Wednesday, June 17

Blog

ആലപ്പുഴയിൽ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്നു
Breaking news

ആലപ്പുഴയിൽ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: മണ്ണഞ്ചേരിയിൽ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ (38) ആണ് കൊല്ലപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ആർ എസ് എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് എസ് ഡി പി ഐ ആരോപിച്ചു. സ്വകാര്യ ആശുപത്രിയിൽ അടിയന്തര ഓപ്പറേഷൻ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം. മണ്ണഞ്ചേരി പൊന്നാട് റോഡിൽ കുപ്പെഴം ജംക്ഷനിൽ വെച്ചായിരുന്നു സംഭവം. ഷാൻ സഞ്ചരിച്ച ബൈക്ക് കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. കൈകൾക്കും തലക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൊലപാതകത്തിൽ എസ് ഡി പി ഐ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പോലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്....
Malappuram

ന്യൂനപക്ഷ ശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം – ടി.കെ ഹംസ

മലപ്പുറം: ന്യൂനപക്ഷങ്ങളുടെ ശാക്തീകരണവും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതും രാജ്യത്തിന്റെ വികസനത്തിന്റെ അടയാളമാണെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിലുള്ള വേങ്ങര ന്യൂനപക്ഷ പരിശീലന കേന്ദ്രം മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ജില്ലാതല ന്യൂനപക്ഷദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടന മുതല്‍ ഐക്യരാഷ്ട്രസഭയുടെ 1992ലെ ന്യൂനപക്ഷ അവകാശ പ്രഖ്യാപനം വരെ മേല്‍ ആശയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ വേട്ട നടക്കുമ്പോള്‍ സമൂഹം ഒത്തൊരുമയോടെ അവരുടെ അവകാശങ്ങളും പാരസ്പര്യവും സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ ഇന്റര്‍നാഷണല്‍ അക്കാദമി ഡയറക്ടര്‍ ഉമര്‍ മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന...
Kerala

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാർ അമൽ മുഹമ്മദ് സ്വന്തമാക്കി, ലേലം സംബന്ധിച്ച് തർക്കം

ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം. ലേല നടപടി അംഗീകരിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണമെന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചു. ലേലത്തിൽ പിടിച്ച ആളുടെ പ്രതിനിധിയെ ഇക്കാര്യം അറിയിച്ചു. ദേവസ്വം നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അമൽ മുഹമ്മദ് അലിയുടെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ഭരണ സമിതി ചർച്ച ചെയ്യും. ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാർ അല്‍പ്പനേരം മുമ്പാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് സ്വന്തമാക്കിയത്. 15,10,000 രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ഥാര്‍ സ്വന്തമാക്കിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ബഹ്‌റൈനില്‍ ബിസിനസ്സ് ചെയ്യുകയാണ് അമല്‍ മുഹമ്മദ്.ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ...
Breaking news

ഷാർജയിൽ നിന്ന് വന്ന യാത്രക്കാരന് ഒമിക്രോൺ പോസിറ്റീവ്

മലപ്പുറത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഷാര്‍ജയില്‍ നിന്നെത്തിയ 36 കാരന്‍ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ് ഈ വ്യക്തി. ഒമൈക്രോണ്‍ ബാധിതന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താല്‍ നിലവില്‍ സംസ്ഥാനത്ത് എട്ട് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വന്നേക്കും. ഇദ്ദേഹം ടാൻസാനിയയിൽ പോയിരുന്നു. എവിട്ന്ന്ആആണ് രോഗം വന്നത് എന്നത് വ്യക്തമായിട്ടില്ല....
Other

മാസ്‌കിന് പകരം മുഖത്ത് സ്ത്രീകളുടെ അടിവസ്ത്രം; യാത്രക്കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

മാസ്കിന് പകരം മുഖത്ത് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ഫ്ളോറിഡ കേപ്കോറൽ സ്വദേശിയായ ആദം ജെന്നെയെയാണ് യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിൽനിന്ന് ജീവനക്കാർ ഇറക്കിവിട്ടത്. ഫോർട്ട് ലൗഡർഡെയ്ൽ വിമാനത്താവളത്തിൽനിന്ന് വാഷിങ്ടണിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് തന്നെ ആദം ജെന്നെയെ ജീവനക്കാർ ഇറക്കിവിടുകയായിരുന്നു. സ്ത്രീകളുടെ അടിവസ്ത്രമാണ് ധരിച്ചതെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ കാബിൻ ക്രൂ ഇയാളോട് വിമാനത്തിൽനിന്നിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്താണ് കാരണമെന്ന് ആദം തിരിച്ചുചോദിച്ചപ്പോൾ നിർദേശാനുസരണമുള്ള മാസ്ക് ധരിച്ചിട്ടില്ലെന്നായിരുന്നു കാബിൻ ക്രൂവിന്റെ മറുപടി. തുടർന്ന് വാക്കേറ്റത്തിനോ തർക്കത്തിനോ മുതിരാതെ ആദം വിമാനത്തിൽനിന്ന് ഇറങ്ങിയെന്നാണ് റിപ്പോർട്ട്. വിമാനത്തിലെ സഹയാത്രികർ മൊബൈലിൽ പകർത്തിയ സംഭവത്തിന്റെ വീഡ...
Other

