Friday, July 18

Kerala

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് ലൈംഗിക അതിക്രമം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
Kerala, Local news, Malappuram, Other

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് ലൈംഗിക അതിക്രമം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെക്ഷന്‍ ഓഫീസര്‍ അറസ്റ്റില്‍. അങ്കമാലി വേങ്ങൂര്‍ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. തൃശൂര്‍ - കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. മലപ്പുറം കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോഴാണ് പ്രതിയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ തൃശൂര്‍ പെരുമ്പിലാവില്‍ നിന്നാണ് 28 കാരിയായ യുവതി ബസില്‍ കയറിയത്. തുടര്‍ന്ന് രണ്ട് തവണ ഇയാള്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. അതില്‍ നിന്നെല്ലാം യുവതി ഒഴിഞ്ഞു മാറിയെങഅകിലും മൂന്നാം തവണയും ഇയാള്‍ െൈലംഗികാതിക്രമത്തിന് ശ്രമിച്ചപ്പോള്‍ യുവതി ബഹളമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ജീവനക്കാരോട് പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. ഒടുവില്‍ കു...
Kerala, Other

സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ച് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: അയ്മനം കരീമഠത്തില്‍ സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ച് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാഴപറമ്പില്‍ രതീഷ്-രേഷ്മ ദമ്പതികളുടെ മകള്‍ അനശ്വരയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ അമ്മയോടൊപ്പം സ്‌കൂളിലേക്ക് പോയ ഏഴാം ക്ലാസുകാരിയായ അനശ്വരയാണ് വെള്ളത്തിലേക്ക് തെറിച്ചുവീണത്. അയ്മനം കരിമഠം പെണ്ണാര്‍ത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് ആണ് അപകടം നടന്നത്. വീട്ടില്‍ നിന്ന് ബോട്ട് ജെട്ടിയിലേക്ക് വള്ളത്തില്‍ വരുമ്പോള്‍ സര്‍വിസ് ' ബോട്ട് വള്ളത്തില്‍ ഇടിച്ചാണ് അപകടം നടന്നത്. അമ്മയോടൊപ്പം വള്ളത്തില്‍ കൂടെയുണ്ടായിരുന്ന ഇളയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു....
Kerala, Other

സിനിമ-സീരിയല്‍ താരം രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: മലയാളം സിനിമ-സീരിയല്‍ താരം രഞ്ജുഷ മേനോനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഫ്‌ലാറ്റിലാണ് രഞ്ജുഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറേ കാലമായി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ശ്രീകാര്യത്ത് വാടകയ്ക് താമസിച്ചുവരികയായിരുന്നു. മരണകാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി, ആനന്ദരാഗം, വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങി നിരവധി സീരിയലുകളിലും നിലവില്‍ സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന സീരിയലുകളും പ്രധാന വേഷത്തില്‍ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട്, വണ്‍വേ ടിക്കറ്റ്, ക്ലാസ്‌മേറ്റ്‌സ്, സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമ...
Kerala, Other

സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ചു ; വിദ്യാര്‍ത്ഥിനിയെ കാണാതായി, തെരച്ചില്‍ തുടരുന്നു

കോട്ടയം: സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ച് അമ്മയോടൊപ്പം സ്‌കൂളിലേക്ക് പോയ ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ കാണാതായി. അയ്മനം കരിമഠം പെണ്ണാര്‍ത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് ആണ് അപകടം. വാഴപറമ്പില്‍ രതീഷ്-രേഷ്മ ദമ്പതികളുടെ മകള്‍ അനശ്വരയെയാണ് കാണാതായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വീട്ടില്‍ നിന്ന് ബോട്ട് ജെട്ടിയിലേക്ക് വള്ളത്തില്‍ വരുമ്പോള്‍ സര്‍വിസ് ബോട്ട് വള്ളത്തില്‍ ഇടിക്കുകയായിരുന്നു. അമ്മയോടൊപ്പം വള്ളത്തില്‍ കൂടെയുണ്ടായിരുന്ന ഇളയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്....
Kerala, Other

കളമശ്ശേരി സ്‌ഫോടനം ; ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് കൊച്ചിയിലെ വീട്ടില്‍ വച്ച്, പഠിച്ചത് യൂട്യൂബ് നോക്കി, കൃത്യം നടത്തിയത് ഒറ്റക്ക്

