Sunday, September 21

Blog

താനൂർ മേൽപാലത്തിൽ ലോറി ഇടിച്ചു അപകടം
Accident

താനൂർ മേൽപാലത്തിൽ ലോറി ഇടിച്ചു അപകടം

താനൂർ: ദേവദാർ മേൽപാലത്തിൽ ലോറി ഇടിച്ചു അപകടം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഇന്റര്ലോക്ക് കട്ടയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. കൈവരിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണെന്നാണ് കരുതുന്നത്. ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു. ഡ്രൈവർ ജേക്കബിന് നിസാര പരിക്കേറ്റു. പോലീസ്, പോലീസ് വളണ്ടിയർമാർ, ടി ഡി ആർ എഫ് , സന്നദ്ധ പ്രവർത്തകരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി....
Other

സബ്സിഡിയോടെ വീടുകളിൽ പുരപ്പുറ സോളാർ സ്ഥാപിക്കാൻ അവസരം

40% വരെ സബ്സിഡിയോടു കുടി ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് KSEB അവസരമൊരുക്കുന്നു. ekiran.kseb.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. KSEB യുടെ തിരൂരങ്ങാടി സബ് ഡിവിഷന് കീഴിലുള്ള സെക്ഷൻ ഓഫീസുകളിൽ താഴെ പറയുന്ന ദിവസങ്ങളിൽ സൗജന്യമായി സ്പോട്ട് റജിസ്ട്രേഷൻ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. വെന്നിയൂർ സെക്ഷൻ ഓഫീസ് -29.6.2022 തിരൂരങ്ങാടി സെക്ഷൻ ഓഫീസ് - 30. 6.2022 തലപ്പാറ സെക്ഷൻ ഓഫീസ് -1.7.2022 കുന്നുംപുറം സെക്ഷൻ ഓഫീസ് - 2.7.2022 സമയം: രാവിലെ 10 മുതൽ 5 മണി വരെ. രജിസ്റ്റർ ചെയ്യുന്നതിന് കൺസ്യൂമർ നമ്പർ നിർബന്ധമാണ് . ഉപഭോക്താക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താണമെന്ന് അസി എക്സിക്യൂട്ടീവ് എൻജിനീയർ അഭ്യർത്ഥിച്ചു....
Crime

മുൻവൈരാഗ്യം തീർക്കാൻ ഓട്ടോ ഡ്രൈവറെ ചാരായക്കേസിൽ പെടുത്താൻ ശ്രമം, അയൽവാസി ഉൾപ്പെടെ പിടിയിൽ

പരപ്പനങ്ങാടി: മുൻ വൈരാഗ്യം കാരണം ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. ഓട്ടോ ഡ്രൈവർ കോട്ടയ്ക്കൽ സ്വദേശിയായ ഷൗക്കത്തലിയെ (38)  കേസിൽ കുടുക്കാൻ ശ്രമിച്ച അയൽവാസിയായ ചുടലപ്പാറ പാറാട്ട് മുജീബ് റഹ്മാൻ (49), വാഴയൂർ സ്വദേശി കുനിയിൽ കൊടമ്പാട്ടിൽ അബ്ദുൽ മജീദ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോയിൽ ചാരായം വിൽപന നടത്തുന്നുവെന്നു സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതിനെ തുടർന്ന് താനൂരിൽ നിന്ന് ഡാൻസഫ് ടീം പരിശോധനയ്ക്കെത്തി. ഓട്ടോയിൽനിന്ന് നാലര ലീറ്റർ ചാരായം കണ്ടെടുക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നി കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ അയൽവാസിയായ മുജീബ് റഹ്മാനാണ് സംഭവത്തിനു പിന്നിലെന്നു മനസ്സിലായി.  നേരത്തേ ജയിലിൽവച്ച് പരിചയപ്പെട്ട അബ്ദുൽ മജീദിനെക്കൊണ്ട് കോട്ടയ്ക്കൽ ചുടലപ്പാറയി...
Kerala

വാഹനം പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കാനും ഹോം ഗാർഡിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി

