Friday, August 15

Tag: AR nagar

തടസ്സങ്ങൾ നീങ്ങി;  കൊളപ്പുറത്ത് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകും
Malappuram

തടസ്സങ്ങൾ നീങ്ങി; കൊളപ്പുറത്ത് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകും

വേങ്ങര : നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ച ഫയർ സ്റ്റേഷൻ കൊളപ്പുറത്ത് സ്ഥാപിക്കും. കെട്ടിട നിർമാണത്തിന് തടസ്സമായിരുന്ന സാങ്കേതിക പ്രശ്നം പരിഹരിക്കാൻ സ്വകാര്യ വ്യക്തി സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായതോടെയാണ് പ്രശ്‌നത്തിന് പരിഹാരം ആയത്. തഹസിൽദാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. കൊളപ്പുറം തിരൂരങ്ങാടി പനമ്പുഴ റോഡില്‍ നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ റീ.സ നമ്പര്‍ 311-ല്‍ ഉള്‍പ്പെട്ട 40 സെന്റ് ഭൂമിയിലാണ് ഫയർ സ്റ്റേഷൻ നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് എൻ ഒ സി നൽകിയിരുന്നെങ്കിലും സമീപത്തേക്കുള്ള വഴി തടസ്സപ്പെടുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രതിബന്ധമായി. സാങ്കേതിക പ്രയാസം മറികടക്കുന്നതിനാണ് അധിക ഭൂമിക്കായി ശ്രമങ്ങളാരംഭിച്ചത്.ഈ ഭൂമിയോട് ചേര്‍ന്ന് ഭൂമിയുള്ള പി അബ്ദുല്‍ കരീം എന്ന വ്യക്തി ഭൂമിയുടെ തെക്കേഭാഗത്ത് രണ്ട് മീറ്റര്‍ വീതിയിലും 25 മീറ്റര്‍ നീളത്...
Accident

വാഹനാപകടത്തിൽ പരുക്കേറ്റ എ ആർ നഗർ സ്വദേശി മരിച്ചു

എ ആർ നഗർ: ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻമരിച്ചു. എ ആർ.നഗർ പാലമഠത്തിൽച്ചിന സ്വദേശി മണ്ണിൽതൊടിയിൽ പുതുക്കുളങ്ങര മാട്ടറ അബ്ദുല്ലക്കുട്ടി (62) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് നെടിയിരുപ്പ് എൻഎച്ച് കോളനി റോഡ് ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.ഭാര്യ: മൈമൂനത്ത്. മക്കൾ: ഹസനത്ത്, മുനീറ, സമീറ, അനസ്....
Obituary

ചരമം: കൊടുവാപറമ്പൻ അബ്ദുൽ കരീം എ ആർ നഗർ

എ ആർ നഗർ, ഊക്കത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൊടുവാപറമ്പൻ പൂളക്കൽ അവറാൻ കുട്ടിയുടെ മകൻ അബ്ദുൽ കരീം (56) മരണപ്പെട്ടു. മാതാവ് :ബിയ്യാത്തു. ഭാര്യ : ശരീഫ ചക്കിപറമ്പൻ. മക്കൾ : റഹീസ് (ദമ്മാം ), മുർഷിദ, അർഷദ്, റിഷാദ്, റിഷാൻ, മരുമക്കൾ: ഹാരിസ് അച്ഛനമ്പലം, ഫെബിന. സഹോദരൻങ്ങൾ: അഹമ്മദ് കുട്ടി, ഹംസ, മൊയ്‌ദീൻ, ജാഫർ, കദീജ, പരേതരായ ജമീല, ആരീഫ. മയ്യിത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 8 30 ന് ഊക്കത് ജുമാ മസ്ജിദിൽ....
Local news

ജനകീയ കമ്മറ്റി നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു

ഏആർ നഗർ . സി പി ഐ എം ഏ ആർ നഗർ ലോക്കൽ കമ്മറ്റിനേതൃത്വത്തിൽ പുകയൂർ കരിപ്പായി മാട്ടിൽ ജനകീയ കമ്മറ്റി രൂപീകരിച്ച് നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു. പുകയൂർ മൂന്നാം വാർഡിൽ കണ്ണിനു കാഴ്ച യില്ലാത്ത കരിപ്പായി മാട്ടിൽ കാരിച്ചിയും സംസാരശേഷിയില്ലാത്ത മകനും കൂടി തകർന്ന് വീഴാറായ വീട്ടിലാണ് താമസിക്കുന്നത്. താമസിക്കുന്ന ഭൂമിക്ക് പട്ടയം മില്ലാത്തതിനാൽ സർക്കാറിന്റെ ലൈഫ് പദ്ധതി പ്രകാരം വീടിന് ധനസഹായം ലഭ്യമല്ലാത്തതിനാലാണ് ജനകീയ കമ്മറ്റി രൂപീകരിച്ച് വീട് നിർമ്മിച്ചു നൽകുന്നത്. സി പി ഐ എം വേങ്ങര ഏരിയസെക്രട്ടറി . കെ ടി അലവി കുട്ടി തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ഇബ്രാഹിം മൂഴിക്കൽ . ലോക്കൽ സെക്രട്ടറികെപി സമീർ . കുട്ടശ്ശേരി ചെറിയാപ്പു. എം നന്ദിനി . ജനകീയ കമ്മറ്റി ചെയർമാൻ കരിപ്പയിൽ കുഞ്ഞി മുഹമ്മദ് ഹാജി. .കെ പി.ഉസ്മാൻ കോയ.ഇ വാസു . അഹമ്മദ് പാറമ്മൽ.കെ സുരേന്ദ്രൻ . ബാവ തടത്തിൽ . മുസ്തഫ എറമ്പത്തി...
Local news

റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തി

എആര്‍ നഗര്‍ : പഞ്ചായത്തിലെ ടിപ്പു സുല്‍ത്താന്‍ റോഡ് ശോചനീയവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സി പി ഐ എം എആര്‍ നഗര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തി. ടിപ്പു സുല്‍ത്താന്‍ റോഡ് ശോചനീയവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കുക, റോഡ് പഞ്ചായത്ത് പിഡബ്ല്യൂഡിക്ക് കൈമാറാന്‍ നടപടി സ്വീകരിക്കുക, വികസന രംഗത്തെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക. തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ടിപ്പു സുല്‍ത്താന്‍ റോഡ് വി കെ പടി മുതല്‍ ചെണ്ടപ്പുറായ വഴി യാറത്തുംപ്പടിയിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്. പരിപാടി കെപി സമീര്‍ ഉദ്ഘാടനം ചെയ്തു. സി പി സലീം അദ്ധ്യക്ഷത വഹിച്ചു. ഇ വാസു, ഇബ്രാഹിം മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു. ടി മുജീബ് സ്വാഗതവും ഷിജിത്ത് മമ്പുറം നന്ദിയും പറഞ്ഞു...
Local news

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായിയെത്തിയ സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

എആര്‍ നഗര്‍ : അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവും ആയി എത്തിയ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, ക്ലബ്ബുകള്‍, ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരെ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. പരിപാടി പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലികുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് യുവജന സംഗമവും നടന്നു. വാര്‍ഡ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, വ്യാപാരി വ്യവസായി,ക്ലബ് പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കുഞ്ഞി മൊയ്ദീന്‍ കുട്ടി, ലൈല പുല്ലൂണി, ജിഷ ബ്ലോക്ക് മെമ്പര്‍ പികെ റഷീദ് വാര്‍ഡ് മെമ്പര്‍ ഫിര്‍ദൗസ് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ സ്വാഗതവും പഞ്ചായത...
Local news

സൗജന്യ ഹോമിയോ – വയോജന മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

എ. ആർ നഗർ : കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ കീഴിൽ "മുതിർന്ന പൗരന്മാരുടെ ആരോഗ്യവും ഹോമിയോപ്പതിയും" എന്ന വിഷയത്തിൽ സൗജന്യ ഹോമിയോ വയോജന ക്യാമ്പ് സംഘടിപ്പിച്ചു. എസ് സി പി ഹോമിയോപ്പതിക്ക് സെന്റർ അറളപ്പറമ്പ് കുന്നുംപുറത്ത് വെച്ച് നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു. എ. ആർ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. ബോധവൽക്കരണ ക്ലാസ് ഡോ. സമീർ. സി (മെഡിക്കൽ ഓഫീസർ എസ് സി പി ഹോമിയോ ഹെൽത്ത് സെന്റർ അരളപ്പറമ്പ് ) നിർവഹിച്ചു . ഡോ. സുൽഫത്ത് പി , ഡോ.ഷമീം റഹ്മാൻ, മെമ്പർമാരായ ജൂസൈറ മൻസൂർ, ജാബിർ എന്നിവർ ആശംസകൾ അർപ്പിച്ചു. പി. കെ ഫിർദൗസ് സ്വാഗതവും പ്രദീപ് കുമാർ കെ എം നന്ദിയും പ്രകാശിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി സൗജന്യ നേത്രദാന ക്യാമ്പ്, രക്തനിർണയ ക്യാമ്പ്, ഫിസിയോത...
Local news

തയ്യൽ യൂണിറ്റ് വർക്ക് ഷെഡ്ന്റെ തറക്കല്ലിടൽ കർമ്മം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവഹിച്ചു

അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് ഉള്ളാട്ട്പറമ്പിലെ ഓർക്കിഡ് അയൽക്കൂട്ടത്തിന്റെ സ്വയം സംരംഭമായ തയ്യൽ യൂണിറ്റ് വർക്ക് ഷെഡിന്റെ തറക്കല്ലിടൽ കർമ്മം വാർഡ് മെമ്പർ മുഹമ്മദ് പുതുക്കുടിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് നിർവഹിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരമാണ് വർക്ക് ഷെഡ് നിർമ്മിക്കുന്നത്. 462446 രൂപ ചെലവിലാണ് നിര്‍മാണം. പരിപാടിയിൽ എ ഡി എസ് ചെയർപേഴ്സൺ രേഖ കെ വി സ്വാഗതവും ഓർക്കിഡ് അയൽക്കൂട്ട സെക്രട്ടറിയും സംരംഭക യൂണിറ്റ് അംഗവുമായ സലീന പി പി നന്ദിയും പറഞ്ഞു. 9-ാംവാർഡ് മെമ്പറും സ്കില്‍ഡ് ലാബറുമായ പ്രദീപ്കുമാർ, സന്തോഷ് സിപി, അയൽക്കൂട്ട സംരംഭ യൂണിറ്റ് അംഗങ്ങളായ ബിയ്യുമ്മു, സൈഫുന്നിസ സപ്ലയർ നൗഫൽ തുടങ്ങിയവർ പങ്കെടുത്തു....
Local news

എ.ആര്‍.നഗറില്‍ നിന്നും കാണാതായ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എ.ആര്‍.നഗര്‍ : കൊടുവായുരില്‍ കാണാതായ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേരത്തുപറമ്പില്‍ രവി (47) യെയാണ് കൊടുവായൂര്‍പാടം തോട്ടില്‍ മാരാത്ത് കടവിനടുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെറിയ മാസികാസ്വാസ്ഥ്യമുള്ള ഇയാളെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരൂരങ്ങാടി പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പിന്നീട് തിരൂരങ്ങാടി താലൂക്കാശൂപത്രിയിലെ പരിശോധനക്കു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പിതാവ്: പരേതനായ ചേരത്തുപറമ്പില്‍ ചിന്നന്‍. മാതാവ്: ശാന്തകുമാരി. സഹോദരന്‍: ശ്രീധരന്‍....
Local news

കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതിക്ക് അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

എആര്‍ നഗര്‍ : കുടുംബശ്രീ ഉത്പാദകരുടെ ഉത്പ്പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് അബ്ദുറഹ്മാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ തുടക്കം കുറിച്ചു. ഹോം ഷോപ്പ് പദ്ധതിയുടെ വാര്‍ഡ് തല ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് പുതുക്കുടി ഹോം ഷോപ്പ് ഉത്പ്പന്നം കൃഷ്ണദാസ് മാഷിന് നല്‍കി നിര്‍വഹിച്ചു. കുടുംബശ്രീലെ വനിതാ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉത്പന്നങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ പരിശീലനം ലഭിച്ച ഹോം ഷോപ്പ് ഓണര്‍മാര്‍ മുഖേന ഓരോ വീട്ടുപടിക്കലും എത്തിക്കുന്ന സാമൂഹിക വിപണന സംവിധാനമാണ് ഹോം ഷോപ്പ് പദ്ധതിയിലൂടെ വിഭാവനം ചെയുന്നത്. കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ലഷ്യമിടുന്നത്....
Local news

എ ആര്‍ നഗറില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളില്‍ രണ്ടാഘട്ടം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി

എആര്‍ നഗര്‍ : എ ആര്‍ നഗറില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളില്‍ രണ്ടാഘട്ടം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം , കൊളപ്പുറം ഭാഗങ്ങളില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളിലാണ് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകനെടേയും, കുറ്റൂര്‍ നോര്‍ത്ത് സ്‌കൂള്‍ അധ്യാപകന്‍ ശ്രീജിത്ത് ന്റെയും ആശാപ്രവര്‍ത്തകരുടേയും നേതൃത്ത്വത്തില്‍ കെഎംഎച്ച്എസ്എസ് കുറ്റൂര്‍ നോര്‍ത്ത് എന്‍എസ്എസ് യൂണിറ്റ് 1 4 3 യിലെ 50 ഓളം വിദ്യാര്‍ത്ഥികള്‍ളാണ്‌സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയത്....
Local news

സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണവും ഡ്രസും വയനാടിലെ ദുരിത ബാധിതര്‍ക്കായി കൈമാറിയ കുഞ്ഞു റയക്ക് മുസ്ലിം ലീഗ് സൈക്കിള്‍ വാങ്ങി നല്‍കും

