പരീക്ഷ മാറ്റി, ഗ്രേഡ് കാർഡ് വിതരണം, ഇന്റർവ്യൂ മാറ്റി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
പ്രൊഫ. എം.എം. ഗനി അവാർഡ്: മാർച്ച് 15 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് / എയ്ഡഡ് കോളേജുകളിലെ മികച്ച അധ്യാപകർക്ക് സർവകലാശാല ഏർപ്പെടുത്തിയ പ്രൊഫസർ എം.എം. ഗനി അവാർഡിന്റെ 2022 - 23 അക്കാദമിക വർഷത്തേക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്ന അവസാന തീയതി മാർച്ച് 15 വരെ നീട്ടി. 10 വർഷത്തിൽ കുറയാത്ത അധ്യാപന സേവനമുള്ളവർക്ക് നേരിട്ടോ പ്രിൻസിപ്പൽ / കോളേജ് അഡ്മിൻ മുഖേനയോ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സംശയങ്ങൾക്ക് [email protected] എന്ന ഇ-മെയിലിലോ 0494-2407154 എന്ന നമ്പറിലോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പി.ആര്‍ 314/2024
ഇ.എം.എസ്. അനുസ്മരണ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ സംഘടിപ്പിക്കുന്ന ഇ.എം.എസ്. അനുസ്മരണ സെമിനാർ 21-ന് രാവിലെ 10.00 മണിക്ക് നടക്കും. പ്രസിദ്ധ സാമ്പത...




