തെരുവ് നായയുടെ ആക്രമണം; മദ്രസ വിദ്യാർത്ഥി ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു

മലപ്പുറം കിഴിശ്ശേരി - മഞ്ചേരി റോഡിൽ തൃപ്പനച്ചി, സൗത്ത് തൃപ്പനച്ചി എന്നിവിടങ്ങളിൽ തെരുവ് നായയുടെ പരാക്രമം. സംഭവത്തിൽ 5 പേർക്ക് കടിയേറ്റു. ഇതിൽ ഒരു മദ്രസ വിദ്യാർത്ഥിയും ഉൾപ്പെടും. സൗത്ത് തൃപ്പനച്ചി ഭാഗത്ത് നിന്ന് തൃപ്പനച്ചി അങ്ങാടി ഭാഗത്തേക്ക് ആണ്  തെരുവ് നായ എത്തിയത്.  വായനശാല ഭാഗത്ത് നിന്നാണ് ഒരാൾക്ക് കടിയേറ്റത്.  ഇതിൽ റോഡിലൂടെ നടന്ന് പോവുകയായിരുന്ന  വീട്ടമ്മയെ തെരുവ് നായ ദൃശ്യങ്ങൾ സി സി ടി വി യിൽ പതിഞ്ഞു. നായയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. സ്ത്രീയെ ആക്രമിക്കുന്ന സി സി ടി വി ദൃശ്യം...
Kerala

നിരക്ക് വർധന പരിഗണനയിൽ, ബസ് സമരം മാറ്റിവെച്ചു

ഈ മാസം 21 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. നിരക്കു വർധനവിൽ സർക്കാരിൽനിന്ന് അനുകൂല നിലപാട് ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം. ഇന്ധന വിലയും അറ്റകുറ്റപ്പണിയുടെ ചെലവും കാരണം സർവീസ് നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് 21 മുതൽ സർവീസ് നിർത്തിവയ്ക്കാൻ ഉടമകൾ തീരുമാനിച്ചത്. വിദ്യാർഥികളുടെ യാത്രാ നിരക്കുൾപ്പെടെ വർധിപ്പിക്കുക, കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സംയുക്ത സമിതി സർക്കാരിനു മുന്നിൽ വച്ചിരുന്നു. ആവശ്യങ്ങൾ പരിഗണിക്കാമെന്നാണ് സർക്കാർ ഉറപ്പുനൽകിയതോടെ സമരത്തിൽനിന്ന് പിൻമാറുകയായിരുന്നു...
Crime

തിക്കോടിയിൽ യുവതിയെ തീകൊളുത്തികൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു

കോഴിക്കോട് തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദു(31) എന്ന നന്ദുലാലാണ് മരിച്ചത്. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽവച്ച് നന്ദു പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി നേരത്തെ മരിച്ചിരുന്നു. 22 കാരിയായ കൃഷ്ണപ്രിയയാണ് മരിച്ചിരുന്നത്. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. തിക്കോടി കാട്ടുവയൽ കുനി മനോജന്റെ മകളാണ്. പ്രണയാഭ്യർഥ നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്. പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിർത്തി കയ്യിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് നന്ദു സ്വയം പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും നാട്ടുകാരാ...
Local news

