Saturday, March 14

Blog

നേതാക്കള്‍ ആശയക്കുഴപ്പമുണ്ടാക്കരുത്, തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കണം ; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുസ്ലിം ലീഗ്
Kerala, Malappuram

നേതാക്കള്‍ ആശയക്കുഴപ്പമുണ്ടാക്കരുത്, തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കണം ; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുസ്ലിം ലീഗ്

മലപ്പുറം : കോണ്‍ഗ്രസ് നേതാക്കള്‍ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ കെ സുധാകരന്‍ നടത്തുന്ന പ്രസ്താവന കോണ്‍ഗ്രസിന് തലവേദനയാകുന്ന പശ്ചാത്തലത്തിലാണ് പിഎംഎ സലാമിന്റെ പ്രതികരണം. കെപിസിസി പുനഃസംഘടനയില്‍ വ്യത്യസ്ത പ്രസ്താവനകള്‍ നടത്തി കോണ്‍ഗ്രസ് നേതാക്കള്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് നേതാക്കള്‍ പിന്മാറണം. ഇത്തരം നടപടികള്‍ മുന്നണിയെ ബാധിക്കുന്നതാണ്. തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കണം. തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമാവണം. അതിന് ഘടക കക്ഷികളും സജ്ജരാകണം. യുഡിഎഫ് കെട്ടുറപ്പോടെ പോവുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്...
Job

ജോലി ഒഴിവുകള്‍

അധ്യാപക നിയമനം വേങ്ങര ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു.മെയ് 20 ന് രാവിലെ 10 ന് ഇംഗ്ലീഷ്, ഹിസ്റ്ററി, ഉച്ചയ്ക്ക് രണ്ടിന് ഇക്കണോമിക്സ്, ജ്യോഗ്രഫി, മെയ് 21 ന് രാവിലെ 10 ന് അറബിക്, കോമേഴ്സ്, ഉച്ചയ്ക്ക് രണ്ടിന് പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിങ്ങനെ കൂടിക്കാഴ്ച നടക്കും. ഫോൺ: 9895408950. ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇംഗ്ലീഷ്, സോഷ്യോളജി, അറബിക്, എക്കണോമിക്‌സ്, കോമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ബോട്ടണി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ എച്ച് എസ്.എസ്.ടി/എച്ച്.എസ്.എസ് - ജൂനിയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി മെയ് 21ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 04832730734. കടുങ്ങപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ...
National

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

ദില്ലി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലാണ് ഗവായിയെ നിയമിച്ചത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളിയായ കെ ജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ബി ആര്‍ ഗവായ്. ഈ വര്‍ഷം നവംബര്‍ 23ന് ബി ആര്‍ ഗവായ് വിരമിക്കും. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2019 മെയിലാണ് ഗവായ് സുപ്രീംകോടതി ജഡ്ജിയാകുന്നത്. കേരള മുന്‍ ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായിരുന്ന ആര്‍.എസ്.ഗവായിയുടെ മകനാണ് ബി.ആര്‍.ഗവായ്....
Kerala

തപാല്‍വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന് ജി സുധാകരന്‍ ; കേസെടുത്ത് പൊലീസ്

ആലപ്പുഴ : തപാല്‍വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മുന്‍ മന്ത്രി ജി.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. 1989 ഇല്‍ കെ വി ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലിലാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. ഇന്നലെ അമ്പലപ്പുഴ തഹസില്‍ദാര്‍ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. വിവാദ പരാമര്‍ശം തിരുത്തിയാണ് തഹസില്‍ദാര്‍ക്ക് മൊഴി നല്‍കിയത്. കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടു കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. പോസ്റ്റല്‍ ബാലറ്റുകളില്‍ കൃത്രിമം നടത്തിയെന്ന പ്രസ്താവന ജി സുധാകരന്‍ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും താന്‍ ...
Kerala

വയനാട് ടൗണ്‍ഷിപ്പിന് 351 കോടിയുടെ ഭരണാനുമതി ; മന്ത്രിസഭായോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍

തിരുവനന്തപുരം : വയനാട് ടൗണ്‍ഷിപ്പിന് 351 കോടി രൂപയുടെ ഭരണാനുമതി. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20 കോടി രൂപ വയനാട് ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുവദിക്കും. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ ഇപ്രകാരമാണ്. വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടി രൂപയുടെ ഭരണാനുമതി വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്‌കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിത്. സാധൂകരിച്ചു എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയല്‍ ചെയ്ത കേസിലെ ഹൈക്കോടതിയുടെ 11.04.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക...
Local news

