Sports

പന്ത് തട്ടി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി മലപ്പുറവും കേരളവും
Sports

പന്ത് തട്ടി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി മലപ്പുറവും കേരളവും

പന്ത് തട്ടി മലപ്പുറവും കേരളവും ഗിന്നസ്‌റെക്കോര്‍ഡില്‍ ഇടം നേടി. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാവിലെ ഏഴിന് ആരംഭിച്ച ഡ്രീം ഗോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ 12 മണിക്കൂര്‍കൊണ്ട് 4500 കിക്ക് എടുത്താണ് ലോക റെക്കോഡ് നേടിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം.12 മണിക്കൂര്‍കൊണ്ട് ഏറ്റവുമധികം പെനാല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഇന്ന് കൈവരിച്ചത്. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡ്രീം ഗോള്‍ ഗിന്നസ് റെക്കോഡ് ഉദ്യമത്തില്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കോളെജ് വിദ്യാര്‍ഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്.  തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ കോളെജ് വിദ്യാര്‍ഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴു മണി മുതലാണ് ഷൂട്ടൗട്ട് ആരംഭിച്ചത്. ഗ്രൗണ്ടില്‍ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറ...
Sports

സംസ്ഥാന ടെക്ക്നിക്കൽ സ്‌കൂൾ കായികമേള 12മുതൽ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ

തേഞ്ഞിപ്പലം: സംസ്ഥാനത്തെ ടെക്ക്‌നിക്കല്‍ സ്‌കൂളുകളിലെ കായികതാരങ്ങള്‍ മാറ്റുരക്കുന്ന 38-മത് സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായിക മേള 12 മുതല്‍ 14 വരെ കാലിക്കറ്റ് സര്‍വ്വകലാശാല സ്‌റ്റേഡിയത്തില്‍ നടക്കും. കുറ്റിപ്പുറം ഗവ. ടെക്ക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിലാണ് മേള നടക്കുന്നത്. സംസ്ഥാനത്തെ 38 ടെക്ക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നും ഒമ്പത് ഐ.എച്ച്.ആര്‍. ഡി കേന്ദ്രങ്ങളില്‍ നിന്നുമായി 1100 താരങ്ങള്‍ മേളയില്‍ പങ്കെടുക്കും. ആണ്‍കുട്ടികള്‍ക്ക് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുമായി ഇരുപതോളം ഇനങ്ങളിലാണ് മത്സരങ്ങള്‍. നേരത്തെ കുറ്റിപ്പുറം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടത്താനിരുന്ന മേള സ്‌കൂള്‍ ഗ്രൗണ്ട് സംസ്ഥാന മേളക്ക് യോജിച്ചതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല സ്‌റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. വിദ്...
Sports

മലപ്പുറം ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സര വിജയികളെ തെരെഞ്ഞെടുത്തു

മലപ്പുറം : ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തെരെഞ്ഞെടുത്തു. എം.എസ്.പി അസിസ്റ്റന്റ് കമാണ്ടന്റ് ഹബീബ് റഹ്‌മാന്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. സുധീര്‍ കുമാര്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ സുരേന്ദ്രന്‍, പ്രസ്സ് ക്ലബ്ബ് ജില്ലാ ട്രഷറര്‍ വി.വി. അബ്ദുല്‍ റഊഫ് എന്നിവരാണ് വിജയികളെ തെരെഞ്ഞെടുത്തത്. ലോകകപ്പ് കരസ്ഥമാക്കുന്ന രാജ്യമേതാവുമെന്നതിന് ശരിയുത്തരം പ്രവചിച്ച 2263 പേരില്‍നിന്നും നറുക്കെടുപ്പില്‍ മുഹമ്മദ് ആസിഫ്, ഗ്ലാമര്‍സിറ്റി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്, കരിപ്പോള്‍, ആതവനാട് 10001 രൂപയുടെ സമ്മാനത്തിന് അര്‍ഹനായി. ലോകകപ്പില്‍ രണ്ടാം സ്ഥാനം ആര് നേടുമെന്നതില്‍ ശരിയുത്തരം നല്‍കിയ 2101 പേരില്‍നിന്നും ആദില്‍ മുഹമ്മദ്, യുവ ആര്‍ട്സ്...
Sports

കൊടിഞ്ഞി മിനി മാരത്തോൺ; അബൂബക്കർ സിദ്ധീഖ് ചാമ്പ്യൻ

കൊടിഞ്ഞി : കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ 2023 കൊടിഞ്ഞി ക്ലബ് ലീഗിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു. നൂറോളം കായിക താരങ്ങൾ അണിനിരന്ന പരിപാടി തിരൂരങ്ങാടി തഹൽസിദാർ പി.ഒ. മുഹമ്മദ് സ്വാദിഖ് , തിരുരങ്ങാടി സബ് ഇൻസ്‌പെക്ടർ എൻ.മുഹമ്മദ് റഫീഖ് , കൊണ്ടാണത്ത് ബാവ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ടൗൺ ടീം കൊടിഞ്ഞിയുടെ പി. അബൂബക്കർ സിദ്ധീഖ്, നവോദയ ക്ലബ് അംഗം പി. ഫർഹാൻ , കെ.എഫ്.സി കാളംതിരുത്തി അംഗം ഫായിസ് എന്നിവർ യാഥക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൊടിഞ്ഞി ക്ലബ് ഫെഡറേഷന്റെ ആറാമത്ത് ലീഗ് മത്സരങ്ങളുടെ പ്രചരണാർത്ഥം ആണ് മാരത്തോൺ സംഘടിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങൾ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബാൾ , ബാഡ് മിന്റൺ, അണ്ടർ 14 ഫുട്ബോൾ എന്നിവ നടക്കും. ഫെബ്രുവരി 19 നാണ് ഫൈനൽ മത്സരം. പരിപാടിക്ക് സെക്രട്ടറി വാഹിദ് കരുവാട്ടിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സലാഹുദീൻ തേറമ്പിൽ അധ്യക്ഷനായി . മൂസക്കുട്ടി പത്തൂർ, അ...
Sports