യുനെസ്കോയ്ക്ക് അറബിയിലൊരു കൊച്ചു കത്തുമായി പുകയൂർ സ്കൂൾ വിദ്യാർഥികൾ

തിരൂരങ്ങാടി: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് യുനെസ്കോയ്ക്ക് അറബി ഭാഷയിൽ കത്തെഴുതി പുകയൂർ ഗവൺമെൻറ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ വൃത്യസ്ത കാഴ്ചയായി. അറബി ഭാഷയെ പ്രകീർത്തിച്ച് കുരുന്നുകൾ തയ്യാറാക്കിയ കത്ത് യുനെസ്കോ ഡയറക്ടർ ജനറലുടെ മേൽവിലാസത്തിലാണ് അയക്കുക.അറബി ഭാഷയുടെ പ്രാധാന്യം, ലാളിത്യം എന്നിവയെ കുറിച്ച് കത്തിൽ പ്രതിപാദിക്കുന്നു.ലോകത്ത് 422 മില്യൺ ജനങ്ങളുടെസംസാര ഭാഷയും 24 രാഷ്ട്രങ്ങളുടെമാതൃഭാഷയുമായ അറബിയുടെസമകാലിക പ്രാധാന്യംകണക്കിലെടുത്താണ് 1973 ഡിസംബർ18 ന് അറബിയെ ഐക്യ രാഷ്ട്ര സഭഔദ്യോഗിക ഭാഷയായി പരിഗണിച്ചത്. 2010 മുതൽഈ ദിവസം യു എൻ പബ്ളിക് ഇൻഫർമേഷൻ വിഭാഗത്തിന്റെതീരുമാന പ്രകാരം അന്താരാഷ്ട്രഅറബിക് ഭാഷാ ദിനമായി ആചരിച്ചുവരികയാണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, ക്വിസ്, അറബി ഗാനാല...
Malappuram

മിതമായ വിലയില്‍ പച്ചക്കറി: ജില്ലയില്‍ ‘തക്കാളിവണ്ടി’ പര്യടനം തുടങ്ങി

മലപ്പുറം: പച്ചക്കറി വിപണിയിലുണ്ടായ വില വര്‍ധനവില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെയും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍  സഞ്ചരിയ്ക്കുന്ന പച്ചക്കറി വിപണിയ്ക്ക്  തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ കര്‍ഷകനായ കുന്നത്തൊടി അബ്ദുള്‍സമദില്‍ നിന്നും പച്ചക്കറി ഏറ്റുവാങ്ങി 'തക്കാളി വണ്ടി' എന്ന പച്ചക്കറി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ശ്രീകല പദ്ധതി വിശദീകരിച്ചു. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ പച്ചക്കറി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി 'തക്കാളി വണ്ടി' ജനുവരി ഒന്നു വരെ ജില്ലയില്‍ പലയിടങ്ങളിലായി സഞ്ചരിക്കും. ജനുവരി ഒന്നുവരെയുള്ള ദിവസങ്ങളില്‍ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലുമായി വിവിധ ദിവസങ്ങളില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും മിതമായ വിലയില്‍ എത്തിക്കുക...
Other

വീട്ടുകാരെ വിവാഹത്തിന് സമ്മതിപ്പിക്കാന്‍ കാമുകന്റെ ആത്മഹത്യാനാടകം; സത്യമറിയാതെ യുവതി ജീവനൊടുക്കി

ബെംഗളൂരു: കർണാടകയിൽ കാമുകൻ ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേട്ട് യുവതി ആത്മഹത്യ ചെയ്തു. എന്നാൽ, യുവതിയുടെ മാതാപിതാക്കളെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാനായി കാമുകനും സുഹൃത്തും ചേർന്ന് നടത്തിയ നാടകമായിരുന്നു അത്. ഇതറിയാതെയാണ് വാർത്ത കേട്ട പാടെ യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ കാമുകനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. ഹസൻ ജില്ലയിലെ ചന്നരായപട്ടണ സ്വദേശിയായ സക്കമ്മയെയാണ് (24) ബുധനാഴ്ച ഉച്ചക്ക്ശേഷം വടക്കൻ ബെംഗളൂരുവിലെ താമസസ്ഥലത്ത് സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യശ്വന്ത്പുരിലെ ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു സക്കമ്മ. ഒപ്പം ജോലി ചെയ്തിരുന്ന അരുൺ എന്ന 30-കാരനുമായി സക്കമ്മ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. രണ്ട് വർഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും ബന്ധത്തെക്കുറിച്ച് വീട്ടിൽ അറിയിച്ചുവെങ്കിലും വിവാഹത്തിന് ഇരുവീട്ടുക...
Other

