Sunday, March 15

Blog

ഉജ്ജീവനം പദ്ധതിയിൽ 2 സംരംഭങ്ങൾ നന്നമ്പ്രയിൽ തുടങ്ങി
Local news

ഉജ്ജീവനം പദ്ധതിയിൽ 2 സംരംഭങ്ങൾ നന്നമ്പ്രയിൽ തുടങ്ങി

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ ഉജ്ജീവനം സ്റ്റാർട്ട്‌ അപ്പ്‌ ഫണ്ട് ഉപയോഗിച്ച് രണ്ടു സംരംഭങ്ങൾ ആരംഭിച്ചു. 11 വാർഡിലെ കുഞ്ഞീൻ ലോട്ടറിക്കട, 12 വാർഡ്ലെ റംലയുടെ സൽസബീൽ പലഹാരയുണിറ്റ് എന്നീ സംരംഭങ്ങൾ ആണ് ആരംഭിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ തസ്‌ലീന ഷാജി ഉദ്ഘാടനം ചെയ്തു. സി ഡി എസ് പ്രസിഡന്റ്‌ കെ. ഷൈനി അധ്യക്ഷയായി. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ബാപ്പുട്ടി, വാർഡ്‌ മെമ്പർ കെ. ധന്യദാസ്, മെമ്പർ സെക്രട്ടറി സുകുമാരി, മൈക്രോ എന്റർപ്രൈസസ് കൺസൾട്ടൻറ് സാദിയ എന്നിവരും പങ്കെടുത്തു....
Kerala

റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണ്ണ വില ; തൊട്ടാല്‍ പൊള്ളും ; ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിലേക്കെത്തി നില്‍ക്കുകയാണ് സ്വര്‍ണം. ഇന്ന് 1480 രൂപ പവന് വര്‍ധിച്ചതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 69,000 രൂപ കടന്നു. 70,000 രൂപയില്‍ നിന്ന് വെറും 40 രൂപയുടെ അകലമേയുള്ളൂ എന്നതും ശ്രദ്ധേയം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഗ്രാം വില 185 രൂപ മുന്നേറി 8,745 രൂപയിലുമെത്തി. ഇന്നലെ കുറിച്ച ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമെന്ന റെക്കോര്‍ഡ് ഇനി മറക്കാം. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 75,500 രൂപയ്ക്ക് മുകളില്‍ നല്‍കണം. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയര്‍ന്നത്. ഗ്രാമിന് 520 രൂപയും ഉയര്‍ന്നു....
Local news

ഒന്നര വര്‍ഷം മുമ്പ് വിവാഹം, ഭര്‍തൃ ഗൃഹത്തില്‍ താമസിച്ചത് 40 ദിവസം ; വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി

വേങ്ങര : യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടിയാണ് മുത്തലാഖ് ചൊല്ലിയത്. ഊരകം സ്വദേശിയായ യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയെന്നും മകളുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് പറയുകയായിരുന്നെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് യുവതിയും കൊണ്ടോട്ടി സ്വദേശിയായ യുവാവും തമ്മില്‍ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. യുവതിയുടെ കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. വിവാഹം കഴിഞ്ഞ് 40 ദിവസമാണ് യുവതി ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞത്. ആരോഗ്യപ്രശ്നമുണ്ടായപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷം ഭര്‍ത്താവ് വിളിക്കുകയോ ബന്ധപ്പെടുകയോ ഒന്നും ചെയ്തില്ലെന്നാണ് യുവതി ആരോപിക്...
Crime

വെള്ളത്തിലേക്ക് തള്ളിയിട്ടു; കയറിവരാൻ ശ്രമിച്ചപ്പോള്‍ വീണ്ടും തള്ളി: മാളയില്‍ നടന്നത് ക്രൂരകൊലപാതകം

തൃശൂർ : തൃശ്ശൂര്‍ മാളയില്‍ പീഡനശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ പ്രതി ജിജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയേക്കും. കുട്ടിയുടെ മൃതദേഹം കുഴിക്കാട്ടുശ്ശേരിയിലെ മരിയ തെരേസ ആശുപത്രി മോർച്ചറിയില്‍ നിന്ന് പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. തൃശൂരില്‍ മാളയെ നടുക്കിയ ആറുവയസുകാരന്‍റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നത്. യുകെജി വിദ്യാർത്ഥിയായ ആറ് വയസുകാരനെ അയല്‍വാസിയായ ജോജോ (20) കുളത്തില്‍ മുക്കി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴെന്ന് തൃശൂർ റൂറല്‍ എസ്പി ബി കൃഷ്ണകുമാർ അറിയിച്ചു. ജോജോ കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ...
Other

അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഫിനാന്‍സ് കമ്പനി വാഹനത്തിന്റെ എന്‍.ഒ.സി നല്‍കിയില്ല; ചെമ്മാട് മുത്തൂറ്റ് ഫിനാന്‍സ് ഉപരോധിച്ച് യൂത്ത്‌ലീഗ്

തിരൂരങ്ങാടി: ഫിനാന്‍സ് കമ്പനിയില്‍ നിന്നും അടവിന് എടുത്ത വാഹനത്തിന്റെ അടവ് തിര്‍ത്ത് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വാഹനത്തിന്റെ എന്‍.ഒ.സി നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ച് ചെമ്മാട് മുത്തൂറ്റ് ഫിനാന്‍സ് യൂത്ത്‌ലീഗ് ഉപരോധിച്ചു. 2011-ല്‍ അടവവിനെടുത്ത വാഹനത്തിന്റെ മുഴുവന്‍ അവുകളും 2019-ല്‍ ക്ലോസ് ചെയ്തിരുന്നു. അന്ന് മുതല്‍ കൊടിഞ്ഞി സ്വദേശിയായ യുവാവ് ഫിനാന്‍സ് കമ്പനിയുടെ ചെമ്മാട് ബ്രാഞ്ചിലെത്തി എന്‍.ഒ.സി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ റിക്വസ്റ്റ് നല്‍കിയിട്ടുണ്ടെന്നും ഉടനെ എത്തുമെന്നും പറഞ്ഞു തിരിച്ചയക്കാറാണ് പതിവ്. ഇന്നലെയും ഇത് ആവര്‍ത്തിച്ചതോടെയാണ് യൂത്ത്‌ലീഗ് സമരവുമായെത്തിയത്. ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരുമായി തിരൂരങ്ങാടി പൊലീസ് ചര്‍ച്ച നടത്തി. ഒരാഴ്ച്ചക്കകം എന്‍.ഒ.സി ലഭ്യമാക്കാമെന്ന ഫിനാന്‍സ് കമ്പനി അധികൃതരുടെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു. സമരത്തിന് തിരൂരങ്ങാടി മണ്ഡലം മ...
Other

എസ് കെ എസ് എസ് എഫ് ചെമ്മാട്ട് ഭരണഘടന സംരക്ഷണ റാലി നടത്തി

തിരൂരങ്ങാടി : മേഖല എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ടൗണിൽ വഖഫ് സംരക്ഷണ റാലി നടത്തി. പാണക്കാട് സയ്യിദ് റഹീഫലി ശിഹാബ് തങ്ങൾ, ശംസുദ്ധീൻ ഫൈസി, മൂഹമ്മദലി പുളിക്കൽ, ഇബ്രാഹീം ഫൈസി കൊടിഞ്ഞി, ശഫീഖ് പുളിക്കൽ , അൻവർ കുണ്ടൂർ , ഹസീബ് കുണ്ടൂർ, ഫൈസൽ ചെമ്മാട്, അബ്ബാസ് കൊടിഞ്ഞി, ശാക്കിർ ഫൈസി, റഹീം റഹ്മാനി, അസ്ലം ഫൈസി, ശിഹാബ് കാച്ചടി, ഹാരിസ് വെന്നിയ്യൂർ , യഹ് യ കൊടിഞ്ഞി , ആസിഫ് കടുവള്ളൂർ, , സ ലാം മുസ്ലിയാർ, ഫൈസൽ കുഴിമണ്ണിൽ എന്നിവർ നേതൃത്വം നൽകി....
Accident

തെങ്ങ് വീണ് വീട് തകർന്നു; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക് !