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

സാവോപോളോ: ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 92 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം. 1940 ഒക്ടോബർ 23ന് സാവോ പോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്സൺ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. തോമസ് എഡിസണിന്‍റെ പേര് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകുകയിരുന്നു. പിന്നീട് വാസ്കോ ഗോൾകീപ്പർ ബിലേയിൽ നിന്നാണ് പെലെ ...
Sports

സംസ്ഥാന ബോക്സിങ്ങിൽ സ്വർണ്ണത്തിളക്കവുമായി പരപ്പനാട് വാക്കേഴ്സ് താരം

തിരൂരിൽ വെച്ച് നടന്ന കേരള സംസ്ഥാന അമേച്വർ ബോക്സിങ് അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് ഓപ്പൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പരപ്പനാട് വാക്കേസ് ക്ലബ്ബ് താരം പവന എസിന്   ഗോൾഡ് മെഡൽ ലഭിച്ചു. സബ്ജൂനിയർ വിഭാഗം 67  കിലോ  കാറ്റഗറിയിലാണ് പവനക്ക് ഗോൾഡ് മെഡൽ ലഭിച്ചത്. പരപ്പനങ്ങാടി കോവിലകം റോഡിൽ രാമനാഥ് പവലിന്റെയും സന്ധ്യയുടെയും മകളും അരിയല്ലൂർ മാധവാനന്ത ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയുമാണ്. ...
Sports

പരപ്പനങ്ങാടി കേരളോത്സവം – അത്ലറ്റിക് മീറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കേരളോത്സവത്തിൻ്റെ അത് ലറ്റിക് മീറ്റ്  ഓവറോൾ ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് കരസ്ഥമാക്കി. ചുടലപ്പറമ്പ് മൈതാനിൽ വച്ച് നടത്തിയ മീറ്റിൽ 173 പോയിൻറ് നേടിയാണ് പരപ്പനാട് വാക്കേസ് ക്ലബ് ഒന്നാം സ്ഥാനം നേടിയത്. 70 പോയിൻറ് നേടി സഹൃദയ  കോടപ്പാളി രണ്ടാം സ്ഥാനവും 24 പോയിന്റ് നേടി സി.എഫ്സി ചെട്ടിപ്പടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രാവിലെ 6. 30 ന് 5000 മീറ്ററോടെ  ആയിരുന്നു മീറ്റിന്റെ തുടക്കം. ഈയിനത്തിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ ഫാബിഷ് ഒന്നാംസ്ഥാനം നേടി. തുടർന്ന് 26 ഇനങ്ങളിലായി 115 ഓളം കായിക താരങ്ങൾ പങ്കെടുത്തു. മുൻസിപ്പൽ ചെയർമാൻ ഉസ്മാൻ ജാവലിൻ എറിഞ്ഞ് മീറ്റ് ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന ഡിസ്കസ് ത്രോയിലൂടെ മീറ്റിന് പര്യവസാനമായി. തുടർന്ന് വിജയികൾക്ക് ട്രോഫികളും മെഡലുക...
Sports

ദേശീയ പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി മലപ്പുറം ഒഴൂര്‍ സ്വദേശി

ഒഴുർ : അസമിലെ ഗുവാഹത്തിയില്‍ നടന്ന പന്ത്രണ്ടാമത് ദേശീയ പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടി മലപ്പുറം ഒഴൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ്. 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്,100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഇനങ്ങളില്‍ സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് മുഹമ്മദ് ഷഫീഖ് തന്റെ കന്നി ദേശീയ ചാംപ്യന്‍ഷിപ്പിന് തിരിച്ചത്. പങ്കെടുത്ത മൂന്നിനങ്ങളില്‍ ഒന്നിനാണ് താരത്തിന് വെങ്കല മെഡല്‍ ലഭിച്ചത്.അസം പാരാ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഗുവാഹത്തിയില്‍ നവംബര്‍ 11 മുതല്‍ 13 വരെ ചാംപ്യന്‍ഷിപ്പ് നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് സീനിയര്‍(ആണ്‍, പെണ്‍), ജൂനിയര്‍ വിഭാഗങ്ങളിലായി അബ്ദുല്ല സാദിഖ്, ജയന്‍ സി കെ, മന്‍സൂര്‍, ഷാന്‍ എസ്, സജി കെറ്റി, കൃഷ്‌ണേന്ദു കെ ഐ, ആശില്‍ കെ എം, നികേഷ് പി കെ, ജീവ ശിവന്‍ എസ്, നിനി കെ സെബാസ്റ്റ്യന്‍, സാന്ദ്ര ഡേവിസ് എന്നിവരാണ് ചാംപ്യന്‍ഷ...
Sports

