Monday, July 21

Blog

സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിക്കു ഹാജരാകാത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചു
Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിക്കു ഹാജരാകാത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചു

തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചു. പിരിച്ചുവിടുന്നതിനു മുന്നോടിയായി നോട്ടിസ് നല്‍കിത്തുടങ്ങിയെങ്കിലും പലരും കൈപ്പറ്റുന്നില്ല. ഈ സാഹചര്യത്തില്‍ നോട്ടീസ് വീടിനു മുന്നില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം നോട്ടിസ് ലഭിച്ച 72 പേര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരും ജീവനക്കാരും കുറവാണെന്ന് കണ്ടെത്തിയതോടെ താഴെത്തട്ടില്‍ നിന്നും കണക്കെടുക്കുവാന്‍ കഴിഞ്ഞ മേയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ ആശുപത്രി സൂപ്രണ്ടുമാര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്ന താക്കീതോടെയാണ് കണക്കുകള്‍ പുറത്തെത്തിയത്. ആരോഗ്യ ഡയറക്ടറേറ്റിന്റെ (ഡിഎച്ച്എസ്) നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ജില്ല, ...
Malappuram

നിലമ്പൂരില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സ്ത്രീ കാട്ടന ആക്രമണത്തില്‍ മരിച്ചു

നിലമ്പൂര്‍ : മൂത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ സരോജിനി (നീലി) ആണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് മരണം. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. നീലിയെ നിലമ്പൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിലമ്പൂര്‍ നിയോജക മണ്ധലത്തിലെ മൂത്തേടത്ത് എന്ന പഞ്ചായത്ത് കാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ്. വന്യമൃഗ ഭീഷണി നേരിടുന്ന സ്ഥലമാണെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്....
Local news

കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടവും സ്വിമ്മിങ്പൂളും ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത കെട്ടിടത്തില്‍ ആരംഭിച്ച സ്വിമ്മിങ്പൂളിന്റെ ഉദ്ഘാടനം കെ.പി.എ മജീദ് എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ വര്‍ക്കിങ് പ്രസിഡണ്ട് പാട്ടശ്ശേരി കോമുകുട്ടി ഹാജി അധ്യക്ഷനായി. സിദ്ദീഖ് പനക്കല്‍ മെമന്റോ വിതരണം ചെയ്തു. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി, സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി, മഹല്ല് സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ ഹാജി, കൊടിഞ്ഞിപ്പള്ളി മുദരിസ് മുഹമ്മദലി ബാഖവി, ഖത്തീബ് അലി അക്ബര്‍ ഇംദാദി, പി.ടി.എ പ്രസിഡണ്ട് ശരീഫ് പാട്ടശ്ശേരി, വാര്‍ഡ് മെമ്പര്‍ സൈതലവി ഊര്‍പ്പായി, സി അബൂബക്കര്‍ ഹാജി, മുജീബ് പനക്കല്‍, പ്രഥമാധ്യാപകന്‍ നജീബ് മാസ്റ്റര്‍, ഫൈസല്‍ തേറാമ്പില്‍ എന്നിവര്‍ സംസാരിച്ചു....
Local news

ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വി.കെ പടി ആണ്ട് നേര്‍ച്ചക്ക് തുടക്കമായി

തിരൂരങ്ങാടി : ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വി.കെപടി ജുമാ മസ്ജിദിന് മുന്‍വശം ജമലുല്ലൈലി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈന്‍ മുത്തുകോയ തങ്ങളുടെയും ഭാര്യ സന്താനങ്ങളുടെയും 63-ാമത് ആണ്ട് നേര്‍ച്ചക്ക് തുടക്കമായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി. ചടങ്ങില്‍ കെ.കെ ആറ്റക്കോയ തങ്ങള്‍, കെ.കെ എസ് കുഞ്ഞിമോന്‍ തങ്ങള്‍, കെ.കെ.എം അഷ്‌റഫ് തങ്ങള്‍, കാരാട്ട് കെ.പി പൂക്കുഞ്ഞി കോയ തങ്ങള്‍, പി.പി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.കെ മൂസ മുസ്‌ലിയാര്‍, എം.കെ മൂസ, സൈത് മുഹമ്മദ്, പൂങ്ങാടന്‍ ഇസ്മായില്‍, ഒ.സി ഹനീഫ, പി.പി ബഷീര്‍, എം മൊയ്തീന്‍ കുട്ടി മറ്റു നാട്ടുകാര്‍, ഉസ്താദുമാര്‍ പങ്കെടുത്തു. നേര്‍ച്ച 20 ന് സമാപിക്കും....
Kerala

ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍, ജാമ്യം റദ്ദാക്കാന്‍ അറിയാമെന്ന് കോടതി, ബോബിക്ക് കടുത്ത വിമര്‍ശനം : 10 മിനുട്ട് കൊണ്ട് പുറത്തിറങ്ങി

കൊച്ചി : നടി ഹണി റോസിന്റെ ലൈംഗികാതിക്ഷേപ പരാതിയില്‍ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വേണ്ടിവന്നാല്‍ താന്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യും. കോടതിയെ മുന്നില്‍ നിര്‍ത്തി കളിക്കാന്‍ ശ്രമിക്കരുതെന്നും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്ന ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ജയിലില്‍ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു. ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള റിലീസ് ഉത്തരവ് ഇന്നലെ തന്നെ ഇറങ്ങിയതാണെന്നും ബോബി ചെമ്മണ്ണൂര്‍ നാടകം കളിക്കരുതെന്നും കോടതി പറഞ്ഞു. മാധ്യമ ശ്രദ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രാക്ടിക്കൽ പരീക്ഷ മൂന്നാം സെമസ്റ്റർ ( 2023 പ്രവേശനം ) ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്‌നിക്‌സ് SDC3HC12 ( P ) OPHTHALMIC INSTRUMENTATION PRACTICALS പേപ്പർ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ജനുവരി 17-ന് നടക്കും. കേന്ദ്രം : എം.ഇ.എസ്. കേവീയം കോളേജ് വളാഞ്ചേരി. പി.ആർ. 53/2025 പരീക്ഷാ അപേക്ഷ വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ ( 2019 മുതൽ 2023 വരെ പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ - ഉൽ - ഉലമ ഏപ്രിൽ 2025. ബി.എ. മൾട്ടിമീഡിയ ( CBCSS - UG ) ഏപ്രിൽ 2025 ( 2021, 2022 പ്രവേശനം ), ഏപ്രിൽ 2024 ( 2019, 2020 പ്രവേശനം ) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്ന് വരെയും 190/- രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 20 മുതൽ ലഭ്യമാകും. പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്നാം സെമസ്റ്റർ ( CUCBCSS - U...
Local news

വലിച്ചെറിയൽ വിരുദ്ധദിനം ; പെൻ ഡ്രൈവ് പ്രോഗ്രാമുമായി വിദ്യാർത്ഥികൾ

വാളക്കുളം : വലിച്ചെറിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പെൻ ഡ്രൈവ് പ്രോഗ്രാമുമായി വിദ്യാർത്ഥികൾ. വാളക്കുളം കെ എച്ച് എം ഹയർ സെക്കന്ററി സ്കൂളിലെ ദേശീയ ഹരിതസേന, ഫോറസ്ട്രി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഉപയോഗശൂന്യമായ ഓരോ സെറ്റ് 20 പേനകൾക്കും പുതിയ പേന സമ്മാനമായി നൽകുന്ന പദ്ധതിയാണിത്. അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് പേനകൾ സൃഷ്ടിക്കുന്ന മലിനീകരണത്തിൽ നിന്ന് പരിസ്ഥിതിയെ പരിരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒരൊറ്റ ദിനം കൊണ്ട് 14000 ലധികം പേനകളാണ് കുട്ടികൾ സ്വരൂപിച്ചത്. പ്രഥമാധ്യാപകൻ കെ ടി അബ്ദുല്ലത്തീഫ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജിത്ത് കെ മേനോൻ, പി മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു.കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, എം പി റജില എന്നിവർ നേതൃത്വം നൽകി....
Kerala

