Monday, June 22

Blog

പ്രവാസികളുടെ കുട്ടികൾക്ക് പാസ്‌പോർട്ട് എടുക്കാൻ പുതിയ നിർദേശങ്ങൾ ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
Information

പ്രവാസികളുടെ കുട്ടികൾക്ക് പാസ്‌പോർട്ട് എടുക്കാൻ പുതിയ നിർദേശങ്ങൾ ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

കുട്ടികൾക്കുള്ള പാസ്പോർട്ട് അപേക്ഷകൾക്കായി പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ പോകാൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ ഈ കാര്യങ്ങൾ ഒന്നു മനസ്സിൽ സൂക്ഷിച്ചോളൂ. വിദേശത്തു മാതാപിതാക്കളുള്ള മൈനർ ആയവരുടെ (കുട്ടികളുടെ) അപേക്ഷാ ഫോമിനൊപ്പം മാതാവോ പിതാവോ വിദേശത്തു താമസിക്കുന്നു എന്നതിൻ്റെ രേഖകൾ കൂടി ഇനിമുതൽ ഹാജരാക്കണം. ഇതുവരെ കുട്ടിയുടെ ഒപ്പമെത്തുന്ന രക്ഷിതാവിന്റെ സാക്ഷ്യ പ്പെടുത്തൽ മാത്രമായിരുന്നു ആവശ്യം. വിദേശത്തുള്ള രക്ഷിതാവിൻ്റെ ലോങ് ടേം അല്ലെങ്കിൽ റസിഡന്റ് വിസ, ഡിപ്പാർച്ചർ അല്ലെങ്കിൽ ഇമിഗ്രേഷൻ സ്‌റ്റാംപ് എന്നിവയുടെ കോപ്പിയാണു ഹാജരാക്കേണ്ടത്. 2025 ഫെബ്രുവരി 3 മുതൽ ഈ മാർഗനിർദേശം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പുതിയ ഫോമിൽ കുറച്ചു ചോദ്യങ്ങളും അധികമായി ചേർത്തിട്ടുണ്ട്. മാർഗനിർദേശം ജനുവരി 20 മു തൽ പാസ്പോർട്ട് സേവയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിരുന്നു. ഇതു ശ്രദ്ധിക്കാതെ ഇന്നലെ പാസ്പോർട്ട് സേവാ ക...
Local news

കക്കാട് ജിഎംയുപി സ്‌കൂളില്‍ നക്ഷത്ര സന്ധ്യ വാന നിരീക്ഷണ ക്യാമ്പ് കൗതുകമായി

തിരൂരങ്ങാടി : കക്കാട് ജി.എം.യു.പി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബ് സംഘടിപ്പിച്ച നക്ഷത്ര സന്ധ്യ വാന നിരീക്ഷണ ക്യാമ്പ് കൗതുകമായി. നഗരസഭ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. പി.എം അസീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാരിസ് പെരിമ്പലം ക്ലാസ്സെടുത്തു, കെ മുഈനുല്‍ ഇസ്‌ലാം. എം.പ്രതാപ്. മാസ്റ്റര്‍, ടി.പി അബ്ദുസലാം മാസ്റ്റര്‍, എം ബാബുരാജ്, പി ജസീല. കെ. അശ്വതി. സി.രമ്യ. പി. സജി ടീച്ചര്‍, സാബിറ ഉള്ളാട്ടില്‍, ഒ.കെ മുഹമ്മദ് സാദിഖ്. സംസാരിച്ചു....
Kerala

കെ രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു

തൃശൂര്‍ : ആലത്തൂര്‍ എം.പിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുന്‍ മന്ത്രി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് തോന്നൂര്‍ക്കരയിലുള്ള വസതിയില്‍ വെച്ച് നടക്കും അല്‍പസമയം മുന്‍പ് കെ.രാധാകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മരണ വിവരം അറിയിച്ചത്. 'ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു' എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലായിരുന്ന കെ രാധാകൃഷ്ണന്‍ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. ഭര്‍ത്താവ്: പരേതനായ വടക്കേപറമ്പില്‍ കൊച്ചുണ്ണി. മറ്റു മക്കള്‍: രതി, രമണി, രമ, രജനി, രവി, പരേതരാ...
Local news

മമ്പുറം പാലിയേറ്റീവ് യൂണിറ്റിന് വിദ്യാര്‍ഥികളുടെ ഒന്നേ കാല്‍ ലക്ഷത്തിലധികം സ്‌നേഹം