വെറ്ററൻസ് ഫുട്ബോൾ മത്സരം തിരുരിൽ

തിരൂർ: ഖത്തർ ലോകകപ്പിന്റെ ആരവുമായി തിരുരിൽ വെറ്ററൻസ് ഫുട്ബോൾ മത്സരം നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നവംബർ 6 ന് ഞായാറാഴ്ചതാഴെപ്പാലം രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം.മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെവൈറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ (വി - ഫാറ്റ് ) തിരുരാണ് സംഘാടകർ. തിരുർ താലുക്ക് പരിധിയിലുള്ള 40 വയസ്സ് കഴിഞ്ഞ 200 ലധികം പഴയകാല ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയാണ് വി-ഫാറ്റ് .സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ പഴയ കാല ഫുട്ബോൾ താരങ്ങളുടെ വിപുലമായ കുട്ടായ്മയുംഅവരുടെ ഫുട്ബോൾ മത്സരവും നടക്കുന്നത്. തിരുർ വെറ്ററൻസ് ലീഗ്(ടി.വി. എൽ) എന്ന് നാമകരണം ചെയ്ത മത്സരത്തിൽ ലീഗ് കം നോകൗട്ടിൽ 4 ടീമുകൾപങ്കെടുക്കും. ടീമുകളുടെ സെലക്ഷൻ ഇതിനകം പൂർത്തിയായി.മത്സരം വൈകിട്ട് 4 മണിക്ക് ഫീഷറിസ് കായിക വകുപ്പ് മന്ത്രിവി. അബ്ദുറഹിമാൻഉദ്...
Sports

സിവിൽസർവീസ് കായികമേളയിൽ ഇരട്ട സ്വർണവുമായി ഷീബ പരപ്പനങ്ങാടി

പരപ്പനങ്ങാടി : കേരള സർക്കാർ ജീവനക്കാർക്കായി മലപ്പുറം M. S. P സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തിയ മലപ്പുറം ജില്ലാ സിവിൽ സർവീസ് കായികമേളയിൽ ഇരട്ട സ്വർണം നേടി പി. ഷീബ താരമായി. നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ജീവനക്കാരിയായ പി. ഷീബ ഷോട്ട്പുട്ട്, ജാവലിൻ ത്രോ ( ഓപ്പൺ കാറ്റഗറി ) എന്നിവയിൽ ഒന്നാം സ്ഥാനം നേടി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന മീറ്റിന് യോഗ്യത നേടി.കൂടാതെ മമ്പാട് M. E . S ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കബഡി സെലക്ഷനിൽ സംസ്ഥാന ടീമിലേക്ക് യോഗ്യതയും നേടി. പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന വോളിബോൾ സെലക്ഷനിൽ സംസ്ഥാന വോളിബോൾ ടീമിലേക്കും ഇടം നേടി. പഴയ അത്‌ലറ്റ് വോളിബോൾ താരമായ ഷീബ ഉത്തരപ്രദേശ് വാരാണസിയിൽ വച്ച് നടന്ന മൂന്നാമത് നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡലും 4×400 മീറ്റർ റിലേയിൽ വെള്ളിമെഡലും കേരളത്തിനുവേണ്ടി നേടിയിട്ടുണ്ട്. ഭർത്താവ് : രമേശ് കുറുപ്പൻ കണ്...
Sports

വടംവലി മൽസരത്തിൽ മികച്ച വിജയവുമായി എ ആർ നഗറിലെ പെൺകുട്ടികൾ

തിരൂരങ്ങാടി: കേരള സംസ്ഥാന വടംവലി അസ്സോസ്സിയേഷൻ സംഘടിപ്പിച്ച സംസ്ഥാന തല വടംവലി മൽസരത്തിൽ മിന്നും വിജയവുമായി എ ആർ നഗർ ഹയർ സെക്കൻഡറി സ്കൂൾ ടീം. ഇക്കഴിഞ്ഞ 13, 14, തിയ്യതികളിലായി കാസർകോഡ് കുണ്ടംകുഴി സ്ക്കൂളിൽ വെച്ച് നടന്ന മൽസരത്തിൽ അണ്ടർ 15 വിഭാഗത്തിൽ രണ്ടാം സ്ഥാനം സ്കൂൾ ടീമിനാണ്. അണ്ടർ 13 വിഭാഗത്തിൽ നാലാം സ്ഥാനം ലഭിച്ചു. അണ്ടർ 17 വിഭാഗം ക്വാർട്ടർ ഫൈനലിലും എത്തി. മൂന്ന് വിഭാഗത്തിലും പെൺകുട്ടികളുടെ ടീമാണ് സ്കൂളിന് വേണ്ടി മത്സരിച്ചിരുന്നത്. സ്കൂൾ ടീമിൽ നിന്നുള്ള 4 പേർക്ക് സംസ്ഥാന ടീമിൽ ഇടം ലഭിച്ചു. സ്ക്കൂളിൽ നിന്ന് അനന്യ.കെ, ജിതു നദാസ്.എ.പി, ഫാത്തിമ മിൻഹ, ഫാത്തിമ സഹല എന്നീ വിദ്യാർത്ഥികൾക്ക് സെലക്ഷനും ലഭിച്ചത്. പാലക്കാട് വെച്ച് നടക്കുന്ന പത്ത് ദിവസത്തെ ക്യാമ്പിന് ശേഷം മൽസരത്തിൽ പങ്കെടുക്കാനായി ഇവർ മഹാരാഷ്ട്രയിലേക്ക് തിരിക്കും. സ്ക്കൂളിലെ കായികാധ്യാപികയായ ജ്യോതിർമയി ടീച്ചറാണ് കുട്ടികൾക്...
Sports