സംസ്ഥാന വ്യാപകമായി അനിശ്ചിത കാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിട്ട് കടയടപ്പ് സമരത്തിന് റേഷന്‍ വ്യാപാരികള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ കടകള്‍ വ്യാപകമായി അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് കടയടപ്പ് സമരത്തിന് ഒരുങ്ങാന്‍ റേഷന്‍ വ്യാപാരി സംയുക്ത സമിതി. ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്‌കരിക്കുക, കമ്മീഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് സമരം. പലതവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവഗണന തുടരുന്ന സാഹചര്യത്തിലാണ് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് സമിതി പറയുന്നു. റേഷന്‍ വ്യാപാരികള്‍ പലതവണ കടയപ്പ് സമരം അടക്കം നടത്തിയതാണ്. ഇതേതുടര്‍ന്ന് പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെയും നിയോഗിച്ചു. എന്നാല്‍ ഈ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും റേഷന്‍ വ്യാപാരി സംയുക്ത സമിതി വ്യക്തമാക്കി....
Local news

എആര്‍ നഗര്‍ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും കൂട്ടായ പരിശ്രമത്തിനൊടുവില്‍ യാഥാര്‍ത്ഥ്യമായ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

എ.ആര്‍ നഗര്‍ : പാലമഠത്തില്‍ ചിനയില്‍ ആരംഭിച്ച ബ്ലിസ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം സമീറ പുളിക്കല്‍, സ്ഥിരം ക്ഷേമ കാര്യ സമിതി ചെയര്‍പേഴ്‌സണ്‍ ലൈല പുല്ലൂണി, എ. ആര്‍ നഗര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍.ബി തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗങ്ങള്‍, സി.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗായകന്‍ അഫ്‌സല്‍ അക്കുവിന്റെ സംഗീതവിരുന്നും പരിപാടിയുടെ ഭാഗമായി നടന്നു. കുടുംബശ്രീയുടെയും എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെയും കൂട്ടായ പരിശ്രമത്തിലാണ് ബഡ്‌സ് സ്‌കൂള്‍ യാഥാര്‍ഥ്യമായത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ...
Malappuram

ഇരുമ്പുഴി ഗവ. ജി.എച്ച്.എസ്.എസിൽ 80 ലക്ഷം ചെലവിൽ സ്റ്റേഡിയം നവീകരണം ; പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മലപ്പുറം : ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് 80 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്ന സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉൽഘാടനം മലപ്പുറം എം എൽ എ പി. ഉബൈദുള്ള നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അടോട്ട് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിത മണികണ്ഠൻ, മലപ്പുറം ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം മുഹമ്മദലി മാസ്റ്റർ, ആനക്കയം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ യു. മൂസ, വിദ്യാഭ്യസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം അബ്ദുൽ റഷീദ് മാസ്റ്റർ, ബ്ലോക്ക് മെമ്പറും പി ടി എ പ്രസിഡൻ്റുമായ പി. ബി ബഷീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി അബ്ദുൽ മജീദ്, ജസീല ഫിറോസ്ഖാൻ, ജസ്‌ന കുഞ്ഞിമോൻ, എ .പി ഉമ്മർ, കെ.സുന്ദരരാജൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ആമിന ബീഗം സ്വാഗതവും സ...
National

മകളുടെ ഫോണിലേക്ക് അശ്ലീല സന്ദേശം, ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് പീഡനം ; 15 കാരിയുടെ പിതാവിന്റെ പരാതിയില്‍ ബിജെപി നേതാവ് പിടിയില്‍

ചെന്നൈ ; 15 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷന്‍ എം.എസ്. ഷായെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. 15 കാരിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലില സന്ദേശമയക്കുകയും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതായും പറഞ്ഞ് പിതാവ് നല്‍കി പരാതിയിലാണ് നടപടി. മധുര സൗത്ത് ഓള്‍ വിമന്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചു. തുടര്‍ന്ന് ഇയാളുടെ ഭാര്യയ്‌ക്കെതിരെയും ഷായ്ക്ക് എതിരെയും പൊലീസ് കേസെടുക്കുകയായിരുന്നു. വിശദ അന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ എം.എസ്. ഷാ കുറ്റക്കാരനാണെന്നു കണ്ടെത്തി. ഇതിന് പിന്...
Other

കോഴിക്കോട്ടെ ഉയർന്ന ഹജ്ജ് യാത്രാനിരക്ക്: ഹജ്ജ് കമ്മിറ്റി ചെയർമാൻ കേന്ദ്രമന്ത്രിയെ സന്ദർശിച്ചു

കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന തീർഥാടകാരിൽ നിന്ന് വിമാനയാത്രാ ഇനത്തിൽ ഏകദേശം 40,000 രൂപ അധികം ഈടാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തീർഥാടകരും മലബാർ പ്രദേശത്തു നിന്നുള്ളവരാകയാൽ കോഴിക്കോട് വിമാനത്താവളമാണ് പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിശ്വാസികൾ ദീർഘകാലത്തെ ആഗ്രഹസാഫല്യത്തിനായി സ്വരുക്കൂട്ടിയ തുക ഉപയോഗിച്ചാണ് ഹജ്ജിനായി ഒരുങ്ങുക. ഈ സാഹചര്യത്തിൽ കേരളത്തിലെ മറ്റ് എംബാർകേഷൻ പോയിന്റുകളിൽ നിന്നുള്ളതിനേക്കാൾ വലിയ തുക കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നവരിൽ നിന്ന് ഈടാക്കുന്നത് അനീതിയും വിവേചനവുമാണ്. കേരളത്തി ലെ...
university

പരീക്ഷ മാറ്റി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാഫലം മൂന്നാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി/ സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് (വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ്) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024, മൂന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ മള്‍ട്ടിമീഡിയ/അപ്ലൈഡ് ബയോടെക്‌നോളജി/ സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് (വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ്) നവംബര്‍ 2024, നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബി.വോക്. പ്രോഗാമുകളില്‍ എന്‍.സി.സി., സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് മുതലായവയില്‍ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്ററുകളില്‍ ഗ്രേസ് മാര്‍ക്കിനര്‍ഹരായിട്ടുള്ളവര്‍ പരീക്ഷാഭവനിലെ അതത് ബ്രാഞ്ചുകളില്‍ അപേക്ഷ നല്‍കണം. ഗ്രേസ് മാര്‍ക്ക് കണക്കാക്കാന്‍ സ്റ്റുഡന്റ് പോര്‍ട്ടലിലെ ഗ്രേസ് മാര്‍ക്ക് പ്ലാനര്‍ സൗകര്യം ഉപയോഗിക്കാം. അവസാന...
Malappuram

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവം ; സാംസ്‌കാരിക സംഗമം നടത്തി

കൊണ്ടോട്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവത്തിന്റെ മുന്നോടിയായി ഇ.എം.ഇ.എ കോളേജില്‍ സാംസ്‌കാരിക സംഗമം നടത്തി. ജനുവരി 19 മുതല്‍ 23 വരെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലാണ് കലോത്സവം നടക്കുന്നത്. മലപ്പുറം ജില്ലയിലെ കലാ സാംസ്‌കാരിക മേഖലകലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത പരിപാടി പ്രശസ്ത എഴുത്തുകാരി ശബ്‌ന പൊന്നാട് ഉദ്ഘാടനം ചെയ്തു. സാഹിത്യ മേഖലയില്‍ പ്രശസ്തയായ സി.എച്ച് മാരിയത്ത് മുഖ്യാതിഥിയായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് പി.കെ മുബശ്ശിര്‍ അധ്യക്ഷനായി. ഇ.എം.ഇ.എ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വസീം അഫ്രീന്‍ കെ.ടി സ്വാഗതം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോഎ.എം റിയാദ്, ഡോ.വി. പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍,കബീര്‍ മുതുപ്പറമ്പ്,കെ.കെ ഫാറൂഖ്, എഴുത്തുകാരും സാംസ്‌കാരിക നേതാക്കളായ ടി.പി. എം ബഷീര്‍, ബഷീര്‍ മമ്പുറം,രായിന്‍ക്കുട്ടി നീറാട്, ഷിറിന്‍ കാരക്കുന്ന്,സക്...
Malappuram

