Monday, July 14

Other

കൊളപ്പുറം നാഷണൽ ഹൈവേ സമരസമിതി അംഗങ്ങൾ ജില്ല കലക്ടറുമായി കൂടികാഴ്ച നടത്തി
Local news, Other

കൊളപ്പുറം നാഷണൽ ഹൈവേ സമരസമിതി അംഗങ്ങൾ ജില്ല കലക്ടറുമായി കൂടികാഴ്ച നടത്തി

തിരൂരങ്ങാടി : കൊളപ്പുറത്ത് നാഷണൽ ഹൈവേ വികസനതിൻ്റെ ഭാഗമായി അരീക്കോട് പരപ്പനങ്ങാടി സ്റ്റേറ്റ് ഹൈവേ ഗതാഗതം തടസംവിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഭാവിയിൽ ഉണ്ടാവാൻ പോവുന്ന ഗൗരവമേറിയ യാത്രാപ്രശ്നം പരിഹരിക്കണമെന്നു അഭ്യർത്ഥിച്ചു കൊണ്ട് കളക്ടറുമായി കൂടികാഴ്ച നടത്തി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ട് സ്ഥലം സന്ദർശിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകി. സബാഹ് കുണ്ടുപുഴക്കൽ, സമീർ വലിയപറമ്പ് എന്നിവരുടെ സന്നിദ്യത്തിൽ കൊളപ്പുറം നാഷണൽ ഹൈവേസമരസമിതി കൺവീനർ നാസർ മലയിൽ,അംഗങ്ങളായ രവികുമാർ പി, സിറാജ് , റഫീഖ് തലപ്പൻ,അയൂബ്ഖാൻ ചാലിൽ എന്നിവർ പങ്കെടുത്തു....
Other, university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 11-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 17. യോഗ്യതയും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 1509/2023 ഹാള്‍ടിക്കറ്റ് കാലിക്കറ്റ് സര്‍വകലാശാലാ 2023 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പി.ആര്‍. 1510/2023 പരീക്ഷാ അപേക്ഷ ഒന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 11 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. സര്‍വകലാശാലാ പഠനവിഭാഗങ...
Local news, Other

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം ; വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ

മലപ്പുറം: നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന നിര്‍ദേശത്തില്‍ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ. കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടില്ലെന്നും പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഡിഇഒ പറഞ്ഞു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ കീഴില്‍ കുട്ടികളെ കൊണ്ടുപോകാം. അതിന് സ്‌കൂള്‍ ബസ് ഉപയോഗിക്കാം എന്നായിരുന്നു നിര്‍ദേശമെന്നും ഡിഇഒ വിക്രമന്‍ വിശദീകരിച്ചു. നവകേരള സദസിന് ആളെ കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇന്നലെ 2 മണിക്ക് പരപ്പനങ്ങാടിയിലുള്ള ഡിഇഒ ഓഫീസില്‍ ചേര്‍ന്ന തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. അച്ചടക്കമുള്ള കുട്ടികളെ മാത്രം ക...
Local news, Malappuram, Other

നവകേരള സദസ്സിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന സ്കൂൾ അധികാരികളെ തടയും :എം.എസ്.എഫ്

തിരൂരങ്ങാടി : സർക്കാരിന്റെ രാഷ്ട്രീയ മേളയും നവകേരള നാടകവും കാണാൻ ‘അച്ചടക്കമുള്ള’ 200 വീതം വിദ്യാർത്ഥികളെ വിവിധ സ്കൂളുകളിൽ നിന്ന് എത്തിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടുപോകുന്ന സ്കൂൾ അധികാരികളെ തടയുമെന്ന് എം.എസ്.എഫ്. നവ കേരള സദസ് തുടക്കത്തിൽ തന്നെ പൊളിഞ്ഞതിന്റെ ഭാഗമായാണ് സർക്കാരിന്റെ വിചിത്ര തീരുമാനം വന്നിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ സർക്കാർ നടത്തുന്ന ധൂർത്ത് കാണാൻ വിദ്യാർത്ഥികളെ ക്ലാസുകൾ മുടക്കി കൊണ്ടുപോകാനുള്ള തീരുമാനം തിരുത്തണമെന്നും എം.എസ്.എഫ് ആവശ്യപ്പെടുന്നു. നവ കേരള സദസ് വിവാദങ്ങളിൽ നിൽക്കെ ആളെ കൂട്ടാനുള്ള സർക്കാർ നിർദേശമായാണ് ഇതിനെ കാണേണ്ടത്. വിദ്യാർത്ഥികളുടെ നിഷേധിക്കപ്പെട്ട അവകാശങ്ങളെ ചോദ്യം ചെയ്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ എം.എസ്.എഫിന്റെ പ്രവർത്തകരെ പൊലീസ് മൃഗീയമായാണ് നേരിട...
Calicut, Kerala, Other

റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും ടിടിഇ ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ടതായി പരാതി

കോഴിക്കോട് : റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും ടിടിഇ ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ടതായി പരാതി. വീഴ്ചയില്‍ അമ്മയുടെ കൈക്കു പരുക്കേറ്റു. കണ്ണൂര്‍ പാപ്പിനിശേരി വെണ്ടക്കന്‍ വീട്ടില്‍ ഫൈസലിന്റെ ഭാര്യ ശരീഫ, 17 വയസ്സുള്ള മകള്‍ എന്നിവരെയാണ് നേത്രാവതി എക്‌സ്പ്രസ് എസ്2 കോച്ചില്‍ നിന്നു ടിടിഇ തള്ളിയിട്ടതായി റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ വൈകിട്ട് 6.25ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നാലാം പ്ലാറ്റഫോമിലാണ് സംഭവം. കണ്ണൂരിലേക്കു പോകാനെത്തിയ കുടുംബത്തിനു ജനറല്‍ ടിക്കറ്റാണ് ലഭിച്ചത്. ജനറല്‍ കംപാര്‍ട്‌മെന്റില്‍ തിരക്കായതിനാല്‍ ഭാര്യയെയും മകളെയും റിസര്‍വേഷന്‍ കോച്ചില്‍ കയറ്റി, മകനോടൊപ്പം ഫൈസല്‍ ജനറല്‍ കോച്ചില്‍ കയറി. ട്രെയിന്‍ പുറപ്പെടുന്നതിനിടയില്‍ ബഹളം കേള്‍ക്കുകയും പുറത്തേക്കു നോക്കിയപ്പോള്‍ മകളെയും മറ്റു രണ്ടു കുട്ടികളെയും ടിടിഇ പ്ലാറ്റ്‌ഫോമിലേ...
Malappuram, Other

‘ദീപ്തി’ ബ്രെയിൽ സാക്ഷരതാ പദ്ധതി: സംഘാടക സമിതി യോഗം ചേർന്നു

കേരള സംസ്ഥാന സാക്ഷരതാ മിഷൻ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന 'ദീപ്തി' ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ മലപ്പുറം ജില്ലാ സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാ ബ്ലോക്ക്-നഗരസഭകളിലും പദ്ധതി വിജയിപ്പിക്കാൻ സംഘാടക സമിതി യോഗം ചേരും. പഠിതാക്കളെ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിവര ശേഖരണം നടത്തും. പഠിതാക്കളുടെ എണ്ണത്തിനനുസരിച്ച് ക്ലാസുകൾ സജ്ജീകരിക്കും. ബ്രെയിൽ സാക്ഷരതാ പദ്ധതിക്കുള്ള അധ്യാപകരെ കണ്ടെത്താൻ ഈ മാസം 25ന് ജില്ലാ പഞ്ചായത്തിൽ അഭിമുഖം നടത്തും. 2005 മുതൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷൻ മുഖേന നടത്തിയ ബ്രെയിൽ സാക്ഷരതാ പദ്ധതി പഠിതാക്കളുടെ ജില്ലാ സംഗമം ഡിസംബർ അവസാന വാരം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, അംഗങ്ങളായ സമീറ പുളിക്കൽ, ഷഹർബാൻ, സെക്രട്ടറി എസ്.ബിജു, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ എം.ഡി മഹേഷ്, നാഷണ...
Kerala, Other

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കാര്‍ഡ് കേസ് ; 24 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തു, പിടിയിലാവര്‍ എല്ലാം രാഹുല്‍ മാങ്കൂട്ടത്തിന്റെ വിശ്വസ്തര്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കാര്‍ഡ് കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് 24 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തു. അറസ്റ്റിലായ അഭി വിക്രമന്‍, ബിനില്‍ എന്നിവരുടെ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നുമാണ് കാര്‍ഡ് കണ്ടെടുത്തത്. വ്യാജ കാര്‍ഡുകള്‍ പരസ്പരം കൈമാറിയതിനും തെളിവ് ലഭിച്ചതായി പൊലീസ് പറയുന്നു. കേസില്‍ ഇതുവരെ പിടിയിലായവരെല്ലാം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരാണ്. പിടിച്ചെടുത്ത കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടര്‍ നടപടിയുണ്ടാകും. കേസില്‍ അടൂരിലെ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നും സംശയമുണ്ട്. അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കും. സംശയ നിഴലിലുള്ള പലരും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്...
Kerala, Other

ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത് ; ഓണ്‍ലൈന്‍ തട്ടിപ്പ് ഇരകളുടെ എണ്ണം വര്‍ധിക്കുന്നു ; വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ നിരന്തരമായി ബോധവത്കരണം നടത്തിയിട്ടും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കേരള പൊലീസ്. എസ്എംഎസ് ആയോ ഇ-മെയിലിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ അതിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ലെന്ന് കേരള പൊലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കുന്നു. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകള്‍ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടില്ല. ഇത്തരം സന്ദേശങ്ങളില്‍ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നുവെന്നും കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് കുറിപ്പി...
Local news, Other

ബൈക്കിന് കുറുകെ ചാടി, ശബ്ദമുണ്ടാക്കിയപ്പോള്‍ ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോയി ; താനൂരില്‍ പുലിയെ കണ്ടതായി റിപ്പോര്‍ട്ട്

തിരൂരങ്ങാടി : താനൂരില്‍ പുലിയെ കണ്ടതായി അഭ്യൂഹം. ഇന്നലെ രാത്രി 11 മണിയോടെയാണ് താനൂര്‍ കാരാട് മുനമ്പം പ്രദേശത്ത് വെച്ച് താനൂര്‍ യൂണിറ്റ് ട്രോമോ കെയര്‍ ലീഡര്‍ അബ്ബാസ് പുലിയെ കണ്ടതായി പറയപ്പെടുന്നത്. രാത്രി 11 മണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പുലി ബൈക്കിന് കുറകെ ചാടുകയും പെട്ടെന്ന് ബ്രയ്ക്ക് പിടിച്ചത് കാരണം ബൈക്ക് മറിയുകയും ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് പുലി സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോകുകയും ചെയ്തു എന്നും അബ്ബാസ് പറയുന്നു. കൈക്കും കാലിനും പരിക്കേറ്റ അദ്ദേഹത്തെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ഇന്നലെ തിരൂര്‍ നഗരസഭയിലെ ആറാം വാര്‍ഡില്‍ തുമരക്കാവ് പുലിയെ കണ്ടെത്തിയതായി അഭ്യൂഹം ഉണ്ടായിരുന്നു, ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ഇന്നലെ രാവിലെ 11.30-ന് പൂക്കയില്‍നിന്ന് കാക്കടവ് പാടത്തിനടുത്ത് പുത്തൂര്‍ മനയ്ക്ക് മുമ്പിലുള്ള റോഡിലൂടെ ഓട്ടോ ഓടിച്ച് താനാളൂര...
Local news, Other

നവകേരള സദസ്സ് ; സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ എത്തിക്കണം, സ്വന്തം ഉത്തരവാദിത്വത്തില്‍, അലമ്പന്മാര്‍ വേണ്ട ; പ്രധാനധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം

തിരൂരങ്ങാടി : നവകേരള സദസ്സിലേക്ക് ആലെ കൂട്ടാന്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. വേണ്ടി വന്നാല്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ 2 മണിക്ക് പരപ്പനങ്ങാടിയിലുള്ള ഡിഇഒ ഓഫീസില്‍ ചേര്‍ന്ന തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. താനൂര്‍ മണ്ഡലത്തിലെ സ്‌കൂളുകള്‍ 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ 100 കുട്ടികളെ വീതവും എത്തിക്കണമെന്നാണ് നിര്‍ദേശം. അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടരുത്, അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാല്‍ മതിയെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ നിന്ന് കൊണ്ടുപോകുന്നത് ചില പ്രധാനാധ്യാപകര്‍ ചോദ്യം ചെ...
Local news, Other

തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതിനു നഗരസഭയില്‍ ചേര്‍ന്ന കൗണ്‍സിലര്‍മാരുടെയും കാര്‍ഷിക വികസന സമിതിയംഗങ്ങളുടെയും യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു. നാളികേരം വര്‍ധിപ്പിക്കുന്നതിനു ആവശ്യമായ വളം. കുമ്മായം, തടം തുറക്കല്‍, ഇടവിള കൃഷി. പമ്പ് സെറ്റ്. ജൈവ വള നിര്‍മാണ യൂണിറ്റ്. തെങ്ങുകയറ്റയന്ത്രം. തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് 25 ലക്ഷം രൂപയുടെ അനുമതിയിയിട്ടുണ്ട്. ഈ മാസം 30നകം വാര്‍ഡുകളില്‍ യോഗം ചേരും. ഡിസംബര്‍ 15നകം ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു. സിപി ഇസ്മായില്‍, സോന രതീഷ്, ഇ.പി ബാവ.സിപി സുഹ്റാബി. കൃഷി അസിസ്റ്റന്റ് ജാഫര്‍ സംസാരിച്ചു. ഡിസമ്പര്‍ 8നകം അപേക്ഷകള്‍ കൃഷിഭവനില്‍ ഏല്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ പി.എസ് ആരുണി അറിയിച്ചു....
Local news, Other

കൃഷിയെ അടുത്തറിയാന്‍ വയലിലേക്കൊരു ഫീല്‍ഡ് ട്രിപ്പ് നടത്തി കുരുന്നുകള്‍

വേങ്ങര : കൃഷിയെ അടുത്തറിയാന്‍ വയലിലേക്കൊരു ഫീല്‍ഡ് ട്രിപ്പ് നടത്തി കുരുന്നുകള്‍. പുതിയത്തു പുറായ എ.എ.എച്ച്.എം.എല്‍.പി സ്‌ക്കൂളിലെ കുട്ടികളാണ് 'നന്മ വിളയും കൈകള്‍' എന്ന മൂന്നാം ക്ലാസിലെ പാഠ ഭാഗത്തിന്റെ ഭാഗമായി അരീക്കാട് വയലിലേക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തിയത്. കര്‍ഷകന്‍ സദാനന്ദനുമായി കുട്ടികള്‍ നടത്തിയ അഭിമുഖത്തിലൂടെ കൃഷി സംബന്ധമായ സംശയ നിവാരണം നടത്തി. പ്രധാനാധ്യാപകന്‍ കെ.അബ്ദുല്‍ മജീദ്, പി.ടി.എ.പ്രസിഡന്റ് എ.പി.മജീദ്, അധ്യാപകരായ എം.പി.അബ്ദുല്‍ അസീസ്, വി.പി.വിപിന്‍, ഷക്കീല തസ്‌നി, ദില്‍നഹസ്സന്‍,അഹമ്മദ് നാജി എന്നിവര്‍ നേതൃത്വം നല്‍കി...
Malappuram, Other

കായിക മത്സരങ്ങൾ മനുഷ്യരെ ഒന്നിപ്പിക്കും ; അബ്ദുസ്സമദ് സമദാനി എം.പി.

കായിക മത്സരങ്ങൾ മനുഷ്യരെ ഒന്നിപ്പിക്കുമെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.പി. ജില്ലാ സ്പോർട്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് കായിക മേഖല. മനുഷ്യർക്കിടയിലെ വേർത്തിരിവ് ഇല്ലാതാക്കാൻ കായിക മത്സരങ്ങൾ സഹായകമാവും. ശാരീരിക-മാനസിക ആരോഗ്യത്തിന് സ്പോർട്സ് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കോഡിനേറ്റർ സെബിൻ പൗലോസ് വിഷയമവതരിപ്പിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി മുഖ്യാതിഥിയായി. സംസ്ഥാനത്തിന്റെ സമഗ്രകായിക വികസനം ലക്ഷ്യമിട്ട് 2024 ജനുവരിയിൽ നടത്തുന്ന 'ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള 2024'ന്റെ ഭാഗമായാണ് ജില്ലാ സമ്മിറ്റ് സംഘടിപ്പിച്ചത്. സ്‌പോർട്‌സ് നയം, സ്‌പോർട്‌സ് വ്യവസായം എന്നിവയുടെ അവതരണവും ജില്ലയിൽ നടപ്പാക്കേണ്ട കായിക പദ്ധതികളുടെ പ്രാഥമിക രൂപരേഖ തയാറാക്കല...
Other