എആര്‍ നഗര്‍ : കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധപിടിച്ചു പറ്റിയ കണ്ണിനു കുളിര്‍മയേകിയ സംഭവമായിരുന്നു ഇരുമ്പുചോല അരീതലയിലെ മാനംകുളങ്ങര മുഹമ്മദ് റാഫി - സല്‍മ ദമ്പതികളുടെ മകളായ ഫാത്തിമ റയ എന്ന കൊച്ചു കുട്ടി താന്‍ സൈക്കിള്‍ വാങ്ങുന്നതിനായി സ്വരുക്കൂട്ടി വച്ച തുകയും തന്റെ ഡ്രസുമെല്ലാം പയനാടിലെ ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതരായവര്‍ക്കായി കൈമാറിയത്. വാര്‍ത്തകളില്‍ നിന്നും മാതാവ് പറഞ്ഞറിഞ്ഞാണ് ദുരിത ബാധിതര്‍ക്ക് തന്നാല്‍ ആവും വിധമുള്ള ഈ വലിയ സഹായം ഈ കൊച്ചു കുരുന്ന് നല്‍കിയത്. ഇപ്പോള്‍ ഇതാ കുഞ്ഞു റയക്ക് സൈക്കിള്‍ വാങ്ങി കൊടുക്കാനൊരുങ്ങുകയാണ് പഞ്ചായത്ത് 15-ാം വാര്‍ഡ് മുസ്ലിംലീഗ് കമ്മറ്റി. ഇരുമ്പു ചോല സ്‌കൂളിലെ പിടിഎ ഭാരവാഹികൂടിയായ 15-ാം വാര്‍ഡ് മുസ്ലിംലീഗ് കമ്മറ്റി സെക്രട്ടറി ഫൈസല്‍ കാവുങ്ങലാണ് ലീഗ് കമ്മിറ്റി റയക്ക് സൈക്കിള്‍ വാങ്ങി നല്‍കുമെന്ന് പറഞ്ഞിരിക്കുന്നത്. നേരത്തെ പിടിഎ ഭാരവാഹികള്‍ കുഞ്ഞു റയയുടെ വീട്ട...
Local news

കേന്ദ്ര ബജറ്റില്‍ അവഗണന ; കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എആര്‍ നഗര്‍ : കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളം ഇന്ത്യയിലാണ് എന്ന തലക്കെട്ടോട് കൂടിയിട്ടുള്ള കേരളത്തിന്റെ ഭൂപടം അടങ്ങിയ കത്ത് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് അയച്ചു കൊടുത്ത് പ്രതിഷേധം രേഖപ്പെടുത്തി. അബ്ദുറഹിമാന്‍ നഗര്‍ പോസ്റ്റോഫീസ് മഖാന്തിരമാണ് കത്ത് അയച്ചത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹംസതെങ്ങിലാന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നിയാസ് പി സി അധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ ഫിര്‍ദൗസ് മുഖ്യപ്രഭാഷണം നടത്തി, കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വേങ്ങര നിയോജക മണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍കുട്ടി മാട്ടറ, ഭാരവാഹികളായ റിയാസ് എടത്തോള,സസി കുന്നുംപുറം,അബ്ദു എ പി , എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ കെ കെ, മജീദ...
Local news

കക്കാടംപുറത്ത് ആരോഗ്യ ഭേരി പദ്ധതിക്ക് തുടക്കം

എ ആര്‍ നഗര്‍ : അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടാം വാര്‍ഡിലെ കക്കാടം പുറം അങ്ങാടിയില്‍ വച്ച് ജീവിത ശൈലീ രോഗനിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ ,വാര്‍ഡ് മെമ്പര്‍മാരായ ആച്ചുമ്മ കുട്ടി , വിപിന , സൈതലവി കോയ എന്നിവര്‍ പരിപാടിയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പദ്ധതി വിശദീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും ക്യാമ്പില്‍ സേവനമനുഷ്ഠിച്ചു. ജെ എച്ച് ഐ പ്രദീഷ് നന്ദി പറഞ്ഞു....
Local news

ഇരുമ്പുചോല എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച് നല്‍കുന്ന സ്‌നേഹ ഭവനത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങ്

എആര്‍ നഗര്‍ : ഇരുമ്പുചോല എയുപി സ്‌കൂളില്‍ പഠിക്കുന്ന നിര്‍ദനരായ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങായി അധ്യാപകരും വ്യാപാരി വ്യവസായി ഏകോപന സമിതിയും. ഇരുമ്പുചോല എയുപി സ്‌കൂളിലെ അധ്യാപകര്‍ സ്വരൂപിച്ചു തുക എച്ച്എം ഷാഹുല്‍ ഹമീദ്, പിടിഎ പ്രസിഡന്റ് റഷീദ് ചമ്പകത്ത്, മാനേജര്‍ ലിയാഖത്തലി കാവുങ്ങല്‍, വൈസ് പ്രസിഡന്റ് ഹന്‍ളല്‍ കാവുങ്ങല്‍, മുനീര്‍ തലാപ്പന്‍ എന്നിവര്‍ക്ക് കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊളപ്പുറം യൂണിറ്റിന്റെ ധനസഹായം യൂണിറ്റ് പ്രസിഡന്റ് മൂസാക്ക ചോലക്കന്‍ ,സെക്രട്ടറി നദീര്‍, ട്രഷറര്‍ സൈദു പി പി, വൈസ് പ്രസിഡന്റ് സൈതലവി കെസി, ഹനീഫ എന്നിവര്‍ ചേര്‍ന്ന് പിടിഎ പ്രസിഡന്റ് റഷീദ് ചമ്പകത്ത്, എച്ച്എം ഷാഹുല്‍ ഹമീദ്, മാനേജര്‍ ലിയാഖത്ത് അലി കാവുങ്ങല്‍ എന്നിവര്‍ക്ക് കൈമാറി. ചടങ്ങില്‍ വൈസ് പ്രസിഡന്റ...
Local news

സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താകാന്‍ എആര്‍ നഗര്‍ ; പ്രഥമ യോഗം ചേര്‍ന്നു

എ ആര്‍ നഗര്‍ : എ ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി നടന്ന പ്രഥമ യോഗം പഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് കൊണ്ടാനത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലൈല പുല്ലോനി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ് പി , ജിജി എന്നിവര്‍ സംസാരിച്ചു. എല്ലാ മെമ്പര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തു....
Local news

എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

എ.ആര്‍ നഗര്‍ : എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം എ. ആര്‍. നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാകത്ത് അലി കാവുങ്ങല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് കൃഷിഭവനില്‍ കേര കേരളം സമൃദ്ധ കേരളം എന്ന പദ്ധതി വഴി 50 ശതമാനം സബ്സിഡിയില്‍ അത്യല്പാദന ശേഷിയുള്ള കുറ്റ്യാടി തൈകളാണ് എത്തിച്ചിട്ടുള്ളത്. മികച്ച രോഗ പ്രതിരോധ ശേഷിയും വരള്‍ച്ച പ്രതിരോധ ശേഷിയുമുള്ള ഇനങ്ങള്‍ ആണ് കൃഷി ഭവനില്‍ എത്തിയിട്ടുള്ളത്. 50 രൂപയാണ് ഒരു തെങ്ങിന്‍ തൈയുടെ വില. 10 തെങ്ങിന്‍ തൈ വാങ്ങുന്നവര്‍ക്ക് തൊഴിലുറപ്പ് പദ്ധതി വഴി കുഴി കുഴിച്ചു കൊടുക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ ഭൂ നികുതി ഷീറ്റും ആധാര്‍ കാര്‍ഡിന്റെ കോപ്പിയുമാണ് സമര്‍പ്പിക്കേണ്ട രേഖകള്‍. ചടങ്ങില്‍ ആച്ചൂട്ടി മെമ്പര്‍, ശൈലജ മെമ്പര്‍ ഇബ്രാഹിം മെമ്പര്‍, കൃഷി ഓഫീസര്‍ എന്നിവര്‍ സംബന്ധിച്ചു...
Local news

ശുചിത്വം പ്രധാനം ; സ്‌കൂളുകളില്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്

എആര്‍ നഗര്‍ : എ ആര്‍ നഗര്‍ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സ്‌കൂള്‍ പരിസരം, പാചകപുര, ശൗചാലയം, സ്റ്റോര്‍ റൂം എന്നിവയുടെ ശുചിത്വം പരിശോധനയിലൂടെ ഉറപ്പ് വരുത്തി. കുടിവെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് സ്‌കൂളില്‍ സൂക്ഷിച്ചു വയ്ക്കുന്നതിനും, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കുവാനും, അജൈവ ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി. ജൂനിയര്‍ ഹൈല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിജി മോള്‍, നിഷ എന്നിവര്‍ പങ്കെടുത്തു....
Accident

എ ആർ നഗറിൽ കാർ ബൈക്കിൽ ഇടിച്ച് കുന്നുംപുറം സ്വദേശി മരിച്ചു

തിരൂരങ്ങാടി: എ ആർ നഗർ പുകയൂർ- യാറത്തും പടി റോഡിൽ കൊട്ടംചാലിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുന്നുംപുറം ദാറുൽ ഷിഫ ആശുപത്രിക്ക് സമീപത്തെ വളയങ്ങാടൻ മുഹമ്മദ് അലിയുടെ മകൻ ഹിഷാം അലി (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ അറക്കൽ പുറായ കൊട്ടംചാലിൽ വെച്ചാണ് അപകടം. പുതിയ പോർഷോ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. കുട്ടിയെ മദ്രസയിലേക്ക് ബൈക്കിൽ കൊണ്ടുപോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന 5 വയസ്സുകാരിയായ കുട്ടിയെ പരിക്കുകളോടെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ....
Local news