ഷാനിബിന് പഠനാവശ്യത്തിന് മൊബൈൽ ഫോൺ നൽകി മന്ത്രിയുടെ കൈത്താങ്ങ്

കൊണ്ടോട്ടി : പഠനാവശ്യത്തിന് മൊബൈല്‍ ഫോൺ വേണം എന്ന അഭ്യര്‍ഥനയുമായി എത്തിയ വിദ്യാര്‍ഥിക്ക് അദാലത്തിന്റെ കരുതല്‍. ജനുവരി 10 ന് നടന്ന ഏറനാട് താലൂക്ക് അദാലത്തിൽ മകനും പ്ലസ്ടു വിദ്യാർത്ഥിയുമായ ഷാനിബിന് പഠനത്തിനായി മൊബൈൽ വേണം എന്ന ആവശ്യം രക്ഷിതാവ് മന്ത്രി വി. അബ്ദുറഹ്മാനോട് ഉന്നയിച്ചിരുന്നു. ആവശ്യം പരിഗണിച്ച മന്ത്രി ഇന്ന് നടന്ന കൊണ്ടോട്ടി താലൂക്ക് അദാലത്തിൽ മൊബൈൽ ഫോൺ സമ്മാനിച്ചു. ഊർങ്ങാട്ടിരി സ്വദേശികളായ ഫാത്തിമയുടെയും അബ്ദുൽ ഗഫൂറിന്റെയും മകനായ ഷാനിബ് എടവണ്ണ ഐ.ഒ. എച്ച്.എസ്.എസ്. ലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. ഷാനിബിന്റെ പിതാവ് ഭിന്നശേഷിക്കാരനാണ്. ഭിന്നശേഷിക്കാരിയായ സഹോദരിയുൾപ്പടെ ആറു പേരടങ്ങുന്ന കുടുംബത്തിന്റെ വരുമാനം പെൻഷൻ മാത്രമാണ്. വീട്ടിൽ മാതാവായ ഫാത്തിമക്ക് മാത്രമാണ് മൊബൈൽ ഫോൺ ഉള്ളത്. പഠനത്തിൽ മിടുക്കനായ ഷാനിബിന്റെ ആവശ്യം മാതാവായ ഫാത്തിമ മന്ത്രിയെ അദാലത്തിലെത്തി അറിയിച്ചതോടെ വേണ്ട നടപടികൾ സ്വ...
Local news

കരുതലും കൈത്താങ്ങും ; തിരൂരങ്ങാടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് നാളെ ; ഇതുവരെ ലഭിച്ചത് 368 പരാതികള്‍

തിരൂരങ്ങാടി: എംടി വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച തിരൂരങ്ങാടി താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് ആരംഭിക്കും. കൂരിയാട് ജെംസ് പബ്ലിക്ക് സ്‌കൂളില്‍ വെച്ചാണ് അദാലത്ത് നടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കായിക, ഹജ്ജ്, വഖഫ് മന്ത്രി വി.അബ്ദുറഹിമാന്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും. എം.എല്‍.എമാരും തദ്ദേശ സ്വയംഭരണ മേധാവികളും പങ്കെടുക്കുന്നതാണ്. ഇത് വരെ 368 പരാതികളാണ് ഓണ്‍ലൈന്‍ മുഖേന ലഭിച്ചിട്ടുള്ളത്. പരാതിക്കാര്‍ക്ക് മന്ത്രിമാരെ നേരില്‍ കാണുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്നേ ദിവസം പുതിയ പരാതികളും സ്വീകരിക്കുന്നതാണ്. പൊതു ജനങ്ങള്‍ക്ക് പുറമെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി 20 ഓളം കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകം സൗകര...
Malappuram

യുവജന കമ്മീഷൻ മലപ്പുറം ജില്ലാതല അദാലത്ത് 16 ന്

മലപ്പുറം : കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജറിന്റെ അദ്ധ്യക്ഷതയിൽ 2025 ജനുവരി 16 വ്യാഴം രാവിലെ 11 മണി മുതൽ മലപ്പുറം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0471- 2308630...
Kerala

ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകില്ല, യുഡിഎഫിന് നിരുപാധിക പിന്തുണ ; സതീശനെതിരായ ആരോപണത്തിന് പിന്നില്‍ ശശി ; മാപ്പ് പറഞ്ഞ് പിവി അന്‍വര്‍