മൃഗസംരക്ഷണ വകുപ്പില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

നിലമ്പൂര്‍, പെരിന്തല്‍മണ്ണ,തിരൂര്‍, തിരൂരങ്ങാടി, വാഴക്കാട്, ഈശ്വരമംഗലം എന്നീ ആങ്കര്‍ സ്റ്റേഷനുകളില്‍ മലപ്പുറം : റീബില്‍ഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് ആരംഭിക്കുന്ന 12 മൊബൈല്‍ സര്‍ജറി യൂണിറ്റുകളില്‍ മലപ്പുറം യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് പി. ഉബൈദുള്ള .എം.എല്‍.എ നിര്‍വ്വഹിച്ചു.ജില്ലയിലെ നിലമ്പൂര്‍, പെരിന്തല്‍മണ്ണ,തിരൂര്‍, തിരൂരങ്ങാടി, വാഴക്കാട്, ഈശ്വരമംഗലം എന്നീ ആങ്കര്‍ സ്റ്റേഷനുകളില്‍ (വെറ്ററിനറി ആശുപത്രികളില്‍) മുന്‍കൂട്ടി നിശ്ചയിച്ചതും എമര്‍ജന്‍സി സന്ദര്‍ഭങ്ങളിലും ആവശ്യം വരുന്ന ശസ്ത്രക്രിയകളും ഫീല്‍ഡ് തലത്തില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ എമര്‍ജന്‍സി ശസ്ത്രക്രിയകളും ഈ യൂണിറ്റ് നിര്‍വഹിക്കും.ഫ്‌ളാഗ് ഓഫ് കര്‍മ്മത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു .ജില്ലാ മൃഗസംരക്ഷണഓഫീസര്‍ ഡോ .സക്കറിയ സാദിഖ് മധുരക്കറിയന്‍ പദ്ധതി വിശദീക...
Health,

നിപ: പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല

മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. ഇന്ന് പുതിയ പരിശോധനാ ഫലങ്ങളും വന്നിട്ടില്ല. ഇതുവരെ 65 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 2 പേര്‍ മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി വരുന്നു....
Local news

എം എസ് എഫ് വേങ്ങര നിയോജക മണ്ഡലം വിദ്യാർത്ഥി വെളിച്ചം സമ്മേളനത്തിന് തുടക്കമായി

വേങ്ങര :15,16,17,18 തിയ്യതികളിലായി വേങ്ങരയിൽ വെച്ച് നടക്കുന്ന വേങ്ങര നിയോജക മണ്ഡലം എം എസ് എഫ് വിദ്യാർത്ഥി വെളിച്ചം സമ്മേളനത്തിന് തുടക്കമായി. നിയോജക മണ്ഡലം പ്രസിഡന്റ് എൻ കെ നിഷാദ് പതാക ഉയർത്തി. മുസ്‌ലിം ലീഗ് നേതാവ് ടി കെ മൊയിദീൻകുട്ടി മാസ്റ്ററുടെ കയ്യിൽ നിന്നും പതാക ഏറ്റുവാങ്ങി ക്യാപ്റ്റൻ സൽമാൻ കടമ്പോട്ട്, വൈസ് ക്യാപ്റ്റൻ ആമിർ മാട്ടിൽ, ജാഥ അംഗങ്ങളായ കെ പി റാഫി, ആബിദ് കൂന്തള, ആഷിക് അലി കാവുങ്ങൽ, ഹാഫിസ് പറപ്പൂർ എന്നിവരുടെ നേതൃത്വത്തിൽ പതാക ജാഥയായിട്ടാണ് സമ്മേളന നഗരിയിലെത്തിയത്. തുടർന്ന് മണ്ഡലത്തിലെ വിവിധ വിദ്യാർത്ഥി സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി ലഹരിയോട് നോ പറയാം എന്ന വിഷയത്തിൽ സ്റ്റുഡന്റ്സ് ലീഡേഴ്‌സ് മീറ്റ് എന്ന പേരിൽ ചർച്ചാ വേദിയൊരുക്കി. സംസ്ഥാന എം എസ് എഫ് സെക്രട്ടറി പി എ ജവാദ് ചർച്ച നിയന്ത്രിച്ചു. അഡ്വ:അബ്ദുറഹ്മാൻ (കെ എസ് യു ), സമീറുദ്ധീൻ ദാരിമി (എസ് കെ എസ് എസ് എഫ് ), അൻവർ മദനി (വിസ്‌...
Information

