Thursday, September 18

Other

ഹോളി ആഘോഷിക്കാന്‍ വന്നില്ല ; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മര്‍ദനം, നാല് പേര്‍ക്കെതിരെ കേസെടുത്തു
Kerala, Other

ഹോളി ആഘോഷിക്കാന്‍ വന്നില്ല ; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മര്‍ദനം, നാല് പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: അമ്പലത്തുകരയില്‍ ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ മര്‍ദ്ദനം. മടിക്കൈ സ്‌കൂളിലെ വിദ്യാര്‍ത്ഥി ചെമ്മട്ടംവയല്‍ സ്വദേശി കെപി നിവേദി (17)നാണ് മര്‍ദ്ദനമേറ്റത്. താടിയെല്ലിന് പൊട്ടലേറ്റ നിവേദിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു....
Malappuram, Other

പൂച്ചയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയ ആൾ മരിച്ചു

എടക്കര :പൂച്ചയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയ ആൾ മരിച്ചു കൗക്കാട് തെക്കക്കാലയിൽ സതീഷ് കുമാർ 56 ആണ് മരിച്ചത്. അടുത്ത വീട്ടിലെ കിണറ്റിലാണ് പൂച്ച ചാടിയത്. അഗ്നിരക്ഷാസേനയെത്തിയാണ് കയറ്റിയത്.
Kerala, Other

ബോധവത്കരണ പരിപാടികൾ വൻ വിജയം: വോട്ടർ പട്ടികയിൽ മൂന്നു ലക്ഷത്തിലധികം യുവ സമ്മതിദായകർ കൂടി

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർ പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,88,533 ആയി. തിങ്കളാഴ്ച( മാർച്ച് 25) വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടർമാരാണ് ഉള്ളത്. 18നും 19നും ഇടയിൽ പ്രായമുള്ള സമ്മതിദായകരാണു യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർകൂടിയാണ് ഇവർ. ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർദ്ധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്. ഭിന്നലിംഗകാരായ വോട്ടർമാരുടെ എണ്ണം കരട് പട്ടികയിൽ 268 ആയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ ഇത് 309 ആയി. ഇന്നുവരെയുള്ള കണക്ക് പ്രകാരം 338 പേർ പട്ടിക...
Crime, Malappuram, Other

കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവം ; ഒരാഴ്ചയോളം നീണ്ട ക്രൂര മര്‍ദനം, ശരീരത്തില്‍ നിരവധി മുറിവുകള്‍, വാരിയെല്ലുകള്‍ ഒടിച്ചു, സിഗരറ്റ് കൊണ്ട് കുത്തി ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വന്നത് ഞെട്ടിക്കുന്ന ക്രൂരത ; പിതാവിനെതിരെ കൊലകുറ്റം ചുമത്തി

നിലമ്പൂര്‍ ; കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരി ഫാത്തിമ നസ്‌റിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ഫാത്തിമ നസ്‌റിന്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായി നിരവധി മുറിവുകള്‍ ഉണ്ടായിരുന്നെന്നും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയില്‍ രക്തം കെട്ടി കിടക്കുന്നുണ്ട്. മര്‍ദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും ശരീരത്തില്‍ അറുപതോളം ക്ഷതങ്ങളുള്ളതായും പോസ്റ്...
Local news, Other

പ്രയാസപ്പെടുന്നവര്‍ക്ക് റിലീഫ് പ്രവര്‍ത്തനം ആശ്വാസമേകുന്നു : പി എം എ സലാം.

തിരുരങ്ങാടി : പ്രവാസികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് മുസ്ലിംലീഗിന്റെ റിലീഫ് പ്രവര്‍ത്തനം ആശ്വാസം പകരുന്നതാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയ സാമ്പത്തിക പ്രയാസമുള്ള അര്‍ഹരായ മുന്‍ പ്രവാസികള്‍ക്ക് നല്‍കുന്ന പുതു വസ്ത്രം, ഭക്ഷണ കിറ്റ് എന്നിവക്കുള്ള കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുരങ്ങാടി എംകെ ഹാജി സൗധത്തില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് പി എം എ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി എച് മുഹമൂദ് ഹാജി, എ കെ മുസ്തഫ, ജാഫര്‍ കിഴക്കിനിയകത്ത്,ഇബ്രാഹിം തച്ചമ്മാട്, റഫീഖ് ഉള്ളണം, എം സി ബാവ ഹാജി, അരിമ്പ്ര സുബൈര്‍, കെ കെ ഇല്യാസ്, മുസ്തഫ കോണിയത്, ഇസ്മായില്‍ ഒടുങ്ങാട്ട്, എന്‍ കെ ...
Crime, Malappuram, Other

കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം ; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു, കൊലപാതകമെന്ന് സംശയം ; പിതാവ് കസ്റ്റഡിയില്‍

നിലമ്പൂര്‍ : കാളികാവ് ഉദരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാളികാവ് ഉദരംപൊയിലില്‍ ഫാത്തിമ നസ്‌റിന്‍ എന്ന കുഞ്ഞ് മരണപ്പെട്ട സംഭവത്തിലാണ് ഉദരംപൊയില്‍ സ്‌കൂളിന് സമീപം താമസിക്കുന്ന കോന്തൊത്തൊടിക മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണമുയര്‍ന്നതിന് പിന്നാലെ നടപടിയെടുത്തത്. സംഭവത്തില്‍ പൊലീസ് അസാധാരണ മരത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണ കാരണം വ്യക്തമാകുവെന്ന് പൊലീസ് വ്യക്തമാക്കി. മുഹമ്മദ് ഫായിസ് മകളായ ഫാത്തിമ നസ്രിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന് ആരോപിച്ച് അമ്മയും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ പിതാവ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കുട്ട...
Malappuram, Other

മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. പഠനകാലയളവിൽ ക്യാമ്പസിനകത്തും പുറത്തുമുള്ള അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. സർവകലാശാലയിൽ നടന്ന ലളിതമായ ചടങ്ങിൽ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പ്രതിനിധി രമേശൻ ടി. കെ. പോളിസി രേഖകൾ മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമയ്ക്ക് കൈമാറി. രജിസ്ട്രാർ ഇൻ ചാർജ് ഡോ. കെ. എം. ഭരതൻ, വിദ്യാർത്ഥിക്ഷേമ ഡയറക്ടർ ഡോ. അശോക് ഡിക്രൂസ്, ഡോ. ജി. സജിന എന്നിവർ സന്നിഹിതരായിരുന്നു....
Other, university

ഫീസിളവിന് അർഹരായവർ രേഖകൾ സമർപ്പിക്കണം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ക്വട്ടേഷൻ ക്ഷണിച്ചു സർവകലാശാലാ ക്യാമ്പസിലെ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിന് സമീപമുള്ള റിഫ്രഷ്മെന്റ് സെന്റർ ഒരു വർഷത്തേക്ക് നടത്തുവാനുള്ള അവകാശത്തിന് നിശ്ചിത ഫോറത്തിൽ മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ഫോറം സർവകലാശാലാ ഭരണവിഭാഗത്തിലെ പ്ലാനിംഗ് ആൻ്റ് ഡെവലപ്മെന്റ് വിഭാഗത്തിൽ നിന്ന് മാർച്ച് 25 മുതൽ ഓഫീസ് പ്രവർത്തന സമയങ്ങളിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. പി.ആര്‍ 426/2024 ഫീസിളവിന് അർഹരായവർ രേഖകൾ സമർപ്പിക്കണം  പട്ടിക ജാതി - പട്ടിക വർഗ വികസന വകുപ്പിൽ നിന്ന് അനുവദിച്ചു കിട്ടിയ അർഹമായ തുക കൈപ്പറ്റുന്നതിനായി അറിയിപ്പ് ലഭിച്ചിട്ടും രേഖകൾ ഹാജരാകാത്ത ഫീസിളവിനു അർഹരായ കാലിക്കറ്റ് സർവകലാശാലാ സി.ഡി.ഒ.ഇ.-യിലെ (മുൻ വിദൂര വിദ്യാഭ്യാസ വിഭാഗം) എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ട യു.ജി., പി.ജി. വിദ്യാർഥികൾ പ്രസ്തുത രേഖകൾ ഏപ്രിൽ 20-ന് മുമ്പായി സി.ഡി.ഒ.ഇ.-യിൽ സമ...
Local news, Other