എ ആര്‍ നഗര്‍ :പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഇരുമ്പുചോല എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ഒന്നേകാല്‍ ലക്ഷത്തിലധികം രൂപ കൈമാറി. 1,25,500 രൂപയാണ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചത്. തുക മമ്പുറം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഭാരവാഹികള്‍ക്ക് കൈമാറി. ചടങ്ങില്‍പിടിഎ പ്രസിഡണ്ട് റഷീദ് ചെമ്പകത്ത് അധ്യക്ഷത വഹിച്ചു. മമ്പുറം പാലിയേറ്റീവ് യൂണിറ്റ് ചെയര്‍മാന്‍ ബഷീര്‍ ചാലില്‍ കണ്‍വീനര്‍ റാഫി മാട്ടുമ്മല്‍ എന്നിവര്‍ക്ക് സ്‌കൂള്‍ ലീഡര്‍മാരായ മിസിയ, മിന്‍ഹാജ് എന്നിവര്‍ തുക കൈമാറി. ടി പി അബ്ദുല്‍ ഹഖ്, സി സുലൈഖ ,കെ കെ മിനി, പിടിഎ വൈസ് പ്രസിഡണ്ടുമാരായ അന്‍ദല്‍ കാവുങ്ങല്‍ മുനീര്‍ തലാപ്പില്‍, ഇസ്മായില്‍ തെങ്ങിലാന്‍ ഒ,സി അഷ്‌റഫ് ഖദീജ മംഗലശ്ശേരി അസ്മാബി എംപി ഉസ്മാന്‍ മമ്പുറം, കുഞ്ഞുമുഹമ്മദ് പള്ളീശ്ശേരി റഫീഖ് കൊളക്കാട്ടില്‍, വിടി സലാം എന്‍ കെ സുമതി തുടങ്ങിയവര്‍ പങ്കെടുത്തു. സീനിയര്‍ അധ്യാപ...
Kerala

കോഴിക്കോട് ബസ് അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവം; സ്വകാര്യ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കേസെടുത്ത് മെഡിക്കല്‍ കോളേജ് പൊലീസ്. കേസില്‍ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ജംഷീറിനെയാണ് കസ്റ്റഡിയിലെടുത്തത്. കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ നിന്നാണ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് അരയിടത്ത് പാലത്ത് വച്ച് ഇന്നലെയാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്ന് മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അലക്ഷ്യമായും അപകടം വരുത്തുവിധവും വാഹനം ഓടിച്ചെന്നാണ് കേസ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് സാനിഹ് ഇന്ന് മരിച്ചു. ബസിനു മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രാവിലെയാണ് മരണം. 50ല്‍ ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( PG - CBCSS - 2021 പ്രവേശനം മുതൽ ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. ഏപ്രിൽ 2025. വിദൂര വിഭാഗം എം.എ., എം.എസ് സി., എം.കോം. ( 2020, 2021 പ്രവേശനം ) ഏപ്രിൽ 2024, ( 2022 പ്രവേശനം മുതൽ ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് 10 മുതൽ ലഭ്യമാകും. പി.ആർ. 162/2025 പ്രാക്ടിക്കൽ പരീക്ഷ മൂന്നാം സെമസ്റ്റർ ( 2023 ബാച്ച് ) ബി.വോക്. ഫുഡ് സയൻസ് ( പഴശ്ശിരാജാ കോളേജ് - പുൽപ്പള്ളി, വയനാട് ), ബി.വോക്. ഇസ്ലാമിക് ഫിനാൻസ് ( ഇ.എം.ഇ.എ. കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് - കൊണ്ടോട്ടി ) നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി ആറിന് തുടങ്ങും. വിശദമായ സമയക്ര...
National

ഹൈദരലി ശിഹാബ് തങ്ങള്‍ – ഇ ആഹമ്മദ് അനുസ്മരണ സംഗമം നടത്തി

ഹൈദരാബാദ്: എ.ഐ.കെ.എം.സി.സി ഹൈദരാബാദ് ഘടകം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ - ഇ. അഹമ്മദ് എന്നിവരുടെ അനുസ്മരണ സംഗമം മഹതിപട്ടണം ഓഫീസില്‍ സംഘടിപ്പിച്ചു. എളിമയും ലാളിത്യവും നിറഞ്ഞ പ്രഗല്‍ഭനായ നേതൃത്വമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍, തന്റെ അന്ത്യശ്വാസം വരെ നഗരസഭ മുതല്‍ ഐക്യരാഷ്ട്രസഭ വരെ ഇന്ത്യന്‍ മുസല്‍മാന്റെ ആവേശമായിരുന്നു ഈ അഹമ്മദ് എന്നും യോഗം അഭിപ്രായപ്പെട്ടു. ഹൈദരാബാദ് കെഎംസിസിയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി ആരംഭിക്കുന്ന ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഇ. അഹമ്മദ് സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി (ഈച്ച്) എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. ഹൈദരാബാദ് ഘടകം പ്രസിഡണ്ട് ഇ.എം.എ റഹ്മാന്‍ ചാലിയം ആധ്യക്ഷം വഹിച്ച സംഗമം ജനറല്‍ സെക്രട്ടറി നൗഫല്‍ ചോലയില്‍ ഉദ്ഘാടനം ചെയ്തു, ഡോ. മുബശ്ശീര്‍ വാഫി, സിദ്ദീഖ് പുല്ലാര, ഹാരിസ് അമീന്‍, നിസാം പല്ലാര്‍, സാലിഹ് കാവനൂര്‍, ഷറഫുദ്ദീന്‍ തെന്നല എന്നിവര്‍ സംസാരിച്ചു. എക്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ അപേക്ഷ മൂന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എം.എഡ്. ജൂലൈ 2025, ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) എൽ.എൽ.എം. ജൂൺ 2025 - റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ മാർച്ച് മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് യഥാക്രമം 10, 11 തീയതികൾ മുതൽ ലഭ്യമാകും. പി.ആർ. 159/2025 പ്രാക്ടിക്കൽ പരീക്ഷ ഒന്നാം സെമസ്റ്റർ ( CBCSS ) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഏഴിന് നടക്കും. മൂന്നാം സെമസ്റ്റർ ബി.വോക്. ഓർഗാനിക് ഫാമിംഗ് (മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട്), ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി (സെന്റ് മേരീസ് കോളേജ് തൃശ്ശൂർ) നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി ആറ്, 10 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. പി.ആർ. 160/2025 പരീക്ഷാഫലം നാലാം സെമസ്റ്റർ എം.പി.എഡ്. ഏപ...
university

