കളിക്കാരും കളി നിയന്ത്രിച്ചതും അഷ്റഫുമാർ. വേറിട്ട അനുഭവവുമായി അഷ്റഫ് കൂട്ടായ്മ ഫുട്ബോൾ ടൂർണ്ണമെൻറ്.
തിരൂരങ്ങാടി:ഫുട്ബോൾ ടൂർണ്ണമെൻറുകൾ ഏറെ കണ്ടിട്ടുള്ള ഫുട്ബോൾ പ്രേമികൾക്ക് വേറിട്ട അനുഭവമായിരുന്നു കഴിഞ്ഞ ദിവസം എടരിക്കോട് ടർഫിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെൻറ്.
ടൂർണ്ണമെൻറ് സംഘടിപ്പിച്ചതും അഷ്റഫുമാർ,പങ്കെടുത്ത ടീമുകളും അഷ്റഫ്മാരുടേത് .കളിക്കാരും അഷ്റഫുമാർ.കളി നിയന്ത്രിച്ചതും അഷ്റഫുമാർ . ഉൽഘാടകനും മറ്റ് അഥിതികളായെത്തിയവരും അഷ്റഫുമാർ തന്നെ. കാണികളായി എത്തിയതിലും അഷ്റഫുമാർ ഒട്ടേറെ.ടൂർണ്ണമെൻറ് മൊത്തം അഷ്റഫ് മയം.കാണികളായി എത്തിയവർക്കും നാട്ടുകാർക്കും അൽഭുതവും.
അഷ്റഫ് കൂട്ടായ്മ മലപ്പുറം മലപ്പുറം ജില്ലാ കമ്മറ്റി കോട്ടക്കൽ എടരിക്കോട് ടർഫിൽ സംഘടിപ്പിച്ച യു.എ.ഇ അഷ്റഫ് കൂട്ടായ്മ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും സൗദി അഷ്റഫ് കൂട്ടായ്മ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കുമുള്ള ഫുട്ബോൾ ടൂർണ്ണമെൻ്റാണ് വേറിട്ട അനുഭവമായി മാറിയത്.ജില്ലയിൽ നിന്നുള്ള അഷ്റഫ് കൂട്ടായ്മയുടെ എട്ട് മണ്ഡലം കമ്മറ്റികളാണ് ടൂർണ്ണമെൻറിൽ മാറ്റുര...