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ കീഴടങ്ങിയ ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയിലെ തമ്മനത്തെ വീട്ടില്‍ വച്ച് തന്നെയാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ്. സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയില്‍ ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയില്‍ വച്ചാണ് ബോംബ് നിര്‍മിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്. യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും. ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പൊ...
Kerala, Other

ഉത്രവധക്കേസ് ; സൂരജിന് സ്ത്രീധന പീഡനക്കേസില്‍ ജാമ്യം

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിന് സ്ത്രീധന പീഡനക്കേസില്‍ ജാമ്യം ലഭിച്ചു. പുനലൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ആശ മറിയം മാത്യൂസാണ് സൂരജിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയിലുള്ള സൂരജിന് സ്ത്രീധന പീഡന കേസിലെ ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയില്ല. ഈ കേസില്‍ രണ്ടാം പ്രതി സൂരജിന്റെ പിതാവ് സുരേന്ദ്ര പണിക്കര്‍, മൂന്നാം പ്രതി മാതാവ് രേണുക, നാലാം പ്രതി സഹോദരി സൂര്യ എന്നിവര്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഉത്രയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സ്വത്ത് കൈക്കലാക്കാനാണ് അഞ്ചല്‍ സ്വദേശിനിയായ ഭാര്യ ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചുകൊന്നത്. കേസില്‍ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേ...
Kerala, Other

ബസ് ചാര്‍ജ് കുറവെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ ഇറക്കിവിട്ടതായി പരാതി

തൃശൂര്‍: ബസ് ചാര്‍ജ് കുറവെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കിവിട്ടതായി പരാതി. പഴമ്പാലക്കോട് എസ്.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് ദുരനുഭവമുണ്ടായത്. തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു വിദ്യാര്‍ഥിനിക്ക് പോകേണ്ടിയിരുന്നത്. കുട്ടിയുടെ കൈവശം രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. ഇത് വാങ്ങിയശേഷം വീടിന് രണ്ടു കിലോമീറ്റര്‍ മുന്നിലുള്ള സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ബാലാവകാശ കമ്മീഷനോട് അന്വേഷണത്തിന് ഉത്തരവിട്ടു. നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു വിദ്യാര്‍ഥിനിക്ക് പോകേണ്ടിയിരുന്നത്. സാധാരണ കുട്ടി സ്‌കൂള്‍ ബസ്സിലാണ് പോയിരുന്നത്. എന്നാല്‍ ഇന്ന് സ്വകാര്യ ബസ്സിലാണ് പോയത്. കുട്ടിയുടെ കയ്യില്‍ രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ച് രൂപ വ...
Kerala, Other

രണ്ടാനച്ഛനും സഹോദരനും എട്ടു വയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു

കാസര്‍ഗോഡ് : രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും ചേര്‍ന്ന് മദ്യം നല്‍കി എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. കാസര്‍ഗോഡ് ചിറ്റാരിക്കാലിലാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെടെ പ്രതിയായ രണ്ടാനച്ഛനെയും സഹോദനെയും ചിറ്റാരിക്കാല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. നിരന്തരം പീഡനത്തിനിരയായ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. വീട്ടില്‍ അമ്മയില്ലാത്ത സമയത്ത് അടുത്ത വീട്ടിലേക്ക് എടുത്തു കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു....
Kerala, Other

റോഡരികിലെ മാലിന്യക്കൂന : നഗരസഭയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ വാർഡ് 27 ലുള്ള ക്യാമ്പ് ഓഫീസിന് മുന്നിൽ ഉൾപ്പെടെ നഗരത്തിലെ വീടുകളിൽ നിന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്ന നഗരസഭയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് നഗരസഭക്ക് നോട്ടീസയച്ചു. കോഴിക്കോട് നഗരസഭാ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിട്ടു. നഗരസഭാ പരിധിയിലുള്ള വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം റോഡിനരികിൽ ദിവസങ്ങളോളം കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. ഒരു ദിവസം 150 ടൺ അജൈവ മാലിന്യമാണ് ഹരിതകർമ്മസേന ശേഖരിക്കുന്നത്. വാഹനങ്ങൾ ഇല്ലാത്തതിനാൽ മാലിന്യം കൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. നവംബർ 28 - ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണ...
Kerala, Other