ബിരുദ പ്രോഗ്രാം നിയമാവലിക്ക് അംഗീകാരമേകി അക്കാദമിക് കൗണ്‍സില്‍

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ (ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം) നിയമാവലിക്ക് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. സര്‍വകലാശാല നടപ്പാക്കിയ നാലുവര്‍ഷ ബിരുദ പ്രോഗ്രാം (എഫ്.വൈ.യു.ജി.പി.) സംബന്ധിച്ച് സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയ വൈസ് ചാന്‍സലറുടെ നടപടിയും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവയുടെ നിയമാവലികളില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ അവ്യക്തകളും പിശകുകളും ഉടന്‍ പരിഹരിക്കുന്നതിന് വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കി. പരീക്ഷാ മൂല്യനിര്‍ണയത്തിന് അതത് വിഷയങ്ങള്‍ പഠിപ്പിക്കാത്ത അധ്യാപകരും ഉള്‍പ്പെടുന്നതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി. അധ്യാപകരുടെ വിവരങ്ങള്‍ കൃത്യമാക്കുന്നതിന് കോളേജ് പോര്‍ട്ടല്‍ യഥാസമയം പുതുക്കും. വയനാട്ടിലെ വൈത്തിരി ഓറിയന്റല്‍ സ്‌കൂള്‍ ഓ...
Malappuram

രണ്ട് വര്‍ഷമായി അപകടത്തില്‍പ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിച്ചില്ല : 10 ലക്ഷം നല്‍കാന്‍ നിര്‍ദേശിച്ച് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : അപകടത്തില്‍പെട്ട വാഹനത്തിന് രണ്ട് വര്‍ഷമായി ഇന്‍ഷൂറന്‍സ് അനുവദിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ലെന്ന പരാതിയില്‍ പരാതിക്കാരന് ഇന്‍ഷൂറന്‍സ് തുകയായി ഒന്‍പത് ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവായി. പന്തലൂര്‍ കടമ്പോട് സ്വദേശി ഷിബു നല്‍കിയ പരാതിയിലാണ് വിധി. ഷിബുവിന്റെ കാര്‍ 2022 മെയ് 30 നാണ് മഞ്ചേരിയില്‍ അപകടത്തില്‍പെട്ട് പൂര്‍ണ്ണമായി തകര്‍ന്നത്. അപകടം നടന്ന് രണ്ടാഴ്ചക്കകം വാഹനം വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് അനുവദിക്കാന്‍ തയ്യാറാകാത്തതിനാല്‍ വാഹനം റിപ്പെയര്‍ ചെയ്യാനായില്ല. ഒരു വര്‍ഷമായിട്ടും തുക അനുവദിക്കാതെ ഇരുന്നതിനാലാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. വാഹനം ഓടിക്കുമ്പോഴുള്ള നിയമങ്ങള്‍ പാലിച്ചിട്ടില്ലെന്നും മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നിലവിലുണ്ടെന്നും ഈ കേസില്‍ വിധി വന്നാല...
Kerala

ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി യുവാവ് മരിച്ചു

തിരുവനന്തപുരം: അരുവിക്കര മുണ്ടേലയില്‍ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല മാവുകോണം തടത്തരിക്കത്ത് പുത്തന്‍വീട്ടില്‍ സിന്ധു കുമാര്‍ എന്ന് വിളിക്കുന്ന അഭിലാഷ് ( 27 ) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഊഞ്ഞാലില്‍ കുരുങ്ങിയ നിലയില്‍ യുവാവിനെ വീട്ടുകാര്‍ കാണുന്നത്. ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങി മരണപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 11 മണിയോടെ സിന്ധു കുമാര്‍ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാളുടെ വീട്ടില്‍ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധു കുമാര്‍ കേബിള്‍ ടിവി ജീവനക്കാരനായിരുന്നു. അരുവിക്കര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസ് രജി...
Local news