വാഹന വില്‍പ്പന: ഉടമസ്ഥാവകാശം മാറാനും ആധാര്‍ നമ്പര്‍, ഇനി അസല്‍രേഖകള്‍ നല്‍കേണ്ട

വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷകളിൽ ആധാർ നമ്പർ നൽകുന്നവർക്ക് പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓഫീസിൽ ഹാജരാക്കേണ്ട. ഓൺലൈൻ അപേക്ഷ പരിഗണിച്ച് ഉടമസ്ഥാവകാശം കൈമാറും. വാഹനം വാങ്ങുന്നയാൾക്ക് തപാലിൽ പുതിയ ആർ.സി. ലഭിക്കും. ഓൺലൈൻ സേവനം 24 മുതൽ നിലവിൽവരും. ഉടമയറിയാതെ വാഹനഉടമസ്ഥാവകാശം കൈമാറുന്നത് ഒഴിവാക്കാനാണ് ആധാറുമായി ബന്ധിപ്പിച്ചത്. ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിവരം അടങ്ങിയ ഒറ്റത്തവണ പാസ്വേഡ് ഉടമയുടെ ആധാറിൽ ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ലഭിക്കുക. ഇതുവഴി ക്രമക്കേട് തടയാനാകും. ആധാർ വിവരങ്ങൾ നൽകാത്തവർ ഓൺലൈൻ അപേക്ഷ നൽകിയശേഷം അതിന്റെ പകർപ്പും അസൽ ആർ.സി.യും മോട്ടോർവാഹനവകുപ്പ് ഓഫീസിൽ എത്തിക്കണം. ആർ.സിയിലെ മേൽവിലാസം മാറ്റം, വാഹനത്തിന്റെ എൻ.ഒ.സി., ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ റദ്ദ് ചെയ്യൽ, ഹൈപ്പോത്തിക്കേഷൻ എൻഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങൾക്കും ആധാർന...
Obituary

മുസ്ലിം ലീഗ് നേതാവ് ടി.ടി. ബീരാവുണ്ണി അന്തരിച്ചു

പറപ്പൂർ: മുസ്ലിം ലീഗ് നേതാവ് ടി ടി ബീരാവുണ്ണി സാഹിബ്‌ (72) അന്തരിച്ചു. വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ, പറപ്പൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, പറപ്പൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌, ടി ടി കെ എം ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ, എ എം എൽ പി സ്കൂൾ പറപ്പൂർ ഈസ്റ്റ്‌ മാനേജർ, മലബാർ ഇംഗ്ലീഷ് സ്കൂൾ വൈസ് ചെയർമാൻ, പറപ്പൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌, താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 4മണിക്ക് പറപ്പൂർ വീണാലുക്കൽ സിദ്ധീഖ് ജുമാമസ്ജിദിൽ....
Breaking news

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപ്പിടിത്തം; മേല്‍ക്കൂര തകര്‍ന്നുവീണു

കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസിൽ വൻ തീപ്പിടിത്തം. മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. വടകര സബ് ട്രഷറി ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. പുലർച്ചെയോടെയാണ് തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. കാലപ്പഴക്കമുള്ള കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. ഷോട്ട് സർക്യൂട്ടാണ് തീപ്പിടുത്തതിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴക്കമുള്ള കെട്ടിടമായതിനാൽ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു. എന്തൊക്കെ രേഖകൾ കത്തിനശിച്ചു എന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ പിന്നീട് മാത്രമേ വ്യക്തമാകുകയുള്ളൂ. ജില്ലാ റൂറൽ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പോലീസും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. തീ അണച്ച ശേഷം മാത്രമേ അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയുകയുള്ളൂ. ആദ്യം ഫയർഫോഴ്സിന്റ...
Local news

സബ്സ്റ്റേഷൻ ശേഷി വർധിപ്പിക്കുന്നു, ഒരാഴ്ചയോളം വൈദ്യുതി തടസ്സം ഉണ്ടാകും

തിരൂരങ്ങാടി: എടരിക്കോട് 110 കെ.വി സബ് സ്റ്റേഷനിൽ 110/33 കെ.വി ട്രാൻസ്ഫോർമർ ശേഷി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ 25 MVA ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ19-12-2021 ( ഞായർ ), 21-12-2021 ( ചൊവ്വ) ദിവസങ്ങളിൽ 33 കെ വി കൂരിയാട് , ഒതുക്കുങ്ങൽ, കൽപകഞ്ചേരി സബ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ 11 കെ.വി ഫീഡറുകളിലും  വൈദ്യുതി വിതരണം മുടങ്ങുന്നതാണെന്ന് തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൂടാതെ ട്രാൻസ്ഫോർമർ ടെസ്റ്റിങ്ങ്,  കമ്മീഷനിങ്ങ് എന്നിവയുമായി ബന്ധപ്പെട്ട്  20, 22, 23, 24,25 തിയ്യതികളിലും ഭാഗികമായി വൈദ്യുതി തടസ്സം നേരിടുന്നതാണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 മറ്റ് സബ് സ്റ്റേഷനുകളിൽ നിന്നും പരിമിതമായി ലഭ്യമായേക്കാവുന്ന വൈദ്യുതി ഉപയോഗിച്ചുള്ള വിതരണം മാത്രം നടക്കുന്നതിനാൽ മാന്യഉപഭോക്താക്കൾ പരമാവ...
Accident