ഷവര്‍മ കഴിച്ചതിനു പിന്നാലെ ഗുരുതരവാസ്ഥയിലായ യുവാവ് മരിച്ചു

കൊച്ചി: ഷവര്‍മ കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട് ഗുരുതരവാസ്ഥയിലായ യുവാവ് മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് രാഹുല്‍ ഡി.നായരാണ് (22) മരിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു രാഹുല്‍. കെഎസ്ഇബി റിട്ട. ഓവര്‍സിയറും കെടിയുസി (എം) പാലാ ടൗണ്‍ മണ്ഡലം സെക്രട്ടറിയുമായ ചെമ്പിളാവ് ചിറക്കരക്കുഴിയില്‍ കെ.കെ.ദിവാകരന്‍ നായരുടെയും എം.പി.സില്‍വിയുടെയും മകനാണ്. പാഴ്‌സല്‍ വാങ്ങിയ ഷവര്‍മ കഴിച്ചതിന് ശേഷമാണ് രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമായതെന്നാണ് സൂചന. 18 ന് മാവേലിപുരത്തെ ഹോട്ടലില്‍നിന്ന് ഓണ്‍ലൈന്‍ ഓര്‍ഡറിലൂടെ വരുത്തിയ ഷവര്‍മ കഴിച്ചതിനു ശേഷമാണു രാഹുല്‍ അവശനിലയിലായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 19ന് ചികിത്സ തേടിയ ശേഷം താമസസ്ഥലത്തു മടങ്ങിയെത്തിയ രാഹുല്‍ അവശനിലയിലായതിനെ തുടര്‍ന്ന് 22ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പി...
Kerala, Other

സംസ്ഥാനത്ത് 31 ന് സ്വകാര്യ ബസ് പണിമുടക്ക്; പിന്നാലെ അനിശ്ചിതകാല പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. കൂടാതെ നവംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കി നല്‍കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. ബസ് വ്യവസായം നിലനിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകള്‍ പറയുന്നു. ക്യാമറയും സീറ്റ് ബെല്‍റ്റും ബസുകളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ബസുടമകള്‍ വിമര്‍ശിച്ചു....
Kerala, Other

വാളയാര്‍ കേസിലെ പ്രതി പ്രവര്‍ത്തനം നിലച്ച ഫാക്ടറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: വാളയാര്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ നാലാം പ്രതി പാലക്കാട് സ്വദേശി മധുവിനെ കൊച്ചിയില്‍ പ്രവര്‍ത്തനം നിലച്ച ഫാക്ടറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാളയാര്‍ കേസില്‍ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം. സ്‌ക്രാപ്പ് നീക്കുന്ന കരാര്‍ എടുത്ത കമ്പനിയുടെ മണ്ണ് പരിശോധന വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു മധു. കേസില്‍ ജാമ്യം കിട്ടിയതിന് ശേഷം ഇയാള്‍ കൊച്ചിയിലെത്തിയിരുന്നു. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ചെറിയ മധു. 2017 ജനുവരി 7നും മാര്‍ച്ച് 4നുമായാണു പതിമൂന്നും ഒന്‍പതും വയസ്സുള്ള സഹോദരിമാരെ വീടിനോടു ചേര്‍ന്നു ഷീറ്റു മേഞ്ഞ ചായ്പ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ 5 പേരാണു കേസിലെ പ്രതികള്‍. വലിയ മധു, ...
Kerala, Other

സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പൊലീസ്. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ ആപ്ലിക്കേഷനുകള്‍. ഇത്തരം ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയാണ് കേരള പൊലീസ് ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അതിലെ സ്‌ക്രീന്‍ ഷെയറിങ് മാര്‍ഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പെന്ന് പൊലീസ് പറയുന്നു. കേരള പൊലീസ് ഒഫീഷ്യല്‍ ഫെയ്‌സ് ബുക്ക് പേജ് കുറിപ്പിന്റെ പൂര്‍ണരൂപം ; സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്...
Kerala, Other

സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് നേരെ തെരുവുനായ ആക്രമണം

എറണാകുളം: വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ തെരുവുനായ ആക്രമിച്ചു. മലയാറ്റൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂള്‍ അവധി ആയതിനാല്‍ സഹോദരനൊപ്പം വീട്ടുമുറ്റത്ത് ഇരുന്ന് കളിക്കുകയായിരുന്ന ജോസഫ് ഷെബിനാണ് റോഡില്‍ നിന്നും ഓടിയെത്തിയ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നായ കുട്ടിയുടെ കവിളില്‍ കടിച്ചു. കുട്ടിയും സഹോദരനും ബഹളമുണ്ടാക്കിയതോടെ മാതാപിതാക്കള്‍ ഓടിയെത്തി നായയെ ഓടിക്കുകയായിരുന്നു. കുട്ടിയെ ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിലും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവുനായ ആക്രമണത്തെക്കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാ...
Kerala, Other

രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ അതിദരിദ്രരുടെ ജീവിതം മെച്ചപ്പെട്ട നിലയിലേക്ക് മാറും ; എംവി ഗോവിന്ദന്‍

കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വര്‍ഷത്തിനുള്ളില്‍ മെച്ചപ്പെട്ട നിലയിലേക്ക് മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ബിജെപി സര്‍ക്കാരും നരേന്ദ്രമോഡിയും അദാനിയെയും അംബാനിയെയും ദത്തെടുത്തപ്പോള്‍ എല്‍ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്തത് 64006 അതി ദരിദ്ര കുടുംബങ്ങളെയാണ്. ഇന്ത്യയിലെ ആദ്യത്തെ അതിദരിദ്രത്തില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്ര ശ്രമം. 56000 കോടി കേന്ദ്രം നിഷേധിക്കുമ്പോള്‍ കേരളത്തിലെ ക്ഷേമപദ്ധതികള്‍ പ്രതീക്ഷിച്ച നിലയില്‍ നടപ്പാക്കാനാവാത്ത സ്ഥിതിയാണ്. സംവരണമെന്ന പേരില്‍ പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് കേന്ദ്രം. അവര്‍ പറഞ്ഞ 33 ശതമാനം സ്ത്രീ സംവരണം വരുന്ന തെരഞ്ഞെടുപ്പിലില്ല. 2021 ലെ സെന്‍സസ് ഇതുവരെ നടന്നില്ല. ജാതി സെന്‍സസിനെ സംഘപരിവാര്‍ എതിര്‍ക്കുന്നത് സവര്‍ണ മേധാവിത്വം നഷ്ടപ്പെടുമോയെന...
Kerala, Other

വന്ദേഭാരത് ട്രെയിന്‍ ; ഹ്രസ്വദൂര ട്രെയിന്‍ യാത്രക്കാരുടെ മനുഷ്യാവകാശങ്ങള്‍ കവരുന്നതായി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നതു കാരണം മലബാറിലെ ഹ്രസ്വദൂര യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാക്ലേശം മനുഷ്യാവകാശങ്ങളുടെ ലംഘനമായി മാറുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ്. പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍15 ദിവസത്തിനകം യാത്രാകേശം പരിശോധിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ മുതല്‍ ഷൊര്‍ണൂര്‍ വരെ ദിവസേനെ ട്രെയിനുകളെ ആശ്രയിക്കുന്ന ആയിരകണക്കിന് യാത്രക്കാരാണ് കഴിഞ്ഞ രണ്ടു മാസമായി ദുരിതത്തിലായത്. സമയത്തിന് എത്താന്‍ കഴിയാത്തതിന് പുറമേ ട്രെയിനുകളില്‍ യാത്രക്കാര്‍ ബോധരഹിതരായി വീഴുന്നു. ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വൈകിട്ട് 3.50 ന് കോഴിക്കോടെത്തുന്ന പരശുറാം 5 നാണ് പുറപ്പെടുക. ട്രെയിന്‍ വിടാറാകുമ്പോള്‍ 3.50...
Kerala, Other

കള്ളക്കടത്ത് സ്വർണം യാത്രക്കാരൻ മുക്കി, പകരം വ്യാജ കാപ്സ്യൂൾ ശരീരത്തിൽ ഒളിപ്പിച്ചെത്തിയ യാത്രക്കാരൻ പിടിയിൽ ; ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് പുത്തൻ സംഘത്തിൻ്റെ പുത്തൻ രീതി

