Saturday, July 5

Obituary

റിട്ട: എ ഇ ഒ കോയാമു മാസ്റ്റർ അന്തരിച്ചു
Obituary

റിട്ട: എ ഇ ഒ കോയാമു മാസ്റ്റർ അന്തരിച്ചു

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖിന്റെ പിതാവാണ്    തിരൂരങ്ങാടി : റിട്ട: എ ഇ ഒ വെളിമുക്ക്  മാളിയേക്കൽ കോയാമു മസ്റ്റർ (82) അന്തരിച്ചു.         ഫാറൂഖ് കോളജ് ഹൈസ്കൂൾ, ചേളാരി ഗവൻമന്റ് ഹൈസ്ക്കൂൾ അധ്യാപകൻ, പെരുവള്ളൂർ ഗവ: സ്കൂൾ , പാലക്കാട് വെണ്ണാമല ഗവ: ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും. മൂന്നിയൂർ നിബ്രാസ് ഹൈസ്കൂൾ പ്രഥമ പ്രിൻസിപ്പാൾ , പെരുവള്ളൂർ നജാത്ത് സ്കൂൾ പ്രിൻസിപ്പാൾ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. പരപ്പനങ്ങാടി എ ഇ ഒ ആയാണ് വിരമിച്ചത്.എസ് വൈ എസ് തേഞ്ഞിപ്പലം സോൺ ജനറൽ സെക്രട്ടറിയായും, എസ് എം എ മേഖലവൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് , മൂന്നിയൂർ നിബ്രാസ് ചാരിറ്റബിൾ ട്രസ്റ്റ് വർക്കിംഗ് ചെയർമാനുമാണ്.ഭാര്യ : സൈനബ . മക്കൾ : അബ്ദുൽ ജലീൽ ,  മുഹമ്മദ് സ്വാദിഖ് (എസ് വൈ എസ് സംസ്ഥാന സെക്രട്ടറി, തെയ്യലിങ്ങൽ...
Obituary

കൂരിയാട്ട് വാടക മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര കൂരിയാട് വാടക മുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. വേങ്ങര വെട്ട് തോട് സ്വദേശി കട്ടിയാടാൻജുബിൻ കുമാർ (38) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ മുറി എടുത്തതായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇന്ന് മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി....
Obituary

ഓറിയന്റൽ സ്കൂൾ അധ്യാപകൻ സാബിർ മൗലവി അന്തരിച്ചു

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ അധ്യാപകനും കെ എൻ എം മർകസുദ്ദഅവ തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ടുമായ ചെമ്മാട് സി കെ നഗർ സ്വദേശി ഇല്ലിക്കൽ സാബിർ മൗലവി (53) അന്തരിച്ചു. തിരുരങ്ങാടി ജി എൽ പി സ്കൂൾ അധ്യാപിക അസ്മാബിയാണ് ഭാര്യ.മക്കൾ: അർഷദ് , അർഫഖ് , അർഷഖ് മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 5.30 ന് ചെമ്മാട് കൊടിഞ്ഞി റോഡ് കൈപ്പുറത്താഴം ജുമാ മസ്ജിദിൽ .4 മണിക്ക് മയ്യിത്ത് വീട്ടിൽ നിന്നും തിരുരങ്ങാടി യതീം ഖാനയിലേക്ക് കൊണ്ടുപോവും...
Obituary

പരപ്പനങ്ങാടി റെയിൽവേ പ്ലാറ്റ് ഫോമിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഏതാനും ദിവസങ്ങളായി റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും ഉണ്ടായിരുന്ന ആളാണ്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/DHMu06ft3hm1VFNNhXw8va
Obituary

തെരുവ് നായയുടെ കടിയേറ്റ 12 കാരി മരിച്ചു

പത്തനംതിട്ട: റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി മരിച്ചു. പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമിയെ പാല്‍വാങ്ങാന്‍ പോകുന്നതിനിടെ തെരുവുനായ അക്രമിച്ചത്. കുട്ടിയുടെ ശരീരത്തില്‍ തെരുവുനായയുടെ ഒന്‍പത് കടികളാണ് ഏറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും പേവിഷ ബാധയ്‌ക്കെതിരെയുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. രണ്ട് വാക്‌സിന്‍ പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു....
Obituary

