Tuesday, September 8

Blog

എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Local news

എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുരങ്ങാടി : എസ്.എസ്.എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എം.എം അബ്ദുൽ കരീം നിർവഹിച്ചു.സെക്ടർ പ്രസിഡന്റ് സുഹൈൽ ഹാഷിമി അധ്യക്ഷത വഹിച്ചു.തിരുരങ്ങാടി ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹാഷിമി വിഷയാവതരണം നടത്തി. ഈ മാസം 28, 29 തീയ്യതികളിൽ നടക്കുന്ന സാഹിത്യോത്സവിന് ജീലാനി നഗർ യൂണിറ്റ് ആതിഥേയത്വം വഹിക്കും....
ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു
Accident

ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു

വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് പുത്തനങ്ങാടി പൂക്കുളം ബസാറിലെ വെട്ടൻ ഹൗസ് പ്രഭാകരൻ്റെ വീട് മണ്ണിടിഞ്ഞ് ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ ആണ് സംഭവം. അടുക്കളയും, കക്കുസും പൂർണ്ണമായി തകർന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഹസീന ഫസൽ, വാർഡ് അംഗം ആസ്യ മുഹമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഫോട്ടോ: ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്ന വെട്ടൻ ഹൗസ് പ്രഭാകരൻ്റെ വീട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ഹസീന ഫസൽ സന്ദർശിക്കുന്നു...
അച്ഛന്‍ വലിച്ച് ഉപേക്ഷിച്ച ബീഡിക്കുറ്റി വായിലിട്ടു ; 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം ; ഭര്‍ത്താവിനെതിരെ പരാതി നല്‍കി കുഞ്ഞിന്റെ അമ്മ
National

അച്ഛന്‍ വലിച്ച് ഉപേക്ഷിച്ച ബീഡിക്കുറ്റി വായിലിട്ടു ; 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം ; ഭര്‍ത്താവിനെതിരെ പരാതി നല്‍കി കുഞ്ഞിന്റെ അമ്മ

മെംഗളൂരു: കര്‍ണാടകയിലെ മെംഗളൂരുവില്‍ അച്ഛന്‍ വലിച്ച് ഉപേക്ഷിച്ച ബീഡിക്കുറ്റി വായിലിട്ടതിനെ തുടര്‍ന്ന് തൊണ്ടയില്‍ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ബിഹാറിലെ അദ്യാര്‍ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനിഷ് കുമാര്‍ എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്. ജൂണ്‍ 14നായിരുന്നു സംഭവം. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുഞ്ഞിന്റെ അമ്മ പരാതി നല്‍കി. അതിഥി തൊഴിലാളികളായ ദമ്പതികള്‍ മെംഗളൂരുവിലാണ് താമസിച്ചിരുന്നത്. ഇവന്റ് സ്ഥാപനത്തിലെ ജീവനക്കാരനാണ് കുഞ്ഞിന്റെ പിതാവ്. ജൂണ്‍ 14ന് ഉച്ചയോടെയാണ് കുഞ്ഞ് അസ്വസ്ഥതകള്‍ കാണിച്ചത്. പിന്നാലെ ദമ്പതികള്‍ കുട്ടിയെ വെന്‍ലോക്ക് ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ ജൂണ്‍ 15നാണ് കുട്ടി മരണപ്പെട്ടത്. കുഞ്ഞ് ബീഡിക്കുറ്റി വിഴുങ്ങിയതായി വ്യക്തമായതിന് പിന്നാലെയാണ് യുവതി മെംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്. കുട്ടി ഇഴഞ്ഞ് തുടങ്ങുകയും സാധ...
ജയിലില്‍ നിന്ന് ഇറങ്ങിയിട്ട് രണ്ട് ദിവസം ; വയോധികയെ ബലാത്സംഗം ചെയ്ത 23കാരനായ പ്രതി പൊലീസുകാര്‍ക്ക് നേരെ കത്തി വീശി, കാലിന് വെടിവെച്ച് വീഴ്ത്തി പിടികൂടി
Crime

ജയിലില്‍ നിന്ന് ഇറങ്ങിയിട്ട് രണ്ട് ദിവസം ; വയോധികയെ ബലാത്സംഗം ചെയ്ത 23കാരനായ പ്രതി പൊലീസുകാര്‍ക്ക് നേരെ കത്തി വീശി, കാലിന് വെടിവെച്ച് വീഴ്ത്തി പിടികൂടി

ചെന്നൈ : ചെന്നൈയില്‍ വയോധികയെ ബലാത്സംഗം ചെയ്ത പ്രതിയെ കാലില്‍ വെടിവെച്ച് വീഴ്ത്തി പിടികൂടി പൊലീസ്. 23 കാരനായ സുന്ദരവേലുവിനെയാണ് 80 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പിടികൂടിയത്. മോഷണക്കേസില്‍ ജയിലിലായിരുന്നു പ്രതി രണ്ട് ദിവസം മുമ്പാണ് മോചിതനായത്. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ വൈകുന്നേരം നടക്കാനിറങ്ങിയ വയോധികയെ മദ്യലഹരിയിലായിരുന്ന പ്രതി ആളില്ലാത്ത സ്ഥലത്ത് വെച്ച് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധിക അപകടനില തരണം ചെയ്തു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാനെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കത്തി വീശി. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് പ്രതിയെ കാലില്‍ വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്. സുന്ദരവേലുവിനെതിരെ ശക്തമായ തെളി...
വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞു അപകടം
Accident

വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞു അപകടം

വളാഞ്ചേരി: വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു. ഡ്രൈവറും സഹഡ്രൈവറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വയനാട് നിന്ന് പെരുമ്പാവൂരിലേക്ക് നേന്ത്രക്കായ കയറ്റിപ്പോകുന്ന ലോറിയാണ് പ്രധാന വളവിനു സമീപം മറിഞ്ഞത്. രാത്രി 12 ന് ആണ് അപകടം. ഹൈവെ പൊലിസ് എത്തി നടപടികൾ ട്രാഫിക് നിയന്ത്രിച്ചു.
പരീക്ഷകളിൽ മാറ്റം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

പരീക്ഷകളിൽ മാറ്റം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളിൽ മാറ്റം അഫിലിയേറ്റഡ് കോളേജുകൾ / വിദൂരവിഭാഗം എന്നിവിടങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായവർക്ക് ജൂൺ 18, 19 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ( CBCSS PG - 2020 പ്രവേശനം ) പി.ജി. സെപ്റ്റംബർ 2024, നാലാം സെമസ്റ്റർ ( CCSS - 2011, 2012, 2013 പ്രവേശനം ) യു.ജി. സെപ്റ്റംബർ 2021, എട്ടാം സെമസ്റ്റർ ( 2000 മുതൽ 2003 വരെ പ്രവേശനം ) ബി.ടെക്. / ( 2000 മുതൽ 2008 വരെ പ്രവേശനം ) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ജൂൺ 23, 24 തീയതികളിൽ നടത്തും. മറ്റു പരീക്ഷകളുടെ തീയതി സമയം എന്നിവയിൽ മാറ്റമില്ല. പി.ആർ. 688/2025 എം.ബി.എ. ഡെസർട്ടേഷൻ : ജൂലൈ 14 വരെ സമർപ്പിക്കാം നാലാം സെമസ്റ്റർ ( CUCSS - FULL TIME ) എം.ബിഎ., ( CUCSS ) എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ് ജൂലൈ 2025 പ...
ബിരുദ പ്രവേശനം 2025 : ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
university

ബിരുദ പ്രവേശനം 2025 : ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2025 - 2026 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് പ്രവേശന വിഭാഗം വെബ്സൈറ്റിലെ സ്റ്റുഡന്റസ് ലോഗിനിൽ ജൂൺ 18-ന് വൈകിട്ട് മൂന്ന് മണി വരെ അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ തിരുത്തലുകൾ ( പേര്, മൊബൈൽ നമ്പർ, ഇ - മെയിൽ ഐ.ഡി. എന്നിവ ഒഴികെ ) വരുത്തുന്നതിനുള്ള സൗകര്യം ജൂൺ 18-ന് വൈകിട്ട് മൂന്ന് മണി വരെ ലഭ്യമാകും. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. Edit / Unlock ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ചവർ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലോട്ട്മെന്റ് പ്രക്രിയകളില്‍ നിന്ന് പുറത്താകും. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്മെന്റുകള്‍ക്ക് ശേഷം മാത്രമേ ഉണ്ടാകൂ. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട...
വിജിലൻസിന്റെ കൈക്കൂലി കേസ്: പ്രതിയായ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി ഇഡി
Kerala

വിജിലൻസിന്റെ കൈക്കൂലി കേസ്: പ്രതിയായ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി ഇഡി

കൊച്ചി : വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെയാണ് സ്ഥലം മാറ്റിയത്. കേരളത്തിൽ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിലേക്കാണ് മാറ്റിയത്. ഇഡി കേസിൽ പ്രതിയായ കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനോട് കേസിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെട്ട കേസിലാണ് ശേഖർ കുമാർ യാദവിനെ പ്രതിചേർത്ത് കേരള വിജിലൻസ് കേസെടുത്തത്. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് 24.73 കോടി രൂപ തട്ടിച്ചെന്ന കേസിലാണ് ഇഡി അനീഷ് ബാബുവിനെതിരെ കേസെടുത്തത്....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: അവസാന മണിക്കൂറുകളിൽ കൊട്ടിക്കലാശയുമായി സ്ഥാനാർത്ഥികൾ
Malappuram

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: അവസാന മണിക്കൂറുകളിൽ കൊട്ടിക്കലാശയുമായി സ്ഥാനാർത്ഥികൾ