സാഹിത്യ ശില്പശാലയും എംടി അനുസ്മരണവും നടത്തി

തിരൂരങ്ങാടി : ഇരുമ്പുചോല എയുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബെഡിങ് റൈറ്റേഴ്സ് സാഹിത്യ ശില്പശാലയും എംടി അനുസ്മരണവും നടത്തി. സീനിയർ അധ്യാപകൻ പി അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ എം ഹമീദ് അധ്യക്ഷത വഹിച്ചു. കെ കെ മിനി ലബീബ പി ഇ നൗഷാദ് കെ ടി മുസ്തഫ എന്നിവർ സംസാരിച്ചു. അധ്യാപക വിദ്യാർത്ഥികളായ ഷാക്കിറ ,റാഷിദ,ഫാസിൽ ,റിഫാ, നിദ ,തസ്ലീന ,റാഹില, ബുശിറിയ, തൻസിയ എന്നിവർ നേതൃത്വം നൽകി...
Obituary

വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നാംനാൾ 18 കാരി മരിച്ച നിലയിൽ; ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

മഞ്ചേരി: വിവാഹ നിശ്ചയം കഴിഞ്ഞു മൂന്നാം നാൾ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാരക്കുന്ന് ആമയൂർ റോഡിൽ പുതിയത്ത് പരേതനായ ഷെർഷ സിനിവാറിന്റെ (ഇബ്നു) മകൾ ഷൈമ സിനിവാർ (18) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച യാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. നിക്കാഹ് നടത്താനുള്ള ഒരുക്കത്തിനിടെയാണ് മരണം. പെണ്‍കുട്ടിക്ക് താത്പര്യമില്ലാത്ത ചടങ്ങാണ് വീട്ടുകാര്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഷൈമയുടെ ആണ്‍സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് വര്‍ഷം മുമ്ബ് പിതാവ് ഹൃദയാഘാതം കാരണം മരണപ്പെട്ടിരുന്നു.പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മേൽക്കൂരയിലെ ഓപ്പൺ ടെറസ്സിന്റെ ഇരുമ്പ് കഴുക്കോലിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. തിങ്കളാഴ്ച വൈകുന്നേരം 5.45 നാണ് കണ്ടത്. അതിനിടെ പെണ്കുട്ടിയുടെ ആണ് സുഹൃത്തിനെ ആത്‍മഹത്യ ക്ക് ശ്രമിച്ച നില...
Local news

കൊളപ്പുറത്ത് നാളെ ഗതാഗത നിയന്ത്രണം

തിരൂരങ്ങാടി : കനത്ത പൊടി കാരണം സ്ക്കൂൾ കുട്ടികൾക്കും വഴി നട യാത്രക്കാർക്കും പ്രദേശത്തെ വീട്ടുകാർക്കും പ്രയാസം നേരിടുന്ന ഘട്ടത്തിൽ KNRC യുമായി റഫീഖ് തലപ്പൻ, നാസർ മലയിൽ, ഹമീദ് ചാലിൽ, ഷംഷീർ PT, ഷറഫു C , അൻവർ T.P എന്നിവർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ റോഡ് നന്നാക്കാൻ ധാരണയാവുകയും നാളെ കൊളപ്പുറം മുതൽ താഴെ കൊളപ്പുറം, തിരൂരങ്ങാടി,സർവ്വീസ് റോഡ് ഭാഗം നാളെ (4/2/205) രാവിലെ 10.30 മുതൽ ഉച്ചക്ക് 2 മണി വരെ വൺവെ യായിരിക്കുമെന്ന് സമരസമിതി കൺവീനർ നാസർ മലയിൽ അറിയിച്ചു. കൊളപ്പുറം വഴി തിരൂരങ്ങാടിയിലെക്ക് പോകേണ്ട വാഹനങ്ങൾ കൂരിയാട് വഴി പോകേണ്ടതാണ്....
Kerala

മാനസിക വൈകല്യമുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് : മാനസിക വൈകല്യമുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ തെക്കേക്കണ്ടി മീത്തല്‍ സൈതലവി (75) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ; വാക് - ഇൻ - ഇന്റർവ്യൂ കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈന് കീഴിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ഫണ്ട് ചെയ്യുന്ന പ്രോജക്ടിലേക്ക് - റിസർച്ച് അസിസ്റ്റന്റ് ( പാർട്ട് ടൈം / ഫുൾ ടൈം ), ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ( ഫുൾ ടൈം ) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനു ള്ള വാക് - ഇൻ - ഇന്റർവ്യൂ ഫെബ്രുവരി 17-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. ഒരു വർഷമാണ് കാലാവധി. ഓരോ ഒഴിവ് വീതമാണുള്ളത്. ഫിസിക്കൽ എജ്യൂക്കേഷനിലോ മറ്റേതെങ്കിലും സോഷ്യൻ സയൻസ് വിഷയങ്ങളിലോ ഉള്ള (മിനിമം 55 %) പി.ജി. ഇരു തസ്തികകൾക്കും ആവശ്യമാണ്. റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നെറ്റ് / എം.ഫിൽ. / പി.എച്ച്.ഡി. യോഗ്യതയും വേണം. താത്പര്യമുള്ളവർക്ക് ബയോഡാറ്റയും ഫോൺ നമ്പറും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോജക്ട് കോ - ഓർഡിനേറ്റർക്...
university