എ ആർ നഗർ : കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കാറ്റിൽ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ കുന്നുംപുറത്ത് തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. കുന്നുംപുറം അങ്ങാടിയിൽ ചേളാരി ട്രേഡേർസ് പ്രവർത്തിക്കുന്ന കണ്ടൻചിറ ടവറിന് പിറക് വശത്ത് കെ.സി. അബ്ദുറഹ്മാൻ്റെ ഉടമസ്ഥതയിലുള്ള ഓട് മേഞ്ഞ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ സച്ചിൻ, ഭാര്യ പ്രീതി, മക്കളായ കൃഷ്, സൗമ്യ എന്നിവരാണ് ഒരു പോറൽ പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. എന്നാൽ വീടിനും വീട്ടിനുള്ളിലെ വിലപിടിപ്പുള്ള സാധനസാമഗ്രികൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭയാനകമായ ശബ്ദത്തോടെയുള്ള വീഴ്ചയുടെ ആഘാതത്തിൽ മേൽക്കൂരയിൽ നിന്നും ഓടും പട്ടികയും കഴുക്കോലും ഒന്നൊന്നായി താഴേക്ക് പതിച്ചപ്പോഴാണ് സച്ചിനും കുടുംബവും ഉറക്കിൽ നിന്നുണർന്നത്. അവരുടെ ഉറക്കം വീടിൻ്റെ വടക്കെ അറ്റത്തെ ചെറിയൊരു മുറിയിലായിര...
Malappuram

നിയമം കടുപ്പിക്കുന്നു ; 18 വയസിനു താഴെയുള്ളവര്‍ വാഹനം ഓടിച്ചു പിടിച്ചാല്‍ ഇനി കര്‍ശന നടപടി നേരിടേണ്ടിവരും

കോഴിക്കോട് : 18 വയസിനു താഴെയുള്ളവര്‍ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാല്‍ ഇനി കര്‍ശന നടപടി നേരിടേണ്ടിവരും. മോട്ടോര്‍ വാഹന വകുപ്പ് ജുവനൈല്‍ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടു നടപ്പാക്കിയ നിയമ നടപടിക്രമം വാഹന വകുപ്പിന്റെ 'പരിവാഹന്‍' വെബ്‌സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രാബല്യത്തിലായി. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ പിന്നീട് 25 വയസ്സിനു ശേഷമേ ലേണേഴ്‌സ് ലൈസന്‍സും ഡ്രൈവിങ് ലൈസന്‍സും ലഭിക്കുകയുള്ളു. കേന്ദ്ര മോട്ടോര്‍ വാഹന വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട് സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ നടപ്പാക്കി. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ ആ വ്യക്തിക്ക് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിങ് ലൈസന്‍സോ ലേണേഴ്‌സ് ലൈസന്‍സോ അനുവദിക്കാന്‍ പാടില്ലെന്നാണ് പരിഷ്‌കരിച്ച നിയമത്തില്‍ പറയുന്നത്. 2021 ല്‍ പരിഷ്‌കരിച്ച നിയമ പ്രകാരം ജുവനൈല്‍ കുറ്റകൃത്യം നടന്നാല്‍ പൊലീസോ എംവിഡിയോ കുട്ടിക്കെതിരെ നിയമ നടപടിയെ...
Malappuram

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം ; പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയും മകനും പിടിയില്‍ ; അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

മലപ്പുറം: ചട്ടിപ്പറമ്പില്‍ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയും മകനും പിടിയില്‍. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമ, ഇവരുടെ മകന്‍, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ പ്രസവത്തെ തുടര്‍ന്ന് മരിച്ച അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. വീട്ടിലെ പ്രസവത്തിനായി ഫാത്തിമയ്‌ക്കൊപ്പം ഇവരുടെ മകനും സഹായിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഭാര്യ അസ്മയെ വീട്ടില്‍ വെച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് ഭര്‍ത്താവ് സിറാജ്ജുദ്ദീനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്...
Education

സമസ്ത സേ പരീക്ഷ : ഏപ്രില്‍ 13ന് ഞായറാഴ്ച

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8,9,10 തിയ്യതികളില്‍ നടത്തിയ ജനറല്‍ പൊതുപരീക്ഷയിലും ഫെബ്രുവരി 22,23 തിയ്യതികളില്‍ നടത്തിയ സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷയിലും ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ 2025 ഏപ്രില്‍ 13ന് ഞായറാഴ്ച ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് രാവിലെ 10 മണി മുതല്‍ നടക്കും. സേ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത് ഫീസടച്ച പരീക്ഷാര്‍ത്ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് മദ്‌റസ ലോഗിന്‍ ചെയ്ത് പ്രിന്റ് എടുത്ത് സദര്‍ മുഅല്ലിം സാക്ഷ്യപ്പെടുത്തി കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും, പരീക്ഷാ കേന്ദ്രങ്ങളില്‍ കുട്ടികളെ പരീക്ഷക്ക് സമയത്ത് എത്തിക്കാന്‍ ആവശ്യമായത് ചെയ്യണമെന്നും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു....
Kerala

