മലപ്പുറം ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സര വിജയികളെ തെരെഞ്ഞെടുത്തു
മലപ്പുറം : ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തെരെഞ്ഞെടുത്തു. എം.എസ്.പി അസിസ്റ്റന്റ് കമാണ്ടന്റ് ഹബീബ് റഹ്‌മാന്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. സുധീര്‍ കുമാര്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ സുരേന്ദ്രന്‍, പ്രസ്സ് ക്ലബ്ബ് ജില്ലാ ട്രഷറര്‍ വി.വി. അബ്ദുല്‍ റഊഫ് എന്നിവരാണ് വിജയികളെ തെരെഞ്ഞെടുത്തത്.
ലോകകപ്പ് കരസ്ഥമാക്കുന്ന രാജ്യമേതാവുമെന്നതിന് ശരിയുത്തരം പ്രവചിച്ച 2263 പേരില്‍നിന്നും നറുക്കെടുപ്പില്‍ മുഹമ്മദ് ആസിഫ്, ഗ്ലാമര്‍സിറ്റി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്, കരിപ്പോള്‍, ആതവനാട് 10001 രൂപയുടെ സമ്മാനത്തിന് അര്‍ഹനായി.
ലോകകപ്പില്‍ രണ്ടാം സ്ഥാനം ആര് നേടുമെന്നതില്‍ ശരിയുത്തരം നല്‍കിയ 2101 പേരില്‍നിന്നും ആദില്‍ മുഹമ്മദ്, യുവ ആര്‍ട്സ് ആന്‍...