ചെമ്മാട് ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: യുവാവിനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി വെള്ളിലക്കാട് പുത്തം പറമ്പിൽ മുഹമ്മദ് റാഫി (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ ചെമ്മാട് ടൗണിലെ റോയാൽ പ്ലാസ ലോഡ്ജിലാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്ക്ക് സുഹൃത്താണ് മുറിയെടുത്തു നൽകിയത്. രാവിലെ സുഹൃത്ത് മുറിയിൽ വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ബന്ധുക്കളുടെ മൊഴിയെ തുടർന്ന് പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.മാതാവ്: റസിയ. ഭാര്യ, നുസൈബ.മക്കൾ: മുഹമ്മദ് ശഫാൽ, മുഹമ്മദ് ശമീൽ, ഫാത്തിമ നുസ്രത്ത്....
Obituary

ചരമം: ആദിൽ പടിക്കൽ

മൂന്നിയൂര്‍ : പടിക്കല്‍ മഹല്ല് സ്വദേശി പരേതനായ ചക്കാല മൊയ്തീന്‍ എന്നവരുടെ മകന്‍ ചക്കാല ആദില്‍ (31) മരണപ്പെട്ടു. പടിക്കല്‍ തനിമ ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനായിരുന്ന ആദില്‍ ഒരു വര്‍ഷത്തോളമായി ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മാതാവ് : ഹാജറ, ഭാര്യ : ഷറീന, മകന്‍ : അല്‍ഹാന്‍. സഹോദരങ്ങള്‍ : അമീര്‍, ഷരീഫ്, ആസിഫ്. ഖബറടക്കം ഇന്നലെ വ്യാഴം വൈകീട്ട് 6 മണിക്ക് പടിക്കല്‍ ജുമുഅത്ത് പള്ളിയില്‍...
Obituary

കിണർ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞു കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു

വള്ളുവമ്പ്രം: കിണറിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ വീണ ആൾ മരണപ്പെട്ടു. വള്ളുവമ്പ്രം മുസ്‌ലിയാർ പീടിക പാങ്ങോട്ടിൽ ആനക്കണ്ടിൽ വീട്ടിൽ പരമേശ്വരൻ (55) എന്നയാളാണ് ഇന്ന് രാവിലെ ഒമ്പതുമണിയോടെ കിണറ്റിൽ അപകടത്തിൽപ്പെട്ടത്. മഠത്തിൽ അഹമ്മദ് എന്നയാളുടെ വീട്ടുമുറ്റത്തുള്ള പുതിയ കിണറിന് ആൾമറ കെട്ടുന്നതിനായി മണ്ണെടുക്കുന്നഅതിനിടെ മണ്ണിടിഞ്ഞ് 30 അടി താഴ്ചയും 20 അടിയോളം വെള്ളവും ഉള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്ന ജോലിക്കാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു. തുടർന്ന് മലപ്പുറം ഫയർഫോഴ്സിനെയും മഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മലപ്പുറം അഗ്നിരക്ഷാസേന എത്തി നാട്ടുകാരുടെ സഹായത്തോടെ ആളെ പുറത്തെടുത്തത് ആശുപത്രിയിലെത്തിച്ചെങ്കിലും ആൾ മരണപ്പെട്ടതായി സ്വീകരിച്ചു. മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽഗഫൂർ, മഞ്ചേരി പൊലീസ് ...
Obituary

എആർ നഗർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഹനീഫ അന്തരിച്ചു

എആർ നഗർ: പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാലമഠത്തിൽ കോഴിശ്ശേരി ഹനീഫ എന്ന കുഞ്ഞാപ്പു (54) അന്തരിച്ചു. കുന്നുംപുറം കൊടക്കല്ല് സ്വദേശിയാണ്. ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ. കോണ്ഗ്രസ് നേതാവായ ഇദ്ദേഹം ഏഴാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ രാത്രി ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു. ഭാര്യ, സലീന. മക്കൾ: മുക്താർ, മനാഫിർ. ഒരു പെണ്കുട്ടിയുമുണ്ട്....
Obituary