ജേസീസ് ഫുട്ബാൾ ലീഗിൽ (JFL) ജെ സി ഐ കുലപ്പുള്ളി ജേതാക്കളായി

തിരൂരങ്ങാടി: JCI Zone XXI സംഘടിപ്പിച്ച JFL ഫുട്ബോൾ ടൂർണമെന്റിൽ JCI കുലപ്പുള്ളി ടീം ജേതാക്കളായി. JCI തിരൂരങ്ങാടി റോയൽസ് ആതിഥേയത്വം വഹിച്ച ടൂർണമെന്റ് കൂരിയാട് ജെംസ് പബ്ലിക് സ്കൂൾ ടറഫ് ഗ്രൗണ്ടിൽ വെച്ചായിരുന്നു നടത്തിയത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. JCI കൊളപ്പുള്ളി, JCI പരപ്പനങ്ങാടി ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ പോരാട്ട വീര്യം നിറഞ്ഞ ഫൈനൽ മത്സരത്തിൽ 3-1 സ്കോറിനാണ് JCI കുലപ്പുള്ളി വിജയികളായത്. മുൻ ഒളിമ്പ്യൻ അത്‌ലറ്റിക്‌സ് താരം KT ഇർഫാൻ മത്സരം ഉത്ഘാടനം ചെയ്തു. JFL ചെയർമാൻ JCI Sen. ഷബീറലി സഫ അധ്യക്ഷ്യം വഹിച്ചു. തിരൂരങ്ങാടി റോയൽസ് പ്രസിഡന്റ്‌ JCI Sen. മുനീർ പുളിക്കലകത്ത് സ്വാഗതം പറഞ്ഞു. സോൺ പ്രസിഡന്റ് JCI PPP രാകേഷ് മേനോൻ, സോൺ സ്പോർട്സ് ഇൻ ചാർജ് JFM ഹാരിസ്, സോൺ വൈസ് പ്രസിഡന്റുമാരായ JFM സന്തോഷ്‌, JCI PPP രാകേഷ് നായർ, JVതല്ഹത്, JC ഇജ...
Sports

സന്തോഷ് ട്രോഫി: ബംഗാളിനെ തോൽപ്പിച്ച് കേരളം ജേതാക്കൾ

സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീടം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018 ന് ശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്‍റെ കിരീടനേട്ടം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്‍റെ സജലിന് പിഴച്ചു. സജലിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോളായി. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളം ഒപ്പമെത്തി. കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരു...
Sports

പഞ്ചാബിനെ തോൽപ്പിച്ച് കേരളം സെമി ഫൈനലിലേക്ക്

കേരളം സെമിയില്‍, ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ടഗോള്‍ മികവില്‍ കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമി ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരത്തില്‍ കരുത്തരായ പഞ്ചാബിനെയാണ് കേരളം തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ട് ഗോള്‍ ആടിച്ചാണ് വിജയം സ്വന്തമാക്കിയത്. കേരളത്തിനായി 17,86 മിനുട്ടിലായിരുന്നു ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഗോളുകള്‍. ഇതോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി.  ആദ്യ പകുതികഴിഞ്ഞ മത്സരത്തില്‍ മേഘാലയയോട് സമനിയ വഴങ്ങിയ ആദ്യ ഇലവനില്‍ രണ്ട് മാറ്റങ്ങളുമായി ആണ് കേരളം ഇറങ്ങിയത്. സഫ്‌നാദിനും നിജോ ഗില്‍ബേര്‍ട്ടിനും പകരം സല്‍മാനും ഷികിലും ആദ്യ ഇലവനിലെത്തി. പഞ്ചാബ് നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു. കേരളത്തിന്റെ അറ്റാക്കിങ്ങോട്കൂടിയാണ് മത്സരം ആരംഭിച്ചത്. 10 ാം മിനുട്...
Sports, university

കാലിക്കറ്റിന്റെ കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; ഓവറോള്‍ കിരീടം ക്രൈസ്റ്റ് കോളേജിന്

മികച്ച കായിക പ്രകടനത്തിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ഓവറോള്‍ പുരസ്‌കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. 2020-21 വര്‍ഷങ്ങളിലെ കായിക മത്സരങ്ങളില്‍ പുരുഷ-വനിതാ-മിക്‌സഡ് വിഭാഗങ്ങളിലായി 337 പോയിന്റ് നേടിയ ക്രൈസ്റ്റ് കോളേജിന് എഴുപത്തയ്യായിരം രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സമ്മാനിച്ചു.സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍, സഹൃദയ കോളേജ് കൊടകര, വിമല കോളേജ് തൃശ്ശൂര്‍, ഫാറൂഖ് കോളേജ് എന്നിവയാണ് ഓവറോള്‍ വിഭാഗത്തില്‍ യഥാക്രമം രണ്ടു മുതല്‍ അഞ്ച് വരെ സ്ഥാനക്കാര്‍.വനിതാ വിഭാഗത്തില്‍ ക്രൈസ്റ്റ് ഇരിങ്ങാലക്കുടയും പുരുഷ വിഭാഗത്തില്‍ സെന്റ് തോമസ് കോളേജ് തൃശ്ശൂരുമാണ് ജേതാക്കള്‍.വിമല കോളേജ് തൃശ്ശൂര്‍, മേഴ്‌സി കോളേജ് പാലക്കാട്, സെന്റ് മേരീസ് തൃശ്ശൂര്‍, സെന്റ് തോമസ് തൃശ്ശൂര്‍ എന്നിവരാണ് വനിതാ വിഭാഗത്തിലെ ചാമ്പ്യന്മാര്‍. പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സഹൃദയ കൊടകര, ഫാറൂ...
Sports