ടീം ഇന്‍ഡ്യ പാഠപുസ്തക കൈമാറ്റ വാരം ആഘോഷിച്ചു

തിരൂര്‍ ; ടീം ഇന്‍ഡ്യ പാഠപുസ്തക കൈമാറ്റ വാരം ആഘോഷിച്ചു. പിന്നിട്ട ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ മുന്നോട്ടുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ടീം ഇന്‍ഡ്യയിലൂടെ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായി കരസ്ഥമാക്കുന്ന പദ്ധതിക്ക് ഇന്ന് പരിസമാപ്തിയായി. മാര്‍ച്ച് 15 നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഷാര്‍ജ, അജ്മാന്‍, ദുബായ് എന്നിവടങ്ങളിലെ സ്‌കൂളുകളിലെ കെ.ജി. ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെയുള്ള നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പഠപുസ്തകങ്ങള്‍ പരസ്പരം കൈമാറി ഈ പദ്ധതിയുടെ ഭാഗമായി. ടീം ഇന്ത്യാ പ്രസിഡന്റ് ശശി വാരിയത്ത്, ജനറല്‍ സെക്രട്ടറി അനില്‍ ലാല്‍, ട്രഷറര്‍ രവി തങ്കപ്പന്‍, ഭരണസമിതി അംഗങ്ങളായ അന്‍വര്‍ വക്കാട്ട്, റാഫി കൊറോത്ത്, സുബീര്‍ അഴിക്കോട്, ബോബന്‍ ജോസ്, മനോജ്. കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി....
Local news, Other

ഏത് പ്രതിസന്ധിയിലും നോമ്പെടുക്കുന്നത് ആരോഗ്യത്തിനും മനസ്സിനും സന്തോഷം ; 20 വര്‍ഷമായി മുടങ്ങാതെ നോമ്പെടുത്ത് രാജേട്ടന്‍

തിരൂര്‍: 20 വര്‍ഷമായി റംസാന്‍ വ്രതം അനുഷ്ഠിച്ച് വരികയാണ് തലക്കടത്തൂര്‍ പത്രോളി തറവാട്ടിലെ രാജന്‍. തലക്കടത്തൂര്‍ അങ്ങാടിയില്‍ വെറ്റില മുറുക്കാന്‍ കട നടത്തുന്ന രാജേട്ടന് നോമ്പുതുറ തുറക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ പലഹാരവും ഈത്തപ്പഴവും മറ്റും കടയിലേക്ക് എത്തിക്കാറാണ് പതിവ്. അത്താഴത്തിന് കഞ്ഞിയും ചമ്മന്തിയുമാണ് രാജേട്ടന് ഏറെ ഇഷ്ടമെന്ന് ഭാര്യ ഭവാനി പറയുന്നു. ഏത് പ്രതിസന്ധിയിലും നോമ്പെടുക്കുന്നത് ആരോഗ്യത്തിനും മനസ്സിനും സന്തോഷമാണെന്ന് രാജേട്ടന്‍ പറഞ്ഞു. ഹൈന്ദവ വിശ്വാസിയാണെങ്കിലും എല്ലാ മതങ്ങളെയും സഹോദര തുല്യമായി കാണുന്നയാളാണ്. ആരോഗ്യമുണ്ടെങ്കില്‍ അടുത്ത വര്‍ഷവും നോമ്പെടുക്കണമെന്നാണ് ആഗ്രഹമെന്നും രാജേട്ടന്‍ പറയുന്നു....
Local news, Other

അലഞ്ഞു തിരിഞ്ഞു നടന്ന വ്യക്തിക്ക് പുതു ജീവന്‍ നല്‍കി നഹാസ് ഹോസ്പിറ്റല്‍

തിരൂരങ്ങാടി : അലഞ്ഞു തിരിഞ്ഞു നടന്ന വ്യക്തിയെ ഏറ്റെടുത്ത് അയാളെ പുതുജീവിതത്തിലേക്കുള്ള കാല്‍വെപ്പ് നടത്തി നഹാസ് ഹോസ്പിറ്റല്‍. താനൂര്‍ ഭാഗത്തു നിന്ന് രാവിലെ കടലുണ്ടി, കൊട്ടക്കടവ് വരെ പോയി തിരിച്ച് പരപ്പനങ്ങാടി, താനൂര്‍ ഭാഗത്തേക്ക് ദിവസവും നടന്ന് യാത്ര ചെയ്യുന്ന മാനസിക പ്രശ്‌നമുള്ള വ്യക്തിയെയാണ് നഹാസ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ അധികൃതരുടെ അനുമതിയോടെ ഏറ്റെടുത്തു മുടിവെട്ടി, കുളിപ്പിച് പുതിയ വസ്ത്രം ധരിപ്പിച് ഭക്ഷണവും കൊടുത്തു പുതുജീവിതത്തിലേക്കുള്ള കാല്‍വെപ്പ് നടത്തിയിരിക്കുന്നത്. ഇയാളുടെ പേരും സ്ഥലവും വ്യക്തമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. കാലിലെ 2 വിരലുകള്‍ ഒരു ആക്സിഡന്റില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നഹാസ് ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഈ വ്യക്തിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ആക്കിയിരിക്കുകയാണ്. നഹാസ് ഹോസ്പിറ്റല്‍...
Malappuram, Other