സേലത്ത് ട്രെയിനിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി: ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മൂന്നിയൂർ കുന്നത്ത്പറമ്പ് പരേതനായ പുത്തൻ പിടിയക്കൽ മുഹമ്മദ്‌ എന്നവരുടെ മകൻ ആലസ്സൻ കുട്ടി (30) ആണ് മരിച്ചത്. ഈ മാസം 25 ന് ചെന്നൈ യിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ സേലത്തിന് അടുത്ത് വെച്ച് ട്രെയിനിൽ നിന്ന് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. അബോധവസ്ഥയിലായിരുന്ന യുവാവിനെ സേലം മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സിച്ചു. വ്യാഴാഴ്ച മരിച്ചു. മാതാവ് മൈമൂന. ഭാര്യ ബിൻസിയ ഷെറിന പുളിയംപറമ്പ്. മക്കൾ, നസൽ അമാൻ (രണ്ടര), ആയിഷ നിഷ ,ആയിഷ നിഹ (9 മാസം പ്രായമുള്ള ഇരട്ടക്കുട്ടികൾ). സഹോദരങ്ങൾ അഷ്‌റഫ്‌ , ഇല്യാസ് , ഉസ്മാൻ,ഷാഫി, അജ്മൽ, സീനത്ത്, പരേതയായ സുഹറ. കബറടക്കം 17.12.21 കളത്തിങ്ങൽ പാറ ജുമാ മസ്ജിദിൽ....
Education

സംസ്ഥാനത്തെ പ്രൈമറി സ്കൂളുകൾക്ക് ശനിയാഴ്‌ച അവധി

തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് പരീക്ഷ നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകൾക്കും, ഹൈസ്കൂളുകളിലെ പ്രൈമറി വിഭാഗത്തിനും ഡിസംബർ 18ന് (ശനിയാഴ്ച)അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ എൽഎസ്എസ് / യുഎസ് എസ് പരീക്ഷകൾ ഡിസംബർ 18നാണ് നടക്കുന്നത്. പ്രൈമറി വിഭാഗങ്ങൾക്ക് പുറമെ പരീക്ഷാകേന്ദ്രങ്ങൾ ആയ മുഴുവൻ സ്കൂളുകൾക്കും പരീക്ഷാദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റേഴ്സ് എന്നീ ഡ്യൂട്ടികൾക്ക് സംസ്ഥാനത്തെ പ്രൈമറി അദ്ധ്യാപകരുടെ സേവനം ഈ പരീക്ഷയ്ക്ക് ആവശ്യമുള്ളതായി പരീക്ഷ സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയതിനാൽ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്ക്കൂളുകൾക്കും ഹൈസ്കൂളു കളിലെ പ്രൈമറി വിഭാഗത്തിനും, കൂടാതെ പരീക്ഷാകേന്ദ്രങ്ങളായ മുഴുവൻ സ്ക്കൂളുകൾക്കും പരീക്ഷാ ദിവസം അവധി പ്രഖ്യാപിക്കുന്നതായും പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പ...
National

പരാജയത്തിൽ നിന്ന് പാഠം പഠിച്ചു; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന്‌ മെട്രോമാന്‍

പാലക്കാട്: പരാജയത്തിൽ നിന്ന് പാഠം പഠിച്ചുവെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും ആ കാലം കഴിഞ്ഞുവെന്നും വ്യക്തമാക്കി മെട്രോമാൻ ഇ ശ്രീധരൻ. എന്നാൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നത് കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ താര സ്ഥാനാർഥിയായിരുന്നു ഇ ശ്രീധരൻ. തനിക്ക് വ്യക്തമായ രാഷ്ട്രീയ പ്ലാനുകളും പദ്ധതികളും ഉണ്ട് എന്നും മുഖ്യമന്ത്രി ആകാൻ താൻ തയ്യാറാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശ്രീധരനെ പോലെയുള്ള ആളുകൾ ബിജെപിയ്ക്കൊപ്പം ചേർന്നത് പാർട്ടിയ്ക്ക് വലിയ നേട്ടമായി ദേശീയ നേതാക്കളടക്കം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ രാഷ്ട്രീയക്കാരനായിട്ടല്ല രാഷ്ട്രീയത്തിലേക്ക് വന്നതെന്നും ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നും ഇ ശ്രീധരൻ പറഞ്ഞു. വയസ് 9...
Accident