കെ പി എ മജീദ് എം എൽ എ യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത് തിരൂരങ്ങാടി: വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കുന്നതിനും സിവില്‍ ഓഫീസര്‍മാര്‍ക്കും ഹോം ഗാര്‍ഡിനും അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ അറിയിച്ചു. കെ.പി.എ മജീദ് എം.എല്‍.എയുടെ നിയമസഭയിലെ ചോദ്യത്തിന് മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംശയാസ്പദമായ നിലയില്‍ കാണപ്പെടുന്ന വാഹനങ്ങള്‍ നിയമാനുസൃതം പരിശോധിക്കുന്നതിന് സംസ്ഥാന പൊലീസിലെ യൂണിഫോമിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ട്. എന്നാല്‍ ഹോം ഗാര്‍ഡുകള്‍കള്‍ക്ക് വാഹന പരിശോധന നടത്തുന്നതിനോ, പിഴ ഈടാക്കുന്നതിനോ അനുമതിയോ, അധികാരമോ ഇല്ലെന്നും, ഹോം ഗാര്‍ഡുകള്‍ വാഹന പരിശോധന നടത്തുന്നുണ്ടെങ്കില്‍ അത് നിയമാനുസൃതമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.ഹോം ഗാര്‍ഡുകളും സിവില്‍ പോലീസ് ഉദ്യോഗസ്ഥരും വാഹന പരിശോധനയുടെ പേരില്‍ ജനങ...
Other

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു, വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോഴിക്കോട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അപകടത്തിൽ നിന്ന് അമ്മയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വാണിമേൽ ഗ്രാമ പഞ്ചായത്തിലെ സുരേന്ദ്രൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെ അപകടം നടന്നത്. അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനകത്ത് തീ പടരുകയും ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു. തൊട്ടടുത്ത മുറിയിൽ കിടക്കുന്ന സുരേന്ദ്രന്റ ഭാര്യ സുനിതയും രണ്ട് മക്കളും സ്‌ഫോടന ശബ്ദം കേട്ട് ഉണരുകയും തീ പടരുന്നത് കണ്ട് വീടിന് പുറത്തേക്ക് ഓടി രക്ഷപെടുകയുമായിരുന്നു. വീട്ടിനകത്ത് നിന്നും പുക ഉയർന്നതിനാൽ അകത്ത് കയറാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ഓടി കൂടിയ അയൽക്കാർ ഏറെ പണി പെട്ട് തീ കെടുത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചു....
Health,, Kerala, Malappuram, Other

“ജീവിതമാണ് ലഹരി” പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാരത്തോൺ സംഘടിപ്പിച്ചു

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, വിമുക്തി മിഷൻ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തുടനീളം നടത്തി വരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായി ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ഞായറാഴ്ച കാലത്ത് എക്സൈസ് വകുപ്പ് - വിമുക്തി മിഷന്റെയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെയും ട്രോമാ കെയർ പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റിന്റെയും പരപ്പനങ്ങാടിയിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനകളൂടെയും സംയുക്താഭിമുഖ്യത്തിൽ പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിലെ പ്രഥമ വനിതാ എക്സൈസ് ഇൻസ്പെക്ടറും തിരൂർ എക്സൈസ് ഇൻസ്പെക്ടറുമായ സജിത ഫ്ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം പരപ്പനങ്ങാടി ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ We Can ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ കൂട്ടയോട്ടത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കാൻ റോഡിൽ കൈയടിച്ചു കൈ വീശിയും നിരന്നപ്പോൾ അത് ഓട്ടക്കാർക്...
Accident

ക്വാറിയിലെ വെള്ളം വറ്റിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കോട്ടക്കൽ: കാടാമ്പുഴ ക്വാറിയിൽ വെള്ളം വറ്റിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. രണ്ടത്താണി മാറാക്കര ചേലക്കുത്ത് സ്വദേശി കല്ലൻ അൻസാർ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മീൻ പിടിക്കാൻ വേണ്ടി ക്വാറിയിലെ വെള്ളം വറ്റിക്കുന്നതിനിടെയാണ് അപകടം. വെള്ളത്തിൽ ഇറങ്ങിയപ്പോൾ മോട്ടോറിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് നിഗമനം. ഉടനെ സുഹൃത്തുക്കൾ ചേർന്ന് കാടാമ്പുഴയിലെ സ്വകാര്യ ക്ലിനികിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു....
Politics

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം: അഡ്വ.കെ.എൻ.എ. ഖാദറിനെ താക്കീത് ചെയ്തു

കോഴിക്കോട്ട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ. കെഎൻഎ ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തു. ഇത് സംബന്ധിച്ച് പാർട്ടി കെഎൻഎ ഖാദറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഖാദർ പാർട്ടിക്കു നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചർച്ച ചെയ്തു. ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയിൽ മാത്രം കണ്ട് ഇതിൽ പങ്കെടുത്തതിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദർ വിശദീകരിച്ചു. ഇക്കാര്യത്തിൽ കെഎൻഎ ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധകുറവുമാണെന്ന് യോഗം വിലയിരുത്തി. പാർട്ടി അംഗങ്ങൾ ഏത് വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങൾ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയ, സമീപനങ്ങൾക്കും സംഘടനാ മര്യാദ...
Local news