ജില്ലാതല ക്ഷയരോഗ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

മലപ്പുറം : ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ക്ഷയരോഗ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. മലപ്പുറം ദാരിദ്ര്യ ലഘൂകരണ വിഭാഗം (പി.എ.യു) കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ ഉദ്ഘാടനം ചെയ്തു. 'അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം' എന്നതാണ് ഈ വർഷത്തെ ക്ഷയരോഗദിന സന്ദേശം. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അധ്യക്ഷത വഹിച്ചു.ജില്ലാ സർവെയലൻസ് ഓഫീസർ ഡോ. സി. ഷുബിൻ ക്ഷയരോഗത്തെപ്പറ്റി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ് ദിനാചരണ സന്ദേശം നൽകി. ടി.ബി മുക്ത പഞ്ചായത്ത് ജില്ലാ നോഡൽ ഓഫീസർ ബി.എൽ ബിജിത്ത് ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ, സീനിയർ ഡി.ആർ /ടി.ബി ടി.ബി.എച്ച്.ഐ.വി കോ ഓർഡിനേറ്റർ ജേക്കബ് ജോൺ, ജില്ലാ പി.പി.എം കോഡിനേറ്റർ അഭിലാഷ്, ജില്ല...
Local news, Other

കെജരിവാളിന്റെ അറസ്റ്റ് : എല്‍.ഡി.എഫ് തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചു

തിരൂരങ്ങാടി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇ.ഡി.അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു. അഡ്വ : സി ഇബ്രാഹിംകുട്ടി, കെ. മൊയ്തീന്‍കോയ, കെ രത്‌നാകരന്‍, സി.പി ഗുഹ രാജന്‍, രാംദാസ് മാസ്റ്റര്‍, എം.പി ഇസ്മായില്‍, സി.പി നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി...
Kerala, Other

ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം വീണ്ടും തുടങ്ങും

ആര്‍സി ബുക്ക്- ലൈസന്‍സ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതിനെ തുടര്‍ന്ന് പ്രിന്റിംഗ് നിര്‍ത്തിവച്ചതോടെ മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം വീണ്ടും തുടങ്ങും. കോടികളുടെ കുടിശിക വന്നതിനെ തുടര്‍ന്ന് കരാറുകാരന്‍ അച്ചടി നിര്‍ത്തിവച്ചതോടെ മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ആര്‍സി ബുക്കോ ലൈസന്‍സോ കിട്ടാതെ വലഞ്ഞത്. അടുത്ത ആഴ്ച മുതല്‍ ആര്‍സിബുക്ക്- ലൈസന്‍സ് വിതരണം നടക്കുമെന്നാണ് വിവരം. കരാറുകാര്‍ക്ക് 9 കോടി നല്‍കാന്‍ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. വിതരണത്തിനായി 25,000 രേഖകള്‍ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. രേഖകള്‍ ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിലെ തീരുമാനം. അതേസമയം പോസ്റ്റല്‍ വഴിയുള്ള വിതരണത്തില്‍ തീരുമാനം ഇനിയുമായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മൂന്ന് ലക്ഷം രേഖകള്‍ അച്ചടിക്ക് തയ്യാറാക്കിയിട്...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

നിധി ആപ്‌കെ നികാത്ത് 27ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും(ഇ.എസ്.ഐ.സി) സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്‌റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. നിധി ആപ്‌കെ നികാത്ത് അല്ലെങ്കില്‍ സുവിധ സമാഗം എന്ന പേരില്‍ മാര്‍ച്ച് 27ന് രാവിലെ ഒന്‍പതിന് മഞ്ചേരി കരുവമ്പ്രം എന്‍.എസ്.എസ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസില്‍വച്ചാണ് പരിപാടി നടത്തുന്നത്. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ തുടങ്ങി താല്‍പര്യമുള്ള വ്യക്തികള്‍https://qrco.de/betVxw സന്ദര്‍ശിച്ചോ വേദിയിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം --------- സീറ്റ് ഒഴിവ് അരീക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു, ബിരുദ യോഗ്യതകളുള്ളവർക്കായി നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