നിലമ്പൂർ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ കൊട്ടിക്കലാശത്തിന്റെ ആവേശത്തിലേക്ക്. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ നിലമ്പൂരിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്. സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തും. ആറു മണിവരെയാണ് പരസ്യപ്രചാരണത്തിന് അനുമതിയുള്ളത്. പരമാവധി വോട്ടർമാരെ നേരിട്ട് കാണാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം. കൊട്ടിക്കലാശത്തിന് മുന്നോടിയുള്ള റോഡ് ഷോയിലും ആവേശം വാനോളമാണ്. അവസാനഘട്ട പ്രചാരണവുമായി പിവി അൻവറും സജീവമാണ്. രണ്ടാഴ്ചയിലേറെ നീണ്ട് നിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം നടക്കുന്നത്. വിവാദങ്ങളും ജനകീയ വിഷയങ്ങളും എല്ലാം ചർച്ചയായ നിലമ്പൂർ മറ്റന്നാളെയാണ് വിധി എഴുതുന്നത്. നാളെ നിശബ്ദ പ്രചാരണമാണ്. ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന് യുഡിഎഫ് ഉം സ...
വി കെ പടിയിൽ കാർ സൈഡ് ഭിത്തിയിൽ ഇടിച്ച് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്
Accident

വി കെ പടിയിൽ കാർ സൈഡ് ഭിത്തിയിൽ ഇടിച്ച് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാതയിൽ എ ആർ നഗർ വി കെ പടിയിൽ കാർ അപകടം, 4 നഴ്സിങ് വിദ്യാർഥി കൾക്ക് പരിക്കേറ്റു. രാമനാട്ടുകര മിംസ് ആശുപത്രിയിലെ നഴ്സിങ് വിദ്യാ ർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം. നിയന്ത്രണം വിട്ട കാർ ദേശീയപാതയുടെ സൈഡ് ഭിത്തിയിൽ ഇടിക്കുക എംMയായിരുന്നു. അപകടത്തിൽ പെട്ടവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു...
തൃശൂരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി : കവർച്ച, അടിപിടി, വീടുകയറി അക്രമണം എന്നീ കേസുകളിലാണ് നടപടി
Kerala

തൃശൂരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി : കവർച്ച, അടിപിടി, വീടുകയറി അക്രമണം എന്നീ കേസുകളിലാണ് നടപടി

തൃശൂർ : വലപ്പാട് നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി. കരായമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവായി. ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് ഉത്തരവ് നടപ്പാക്കിയത്. ഹിമ, സ്വാതി എന്നിവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ഒരു അടിപിടി കേസിലും അടക്കം 3 ക്രിമിനൽ കേസുകളിലെ പ്രതികളാണ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ ഐപിഎസ് ആണ് കാപ്പ പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം. കെ. രമേഷ്, സബ് ഇൻസ്‌പെക്ടർ ഹരി, സിവിൽ പോലീസ് ഓഫീസർമാരായ ആഷിഖ്, സുബി സെബാസ്റ്റ...
‘ധനവകുപ്പ് തീരുമാനം വരട്ടെ’: പിഎസ്‌സി നിയമന വിഷയത്തിൽ മന്ത്രി ആർ. ബിന്ദു
Kerala

‘ധനവകുപ്പ് തീരുമാനം വരട്ടെ’: പിഎസ്‌സി നിയമന വിഷയത്തിൽ മന്ത്രി ആർ. ബിന്ദു

അസി. പ്രൊഫസർ തസ്തികയിലേക്ക് നിയമനം കാത്തിരിക്കുന്നവരെ കുറിച്ച് ധനവകുപ്പിന്റെ തീരുമാനം കാക്കുകയാണെന്ന് മന്ത്രി ആർ. ബിന്ദു. 'പിജി വെയ്റ്റേജ് 4 വർഷം മുൻപ് എടുത്തുകളഞ്ഞിരുന്നു. അതോടെ പോസ്റ്റുകൾ കുറഞ്ഞു. ചില വിഷയങ്ങളിൽ അദ്ധ്യാപകരുടെ എണ്ണം കൂടുതലാണ്. കോളജുകളിൽ നിന്ന് വർക് ലോഡ് സ്റ്റേറ്റ്മെന്റ് ശേഖരിക്കാൻ ധനവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് അത് കൈമാറി. ധനവകുപ്പ് തീരുമാനമെടുക്കുമ്പോൾ കൂടുതൽ പോസ്റ്റുകളുണ്ടാകാൻ സാധ്യതയുണ്ട്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ സമയമുണ്ടല്ലോ' എന്നും മന്ത്രി....
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനം വിധിയെഴുതും ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍
Malappuram

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനം വിധിയെഴുതും ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍

നിലമ്പൂര്‍ : മത രാഷ്ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഉപതെരഞ്ഞെടപ്പില്‍ നിലമ്പൂരില്‍ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട് ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത് വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. ജമാഅത്തെയുടെ വെല്‍ഫെയര്‍ പാര്‍ടിയെ യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കാമെന്ന ധാരണയിലാണീ സഖ്യമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണത്തിലേക്ക് നയിക്കുന്നതാണ് ജമാഅത്തെ സഖ്യം. ഇത് ഭൂരിപക്ഷ വര്‍ഗീയശക്തികളെ സഹായിക്കുന്ന അപകടകരമായ നിലയുണ്ടാക്കും. മതേതര- ജനാധിപത്യ ചിന്താഗതിക്കാര്‍ക്കൊപ്പം യഥാര്‍ഥ മത വിശ്വാസികളും ഈ വര്‍ഗീയ-തീവ്രവാദസഖ്യത്തിനെതിരെ രംഗത്തുവരുന്നു എന്നതാണ് നിലമ്പൂരിലെ പ്രതീക്ഷയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മ...
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് ; ഒളിവിലായിരുന്ന പൊലീസുകാര്‍ പിടിയില്‍, പിടിയിലായത് പുതിയ ഒളിത്താവളം തേടി പോവുന്നതിനിടെ
Kerala

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് ; ഒളിവിലായിരുന്ന പൊലീസുകാര്‍ പിടിയില്‍, പിടിയിലായത് പുതിയ ഒളിത്താവളം തേടി പോവുന്നതിനിടെ

കോഴിക്കോട് : മലാപ്പറമ്പ് കേന്ദ്രീകരിച്ചു നടത്തിവന്ന അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍. പൊലീസ് എആര്‍ ക്യാംപ് ഡ്രൈവര്‍മാരായ കോഴിക്കോട് കുന്നമംഗലം പടനിലം സ്വദേശി കെ.സനിത്(45), കോഴിക്കോട് പെരുമണ്ണ സ്വദേശി കെ.ഷൈജിത്ത്(42) എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പുതിയ ഒളിത്താവളം തേടി പോകുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഇവര്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരന്റെ കയ്യില്‍ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം വന്നതായും കണ്ടെത്തിയിരുന്നു. താമരശ്ശേരി കോരങ്ങാട് ഒരു വീട്ടില്‍ നിന്നാണ് പുലര്‍ച്ചെ രണ്ടരയോടെ ഇവര്‍ പിടിയിലായത്. ത...
വി വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ച് എം. സ്വരാജ് ; ആര്യാടന്‍ ഷൗക്കത്ത് സന്ദര്‍ശിക്കാത്തത് ചര്‍ച്ചയാക്കേണ്ടതില്ല ; എം. സ്വരാജ്
Malappuram

വി വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ച് എം. സ്വരാജ് ; ആര്യാടന്‍ ഷൗക്കത്ത് സന്ദര്‍ശിക്കാത്തത് ചര്‍ച്ചയാക്കേണ്ടതില്ല ; എം. സ്വരാജ്

നിലമ്പൂര്‍ : അന്തരിച്ച മുന്‍ ഡിസിസി പ്രസിഡണ്ട് വി വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ച് നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ്. വീട് സന്ദര്‍ശനം മറ്റൊരു തരത്തില്‍ കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുപ്പമുള്ളവരോട് വോട്ട് ചോദിക്കേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞ സ്വരാജ് സൗഹൃദ സന്ദര്‍ശനമാണെന്നും വ്യക്തമാക്കി. ആരോപണങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഉദ്ദേശിച്ച് ചെയ്തതല്ല. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരും സുഹൃത്തുക്കള്‍ ആകും. വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി പ്രബലമായി കൊണ്ടിരിക്കുന്നു. വ്യക്തി എന്ന നിലയില്‍ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടത്. പ്രകാശിന്റെ വീട് സന്ദര്‍ശനം തര്‍ക്ക വിഷയം ആക്കേണ്ടതില്ല. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പോകാത്തതിനെ ചര്‍ച്ചയാക്കേണ്ടതില്ല. താനാ കുടുംബത്തോട് യുഡിഎഫ് സ്ഥാനാര്‍ഥി വരാത്ത കാര്യം സംസാരിച്ചിട്ടില്ല. തന്റെ ശരീര ...
എആർ നഗറിൽ റിട്ട: അധ്യാപകന്റെ മരണം; സഹോദരൻ അറസ്റ്റിൽ
Crime

എആർ നഗറിൽ റിട്ട: അധ്യാപകന്റെ മരണം; സഹോദരൻ അറസ്റ്റിൽ

തിരൂരങ്ങാടി : റിട്ട: അധ്യാപകന്റെ മരണപ്പെട്ടത് സംബന്ധിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. എ ആർ നഗർ അരീത്തോട് പാലന്തറ പൂക്കോടൻ അയ്യപ്പൻ 59 വയസ്സ് മരണപ്പെട്ട സംഭവത്തിലാണ് സഹോദരൻ ബാബുവിനെ (47) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 6 30നാണ് സംഭവം. അയ്യപ്പനെ വീടിനു സമീപത്ത് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയ്യപ്പനും സഹോദരൻ ബാബുവും തമ്മിൽ കിണറിന് മുകളിൽ ഷീറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെ തുടർന്ന് അയ്യപ്പനെ ബാബു മർദ്ദിച്ചിരുന്നു. തുടർന്നാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മർദ്ദന വിവരം അറിഞ്ഞത്. ഇതേ തുടർന്നാണ് ബാബുവിനെ പോലീസ് ഇൻസ്പെക്ടർ ബി പ്രദീപ് കുമാർ അറസ്റ്റ് ചെയ്തത്. മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം ചെയ്തു....
എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് സമാപിച്ചു ; കിരീടം ചൂടി നന്നമ്പ്ര വെസ്റ്റ്
Local news

എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് സമാപിച്ചു ; കിരീടം ചൂടി നന്നമ്പ്ര വെസ്റ്റ്

നന്നമ്പ്ര : എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് പാണ്ടിമുറ്റത്ത് വെച്ച് നടന്നു . സമാപന സംഗമത്തിൽ സയ്യിദ് അബ്ദുൽ കരീം തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു . എസ്.എസ്.എഫ്. ജില്ലാ ഫിനാൻസ് സെക്രട്ടറി റഫീഖ് അഹ്സനി അനുമോദന പ്രഭാഷണം നടത്തി. എസ്എസ്എഫ് തിരൂരങ്ങാടി ഡിവിഷൻ പ്രസിഡൻ്റ് ഹുസൈൻ അഹ്സനി,സുലൈമാൻ മുസ്ലിയാർ ആശംസകൾ നേർന്നു. നൂറിലധികം മത്സരങ്ങളിലായി 250 ലധികം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ നന്നമ്പ്ര വെസ്റ്റ് യൂണിറ്റ് ജേതാക്കളായി. വെള്ളിയാമ്പുറം വെസ്റ്റ്, ഈസ്റ്റ്‌ നന്നമ്പ്ര യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.33 -ാമത് എഡിഷൻ സാഹിത്യോത്സവ് തെയ്യാല ആഥിത്യമരുളും...
എം.ബി.എ. – ബി.എഡ്. പ്രവേശനം, പരീക്ഷകളിൽ മാറ്റം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

എം.ബി.എ. – ബി.എഡ്. പ്രവേശനം, പരീക്ഷകളിൽ മാറ്റം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.ബി.എ. ( ഫുൾ ടൈം / പാർട്ട് ടൈം ) പ്രവേശനം ജൂൺ 19 വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലേക്കുള്ള 2025 വർഷത്തെ എം.ബി.എ. ( ഫുൾ ടൈം / പാർട്ട് ടൈം ) പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതി നുള്ള സമയം ജൂൺ 19-ന് വൈകിട്ട് നാല് മണി വരെ നീട്ടി. സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ എം.ബി.എ. ഈവനിംഗ് പ്രോഗ്രാം 2025 - 26 അധ്യയന വർഷം മുതൽ ആരംഭിച്ചിട്ടുണ്ട്. നേരത്തെ അപേക്ഷിച്ചവരിൽ പാലക്കാട്, കോഴിക്കോട് സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസുകളിൽ എം.ബി.എ. ഈവനിംഗ് പ്രോഗ്രാം ഓപ്‌ഷനിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ [email protected] ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിച്ചാൽ അവരുടെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾ ...
ജമാ അത്തെ ഇസ്ലാമിയുമായി ആശയപരമായി ഭിന്നതയുണ്ട്, യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ല ; പികെ കുഞ്ഞാലിക്കുട്ടി
Kerala

ജമാ അത്തെ ഇസ്ലാമിയുമായി ആശയപരമായി ഭിന്നതയുണ്ട്, യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ല ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജമാ അത്തെ ഇസ്ലാമിയുമായി ആശയപരമായി ലീഗിന് ഭിന്നതയുണ്ടെന്നും എന്നാല്‍ അവര്‍ യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ലെന്നും മുസ്ലിം ലീഗ് ദേശീയ നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് സിപിഎം പ്രചരണ വിഷയമാക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ വീഴ്ചയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കുമെന്ന സിപിഎം പ്രചരണം എന്നും അദ്ദേഹം പറഞ്ഞു....
എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു
Local news

എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

വാളക്കുളം: രണ്ടുദിവസങ്ങളിലായി മീലാദ് നഗർ യൂണിറ്റിൽ സംഘടിപ്പിക്കപ്പെട്ട എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. മീലാദ് നഗർ,ആറുമട, കുണ്ടുകുളം യൂണിറ്റുകൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. പൂക്കിപ്പറമ്പ് യൂണിറ്റിൽ നിന്ന് മത്സരിച്ച നബ്ഹാൻ നാസ് കലാപ്രതിഭാ പട്ടവും ആറുമട യൂണിറ്റിൽ നിന്ന് മത്സരിച്ച മുഹമ്മദ് സയ്യാഫ് സർഗ്ഗപ്രതിഭ പുരസ്കാരവും നേടി. സമസ്ത ജില്ലാ മുശാവറ അംഗം എൻ എം ബാപ്പുട്ടി മുസ്ലിയാർ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സുഹൈൽ അഹ്സനി അധ്യക്ഷത വഹിച്ചു.എസ്എസ്എഫ് കോട്ടക്കൽ ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ മാജിദ് അദനി,ഇല്യാസ്‌ അദനി,ഷംസുദ്ദീൻ എ ടി കുണ്ടുകുളം, അബ്ദുറഹ്മാൻ അഹ്സനി,സമദ് അഹ്‌സനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സൈനുദ്ദീൻ പി സ്വാഗതവും ബഷീർ കെ നന്ദിയും പറഞ്ഞു....
കനത്ത മഴയില്‍ വീടിനു മുന്നിലെ തോട്ടില്‍ വീണ് എട്ടു വയസ്സുകാരന്‍ മരിച്ചു
Kerala

