ഫറൂഖ്, പട്ടിക്കാട് വലമ്പൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഷമീല്‍ എന്നിവരെയാണ് പാണ്ടിക്കാട് സി.ഐ.റഫീഖ് , എസ്ഐ അബ്ദുള്‍ സലാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഉമ്മര്‍ഫറൂഖിന്റെ കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയിരുന്നത്. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാംഗ...
Other

തവണ വ്യവസ്ഥയിൽ വാങ്ങിയ ഫോണിന് വീണ്ടും പണം ഈടാക്കി; പിഴയിട്ട് ഉപഭോക്തൃകമ്മീഷന്‍

മലപ്പുറം: ഇഎംഐ നെറ്റ് വര്‍ക്ക് കാര്‍ഡില്‍ കടം വീട്ടിയ ശേഷവും പണം ഈടാക്കിയതിന് ഫിനാന്‍സ് കമ്പനിക്ക് 25,100 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃകമ്മീഷന്‍. മൊറയൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരി 2019 ഡിസംബര്‍ 28ന്   മലപ്പുറത്തെ മൊബൈല്‍ കടയില്‍ നിന്നും ഇ.എം.ഐ വ്യവസ്ഥയില്‍ 18,500 രൂപ വിലയുള്ള നോക്കിയ മൊബൈല്‍ ഫോണ്‍ വാങ്ങി. ബജാജ് ഫിന്‍ സെര്‍വില്‍ നിന്നും 2,673 രൂപ പ്രകാരം പ്രതിമാസ തവണകളായി പണമടക്കാം എന്ന വ്യവസ്ഥയിലാണ് കടമെടുത്തത്. എന്നാല്‍ കൃത്യസമയത്തു തന്നെ പണം മുഴുവന്‍ അടച്ചുതീര്‍ത്തിട്ടും എട്ടു മാസത്തിനു ശേഷം 117 രൂപ അക്കൗണ്ടില്‍ നിന്നും ഫിനാന്‍സ് കമ്പനി എടുത്തതിനെ തുടര്‍ന്നാണ് പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KmzNsJmYA0ZEO63qiPhA7I ഇഎംഐ നെറ്റ് വര്‍ക്ക് കാര്‍ഡിന്റെ വ്യവസ്ഥകള്‍ മനസിലാക്കിയാണ് പരാതിക്കാരി കാര...
Crime

വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന കൊളപ്പുറത്തെ ഓട്ടോഡ്രൈവർ പിടിയിൽ

തിരൂരങ്ങാടി : വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടി. കൊളപ്പുറം സ്വദേശി മലയിൽ ശറഫുദ്ധീൻ (35) ആണ് പിടിയിലായത്. കൂരിയാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആണ്. പാലക്കലിൽ നിന്ന് 2 വാഹനങ്ങളിലെയും കൊടുവായൂരിൽ നിന്ന് ഒരു വാഹനത്തിലെയും ബാറ്ററികൾ മോഷ്ടിച്ചതിന് കേസെടുത്തു. https://youtu.be/kCqhLwLwwls വീഡിയോ പകലും രാത്രിയും ഇയാൾ ഓട്ടോയിലെത്തി മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. മോഷ്ടിക്കുന്ന ബാറ്ററികൾ വേങ്ങര യിലാണ് വിൽപ്പന നടത്തിയിരുന്നത്. എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എസ് ഐ സന്തോഷ്‌കുമാർ, സി പി ഒ മാരായ അമർനാഥ്‌, ജലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി എത്തിയത്....
Job

വിവിധ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ

ലബോറട്ടറി ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂജില്ലയില്‍ ആരോഗ്യവകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (1 st NCA LC/AI) (കാറ്റഗറി നം. 359/2020) തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള എസ്.എം.എസ്, പ്രൊഫൈല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രൊഫൈലിലുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശിച്ച സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം അഭിമുഖത്തിന് എത്തണം.പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പ്വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍/ ഭാര്യ എന്നിവര്‍ക്ക് 2022-23 അധ്യയന വര്‍ഷത്തേക്കുള്ള തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും  0483-2734932 എന്ന നമ്പറില്‍ ബ...
university

റേഡിയോ സി.യു. ഇനി ആപ്പില്‍ കേള്‍ക്കാം; നൂറാം ദിനാഘോഷത്തില്‍ ലൈവ് പരിപാടികളും

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് റേഡിയോ ആയ റേഡിയോ സി.യു. നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ആപ്പ് പുറത്തിറക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന 'റേഡിയോ സിയു' ആപ്പ് വഴിയും ഇനി കാമ്പസ് റേഡിയോ ആസ്വദിക്കാനാകും.   നൂറാംദിനാഘോഷം കേക്ക് മുറിച്ച് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ലൈവ് പരിപാടികളുടെ ഉദ്ഘാടനവും റേഡിയോ ആപ്പ്, തീം സോങ് എന്നിവയുടെ പ്രകാശനവും വി.സി. നിര്‍വഹിച്ചു. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററാണ് ആപ്പ് തയ്യാറാക്കിയത്. യു. അനൂപ് രചനയും സംഗീതവും നിര്‍വഹിച്ച പ്രമേയ ഗാനം പാടിയിരിക്കുന്നത് ഗായികയും കാലിക്കറ്റിലെ പൂര്‍വ വിദ്യാര്‍ഥിയുമായ സിത്താര കൃഷ്ണകുമാറാണ്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, അഡ്വ. ടോം കെ തോമസ്, എ.കെ. രമേഷ് ബാബു, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ജി. റിജുലാല്‍, റേഡിയോ ഡയറക്ടര്‍ ദാമോദര...
error: Content is protected !!