യൂണിഫോം സേനകളിലേക്ക് കായിക പരിശീലനം   കാലിക്കറ്റ്‌ സർവകലാശാലയിൽ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ  കേന്ദ്ര-സംസ്ഥാന യൂണിഫോം സേനകളിലേക്കുള്ള കായിക പരിശീലന പദ്ധതിയുടെ ഭാഗമായുള്ള ബാച്ചിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. കായിക വിഭാഗത്തിലെ പ്രഗത്ഭരായ പരിശീലകരാണ് നേതൃത്വം നൽകുന്നത്. രജിസ്ട്രഷനും / വിശദമായ വിവരങ്ങൾക്കും :- ശ്രീജിത്ത്‌ -9744252229 / ഷെഫീഖ് - 9745153378. പി.ആര്‍ 421/2024 മൂല്യനിർണയ ക്യാമ്പ് ബാർകോഡ് സമ്പ്രദായത്തിലുള്ള ഒന്നാം സെമസ്റ്റർ വിദൂരവിദ്യാഭ്യാസ ബിരുദ പ്രോഗ്രാം നവംബർ 2023 പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 15, 30, മെയ് നാല്, ആറ് തീയതികളിൽ നടക്കും. അധ്യാപകർക്ക് ഏപ്രിൽ 15-ന് വിതരണം ചെയ്യുന്ന ഉത്തരക്കടലാസുകൾ മൂല്യനിർണയം പൂർത്തിയാക്കി ഏപ്രിൽ 30-നും (ബി.കോം.) മെയ് നാലിനും ആറിനുമായി (ബി.എ.) തിരിച്ചേൽപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ...
Local news, Other

മഞ്ഞപ്പിത്തം പടരുന്നു ; തിരൂരങ്ങാടി നഗരസഭാ പരിധിയിലെ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്

തിരൂരങ്ങാടി : ജില്ലയില്‍ മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി നഗരസഭാ പരിധിയിലെ പരിശോധന കര്‍ശനമാക്കി. വഴിയോരങ്ങളില്‍ അനധികൃതമായി പാനീയങ്ങള്‍, ഉപ്പിലിട്ടത് എന്നിവയുടെ വില്‍പന നഗരസഭ നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരസഭാ പരിധിയില്‍ പരിശോധന നടത്തി. ജല ദൗര്‍ലഭ്യം ഉള്ള സ്ഥലങ്ങളില്‍ വെള്ളം കൊണ്ടുപോകുമ്പോള്‍ അംഗീകൃത ലാബില്‍ നിന്നും പരിശോധന റിപ്പോര്‍ട്ട് കരുതണം. വിവാഹ സത്കരങ്ങള്‍ ഉത്സവങ്ങള്‍, നോമ്പ് തുറ എന്നിവിടങ്ങളില്‍ നല്‍കുന്ന വെള്ളം തിളപ്പിച്ചാറിയ വെള്ളം ആയിരിക്കണം. ഐസ് പാക്കറ്റ് വാങ്ങുമ്പോള്‍ വ്യക്തമായ പ്രിന്റ് അടിച്ച ശുദ്ധജലത്തില്‍ തയ്യാറാക്കിയത് ചോദിച്ചു വാങ്ങുക, പൂപ്പല്‍ പിടിച്ച ഉപ്പിലിട്ട വകകള്‍ ഒരു കാരണ വശാലും ഉപയോഗിക്കരുത്, തട്ടുകടകള്‍ ഉള്‍പ്പെടെ ഫുഡ് സേഫ്റ്റിയുടെയും ഹെല്‍ത്ത് കാര്‍ഡും എടുത്ത ശേഷമേ വില...
Malappuram, Other

പോളിംഗ് ഡ്യൂട്ടി: ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി നാളെ തന്നെ പൂര്‍ത്തിയാക്കണം ; അല്ലാത്തവർക്കെതിരെ നടപടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ നിയോഗിക്കുന്നതിനായി ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി തിരഞ്ഞെടുപ്പ് കമ്മീഷന്റെ order.ceo.kerala.gov.in എന്ന സൈറ്റില്‍ എല്ലാ ഓഫീസ് മേധാവികളും നാളെ (ശനി) 2 മണിക്കകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകള്‍/ കോളേജുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍/കേന്ദ്രസര്‍ക്കാര്‍ /പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഓഫീസ് മേധാവികള്‍ മേല്‍ സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്ത ശേഷം ജീവനക്കാരുെടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കുകയും സാക്ഷ്യപത്രം അതതു തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം. അല്ലാത്തവർക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ശിക്ഷാ നടപടി കൈക്കൊള്ളുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി....
Malappuram, Other

