Tag: Bjp

താമര വിട്ട് കൈ പിടിക്കാന്‍ സന്ദീപ് വാര്യര്‍ ; പ്രഖ്യാപനം ഉടന്‍
Kerala

താമര വിട്ട് കൈ പിടിക്കാന്‍ സന്ദീപ് വാര്യര്‍ ; പ്രഖ്യാപനം ഉടന്‍

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. നേരത്തെ സിപിഎമ്മില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സന്ദീപ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. കെപിസിസി ഉടന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തും. കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് അനുമതി നല്‍കിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. ഉപതെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യര്‍ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധ...
Politics

ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് സ്ഥാനാർഥികൾ

തിരുവനന്തപുരം:  വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേയും ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ കോണ്ഗ്രസ് പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ ലോക്സഭ സ്ഥാനാർഥി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും യുഡിഎഫ് സ്ഥാനാർഥികളാകും.വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേയും നിർ‌ണായകമായി. ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പിന്തുണ രാഹുലിന് തുണയായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രമ്യയ്ക്ക് ഒരവസരം കൂടി നൽകിയിരിക്കുകയാണ് കോൺഗ്രസ്. പ്രിയങ്ക ആദ്യമായി മത്സരിക്കുന്നത് കേരളത്തിൽ നിന്നാണെന്ന പ്രത്യേകതയുണ്ട്. ഇത് കോണ്ഗ്രസ് പ്രവർത്തകരിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. ...
Kerala

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേരുന്നതായി റിപ്പോര്‍ട്ട്. നാലു മണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ അംഗത്വം നല്‍കും. ഏറെ കാലമായി ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നുവെന്ന് ആര്‍. ശ്രീലേഖ പ്രതികരിച്ചു. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.  ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീലേഖയുടെ വീട്ടിലെത്തി അം​ഗത്വം നൽകുമെന്നാണ് വിവരം. കേന്ദ്ര - സംസ്ഥാന നേതാക്കൾ സംസാരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു അംഗത്വം എടുക്കൽ മാത്രമാണെന്നും കൂടുതൽ ഒന്നും പങ്കുവയ്ക്കുന്നില്ലെന്നും  ശ്രീലേഖ പറഞ്ഞു.  ...
Kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് : കെ.സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. സുരേന്ദ്രന്‍ ഉള്‍പ്പെടെ 6 പ്രതികളുടേയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന്റെ അന്തിമറിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കില്ലെന്നുമുള്ള സുരേന്ദ്രന്റെ വാദം അംഗീകരിച്ചത്. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചതിനാല്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചതായാണു കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. കെ.സുന്ദരയെ തട്ടിക്കൊണ്ട...
National

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് : നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ ; പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടെ റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ദില്ലി ; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. രാം നാഥ് കോവിന്ദ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബില്‍ കൊണ്ടുവരാനാണ് തീരുമാനം. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ വര്‍ഷം മാര്‍ച്ച് 15 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് കേന്ദ്രത്തിന്റെ വാദ...
Malappuram

വീരമൃത്യു വരിച്ച സൈനികരോട് സര്‍ക്കാരും ജില്ലാ ഭരണകൂടവും കാണിച്ചത് കടുത്ത അവഗണന ; രവി തേലത്ത്

മലപ്പുറം : രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച സൈനികരോട് സര്‍ക്കാരും ജില്ലാ ഭരണകൂടവും കടുത്ത അവഗണനയാണ് കാണിച്ചതെന്ന് ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത് പറഞ്ഞു. യുവമോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനെതിരായി നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ വിജയം നേടിയതിന്റെ 25 വര്‍ഷം പൂര്‍ത്തിയായ വിജയ് ദിവസ് ദിനത്തില്‍ രാജ്യമെമ്പാടും മരണപ്പെട്ട ജവാന്‍മാരെ അനുസ്മരിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ ഒരു സര്‍ക്കാര്‍ പരിപാടി പോലും ഉണ്ടായില്ല എന്നത് ദുഃഖകരമാണ്. 1921ലെ ഹിന്ദു വിരുദ്ധ മാപ്പിളകലാപ കാരികളെ സ്വാതന്ത്ര്യ സമര സേനാനികളാക്കാന്‍ തത്പര്യം കാണിക്കുന്നവര്‍ രാജ്യത്തിന് വേണ്ടി കാര്‍ഗില്‍ യുദ്ധത്തില്‍ പൊരുതി മരിച്ച സൈനികന്‍ അബ്ദുനാസറിനെ അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഗ...
Local news

നന്നമ്പ്ര പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്, അട്ടിമറി ഉണ്ടാകുമോ ?