തിരുവനന്തപുരം : എംഎല്‍എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പിവി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമ സഭയില്‍ വിഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നില്‍ പി ശശിയാണെന്നും അന്‍വര്‍ വെളിപ്പെടുത്തി. സഭയില്‍ താന്‍ തന്നെ അഴിമതിയാരോപണം ഉന്നയിക്കണമെന്ന് ശശി ആവശ്യപ്പെട്ടു. വിഷയം ശരിയല്ലേ എന്ന് ചോദിച്ചപ്പോള്‍ പൂര്‍ണ്ണമായും ശരിയെന്നായിരുന്നു മറുപടി ലഭിച്ചത്. പ്രതിപക്ഷ നേതാവ് മാപ്പ് സീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം. മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആക്കണം. പ്രദേശത്ത് ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വിഎസ് ജോയിയെ സ്ഥാനാര്‍ഥി ആക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. അതേസ...
Politics

പി വി അൻവർ , എംഎൽഎ സ്ഥാനം രാജിവെച്ചു, സ്‌പീക്കർക്ക് കത്ത് കൈമാറി

തിരുവനന്തപുരം : പി.വി.അൻവർ എം എൽ എ സ്ഥാനം രാജിവെച്ചു. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. തൃണമൂൽ കോണ്ഗ്രെസിൽ ചേർന്നതിനാൽ,എംഎല്‍എ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. സ്വത ന്ത്രനായി വിജയിച്ചയാൾ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത ഉണ്ടാകും. അൻവർ തൃണമൂൽ കോണ്ഗ്രെസിൽ ചേർന്നതായി ഔദ്യോഗികമായി പറയാതെ സഹകരിക്കാൻ തീരുമാനിച്ചു എന്നു മാത്രമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ തൃണമൂൽ കോൺഗ്രസ് അവാരുടെ സോഷ്യൽ മീഡിയ പേജിൽ അൻവർ പാർട്ടിയിൽ ചേർന്ന കാര്യം പോസ്റ്റ് ചെയ്തിരുന്നു. അൻവർ സ്ഥാനം രാജി വെച്ചതോടെ നിലമ്ബൂർ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതോടെ കേരളത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി അരങ്ങൊരുങ്...
Kerala

എംഎല്‍എ സ്ഥാനം രാജിവെച്ച്‌ പി വി അൻവ‍ർ ; സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി

എംഎല്‍എ സ്ഥാനം രാജിവെച്ച്‌ പി വി അൻവ‍ർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്.എംഎല്‍എ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. ഇതോടെ നിലമ്ബൂർ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതോടെ കേരളത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്. എല്ലാ കാര്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറയാമെന്നാണ് രാജികത്ത് കൈമാറിയ കാര്യം സ്ഥിരീകരിച്ചുകാണ്ട് പി വി അന്‍വര്‍ പറഞ്ഞത്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെയ്ക്കാൻ അൻവർ തീരുമാനിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അൻവറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. മമതാ ബാനർജിയുടെ...
Breaking news

കുണ്ടൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി: മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് - കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8 ന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഇവർ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു . ശബ്ദം കേട്ട് വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. താനൂർ പോലീസ് നാളെ ഇൻക്വസ്റ്റ് നടത്തും. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി യാണ്. കബറടക്കം നാളെ തിരൂരങ്ങാടി വലിയ പള്ളിയിൽ. സഹോദരി ഹിബ....
Sports

സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ 18 മുതൽ

തിരുവനന്തപുരം : സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കും, കേരള സ്റ്ററ്റേ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, സ്‌കൂള്‍ അക്കാദമികള്‍ എന്നിവിടങ്ങളിലേക്കുമുള്ള 2025- 26 അധ്യയനവര്‍ഷത്തെ ആദ്യഘട്ട സെലക്ഷന്‍ ജനുവരി 18 മുതല്‍ നടക്കും. 6, 7, 8, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് നേരിട്ടും 9,10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും ആയിരിക്കും സെലക്ഷന്‍.ബാസ്‌കറ്റ് ബോള്‍, ബോക്‌സിങ്, ഹോക്കി, ജൂഡോ, വോളിബോള്‍, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ഫുട്‌ബോളിലും ത്വെയ്ക്കുണ്ടോയിലും പെണ്‍കുട്ടികള്‍ക്ക് മാത്രവുമാണ് സെ...
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ലേഡി ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞതിൽ നടപടിയില്ല; സമരത്തിനൊരുങ്ങി ഡോക്ടർമാർ