മത്സ്യകൃഷി: വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന സുഭിക്ഷ കേരളം-ജനകീയ മത്സ്യകൃഷി 2025-26ന്റെ ഭാഗമായി വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലാപ്പിയ, ആസാംവാള, വരാല്‍, അനാബസ്, പാക്കു, തദ്ദേശീയ ക്യാറ്റ് ഫിഷ്, കാര്‍പ്പ് മത്സ്യങ്ങള്‍), സ്വകാര്യ കുളങ്ങളിലെ വിശാല കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാക്കുളങ്ങളിലെ മത്സ്യകൃഷി (ആസാം വാള, വരാല്‍, അനാബസ്, തദ്ദേശീയ ക്യാറ്റ് ഫിഷ്), റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ, അനാബാസ്, ക്യാറ്റ് ഫിഷ്), ബയോഫ്ളോക്ക് (തിലാപ്പിയ,ആസാംവാള, വരാല്‍) ബയോഫ്ളോക്ക് വനാമി ചെമ്മീന്‍ കൃഷി, കൂട് മത്സ്യകൃഷി (തിലാപ്പിയ,കരിമീന്‍), കുളങ്ങളിലെ പൂമീന്‍ കൃഷി, കുളങ്ങളിലെ കരിമീന്‍ കൃഷി, കുളങ്ങളിലെ ചെമ്മീന്‍ കൃഷി, എംബാങ്ക്മെന്റ്, പെന്‍കള്‍ച്ചര്‍ എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പുതിയ രജിസ്ട്രാറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റിൽ രജിസ്ട്രാർ നിയമനം തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ സ്ഥിരം / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ രജിസ്ട്രാർ നിയമനത്തിന് യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള യാൾ വിരമിച്ചതിനെ തുടർന്നാണ് പുതിയ രജിസ്ട്രാറെ നിയമിക്കുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ നാല്. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ . പി.ആർ. 530/2025 പരീക്ഷ റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള ഒന്നാം വർഷ ( 2024 പ്രവേശനം ) അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി മെയ് 2025 റഗുലർ പരീക്ഷകൾ ജൂൺ 25-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. പി.ആർ. 531/2025 സൂക്ഷ്മപരിശോധനാഫലം ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എസ് സി. സൈക്കോളജി, എം.എസ് സി.  സുവോളജി നവംബർ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു. പി.ആർ. 532/2025 പുനർമൂല്യനിർണയഫലം ആറാം സെമ...
Kerala

രോഗികളുടെ വർദ്ധന; മെഡിക്കൽ കോളജ് വാർഡിൽ കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥ

കോഴിക്കോട് : രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വാർഡിൽ കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥ. വരാന്തയിലെ തറയിൽ പായ വിരിച്ചാണ് രോഗികൾ കിടക്കുന്നത്. അത്യാഹിത വിഭാഗം തിരിച്ച് എംസിഎച്ചിലെ പഴയ കാഷ്വാൽറ്റിയിലേക്ക് മാറ്റിയതോടെ, തറയിൽ കിടന്നിരുന്ന രോഗികൾക്ക് ആശ്വാസമായിരുന്ന ഇടവും നഷ്ടമായി. നിത്യേന അറുനൂറിലേറെ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. കാലവർഷമെത്തുന്നതോടെ വിവിധ പകർച്ചവ്യാധികൾ വർദ്ധിക്കും. വാർഡുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. മഴക്കാല പൂർവ ശുചീകരണവും ബോധവൽക്കരണവും അടിയന്തരമായി നടപ്പിലാക്കണമെന്ന് മെഡിസിൻ വിഭാഗം മേധാവി പറഞ്ഞു. പിഎംഎസ്എസ് വൈ ബ്ലോക്കിലെ 2 തീപിടുത്തത്തിന് ശേഷം രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ആശുപത്രി കെട്ടിടം പൂർവ്വസ്ഥിതിയിലെത്തുന്നതിൽ അനിശ്ചിതത്വം തുടരുമ്പോൾ രോഗികളാണ് ഏറെ ദുരിതം നേരിടുന്നത്....
Other

ഫ്രറ്റേണിറ്റി മൂവ്മെന്റ് ഹയർ സെക്കണ്ടറി കോൺഫറൻസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : വിധേയപ്പെടാത്ത നീതിബോധം ചെറുത്ത് നിൽപ്പിന്റെ സാഹോദര്യം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ചുവട് എന്ന പേരിൽ ഹയർ സെക്കണ്ടറി കോൺഫറൻസ് സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ വി ടി എസ് ഉമർ തങ്ങൾ കോൺഫറൻസ് ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ വി.കെ ഇർഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അമീൻ യാസിർ മുഖ്യ പ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ സാബിർ.പി കൊടിഞ്ഞി, തിരൂരങ്ങാടി മുനിസിപ്പാലിറ്റി കൌൺസിലർ വി.വി ആയിഷുമ്മു എന്നിവർ ആശംസകളർപ്പിച്ചു. സുലൈമാൻ ഊരകം, മുബഷിർ മലപ്പുറം, അൻഷദ് കൊണ്ടോട്ടി, സമീറലി കൊടിഞ്ഞി എന്നിവർ വ്യത്യസ്ഥ സെക്ഷനുകൾ കൈകാര്യം ചെയ്തു. മണ്ഡലം സെക്രട്ടറി ഫസലു റാസിഖ് പള്ളിപ്പടി സ്വാഗതവും മണ്ഡലം ജോയിന്റ് സെക്രട്ടറി എൻ.ഫിദ നന്ദിയും പറഞ്ഞു. അനസ് കരിപ്പറമ്പ്, ആഷിഖ് എട...
Malappuram