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

സൗജന്യ കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്‌സ് ‌എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്ക് സ്റ്റൈപെന്റോടുകൂടിയുള്ള സൗജന്യ പരിശീലനം ലഭിക്കും. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി നേരിട്ട് എൽ. ബി. എസ് സബ് സെന്റർ, ഐ.ജിബി.ടി ബസ് സ്റ്റാൻഡ്, കച്ചേരിപ്പടി എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0483 2764674. ----------- പോത്തുക്കുട്ടി പരിപാലനത്തില്‍ സൗജന്യ പരിശീലനം ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നവംബർ 25ന് 'പോത്തുക്കുട്ടി പരിപാലനം' എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ 0494 2962296 എന്ന നമ്പറിൽ വിളിച്ച് രജിസ്റ...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എസ്.ഡി.ഇ. - ഐ.ഡി. കാര്‍ഡ് എസ്.ഡി.ഇ. 2023-24 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഐ.ഡി. കാര്‍ഡ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. യു.ജി.സി. നിര്‍ദ്ദേശിച്ച അക്കാദമിക് ക്രഡിറ്റ് ബാങ്ക് ഐ.ഡി. തയ്യാറാക്കാത്ത വിദ്യാര്‍ത്ഥികളുടെ ഐ.ഡി. കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. എസ്.ഡി.ഇ വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിട്ടുള്ള നടപടിക്രമങ്ങളിലൂടെ എ.ബി.സി. ഐ.ഡി. നമ്പര്‍ സ്വയം തയ്യാറാക്കി പകര്‍പ്പ് എസ്.ഡി.ഇ. ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഡി. കാര്‍ഡ് ലഭ്യമാകുകയുള്ളൂ. ഫോണ്‍ 0494 2407356, 2400288.     പി.ആര്‍. 1500/2023 ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം കോഴിക്കോട് ഡയറ്റുമായി സഹകരിച്ചുകൊണ്ട് ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്‌സ് അദ്ധ്യാപകര്‍ക...
Kerala, Other

ഷവായ് ചിക്കന്‍ കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അടപ്പിച്ചു

ഷവായ് ചിക്കന്‍ കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. കായംകുളത്ത് താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ് കഫേ ഹോട്ടലാണ് നഗരസഭയിലെ ആരോഗ്യവഭാഗം ജീവനക്കാരെത്തി പൂട്ടിച്ചത്. ഞായറാഴ്ച രാത്രി കിങ് കഫേ ഹോട്ടലില്‍ നിന്ന് ഷവായ് ചിക്കന്‍ കഴിച്ച 20ഓളം പേര്‍ക്കാണ് തിങ്കളാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഛര്‍ദി, വയറിളക്കം, നടുവേദന എന്നീ ലക്ഷണങ്ങളോടെ ഇവരില്‍ പലരും ചികിത്സ തേടിയത്. പുതിയിടം സ്വദേശി വിഷ്ണു (27), എരുവ സ്വദേശി രാഹുലുണ്ണി (27), ഇലിപ്പക്കുളം സ്വദേശികളായ റാഫി (28), ഹിലാല്‍ (29), നാസിക് (27), അഫ്‌സല്‍ (28), മന്‍സൂര്‍ (27) തുടങ്ങിയവര്‍ താലൂക്ക് ആശുപത്രിയിലും ഇലിപ്പക്കുളം സ്വദേശികളായ നിഷാദ് (27), അജ്മല്‍ (28), കണ്ണനാകുഴി സ്വദേശി അജ്മല്‍ (27) തുടങ്ങിയവര്‍ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്....
Other

തൃശൂരില്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി

തൃശൂര്‍ : സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. തൃശൂര്‍ വിവേകോദയം ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. തോക്കുമായി സ്‌കൂളിലെത്തിയ പൂര്‍വ വിദ്യാര്‍ത്ഥി ക്ലാസ് റൂമിലെത്തി മുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. മുളയം സ്വദേശിയായ ജഗന്‍ എന്നയാളാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ച്ചത്. ഇന്ന് രാവിലെ തൃശൂര്‍ വിവേകോദയം സ്‌കൂളിലാണ് സംഭവം. മൂന്ന് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. രണ്ട് അധ്യാപകരുടെ പേര് ചോദിച്ചായിരുന്നു ഭീഷണിയും വെടിവെപ്പും. ഇയാളെ തൃശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഇയാള്‍ ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. ആദ്യം സ്റ്റാഫ് റൂമിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറി എത്തിയ പ്രതി സ്‌കൂള്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അധ്യാപകര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ...
Malappuram, Other

ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

താത്കാലിക നിയമനം മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രൊജക്ടിൽ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ആൻഡ് ഇംബ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ ആറിന് വൈകീട്ട് അഞ്ചിന് മുമ്പായി [email protected] എന്ന മെയിൽ വഴി അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832736241. ------- തൊഴിൽമേള 25ന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിലമ്പൂർ തൊഴിൽമേള നവംബർ 25ന് രാവിലെ 10.30ന് ലിറ്റിൽ ഫ്‌ലവർ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ...
Malappuram, Other

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു : ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങാമെന്ന് സര്‍ക്കാര്‍