സന്തോഷ് ട്രോഫി ടൂർണമെന്റിൽ ലൈസൻ ഓഫീസറായി കൊടിഞ്ഞി സ്വദേശിയും

മലപ്പുറത്ത് നടക്കുന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഔദ്യോഗിക ചുമതലക്കാരനായി കൊടിഞ്ഞി സ്വദേശിയും. തിരൂർ തുഞ്ചൻ ഗവ. കോളേജിലെ കായിക വിഭാഗം അസിസ്റ്റന്റ് പ്രഫസർ ലഫ്റ്റനന്റ് ഷുക്കൂർ ഇല്ലത്താണ് ലൈസൻ ഓഫീസറായി ചുമതലയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സർവീസസിന്റെ ലൈസൻ ഓഫീസറാണ് ഇദ്ദേഹം. ടീമിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുക, ടീമും സംഘാടകരും തമ്മിലുള്ള മീഡിയറ്റർ തുടങ്ങിയ ഇദ്ദേഹത്തിന്റെ ചുമതലയിലാണ്. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയായ ഇദ്ദേഹം നിരവധി കയികമേളകളിൽ സംഘടകനായിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ ആദ്യമാണ്. കൊടിഞ്ഞിയിലെ 'സാക്' ഡയറക്ടർ കൂടിയാണ് ഇദ്ദേഹം. ...
Sports

സന്തോഷ് ട്രോഫി മത്സരം കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ് നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തിൽ മത്സരം  കാണാനെത്തുന്നവര്‍ക്ക് പയ്യനാട് ഭാഗത്തുനിന്നുള്ള മെയിന്‍ ഗെയ്റ്റ് വഴിമാത്രമായിരിക്കും പ്രവേശനം. സ്റ്റേഡിയത്തിന്റെ പ്രധാന കവാടം കടന്നതിന് ശേഷമാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മത്സരത്തിന് എത്തുന്ന എല്ലാവര്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യം പയ്യനാട് സ്റ്റേഡിയത്തിന് അകത്ത് ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിങ് ശേഷമാണ് മത്സരത്തിനുള്ള ടിക്കറ്റ് കൗണ്ടര്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ വഴിയോ, ബാങ്ക് വഴി സീസണ്‍ ടിക്കറ്റോ എടുക്കാത്തവര്‍ക്ക് ടിക്കറ്റ് കൗണ്ടര്‍ ഉപയോഗിച്ച് മത്സരത്തിനുള്ള ടിക്കറ്റ് എടുക്കാന്‍ കഴിയും. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ അതിന്റെ കോപ്പിയും സീസണ്‍ ടിക്കറ്റ് കൈവശമുള്ളവര്‍ സീസണ്‍ ടിക്കറ്റിന്റെ കോപ്പിയും കൈവശം കരുതേണ്ടതാണ്. ടിക്കറ്റ് കൈവശം ഇല്ലാത്തവര്‍ക്ക് സ്റ്റേഡിയത്തിന്റെ സമീപത്തേക്ക് പ്രവേശനം  ലഭിക്കി...
Sports

സന്തോഷ് ട്രോഫി: സർവീസസ്, മേഘാലയ ടീമുകൾക്ക് സ്വീകരണം നൽകി

തിരൂരങ്ങാടി: സന്തോഷ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ സർവീസസ്, മേഘാലയ ടീമുകൾക്ക് ഉജ്ജ്വല സ്വീകരണം നൽകി. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ എത്തിയ ടീമിനെ അധികൃതർ സ്വീകരിച്ചു. പ്രത്യേകം ഏർപ്പാട് ചെയ്ത വാഹനത്തിൽ താമസ സ്ഥലമായ തലപ്പാറ ലക്‌സോറ ഹോട്ടലിൽ എത്തിച്ചു. പി.അബ്ദുൽ ഹമീദ് എം എൽ എ, സ്പോർട്സ് കൗണ്സിൽ പ്രതിനിധി യു.തിലകൻ, എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ലൈസൻ ഓഫീസർമാരായ ഷുക്കൂർ ഇല്ലത്ത്, സാബു എന്നിവർ കൂടെയുണ്ട്. ഇരു ടീമുകളുടെയും കൂടെ കോച്ച്, അസി.കോച്ച്, ഫിസിയോ തെറാപ്പിസ്റ്റ്, തുടങ്ങിയവരും കൂടെയുണ്ട്. നിലവിലെ സന്തോഷ് ട്രോഫി ചാംപ്യന്മാരാണ് സർവീസസ്. ആർമിയുടെ ടീമായ സർവീസസിനെ സ്വീകരിക്കാൻ മലപ്പുറം സൈനിക കൂട്ടായ്മയും എത്തിയിരുന്നു. ...
Sports