ഫ്രോണ്ടിയേഴ്‌സ് ഇൻ കെമിക്കൽ സയൻസ് ദേശീയ സെമിനാർ

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പ് ‘ഫ്രോണ്ടിയേഴ്‌സ് ഇൻ കെമിക്കൽ സയൻസ് 2025’ ദേശീയ സെമിനാറിന് തുടക്കമായി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. രാജീവ് എസ്. മേനോൻ അധ്യക്ഷത വഹിച്ചു. സ്‌പെയിനിലെ പോളിടെക്നിക് യൂണിവേഴ്സിറ്റി ഓഫ് കാർതജനയിലെ പ്രൊഫസർ ഡോ. ടോറിബിയോ ഫെർണാണ്ടസ് ഒട്ടേറോ മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നൻ, സയൻസ് ഡീൻ ഡോ. സി.സി. ഹരിലാൽ, ഐ.സി.ടി. മുംബൈയിലെ ഐ.സി.എം.ആർ. എമിരിറ്റസ് സയന്റിസ്റ്റ് പ്രൊഫസർ നിഷിഗന്ധ നായിക്, കേരള കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ എ. ശക്തിവേൽ, ഡോ. റോയ്‌മോൻ ജോസഫ് എന്നിവർ സംസാരിച്ചു. ഡോ. എ.ഐ. യഹിയ, ഡോ. വേണുഗോപാലൻ പാലോത്, ഡോ. എൻ.കെ. രേണുക, തുടങ്ങിയവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു. ഫെബ്രുവരി അഞ്ചിനാണ് സെമിനാർ സമാപനം....
Local news

നിര്‍മാണ തൊഴിലാളികളുടെ തടഞ്ഞു വെച്ച ആനുകൂല്ല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം : കൃഷ്ണന്‍കോട്ടുമല

തിരൂരങ്ങാടി: കഴിഞ്ഞ പതിനൊന്ന് മാസമായി അകാരണമായി തടഞ്ഞുവെച്ച കെട്ടിട നിര്‍മാണ തൊഴിലാളികളുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്ല്യങ്ങള്‍ കുടുശ്ശിക സഹിതം വിതരണ ചെയ്യണമെന്ന് കേരള നിര്‍മാണ തൊഴിലാളി ആന്റ് മണല്‍തൊഴിലാളി യൂണിയന്‍ എച്ച്.എം.എസ് സംസ്ഥാന പ്രസിഡണ്ട് കൃഷ്ണന്‍ കോട്ടുമല ആവശ്യപ്പെട്ടു. കേരള നിര്‍മാണ തൊഴിലാളി ആന്റ് മണല്‍ തൊഴിലാളി യൂണിയന്‍ എച്ച്.എം.എസ് മലപ്പുറം ജില്ലാ സമ്മേളനം ചെമ്മാട് ടി.കെ പ്ലാസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി പി. അബ്ദുള്‍ഗഫൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാസുകാരയില്‍, കെ.നാസറലി, രമണി ഗംഗാധരന്‍, എം.പി ജയശ്രീ,കെ.ഗംഗാധരന്‍, എം.ബി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി പി.രവീന്ദ്രന്‍ പ്രസിഡണ്ട്, പി.അബ്ദുള്‍ ഗഫൂര്‍ സെക്രട്ടറി,ഗംഗാധര്‍ ചേളാരി ട്രഷറര്‍ ഉള്‍പ്പ...
Local news

36 വര്‍ഷം വിദ്യപകര്‍ന്നു നല്‍കി വിരമിച്ച അധ്യാപികയെ ആദരിച്ച് ജെആര്‍സി

പെരുമണ്ണ : 36 വര്‍ഷം വിദ്യപകര്‍ന്നു നല്‍കി വിരമിച്ച അധ്യാപികയെ ജൂനിയര്‍ റെഡ് ക്രോസ് ആദരിച്ചു. എ.എം.എല്‍.പി സ്‌കൂള്‍ പെരുമണ്ണയില്‍ നിന്നും 36 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച സി. ഖദീജ ടീച്ചറെ ആണ് ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് ഉപഹാരം നല്‍കി ആദരിച്ചത്. ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ അസൈനാര്‍ എടരിക്കോട്, ശിഹാബുദ്ദീന്‍ കാവപ്പുര, കാഡറ്റുകളായ ശഹന, അനുശ്രീ, ഫസീഹ്, സഫ് വാന്‍ പി.ടി എ പ്രസിഡന്റ് ഇബ്രാഹിം കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പൊതുവത്ത് ഫാത്തിമ, മുസ്ഥഫ കളത്തിങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു....
Kerala

കോഴിക്കോട് സ്വിഗ്ഗി ഡെലിവറി ബോയ് റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