പരസ്യബോർഡിൽ ബൈക്കിടിച്ചു വീണ യുവാവ് ചോര വാർന്നു മരിച്ച നിലയിൽ

തിരൂരങ്ങാടി: ദേശീയ പാതക്ക് സമീപം പടിക്കല്‍ ആറങ്ങാട്ടുപറമ്പില്‍ പരസ്യ ബോര്‍ഡിലിടിച്ച് യുവാവിന് ദാരുണ അന്ത്യം. വള്ളിക്കുന്ന്-റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗം അരിയല്ലൂർ പൊറണ്ടായിൽ ചിറയരുവിൽ രവി-ശാന്ത ദമ്പതികളുടെ മകൻ രാഹുൽ (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ നാട്ടുകാരാണ് റോഡരികിലെ കുറ്റിക്കാട്ടില്‍ ബൈക്കില്‍ നിന്നും വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കുമ്മത്തൊടി പാലനിര്‍മ്മാണത്തിനായി അടച്ച റോഡായതിനാല്‍ വാഹനങ്ങള്‍ അതിലൂടെ പോകാറില്ല. അതിനാല്‍ അപകടം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലാണ് കരുതുന്നത്. തലക്ക് പരിക്കേറ്റ റാഹുല്‍ രക്തം വാര്‍ന്നാണ് മരണപ്പെട്ടത്.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. രാഹുല്‍ ഇലക്ട്രിക് വര്‍ക്കറാണ്. രാജേഷ്, പ്രണവ് എന്നിവര്‍ സഹോദരങ്ങളാണ്. ഇന്നലെ രാത്രി 11 വരെ കൂട്ട...
Accident

കാറിടിച്ചു ബൈക്ക് യാത്രക്കാരനായ ഫുട്‌ബോൾ താരം മരിച്ചു

ചങ്ങരംകുളം: തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ഫുട്‌ബോൾ താരം മരിച്ചു. ചങ്ങരംകുളം, കോലിക്കര പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ തെക്കേക്കര ഹൈദ്രു എന്നവരുടെ മകനും, പ്രദേശത്തെ പ്രൊഫഷനല്‍ ക്ലബുകളിലെ മികച്ച ഗോള്‍കീപ്പറുമായ ഹാരിസ്(34) ആണ് മരിച്ചത്.തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ മലപ്പുറം ജില്ലാതിര്‍ത്തിയായ കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ച് ഹാരിസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു. വിദേശത്തായിരുന്ന ഹാരിസ് ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ദുബൈയിലും, നാട്ടിലുമായി നിരവധി ക്ലബുകള്‍ക്കായി ഹാരിസ് ബൂട്ടണിഞ്ഞിട്ടുണ്ട്....
Local news

തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷന്‍ നവീകരണത്തിലെ ക്രമക്കേട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും

തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലെ ക്രമക്കേട് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എം ബിജുവിനാണ് അന്വേഷണ ചുമത. ഒരാഴ്ച്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ധേശം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ.പി.എസ് ഉത്തരവിട്ടത്.പൊലീസ് പിടികൂടിയ മണല്‍ വണ്ടിയിലെ തൊണ്ടി മണല്‍ ഉപയോഗിച്ചും ചില കടകളില്‍ പിരിവ് നടത്തിയുമാണ് പൊലീസ് സ്റ്റേഷന്‍ നവീകരിക്കുന്നതെന്ന് കാണച്ച് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് എസ്.പിക്ക് പരാതി നല്‍കിയിരുന്നു. 18 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന പ്രവര്‍ത്തിക്ക് പിരിവ് നടത്തിയതും തൊണ്ടി മണല്‍ ഉപയോഗിച്ചതും മാധ്യമങ്ങള്‍ വാര്‍ത്തായാക്കുകയും ചെയ്തിരുന്നു. ഈ വാര്‍ത്ത...
Breaking news

സംസ്ഥാനത്ത് നാല് ഒമിക്രോണ്‍ കേസുകള്‍ കൂടെ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നാല് ഒമിക്രോണ്‍ കേസുകള്‍ കൂടെ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 22 വയസുള ഒരു പെണ്‍കുട്ടിക്കും കൊച്ചിയില്‍ മൂന്ന് പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ സംസ്ഥാനത്ത് ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. യു.കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുക്കളാണ് ഇന്ന് കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും....
Kerala

കുപ്പിവെള്ളത്തിന് 13 രൂപ; സർക്കാർ തീരുമാനം ഹൈകോടതി തടഞ്ഞു

കൊച്ചി: കുപ്പിവെള്ളത്തിന് 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവിന് ഹൈകോടതി സ്റ്റേ. വെള്ളത്തിന് വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കേന്ദ്രസർക്കാരിനാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടി കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടനയുടെ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ഹൈകോടതി ഉത്തരവിൽ പറയുന്നു. വിലനിര്‍ണയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് ഹൈകോടതി നോട്ടീസ് അയച്ചു. അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിനു വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്...
Kerala

ബസ് ചാർജ്: ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര; രാത്രിനിരക്ക് കൂട്ടിയേക്കും