ഭിന്നശേഷി വിദ്യാർഥികൾ നിർമ്മിച്ച തിരിച്ചറിയല്‍ കാർഡുകൾ കൈമാറി

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലികളില്‍ ഏർപ്പെട്ട ജീവനക്കാർക്കായി പൊൻമള ബി.ആർ.സിലെ വിദ്യാർഥികൾ നിർമ്മിച്ച തിരിച്ചറിയല്‍ കാർഡുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദിന് കൈമാറി. റീഹാബിലിറ്റേഷൻ സെൻ്റെറിലെ മുപ്പത്തിരണ്ട് വിദ്യാർത്ഥികൾ ചേർന്ന് ആയിരത്തോളം കാർഡുകളാണ് നിർമ്മിച്ച് കൈമാറിയത്. പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചാണ് കാർഡുകളുടെ നിർമാണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സ്ക്വാഡുകൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവര്‍ക്കായാണ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിട്ടുള്ളത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ‍കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, മറ്റ് ഉദ്യോഗസ്ഥര്‍, ബഡ്സ് സ്കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു....
Crime, Kerala, Other

ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവന്ന ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന മെത്താംഫിറ്റമിനുമായി 21 കാരന്‍ പിടിയില്‍

പാലക്കാട് : വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബാംഗളൂരില്‍ നിന്ന് കൊണ്ടുവന്ന ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന മെത്താംഫിറ്റമിനുമായി 21 കാരന്‍ അറസ്റ്റില്‍. 49.39 ഗ്രാം മെത്താംഫിറ്റമിനുമായി വടക്കാഞ്ചേരി സ്വദേശി അഭിനവ് ആണ് അറസ്റ്റിലായത്. പ്രതി മയക്കുമരുന്ന് നാട്ടില്‍ കൊണ്ടുവന്നു ചില്ലറ വില്പന നടത്തുന്നതിനാണ് കടത്തിയതെന്ന് എക്‌സൈസ് അറിയിച്ചു. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ (ഗ്രേഡ്) ജിഷു ജോസഫ്, അനു. എസ്. ജെ, പ്രിവന്റ്‌റീവ് ഓഫീസര്‍ (ഗ്രേഡ്) അനില്‍കുമാര്‍ ടി. എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിതേഷ് പി എന്നിവരും ഒപ്പമുണ്ടായിരുന്നു....
Kerala, Other

മലയാളത്തിലെ ആദ്യത്തെ ടൂർണമെന്റ് ജേർണൽ പ്രകാശനം ചെയ്തു

തൃശ്ശൂർ: കേരളത്തിലെ ആദ്യകാല ചെസ്സ് പരിശീലനകേന്ദ്രങ്ങളിലൊന്നായിരുന്ന തൃശ്ശൂരിലെ ശങ്കരയ്യ റോഡിൽ ഏപ്രിൽ 28നു നടക്കുന്ന ഏകദിന സംസ്ഥാനതല സമ്മർ ചെസ്സ് ടൂർണമെന്റിനോടനുബന്ധിച്ചു തയ്യാറാക്കിയ ജേർണൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പ്രകാശനം ചെയ്തു. ശങ്കരയ്യ റോഡിലെ ആദ്യകാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റിന്റെ സ്പോർട്സ് വിങ്ങാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ചെറുപ്പത്തിൽ താനുമൊരു ചെസ്സ് കളിക്കാരനായിരുന്നുവെന്നും സംഗീതത്തിന്റെ വഴിയിലേക്കു തിരഞ്ഞപ്പോഴാണു ചെസ്സിനെ കൈവിടേണ്ടി വന്നതെന്നും ഔസേപ്പച്ചൻ പറഞ്ഞു. പ്രാദേശികമായ ഇത്തരം ടൂർണമെന്റുകളാണു ചെസ്സിനെ ജനകീയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ടൂർണമെന്റ് നടത്തിപ്പിനുവേണ്ടി ഇത്തരമൊരു പുസ്തക സംരംഭം ആദ്യത്തെ സംഭവമാണെന്ന്, ജേർണൽ ഏറ്റുവാങ്ങികൊണ്ട് ചെസ്സ് അസോസിയേഷൻ കേരളയുടെ ജില്ലാ പ്രസിഡന്റ് വി. ...
Malappuram, Other

കെജ്രിവാളിന്റെ അറസ്റ്റ് ; രാജ്യം കടന്നു പോകുന്നത് ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ, ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം ; സാദിഖലി തങ്ങള്‍