താഴെച്ചിന യൂത്ത് ക്ലബ് ആദരവ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

തിരുരങ്ങാടി ; തിരുരങ്ങാടി താഴെചിന യൂത്ത് ക്ലബ്ബ്‌ സംഘടിപ്പിച്ച ആദരവ്‌ 2022 തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൽഘാടനം ചെയ്തു. ചടങ്ങിൽ നജീബ് മുർകത്ത് അധ്യക്ഷത വഹിച്ചു. മലപ്പുറംനെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോർഡിനേറ്റർ ഡി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വാർത്തകൾ യഥാസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CboqpzBeyii4Dx5wCvgyLd നെഹ്‌റു യുവകേന്ദ്രയുടെ സൈക്കിൾ ഡേയുമായി ബന്ധപ്പെട്ടുള്ള ജില്ലാതല സർട്ടിഫിക്കറ്റ് വിതരണവും, പ്രദേശത്തെ 24,25,26,27 ഡിവിഷനുകളിലെ എസ് എസ് എൽ സി , പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുളള മെമെന്റോ വിതരണവും, പരിസ്ഥിതി ദിന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ വെച്ച് മന്ത്രി നിർവ്വഹിച്ചു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാലക്കൽ ബാവ, കൗൺസിലർമാരായ കാലൊടി സുലൈഖ, അലിമോൻ തടത്തിൽ, ആബി...
Malappuram

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കാന്‍ റണ്‍വേ വികസനം അനിവാര്യം: മന്ത്രി വി.അബ്ദുറഹിമാന്‍

കരിപ്പൂരിന് അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ബന്ധപ്പെട്ട ജനപ്രതിനിധികളും പ്രദേശവാസികളും ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിനായി ഉന്നതതല സമിതി നിര്‍ദേശിച്ച ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ നടത്തിയ യോഗത്തിലെ തീരുമാന പ്രകാരം ആരാധനാലയവും ഖബര്‍സ്ഥാനും റോഡും ഒഴിവാക്കി ശേഷിക്കുന്ന സ്ഥലം ഏറ്റെടുത്ത് കൈമാറിയാല്‍ മതിയെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്താല്‍ മതിയാകും. ഇത് ഏറെ...
Job

വള്ളിക്കുന്നില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി

വള്ളിക്കുന്ന് മണ്ഡലത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി. പ്രഥമ ക്യാമ്പ് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ, തീരദേശ ഉദ്യോഗാര്‍ത്ഥികള്‍ക്കായും മറ്റു ഉദ്യോഗാര്‍ത്ഥികള്‍ക്കുമായാണ് ഏകദിന രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കൊണ്ടോട്ടി ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.കെ അജിത, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. സുലൈമാന്‍, എ.പിയൂഷ്, നസീമ യൂനുസ്,എന്നിവര്‍ പങ്കെടുത്തു. മണ്ഡലത്തിലെ മറ്റു ...
Obituary

ചരമം: മണ്ണാൻ കുടുംബത്തിലെ കാരണവർ തെയ്യൻ അന്തരിച്ചു

കൊടിഞ്ഞി സെൻട്രൽ ബസാർ ചെറൂളി പറമ്പിൽ തെയ്യൻ (76) അന്തരിച്ചു.സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.ഭാര്യ, ജാനകി.മക്കൾ, ബാബു, വിനോദൻ, മാധവൻ, രാജൻ, ബൈജു, സതി, റീജ.മരുമക്കൾ, ബിന്ദു, മഞ്ജുഷ, പത്മിനി, ശരിക, കേശവരാജ്, ബിജേഷ്,
Kerala

സ്കൂൾ വിക്കി പുരസ്‌കാരം, ഒളകര ജി എൽ പി സ്കൂളിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം

ജില്ലയുടെ അഭിമാനമായി ഒളകര ജി.എൽ.പി സ്കൂളിന് സംസ്ഥാന പുരസ്കാരം 2021-22 അധ്യയന വർഷത്തെ സംസ്ഥാന തല സ്കൂൾ വിക്കി പുരസ്കാരം കേരള സർക്കാർ പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലക്ക് അഭിമാന നേട്ടം. വേങ്ങര ഉപജില്ലയിലെ പെരുവള്ളൂർ ഒളകര ജി.എൽ.പി.സ്കൂൾ രണ്ടാം സ്ഥാനത്തിന് അർഹരായി.സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച്, സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് ( ഐ.ടി. @ സ്കൂൾ ) ആരംഭിച്ച 15000 - ത്തോളം സ്കൂളുകൾ ഉൾപ്പെട്ട പദ്ധതിയാണ് ' സ്കൂൾ വിക്കി'.സ്കൂൾ വിക്കി'യുടെ മുൻ കോ - ഓർഡിനേറ്ററായിരുന്ന കെ.ശബരീഷിന്റെ പേരിലാണ് സ്കൂൾ വിക്കി സംസ്ഥാന അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.കോവിഡ് മഹാമാരിക്കു ശേഷം 2021 നവംബർ 1 ന് തിരികെ സ്കൂളിലേക്ക് സ്കൂൾ പ്രവേശന ഉദ്ഘാടന വേദിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചതായിരുന്നു ഇത്തവണത്തെ ശബരീഷ് സ്മാരക സ്കൂൾ വിക്കി ...
Malappuram

കാത്തിരിപ്പിന് വിരാമം: വേങ്ങര പോലീസ് സ്റ്റേഷന്‍ സ്വന്തം കെട്ടിടത്തിലേക്ക്

നാല്‍പ്പത്തഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വേങ്ങര പോലീസ് സ്റ്റേഷന്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 2.50 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷന്‍ ഉടന്‍ മാറും. വേങ്ങര മൃഗാശുപത്രിയ്ക്ക് സമീപം 25 സെന്റിലാണ് പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടം. അത്യാധുനിക സൗകര്യങ്ങളോടെ രണ്ട്  നിലകളിലായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.  സീനിയര്‍ ഓഫീസര്‍മാര്‍ക്കും ജൂനിയര്‍ ഓഫീസര്‍മാര്‍ക്കും വനിതാ ഓഫീസര്‍മാര്‍ക്കുമായി പ്രത്യേകം പ്രത്യേകം മുറികള്‍ പുതിയ സ്റ്റേഷന്‍ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/FN6wIy7sCUCAFd9Bz5TLE1 എസ്.എച്ച്.ഒ, എസ്.ഐ എന്നിവര്‍ക്കുള്ള മുറികള്‍,  ഇന്‍വെസ്റ്റിഗേഷന്‍ റൂം, സ്വീകരണ മുറി, അടുക്കള എന്നിവയും ട്രാന്‍സ് ജന്‍ഡര്‍...
Kerala

വൈദ്യുതി നിരക്ക് വർധിപ്പിച്ചു, 6.6 ശതമാനം വർധനവ്

തിരുവനന്തപുരം: അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ 6.6 ശതമാനം വര്‍ധനവാണ് വരുത്തിയത്. 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെയുള്ള ഉപഭോഗമുള്ള ദാരിദ്യരേഖക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനവില്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും താരിഫ് വര്‍ധനയില്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കന്‍വാടികള്‍ തുടങ്ങിയ വിഭാഗത്തിലുള്ളവര്‍ക്കും താരിഫ് വര്‍ധനയില്ല. ദാരിദ്രരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ, സ്ഥിരമായി അംഗവൈകല്യം ബാധിച്ചവര്‍ക്ക് താരിഫ് വര്‍ധനയില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സൗജന്യ നിരക്ക് തുടരും. ചെറിയ പെട്ടിക്കടകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക...
Crime

വീടിന് മുമ്പിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ നാട്ടുകാർ പിടികൂടി

പിടിയിലായത് 'തിരൂരങ്ങാടി ടുഡേ' വാർത്തയെ തുടർന്ന് തിരൂരങ്ങാടി : വീടിന്റെ ഗേറ്റിന് മുമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മിനിട്ടുകൾക്കുള്ളിൽ മോഷ്ടിച്ച പ്രതിയെ നാട്ടുകാർ പിടികൂടി. കൊടിഞ്ഞി സ്വദേശിയായ 17 കാരനാണ് പിടിയിലായത്. കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശിയും പത്ര ഏജന്റുമായ എ എം അഷ്ഫാഖ് അലിയുടെ സ്കൂട്ടർ ആണ് വ്യാഴാഴ്‌ച രാത്രി മോഷ്ടിച്ചിരുന്നത്. വീടിന്റെ ഗേറ്റിന് മുമ്പിൽ നിർത്തി ലൈറ്റിടാൻ പോയതായിരുന്നു. ഇതിനിടെ വന്ന ഫോണിൽ സംസാരിച്ചു കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ വണ്ടി കണ്ടില്ല. പരിസരം മുഴുവൻ തിരഞ്ഞു. കൂട്ടുകാർ ആരെങ്കിലും തമാശയ്ക്ക് മാറ്റിയതാകുമെന്നാണ് കരുതിയത്. അടുത്ത ദിവസവും കിട്ടതായതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. സംഭവം "തിരൂരങ്ങാടി ടുഡേ" ഇന്നലെ വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് സ്കൂട്ടറുമായി പോകുകയായിരുന്ന 17 കാരനെ കണ്ടത്. നാട്ടുകാർ പിന്നാലെ പോയപ്പോൾ സ്കൂട്ടർ കൊടിഞ്ഞി പള്ളിക്കത്...
Obituary