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ; മുന്‍ എംഎല്‍എ എംസി കമറുദീനും പൂക്കോയ തങ്ങളും അറസ്റ്റില്‍

കോഴിക്കോട് : കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ കള്ളപ്പണ നിരോധന നിയമപ്രകാരം ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായ എം.സി.കമറുദ്ദീന്‍, മാനേജിങ് ഡയറക്ടര്‍ ടി.കെ.പൂക്കോയ തങ്ങള്‍ എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരെയും കോഴിക്കോട് നിന്നുള്ള ഇഡി സംഘം കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട്ടെ സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ട് ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിടുകയായിരുന്നു. നിലവില്‍ ഇരുവരെയും ഇഡി ചോദ്യം ചെയ്ത് വരികയാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കാന്‍ ഫാഷന്‍ ഗോള്‍ഡിന് അധികാരമില്ലെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. പ്രതികള്‍ ഓഹരിയായു...
Kerala

വഖ്ഫ്: പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം: ജിഫ്രി തങ്ങള്‍

കോഴിക്കോട്: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികള്‍ നിയമാനുസൃതവും സമാധാനപരവുമായിരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. പരിധികള്‍ ലംഘിക്കുന്നതും സമുദായ സൗഹാര്‍ദ്ദത്തിന് കോട്ടം തട്ടുന്നതുമായ ഒരു പ്രതികരണവും ആരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂടാ.ഒരു വിശ്വാസി തന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കുന്നതാണ് വഖ്ഫ്. അതിന്റെ സംരക്ഷണത്തിന് വേണ്ടി പാര്‍ലമെന്റ് പാസാക്കിയ 1995ലെ നിയമം നിലവിലുണ്ടായിരിക്കെ പ്രസ്തുത നിയമത്തില്‍ പുതിയ ഭേദഗതി അനാവശ്യവും ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുമാണ്. ഇതെല്ലാവരും തിരിച്ചറിഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ആര്‍ക്കും അവസരം നല്‍കരുത്.പാര്‍ലിമെന്റില്‍ മുഴുവന്‍ മതേതര കക്ഷികളും സഹോദര സമുദായാംഗങ്ങളും ഒറ്റക്കെട്ടായി ബില്ലിനെ ചെറുക്കാന്‍ മുന്നോട്ട...
Kerala

സമസ്തയെയും തന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നു: ജിഫ്രി തങ്ങൾ

സമസ്ത കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏകകണ്ഠമായി മാവൂർ: അതാത് സന്ദർഭങ്ങളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏക കണ്ഠമാണെന്നും അത് അംഗീകരിച്ച പാരമ്പര്യമാണ് സമുദായത്തിൻ്റെതെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.മാവൂർ ചാലിയാർ ജലകിൽ സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുൽ മുഫത്തിശീൻ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. എതിർപ്പുകൾ തരണം ചെയ്താണ് സമസ്ത 100-ാം വാർഷികത്തിൽ എത്തി നിൽക്കുന്നത്. സമസ്തയെയും പ്രസിഡണ്ട് എന്ന നിലക്ക് എന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഏത് പ്രതിസന്ധികൾക്കിടയിലും ഈ സംഘ ശക്തിയെ നയിച്ചവരാണ് ശംസുൽ ഉലമ ഉൾപ്പെടെയുള്ള നമ്മുടെ പൂർവ്വികർ. അന്വോന്യം വിദ്വേഷം ജനിപ്പിക്കുന്നതോ അവാസ്ഥമായ കാര്യങ്ങളോ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ സന്ദേശങ്ങൾ പൊതുജനങ്ങളിലെത്...
Gulf