കൊണ്ടോട്ടി : വ്യാജ സ്വർണ ക്യാപ്‌സൂലുകളുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ. പയ്യോളി മേപ്പയൂർ തട്ടാർ പൊയിൽ ഒറ്റക്കണ്ടത്തിൽ നൗഷാദിനെയാണ് വ്യാജ സ്വർണ ക്യാപ്സുളുമായി പിടികൂടിയത്. കസ്റ്റംസ് ന് വ്യാജ വിവരം നൽകി സ്വർണം കടത്താൻ കൂട്ടു നിൽക്കുകയായിരുന്നു ഇയാൾ. സംഭവം ഇങ്ങനെ ... സ്വർണവുമായി ഒരു യാത്രക്കാരൻ ഇന്നു വൈകുന്നേരത്തെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദോഹയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നുണ്ടെന്ന രഹസ്യ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നൗഷാദിനെ തടഞ്ഞു നിർത്തി വിശദമായി പരിശോധിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ തന്റെ ശരീരത്തിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്നു നൗഷാദ് സമ്മതിക്കുകയും നാലു ക്യാപ്‌സൂലുകൾ നൗഷാദ് ഉദ്യോഗസ്ഥർക്ക് എടുത്തു കൊടുക്കുകയും ചെയ്തു. എന്നാൽ അവയുടെ തൂക്കം നോക്കിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. വെറും 262 ഗ്രാം തൂക്കം മാത്രമാണ് ...
Kerala, Other

സഹകരണ സൊസൈറ്റി തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം: ജില്ലാ അണ്‍ എംപ്ലോയ്‌മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ പ്രതി ചേര്‍ത്തു. വിഎസ് ശിവകുമാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണം നിക്ഷേപിച്ചതെന്നും എന്നാല്‍ സംഘം നഷ്ടത്തിലായപ്പോള്‍ അദ്ദേഹം കൈമലര്‍ത്തിയെന്നുമുള്ള പരാതിക്കാരന്റെ മൊഴിലാണ് കരമന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സൊസൈറ്റിയില്‍ 13 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. തട്ടിപ്പുമായി ബന്ധപ്പെട്ട് കരമന പൊലീസ് ഇതുവരെ മൂന്ന് കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്രന്‍ നായരാണ് തട്ടിപ്പിലെ ഒന്നാം പ്രതി. ഇദ്ദേഹം വിഎസ് ശിവകുമാറിന്റെ അടുത്ത സുഹൃത്തും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമാണ്. കേസുകളില്‍ രണ്ടാം പ്രതി സൊസൈറ്റിയുടെ മുന്‍ സെക്രട്ടറി നീലകണ്ഠനാണ്. അതേസമയം കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസില...
Kerala, Other

തിരുവനന്തപുരത്ത് അധ്യാപകന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തല മരത്തിലിടിപ്പിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

തിരുവനന്തപുരത്ത് അധ്യാപകന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തല മരത്തിലിടിപ്പിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പോത്തന്‍കോട് അയിരൂപ്പാറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥിയുടെ തല മരത്തില്‍ ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. ഇന്നലെ ഉച്ചയ്ക്കായിരുന്നു യുപി വിഭാഗത്തിലെ താല്‍ക്കാലിക അധ്യാപകനാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് തല മരത്തിലിടിപ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥി ഛര്‍ദിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് എസ്എടിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി. രണ്ടാഴ്ച മുന്‍പ് ചുമതലയേറ്റ കായിക അധ്യാപകനാണ് വിദ്യാര്‍ഥിയോട് ക്രൂരമായി പെരുമാറിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇന്നലെ സ്‌കൂളില്‍ കലോത്സവം നടക്കുന്നതിനിടെ പെണ്‍കുട്ടിയുമായി തര്‍ക്കിക്കുന്നത് കണ്ട കായിക അധ്യാപകന്‍ വിദ...
Kerala, Local news, Malappuram, Other

കോട്ടക്കലില്‍ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപ്പിടുത്തം ; അഞ്ചിലേറെ കാറുകള്‍ കത്തി നശിച്ചു