വിദ്യാഭ്യാസ പ്രവർത്തകൻ കക്കാട് ഒ.മുഹമ്മദ് മാസ്റ്റർ അന്തരിച്ചു

തിരൂരങ്ങാടി: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ കക്കാട് ഒറ്റത്തിങ്ങല്‍ മുഹമ്മദ് മാസ്റ്റര്‍ (94) നിര്യാതനായി. ഖബറടക്കം ഇന്ന്ശനി ഉച്ചക്ക് 12 മണിക്ക് കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. തലശ്ശേരി മുബാറക് ഹൈസ്‌കൂളില്‍ ദീര്‍ഘകാലം പ്രധാനാധ്യാപകനായിരുന്നു. സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ ദേവഗൗഡ കമ്മിറ്റിയംഗമായിരുന്നു. ഫാറൂഖ് ഹൈസ്‌കൂളിലും പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ ഒന്നാംറാങ്കോടെയാണ് വിജയിച്ചത്. തലമുറകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മുഹമ്മദ് മാസ്റ്റര്‍ വലിയ പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞയാഴ്ച മുബാറക് സ്കൂളിലെ പൂർവവിദ്യാര്ഥികൾ നാട്ടിലെത്തി മാഷിനെ ആദരിച്ചിരുന്നു. മുഹമ്മദ് മാസ്റ്ററിനെ ആദരിക്കുന്നു ഭാര്യ പരേതയായ കുഞ്ഞിപ്പാത്തുമ്മു. മക്കള്‍: ബഷീര്...
Other

വീടിന് മുമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മിനിട്ടുകൾക്കുള്ളിൽ മോഷണം പോയി

തിരൂരങ്ങാടി: വീടിന് മുമ്പിൽ ഗേറ്റിൽ നിർത്തി പുറത്തിറങ്ങിയ ആളുടെ സ്കൂട്ടർ മോഷണം പോയി. കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശിയും പത്ര ഏജന്റുമായ എ എം അഷ്ഫാഖ് അലി ഉപയോഗിക്കുന്ന KL 65 F 968 ചുവപ്പ് കളർ സ്കൂട്ടറാണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരം 7.30 ന് ആണ് സംഭവം. ഗേറ്റിന് മുമ്പിൽ നിർത്തിയ ശേഷം ലൈറ്റിടാൻ പോയതായിരുന്നു. തിരിച്ചു വന്നപ്പോഴേക്കും ബൈക്ക് നഷ്ടപ്പെട്ടിരുന്നു. കൂട്ടുകാർ ആരെങ്കിലും മാറ്റിയതാകുമെന്ന ധാരണയിൽ ആയിരുന്നു. എന്നാൽ ഒരു വിവരവും ലഭിക്കാത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു....
Politics

ചെമ്മാട്ട് കോൺഗ്രസ് പ്രവർത്തകർ സിപിഎം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമം

തിരൂരങ്ങാടി: രാഹുൽഗാന്ധി യുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയിൽ സി പി എം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമം, പോലീസ് ഇടപെട്ട് തടഞ്ഞു. ഇന്ന് രാത്രി 7.30 ന് തൃക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ടൗണിൽ പ്രകടനം നടത്തിയിരുന്നു. മുൻസിപ്പാലിറ്റി ഓഫീസുണ് എതിർവശത്തുള്ള സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപം പ്രകടനം എത്തിയപ്പോൾ പ്രവർത്തകർ സി പി എം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. സി ഐ സന്ദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ തടയുകയായിരുന്നു. അല്പനേരം മുദ്രാവാക്യങ്ങൾ വിളിച്ച ശേഷം പ്രകടനം തിരിച്ചു പോയി. തുടർന്ന് പഴയ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള ഡി വൈ എഫ് ഐയുടെ ഫ്ലെക്സ് ബോർഡ് തകർത്തു. വി. വി അബു, ടി മുഹമ്മദ് അലി, പി. കുഞ്ഞമ്മുദു, വി വി നിസാർ, എം.പി ബീരാൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി....
Obituary