കോഴിക്കോട് : സ്വിഗ്ഗി ഡെലിവറി ബോയ് റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍. ഉമ്മളത്തൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്ന വേളയില്‍ ഏതെങ്കിലും വാഹനം ഇടിച്ച് തെറിച്ച് വീണതാണോ എന്ന് സംശയം. കുഴിക്ക് ചുറ്റും ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബൈക്ക് വീണുകിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം അറിയിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്. പ്രദേശത്ത് ഡിവൈഡര്‍ ഇല്ലാത്തതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് പ്രദേശവാസികളായ ഓട്ടോ ഡ്രൈവര്‍മാര്‍ അറിയിച്ചു. രാത്രി വെളിച്ചമില്ലാത്ത പ്രദേശമാണിത്. ഈ സ്ഥലത്ത് ഇതിന് മുമ്പും അപകടം നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങള...
Kerala

തട്ടുകടയിലെ സംഘര്‍ഷത്തിനിടെ ആക്രമിയുടെ മര്‍ദനമേറ്റ് പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം ; സംഭവം ഡ്യൂട്ട് കഴിഞ്ഞ് മടങ്ങിപോകവെ

കോട്ടയം : കോട്ടയം ഏറ്റുമാനൂരില്‍ തട്ടുകടയിലെ സംഘര്‍ഷത്തിനിടെ ആക്രമിയുടെ മര്‍ദനമേറ്റ് പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമിയുടെ മര്‍ദനത്തെ തുടര്‍ന്നു നിലത്ത് വീണ ശ്യമിന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ഡ്യൂട്ട് കഴിഞ്ഞ് മടങ്ങിപോകവെയായിരുന്നു സംഭവം. ഇന്നലെ രാത്രിയില്‍ ഏറ്റുമാനൂരില്‍ ഒരു തട്ടുകടയിലാണ് നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജ് അക്രമം നടത്തിയത്. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയില്‍ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനോട് ശ്യാം എത്തിയെന്നും, പ്രശ്‌നം ഉണ്ടാക്കിയാല്‍ അകത്ത് കിടക്കുമെന്നും പറഞ്ഞു. ഇതു കേട്ട് ക്ഷുഭിതനായ പ്രതി ശ്യാമിനു നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശ്യാം വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചതും പ്...
Local news

ചുഴലി റോഡിലെ യാത്ര ക്ലേശത്തിന് പരിഹാരമായി

മുന്നിയൂർ: കുന്നത്ത് പറമ്പ് ചുഴലി റോഡ് ഡ്രൈനേജും റോഡ് സൈഡ് കോൺഗ്രീറ്റും പതിനാലാം വാർഡ് മെമ്പർ എൻ എം റഫീഖിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ എം സുഹറാബി ഉദ്ഘാടനം നിർവ്വഹിച്ചു.കുന്നത്ത് പറമ്പ് ചുഴലി റോഡിൽ മഴക്കാലത്തു വെള്ളം കെട്ടി നിൽക്കുന്നത് കാരണം കാൽ നട യാത്രക്കാർക്കും ആ പ്രദേശത്തുകാരുടെ കിണറിലേക്ക് ചെളി വെള്ളം വന്ന് കുടി വെള്ളത്തിനു വരെ പ്രയാസം നേരിട്ടതിനും ഇതോട് കൂടി പരിഹാരം കാണാൻ സാധിക്കുംഈ പ്രദേശത്തുകാർക്ക് പതിനാലാം വാർഡ് മെമ്പർ കൊടുത്ത വാഗ്ദാനം കൂടിയാണ് ഇവിടെ നിറവേറ്റപ്പെട്ടത്. ഒൻപത് ലക്ഷം രൂപ ചിലവഴിച്ചാണ് ഡ്രൈനജും റോഡ് സൈഡ് കോൺഗ്രീറ്റും പദ്ധതി പൂർത്തീകരിച്ചത്. ചടങ്ങിൽ ബ്ലോക്ക് സ്റ്റാന്റിൻ കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമന്മാരായ മുനീർ മാസ്റ്റർ, ജാസ്മിൻ മുനീർ,അക്ബറലി മാസ്റ്റർ, സിപി മുഹമ്മദ്, അബ്ദു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു സിദ്ധീക്ക് ...
Obituary

ചരമം: അമ്മുക്കുട്ടി കുണ്ടൂർ

https://chat.whatsapp.com/LiV3sjXx11wDDFDeJ3Ba8o കുണ്ടൂർ അത്താണിക്കൽ സ്വദേശി തയ്യിൽ അമ്മുക്കുട്ടി (66) അന്തരിച്ചു. 16 വർഷം ചെറുമുക്ക് അങ്കണവാടിയിൽ വർക്കറായിരുന്നു. വേങ്ങര പഞ്ചായത്ത് സ്വീപ്പറായി വിരമിച്ചു.ഭർത്താവ്: കൊല്ലഞ്ചേരി പടിക്കൽ വേലായുധൻ എന്ന അയ്യപ്പൻകുട്ടി (സിപിഎം അത്താണി ബ്രാഞ്ചംഗം). മക്കൾ: അനുപമ, ആൻസി, അമൃത, അമൽ. മരുമക്കൾ: ശിവദാസൻ, സതീശൻ, അഭിജിത്ത്.സംസ്കാരം തിങ്കൾ രാവിലെ 8ന് ചിറമംഗലം കെട്ടുങ്ങൽ പൊതുശ്മശാനത്തിൽ...
Crime