കനത്ത മഴയില്‍ വീടിനു മുന്നിലെ തോട്ടില്‍ വീണ് എട്ടു വയസ്സുകാരന്‍ മരിച്ചു

കാസര്‍കോട് ; കനത്ത മഴയില്‍ വീടിനു മുന്നിലെ വെള്ളം നിറഞ്ഞ തോട്ടില്‍ വീണ് എട്ടു വയസ്സുകാരന്‍ മരിച്ചു. ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകന്‍ സുല്‍ത്താനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തോട്ടില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു
Local news

എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

പറപ്പൂർ : രണ്ട് ദിവസങ്ങളിലായി പറപ്പൂർ ഇല്ലിപ്പിലാക്കലിൽ നടന്നു കൊണ്ടിരുന്ന എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ഇല്ലിപ്പിലാക്കൽ, വടക്കുമുറി, ആലച്ചുള്ളി യൂണിറ്റുകൾ യഥാക്രമം ആദ്യ സ്ഥാനങ്ങൾ കരസ്തമാക്കി. കലാ പ്രതിഭയായി വടക്കുമുറി യൂണിറ്റിലെ ഹാമിദ് ഇയാസ്, സർഗ്ഗ പ്രതിഭയായി ഉണ്ണിയാലുങ്ങൽ യൂണിറ്റിലെ മുഹമ്മദ് യാസിർ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. നഗരിയിൽ ജുബൈർ സഖാഫിയുടെ നേതൃത്വത്തിൽ അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി. ശനിയാഴ്ച്ച നടന്ന ഉദ്ഘാട സംഗമത്തിൽ കുഞ്ഞാപ്പു സഖാഫി പ്രാർത്ഥന നിർവഹിച്ചു. പറപ്പൂർ സെക്ടർ ജനറൽ സെക്രട്ടറി ശാഹിദ് സഖാഫി സ്വാഗതം അരുളി. പറപ്പൂർ സെക്ടർ പ്രിസിഡൻ്റ് ജുനൈദ് അഹ്സനിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രിസിഡൻ്റ് അബ്ദുറഹീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു, മുഖ്യാ അതി ത്ഥി പ്രശസ്ത ചിത്രാ കലാകാരൻ എം.വി.എസ് കണ്ണമംഗലം വരച്ച് കൊണ്ട് സദസ്സിന് സന്ദേശം നൽകി. എസ് എസ് ...
പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചു ; ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍, മുഖ്യ പൂജാരി ഒളിവില്‍ : പ്രതിയെ തൃശൂരില്‍ നിന്നും പിടികൂടിയത് ബെംഗളൂരു പൊലീസ്
Kerala

പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചു ; ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍, മുഖ്യ പൂജാരി ഒളിവില്‍ : പ്രതിയെ തൃശൂരില്‍ നിന്നും പിടികൂടിയത് ബെംഗളൂരു പൊലീസ്

തൃശ്ശൂര്‍: പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മലയാളിയായ ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍. പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുണ്‍ ടി എയെയാണ് ബെംഗളൂരു ബെല്ലന്ദൂര്‍ പൊലീസ് തൃശ്ശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും പരാതിയുണ്ട്. ഇയാളിപ്പോള്‍ ഒളിവിലാണ്. പൂജയ്ക്ക് ക്ഷേത്രത്തിലെത്തിയ വീട്ടമ്മയോട് സൗഹൃദം സ്ഥാപിച്ച അരുണ്‍ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി അയച്ച മോശം സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ യുവതി ബെംഗളൂരു പൊലീസിന് കൈമാറി. അരുണ്‍ പരാതിക്കാരിയെ വീഡിയോ കോള്‍ ചെയ്തിരുന്നു. ഇത് അറ്റന്‍ഡ് ചെയ്ത വീട്ടമ്മയുടെ ദൃശ്യം പകര്‍ത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു. കേസില്‍ പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ മുഖ്യപൂജാരിയായ ഉണ്ണി ദാമോദരന്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പൊലീസ്...
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : റോഡില്‍ കുഴികള്‍ എടുക്കുന്നത് 23 വരെ നിര്‍ത്തി വെക്കണം
Malappuram

