Tuesday, June 23

പടിക്കൽ കുട്ടശ്ശേരി മൊയ്തീൻ ഹാജി അന്തരിച്ചു

മൂന്നിയൂർ: പടിക്കൽ മഹല്ല് സ്വദേശിയും മഹല്ല് കമ്മിറ്റി മെമ്പറുമായ പള്ളിയാള്‍മാട് പരപ്പിലാക്കല്‍ താമസിക്കുന്ന കുട്ടശ്ശേരി മൊയ്തീൻ ഹാജി (74) അന്തരിച്ചു.

മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 9.30am ന് പടിക്കല്‍ ജുമുഅത്ത് പള്ളിയിൽ. കേരള മുസ്ലിം ജമാഅത്ത് പടിക്കൽ യൂണിറ്റ് മുൻ സെക്രട്ടറി ആയിരുന്നു.

ഭാര്യ: പരേതയായ മൈമൂന. മക്കൾ: ജാഫർ സാദിഖ് , മുഹമ്മദ് ഇഖ്ബാൽ, റസീൻ (കുവൈത്ത് KMCC ഭാരവാഹി) ,(മൂവരും കുവൈത്ത്, ), സൈഫുന്നിസ്സ ,ഖമറുന്നിസ്സ, മഹ് റൂഫ മരുമക്കൾ: മജീദ് ചേളാരി ,, അലി കുന്നുംപുറം, ജാഫർ സഖാഫി കക്കോവ്, സീനത്ത്, റൈഹാനത്ത് , മഹ്റു ബാൻ. സഹോദരങ്ങൾ: മൂസ മുസ്ലിയാർ, മുഹമ്മദ്.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എം. എ .ഖാദർ ഹാജിയുടെ സഹോദരി ഭർത്താവാണ്.

error: Content is protected !!