ചരമം: വി.കെ.അബുല്ലൈസ് കൊടിഞ്ഞി

കൊടിഞ്ഞി : അൽ അമീൻ നഗർ സ്വദേശി പരേതനായ വലിയ കണ്ടത്തിൽ കുഞ്ഞാലി ഹാജിയുടെ മകൻ അബുലൈസ് (53) നിര്യാതനായി. ഭാര്യ റസിയ . മക്കൾ: ബുനൈസ്, ബുഷൈർ (ഇരുവരും സൗദി അറേബ്യ) റിഷാന,റിഷ്‌ല. മരുമക്കൾ: ഷാഹിദ, ഹസ്ന, ഫാസിൽ, സഹോദരങ്ങൾ: രായിൻ കുട്ടി ഹാജി, ആയിഷ ബീവി, മുഹമ്മദ് അലി, അബ്ദു സലാം, ഇബ്രാഹീം, അബ്ബാസ്. മയ്യിത്ത് ഖബറടക്കം രാവിലെ 9 മണിക്ക് കൊടിഞ്ഞി ജുമുഅത്ത് പള്ളിയിൽ....
Politics

എസ്എഫ്‌ഐ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു

കല്‍പറ്റ- രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പറ്റ ഓഫീസില്‍ എസ്.എഫ്.ഐ അക്രമം. കൈനാട്ടി റിലയന്‍സ് പമ്പിനു സമീപമുള്ള ഓഫീസാണ് എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചത്. ഇന്നു ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഷട്ടര്‍ പൊളിച്ചു ഓഫീസില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തി. ഓഫീസ് കാബിന്‍, കസേരകള്‍ തുടങ്ങിയവ അടിച്ചു തകര്‍ത്തതായി എം.പി ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരില്‍ രണ്ടു പേര്‍ക്കു പരിക്കുണ്ട്.പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്നു ആരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രകടനം. അതിക്രമത്തെക്കുറിച്ചറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശി വിദ്യാര്‍ഥികളെ അകറ്റിയാണ് രംഗം ശാന്തമാക്കിയത്. രാഹുല്‍ഗാന്ധിയുടെ ചിത്രം ചുമരില്‍നിന്നു വലിച്ചു നിലത്തിട്ട എസ്.എഫ്.ഐക്കാര്‍ ഓഫീസില്‍ വാഴത്തൈ സ്ഥാപിച്ചതായും ജീവനക്കാര്‍ പറഞ്ഞു. അതേസമയം ഇക്കോ സെൻസിറ്റീവ് സോൺ വിധിയിലെ സാധ്യതകൾ ഉപയോഗപ്പെ...
Crime

ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണം: ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ. നജാഫ് ഫാരിസ്, മുഹമ്മദ് സാലി, റിയാസ്, മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നജാഫ് ഡിവൈഎഫ്ഐ പ്രവർത്തകനും സാലിയും റിയാസും ലീഗ് പ്രവർത്തകരുമാണ്. മുഹമ്മദ് ഇജാസ് വെൽഫെയർ പാർട്ടി പ്രവർത്തകനാണെന്ന് പൊലീസ് വ്യക്തമാക്കി. മർദ്ദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നൽകിയത് നജാഫ് ഫാരിസാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. നജാഫിന്‍റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി വന്നത്. എന്നാല്‍, നാജാഫ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് വ്യക്തമാക്കി. എസ്‍ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ 29 പ...
Obituary