തിരൂരങ്ങാടി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കെജ്രിവാളിന്റെ അറസ്റ്റ് അതില്‍ ഒന്നുമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നമ്മള്‍ കണ്ടതാണ്. അധികാരത്തിന്റെ അവസാന ഘട്ടങ്ങളില്‍ ഏകാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും അതിവേഗം രാജ്യത്തെ കൊണ്ടുപോകാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിനുള്ള അവസരമാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുകയും പ്രതിപക്ഷ നേതാക്കളെ വെട്ടയാടുകയും ചെയ്താല്‍ ഭരണം നിലനിര്‍ത്താം എന്നാണ് ഇവര്‍ കരുതുന്നത്. അത്തരം അബദ്ധധാരണകള്‍ ...
Malappuram, Other

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം ; ചികിത്സയിലിരുന്ന ബസ് യാത്രികന്‍ മരിച്ചു, മരണം രണ്ടായി

എടപ്പാള്‍ : സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബസ് യാത്രക്കാരന്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ആന്തിയൂര്‍ സ്വദേശി സുകുമാരന്‍ ആണ് മരണപെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ പാലക്കാട് പുതുശ്ശേരി സ്വദേശി രാജേന്ദ്രന്‍ മരണപെട്ടിരുന്നു. തിരുവനന്തുരത്തുനിന്നു മലപ്പുറത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് എതിരെ വന്ന പിക്ക്അപ്പ് വാനില്‍ ഇടിച്ചായിരുന്നു അപകടം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ എത്തിയ ബസ് പികപ്പ് വാനില്‍ ഇടിച്ചു 30മീറ്ററോളം മുന്നിലേക്ക് പോയതിനു ശേഷം ആണ് ബസ് നിന്നത്. ഡ്രൈവര്‍ അടക്കം ഒമ്പത് പേര്‍ക്ക് പരിക്ക് ഉണ്ട്. അപകടം നടന്ന ഉടനെ വാന്‍ ഡ്രൈവറെ പുറത്തെടുക്കാനായിരുന്നില്ല. ഡ...
Kerala, Other

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; ഭിന്നശേഷിക്കാർക്കായി ‘സക്ഷം’ മൊബൈൽ ആപ്പ്

തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്‌കരിച്ച സുപ്രധാന സംവിധാനമാണ് 'സക്ഷം' മൊബൈൽ ആപ്പ്. പ്ലേ സ്റ്റോറിൽ/ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ മനസ്സിലാക്കിയാൽ വോട്ടെടുപ്പ് ദിവസം ഭിന്നശേഷിക്കാർക്ക് യാതൊരു പ്രയാസവും കൂടാതെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനാവും. വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യൽ, മറ്റ് തിരുത്തലുകൾ വരുത്തൽ, പോളിങ് സ്റ്റേഷൻ കണ്ടെത്തൽ, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ, വോട്ട് രേഖപ്പെടുത്തൽ എന്നിവയ്ക്ക് ആവശ്യമായ സഹായങ്ങൾ ആപ്പിലൂടെ ലഭിക്കും. വോട്ടെടുപ്പ് ദിവസം വീൽചെയർ ഉൾപ്പെടെയുള്ള സേവനങ്ങൾ ആപ്പ് വഴി ആവശ്യപ്പെടാം. ആപ്പിന്റെ ആൻഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകൾ ലഭ്യമാണ. വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ അതും ഈ ആപ്പിലൂടെ അറിയിക്കാവുന്നതാണ്....
Kerala, Other

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഞ്ചിടത്ത് ബഹുജനറാലി, മലപ്പുറത്ത് 27 ന് ; മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും

തിരുവനന്തപുരം: മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തി പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് അഞ്ചിടത്ത് സംഘടിപ്പിക്കുന്ന ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. ഇടതുമുന്നണിയില്‍ സിപിഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികള്‍ നിശ്ചയിച്ചിരിക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന് കൊല്ലം മണ്ഡലത്തില്‍ സമാപിക്കും. നാളെ കോഴിക്കോട്ടെ റാലിക്ക് ശേഷം 23 ന് കാസര്‍കോടും 24 ന് കണ്ണൂരിലും 25 ന് മലപ്പുറത്തും 27 ന് കൊല്ലത്തും റാലികള്‍ നടക്കും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സിഎഎ വിരുദ്ധ റാലി അവസാനിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങുന്നത്. ആദ്യ പരിപാടി മാര്‍ച്ച് 30ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഏപ്രില്‍ 22ന് കണ്ണൂ...
Information, Other