രാമനാട്ടുകരയിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ച് അപകടം

കോഴിക്കോട് : രാമനാട്ടുകരയിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിച്ച് അപകടം. രാമനാട്ടുകര വെങ്ങളം ദേശീയപാത 66ൽ അറപ്പുഴ പാലത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് അപകടം. കാർ പൂർണ്ണമായും കത്തി നശിച്ചു. ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് കാർ ഡിവൈഡറിൽ ഇടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
Malappuram

നാടുകാണി ചുരത്തിൽ കണ്ടെയ്നർ മറിഞ്ഞ് അപകടം

എടക്കര : കന്നുകാലികളുമായി തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ മറിഞ്ഞ് നാടുകാണി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ തേൻപാറക്ക് സമീപത്തെ വളവിലാണ് കണ്ടെയ്‌നർ മറിഞ്ഞത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. കണ്ടെയ്നറിൽ ഉണ്ടായിരുന്ന 7 കാലികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. വഴിക്കടവ് പോലീസും നെല്ലിക്കുത്ത് സ്റ്റേഷനിൽ നിന്നെത്തിയ വനപാലകരും ചേർന്നാണ് കണ്ടെയ്‌നർ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്....
Kerala

വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് മലപ്പുറം സ്വദേശിനിയായ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് മലപ്പുറം സ്വദേശിനിയായ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ അകമ്പാടം സ്വദേശിനിയായ നിഷ്മ (24)യാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേപ്പാടി 900 കണ്ടിയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. '900 വെഞ്ചേഴ്‌സ്' എന്ന റിസോര്‍ട്ടില്‍ മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ് ആണ് തകര്‍ന്ന് വീണത്. ഇന്നലെ 16 അംഗ വിനോദ സഞ്ചാരികളുടെ സംഘമാണ് റിസോര്‍ട്ടിലെത്തിയത്. ഇതിലെ അംഗമായിരുന്നു നിഷ്മ. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ് തകര്‍ന്നുവീഴുകയായിരുന്നു. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകട കാരണമെന്നാണ് നിഗമനം. ഒരു ഷെഡില്‍ രണ്ട് ടെന്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. ഷെഡ് തകര്‍ന്ന് വീണപ്പോള്‍ പെണ്‍കുട്ടി അതില്‍ പെട്ടു പോവുകയായിരുന്നു. ഇവര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്നാണ് വിവരം. മൃതദേഹം മൂ...
Kerala

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടിവിളിച്ച സംഭവം ; അറസ്റ്റിലായ കോഴിക്കോട് സ്വദേശി ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാകിസ്താന്‍ അക്കൗണ്ടുകള്‍ പിന്തുടരുന്നയാള്‍

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി ദക്ഷിണ മേഖല നേവി ആസ്ഥാനത്ത് വിളിച്ച സംഭവത്തില്‍ അറസ്റ്റിലായ കോഴിക്കോട് സ്വദേശി മുജീബ് ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാകിസ്താന്‍ അക്കൗണ്ടുകള്‍ പിന്തുടരുന്നയാള്‍ എന്ന് പൊലീസ്. തീവ്രനിലപാടുകളുള്ള പാകിസ്താന്‍ സ്വദേശികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രതി പിന്തുടരുന്നതായും പൊലീസ് കണ്ടെത്തി. നിരന്തരമായി ലഹരി ഉപയോഗിച്ചാണ് മുജീബിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായത് എന്നും ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും എന്നും പൊലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായ പ്രതി ചോദ്യം ചെയ്യലില്‍ പൊലീസുമായി സഹകരിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്വേര്‍ഡുകളും പൊലീസിന് നല്‍കാന്‍ പ്രതി വിസമ്മതിച്ചിരുന്നു. കേരളത്തിന് പുറത്തേക്ക് മുജീബ് നടത്തിയ യാത്രാ വിവരങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള തീരുമാനവും അന്വേഷണസംഘം ക...
Kerala