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : റോഡില്‍ കുഴികള്‍ എടുക്കുന്നത് 23 വരെ നിര്‍ത്തി വെക്കണം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും പിഡബ്ലുഡി (റോഡ്സ്), വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകള്‍ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി റോഡില്‍ കുഴികള്‍ എടുക്കുന്നത് ജൂൺ 23 ന് വോട്ടെണ്ണൽ കഴിയുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ നിർദേശം നൽകി. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരം ബിഎസ്എന്‍എല്‍ വഴി ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സൗകര്യങ്ങളില്‍ കുഴിയെടുക്കുന്നതു മൂലം സംഭവിച്ചേക്കാനിടയുള്ള കേടുപാടുകള്‍ ഒഴിവാക്കുന്നതിനാണ് താല്‍ക്കാലിക വിലക്ക്....
സ്കൂളിന് മുൻവശത്തെ അനധികൃത പാർക്കിംഗ് : ഒരു മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
Local news

സ്കൂളിന് മുൻവശത്തെ അനധികൃത പാർക്കിംഗ് : ഒരു മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

വേങ്ങര : വേങ്ങര മോഡൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് മുൻവശത്തെ അനധികൃത വാഹന പാർക്കിംഗ് നടപടി സ്വീകരിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ അംഗം സിസിലി ജോസഫ് ഉത്തരവിട്ടു. സ്കൂളിലെ രക്ഷിതാവ് നീലിമാവുങ്ങൽ സിദ്ദീഖ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ്റെ ഉത്തരവ്. നേരത്തേ കമ്മീഷന് മുമ്പാകെ ഇദ്ദേഹം സമർപ്പിച്ച പരാതിയെ തുടർന്ന് വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ, വേങ്ങര പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് നൽകിയിരുന്നു. ഇതു പ്രകാരം നടപടി സ്വീകരിച്ചുവെന്ന് ഇരു എതിർ കക്ഷികളും കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ ഇവിടെ നൊ പാർക്കിംഗ് ബോർഡ് മാത്രമാണ് സ്ഥാപിച്ചതെന്നും മറ്റു നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും ഇപ്പോഴും അനധികൃത പാർക്കിംഗ് തുടരുകയാണെന്നും ഇതിനാൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന പിഞ്ചു മക്കൾ അടക്കം പ്രയാസത്തിലാണെന്നും കാണിച്ച് ദൃശ്യങ്ങൾ സഹിതം ഹരജിക്കാര...
യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ടു ; മൃതദേഹം രണ്ട് ദിവസത്തോളം കട്ടിലിനടിയില്‍ ഒളിപ്പിച്ചു ; വീട് വൃത്തിയാക്കുന്നതിനിടെ പ്രതിയും സഹോദരനും പിടിയില്‍
Crime, Kerala

യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ടു ; മൃതദേഹം രണ്ട് ദിവസത്തോളം കട്ടിലിനടിയില്‍ ഒളിപ്പിച്ചു ; വീട് വൃത്തിയാക്കുന്നതിനിടെ പ്രതിയും സഹോദരനും പിടിയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര വെള്ളറട പനച്ചമൂടില്‍ യുവതിയെ കൊലപ്പെടുത്തി വീടിന് സമീപത്തെ സെപ്റ്റിക് ടാങ്കിന് സമീപം കുഴിച്ചിട്ടു. സംഭവത്തില്‍ യുവതിയുടെ സമീപവായിയായ പ്രതിയും സഹോദരനും പിടിയില്‍. പനച്ചമൂട് പഞ്ചാകുഴി മാവുവിളവീട്ടില്‍ പ്രിയംവദയെ (48) യാണ് കൊലപ്പെടുത്തിയത്. സമീപത്തെ താമസക്കാരനായ വിനോദ് (56), സഹോദരന്‍ സന്തോഷ് (54) എന്നിവരെയാണ് വള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം രണ്ടു ദിവസത്തോളം താന്‍ കട്ടിലിനടയില്‍ ഒളിപ്പിച്ചെന്നാണ് വിനോദ് വെള്ളറട പൊലീസിനു നല്‍കിയ മൊഴി. കടം നല്‍കിയ പണം പ്രിയംവദ തിരികെ ചോദിച്ചതാണു കൊലയ്ക്കു കാരണം. വിനോദും പ്രിയംവദയുമായി പണമിടപാടുകള്‍ ഉണ്ടായിരുന്നെന്നും ഇവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നുമാണ് വിവരം. വ്യാഴാഴ്ച രാവിലെ വീടിനടുത്തുവച്ച് പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രിയംവദയെ അടിച്ചെന്നും വായ പൊത്തിപ്പിടിച്ചപ്പോള്...
ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍ ; പരിചയം സമൂഹമാധ്യമത്തിലൂടെ, ലോഡ്ജില്‍ മുറിയെടുത്തത് രണ്ട് ദിവസം മുമ്പ്
Kerala

ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍ ; പരിചയം സമൂഹമാധ്യമത്തിലൂടെ, ലോഡ്ജില്‍ മുറിയെടുത്തത് രണ്ട് ദിവസം മുമ്പ്