വോട്ട് രേഖപ്പെടുത്താൻ ഈ 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം

വോട്ടിങ് സമയത്ത് വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആണ്. ഭൂരിഭാഗം ആളുകളും ഈ കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഈ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഭിന്നശേഷിക്കാർക്ക് നൽകുന്ന യു.ഡി.ഐ.ഡി കാർഡ്, ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ, ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‍ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് , എൻ.പി.ആർ സ്മാർട്ട് കാർഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എം.പി/എം.എൽ.എ / എം.എൽ.സി എന്നിവരുടെ ഔദ്യോഗിക തിരിച്...
Kerala, Other

പോളിംഗ് ഡ്യൂട്ടി: ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി 23 നകം പൂര്‍ത്തിയാക്കണം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ നിയോഗിക്കുന്നതിനായി ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി തിരഞ്ഞെടുപ്പ് കമ്മീഷന്റെ order.ceo.kerala.gov.in എന്ന സൈറ്റില്‍ എല്ലാ ഓഫീസ് മേധവികളും അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകള്‍/ കോളേജുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍/കേന്ദ്രസര്‍ക്കാര്‍ /പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഓഫീസ് മേധാവികള്‍ മേല്‍ സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്ത ശേഷം മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 2 മണിക്കകം ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കുകയും സാക്ഷ്യപത്രം അതതു തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതതു പഞ്ചായത്ത് / മുനിസിപ്പാലിറ്റി നോഡല്‍ ഓഫീസറെ ബന്ധപ്പെടാം....
Information, Kerala, Other

വിവരങ്ങള്‍ വിരല്‍തുമ്പില്‍ അറിയാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍

രാജ്യത്താകമാനമുള്ള വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും ലഭിക്കാന്‍ സഹായകമാവുന്ന ആപ്ലിക്കേഷനാണ് വോട്ടര്‍ ഹെല്‍പ് ലൈന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൈനാമിക് പോര്‍ട്ടലില്‍ നിന്നും തല്‍സമയ ഡാറ്റ ഈ ആപ്പ് വഴി ലഭ്യമാക്കുന്നു. വോട്ടര്‍മാരെ പ്രചോദിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയുമാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യം. വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും സാധിക്കും. വോട്ടര്‍ പട്ടികയില്‍ പേര് തിരയാനും വോട്ടര്‍ രജിസ്ട്രേഷനും പരിഷ്‌കരണത്തിനും ഫോമുകള്‍ സമര്‍പ്പിക്കാനും ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പരാതികള്‍ നല്‍കാനും കഴിയുന്ന സമഗ്രമായ ആപ്ലിക്കേഷനാണിത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ വരുന്ന ഒ.ടി.പി രജിസ്ട്...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അഭിമുഖം മാറ്റി ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നതിനായി മാർച്ച് 22ന് നടത്താൻ തീരുമാനിച്ചിരുന്ന വാക്-ഇൻ-ഇന്റർവ്യൂ മാറ്റിവെച്ചു. -------------- എട്ടാം ക്ലാസ് പ്രവേശനം മഞ്ചേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുളള പ്രവേശനത്തിന് www.polyadmission.org/tsh എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ മൂന്നിനകം അപേക്ഷിക്കാം. ഫോണ്‍ 9656450550, 9747776169, 9447320560, 0483 2766185. ------------- ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം, കുടിശ്ശിക പിരിവ് എന്നിവ നടത്തുന്നതിന് ക്ഷേമനിധി സെക്രട്ടറി ഏപ്രിൽ 18ന് രാവിലെ 10.30 മുതൽ പാലക്കാട് ജില്ലയിലെ പട്ടാ...
Accident, Other

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് ഒരു മരണം

സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ മരിച്ചു. പാലക്കാട് സ്വദേശി രാജേന്ദ്രന്‍ (50) ആണ് മരിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തുരത്തുനിന്നു മലപ്പുറത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് എതിരെ വന്ന പിക്ക്അപ്പ് വാനില്‍ ഇടിച്ചായിരുന്നു അപകടം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പിക്ക്അപ്പ് വാനിനുള്ളില്‍ ഡ്രൈവര്‍ കുടുങ്ങി. പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് ഇയാളെ പുറത്തെടുത്തത്. അപകടം നടന്ന ഉടനെ വാന്‍ ഡ്രൈവറെ പുറത്തെടുക്കാനായിരുന്നില്ല. ഡ്രൈവിങ് സീറ്റില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ രണ്ടു മണിക്കൂറിനുശേഷമാണു വാഹനം വെട്ടിപ്പൊളിച്ചു പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴോടെയാണ് മരണം. പരിക്കേറ്റ മറ്റുള്ളവരുടെ ആരോ...
error: Content is protected !!