ജൈവ കൃഷിയിൽ വിജയഗാഥയുമായി വിമുക്തഭടൻ

കോഴിക്കോട് : കൃഷിയിൽ പുത്തൻ പരീക്ഷണവുമായി വിശ്രമമില്ലാതെ വിയർപ്പൊഴുക്കി വിജയം തീർക്കുകയാണ് കുട്ടമ്പൂരിലെ വിമുക്തഭടൻ തൽപ്പാടി രാഹുലൻ. 28 വർഷത്തെ സൈനിക സേവനത്തിനു ശേഷം വിരമിച്ച ഇദ്ദേഹം കുട്ടമ്പൂർ വയലിനെ ഹരിതാപമാക്കി മാറ്റുകയാണ്. ജൂനിയർ കമ്മീഷൻ ഓഫീസറായി സൈന്യത്തിൽ നിന്ന് വിരമിച്ചതിനുശേഷം ജൻഡർ പാർക്കിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്ന രാഹുലൻ ജോലി കഴിഞ്ഞുള്ള ബാക്കി സമയത്താണ് കാർഷിക കാര്യങ്ങൾ ചെയ്യുന്നത്. സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ സ്ഥലത്താണ് കൃഷിയിറക്കാറുള്ളത്. പൂർണ്ണമായും ജൈവകൃഷി രീതിയാണ് പിന്തുടരുന്നത്. വിവിധ തരം വാഴകൾ ഇടവിളകൃഷികളായ കപ്പ, ചേമ്പ്, മഞ്ഞൾ എന്നിവയും പാവൽ, വെണ്ട, പയർ, ചീര, വെള്ളരി തുടങ്ങി വിവിധ പച്ചക്കറികളും രാഹുലൻ കൃഷി ചെയ്യാറുണ്ട്. ജലസേചനത്തിന് കിണറും മോട്ടറും ഘടിപ്പിച്ച് ജലസേചന സൗകര്യം ഒരുക്കിയതിനാൽ കടുത്ത വേനലിലും കൃഷി ചെയ്യാൻ രാഹുലന് സാധിക്കുന്നുണ്...
Malappuram

ബോധവൽക്കരണം ഫലം കണ്ടുതുടങ്ങി; വീട്ടിലെ പ്രസവം കുറഞ്ഞു

മലപ്പുറം : സംസ്ഥാനത്ത് ഒരു മാസത്തിനിടെ വീട്ടിലെ പ്രസവം പകുതിയോളം കുറഞ്ഞതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്. മാർച്ചിൽ സംസ്ഥാനത്ത് 46 പ്രസവങ്ങൾ വീട്ടിൽ നടന്നപ്പോൾ ഏപ്രിലിൽ അത് 26 ആയി. മലപ്പുറത്തു മാത്രം നാലിൽ ഒന്നായി കുറഞ്ഞു. മലപ്പുറം ചട്ടിപ്പറമ്പിൽ ഏപ്രിൽ 5 ന് വീട്ടിലെ പ്രസവത്തെ തുടർന്ന് പെരുമ്പാവൂർ സ്വദേശിനി മരിച്ചത് വലിയ ചർച്ചയായിരുന്നു. പിന്നാലെ വീട്ടുപ്രസവങ്ങൾക്കെതിരെ വിപുലമായ ക്യാംപെയ്ൻ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചിരുന്നു. കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്,കണ്ണൂർ ജില്ലകളിലും വീട്ടിലെ പ്രസവം ഏപ്രിലിൽ കുറഞ്ഞു. അതേസമയം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വീട്ടുപ്രസവം കൂടിയിട്ടുണ്ട്. പത്തനംതിട്ടയിലും ആലപ്പുഴയിലും ഈ 2 മാസങ്ങളിലും ഒറ്റ വീട്ടുപ്രസവവും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊല്ലത്തും കണ്ണൂരിലും കഴിഞ്ഞ മാസം വീട്ടുപ്രസവം ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഒന്നുപോലുമില്ല. വയനാ...
Malappuram

പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം : നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം : നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. മലപ്പുറം ജില്ലയില്‍ നിപ ബാധയുമായി ബന്ധപ്പെട്ട് ഇന്ന് ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. നിപ സ്ഥിരീകരിച്ചിട്ടുള്ളയാള്‍ മാത്രമാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്. നിപ ബാധിച്ച രോഗി ഗുരുതരമായി തുടരുകയാണ്. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് ആന്റി വൈറസ് പ്രൊഫൈലാക്സിസ് ചികിത്സ നല്‍കി വരുന്നു. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിശ്ചയിച്ച മുഴുവന്‍ വീടുകളും (4749) സന്ദര്‍ശിച്ചു. പുതുതായി കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ച...
Crime