എ ആർ നഗറിൽ മഴക്കാലപൂർവ്വ രോഗപ്രതിരോധ പരിപാടിയിക്ക് തുടക്കം കുറിച്ചു

എ ഏർ നഗർ : മഴക്കാല പൂർവ്വ ആരോഗ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ഇൻൻ്റർ സെക്ട് റർ മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗിൽ വിവിധ ഡിപ്പാർട്ട് മെൻ്റിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. മഴക്കാല രോഗങ്ങളെ കുറിച്ചും, പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് കുട്ടി സി.ടി പരിപാടി ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹൈസൽ .ടി. പ്രീ മൺസൂൺ ആക്ഷൻ പ്ലാൻ വിശദീകരിച്ചു. പി എച്ച് എൻ തങ്ക കെ.പി , അസിസ്റ്റൻ്റ് സെക്രട്ടറി മഞ്ചു , എം.എൽ എച്ച് പി ശ്രുതി എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷ.പി മഴക്കാല രോഗങ്ങളെ കുറിച്ചും , പ്രതിരോധ പ്രവർത്തനങ്ങ ളെ കുറിച്ചും ക്ലാസ് നടത്തി, പരിപാടിയിൽ ആരോഗ്യ പ്രവർത്തകർ,ആശാപ്രവർ ത്തർ, കുടുബശ്രീ പ്രവർത്തകർ, എൻ ആർ ഇ ജി എസ് , സന്നദ്ധ സംഘടന പ്രവർത്തകർ ,ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു ആശാവർക്കർ ജിസിലി പരിപാടിയ്ക്ക...
Local news

എ ആര്‍ നഗറില്‍ ഭക്ഷണ പാനീയ സ്ഥാപനങ്ങളില്‍ രാത്രികാല പരിശോധന, ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരൂരങ്ങാടി : മഞ്ഞപ്പിത്ത മടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഫുഡ് സേഫ്റ്റിയും ആരോഗ്യ വകുപ്പും ചേര്‍ന്ന് എആര്‍ നഗര്‍ പഞ്ചായത്തില്‍ രാത്രികാല പരിശോധന ഉര്‍ജ്ജിതമാക്കി. പരിശോധനയില്‍ ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, ഉപ്പിലിട്ട ഭക്ഷണ പദാര്‍ത്ഥത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. നോമ്പ് കാലത്ത് വഴിയോര കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായിട്ടാണ് എആര്‍ നഗര്‍ ആരോഗ്യ കേന്ദ്രവും ഫുഡ് സേഫ്റ്റിയും ചേര്‍ന്ന് പരിശോധന ആരംഭിച്ചത്. ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് എന്നിവ സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍, വൃത്തിഹീന മായ സാഹചര്യത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നീവയ്ക്കാണ് നോട്ടീസ് നല്‍കിയത്. പേരും കൃത്യമായ വിവരങ്ങളും അടയാളങ്ങളും രേഖപ്പെടു ത്തിയിട്ടില്ലാത്ത കമ്പനികളുടെ സ്‌ക്വാഷുകള്‍, കളര്‍ പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില...
Local news, Other

ഹെല്‍ത്തി കേരള : എആര്‍ നഗര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി

എ ആര്‍ നഗര്‍ : ഹെല്‍ത്തി കേരളയുടെ ഭാഗമായി കുന്നുംപുറം, കൊളപ്പുറം ഭാഗങ്ങളിലായി പഞ്ചായത്തും, ആരോഗ്യ വകുപ്പ് ചേര്‍ന്ന് ശുചിത്വ പരിശോധന നടത്തി. കൂള്‍ബാറുകള്‍, വഴിയോര കച്ചവടം, ഹോട്ടലുകള്‍ എന്നിവ പരിശോധിക്കുകയും ലൈസന്‍സ്, കൂടി വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, ഹെല്‍ത്ത് കാര്‍ഡ്, ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പരിശോധനയില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മഞ്ചു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദില്‍ഷ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജിജിമോള്‍, നിഷ എന്നിവര്‍ പങ്കെടുത്തു...
Local news, Other

മഞ്ഞപ്പിത്തം പടരുന്നു, ആരോഗ്യ ജാഗ്രത ; എ ആര്‍ നഗര്‍ പഞ്ചായത്തില്‍ വാഹന പ്രചരണജാഥ

എആര്‍ നഗര്‍ : ജില്ലയിലും സമീപ പഞ്ചായത്തുകളിലും മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പഞ്ചായത്തിലുടനീളം നടത്തുന്ന വാഹന പ്രചരണ ജാഥക്ക് തുടക്കമായി. വാഹന പ്രചരണ ജാഥ കുന്നുംപുറം ടൗണില്‍ വെച്ച് എ ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാ ക്കത്തലി കാവുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, വാര്‍ഡ് മെമ്പര്‍മാരായ ഫിര്‍ദൗസ്, ജൂസൈറ, മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ്കുട്ടി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഫൈസല്‍. ടി, പി എച്ച് എന്‍ തങ്ക. കെ പി, വ്യാപാരി വ്യവസായി പ്രസിഡന്റ് ബാവ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു....
Local news

എ ആര്‍ നഗര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ജല ശുദ്ധീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