ഭർതൃമതി തീ പൊള്ളലേറ്റ് മരിച്ചു

വേങ്ങര : യുവതി തീ കൊളുത്തി മരിച്ചു. കുറ്റൂർ നോർത്തിലെ നടുവിലപ്പള്ളി കുഞ്ഞി മുഹമ്മദിന്റെ മകൾ സീനത്ത് (31) ആണ് സ്വവസതിയിൽ കഴിഞ്ഞ ദിവസം രാവിലെ തീ കൊളുത്തി മരിച്ചത്. തീ ആളുന്നതു കണ്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീകൾ ഓടിവന്നെങ്കിലും അപ്പോഴേക്കും മാരകമായി പൊള്ളലേറ്റിരുന്നു. യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പുലർച്ചെയോടെ മരണത്തിനു കീഴടങ്ങി.മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെകൊറ്റശേരിപ്പുറായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.ഭർത്താവ് :കള്ളത്താംപറമ്പിൽ ഷരീഫ് (ചേറ്റിപ്പുറം മാട്)മാതാവ് :നെടുമ്പള്ളി ആയിഷക്കുട്ടി.മക്കൾ :ആരിഫ്, നഹ്‌ല, റബീഹ്....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ - വാക് ഇന്‍ ഇന്റര്‍വ്യൂ കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ ഒഴിവുള്ള രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യു.ജി.സി. യോഗ്യതയുള്ള തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം 29-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.       ഐ.ടി.എസ്.ആറില്‍ ബി.എ. സോഷ്യോളജി വയനാട്ടിലെ ചെതലയത്തുള്ള ഗോത്രവര്‍ഗ പഠന ഗവേഷണ കേന്ദ്രത്തില്‍ ബി.എ. സോഷ്യോളജിയില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അവസരം. അപേക്ഷകര്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിരിക്കണം. ജൂലൈ 12-നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 04936 238500, 9605884635, 9961665214.       കോണ്‍ടാക്ട് ക്...
Crime

പോക്സോ കേസിൽ ചെമ്മാട്ടെ മെഡിക്കൽ ഷോപ്പുടമ അറസ്റ്റിൽ

തിരൂരങ്ങാടി: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മെഡിക്കൽ ഷോപ്പ് ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തു. മൂന്നിയൂര്‍ പാറേക്കാവ് ശാന്തി നഗര്‍ ഒ. മുഹമ്മദ് ഹനീഫ (49) യെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ... https://chat.whatsapp.com/Hh8lxIfLURwJXuOEKdf47q കോടതിയില്‍ ഹാജരാക്കിയ ഹനീഫയെ റിമാന്റ് ചെയ്തു. കുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ്സെടുത്തത്. ചെമ്മാട് മെഡിക്കൽ ഷോപ്പുടമയാണ് പ്രതി....
Politics

ഡിവൈഎഫ്ഐ യുവജന പ്രതിരോധം സംഘടിപ്പിച്ചു

ചേലേമ്പ്ര: ആർഎസ്എസ് ഗൂഢാലോചനക്ക് കേരളം കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്-ലീഗ്-ബിജെപി കലാപം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ഡിവൈഎഫ്ഐ ചേലേമ്പ്ര മേഖലാ കമ്മറ്റികൾ യുവജന പ്രതിരോധം സംഘടിപ്പിച്ചു. പെരുണ്ണീരിയിൽ നിന്ന് ആരംഭിച്ച യുവജന റാലി ഇടിമുഴിക്കലിൽ സമാപിച്ചു. സമാപന പൊതുയോഗം ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിയേറ്റംഗം മനാഫ് പൈങ്ങോട്ടൂർ അധ്യക്ഷനായി, മൃദുല,വിദ്യ, സൈഫിർ, അഖിൽ രാജ് എന്നിവർ നേതൃത്വം നൽകി മേഖലാ സെക്രട്ടറി ജസീർ കുമ്മാളി സ്വാഗതവും മേഖലാ പ്രസിഡണ്ട് റീജിത്ത് എളന്നുമ്മൽ നന്ദിയും പറഞ്ഞു...
Job

ജോലി ഒഴിവുകൾ

കൗണ്‍സലിങ്സൈക്കോളജി പ്രോഗ്രാം സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിങ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 15നകം സമര്‍പ്പിക്കണം. ശനി, ഞായര്‍, പൊതുഅവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകള്‍. ഇന്റേണ്‍ഷിപ്പും പ്രൊജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമാണ്. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിലാസം- മെറ്റ അക്കാദമി, ഒയാസിസ് മാള്‍, മഞ്ചേരി, മലപ്പുറം. ഫോണ്‍: 9387977000, 9446336010. അതിഥി അധ്യാപക ഒഴിവ് മലപ്പുറം ഗവ. ബോയ്‌സ് സ്‌കൂളിലെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥി...
Local news

ചെമ്മാട് വാട്ടര്‍ ടാങ്കിലേക്ക് പുതിയ ലൈന്‍ വലിക്കുന്നതിനു ഒന്നര കോടി രൂപയുടെ ഭരണാനുമതി