തെന്നല സ്വദേശിയായ യുവാവ് ജിദ്ധയിൽ മരിച്ചു

റിയാദ് : തെന്നല സ്വദേശി ജിദ്ധയിൽ അന്തരിച്ചു. തെന്നല പഞ്ചായത്തിലെ കുറ്റിപ്പാല സ്വദേശി നെച്ചിയിൽ ഹംസയുടെ മകൻ മുഹമ്മദ്‌ ഷാഫി (37) ആണ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അവിടെത്തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഉമ്മ സക്കീന. ഭാര്യ താജനീസ.മക്കൾ.: മുഹമ്മദ് ഷിഫിൻ (4)ഹിനയ മെഹ്റിൻ (1).സഹോദരങ്ങൾ: സാദിഖ്അലി, റിൻഷാ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വാക് - ഇൻ - ഇന്റർവ്യൂ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ഓൺലൈൻ എജ്യുക്കേഷനിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിന് 26.03.2025 തീയതിയിലെ 44942/CDOE-C-ASST-1/2025/Admn നമ്പർ വിജ്ഞാപന പ്രകാരം ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വാക് - ഇൻ - ഇന്റർവ്യൂ യഥാക്രമം ഏപ്രിൽ 21, 22 തീയതികളിലേക്ക് മാറ്റി. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് അവശ്യ രേഖകളും സഹിതം രാവിലെ ഒൻപത് മണിക്ക് സർവകലാശാലാ ഭരണസിരാകേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.  പി.ആർ. 417/2025 ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യസ കേന്ദ്രത്തിന് കീഴിൽ 2019, 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടിയ (CBCSS) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെയും പ്രൈവറ്റ്...
Local news

തിരൂരങ്ങാടിയില്‍ വിവിധ ഇടങ്ങളില്‍ സീബ്രാലൈന്‍ മാറ്റിവരച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ വിവിധ ഇടങ്ങളില്‍ കാലപ്പഴക്കം കാരണം കാണാതായ സീബ്രാലൈനുകള്‍ മാറ്റിവരച്ചു. തിരൂരങ്ങാടി ഒ.യു.പി സ്‌കൂളിലേക്കുള്ള വഴിയിലും യത്തീംഖാന പള്ളിയുടെ മുന്‍പിലും മറ്റുമുള്ള സീബ്രാലൈനുകളാണ് മാറ്റിവരച്ചത്. തിരൂരങ്ങാടി ഒ.യു.പി സ്‌കൂളിലേക്കുള്ള വഴിയിലും യത്തീംഖാന പള്ളിയുടെ മുന്‍പിലും മറ്റുമുള്ള സീബ്ര ലൈനുകള്‍ കാലപ്പഴക്കം കാരണം കാണാതായതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായും അപകടങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടി ലൈനുകള്‍ മാറ്റിവരക്കുവാന്‍ വേണ്ടി തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി പൊതുമരാമത്ത് റോഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ പി ബിന്ദുനോട് പരാതി നല്‍കിയിരുന്നു. തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രട്ടക്ഷന്‍ സൊസൈറ്റിയുടെ ഭാരവാഹികളായ അബ്ദുല്‍ റഷീദ് ടീ ടീ, അബ്ദുല്‍ റഹീം പൂക്കത്ത് എന്നിവരാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ...
Local news

കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായയിൽ “ഫത്ഹേ മുബാറക്” പ്രവേശനോൽസവം നടത്തി

തിരൂരങ്ങാടി : സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന മദ്റസകളുടെ പഠനാരംഭത്തിൻ്റെ ഭാഗമായി കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായയിൽ "ഫത്ഹേ മുബാറക്" പ്രവേശനോൽസവം നടത്തി. സയ്യിദ് ഷാഹുൽ ഹമീദ് ജിഫ്‌രി തങ്ങൾ വിദ്യാർത്ഥികൾക്ക് വിദ്യാരംഭം കുറിച്ചു പ്രാർത്ഥനക്ക് നേതൃത്വം നൽകി. അക്ബർ രായിൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം മുസ്തഫ സുഹ്‌രിമൂന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. ബീരാൻ ഹാജി, സൈതു ഹാജി, ഹസൻ മുസ്ലിയാർ, അനസ് അഹ്‌സനി എന്നിവർ ആശംസകൾ അർപ്പിച്ചു. മദ്റസ സെക്രട്ടറി മൂസ സഖാഫി സ്വാഗതവും ബഷീർ സഅദി നന്ദിയും പറഞ്ഞു. ശേഷം വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ നൽകി....
Malappuram