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ലേഡി ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടാതെ സംരക്ഷിക്കുകയാണെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസഴ്‌സ് അസോസിയേഷൻ (കെ ജി എം ഒ എ) ആരോപിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെടുത്തി സമരം നടത്തുമെന്നും കെ ജി എം ഒ എ മുന്നറിയിപ്പ് നൽകി. ഈ മാസം 8 ന് രാത്രി 9 ന് താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ വെച്ചാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.കെ.ഫെബിനയാണ് പരാതി നൽകിയത്. ചെറിയ കുട്ടിക്ക് വിരലിന് മുറിവേറ്റതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. കുട്ടി വലിയ കരച്ചിൽ ആയതിനാൽ മുറിവ് തുന്നുന്ന മുറിയിൽ ഇരിക്കാൻ ഡോക്ടർ അവശ്യപ്പെട്ടത്രേ. ഇതിനിടെ വായയിൽ പരിക്കേറ്റ് മറ്റൊരു കുട്ടിയെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവരോടും മുറിവ് തുന്നുന്ന മുറി...
Obituary

ചരമം: കക്കാട് പങ്ങിണിക്കാടൻ ഷംന

തിരൂരങ്ങാടി: കക്കാട് പങ്ങിണിക്കാടൻ കുഞ്ഞാലൻ കുട്ടിയുടെ മകൾ ഷംന (24) അന്തരിച്ചു.ഭർത്താവ്, ശംസാദ് തോട്ടശ്ശേരിയറ. മക്കൾ : ബൈസാ മറിയം, അബിയാസ് മുഹമ്മദ്.മാതാവ്, റൂബിയ. സഹോദരങ്ങൾ: സബീൽ അഹമ്മദ്, ഷിബ, അസ്മിയ
Obituary

ചരമം: ഇരുമ്പുചോല കണ്ണൻ തൊടുവിൽ അഷ്റഫ്

എ ആർ നഗർ : ഇരുമ്പുചോല പരേതനായ കണ്ണൻ തൊടുവിൽ ചെറിയ മുഹമ്മദ് മകൻ അഷ്റഫ്(59).ഭാര്യ:ജമീല വലിയോറ.മകൻ :ഇർഷാദ്. മരുമകൾ ജസ്‌ന ജാസ്മിൻ. സഹോദരങ്ങൾ: മൈമൂന, സുലൈഖ, ഫാത്തിമ, റുഖിയ, ആയിഷ, റസിയ,ഉസ്മാൻ, ശിഹാബ്.
Obituary

ചരമം: ചെമ്മാട് കറുത്ത കുഴിയിൽ അബ്ദുൽ ജലീൽ

തിരൂരങ്ങാടി: ചെമ്മാട് സന്മനസ്സ് റോഡ് കറുത്ത കുഴിയിൽ അബ്ദുൽ ജലീൽ (79) നിര്യാതനായി. ഖബറടക്കം ഞായർ രാവിലെ 10.30 മണിക്ക് ചെമ്മാട് പഴയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ: എ വി മുനീറമക്കൾ: ഫായിസ്(യു എ ഇ), നയീം ,സകിയ്യ, ഫരീദ, വഫ.മരുമക്കൾ : നസീർ(പുളിക്കൽ), നംഷീദ് (രണ്ടത്താണി), നദീർ (താനാളൂർ), ഷഹല (ആനമങ്ങാട്), ബേബി ജാസ്മിൻ (പരപ്പനങ്ങാടി)...
Obituary

ചരമം: വി കെ പടി കൊണ്ടാണത്ത് മുഹമ്മദ്

വികെ പടി: പരേതനായ കൊണ്ടാണത്ത് മമ്മദിൻ്റെ മകൻ കൊണ്ടാണത്ത് മുഹമ്മദ് (65) അന്തരിച്ചു.ജനാസ നമസ്ക്കാരം രാവിലെ 9 ന് വികെ പടി അലവിയ്യ ജുമുഅ മസ്ജിദിൽ.വികെ പടി ടേസ്റ്റി ഫുഡ് ഹോട്ടൽ ഉടമയാണ്. ഭാര്യമാർ: ജമീല, പരേതയായ പാത്തുമ്മ.മക്കൾ: മുഹമ്മദ് മുസ്തഫ, ഷബീറലി, ഹസീന, ഖദീജ, ആയിഷ, മുബഷിറ, ഫാത്തിമ നജ.മരുമക്കൾ: ആയിഷ, തൻസിയ, യൂസുഫ് കൊളപ്പുറം, ഫൈസൽ എടരിക്കോട്, സലീം ചേറൂർ....
Obituary