സന്തോഷ് ട്രോഫി: ടീമുകൾ എത്തി, ഇനി പോരാട്ടം

കേരള ടീമിന് മഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം മഞ്ചേരിയിലെത്തി. ഇന്ന് (ഏപ്രിൽ 13) രാവിലെ 11.30 ന് കോഴിക്കോട് 20 അംഗ ടീം പ്രഖ്യാപനത്തിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ   ടീം മഞ്ചേരിയിലേക്ക് തിരിച്ചു. 5.30 യോടെ മഞ്ചേരിയിലെത്തിയ ടീമിന് അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയത്. ചെണ്ട വാദ്യമേളങ്ങളോട് കൂടി ഒരുക്കിയ സ്വീകരണത്തില്‍ കേരളാ ടീമിന് ആവേശം പകരാന്‍ വന്‍ജനാവലിയായിരുന്നു മഞ്ചേരിയിലെത്തിയത്. പരിപാടിയില്‍ മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ, വൈ. ചേയര്‍പേഴ്സണ്‍ അഡ്വ. ബീന ജോസഫ്, പ്രതിപക്ഷ നേതാവ് സജിത്ത് ബാബു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുറ്റീവ് അംഗങ്ങളായ കെ. മനോഹരകുമാര്‍, കെ.എ. നാസര്‍, രവി കുമാര്‍, ബിബിന്‍ ശങ്കര്‍, കൗണ്‍സിലര്‍മാര്‍, മഞ്ചേരിയിലെ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ അക്കാദ...
Sports

സന്തോഷ് ട്രോഫി; സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു 

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം മലപ്പുറം മുണ്ടുപറമ്പിലെ സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസില്‍ നടന്നു. ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ ഫുട്ബോള്‍ താരം ആഷിഖ് കുരുണിയാന്‍ ഇംപെക്‌സ് ഡയറക്ടര്‍ സി. ജുനൈദ്, പാലോളി അബ്ദുറഹ്‌മാന്‍, കെ.പി.എം. മുസ്തഫ എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മഞ്ചേരി-പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗ്യാലറി, കസേര, വി.ഐ.പി. കസേര, വി.ഐ.പി. ഗ്രാന്റ്, എന്നിവയുടെ സീസണ്‍ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനമാണ് നടന്നത്. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് സീസണ്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നിശ്ചിച്ചിരിക്കുന്നത്. തിരൂര്‍ അര്‍ബന്‍ ബാങ്ക്, പൊന്നാനി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, പെരിന്തല്‍മണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മക്കരപറമ്പ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മഞ...
Sports

സന്തോഷ് ട്രോഫി ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു: വില്‍പ്പന നേരിട്ടും ഓണ്‍ലൈനായും

ടിക്കറ്റുകള്‍ വാങ്ങാന്‍ ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ സൗകര്യംമലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറിയില്‍ കളി കാണുന്നതിന് ഒരു മത്സരത്തിന് 100 രൂപയും കസേരയില്‍ ഇരുന്ന് കളി കാണാന്‍ ഒരു മത്സരത്തിന് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതേ ഇനത്തില്‍ സീസണ്‍ ടിക്കറ്റിന് 1000 രൂപയും 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി കസേരക്ക് 1000 രൂപയാണ് ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരേസമയം മൂന്ന് പേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി. ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 ര...
Sports

ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഉജ്വല തുടക്കം

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു സംസ്ഥാനത്തെ കായികമേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കി ഉണര്‍വേകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന് ഊര്‍ജമേകാന്‍ ദേശീയ ഫെഡറേഷന്‍ കപ്പിന് കഴിയുമെന്നും മുഖ്യമന്ത്രി  പിണറായി വിജയന്‍ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന 25-ാംമത് ദേശീയ ഫെഡറേഷന്‍  കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയുകയായിരുന്നു മുഖ്യമന്ത്രി. കായികമേഖലയുടെ ഉന്നമനത്തിനായി സമഗ്ര കായിക നയമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 1000 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് കായിക മേഖലയില്‍ നടന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കഴിവുള്ള പ്രതിഭകളെ കണ്ടെത്തി വിദഗ്ധപരിശീലനം നല്‍കാന്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കും. കളിക്കളങ്ങളുടെ അഭാവമില്ലാതാക്കാന്‍ എല...
Sports

ആവേശമായി സന്തോഷാരവം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സന്തോഷാരവം വിളംബര ജാഥക്ക് അതിഗംഭീര സ്വീകരണങ്ങള്‍. രണ്ടാം ദിനം രാവിലെ ഒൻപതിന് താനൂരില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ കുരികേശ് മാത്യൂ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഹൃഷിക്കോശ് കുമാര്‍ അധ്യക്ഷത വഹിച്ചു. താനൂരില്‍ പര്യടനം നടത്തിയ ശേഷം ജാഥ 10.30 യോടെ ചെമ്മാടെത്തി. ചെമ്മാട് നടന്ന സ്വീകരണ പരിപാടി മുന്‍സിപ്പൽ ചെയര്‍മാന്‍ കെ.പി. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വള്ളികുന്ന് അത്താണിക്കല്‍ മേഖല സ്വീകരണപരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് കോട്ടാശേരി അധ്യക്ഷനായി.വള്ളിക്കുന്ന് അത്താണിക്കലില്‍ പര്യടനം നടത്തിയ ശേഷം 3.30 ന് വേങ്ങരയെത്തിയ വിളംബര ജാഥക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. സ്വീകരണപരിപാടി കുഞ്ഞാലിക്കുട്ടി എ...
Sports