തിരൂരങ്ങാടി : മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എആര്‍ നഗര്‍ പഞ്ചായത്തിലെ പൊതുകിണറുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കിണറുകളും ക്ലോറിനേഷന്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങള്‍ എ ആര്‍ നഗര്‍ എഫ്എച്ച് സിയിലെ കിണര്‍ ശുദ്ധീകരിച്ചു കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു. പത്ത് ദിവസങ്ങളിലായിട്ടാണ് വാര്‍ഡുകളിലെ മുഴുവന്‍ കിണറുകളും ആരോഗ്യ പ്രവര്‍ത്തകരുടേയും ആശാവര്‍കര്‍മാരുടേയും നേതൃത്വത്തില്‍ ക്ലോറിനേഷന്‍ ചെയ്യുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്‌സണ്‍ ജിഷ ടീച്ചര്‍ , വാര്‍ഡ് മെമ്പര്‍ ഫിര്‍ദ്ദൗസ്, മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി സി.ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി, പി എച്ച് എന്‍ തങ്ക കെ.പി , ആശ പ്രവര്‍ത്തക ജയഭാരതി, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പ...
Local news, Other

തുടര്‍ച്ചയായി പത്താം വര്‍ഷവും യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ സൗകര്യമൊരുക്കി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

തിരൂരങ്ങാടി : തുടര്‍ച്ചയായി പത്താം വര്‍ഷവും കൊളപ്പുറം നാഷണല്‍ ഹൈവേയില്‍ വഴിയാത്രക്കാരായ നോമ്പുകാര്‍ക്ക് നോമ്പുതുറക്കാന്‍ സൗകര്യം ഒരുക്കി അബ്ദുറഹ്‌മാന്‍ നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. ഈ വര്‍ഷത്തെ നോമ്പുതുറ കിറ്റ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.എ ജവാദ്, ഡി.എ.പി.എല്‍ സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ഒ.സി ഹനീഫ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എ പി ഹംസ, ഇസ്മായില്‍ പൂങ്ങാടന്‍, സി കെ മുഹമ്മദ് ഹാജി കെ ഖാദര്‍ ഫൈസി, ഇബ്രാഹിംകുട്ടി കുരിക്കള്‍, നാസര്‍, വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ ടി ഷംസുദ്ദീന്‍, മുനീര്‍ വിലാശേരി, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടാണത്ത്, കെ കെ സക്കരിയ, സി കെ ജാബിര്‍ മുസ്തഫ ഇടത്തിങ്ങല്‍, കെ കെ മുജീബ്, അഷ്‌റഫ് ബാവുട്ട...
Local news, Other

കുരുന്നുകളുടെ കാരുണ്യത്തില്‍ നിര്‍മിക്കുന്ന സ്‌നേഹ ഭവനത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചു

തിരൂരങ്ങാടി : എ ആര്‍ നഗര്‍ ഇരുമ്പുചോല എയുപി സ്‌കൂളിലെ വിദ്യാര്‍ഥികളും, രക്ഷിതാക്കളും, മാനേജ്‌മെന്റ് - പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലെ പാവപ്പെട്ട സഹപാഠിക്ക് നിര്‍മ്മിക്കുന്ന സ്‌നേഹ ഭവന്‍ വീടിന് കട്ടിള വച്ചു. അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാഖത്തലി കട്ടിള വെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് റഷീദ് ചെമ്പകത്ത്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാഹുല്‍ ഹമീദ് തറയില്‍ ,വാര്‍ഡ് മെമ്പര്‍ ജാബിര്‍ ചുക്കാന്‍, സ്റ്റാഫ് സെക്രട്ടറി കെ എം ഹമീദ്, കെ മുഹമ്മദ് ഹാജി പി അബ്ദുല്ലത്തീഫ്, പിടിഎ എക്‌സിക്യൂട്ടീവ് അംഗം മുനീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു....
Local news, Other

മലപ്പുറം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് : എല്‍ഡിഎഫ് എ ആര്‍ നഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടന്നു

എ ആര്‍ നഗര്‍ : മലപ്പുറം പാര്‍ലമെന്റ് തെരഞ്ഞടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വസീഫിന് കുന്നുംപുറത്ത് ഊഷ്മളമായ സ്വീകരണം ഒരുക്കി എല്‍ഡിഎഫ് എ ആര്‍ നഗര്‍ പഞ്ചായത്ത് കമ്മിറ്റി. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം വി ടി സോഫിയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രകാശ് കുണ്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. സബാഹ് കുണ്ടുപുഴക്കല്‍, റഫീഖ് കൊളക്കാട്ടില്‍ ,സതീഷ് എമങ്ങാട്ട്. ഹനീഫ പാറയില്‍.റഷീദ് പി കെ .മസൂര്‍ പി പി .അഷ്‌റഫ് മമ്പുറം .സലീം സി പി എന്നിവര്‍ സംസാരിച്ചു. സിപിഐഎം ലോക്കല്‍ സെക്രട്ടറി സമീര്‍ കെപി സ്വാഗതവും വി ട്ടി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു. 101 അംഗ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി നിലവില്‍ വന്നു....
Local news, Other

എ ആർ നഗർ വനിതാ സൗഹൃദം മെൻസ്ട്രൽ കപ്പ് വിതരണം നടന്നു

എ ആർ നഗർ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സൗജന്യ മെസ്ട്രൽ കപ്പ് വിതരണ ഉത്ഘാടനം വൈസ് പ്രസിഡൻ്റ് ശ്രീജ സുനിൽ , ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലൈല പുലൂണിക്ക് നൽകി കൊണ്ട് നിർവഹിച്ചു. സാനിറ്ററി നാപ്കിനുകൾ മൂലമുണ്ടാക്കുന്ന അസൗകര്യവും ബുദ്ധിമുട്ടും പൂർണ്ണമായും ഒഴിവാക്കുവാനും, ഉപയോഗിച്ച നാപ്കിനുകൾ മൂലമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനും സാധിക്കും എന്നതാണ് ഇതിൻ്റെ പ്രധാന ഗുണം. പരിപാടിയിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് ലിയാഖത്തലി കാവുങ്ങൽ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൻ ജിഷ ടീച്ചർ, ജനപ്രതിനിധികൾ എ ആർ നഗർ മെഡിക്കൽ ഓഫീസർ മുഹമ്മദ് കുട്ടി സി.ടി , ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി , പി എച്ച് എൻ തങ്ക കെ.പി , ആരോഗ്യ പ്രവർത്തകർ , ആശാ വർക്കേഴ്സ് എന്നിവർ പങ്കെടുത്തു....
Gulf, Obituary

ജിദ്ധയിൽ മരിച്ച കുന്നുംപുറം സ്വദേശിയുടെ കബറടക്കം വ്യാഴാഴ്ച നടക്കും

എ.ആർ നഗർ : ജിദ്ദയിൽ അന്തരിച്ച കുന്നുംപുറം പാലമഠത്തിൽ എരണിപ്പുറം ചേക്കുട്ടി ഹാജി -ഖദീജ ഹജ്‌ജുമ്മ എന്നിവരുടെ മകൻ അബ്ദുൾ നിസാർ എന്ന മാനുവിന്റെ (43) മയ്യിത്ത് വ്യാഴാഴ്ച നാട്ടിലെത്തും. കബറടക്കം വ്യാഴാഴ്ച രാവിലെ 11 ന് കുന്നുംപുറം നടുപറമ്പ് ജുമാ മസ്ജിദിൽ നടക്കും.ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജർ ആയിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. ജിദ്ധ കോർണീഷിലെ സമീർ അബ്ബാസ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച യാണ് മരിച്ചത്. ഭാര്യ, മുംതാസ് കാമ്പ്രൻ.മക്കൾ: നാഫീഹ്, നസീഫ്, നായിഫ്, ഫാത്തിമ നഷ്മിയ, നഹിയാൻ. ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജിങ് ഡയറക്ടർ കൊടിഞ്ഞിയിലെ മെതുവിൽ സിദ്ധീഖിന്റെ ഭാര്യാ സഹോദരൻ ആണ്....
Kerala, Local news, Malappuram

കുന്നുംപുറം പാലിയേറ്റിവിന് മര്‍കസ് ഖുതുബി സ്‌കൂളിന്റെ കൈത്താങ്ങ്

തിരൂരങ്ങാടി : കുന്നുംപുറം പാലിയേറ്റിവിന് എ ആര്‍ നഗര്‍ പുതിയത്ത് പുറായ മര്‍കസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച എണ്‍പത്തി അയ്യായിരം രൂപ(85,000) കുന്നുംപുറം പാലിയേറ്റിവ് ഭാരവാഹികള്‍ക്ക് കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിറാജുദ്ദീന്‍, അഡ്മിനിസ്ട്രീറ്റിവ് ഓഫീസര്‍ നൗഫല്‍ സഖാഫി, എസ് എ കെ തങ്ങള്‍, പി ടി എ പ്രസിഡന്റ് പി കെ മുജീബ്, പി ടി എ വൈസ് പ്രസിഡന്റ് പി കെ ഇസ്മായില്‍, ചെമ്പന്‍ അലവി മുസ്ലിയാര്‍, പാലിയേറ്റിവ് പ്രസിഡന്റ് കെ കെ മൊയ്തീന്‍ കുട്ടി,ജനറല്‍ സെക്രട്ടറി വി ടി മുഹമ്മദ് ഇക്ബാല്‍, ട്രഷറര്‍ കെ സി അബ്ദുറഹ്‌മാന്‍. എ പി ബാവ, എസ് കെ സൈതലവി ഹാജി, ചെമ്പന്‍ അയ്യൂബ്, പി ഇ ഷഫീഖ്, പി ഇ ഹബീബ് എന്നിവര്‍ സംബന്ധിച്ചു....
error: Content is protected !!