ബീവറേജസിന് മുമ്പിൽ മദ്യ കുപ്പി കൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു

മണ്ണാർക്കാട് : മണ്ണാർക്കാട് ബീവറേജസ് ഔട്ട്‌ലെറ്റിനു മുൻപിൽ ബിയർ കുപ്പി കൊണ്ട് യുവാവിനെ കുത്തിക്കൊന്നു. കോട്ടോപ്പാടം കണ്ടമംഗലം അമ്പാഴക്കാട് കിഴക്കേതലക്കൽ അബ്ദുറഹ്മാന്റെ മകൻ ഇർഷാദാണ് (42) മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ ഇർഷാദിനെ മദ്യക്കുപ്പിക്കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  ബീവറേജസ് ഔട്ട്‌ലെറ്റിനു താഴെ വെള്ളം വിൽപന നടത്തുകയായിരുന്ന ബാവാസ് എന്നയാൾക്കൊപ്പം നിൽ‍ക്കുകയായിരുന്നു ഇർഷാദ്. ബൈക്കിലെത്തിയ രണ്ടുപേർ വെള്ളം വാങ്ങുകയും പണം ചോദിച്ചപ്പോൾ ബാവാസിനെ അടിച്ചു വീഴ്ത്തുകയും ചെയ്തു. ഇതിൽ ഇടപെട്ടതോടെ ബൈക്കിലെത്തിയവർ ഇർഷാദിനെ മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കഴുത്തിൽ സാരമായി പരുക്കേറ്റ ഇർഷാദ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തിയാണ് മൃതദ...
Other

വെള്ളിയാഴ്ച മുതൽ ഹജ്ജ് സർവ്വീസുകൾ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും

കരിപ്പൂർ : കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് സർവ്വീസ് വെള്ളിയാഴ്ച ആരംഭിക്കുന്നതോടെ മെയ് 22 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് വിമാനങ്ങൾ സർവ്വീസ് നടത്തും. കൊച്ചിയിൽ നിന്നും ആദ്യ ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 5.55 ന് പുറപ്പെടുന്ന എസ്. വി 3067 നമ്പർ വിമാനത്തിൽ 146 പുരുഷന്മാരും 143 സ്ത്രീകളും ഇതേ ദിവസം രാത്രി 8.20 ന് പുറപ്പെടുന്ന രണ്ടമാത്തെ വിമാനത്തിൽ 146 പുരുഷന്മാരും 140 സ്ത്രീകളും പുറപ്പെടും. ശനിയാഴ്ച പുറപ്പെടുന്ന വിമാനത്തിൽ പൂർണ്ണമായും വനിതാ തീർത്ഥാടകരാണ് യാത്രയാവുക. ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാത്രി 7 മണിക്ക് ബഹു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കും.വെള്ളിയാഴ്ച കോഴിക്കോട് നിന്നും രണ്ട്, കണ്ണൂരിൽ നിന്നും ഒന്ന് വീതം വിമാനങ്ങളാണ് സർവ്വീസ് നടത്തുക. കോഴിക്കോട് നിന്നും പുലർച്ചെ 12.45 ന് പുറപ്പെടുന്ന വിമാനത്തിൽ 86 പു...
Crime

ബീവറേജിന് മുമ്പിൽ ക്യു നിൽക്കുന്നതിനിടെ തർക്കം; ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു

മണ്ണാർക്കാട്: ബിയർ കുപ്പി കൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു.മണ്ണാർക്കാട് കണ്ടമംഗലം സ്വദേശി കുമരംപുത്തൂർ സൗത്ത് പള്ളിക്കുന്നിൽ താമസിക്കുന്ന ഇർഷാദ് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മണ്ണാർക്കാട് ബിവറേജസിന് മുന്നിലാണ് സംഭവം. ക്യൂ നില്‍ക്കുന്നതിനിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.ബിയര്‍ കുപ്പികൊണ്ട് ഇര്‍ഷാദിനെ ആക്രമിച്ചവർ ഓടി രക്ഷപ്പെട്ടു.ക്യൂ നിന്നിരുന്ന ഇർഷാദിനെ പുറത്തു നിന്ന് വന്ന രണ്ടു പേർ കുത്തുകയായിരുന്നുവെന്ന് ദ്യക്സാക്ഷികള്‍ പറഞ്ഞു. ക്യൂ നില്‍ക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബിയര്‍ ബോട്ടിലുകൊണ്ടുള്ള ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവേശനം മണ്ണാർക്കാട് എം.ഇ.എസ്. കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ പുതുതായി ആരംഭിച്ച ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസില്ല. സർവകലാശാലാ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446670011, 8891209610. പി.ആർ. 525/2025 രസതന്ത്ര പഠന വകുപ്പിൽ  പി.എച്ച്‌.ഡി. പ്രവേശന അഭിമുഖം കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിന് 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷാ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവരിൽ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മെയ് 22-ന് നടക്കും. രാവിലെ 11 മണിക്ക...
Malappuram