സന്തോഷ് ട്രോഫി, മത്സരക്രമമായി; ഉദ്‌ഘാടന മത്സരത്തിൽ കേരളം രാജസ്ഥാനെതിരെ

സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍ 16 ന് മലപ്പുറത്തെ രണ്ടു വേദികളിലായി നടക്കും. ഉദ്ഘാടന മത്സരം 16 ന് രാവിലെ എട്ടു മണിക്ക് മുന്‍ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് ഈ കളി. അന്ന് രാത്രി എട്ടിന് ആതിഥേയരായ കേരളം മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രാജസ്ഥാനെ നേരിടും. കേരളം ഗ്രൂപ്പ് എ-യിലാണ്. പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മേഘാലയ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസും മണിപ്പൂരും കര്‍ണാടകയും ഒഡിഷയും ഗുജറാത്തുമടങ്ങുന്നതാണ് ഗ്രൂപ്പ് ബി. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ഏപ്രില്‍ 28 നും 29 നുമാണ് സെമി ഫൈനലുകള്‍. ഫൈനല്‍ മെയ് രണ്ടിനും. സെമി ഫൈനലുകളും ഫൈനലും മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ്. ആതിഥേയരുടെ എല്ലാ കളികളും മഞ്ചേരി പയ്യനാട് സ്...
Sports

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഏപ്രിൽ 2 മുതൽ കാലിക്കറ്റ്‌ സർവകലാശാലയിൽ

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഫെഡറേഷൻ കപ്പ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നു. ഏപ്രിൽ രണ്ട് മുതൽ ആറ് വരെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലാണ് ഈ സിൽവർ ജൂബിലി ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷനാവും.ഇന്ത്യൻ അത്‌ലറ്റിക് താരങ്ങളായ കമൽ പ്രീത് കൗർ, തേജേന്ദ്ര പൽ സിംഗ് തൂർ, അന്നു റാണി എം ശ്രീശങ്കർ, പ്രിയ, എം.ർ പൂവമ്മ, ദ്യുതി ചന്ദ്, ഹിമ ദാസ്, അവിനാഷ് സാബ്ലെ, വി.കെ വിസ്മയ, ജിസ്‌ന മാത്യു, എൽദോ പോൾ, സാന്ദ്ര ബാബു, പിഡി അഞ്ജലി, ആൻസി സോജൻ, അമോജ് ജേക്കബ്, മുഹമ്മദ് അനീസ്, മുഹമ്മദ് അനസ്, നോഹനിർമ്മൽ ടോം, എം.പി ജാബിർ തുടങ്ങി 600 ഓളം കായിക താരങ്ങൾ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഈ മഹാമേളയിൽ മാറ്റുരക്കും.ഈ വർഷം നടക്കുന്ന കോമൺവെൽത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് വേൾഡ് ചാമ്പ്യൻ...
Sports

ആയിരങ്ങൾക്ക് ആവേശം പകർന്ന് കുതിരയോട്ട മത്സരം, ഫൈനൽ ഇന്ന്

ജില്ലയിൽ ആദ്യമായി നടക്കുന്ന മത്സരം കാണാൻ ആയിരങ്ങൾ പെരുവള്ളൂർ കാടപ്പടി ചാലിപ്പാടം സ്റ്റേഡിയത്തിലെ ട്രാക്കിൽ മികച്ച വേഗംതേടി കുതിരകളുടെ കുതിപ്പ്. ഇന്ത്യ ഹോഴ്സ് റൈസിങ് ചാമ്പ്യൻപ്പിലെ കുതിരയോട്ടമത്സരം ആയിരക്കണക്കിന് കാണികൾക്ക് ആവേശമായി. ജില്ലാ ഹോഴ്സ് റൈഡേഴ്സും കെ.സി.എം. കാടപ്പടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിനാണ് ശനിയാഴ്ച തുടക്കമായത്. രാത്രി പത്തുമണിവരെ നീണ്ട മത്സരത്തിൽ ആദ്യ റൗണ്ടിലെ ഭൂരിഭാഗവും പൂർത്തിയായി. നൂറോളം കുതിരകളാണ് മാറ്റുരയ്ക്കുന്നത്. പോണി, തറോബ്രീഡ്, ഇന്ത്യൻ ബ്രീഡ് എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ഇരുപതോളം കുതിരകൾ മത്സരത്തിലുണ്ട്. പെരുവള്ളൂരിലെ അഞ്ച് ടീമുകളും മാറ്റുരയ്ക്കുന്നു. 200 കാണികൾക്ക് 600 മീറ്ററിലുള്ള ട്രാക്കിലെ ആവേശംകാണാൻ സംഘാടകർ സൗകര്യമൊരുക്കിയിട്ടുണ്ട്. അവസാന ദിവസമായ ഞായറ...
Sports

