തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം.
എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവർ യു.കെ.- 3, യു.എ.ഇ.- 2, അയർലൻഡ്-2, സ്പെയിൻ- 1, കാനഡ- 1, ഖത്തർ- 1, നെതർലൻഡ്സ്- 1 എന്നിവിടങ്ങളിൽനിന്നും എത്തിയവരാണ്.
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർ: യു.കെ.- 1, ഘാന- 1, ഖത്തർ- 1 എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.
തൃശൂരിലുള്ളയാൾ യു.എ.ഇയിൽനിന്ന് കണ്ണൂരിലുള്ളയാൾ ഷാർജയിൽ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
യു.കെയിൽനിന്നെത്തിയ 23, 44, 23 വയസുകാർ, യു.എ.ഇയിൽനിന്നെത്തിയ 28, 24 വയസുകാർ, അയർലൻഡിൽ നിന്നുമെത്തിയ 37 വയസുകാരി...