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 ന് ആണ് തിരഞ്ഞെടുപ്പ്. അഡീഷണൽ തഹസിൽദാർ എൻ.മോഹനൻ ആണ് വരണാധികാരി. 19 ആം വാർഡ് മെമ്പർ തസ്‌ലീന ഷാജി ആണ് പ്രസിഡന്റ് സ്ഥാനാർഥി. മുസ്ലിം ലീഗ് 12, കോണ്ഗ്രസ് 5, വെൽഫെയർ പാർട്ടി 1, എൽ ഡി എഫ് 1, ബി ജെ പി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്ത് അംഗബലം ഇല്ലാത്തതിനാൽ മത്സരം ഉണ്ടാകാൻ സാധ്യതയില്ല. ബി ജെ പി അംഗം വനിതയാണെങ്കിലും എൽ ഡി എഫ്, സ്വതന്ത്രൻ എന്നിവർ പിന്തുണക്കില്ലെന്നതിനാൽ മത്സരിക്കില്ല. യു ഡി എഫിൽ അട്ടിമറി ഉണ്ടെങ്കിൽ മാത്രമാകും മത്സരം. കോണ്ഗ്രെസിന് 2 വനിത അംഗങ്ങൾ ഉണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അസംതൃപ്തി ഉള്ള പി.കെ.റഹിയാനത്തിനെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനേയും ഉപയോഗപ്പെടുത്തി അട്ടിമറി നടത്തുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് ലീഗിന്റെ മെമ്പർമാർമാരുടെ യോഗത്തിൽ പങ്കെടുക...
Kerala

കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവം ; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കുണ്ടറ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയും നടനുമായ ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിള (50) ആണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കൃഷ്ണകുമാറിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ 20ന് കുണ്ടറ മുളവനയില്‍ നടന്ന പ്രചാരണത്തിനിടെ മുര്‍ച്ചയുള്ള വസ്തു കൊണ്ടതിനെ തുടര്‍ന്ന് കൃഷ്ണകുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് കുണ്ടറ റെയില്‍വേ സ്റ്റേഷനു സമീപത്തെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തി ചികിത്സ തേടുകയും ചെയ്തിരുന്നു. സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂര്‍വം ആക്രമിച്ചെന്നായിരുന്നു സ്ഥ...
National

ഗുജറാത്തില്‍ വോട്ടെടുപ്പിന് മുമ്പേ ജയിച്ച് ബിജെപി സ്ഥാനാര്‍ഥി

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ സീറ്റില്‍ വോട്ടെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളുകയും ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പേ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നാമനിര്‍ദേശ പത്രികയില്‍ നിലേഷിനെ നിര്‍ദേശിച്ച മൂന്നു പേരും പിന്മാറിയതാണ് പത്രിക തള്ളാന്‍ കാരണം. മുകേഷ് ദലാലിനെ എംപിയായി അംഗീകരിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് സൂറത്ത് ജില്ലാ കലക്ടര്‍ കൈമാറി. ...
National

ട്രെയിനില്‍ നിന്ന് 4 കോടി രൂപയുമായി ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ പിടിയില്‍ ; പണം കൊണ്ടു പോയത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ നിര്‍ദേശ പ്രകാരമെന്ന് സൂചന

തമിഴ്‌നാട്: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപയുമായി ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ പിടിയില്‍. താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പണം പിടിച്ചത്. ബിജെപി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡ് ഇന്നലെ രാത്രിയില്‍ ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. ...
Politics

മഞ്ചേരിയിലും മലപ്പുറത്തും നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വസീഫിന്റെ തേരോട്ടം

