
എ ആര്‍ നഗര്‍ : അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെ ബ്ലിസ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ ആഗസ്റ്റ് 12 മുതല്‍ 16 വരെ വിപുലമായ പരിപാടികളോട് കൂടി ബഡ്‌സ് വാരാചരണം ആഘോഷിച്ചു. ബഡ്‌സ് വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് നിര്‍വഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലൈല പുല്ലൂണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലിസ് സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍. മുര്‍ഷിദ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശൈലജ പുനത്തില്‍, ഭരണസമിതി മെമ്പര്‍മാര്‍, ബഡ്‌സ് വികസന മാനേജ്‌മെന്റ അംഗമായ ബഷീര്‍ മമ്പുറം, കുടുംബശ്രീ സിഡിഎസ് മീര, മറ്റു കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്‌കൂളിലെ രക്ഷിതാക്കള്‍. പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരുമ എന്ന പേരില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിന് മോട്ടിവേറ്റര്‍ റഹീം കുയിപ്പുറം നേതൃത്വം വഹിച്ചു.
രാജ്യത്തിന്റെ 79 – മത് സ്വാതന്ത്ര്യദിനാഘോഷം ബ്ലിസ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളും കുഴിചെന അങ്കണവാടിയും സംയുക്തമായി നടത്തി. ബഡ്‌സ് വാരാചരണത്തിന്റെ ഭാഗമായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനും തിരൂരങ്ങാടി പോലീസ് സ്റ്റേഷനും വിദ്യാര്‍ത്ഥികള്‍സന്ദര്‍ശിച്ചു.