നഗരസഭയിലെ കുടിവെള്ള പദ്ധതി സര്‍വേക്ക്  അനുമതിതിരൂരങ്ങാടി: താലൂക്ക് ഗവ ആസ്പത്രിയിലെക്കും ചെമ്മാട് ടൗണിലെക്കും കുടിവെള്ള വിതരണം ചെയ്യുന്ന വാട്ടര്‍ ടാങ്കിലേക്ക് പുതിയ ലൈന്‍ വലിക്കുന്നതിനു ഒന്നര കോടി രൂപയുടെ ഭരണാനുമതി. കരിപറമ്പ് പ്ലാന്റില്‍ നിന്നും നേരിട്ട് ചെമ്മാട്ടെ താലൂക്ക് ആസ്പത്രിസമീപത്തെ വാട്ടര്‍ ടാങ്കിലേക്ക് വ്യാസം കൂട്ടി പുതിയ ലൈന്‍ വലിക്കും. നിലവില്‍ 110 എം.എം ആണ്. ഇത് 200 എം.എം ആയി മാറ്റും. ഇത് സംബന്ധിച്ച് തയ്യാറാക്കിയ എസ്റ്റിമേറ്റിനു കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ അംഗീകാരം നല്‍കി. പുതിയ ലൈന്‍സ്ഥാപിക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എയും തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ ഭരണസമിതിയും ആവശ്യപ്പെട്ടിരുന്നു. ലൈന്‍ തകരാറ് മൂലം ജലവിതരണം ഇടക്കിടെ തടസ്സപ്പെടുന്നുണ്ട്. തിരൂരങ്ങാടി നഗരസഭയിലെ കുടിവെള്ള ലൈനുകള്‍ സംബന്ധിച്ച് സമഗ്രമായ സര്‍വേ നടത്തുന്ന...
Local news

കൊടിഞ്ഞി ജിഎംയുപി സ്കൂളിൽ യോഗാദിനം ആചരിച്ചു

കൊടിഞ്ഞി ജി എം യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. കോർമാന്തല എ എം യു പി സ്കൂൾ പ്രധാനധ്യാപകൻ ആർ ശ്രീകുമാർ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു . തുടർന്ന് യോഗ അഭ്യാസവും പരിശീലനവും നടന്നു. കായിക അധ്യാപകൻ പി. അബൂബക്കർ സിദ്ധിക്ക് നേത്യത്യം നൽകി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ... https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7 സന്തോഷ്‌ ട്രോഫി ഫുട്ബാൾ പ്രവചന മത്സര വിജയികൾക്ക് ടൌൺ ടീം ക്ലബ് സമ്മാന വിതരണം നടത്തി. പ്രധാന അധ്യാപിക ടി.ജി. അനിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി.കെ. അബ്ദുറഹമാൻ മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു. പി.കെ. ശശികുമാർ മാസ്റ്റർ, പി.മുംതാസ് ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പി. മധുസൂധനൻ മാസ്റ്റർ നന്ദിയും പറഞ്ഞു...
Crime

തൊ​ണ്ടിമു​ത​ലാ​യ ഫോ​ണി​ൽ​നി​ന്നു നമ്പ​രെ​ടു​ത്ത് സ്ത്രീകളെ ശ​ല്യം ചെ​യ്തു; പോ​ലീ​സു​കാ​ര​ന് സസ്പെ​ൻ​ഷ​ൻ

പ​ത്ത​നം​തി​ട്ട: തൊ​ണ്ടിമു​ത​ലാ​യി കി​ട്ടി​യ ഫോ​ണി​ൽ​നി​ന്ന് സ്ത്രീ​ക​ളു​ടെ നമ്പർ സം​ഘ​ടി​പ്പി​ച്ച് അ​വ​രെ ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യം ചെ​യ്ത പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ഭി​ലാ​ഷി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. അഭിലാഷിനെതിരെ നേ​ര​ത്തെ എ​സ്പി​ക്ക് ഒ​രു യു​വ​തി പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് അ​ഭി​ലാ​ഷി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. തൊ​ണ്ടി​യാ​യി പി​ടി​ച്ചെ​ടു​ത്ത ഫോ​ണി​ൽ​നി​ന്ന് സ്ത്രീ​ക​ളു​ടെ ന​മ്പ​ർ എ​ടു​ക്കു​ക​യും സ്വ​ന്തം ഫോ​ണി​ൽ നി​ന്ന് അ​വ​രെ വി​ളി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് അ​ഭി​ലാ​ഷി​ന്‍റെ രീ​തി. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ ത​ട്ടി​പ്പു​ക്കേ​സി​ൽ പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ര...
error: Content is protected !!