വായനയെ സ്നേഹിച്ച ബാപ്പുട്ടി ഹാജി അന്തരിച്ചു

തിരൂരങ്ങാടി : പുസ്തകങ്ങളെ സ്നേഹിച്ച തിരൂരങ്ങാടി യിലെ വലിയാട്ട് മൊയ്‌ദീൻ കുട്ടി എന്ന ബാപ്പുട്ടി ഹാജി (87) അന്തരിച്ചു. വായനയും കൃഷിയുമായി കഴിഞ്ഞിരുന്ന അദ്ദേഹം വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരിച്ചത്. കബറടക്കം വ്യാഴാഴ്ച രാവിലെ 8.30 ന് തിരൂരങ്ങാടി മേലേച്ചിന പള്ളിയിൽ. വായനയെ ജീവനെ പോലെ സ്നേഹിച്ച വ്യക്തിയായിരുന്നു ബാപ്പുട്ടി ഹാജി. അപൂർവമായത് ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള ആയിരത്തിലേറെ പുസ്തകങ്ങൾ ഇദ്യേഹത്തിന്റെ ശേഖരത്തിലുണ്ട്. മഹാഭാരതം, ഭാഗവതം ഉൾപ്പെടെ വിവിധ മത ഗ്രന്ധങ്ങൾ, ശാസ്ത്രം, ടെക്‌നോളജി, ആത്മകഥ, നോവൽ, ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ലണ്ടനിൽ നിന്ന് വരുത്തിയ പുസ്തകങ്ങൾ വരെ ഇവിടെയുണ്ട്. വിദേശത്ത് ജോലി ആവശ്യർതം പോയപ്പോഴും പുസ്തക വായന ഉണ്ടായിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പൊന്നപ്പോൾ 227 കിലോ പുസ്തകവുമായാണ് ഇദ്ദേഹം വന്നത്. പുസ്തകങ്ങൾ സൂക്ഷിയ്ക്കാ...
Obituary

കൊടക്കാട് സ്വദേശി മുംബൈയിൽ നിര്യാതനായി

വള്ളിക്കുന്ന്: കൊടക്കാട് കിഴക്കെ മഹല്ല് മലയില്‍ കോയയുടെ മകന്‍ സെയ്തലവി (55) മുംബെയില്‍ വെച്ച് നിര്യാതനായി. ഖബറടക്കം ബുധനാഴ്ച്ച കാലത്ത് 7 മണിക്ക് കൊടക്കാട് കിഴക്കെ മഹല്ല് ഖബര്‍സ്ഥാനില്‍. ഭാര്യ:ആബിദ. മക്കള്‍: മുഹമ്മദ് സാലി മുബൈ, സഫീദ, മൈമൂന. മരുമക്കള്‍: മുഹമ്മദ് ഹാരിസ് ദേവതിയാല്‍, മുഹമ്മത് സലീം ചെട്ടിപ്പടി , ഹസീന. മാതാവ് :ബീപാത്തുമ്മ.സഹോദരര്‍: അഷറഫ്, സിദ്ധീഖ്, റിയാസ്, ജാബിര്‍. ...
Gulf, Obituary

കൊളപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

ഏ.ആർ.നഗർ: കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ അബൂബക്കർ മകൻ അഷ്റഫ് (43) സൗദിയിൽ ശറഫിയ്യയിൽ അന്തരിച്ചു. ഞായറാഴ്ച രാവിലെ സുലൈമാനിയയിലെ മലബാർ ഹോട്ടലിൽ ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ഷറഫിയ്യ അൽറയ്യാൻ ഹോസ്പിറ്റൽ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു. മാതാവ് ഫാത്തിമ. ഭാര്യ കോഴിക്കോട് തിരുത്തിയാട് സ്വദേശി സൗദ. മക്കൾ : അഫീഫ് അഷ്‌റഫ്‌, അൽഫിയാ അഷ്‌റഫ്‌ സഹോദരങ്ങൾ. ജമീലമുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റയ്ൻ). മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും. ...
Obituary

നന്നമ്പ്ര കൊനൂർ ബാലകൃഷ്ണൻ നായർ അന്തരിച്ചു

നന്നമ്പ്ര :മേലേപ്പുറം താമസിക്കുന്ന കൊനൂർ ബാലകൃഷ്ണൻ നായർ(89) അന്തരിച്ചു.ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ മക്കൾ:അച്യുതൻകുട്ടി  (റിട്ടയേഡ് ക്ലർക്ക് എം എസ് എം എച്ച്എസ്എസ് കല്ലിങ്ങൽപറമ്പ് ), സാവിത്രി, ജയരാജ്‌ ( കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്ത്), ഉണ്ണികൃഷ്ണൻ( കോപ്പറേറ്റീവ്  ബാങ്ക് കൊടിഞ്ഞി ).മരുമക്കൾ :പരേതനായ നാരായണൻ,ഗീത( ജിഎൽപിഎസ് നന്നമ്പ്ര), പ്രീത( എസ് എസ് എം ഇംഗ്ലീഷ് മീഡിയം സ്കൂൾ തയ്യാലിക്കൽ ), മീര( അംഗനവാടി ടീച്ചർ ചെറുമുക്ക്). ശവസംസ്കാരം 2 മണിക്ക് വീട്ടുവളപ്പിൽ. ...
Obituary