കോട്ടക്കല്‍ : കോട്ടക്കലില്‍ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപ്പിടുത്തം. വര്‍ക്ക്‌ഷോപ്പില്‍ അറ്റക്കുറ്റപ്പണിക്കായി സൂക്ഷിച്ചിരുന്ന അഞ്ചിലേറെ കാറുകള്‍ കത്തി നശിച്ചു.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കോട്ടക്കല്‍ സ്വാഗതമാട് പാലത്തറ എച്ച് എം എസ് ഹോസ്പിറ്റലിനു സമീപം സ്ഥിതി ചെയ്യുന്ന ദേവൂസ് ഓട്ടോ ഗ്യാരേജിലാണ് അഗ്‌നിബാധയുണ്ടായത്. അപകട കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വര്‍ക്ഷോപ്പില്‍ നിന്ന് തീയുയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് വിവരമറിഞ്ഞത്. തിരൂരില്‍ നിന്ന് എത്തിയ അഗ്‌നി രക്ഷാ സംഘം അവസരോചിത ഇടപെടലിലൂടെ തീ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കി. തിരൂര്‍ ഫയര്‍ & റസ്‌ക്യൂ അസ്സിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അശോകന്‍.കെ യുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍മാരായ സി മനോജ്, മദന മോഹനന്‍, ഫയര്‍ &...
Kerala, Malappuram, Other

തിരൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ച നിലയില്‍

തിരൂര്‍: തിരൂര്‍ കൂട്ടായി കാട്ടിലപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ച നിലയില്‍. പുറത്തൂർ പടിഞ്ഞാറേക്കര കാട്ടിലപ്പള്ളിയിലാണ് സംഭവം. പ്രദേശവാസിയായ കൊമ്പൻതറയിൽ മുഹമ്മദ് കുട്ടിയുടെ മകൻ സാലിഹ് (30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാളുടെ കാലുകളില്‍ ആഴത്തില്‍ ഉള്ള മുറിവുകള്‍ ഉണ്ട്. കൊലപാതകമാണെന്നാണ് സൂചന. അൽപം മാറി ഒരു കാർ തകർക്കപ്പെട്ട നിലയിൽ കിടക്കുന്നുണ്ട്. കാർ മുതൽ മൃതദേഹം കിടക്കുന്ന സ്ഥലം വരെ രക്തപ്പാടുകളുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. തിരൂർ ഡിവൈഎസ്പി കെ എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി....
Kerala, Other

ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു ; രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയില്‍

പെരുമ്പാവൂരില്‍ ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെ ഇതരസംസ്ഥാന തൊഴിലാളി പീഡിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം. പ്രതിയെ പിടികൂടിയതായി കുറുപ്പുംപടി പൊലീസ് അറിയിച്ചു. അസം സ്വദേശികളായ സജാലാൽ, ഉബൈദുള്ള എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തിനിരയായ കുട്ടിയും അസം സ്വദേശികളാണെന്നാണ് വിവരം. കുഞ്ഞിന്റെ മാതാപിതാക്കള്‍ വടക്കാട്ടുപടി പ്ലൈവുഡ് ഫാക്ടറിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. കുട്ടി അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളി തന്നെയാണ് കുഞ്ഞിനെ ഉപദ്രവിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടകം തന്നെ പൊലീസിന് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്ത് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഇയാളെ കുഞ്ഞിനെ ഉപദ്ര...
Kerala, Other

പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ പാസ്പോർട്ട്‌ സേവകേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും: ഇ. ടി. മുഹമ്മദ് ബഷീർ എംപി

പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ പാസ്പോർട്ട്‌ സേവകേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ഇ. ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. മണ്ഡലത്തിലെ തവനൂർ പോസ്റ്റ്‌ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും പാസ്‌പോർട്ട്‌ സേവ കേന്ദ്രം ആരംഭിക്കുക. കേന്ദ്രം ആരംഭിക്കുന്നതിനുള്ള സ്ഥലം തവനൂർ പോസ്റ്റ്‌ ഓഫീസിൽ ലഭ്യമായിട്ടുണ്ട്. ഇവിടെ കേന്ദ്രത്തിനാവശ്യമായ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാകുന്ന മുറക്ക് പി എസ് കെ യുടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും എംപി പറഞ്ഞു. മലപ്പുറം ജില്ലയിൽ കൂടുതൽ പാസ്പോർട്ട് സേവകേന്ദ്രങ്ങൾ അനുവദിക്കുക എന്നുള്ളത് വളരെ കാലത്തെ ആവശ്യമാണ്. ജില്ലയിലെ അപേക്ഷകർ നിലവിൽ ആശ്രയിക്കുന്നത് മലപ്പുറം കേന്ദ്രത്തെ യാണ്. പ്രവാസികൾ കൂടുതലുള്ള ജില്ലക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് ഈ തീരുമാനം. എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും പാസ്പോർട്ട്‌ സേവകേന്ദ്രങ്ങൾ എന്ന വിദേശ മന്ത്രാലയത്തിന്റെ നയം നിലവിലുണ്ടെങ്കിലും ക...
Kerala, Other

എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവ് ; വിഎസിന് പിറന്നാള്‍ ആശംസകളുമായി പിണറായി വിജയന്‍

തിരുവനന്തപുരം : നൂറിന്റെ നിറവിലേക്കെത്തിയ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നു...
Kerala, Malappuram, Other

കരിപ്പൂർ വിമാനത്താവള വികസനം: എയർപോർട്ട് അതോറിറ്റിക്ക് സ്ഥലം കൈമാറി

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവള വികസനത്തിനായി പുതുതായി ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ എയർപോർട്ട് അതോറിറ്റിക്ക് കൈമാറി. എയർപോർട്ട് ഡയറക്ടർ ശേശാദ്രിവാസം സുരേഷ് രേഖകൾ ഏറ്റുവാങ്ങി. 76 കൈവശക്കാരിൽ നിന്നായി ഏറ്റെടുത്ത 12.48 ഏക്കർ ഭൂമിയാണ് കൈമാറിയത്. സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ചതിനെ തുടർന്ന് രണ്ട് മാസത്തിനുള്ളിലാണ് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയത്. ചടങ്ങിൽ എ.ഡി.എം എൻ.എം മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ എം.പി പ്രേംലാൽ, ജെ. ഒ അരുൺ, അൻവർ സാദത്ത്, ലത കെ., സജീദ് എസ്., എയർപോർട്ട് ജോയിന്റ് ജനറൽ മാനേജർമാരായ ദേവ്കുമാർ പി.എസ്., സുരേഷ് എം., അസി. മാനേജർ നാരായണൻ കെ., ജില്ലാ ലോ ഓഫീസർ വിൻസന്റ് ജേസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, സ്പെഷൽ എൽ എ തഹസിൽദാർ കിഷോർ എം.കെ തുടങ്ങിയവർ സംബന്ധിച്ചു....
Kerala, Other

സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു

കണ്ണൂര്‍: പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ ചമ്പാട്ട് ചന്ദ്രനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു. പന്ന്യന്നൂര്‍ സ്വദേശികളായ എട്ട് പേരെയാണ് തലശ്ശേരി നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്. 2009 മാര്‍ച്ച് 12 ന് രാത്രി ഏഴേകാല്‍ മണിയോടെയാണ് സംഭവം. പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ ചമ്പാട്ട് ചന്ദ്രനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പന്ന്യന്നൂര്‍ സ്വദേശികളും ബി.ജെ.പി. പ്രവര്‍ത്തകരുമായ ഒടക്കാത്ത് സന്തോഷ് (43), മുണ്ടോള്‍ വീട്ടില്‍ കുട്ടന്‍ എന്ന അജയന്‍ (50) നാലു പുരക്കല്‍ എന്‍.പി.ശ്രീജേഷ് (42), വി.സി.സന്തോഷ് (43), കെ.പി. ബിജേഷ്(40), കെ.കെ. സജീവന്‍ (45), മൊട്ടമ്മല്‍ എം. ഷാജി(52), പുത്തന്‍ പുരയില്‍ ദിലീപ് കുമാര്‍ (53), പി.പി മന്മദന്‍ (48) എന്നിവരാണ് പ്രതികള്‍. ഇവരില്‍ വി.സി.സന്തോഷ് വിചാരണ വേളയില്‍ മരിച്ചു....
Kerala, Other

കഞ്ചാവ് കേസില്‍ വീട്ടമ്മയെ വീട് വളഞ്ഞ് പിടികൂടി എക്‌സൈസ്

കാസര്‍ഗോഡ് : കഞ്ചാവ് കേസില്‍ വീട്ടമ്മ എക്സൈസിന്റെ പിടിയില്‍. നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കാസര്‍ഗോഡ് അട്ക്കയിലെ താമസക്കാരിയായ സുഹ്‌റാ ബീവിയെയാണ് താമസ സ്ഥലത്ത് നിന്നും എക്‌സൈസ് പിടികൂടിയത്. ഇവര്‍ നേരത്തെയും കഞ്ചാവ് കേസില്‍ പ്രതിയാണ്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം വീട് റെയ്ഡ് ചെയ്ത് നാല് മാസം മുമ്പാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് എത്തുന്നതിന് തൊട്ട് മുമ്പ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട സുഹ്‌റാ ബീവി ഒളിവിലായിരുന്നു. ഇവര്‍ വീട്ടില്‍ എത്തിയതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം പിടികൂടുന്ന സമയത്തും 30 ഗ്രാം കഞ്ചാവുണ്ടായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് യുവതിയെ പിടികൂടിയത്. യുവതിയും ഇവരുടെ ഭര്‍ത്താവും ചേര്‍ന്നാണ് പ്രദേശത്ത് കഞ്ചാവ് ...
Kerala, Malappuram, Other

കൊണ്ടോട്ടി നഗരസഭയിൽ ‘നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ’ പദ്ധതിക്ക് തുടക്കം

കൊണ്ടോട്ടി : ലൈബ്രറി സംസ്‌കാരത്തെ നശിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന ആൻഡ്രോയ്ഡ് ജീവിതങ്ങൾ സമൂഹത്തിൽ അതിവേഗം വളർന്നുവരുന്നതായി എം.പി അബ്ദുസ്സമദ് സമദാനി എം.പി. നഗരസഭയുടെ അക്ഷരശോഭ പദ്ധതിയുടെ ഭാഗമായി എഴുത്തുകാരെ ആദരിക്കുന്നതിനായി നടത്തിയ 'നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൂഗിളിൽ തിരഞ്ഞാൽ എല്ലാം ലഭിക്കില്ല. വായനക്കുപകരം തിരച്ചിൽ എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. മൊബൈലിൽനിന്ന് ലഭിക്കുന്നതിൽ കൂടുതലും ഉപയോഗശൂന്യമായ കാര്യങ്ങളാണ്. കുട്ടികൾ ഭക്ഷണം കഴിക്കണമെങ്കിൽ മൊബൈൽ വേണമെന്ന രീതിയിലേക്ക് മാറിയതിന്റെ ദുരന്തം ഇനിയും സമൂഹം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. വീടുകളിൽ പുസ്തകങ്ങളുണ്ടാവണമെന്നും ചിന്തകൾക്ക് പകരം ഇലക്ട്രോണിക് ഉപകരണങ്ങൾ മതിയെന്ന ചിന്തയാണ് ലോകത്തെ ഏറ്റവും വലിയ അപകടമെന്നും സമദാനി പറഞ്ഞു. എഴുത്തുകാരുടെ പുസ്തകങ്ങൾ വാങ്ങി സ്‌കൂള...
Kerala, Other

വനിത ലീഗ് ദേശീയ സെക്രട്ടറി തസ്‌നീം ഇബ്രാഹിം മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ചു

കോഴിക്കോട്: വനിത ലീഗ് ദേശീയ സെക്രട്ടറിയും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകളുമായ തസ്‌നീം ഇബ്രാഹിം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാജിക്കത്തില്‍ തസ്‌നീം ഇബ്രാഹിം വ്യക്തമാക്കി. 2015ലാണ് ഇവര്‍ ഭാരവാഹിയായി ചുമതലയേറ്റത്. ഇന്ത്യന്‍ നാഷനല്‍ ലീഗില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി അവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാനും സംസ്ഥാന നേതൃത്വവും അവരെ സ്വാഗതം ചെയ്തു. നവംബര്‍ ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന സുലൈമാന്‍ സേട്ട് അനുസ്മരണത്തിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തിലും അവര്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി....
Kerala, Obituary, Other

ഓടുന്ന ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടു ; പോസ്റ്റില്‍ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: കാസര്‍ഗോഡ് കറന്തക്കാട് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തല പുറത്തേക്കിട്ട വിദ്യാര്‍ത്ഥി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മന്നിപ്പാടി സ്വദേശി എസ് മന്‍വിത് ( 15 ) ആണ് മരിച്ചത്. കാസര്‍കോട് മധൂര്‍ റോഡില്‍ ബട്ടംപാറയില്‍ വൈകിട്ടായിരുന്നു അപകടം നടന്നത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സില്‍ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. കാസര്‍കോടുനിന്നു മധൂറിലേക്കു പോകുന്ന സ്വകാര്യ ബസ്സിലായിരുന്നു വിദ്യാര്‍ത്ഥി കയറിയത്. ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ തലയിടിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
error: Content is protected !!