മലപ്പുറം : ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ കൈവല്യ, ശരണ്യ എന്നീ പേരില്‍ 50 % സബ്‌സിഡിയോടുകൂടി പലിശരഹിത സ്വയം തൊഴില്‍ പദ്ധതികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കി വരുന്നുണ്ടെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഭിന്നശേഷിക്കാരിയ്ക്ക് സ്ഥിരമായോ ദിവസ വേതനാടിസ്ഥാനത്തിലോ ദീര്‍ഘകാലം ജോലി ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് തൊഴില്‍ വകുപ്പ് ഇക്കാര്യം അറിയിച്ചത്. പൊന്നാനി സൗത്ത് സ്വദേശിനി എ. സീനത്താണ് പരാതിക്കാരി. 3 ഫുള്‍ടൈം സ്ഥിര ഒഴിവിലേയ്ക്കും 6 പാര്‍ട്ട്‌ടൈം സ്ഥിരം ഒഴിവിലേയ്ക്കും 5 താല്ക്കാലിക ഒഴിവിലേയ്ക്കും പരാതിക്കാരിയെ പരിഗണിച്ചിട്ടുണ്ടെന്ന് പൊന്നാനി എംപ്ലോയ്‌മെന്റ് ഓഫീസര്‍ കമ്മീഷനെ അറ...
Kerala, Other

മുന്നണി മാറ്റം ; യു ഡി എഫും ലീഗും തമ്മിലുള്ളത് പൊക്കിള്‍കൊടി ബന്ധം, എകെ ബാലന് ശുദ്ധ ഭ്രാന്ത് : പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ലീഗ് എല്‍ഡിഎഫിലേക്ക് എന്ന സൂചനയാണെന്ന എ കെ ബാലന്റെ പരാമര്‍ശത്തില്‍ കടുത്ത പ്രയോഗവുമായി പി കെ കുഞ്ഞാലിക്കുട്ടി. എകെ ബാലന് ഭ്രാന്താണെന്നാണ് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് മുന്നണി മാറുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും യു ഡി എഫും ലീഗും തമ്മിലുള്ളത് പൊക്കിള്‍കൊടി ബന്ധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല യു ഡി എഫും ലീഗും തമ്മിലുള്ള മുന്നണി ബന്ധമെന്നും കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം കേസ് കൊടുത്താലും ലീഗിന് കിട്ടുമെന്നും ലീഗിന് അര്‍ഹതയുള്ള പദവിയാണ് അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുനര്‍വിചിന്തനം നടത്തുമോ എന്നതില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു....
Other

പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി

മധ്യപ്രദേശ് : ബസില്‍ നിന്നിറങ്ങി റോഡരികിലെ പെട്രോള്‍ പമ്പില്‍ നില്‍ക്കുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തിങ്കളാഴ്ച രാവിലെ 8.50നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബിന്ദ് ജില്ലിയില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ഥിയായ പത്തൊന്‍പതുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. ബിന്ദില്‍ നിന്ന് ദീപാവലി ആഘോഷം കഴിഞ്ഞ് തിരിച്ചെത്തി സഹോദരനുവേണ്ടി പെട്രോള്‍ പമ്പിനടുത്ത് കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് പേര്‍ ബൈക്കിലെത്തിയത്. ബൈക്കിലെത്തിയ സംഘത്തിലെ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. മറ്റൊരാള്‍ തുണി കൊണ്ട് മുഖം മറച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരാള്‍ ബൈക്കില്‍ നിന്ന് ഇറങ്ങി യുവതിയെ ബലമായി പിടിച്ച് ബൈക്കിന്റെ സീറ്റില്‍...
Other

സ്‌കൂളിലെ തിളയ്ക്കുന്ന സാമ്പാര്‍ ചെമ്പില്‍ വീണ് ഗുരുതര പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു ; പ്രധാനാധ്യാപിക ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു

സ്‌കൂള്‍ പാചകപ്പുരയിലെ തിളയ്ക്കുന്ന സാമ്പാര്‍ ചെമ്പില്‍ വീണ് ഗുരുതര പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കര്‍ണാടകയിലെ കലബുര്‍ഗിയിലെ ചിനമഗേര ഗവ. ഹയര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. മഹന്തമ്മ ശിവപ്പ തല്‍വാര്‍ എന്ന എട്ടുവയസുകാരിയാണ് മരിച്ചത്. വ്യാഴാഴ്ചയാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. പാചകപ്പുരയില്‍ വെച്ചായിരുന്നു ഉച്ചഭക്ഷണം വിളമ്പിയത്. ഭക്ഷണം വാങ്ങാനെത്തിയ കുട്ടി അബദ്ധത്തില്‍ സാമ്പാര്‍ ചെമ്പിലേക്ക് വീഴുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആദ്യം കലബുര്‍ഗിയിലെ ആശുപത്രിയിലും പിന്നീട് ബെംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഞായറാഴ്ചയോടെ മരിക്കുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. സ്‌കൂള്‍ ഹെഡ്മിസ്ട്ര...
Kerala, Other

മുസ്ലിം ലീഗ് മുന്നണി മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കില്‍ അത് കളഞ്ഞേക്കു ; സാദിഖലി തങ്ങള്‍

കല്‍പ്പറ്റ: മുസ്ലിം ലീഗ് മുന്നണി മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കില്‍ അത് കളഞ്ഞേക്കുകയെന്ന് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗ് യുഡിഎഫ് വിട്ടേക്കുമെന്ന പ്രചരണങ്ങള്‍ക്കിടെയാണ് മുസ്ലിം ലീഗ് വയനാട് ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച തളിര് പഠന ക്യാമ്പില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലീഗ് ഒരിഞ്ചുപോലും മാറി നടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്തും. മുന്നണി മാറാന്‍ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ല. മുന്നണി മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കില്‍ അത് കളഞ്ഞേക്കുക : സാദിഖലി തങ്ങള്‍ പറഞ്ഞു....
Kerala, Other

അച്ഛനൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 11 കാരന്‍ മുങ്ങിമരിച്ചു

തൃശ്ശൂര്‍: അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 11 കാരന്‍ മുങ്ങിമരിച്ചു. ശ്രീനാരായണപുരം പോഴങ്കാവ് വടക്കുംചേരി ഷൈജുവിന്റെ മകന്‍ ശ്രുത കീര്‍ത്ത് (11) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. ശബരിമല തീര്‍ത്ഥാടനത്തിനായി വ്രതം നോറ്റ ശ്രുത കീര്‍ത്ത് അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു. കുളക്കടവിലിരിക്കുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുളത്തില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മതിലകം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു....
Calicut, Other

കൈക്കൂലി കേസില്‍ പിടിയിലായ ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കിയതിനെ പരാതി നല്‍കിയ പൊതുപ്രവര്‍കത്തകനെതരിരെ കള്ളക്കേസെടുത്തതായി പരാതി ; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് : കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടികൂടിയ ഇ. പ്രദീപ്കുമാര്‍ എന്ന ഐ. എഫ്. എസ് ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കിയതിനെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനെ പ്രതിയാക്കി തിരുവമ്പാടി പോലീസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നാട്ടൊരുമ പൗരാവകാശ സമിതിയ്ക്ക് വേണ്ടി സെയ്തലവി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. തിരുവമ്പാടി പോലീസ് എഫ്. ഐ. ആര്‍ 20/23 നമ്പറായാണ് കേസെടുത്തത്. കോഴിക്കോട് ജില്ലാ (റൂറല്‍) പോലീസ് മേധാവി , താമരശ്ശേരി ഡി. വൈ. എസ്. പി, തിരുവമ്പാടി എസ്. എച്ച്. ഒ., തിരുവമ്പാടി എസ്. ഐ എന്നിവര്‍ ഒരു മാസത്തിനുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു....
Other

നടക്കാന്‍ കഴിയാത്ത രണ്ടുമക്കളുമായി ടാര്‍പ്പാ ഷെഡില്‍ അമ്മയുടെ ദുരിതജീവിതം ; ജില്ലാ ഭരണകൂടം ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: ടാര്‍പ്പാ ഷെഡില്‍ ജീവിക്കുന്ന നടക്കാന്‍ കഴിയാത്ത രണ്ടു മക്കളുടെയും അമ്മയുടെയും ദുരിത ജീവിതത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ ഭരണകൂടത്തോട് മനുഷ്യാവകാശ കമ്മീഷന്‍. വെസ്റ്റ് കല്ലട ഐത്തോട്ടുവ സ്വദേശിനി ഷൈലജയുടെയും മക്കളുടെയും ദുരിത ജീവിതം മനസിലാക്കി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി കൊല്ലം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നടക്കാന്‍ ശേഷിയില്ലാത്ത മക്കളെ എടുക്കണമെങ്കില്‍ നാലു പേര്‍ വേണം. ഇക്കഴിഞ്ഞ മഴക്കാലത്ത് വീട്ടില്‍ വെള്ളം കയറിയപ്പോള്‍ നാട്ടുകാര്‍ ചുമന്നാണ് സമീപത്തെ വീട്ടില്‍ എത്തിച്ചത്. സന്നദ്ധപ്രവര്‍ത്തകരാണ് ഇവരെ സഹായിക്കുന്നത്. പഞ്ചായത്ത് സഹായിച്ചിട്ടില്ല. ഷൈലജയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചു. രോഗം കാരണം ഷൈലജക്ക് ജോലി ചെയ്യാനാവില്ല. ക്ഷേമപെന്‍ഷന്‍ കിട്ടാത്തതുകൊണ്ട് മരുന്ന് വാങ്ങാന്‍ നിവ്യത്തിയില്ല. മകന...
Accident, Local news, Other

പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

പരപ്പനങ്ങാടി ചിറമഗലം റയിൽവേ ഗേറ്റിനു സമീപം ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണു യുവാവിന് ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരം 5മണിയോടെ യാണ് അപകടം നടന്നത്. യുവാവിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത ആളെ തിരിച്ചറിയുന്നവർ തിരൂരങ്ങാടി താലൂക്ക്ഹോസ്പിറ്റലുമായോ കോഴിക്കോട് മെഡിക്കൽ കോളേജ് കഷ്വലിറ്റിയുമായോ ബന്ധപ്പെടുക...
Local news, Other

മാലിന്യമുക്ത നവകേരളം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം സംഘടിപ്പിച്ചു

വേങ്ങര : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്ക് തല മാലിന്യ മുക്ത ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീര്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍മാലിന്യ സംസ്‌കരണം ശുചിത്വ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഹരിത സഭകള്‍ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്തുകളെ യോഗം അഭിനന്ദിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജനകീയ ഹരിത ഓഡിറ്റും ശുചിത്വ സഭകളും ക്യാമ്പയിന്റെ ഭാഗമായി നടത്താനും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹിജാബി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ലിയാഖത്ത് അലി (എ.ആര്‍ നഗര്‍ ), യുഎം ഹംസ, (കണ്ണമംഗലം) അംജദ ജാസ്മിന...
Local news, Other

ദേശീയപാത നിര്‍മാണത്തില്‍ മൂന്നിയൂരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ; കലക്ടറെ അഭിനന്ദിച്ച് എംഎല്‍എ, അഴുക്കുചാല്‍ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് എന്‍എച്ച് അധികൃതര്‍

ദേശീയപാത നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നിയൂര്‍ പഞ്ചായത്തിലെ മുപ്പതോളം വീടുകളിലേക്കുള്ള വഴി നഷ്ടപ്പെട്ടുവെന്ന പരാതിയില്‍ പരിഹാരം കണ്ട ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിനെ അഭിനന്ദിച്ച് പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ. ജില്ലാ വികസനസമിതി യോഗത്തില്‍ വച്ചാണ് എംഎല്‍എ കലക്ടറെ അഭിനന്ദിച്ചത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ സ്ഥലം കണ്ടെത്തി പ്രദേശവാസികളുടെ വഴിപ്രശ്നം പരിഹരിക്കുകയായിരുന്നു ജില്ലാ ഭരണകൂടം. ദേശീയപാതയുടെ പണിപൂര്‍ത്തിയാവുന്നതോടെ അഴുക്കുചാല്‍ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് ദേശീയപാത അതോറിറ്റി ലെയ്സണിങ് ഓഫീസര്‍ പി.പി.എം അഷ്റഫ് യോഗത്തില്‍ അറിയിച്ചു. വയലുകളില്‍ നിന്ന് വെള്ളം ഒഴിഞ്ഞുപോകാന്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം കെ.പി.എ മജീദ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി യോഗത്തില്‍ വിശദീകരിച്ചു....
Kerala, Malappuram, Other

മലപ്പുറത്ത് 17 കാരനെ പീഡിപ്പിക്കുന്നതിനിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍

മലപ്പുറം: കുറ്റിപ്പുറം മറവഞ്ചേരിയില്‍ പീഡനത്തിനിടെ പൊലീസിനെ കണ്ടതോടെ കടന്നുകളഞ്ഞ പ്രതി പിടിയില്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശി റഷീദിനെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. 17 വയസുകാരനാണ് പീഡനത്തിനിരയായത്. ദുരൂഹസാഹചര്യത്തില്‍ വാഹനം കണ്ടതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി....
error: Content is protected !!