തിരുവനന്തപുരം : വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇപ്പോൾ മാനദണ്ഡങ്ങൾ ഒന്നും ഇല്ലാതെയാണ് കൺസഷൻ നൽകുന്നത്. റേഷൻ കാർഡ് മാനദണ്ഡമാക്കി വിദ്യാർഥി കൺസഷൻ മാറ്റം വരുത്താൻ ആലോചിക്കുന്നു. ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര പരിഗണനയിലാണ്. അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും. രാത്രിയിലെ യാത്രാനിരക്ക് കൂട്ടുന്നതും പരിഗണനയിലാണ്. രാമചന്ദ്രൻ കമ്മിറ്റിയുമായി വിശദമായി ചർച്ച നടത്തി. ചാർജ് വർധന അനിവാര്യം. രാത്രികാല സർവീസിലെ കുറവ് കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ട്. രാത്രി യാത്രക്കാർ കുറവായതിനാൽ പല കാരണങ്ങൾ പറഞ്ഞ് സർവീസ് മുടക്കുകയാണ്. അത് പരിഹരിക്കാനാണ് രാത്രിയിലെ നിരക്ക് വർധന ആലോചിക്കുന്നത്. ആംബുലൻസ് നിരക്ക് ഏകീകരിക്കും. ഇതിനായി റിപ്പോർട്ട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു...
Sports

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അന്തർ കലാലയ വനിത ഫുട്ബാൾ:സെന്റ് ജോസഫ്‌സ് ജേതാക്കൾ

കാലിക്കറ്റ് സർവകാശാലാ അന്തർ കലാലയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെൻ്റ് ജോസഫ്സ് ഇരിങ്ങാലക്കുട വീണ്ടും ജേതാക്കളായി. കഴിഞ്ഞ വർഷവും ഇവർ തന്നെയായിരുന്നു യാന്നു ചാമ്പ്യന്മാർ. മാള കാർമൽ കോളേജിനെ (3 - 0 ) തോൽപ്പിച്ചാണ് കിരീട നേട്ടം. പാലക്കാട് മേഴ്സി കോളേജ് ടൈബ്രേക്കറിൽ കോഴിക്കോട് ദേവഗിരിയെ (3 - 0 ) പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് സർവകലാശാലാ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ട്രോഫി നൽകി. കായിക വിഭാഗം അസി. ഡയറക്ടർ ഡോ. കെ. ബിനോയ്, അസി. പ്രൊഫ. മുഹമ്മദ് ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു. 21 മുതൽ ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലാണ് ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പ്....
Gulf

ഹജ്ജ്: പ്രായപരിധി ഒഴിവാക്കി; 70 വയസിന് മുകളിലുളളവര്‍ക്ക് സംവരണ വിഭാഗത്തില്‍ അപേക്ഷിക്കാം

2022ലെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രായപരിധി ഒഴിവാക്കി. 65 വയസായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയേതാടെ 70 വയസിന് മുകളിലുളളവര്‍ക്ക് നേരത്തെയുളള രീതിയില്‍ സംവരണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. സംവരണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കൊപ്പം സഹായിയായി ഒരാള്‍ കൂടി വേണം. ഒരു കവറില്‍ രണ്ട് 70 വയസിന് മുകളിലുളളവരുണ്ടെങ്കില്‍ രണ്ട് സഹായികളെയും അനുവദിക്കും. സഹയാത്രികരായി ഭാര്യ, ഭര്‍ത്താവ്, സഹോദരങ്ങള്‍, മക്കള്‍, മരുമക്കള്‍, പേരമക്കള്‍, സഹോദരപുത്രന്‍, സഹോദരപുത്രി എന്നിവരെയാണ് അനുവദിക്കുക. ഇവരുടെ ബന്ധം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 70 വയസിന്റെ സംവരണ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദാക്കുകയാണെങ്കില്‍ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും. അ...
Other

വഖഫ് ഭൂമി തന്നെ, എംഇഎസ് വനിത കോളജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്

കോഴിക്കോട് നടക്കാവ് എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്. വഖഫ് ബോര്‍ഡ് സിഇഒ നല്‍കിയ പരാതിയിലാണ് ഉത്തരവ്. വഖഫ് ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന ബോര്‍ഡിന്റെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചു. 25 കോടിയുടെ കെട്ടിടവും 79 സെന്റ് ഭൂമിയും 45 ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കാനാണ് ഉത്തരവ്. എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ നല്‍കിയ ഹരജി ട്രൈബ്യൂണല്‍ തള്ളി. വഖഫ് ഭൂമിയില്‍ അനധികൃതമായാണ് കോളജ് നടത്തിയിരുന്നത് എന്നായിരുന്നു പരാതി. 50 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്ത ഭൂമിയിലാണ് കോളജ് പ്രവര്‍ത്തിക്കുന്നതെന്ന് ഫസല്‍ ഗഫൂര്‍ വാദിച്ചു. എന്നാല്‍ വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി പാട്ടത്തിനെടുക്കാന്‍ കഴിയില്ലെന്ന് ബോര്‍ഡ് വാദിച്ചു. കോളജ് പ്രവര്‍ത്തിക്കുന്നത് വഖഫ് ഭൂമിയിലാണെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. 45 ദിവസത്തിനുള്ളില്‍ ഭൂമി ഒഴിഞ്ഞില്ലെങ്കില്‍ ഒഴിപ്പിക്കാനും ട്രൈബ്യൂണല്‍ അനുമതി നല്‍കി. 2017 മുതലു...
Local news

