അഫ്സൽ – ഉൽ – ഉലമ (പ്രിലിമിനറി) പ്രവേശനം ട്രയൽ അലോട്ട്മെന്റ്, പരീക്ഷാ തീയതിയിൽ മാറ്റം, പരീക്ഷ റദ്ദാക്കി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ഗ്രാജ്വേഷൻ സെറിമണി ( യു.ജി. ) 2025
ജൂലൈ രണ്ടു വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ചവർക്ക് ഗ്രാജ്വേഷൻ സെറിമണിയിലൂടെ ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ അവസരം. ചടങ്ങിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് ജൂൺ 21 മുതൽ ജൂലൈ രണ്ടു വരെ സർവകലാശാലാ വെബ്‌സൈറ്റിൽ ( https://www.uoc.ac.in/ ) ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407200, 0494 2407239, 0494 2407267.
പി.ആർ. 716/2025
ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്., എം.പി.എഡ്.
കായികക്ഷമതാ പരീക്ഷ: ഒരവസരംകൂടി
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ, ഗവ. കോളേജി ഓഫ് ഫിസിക്കൽ എജുക്കേഷൻ കോഴിക്കോട്, ബി.പി.എഡ്. സെന്റർ ചക്കിട്ടപാറ എന്നി വിടങ്ങളിലെ 2025 - 26 അധ്യയന വർഷത്തെ ബി.പി.ഇ.എസ്. ( ഇന്റഗ്രേറ്...





