ഹാപ്പി ഹവര്‍ ഓഫര്‍’ വില്‍പ്പനയുടെ പേരില്‍ കബളിപ്പിച്ചെന്ന പരാതി : മഞ്ചേരി സ്വദേശിക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മലപ്പുറം : 'ഹാപ്പി ഹവര്‍ ഓഫര്‍' വില്‍പ്പനയിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്ന പരാതിയില്‍ മഞ്ചേരി സ്വദേശിക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോകൃത കമ്മീഷന്റെ വിധി. മഞ്ചേരിയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കടക്കാണ് പിഴ ഈടാക്കിയത്. മഞ്ചേരി കരിക്കാട് സ്വദേശി ബാലകൃഷ്ണന്‍ കമ്മീഷനില്‍ നല്‍കിയ പരാതിയിലാണ് വിധി. 2024 ഒക്ടോബര്‍ ഒന്നിന് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്ന സമയത്താണ് ഉപഭോക്താവിനെ രണ്ടാം തീയതി മുതല്‍ ഓഫര്‍ വിലയില്‍ സാധനങ്ങള്‍ ലഭിക്കുമെന്ന് അറിയിച്ചത്. സാധനങ്ങളുടെ എംആര്‍പിയും വില്‍പ്പന വിലയും ഓഫര്‍ വിലയും കാണിക്കുന്ന ബ്രോഷറും പരാതിക്കാരന് നല്‍കിയിരുന്നു. ഇത് പ്രകാരം സാധനങ്ങള്‍ വാങ്ങി ബില്ലെഴുതുമ്പോള്‍ പച്ചക്കറിക്ക് മാത്രമാണ് ഓഫര്‍ വിലയെന്നും മറ്റുള്ളവയുടെ ഓഫര്‍ വില അതാത് സമയം പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അറിയിച്ചു. എന്നാല്‍ നോട്ടീസിലോ കട...
Malappuram

വീട്ടിലെ പ്രസവങ്ങള്‍ കുറ്റകൃത്യമല്ല, അതിന് അക്യൂപങ്ചര്‍ ചികിത്സയുമായി ബന്ധമില്ല ; ഇന്ത്യന്‍ അക്യൂപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്‍

മലപ്പുറം : ജില്ലയിലെ വീട്ടിലെ പ്രസവങ്ങള്‍ മഹാ അപരാധമായി പ്രചരിപ്പിച്ച് ജില്ലയേയും അംഗീകൃത ചികിത്സാ ശാസ്ത്രശാഖയായ അക്യൂപങ്ചറിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് ഇന്ത്യന്‍ അക്യൂപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്‍ (ഐ.എ.പി.എ). വീട്ടിലെ പ്രസവങ്ങള്‍ കുറ്റകൃത്യമോ നിയമപരമായി പാടില്ലാത്തതോ അല്ല. പഴയ കാലത്ത് നമ്മുടെ നാട്ടില്‍ പ്രസവങ്ങള്‍ വീട്ടില്‍ വന്ന് എടുത്തിരുന്നത് നഴ്സുമാരും നാട്ടിലെ വയറ്റാട്ടികളുമായിരുന്നു. അടുത്ത കാലത്താണ് എല്ലാ പ്രസവവും ആശുപത്രിയില്‍ വെച്ചുതന്നെ വേണമെന്ന് ആരോഗ്യവകുപ്പും അലോപ്പതി ഡോക്ടര്‍മാരും നിര്‍ബന്ധപൂര്‍വ്വം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. സാമ്പത്തിക ചൂഷണം മാത്രമായിരുന്നു ഈ പ്രചരണത്തിന് പിന്നില്‍. സിസേറിയനിലൂടെ ആശുപത്രികള്‍ വലിയ ചൂഷണമാണ് ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്. അത് ഏതൊരു സാധാരണക്കാരനും അറിയുന്ന നഗ്‌ന സത്യമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളന...
Malappuram

എല്ലാ കാലത്തും കറവപ്പശുവിനെ പോലെ ഉപയോഗിക്കുന്നു ; നിലമ്പൂരില്‍ മത്സരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ജില്ലാ നേതൃയോഗമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് മത്സരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ബി കുഞ്ഞാവു ഹാജി പറഞ്ഞു. എല്ലാ കാലത്തും കറവപ്പശുവിനെ പോലെ വ്യാപാരികളെ ഉപയോ?ഗിക്കുകയാണെന്നും ആരുടെ ഭാഗത്തുനിന്നും പരി?ഗണനയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുമുന്നണിയും കച്ചവടക്കാരെ മാറ്റി നിര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചത്. ഒരു സഹായവും ലഭിച്ചില്ല. മത്സരിച്ചുകൊണ്ട് കരുത്ത് തെളിയിക്കാനാണ് തീരുമാനമെന്നും യോജിച്ച സന്ദര്‍ഭമാണെന്നും പ്രസിഡന്റ് പറഞ്ഞു....
Gulf