രാമനാട്ടുകരയിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; കൊല ലൈംഗിക അതിക്രത്തെ തുടർന്ന്

കോഴിക്കോട് : രാമനാട്ടുകരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്.ഷിബിൻ സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചതാണ് അയാളെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതി വൈദ്യരങ്ങാടി സ്വദേശി ഇജാസ് മൊഴി നല്‍കി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ച്‌ ഷിബിനും ഇജാസും മദ്യപിച്ചിരുന്നു. ഇതിനിടെ ഷിബിൻ, ഇജാസിനെ സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചു. നിർബന്ധത്തിന് വഴങ്ങില്ലെന്ന് കണ്ടതോടെ ഷിബിൻ ഉപദ്രവിച്ചെന്നും തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ഇജാസ് പോലീസിന് നല്‍കിയ മൊഴി. അതേസമയം, ഇജാസിന്റെ മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഷിബിൻ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തുകയും കല്ല് മുഖത്തിടുകയും ചെയ്തിരുന്നു എന്നു പോലീസ് പറഞ്ഞു. രാമനാട്ടുകര ഫ്ളൈഓവർ ജങ്ഷന് സമീപം ഒഴിഞ്ഞ പറമ്ബിലാണ് ഞായറാഴ്ച രാവിലെയോടെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെ...
Kerala

മദ്രസ അധ്യാപക ക്ഷേമനിധി പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷമാക്കി ഉയർത്തും- മന്ത്രി വി അബ്ദുറഹിമാൻ

തിരൂർ : കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ വഴി നൽകുന്ന പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷം രൂപയാക്കി വർധിപ്പിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ്- ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ പറഞ്ഞു. തിരൂർ സംഗമം റസിഡൻസി ഓഡിറ്റോറിയത്തിൽ ക്ഷേമനിധി സംസ്ഥാനതല അംഗത്വ ക്യാമ്പയിനും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ രണ്ടര ലക്ഷം രൂപയാണ് വായ്പയായി നൽകുന്നത്. മൂന്ന് സെന്റ് സ്ഥലമെങ്കിലും ഉള്ള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് 84 ഗഡുക്കളായി തിരിച്ചടയ്ക്കാം. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ്റെ സഹകരണത്തോടെ മദ്രസ അധ്യാപകർക്ക് പലിശരഹിത സ്വയംതൊഴിൽ വായ്പയും നൽകുമെന്ന് മന്ത്രി പറഞ്ഞു. കുറുക്കോളി മൊയ്തീൻ എം എൽ എ ചടങ്ങിൽ അധ്യക്ഷനായി. ക്ഷേമനിധി ചെയർമാൻ കാരാട്ട് റസാഖ് ആമുഖ പ്രഭാഷണം നടത്തി. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ പി. ട...
Obituary

വളർത്തുമൃഗങ്ങളിൽ നിന്ന് പകരുന്ന അപൂർവ രോഗം: കോട്ടക്കലിൽ എട്ടുവയസ്സുകാരി മരിച്ചു

തിളപ്പിക്കാതെ പാൽ കുടിക്കുന്നതിലൂടെ രോഗം പടരും കോട്ടയ്ക്കൽ: വളർത്തുമൃഗങ്ങളിൽനിന്ന് പകരുന്ന അപൂർവ രോഗമായ ബ്രൂസെല്ലോസിസ് ബാധിച്ച് എട്ടുവയസ്സുകാരി ഒരു പെൺകുട്ടി മരിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരനായ കോട്ടക്കൽ പാലപ്പുറ ഇടത്തര മുഹമ്മദ് ഷരീഫിന്റെയും സക്കീനയുടെയും മകൾ ഷെസ ഫാത്തിമ ആണ് മരിച്ചത്. കോട്ടയ്ക്കൽ ജി.എം.യു.പി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. രണ്ട് മാസമായി വിട്ടുമാറാത്ത പനിയെ തുടർന്ന് ഷസയെ കോട്ടയ്ക്കലിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ വിഫലമായി. വളർത്തുമൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസെല്ലോസിസ് രോഗമണിതെന്നു മെഡിക്കൽ വിദഗ്ധർ പറഞ്ഞു. പശു, എരുമ, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളുടെ പാൽ തിളപ്പിക്കാതെ കുടിക്കുന്നതിലൂടെ ഈ രോഗം പകരുന്നതായി വിദഗ്ധർ പറഞ്ഞു....
Other