20 മദ്‌റസകൾക്ക് സമസ്ത അംഗീകാരം

തേഞ്ഞിപ്പലം : പുതുതായി 20 മദ്രസകൾക്ക് അംഗീകാരം നൽകി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി യോഗം. ഇതോടെ സമസ്ത മദ്രസകളുടെ എണ്ണം 10,992 ആയി. കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ യോഗം ഉദ്ഘാനം ചെയ്തു. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്‌റത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.ടി ഹംസ മുസ്‌ലിയാർ, കെ ഉമർ ഫൈസി മുക്കം, വാക്കോട് മോയ്ദീൻകുട്ടി ഫൈസി, ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി കൂരിയാട്, എം.സി മായിൻ ഹാജി, കെ.എം അബ്ദുല്ല കൊട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു....
Malappuram

തിരൂർ പോലീസ് സ്റ്റേഷൻ പരിധി വിഭജിക്കണമെന്ന ആവശ്യം ശക്തം

തിരൂർ : തിരൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് തീരപ്രദേശം കേന്ദ്രമായി ഒരു സ്റ്റേഷൻ കൂടി ആരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ജനസംഖ്യ വർദ്ധനവ് മൂലം അധികാരപരിധി വർദ്ധിക്കുന്നത് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. നിരവധി വർഷങ്ങളായി കാത്തിരിക്കുന്ന തിരൂർ പോലീസ് സ്റ്റേഷൻ വിഭജനം ഫയലിൽ കുരുങ്ങിക്കിടക്കുകയാണ്. മാറി മാറി വരുന്ന സർക്കാരുകൾ ആവശ്യം മുഖവിലക്കെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തിരൂർ പോലീസ് സ്റ്റേഷൻ പരിധി. തിരൂർ റെയിൽവേ സ്റ്റേഷനും മറ്റൊരു സ്റ്റേഷനായ തിരുനാവായയും ഈ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകാറുണ്ട്. വലിയ പ്രദേശങ്ങൾ ഉൾകൊള്ളുന്ന തിരൂർ സ്റ്റേഷൻ പരിധിയിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പതിവാണ്. ഓരോ കേസ...
Malappuram

മലപ്പുറം താലൂക് ആശുപത്രി ; കിടത്തി ചികിത്സ അവതാളത്തിലായിട്ട് ഒരു വർഷം, അനക്കമില്ലാതെ അധികൃതർ

മലപ്പുറം : മലപ്പുറം താലൂക് ആശുപത്രിയിലെ കിടത്തി ചികിത്സയും അനുബന്ധ സേവനങ്ങളും ഒരുവർഷത്തോളമായി അവതാളത്തിലാണെന്ന് ആക്ഷേപം. 116 ബെഡുകളുണ്ടായിരുന്ന ആശുപത്രിയിൽ നിലവിൽ 30 ബെഡുകളിൽ മാത്രമാണ് കിടത്തി ചികിത്സ നൽകുന്നത്. അധികൃതരുടെ കൃത്യമായ ഇടപെടൽ ഇല്ലാത്തത് കാരണം രോഗികൾ പ്രയാസത്തിലാണ്. താലൂക്ക് ആശുപത്രിയോടുളള അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനിരിക്കുകയാണ് മലപ്പുറം താലൂക് ആശുപത്രി സംരക്ഷണ സമിതി. ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കാൻ മലപ്പുറത്തെ ജനപ്രതിനിധികൾ ശക്തമായ ഇടപെടൽ നടത്താൻ തയ്യാറാകണമെന്ന് ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ സംജീർ വാറങ്കോട് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2021 ൽ ആശുപത്രിക്ക് ഒമ്പത് കോടി രൂപ കേന്ദ്ര ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ അത് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ബിൽഡിങ്ങിൽ കിടത്തി ചികിത്സ നിർത്തി ഒമ്പത് മാസങ്ങൾക്ക് മുമ്പ്...
Malappuram

ഭാരത് സേവാസമാജ് അവാർഡ് ഡോ. ഹുസൈൻ രണ്ടത്താണിക്ക്

കൊണ്ടോട്ടി : ഭാരത് സേവാസമാജ് ദേശീയ അവാർഡ് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ചെയർമാനായ ഡോ. ഹുസൈൻ രണ്ടത്താണിക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ രംഗത്തും ചരിത്രപഠന രംഗത്തും നൽകിയ സംഭാവന കണക്കിലെടുത്താണിത് . തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ സമാജ് ദേശീയ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ ആണ് അവാർഡ് സമ്മാനിച്ചത് ....
Malappuram