ചരമം: പള്ളിക്കൽ മൊയ്തീൻ കുട്ടി കൊടിഞ്ഞി

കൊടിഞ്ഞി : പള്ളിക്കത്താഴം പരേതനായ പള്ളിക്കൽ ആലിക്കുട്ടി ഹാജിയുടെ മകൻ മൊയ്‌ദീൻ കുട്ടി (55) അന്തരിച്ചു.ഭാര്യ, അൽ അമീൻ നഗർ വലിയ കണ്ടത്തിൽ ആലി ഹാജിയുടെ മകൾ ഖദീജ.മക്കൾ: അമീൻ, ഹിഷാം, അഫ്‌ന തെസ്നി.മരുമകൾ, റുബീന വേങ്ങര.സഹോദരങ്ങൾ: മുസ്തഫ ഹാജി, അബ്ദുൽ മജീദ് ഹാജി.മയ്യിത്ത് നമസ്കാരം ഉച്ചക്ക് 1.30 ന് കൊടിഞ്ഞി പള്ളിയിൽ....
Other

ഉൾക്കൊള്ളലിൻ്റെ ചരിത്രമാണ് ഇന്ത്യയുടേത് : രമേശ് ചെന്നിത്തല

ദാറുൽഹുദാ സംഘടിപ്പിച്ച മൈനോരിറ്റി കൺസേൺ ഉദ്ഘാടനം ചെയ്തു തിരൂരങ്ങാടി: എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമായ ചരിത്രമാണ് ഇന്ത്യയുടേതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദാറുൽഹുദാ റൂബി ജൂബിലി സമാപന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മൈനോരിറ്റി കൺസേൺ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിഷേധമല്ല, സർവ മതങ്ങളെയും അംഗീകരിച്ചും ആചാര അനുഷ്ഠാനങ്ങളെ ബഹുമാനിക്കുന്ന സമീപനവുമാണ് ഇന്ത്യയുടേതെന്നും മികച്ച ഭരണഘടനയാണ് രാജ്യം വിഭാവനം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കഴിഞ്ഞ കുറേ കാലമായി നമ്മുടെ ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മതേതത്വം എന്ന മൂല്യത്തെ നശിപ്പിക്കാൻ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂരിപക്ഷത്തിൻ്റെ ചുമതലയാണ് ന്യൂനപക്ഷത്തെ സംരക്ഷിക്കുക എന്നുള്ളതും അതിലൂടെ മാത്രമാണ് വൈജാത്യങ്ങൾക്കിടയിലെ നമ്മുടെ ഐക്യം സാധ്യമാകൂ എന്നും അദ്ദേഹം വ...
Local news

ചേളാരി കോലാര്‍ക്കുന്ന് മലങ്കാളി ക്ഷേത്രോത്സവത്തിന് കൊടിയേറി ; താലപ്പൊലി മഹോത്സവം 17ന്

തിരൂരങ്ങാടി : ചേളാരി കോലാര്‍ക്കുന്ന് മലങ്കാളി ക്ഷേത്രോത്സവത്തിന് കൊടിയേറി. പൂജാരി അപ്പുട്ടി കോമരം കൊടിയേറ്റം നടത്തി. താലപ്പൊലി മഹോത്സവം വെളളിയാഴ്ച നടക്കും .പുലര്‍ച്ചെ നാലിന് ഗണപതി ഹോമം, വൈകീട്ട് നാലിന് കലശത്തിന് പോകല്‍, ആറിന് മഞ്ഞത്താലപ്പൊലി, രാത്രി ഒമ്പതിന് കുട്ടികളുടെ കലാപരിപാടികള്‍, 1030 ന് തായമ്പക, പുലര്‍ച്ചെ മൂന്നിന് അരി ത്താലപ്പൊലി, പുലര്‍ച്ചെ ആറിന് ഗുരുതി തര്‍പ്പണം, അന്നദാനം എന്നിവ ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു....
error: Content is protected !!