അനധികൃതമായി വയല്‍ നികത്തി വീട് നിര്‍മാണം ആരംഭിച്ചത് റവന്യൂ വകുപ്പ് പൊളിച്ചു പൂര്‍വ സ്ഥിതിയിലാക്കി

മൂന്നിയൂര്‍ കളിയാട്ടമുക്ക് പാടശേഖത്തിലെ കൃഷിയിടം നികത്തി വീട് നിര്‍മിക്കുന്നത് റവന്യൂ വകുപ്പ് തടഞ്ഞു. സ്ഥിരമായി നെല്‍കൃഷി നടത്താറുള്ള പാടത്ത് വീടുവെക്കാനായി തറയുടെ പണികള്‍ ആരംഭിച്ചിരുന്നു. നിര്‍മ്മാണം പ്രവര്‍ത്തികള്‍ രാവിലെ തിരൂരങ്ങാടി തഹസില്‍ദാര്‍ പി.എസ്. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പൊളിച്ച് നീക്കുകയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 കൃഷിയിടത്തില്‍ വീടുനിര്‍മ്മിക്കാനുള്ള സ്വകാര്യവ്യക്തിയുടെ നീക്കത്തിനെതിരെ നേരത്തെ കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. നിയമം ലംഘിച്ച് ഭൂമി അനധികൃതമായി തരംമാറ്റിയത് പരിശോധിയില്‍ റവന്യൂ വകുപ്പ് കണ്ടെത്തുകയും ആര്‍ഡിഒ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുയുമായിരുന്നു. താലൂക്കില്‍ വരും ദിവസങ്ങളിലും നിയമലംഘനങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമായി തുടരുമെന്ന് താഹസില്‍ദാര്‍ പി.എസ്....
Education, university

കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍

സൗജന്യ പി.എസ്.സി. പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ കേരളാ പി.എസ്.സി. പ്ലസ്ടു തലം മെയിന്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ പേര്, വയസ്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, വാട്‌സ്ആപ്പ് നമ്പര്‍, ഫോണ്‍, ഇ-മെയില്‍ എന്നിവ സഹിതം [email protected] എന്ന ഇ-മെയിലില്‍ 20-ന് വൈകീട്ട് 5 മണിക്കകം അപേക്ഷിക്കണം. ഫോണ്‍ 0494 2405540.   സൗജന്യ അഭിമുഖ പരിശീലനം പി.എസ്.സി. നടത്തിയ യു.പി.എസ്.എ. അദ്ധ്യാപകനിയമന പരീക്ഷയുടെ ചുരുക്കപ്പട്ടികയിലുള്ളവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സൗജന്യ അഭിമുഖ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ പേര്, വയസ്, പഠിച്ച വിഷയം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, വാട്‌സ്ആപ്പ്, ഫോണ്‍, ഇ-മെയില്‍, രജി...
Other

പൈതൃക പാതയില്‍ നിന്ന് വ്യതിചലിക്കുന്നത് വിജയത്തിന് തടസ്സമാകും: സമസ്ത സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ല്യാര്‍

 പൈതൃകവഴിയെ സ്വീകരിച്ച പൂര്‍വ്വികരുടെ ചരിത്രമാണ് നാം മാതൃകയാക്കേണ്ടതെന്നും സംശുദ്ധ വഴിയില്‍ നിന്ന് വ്യതിചലിച്ചാല്‍ വിജയത്തിന് തടസ്സമാകുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ പറഞ്ഞു.പൈതൃകമാണ് വിജയം എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പട്ടിക്കാട് ജാമിഅഃയില്‍ സംഘടിപ്പിച്ച മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മേഖലാ സമ്മേളനം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഏലംകുളം ബാപ്പു മുസ്ലിയാര്‍ അധ്യക്ഷനായി സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം കരിമ്പനക്കല്‍ ഹൈദര്‍ ഫൈസി പതാക ഉയര്‍ത്തി. 'പൈതൃകമാണ് വിജയം'  സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫല്‍ ഫൈസി തിരൂരൂം,  'സമസ്ത നയിച്ച നവോത്ഥാനം' എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്...
error: Content is protected !!