അനധികൃത ക്വാറികൾക്കെതിരെ നടപടിയുമായി റവന്യൂ വകുപ്പ്

മഞ്ചേരി : ഏറനാട് , പെരിന്തൽമണ്ണ താലൂക്കുകളുടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ് . പെരിന്തൽമണ്ണ സബ് കലക്ട്ടരുടെ നിർദ്ദേശത്തെ തുടർന്ന് പരിശോധന നടത്തി . ആനക്കയം വില്ലേജിൽ പ്രവർത്തിച്ച അനധികൃത ക്വാറിക്കെതിരെ കേസെടുത്തു . കട്ടിങ് യന്ത്രം , ജെ സി ബി , ലോറി എന്നിവക്ക് പിഴ ഈടാക്കി . മേൽമുറി വില്ലേജിൽ നടത്തിയ പരിശോധനയിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു . ഈ ക്വാറി ഉടമകൾക്ക് ലക്ഷങ്ങൾ പിഴ ചുമത്താൻ തീരുമാനിച്ചു . പിഴ അടക്കാത്ത ക്വാറി ഉടമകളുടെ സ്വത്തുക്കൾ റവന്യൂ റിക്കവറി നിയമപ്രകാരം ജപ്തി ചെയ്യും . ജപ്തി നടപടിക്ക് ശേഷവും ലേലം നടന്നില്ലെങ്കിൽ ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് ബോട്ടിങ് ലാൻഡുകളാക്കി മാറ്റുമെന്നും ഏറനാട് തഹസിൽദാർ എം . മുകുന്ദൻ പറഞ്ഞു ....
Kerala

മുക്കം ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി നാസർ ഫൈസി കൂടത്തായി

കോഴിക്കോട് : സമസ്ത മുശാവറ യോഗത്തിന് മുന്നോടിയായി മുക്കം ഉമർ ഫൈസിയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നതിനെതിരെ രൂക്ഷ വിമർശനവുമായി നാസർ ഫൈസി കൂടത്തായി . സമാന്തര യോഗം ചേർന്നത് സമസ്തയെ പിളർത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും ഇടതുപക്ഷത്തിന് വേണ്ടിയുള്ള കളമൊരുക്കാനുള്ള നീക്കമാണിതെന്നും നാസർ ഫൈസി വ്യക്തമാക്കി . മുശാവറ നടക്കാനിരിക്കെ മുക്കം ഉമർ ഫൈസിയുടെ നേതൃത്വത്തിൽ സമാന്തര യോഗം ചേർന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു . ഉമർ ഫൈസി നടത്തുന്ന രാഷ്ട്രീയക്കളിക്കെതിരെ മുശാവറക്ക് മുൻപാകെ പരാതി നൽകിയിരുന്നു . സമസ്ത നേതൃത്വം അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാൻ തയ്യാറാണെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി . യോഗത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കാനും മുശാവറയുടെ പവിത്രതക്ക് കളങ്കം വരാതെ സൂക്ഷിക്കാനും നേതൃത്വം മുൻകയ്യെടുക്ക...
Kerala

17 കാരിയെ കോഴിക്കോട്ടെത്തിച്ച് അനാശാസ്യം ; കമിതാക്കളായ 2 പേർ അറസ്റ്റിൽ

കോഴിക്കോട് : ജോലി വാഗ്ദാനം ചെയ്ത് ആസാം സ്വദേശിനിയായ 17 കാരിയെ കോഴിക്കോട്ടെത്തിച്ച് അനാശ്യാസം നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ കമിതാക്കളായ രണ്ടുപേർ അറസ്റ്റിൽ . ആസാം സ്വദേശികളായ ഫുർഖാൻ അലി (26), അഖ്‌ലിമ ഖാദുൻ (24) എന്നിവരെയാണ് ടൗൺ പോലീസ് സംഘം ഒഡീഷയിൽ നിന്ന് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് . പ്രതികൾ പണം സമ്പാദിക്കണമെന്ന ഉദ്ദേശത്തോടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം മൂഖേന ബന്ധം സ്ഥാപിക്കുകയും കേരളത്തിൽ വീട്ടുജോലി തരപ്പെടുത്താമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചും പ്രലോഭിപ്പിച്ചും കോഴിക്കോട്ടെത്തിക്കുകയായിരുന്നു .പെൺകുട്ടിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ താമസിപ്പിക്കുകയും മുറിയിൽ പൂട്ടിയിട്ട് അനാശാസ്യം നടത്തുകയും പെൺകുട്ടിയുടെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു...
error: Content is protected !!