സമസ്ത സൃഷ്ടിച്ചത് ധാർമിക ബോധമുള്ള വിദ്യാസമ്പന്നരെ: മന്ത്രി വി. അബ്ദുറഹ്മാൻ

തിരൂർ: കേരളം വിദ്യാഭ്യാസരംഗത്ത് വൻ മുന്നേറ്റം നടത്തിയപ്പോൾ  ഉന്നത വിദ്യാഭ്യാസ രംഗത്ത് ധാർമിക ബോധമുള്ളവരെ  സൃഷ്ടിക്കുക എന്ന  ഒരു വലിയ ഉത്തരവാദിത്തമാണ്  സമസ്ത നടത്തിയതെന്ന്  ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പ്രസ്താവിച്ചു. തിരൂർ നൂർ ലൈക്കിൽ വെച്ച് നടന്ന അസ്മി ലിറ്റിൽ സ്കോളർ ദേശീയ ഗ്രാൻഡ്ഫിനാലെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ്  സ്കൂൾ തലം    മുതൽ തന്നെ ഡിജിറ്റൽ,ജി കെ ആൻഡ് കറന്റ് അഫേഴ്സ്, ക്രിയേറ്റിവിറ്റി, ലീഡർഷിപ്പ് ഈ നാല് ഏരിയകളിൽ നിന്ന്  ഇഷ്ടമുള്ള ഏരിയയിൽ കുട്ടിക്ക് മത്സരിക്കാൻ അവസരം നൽകുന്നു. പഠനത്തിൽ ബുദ്ധിമതികളായ കുട്ടികളെ മാത്രം മത്സര പരീക്ഷയിൽ പങ്കെടുപ്പിക്കും എന്ന നാളിതുവരെ സ്കൂളുകൾ അവലംബിച്ചു പോരുന്ന മത്സര  രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് ഇത്തവണത്തെ ലിറ്റിൽ സ...
Job

താലൂക്ക് ആശുപത്രി യിൽ ജോലി ഒഴിവുകൾ

തിരൂരങ്ങാടി: താലൂക്ക്ആശുപത്രിയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമത്തിനായി അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 03/02/2025 തിങ്കളാഴ്ച ഉച്ചക്ക് 02.30 മണിക്കു മുമ്പായിആശുപത്രി ഓഫീസിൽ അസ്സൽ രേഖകൾ (പകർപ്പുകൾ സഹിതം) സഹിതം രജിസ്ട്രേഷൻ പൂർത്തീകരിച്ച് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് നേരിട്ട് ഹാജർ ആകേണ്ടതാണ്. ഹോസ്പിറ്റൽ ക്വാളിറ്റി ഓഫീസർ - യോഗ്യത : MBA Hospital Administration/MHA പാസായവർ. നഴ്സിങ് അസിസ്റ്റൻറ് ഗ്രേഡ് -2 യോഗ്യത : ഗവ: അംഗീകൃത ANM കോഴ്സ് പാസായവർ (റിട്ടയേഡ് നഴ്സിങ്ങ് അസിസ്റ്റൻറ്/JPHN എന്നിവർക്ക് മുൻഗണന) ഡയാലിസിസ് ടെക്നിഷ്യൻ ട്രെയ്നീസ് -യോഗ്യത : ഗവ. അംഗീകൃത ഡയിലിസിസ് ടെക്നിഷ്യൻ ഡിപ്ളോമ. ഹോസ്പിറ്റൽ അറ്റൻഡൻറ് ഗ്രേഡ് -2 - യോഗ്യത : 10 ക്ലാസ് പാസായിരിക്കണം....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വൈവ / പ്രാക്ടിക്കൽ പരീക്ഷ എൽ.എൽ.ബി. ( അഞ്ച് വർഷം & മൂന്ന് വർഷം - 2000 സ്‌കീം - 2000 മുതൽ 2007 വരെ പ്രവേശനം ) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ / പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 18-ന് നടക്കും. കേന്ദ്രം : ഗവ. ലോ കോളേജ് കോഴിക്കോട്. മൂന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. പി.ആർ. 150/2025 പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധനാ അപേക്ഷ ഒന്നാം സെമസ്റ്റർ ( 2024 പ്രവേശനം ) നാലു വർഷ ബിരുദ പ്രോഗ്രാം ( FYUGP ) നവംബർ 2024 റഗുലർ പരീക്ഷയുടെ പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി അഞ്ചു വരേയ്ക്ക് നീട്ടി. പി.ആർ. 151/2025 പരീക്ഷാഫലം മൂന്നാം സെമസ്റ്റർ ( CBCSS - UG - 2019 പ്രവേശനം മുതൽ ) ബി.എ., അഫ്സൽ - ഉൽ - ഉലമ, ബി.എസ്.ഡബ്ല്യൂ., ബി.വി.സി., ബി.എഫ്.ട...
Kerala

കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച ബജറ്റ് ; പ്രതിഷേധാര്‍ഹം : മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ബജറ്റില്‍ ഒന്നും തന്നെ വയനാടിനായി അനുവദിച്ചില്ല. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല എന്ന് മാത്രമല്ല വന്‍കിട പദ്ധതികള്‍ ഒന്നും തന്നെയില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മ്മാണശാല തുടങ്ങിയ കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും...
error: Content is protected !!