സന്തോഷ് ട്രോഫി: എ.ഐ.എഫ്.എഫ്. അവലോകന യോഗം ചേര്‍ന്നു

മത്സര ക്രമങ്ങള്‍ അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കും. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. എ.ഐ.എഫ്.എഫ്. കോമ്പറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വര്‍, പ്രതിനിധികളായ ആന്‍ഡ്രൂര്‍, സി.കെ.പി. ഷാനവാസ് എന്നിവരുടെ നേത്യത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്.കഴിഞ്ഞ ദിവസം സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളായ മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയം എന്നിവ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനക്ക് ശേഷം എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ വിവിധ സബ്കമ്മിറ്റികളെ നേരിട്ട് ബോധ്യപ്പെടുത്തി. പയ്യനാട് സ്റ്റേഡിയത്തില്‍ കോര്‍ണര്‍ ഫ്‌ളാഗിലെ പുല്ലിന്റെ പരിപാലനം, ലൈവ് ടെലിക്കാസ്റ്റ് ചെയ്യാന്‍...
Sports

ഖത്തർ ലോകകപ്പിന് വോളണ്ടിയർമാരാകാൻ ഫിഫ അപേക്ഷ ക്ഷണിച്ചു

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ വൊളണ്ടിയര്‍മാരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിച്ചുതുടങ്ങാം. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. ഖത്തറിന്റെ മണ്ണില്‍ ഫുട്‌ബോള്‍ ലോകം ഒന്നിക്കാന്‍ ഇനി മാസങ്ങളുടെ ദൈര്‍ഘ്യം മാത്രമാണുള്ളത്. 15 ലക്ഷത്തോളം ഫുട്‌ബോള്‍ ആരാധകരെയാണ് ഫിഫയും ഖത്തറും പ്രതീക്ഷിക്കുന്നത്. ഈ ആരാധകര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട മറ്റുപ്രവര്‍ത്തനങ്ങള്‍ക്കുമായി 20,000 ആരാധകരെയാണ് ഫിഫ വളണ്ടിയര്‍മാരായി നിയോഗിക്കുന്നത്. സ്‌റ്റേഡിയങ്ങള്‍, പരിശീലന വേദികള്‍, വിമാനത്താവളം, ഫാന്‍ സോണ്‍, ഹോട്ടല്‍, പൊതുയിടങ്ങള്‍ തുടങ്ങി 45 കേന്ദ്രങ്ങളില്‍ വളണ്ടിയര്‍മാരുടെ സേവനം ആവശ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്നദ്ധ സേവനത്തിലൂടെ മഹാമേളയുടെ ഭാഗമാകാനുള്ള അവസരം കൂടിയാണിത്. volunteer.fifa.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേ...
Sports

ദേശീയ ബധിര ക്രിക്കറ്റ്: കേരള ടീമിൽ 4 മലപ്പുറത്തുകാരും

പഞ്ചാബിൽ നടക്കുന്ന ദേശീയ ബധിര ക്രിക്കറ്റ് ചാംപ്യന്ഷിപ്പിനുള്ള കേരളടീമിൽ 4 മലപ്പുറം സ്വദേശികളും. ചെറുമുക്ക് സ്വദേശി വി.പി.ഷൗക്കത്ത്, പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഷിൻ, തിരൂർ സ്വദേശി രാമ കൃഷ്ണൻ, മഞ്ചേരി സ്വദേശി അംജദ് കെ പി എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്. 16 അംഗ ടീമാണ്. മൂന്നു ദിവസത്തെ ക്യാമ്പിനു ശേഷം ടീം ഇന്ന് പഞ്ചാബിലേക്ക് പുറപ്പെടും. പഞ്ചാബിലെ പട്യലയിൽ 23 മുതൽ 28 വരെയാണ് മത്സരം. ...
Sports

അഖിലേന്ത്യാ ബേസ്ബോള്‍ : കാലിക്കറ്റിന് വെങ്കലം

പൂണെയിലെ സാവിത്രി ഭായഫുലെ യൂണിവേഴ്സിറ്റിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ബേസ്ബോള്‍ മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാല പുരുഷ ടീമിന് വെങ്കലം. ജി.എന്‍.ഡി.യു. അമൃതസറിനെ (1510) തോല്‍പ്പിച്ചാണ് കാലിക്കറ്റ് ടീം മൂന്നാം സ്ഥാനം നേടിയത്. ടൂര്‍ണമെന്റിലെ മികച്ച അ ച്ചടക്കമുള്ള ടീമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ തിരഞ്ഞെടുത്തു. മത്സരത്തിലെ മികച്ച പിച്ചര്‍ അവാര്‍ഡ് കാലിക്കറ്റിന്റെ മുഹമ്മദ് ബുര്‍ഹാന്‍ കരസ്ഥമാക്കി. അഖില്‍ രാജ് (ക്യാപ്റ്റന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്മെന്റ്), അമല്‍ മോഹന്‍ദാസ് (വൈസ് ക്യാപ്റ്റന്‍ ), അമല്‍ ആനന്ദ്, മുഹമ്മദ് ബുര്‍ഹാന്‍, അഭിജിത്, യാദവ്, മുഹമ്മദ് റാഫി, ജിതിന്‍ (ഫാറൂഖ് കോളേജ്), ജിഷ്ണു, അബ്ദുല്‍ ബാസിത്, മുഹമ്മദ് ഷൈജല്‍ (ആര്‍ട്സ് കോളേജ്, മീഞ്ചന്ത) മോഹന്‍ കുമാര്‍, വിനയ് കുമാര്‍, ആഷിഖ് അനില്‍ (സഹൃദയ കോളേജ്) മൃദുല്‍(അമല്‍ കോളേജ്)  ഇന്ദുചൂഡന്‍ (ജി.സി.പി...
error: Content is protected !!