തിരുവനന്തപുരം : ലോഡ്ജില്‍ നിന്നും എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍. ലോഡ്ജില്‍ ലഹരി ഉപയോഗമെന്ന് വിവരത്തെത്തുടര്‍ന്ന് തുമ്പ പൊലീസ് നടത്തിയ പരിശോധനയിലാണ് മണ്‍വിള സ്വദേശി അനന്തു (29), ചടയമംഗലം സ്വദേശി ആര്യ (27) എന്നിവര്‍ പിടിയിലായത്. തിരുവനന്തപുരം ശ്രീകാര്യം ഭാഗത്തെ ഒരു ലോഡ്ജില്‍ നിന്നുമാണ് ഇരുവരെയും പൊലീസ് അഞ്ചു ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. സമൂഹമാധ്യമത്തിലൂടെ അനന്തുവും ആര്യയും പരിചയപ്പെട്ടത്. ഇരുവരും രണ്ട് ദിവസം മുമ്പാണ് ലോഡ്ജില്‍ മുറിയെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു....
പാലച്ചിറമാട് കാറപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
Accident

പാലച്ചിറമാട് കാറപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

കോട്ടക്കൽ : എടരിക്കോട് പാലച്ചിറമാട് മമ്മാലിപ്പടിയിൽ കാർ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി സുജിത്തിന്റെ ഭാര്യ ദീപ്തി പ്രസന്ന കുമാർ (40) ആണ് മരിച്ചത്. അപകടത്തിൽ ദീപ്തി ഉൾപ്പെടെ 7 പേർക്ക് പരിക്കേറ്റിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്ന് മരിച്ചു. കോഴിക്കോട് ചേവായൂർ സ്വദേശിയായ ദീപ്തി കുവൈത്ത് സർക്കാർ ആശുപത്രിയിൽ ഓഡിയോളജിസ്റ്റ് ആണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H9MUWS8rO1gJHQjM4gQPBW ഭർത്താവ് സുജിത്ത് കുവൈത്തിൽ ഐ ടി ഉദ്യോഗസ്ഥൻ ആണ്. അച്ഛൻ മിൽമ ക്വാളിറ്റി കണ്ട്രോൾ ഓഫീസർ ആയിരുന്ന പരേതനായ പ്രസന്ന കുമാർ, മാതാവ്, റിട്ട അധ്യാപിക ലതിക. സഹോദരി ദീപിക (നാഷണൽ കോളേജ് ഓഫ് ഫാർമസി)...
ചരമം: പനക്കൽ അബ്ദുറഹ്മാൻ ഹാജി കൊടിഞ്ഞി
Obituary

ചരമം: പനക്കൽ അബ്ദുറഹ്മാൻ ഹാജി കൊടിഞ്ഞി

https://chat.whatsapp.com/KeKfmN453jd3BHgXJ1JFpw കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പനക്കൽ അബ്ദുറഹിമാൻ ഹാജി (78) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് കൊടിഞ്ഞിപ്പള്ളിയിൽ.ഭാര്യ, സൈനബ പനക്കൽ.മക്കൾ : പരേതനായ യൂനുസ്, നസീമ, സൗദാബി, സൽമത്ത്, ജസീല.. മരുമക്കൾ: പരേതനായ ഖാലിദ് കരുമ്പിൽ, റഷീദ് പടിക്കൽ, കണ്ടാണത്ത് ശംസുദ്ധീൻ ചെമ്മാട്, റഷീദ് മനരിക്കൽ തിരൂരങ്ങാടി, നസീമ കളത്തിങൾപാറ. സഹോദരങ്ങൾ: ലത്തീഫ് ഹാജി, ആമിനു പരേതരായ മുഹമ്മദ് കുട്ടി, കുഞ്ഞി ബീരാൻ, കുഞ്ഞി പാത്തുമ്മ...
ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് ചെമ്മാട് ബ്യൂട്ടി പാർലറിൽ മുൻ സ്റ്റാഫിന്റെ നേതൃത്വത്തിൽ അക്രമം
Crime

ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് ചെമ്മാട് ബ്യൂട്ടി പാർലറിൽ മുൻ സ്റ്റാഫിന്റെ നേതൃത്വത്തിൽ അക്രമം

തിരൂരങ്ങാടി : ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് മുൻ സ്റ്റാഫും മറ്റൊരാളും ചേർന്ന് ബ്യൂട്ടി പാർലറിൽ അതിക്രമിച്ചു കയറി ഉടമയെ മർദ്ദിച്ചതായി പരാതി. ചെമ്മാട് ബൈപാസ് റോഡിലെ ബ്യൂട്ടി പാർലറിൽ കഴിഞ്ഞ ദിവസം വൈകുന്നേരം 5.45 നാണ് സംഭവം. ബ്യൂട്ടി പാർലറിൽ ജീവനക്കാരി ആയിരുന്ന പാർവതിയോട് ജോലിക്ക് വരണ്ട എന്നു പറഞ്ഞതിലുള്ള വിരോധം വെച്ച് പാർവതിയും മറ്റൊരാളും സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി ഉടമ പറമ്പിൽ പീടിക സ്വദേശി വളപ്പിൽ ഉബൈദിനെ മർദിച്ചു എന്നാണ് പരാതി. കൈ കൊണ്ടും കമ്പി കൊണ്ടും മർദിച്ചു എന്നാണ് പരാതി. സംഭവ ത്തിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു....