177 പേർക്ക് ടോപ്പേഴ്‌സ് അവാർഡ് 16-ന്, പരീക്ഷ മാറ്റി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
കാലിക്കറ്റിൽ 177 പേർക്ക് ടോപ്പേഴ്‌സ് അവാർഡ് 16-ന് സമ്മാനിക്കും
കാലിക്കറ്റ് സർവകലാശാലയിൽ നിന്നും വിവിധ യുജി / പിജി / പ്രൊഫഷണൽ കോഴ്‌സുകളിൽ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നൽകുന്ന ടോപ്പേഴ്‌സ് അവാർഡ് 16-ന് സമ്മാനിക്കും. രാവിലെ ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അവാർഡ് വിതരണം ചെയ്യും. വിദ്യാർഥികൾ രാവിലെ 9.30-ന് ഹാജരാകണം. ചടങ്ങിൽ സിണ്ടിക്കേറ്റ് അംഗങ്ങൾ പങ്കെടുക്കും. വിവിധ യുജി / പിജി / പ്രൊഫഷണൽ കോഴ്‌സുകളിൽ നിന്നും 2023 വർഷത്തിൽ ഒന്നാം സ്ഥാനം നേടിയ 177 വിദ്യാർഥികൾക്കാണ് അവാർഡ് സമ്മാനിക്കുക. ബി.കോം. 6, ബി.സ് സി. 28, ബി.എ. 39, പ്രൊഫഷണൽ കോഴ്സ് 12, പി.ജി. 82, ബി.കോം. (SDE) 2, ബി.എ. (SDE) 8 എന്നിങ്ങനെയാണ് അവാർഡിന് അർഹരായവരുടെ കണക്കുകൾ. കൂടുതൽ വിവരങ്ങൾക്ക് 0494 2407239 / ...