വേൾഡ് മലയാളി ഫെഡറേഷൻ ചികിത്സാ സഹായം കൈമാറി

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ അർബുദം ബാധിച്ചു കിടപ്പിലായ പത്തനംതിട്ട സ്വദേശി യുവതിക്കുള്ള ചികിത്സാ സഹായം കൈമാറി. റിയാദിലെ സുലൈയിൽ അൽ മൻഹൽ ഇസ്തിറാഹിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ മൈമൂന അബ്ബാസ് സഹായം കൈമാറി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് നട ത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ധനസമാഹരണം നടത്തിയത്. വേൾഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ്‌ കൗൺസിൽ വിമൻസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ്, സൗദി നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റ് സുബി സജിൻ, റിയാദ് കൗൺസിൽ ട്രഷറർ അഞ്ജു ആനന്ദ്, കോർഡിനേറ്റർ കാർത്തിക അനീഷ്, ജോയിൻ സെക്രട്ടറി മിനുജ മുഹമ്മദ്, ബൈമി സുബിൻ എന്നിവർ നേതൃത്വം നൽകി. ശാരിക സുദീപ്, റിസ്‌വാന ഫൈസൽ, സൗമ്യ തോമസ്, ജീവ, അനു ബിബിൻ, സലീന, ലിയ, ഷാഹിന, ഹനാൻ അൻസാർ, കൃഷ്ണേന്തു, ബിൻസി, സാജിദ, ഷിംന, അനു രാജേഷ് എന്നിവർ സന്നിഹിതരായിരു...
Malappuram

ഇളനീര്‍ ലോഡ് എടുക്കാനായി പളനിയിലേക്ക് പോയ ലോറി അപകടത്തില്‍പ്പെട്ട് തിരൂര്‍ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു

പളനി : ഇളനീര്‍ ലോഡ് എടുക്കാനായി പളനിയിലേക്ക് പോയ ലോറി അപകടത്തില്‍പ്പെട്ട് തിരൂര്‍ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. തിരൂര്‍ പുതിയങ്ങാടി സ്വദേശി കിഴക്കെ വളപ്പില്‍ വീട്ടില്‍ ഗണേഷന്‍ ആണ് മരിച്ചത്. പളനിയില്‍ വച്ചാണ് അപകടം ഉണ്ടായത്. ടാങ്കര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം. മൃതദേഹം പളനിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു....
Local news

വള്ളിക്കുന്നില്‍ മധ്യവയസ്‌ക വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

വള്ളിക്കുന്ന് : മധ്യവയസ്‌കയെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി കൊലക്കുന്നത് ശ്രീനിധി (50) യെയാണ് വീട്ടില്‍ ബാത്റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുരങ്ങാടി താലൂക് ആശുപത്രിയില്‍ എത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി...
Malappuram

വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂര്‍ വിമാനത്താവളം ഉപരോധം ; സമരക്കാരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ്

മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റി- എസ്‌ഐഒ പ്രഖ്യാപിച്ച കരിപ്പൂര്‍ വിമാനത്താവളം ഉപരോധത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ്. കൊണ്ടോട്ടി ഡിവൈഎസ്പിയാണ് ഉത്തരവിറക്കിയത്. വാഹന ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൊണ്ടോട്ടി ഡിവൈ.എസ്പി മുന്നറിയിപ്പ് നല്‍കി. വിലക്ക് അറിയിച്ച് കൊണ്ടോട്ടി ഡിവൈ.എസ്പി ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് നോട്ടീസയച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന എയര്‍ പോര്‍ട്ട് ഉപരോധത്തിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ഉപരോധം സംഘടിപ്പിക്കുന്നത് പൊലീസിന്റെ അനുമതി കൂടാതെയാണെന്നും പ്രതിഷേധം മൂലം പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിനും തടസ്സം വരാനും സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പൊലീസ് ഉത്തരവില്‍ പറയുന്നു. അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെ കൊണ...
Malappuram

ലഹരി വിരുദ്ധ ക്യാമ്പയിൻ: ജില്ലാ കൺവെൻഷൻ നടന്നു

മലപ്പുറം : ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാംപയിൻ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാ കൺവെൻഷൻ കലക്ടറേറ്റ് കോൺഫ്രറൻസ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളലക്ടർ കെ ലത അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽ കുമാർ ലഹരി വിരുദ്ധ ക്യാംപയിൻ പോസ്റ്റർ പ്രകാശനം ചെയ്തു. ജില്ലാ യൂത്ത് കോർഡിനേറ്റർ ശ്യാം പ്രസാദ് കെ. ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. വി. ജയചന്ദ്രൻ, ബാസ്‌ക്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് കെ. മനോഹരകുമാർ, എം.എസ്.പി. അസിസ്റ്റന്റ് കമാൻഡന്റ് പി. ഹബീബു റഹിമാൻ, പ്രസ്സ് ക്ലബ് സെക്രട്ടറി വി.പി. നിസാർ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ പി.ബി ഷാജു, സ്പോർട്സ് ക...
National

വഖഫ് ഭേദഗതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി : പാര്‍ലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പിട്ട വഖഫ് ഭേദഗതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഇതു സംബന്ധിച്ചുള്ള വിജ്ഞാപനമിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ വൈകാതെ സര്‍ക്കാര്‍ രൂപികരിക്കും. ബില്ലിന്‍മേല്‍ ലോകസ്ഭയില്‍ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയും രാജ്യസഭയില്‍ 17 മണിക്കൂറും നീണ്ട ചര്‍ച്ചകളും നടന്നു. ലോക്‌സഭയില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ആകെ 520 പേരാണ് വോട്ട് ചെയ്തത്. രാജ്യസഭയിലെ വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്‍ എതിര്‍ത്തു. അതേസമയം വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. 16നാണ് വ...
National

അധ്യാപിക എറിഞ്ഞ വടി കണ്ണില്‍ കൊണ്ട് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടമായി ; 5 പേര്‍ക്കെതിരെ കേസ്

ബെംഗളൂരു : ക്ലാസ് മുറിയില്‍ വച്ച് അധ്യാപിക എറിഞ്ഞ വടി കണ്ണില്‍ തട്ടി ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ചിക്കബെല്ലാപുര ചിന്താമണി സര്‍ക്കാര്‍ സ്‌കൂളിലെ യശ്വന്ത് എന്ന വിദ്യാര്‍ഥിയുടെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. സംഭവത്തില്‍ അധ്യാപിക ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 6 നാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ബാട്ടഹള്ളി പൊലീസ് കേസെടുത്തത്. യശ്വന്തിനെ അച്ചടക്കത്തോടെയിരിക്കാൻ ആവശ്യപ്പെട്ടാണ് അധ്യാപിക കയ്യിലിരുന്ന വടി വച്ച് എറിഞ്ഞത്. ഇത് കുട്ടിയുടെ കണ്ണിൽ തറച്ച് കയറുകയായിരുന്നു. സംഭവ സമയത്ത് പരിക്കിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ കുട്ടി അസ്വസ്ഥത കാണിച്ചതോടെ രക്ഷിതാക്കൾ കുട്ടിയെ നേത്ര രോഗ വിദഗ്ധനെ കാണിക്കുകയായിരുന്നു. ചിന്താമണിയിലെ ക്ലിനിക്കിൽ നിന്നി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ  കുട്ടി...
Accident

ബെംഗളൂരിൽ ലോറി ബൈക്കിലിടിച്ച് തിരൂർ സ്വദേശി മരിച്ചു

ബെംഗളൂരു : ചരക്ക് ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരൂർ കാവഞ്ചേരി മംഗലം സ്വദേശി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ (23) ആണ് മരിച്ചത്. രണ്ട് മാസത്തോളമായി ബെംഗളൂരു ൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച അർദ്ധ രാത്രി സുഹൃത്തിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി തിരിച്ചു വരുന്ന വഴി മാരത്തള്ളി വർത്തൂർ റോഡ് പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു. തുടർന്ന് വൈദേഹി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് ബെംഗളൂരു കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് റജീന. സഹോദരങ്ങൾ അബൂബക്കർ റയ്യാൻ, ഫാത്തിമ സിയ. ഖബറടക്കം കാവഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ലൈബ്രറി സമയത്തിൽ മാറ്റം വിഷു / ഈസ്റ്റർ അവധി പ്രമാണിച്ച് കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ പ്രവർത്തന സമയം ഏപ്രിൽ 15, 16, 19 തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ആയിരിക്കുമെന്ന് സർവകലാശാലാ ലൈബ്രേറിയൻ അറിയിച്ചു. പി.ആർ. 412/2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം ഏഴാം സെമസ്റ്റർ ( 2004 സ്‌കീം - 2004 മുതൽ 2008 വരെ പ്രവേശനം ) ബി.ടെക്. ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പുനഃ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407478, ഇ - മെയിൽ ഐ.ഡി. : [email protected] . നാലാം സെമസ്റ്റർ ( SDE - CBCSS - 2019 പ്രവേശനം ) എം.എ. അറബിക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം. പി.ആർ. 413/2025 പുനർമൂല്യനി...
error: Content is protected !!