പരപ്പനങ്ങാടി കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ അജ്ഞത മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് കണ്ടത്. കരിങ്കൽ ഭിത്തിയോട് ചേർന്നു കിടക്കുന്ന നിലയിലാണ് കണ്ടത്.
Obituary

വിദ്യാർത്ഥി വയലിൽ മുങ്ങി മരിച്ചു

തിരൂരങ്ങാടി: വിദ്യാർത്ഥി വയലിൽ മുങ്ങിമരിച്ച നിലയിൽ. മുന്നിയൂർ പാറക്കടവ് കല്ലു പറമ്പൻ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുസ്തഫ (11) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വീടിന് സമീപത്തെ പട്ടിശ്ശേരി വയലിലാണ് സംഭവം. ഉച്ചയ്ക്ക് 3 ന് ശേഷം വീട്ടിൽ നിന്നും പോയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയലിൽ ചെരുപ്പ് കാണുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിട്ടിയത്. താലൂക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. എടരിക്കോട് ദർസ് വിദ്യാർത ഥി യാണ്....
Obituary

ഭാര്യ മരണപെട്ട് എഴാം ദിവസം ഭർത്താവും മരിച്ചു

തിരൂരങ്ങാടി : ഭാര്യ മരിച്ച്എഴാം ദിവസം ഭർത്താവും മരിച്ചു. കൊളപ്പുറം സൗത്ത് തടത്തിൽ അബ്ദുർറഹ്മാൻ (72) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെഭാര്യ  മച്ചിങ്ങൽ പാത്തുമ്മു ഏഴു ദിവസം മുമ്പാണ് മരിച്ചത്.മക്കൾ : റംലത്ത്, സൽമത്ത് , ഖൈറുന്നിസ, സലീന, നജ്മുന്നിസ , മരുമക്കൾ: കുഞ്ഞിമുഹമ്മത് (കൊളപ്പുറം നോർത്ത് ) ,സൈതലവി (മനാട്ടി പറമ്പ്), മജീദ് (ചേറൂർ), മുഹമ്മദ് ( ചുള്ളിപ്പാറ)....
Obituary

വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആലപ്പുഴ സ്വദേശിയാണ്. രാവിലെ ഓഫീസിൽ എത്താത്തതിനെ തുടർന്ന് മെബൈലിൽ ബന്ധപ്പെട്ടെങ്കിലും എടുക്കാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മലപ്പുറം പൊലീസ് സ്ഥലത്ത് എത്തി....
Obituary

മാതൃഭൂമി കല്പകഞ്ചേരി ലേഖകൻ ഫൈസൽ അന്തരിച്ചു

കൽപകഞ്ചേരി: മാതൃഭൂമികൽപകഞ്ചേരി ലേഖകൻഫൈസൽ പറവന്നൂർ (44) നിര്യാതനായി.കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിൻ്റെ മകനാണ്.കൽപകഞ്ചേരി പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്, കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ്,പാറക്കൽ എനർജി കെയർ പാലിയേറ്റീവ് കമ്മറ്റിയംഗം,കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി ജോ. സെക്രട്ടറി,കിഴക്കേപ്പാറ ക്ലാസിക് സാംസ്കാരിക നിലയം പ്രസിഡന്റ്,ആയപ്പള്ളി തറവാട് കുടുംബ കൂട്ടായ്മ ജോ.സെക്രട്ടറി, തിരൂർ ലൈവ് ഓൺലൈൻ ചാനൽ ചെയർമാൻ, കൽപകഞ്ചേരിജി.വി.എച്ച്.എസ്.എസ് OSA ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.മാതാവ്: ആയിഷ നെടിയോടത്ത്.ഭാര്യ: റഹീന പൂഴിക്കൽ.മക്കൾ: റിസ്വാ ൻ, റസ്നിം. സഹോദരങ്ങൾ: ഇബ്രാഹിം, സാബിറ, സുലൈഖ, സുഹറ, ഹസീന, ഖദീജമയ്യിത്ത് നമസ്കാരം ഇന്ന് (വെളളി)വൈകുന്നേരം 5 മണിക്ക് കിഴക്കെപാറ പളളിയിൽ...
Obituary

ന്യൂമോണിയ ബാധിച്ചു യുവാവ് മരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ പനക്കൽ സമദിന്റെ മകൻ ഇസ്ഹാഖ് എന്ന കുഞ്ഞാപ്പു (41) ന്യൂ മോണിയ ബാധിച്ചു മരിച്ചു. ഒരാഴ്ചയിലേറെ കോട്ടക്കൽ മിംസിൽ ചികിത്സയിലായിരുന്നു. പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി മരിച്ചു. കബറടക്കം ഇന്ന് 12 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. ഭാര്യ, തസ്ലീന ചെമ്മാട്. മക്കൾ: ഇസാൻ, അംന ഫാത്തിമ, നിഹ ഫാത്തിമ....
Obituary

ദർസ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരുനാവായ: ദര്‍സ് കോളജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ താമസസ്ഥലത്ത് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി പെരുവള്ളൂര്‍ കാടപ്പടി ഒറുവില്‍ ജംഷീറിന്റെയും ഷഹറാബാനുവിന്റെയും മകന്‍ മൊയ്തീന്‍ സാലിഹ് (11) ആണ് മരിച്ചത്. തിരുനാവായ കൈത്തക്കര ശൈഖുനാ അഹമ്മദുണ്ണി മുസ്‌ല്യാര്‍ മെമ്മോറിയല്‍ ഫിഹ്‌ളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥിയാണ്. കോളജ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ മറ്റ് കുട്ടികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ 5 മണിയോടെ കുട്ടി തൂങ്ങിനില്‍ക്കുന്നത് മറ്റ് കുട്ടികളാണ് കണ്ടത്. തുടര്‍ന്ന് മുതിര്‍ന്നവരെ വിവരമറിയിച്ചു. കുട്ടിയുടെ ഇരട്ടസഹോദരന്‍ ഹുസൈന്‍ സാദിഖും ഇവിടെയാണ് പഠിക്കുന്നത്‌. ഇന്നലെ കുടുംബത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരും പുറത്തുപോയിരുന്നു. സഹോദരന് പനി ആയതിനാല്‍ തിരിച്ചു വന്നിരുന്നില്ല. മൊയ്തീന്‍ സാലിഹ് മാത്രമാണ് തിരിച്ചു  വന്നിരുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്...
Obituary

ഭർത്താവ് ഗൾഫിൽ നിന്നെത്തിയ ദിവസം യുവതി കുഴഞ്ഞു വീണു മരിച്ചു

ഒരു മാസം മുമ്പാണ് പ്രസവിച്ചത് കാസർകോട് : ഭർത്താവ് ഗൾഫിൽ നിന്ന് വന്ന ദിവസം യുവതി കുഴഞ്ഞു വീണു മരിച്ചു. കുമ്പള ആരിക്കാടി മുഹിയദ്ധീൻ നഗറിലെ ആശ്രഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. മഞ്ചേശ്വരം മർത്തനയിലെ അബ്ദുല്ല - ആയിഷ ദമ്പതികളുടെ മകളാണ്. ഒരു മാസം മുമ്പാണ് യുവതി പ്രസവിച്ചത്. ദുബായിലയിരുന്ന ഭർത്താവ് അഷ്റഫ് ഇന്നലെ രാവിലെയാണ് നാട്ടിലെത്തിയത്. രണ്ട് വർഷം മുൻപാണ് വിവാഹം കഴിഞ്ഞത്. ഇന്നലെ ഉച്ചയോടെ കുഞ്ഞിനെ ഭർത്താവിന്റെ കയ്യിൽ കൊടുത്ത് അടുക്കളയിലേക്ക് പോയതായിരുന്നു. അവിടെ കുഴഞ്ഞു വീണ സഫാനയെ കുമ്പളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Obituary

ഡിഗ്രീ വിദ്യാർത്ഥിനി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കരുളായി: വിദ്യാർഥി നിയെ വീട്ടിനുള്ളിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാർളിക്കോട് ചാത്തങ്ങോട്ട് പുറം സുകുമാരന്റെയും ഓമനയുടെയും മകൾ ഗോപിക (19) ആണ് മരിച്ചത്. മൂത്തേടം ഫാത്തിമ കോളേജിലെ രണ്ടാം വർഷ ചരിത്ര വിദ്യാർഥിനി ആയിരുന്നു. സഹോദരങ്ങൾ: രാഹുൽ, പരേതനായ വൈശാഖ്.
Obituary

ചരമം: സി.പി.അബ്ദുൽ കരീം കൊടിഞ്ഞി

കൊടിഞ്ഞി: അൽഅമീൻ നഗർ പരേതനായ സി.പി മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ കരീം എന്ന ചെറിയ ബാവ ( 69 ) നിര്യാതനായി. ഭാര്യ. എട്ടുവീട്ടിൽ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: നൂർ മുഹമ്മദ്, ഷംസാദലി, നഫീസത്തു സുനിത. മരുമക്കൾ: നസീർ ചെറുമുക്ക്, സജീല, നാദിറസഹോദരങ്ങൾ: അബ്ദുൽ അസീസ്, യൂനുസ്, ഷാജഹാൻ, ജഹാംഗീർ, ഖദീജ, ഫാത്തിമ, സുലൈഖ, സുബൈദ, പരേതനായ ഇഖ്ബാൽ....
Obituary

ചരമം: അബ്ദുർ റഹ്മാൻ മുസ്ലിയാർ

     തിരൂരങ്ങാടി : കക്കാട് സ്വദേശിയുംമൂന്നിയൂർ പടിക്കലിൽ സ്ഥിര താമസക്കാരനുമായ  പി എം അബ്ദുർറഹ്മാൻ മുസ്ലിയാർ  ( 85) നിര്യാതനായി. കബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് കക്കാട് ജുമാ മസ്ജിദിൽ. 20 വർഷം കൽപകഞ്ചേരി മഞ്ഞച്ചോല, ശേഷം ഫറോക്ക്, തൃശൂർ, കക്കാട് മദ്രസ എന്നിവിടങ്ങളിൽ മദ്റസാധ്യാപകനായിരുന്നു . ഒ കെ ഉസ്താദിന്റെ ശിഷ്യനാണ്. ഇ സുലൈമാൻ മുസ്ലിയാരുടെ സഹപാഠിയാണ് അൽ ഐൻ  കക്കാട് മുസ്ലിം അസോസിയേഷൻ ഭാരവാഹി യയിരുന്നു. ഭാര്യ: റുഖിയ കാവുങ്ങൽ . മക്കൾ : അശ്റഫ്‌,  മുഹമ്മദാലി മന്നാനി, ശാഹുൽ ഹമീദ്, റൈഹാനത്ത് ,പരേതനായ അബ്ദുസ്സമദ്. മരുമക്കൾ :സുമയ്യ, താഹിറ, മുബശിറ, റംല...
Obituary

ക്ഷേത്രകുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു

തിരൂർ; ഒഴൂർ ഓണക്കാട് ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. ഒഴൂർ ഓണക്കാട് തറക്കൽ ക്ഷേത്രത്തിന്റെ കുളത്തിലാണ് മുങ്ങി മരിച്ചത്. ഓണക്കാട് എരഞ്ഞിക്കൽ ചന്ദ്രന്റെ മകൻ നിധിൻ (18) ആണ് ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും ....
Obituary

യുവതിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവതിയെ പെരുവള്ളൂർ സൂപ്പർ ബസാറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിയും ഓച്ചെരിയിൽ താമസക്കാരുമായ പരേതനായ ഈന്തുള്ളക്കണ്ടി മാമുവിന്റെ മകൾ ഫെബിന (28) യാണ് മരിച്ചത്. കോഴിക്കോട് വേങ്ങേരി പറമ്പിൽകണ്ടി മേടത്തിൽ കണ്ടി മുഹമ്മദ് ആഷിഖിന്റെ കൂടെ സൂപ്പർ ബസാറിൽ ഫ്ലാറ്റിലായിരുന്നു താമസം. ഇന്നലെ രാത്രി 11 ന് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് ആഷിഖ് പറയുന്നത്. ഇവർക്ക് മൂന്നര വയസ്സായ മകനുണ്ട്. നേരത്തെ വിവാഹിതയായിരുന്ന യുവതി ആഷിഖിന്റെ കൂടെ തമാസമാക്കുകയായിരുന്നു എന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. മൃതദേഹം തേഞ്ഞിപ്പലം പോലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി....
Obituary

കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

തിരൂരങ്ങാടി : കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ചെട്ടിപ്പടി എ ജി എൽ നഴ്സറിക്ക് സമീപം കൊട്ടിൽ കണ്ണന്റെ പുരക്കൽ ജാഫറിന്റെ മകൻ ഷാദിൽ (15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ടതിന് ശേഷം കൂട്ടുകാർക്കൊപ്പംനെടുവ പിഷാരിക്കൽ മൂകാംബിക ക്ഷേത്രത്തിന് അടുത്തുള്ള പഴയ തെരുവിലെ ഷാരാംകുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാർ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറിയല്ലൂർ എം വി എച്ച് എസ് വിദ്യാർഥി യാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ....
Obituary

പരപ്പനങ്ങാടി കടപ്പുറത്ത് ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഫറോക്ക് നല്ലൂര്‍ കരിപ്പത്ത് പി.പി.അറമുഖന്റെ മകന്‍ ജിജു (43) മൃതദേഹമാണ് കണ്ടെത്തിയത്. പുറംകടലിൽ ഒഴുകിപോകുകയായിരുന്ന മൃതദേഹം മൽസ്യത്തൊഴിലാളികളാണ് കരക്കെത്തിച്ചത്. ട്രോമ കെയര്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ജിജുവിന്റെതാണെന്ന് തിരിച്ചറിഞ്ഞത്....
Obituary

ചരമം: പാട്ടശ്ശേരി മൂസക്കുട്ടി ഹാജി കൊടിഞ്ഞി

തിരൂരങ്ങാടി: മുസ്ലിംലീഗ് നേതാവും സജീവ സമസ്ത പ്രവര്‍ത്തകനുമായിരുന്ന കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പാട്ടശ്ശേരി സൈതാലി കുട്ടി ഹാജിയുടെ മകന്‍ മൂസക്കുട്ടി ഹാജി (59). ഖബറടക്കം ഇന്ന് (14.07.2022) രാവിലെ 9 മണിക്ക് കൊടിഞ്ഞിപ്പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. നന്നമ്പ്ര പഞ്ചായത്ത് 19-ാം വാര്‍ഡ് മുസ്ലിംലീഗ് വൈസ്പ്രസിഡന്റാണ്. കോറ്റത്തങ്ങാടിയില്‍ വസ്ത്ര കച്ചവടക്കാരനായിരുന്നു. നേരത്തെ ദീർഘകാലം റിയാദിൽ ആയിരുന്നു. ഭാര്യ: തിത്തീമു, മക്കള്‍: സുലൈമാന്‍, ജുനൈദ് (ചെന്നൈ), ഹംദ, ആയിശ സുല്‍ത്താന, മരുമക്കള്‍: അബ്ദുസ്സമദ് രണ്ടത്താണി, ജലാലുദ്ധീന്‍ കുന്നുംപുറം, ഷമീന, ആസിയ, സഹോദരങ്ങള്‍: സിദ്ധീഖ് ഹാജി, മുഹമ്മദ് അലി (ചെന്നൈ), മൊയ്തീന്‍ കുട്ടി....
Obituary

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മൂക്കിൽ പാമ്പ് കടിയേറ്റു മരിച്ചു

മലമ്പുഴ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ വീടിന്റെ മേൽ‍ക്കൂരയിൽനിന്നു മുഖത്തേക്കു വീണ പാമ്പിന്റെ കടിയേറ്റു 4 വയസ്സുകാരൻ മരിച്ചു. അകമലവാരം വലിയകാട് എം.രവി–ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്ണയാണു മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെ മലമ്പുഴ കുനുപ്പുള്ളിയിലെ ബബിതയുടെ വീട്ടിലാണ് അദ്വിഷിനു പാമ്പുകടിയേറ്റത്. കിടപ്പ് മുറിയിൽ നിലത്ത് പായ വിരിച്ചാണ് ബബിത മകനൊപ്പം കിടന്നിരുന്നത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്നാണു പാമ്പു മുഖത്തു വീണത്. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കണ്ടത്. കട്ടിലിനടിയിൽ പാമ്പിനെ കണ്ടെത്തി. വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പാണു കടിച്ചത്.കുട്ടിയെ പുലർച്ചെ ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ യഥാസമയം ആംബുലൻസ് ലഭിച്ചില്ലെന്നു കുട്ടിയുടെ പിതാവ് രവി പറഞ്ഞ...
error: Content is protected !!