മലപ്പുറം: കഠിനമാവുകയാണ് വേനൽ ചൂട് എന്നാൽ അതിനോട് മത്സരിക്കുന്ന പ്രചരണ ചൂടാണ് മലപ്പുറത്ത്. മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി വി വസീഫിന്റെ വാഹന പര്യടനം ഇന്ന് രണ്ട് മണ്ഡലങ്ങൾ സന്ദർശിച്ചു. മഞ്ചേരി, മലപ്പുറം എന്നീ മണ്ഡലളിലാണ് പര്യടനം നടന്നത്. രാവിലെ 8:15 മുതൽ ഉച്ച 12:15 വരെ സ്ഥാനാർഥി മഞ്ചേരി മണ്ഡലത്തിൽ പര്യടനം നടത്തി. മഞ്ചേരിയിലെ ചാരങ്കാവിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. പാതിരിക്കോട്, എടക്കാട്, മൈലൂത്ത്, ഊഞ്ഞാലക്കണ്ടി, മരത്താണി, കാരക്കുന്ന് 24, ആമയൂർ,മേലാക്കം, വീമ്പൂർ, തടത്തിപറമ്പ്, മുട്ടിപ്പാലം, കവളങ്ങാട്, കച്ചേരിപ്പടി എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ കണ്ടു. മഞ്ചേരിയിൽ, സിപിഐ എം ഏരിയ സെക്രട്ടറി പികെമുബഷിർ, എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി രാധാകൃഷ്ണൻ, മണ്ഡലം കൺവീനർ കൃഷ്ണദാസ് രാജ എന്നിവർ പര്യടനത്തിന്റെ ഭാഗമായി. ഉച്ചയ്ക്ക് ശേഷം സ്ഥാനാർഥി മലപ്പുറം മണ്ഡലത്തിലെ വിവിധ സ്വീകരണ ക...
Malappuram

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനമായി; ആദ്യ ദിവസം ആരും പത്രിക നല്‍കിയില്ല

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനത്തിനു പിന്നാലെ മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് (ഫോറം 1) വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദും പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ നോട്ടീസ് വരണാധികാരിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠനും പ്രസിദ്ധീകരിച്ചു. പത്രികാ സമര്‍പ്പണത്തിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച രണ്ടു മണ്ഡലങ്ങളിലും ആരും പത്രിക നല്‍കിയില്ല. ഏപ്രില്‍ നാല് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ പത്രിക സ്വീകരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ പത്രിക സ്വീകരിക്കില്ല. പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് രാവിലെ 11ന് നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാകും. എട്ടിന് വൈകീട്ട് മൂന്നു മുത...
Malappuram

പൊതു സ്ഥലത്തെ പ്രചാരണ സാമഗ്രികൾ അടിയന്തരമായി നീക്കം ചെയ്യണം ; ജില്ലാ കളക്ടർ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പൊതുസ്ഥലത്ത് പ്രദ‍ര്‍ശിപ്പിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, ബോ‍ര്‍ഡുകള്‍ എന്നിവ 24 മണിക്കൂറിനകം അതത് രാഷ്ട്രീയപാ‍ര്‍ട്ടികള്‍ - സംഘടനകള്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അറിയിച്ചു. നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്തിട്ടില്ലെങ്കില്‍ മാതൃകാപെരുമാറ്റചട്ടം നടപ്പാക്കുന്നതിനുളള ആന്റീഡീഫേസ്മെന്‍റ് സ്ക്വാഡ് മുന്നറിയിപ്പ് കൂടാതെ അത്തരം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യും. ചെലവുകളുടെ കണക്ക് അതത് സ്ഥാനാ‍ര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ലാ ഇലക്ഷൻ ഓഫീസര്‍ അറിയിച്ചു. ...
National, Other

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി : പാര്‍ട്ടി ദേശീയ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായ അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ കാണ്‍പുരില്‍നിന്നുള്ള മുന്‍ എംഎല്‍എ കൂടിയായ അജയ് കപൂറിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നതിനിടെയാണ് പാര്‍ട്ടി വിട്ടത്. മൂന്ന് തവണ എംഎല്‍എയായ അജയ് കപൂര്‍ കാണ്‍പൂരിലെ വലിയ നേതാക്കളില്‍ ഒരാളാണ്. ബിഹാറിന്റെ ചുമതലയും പാര്‍ട്ടി ഇദ്ദേഹത്തിന് നല്‍കിയിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 56 കാരനായ അജയ് കപൂര്‍ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 2022ലെ നിയമസഭാ തെര...
Kerala, Other

‘കൈ’ വിട്ട് പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ; പ്രകാശ് ജാവദേക്കറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

ദില്ലി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ പദ്മജ വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. നാളെ തിരുവനന്തപുരത്ത് എത്തും തുടര്‍ച്ചയായ അവഗണനയില്‍ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്ന് പദ്മജ വേണുഗോപാല്‍ പ്രതികരിച്ചത്. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. കെ.മുരളീധരന്റെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും പദ്മജ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ പരാജയപ്പെട്ടിരുന്നു. ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പദ്മജ വേണുഗോപാല്‍ പറയുമ്പോഴും ...
Kerala, Other

പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല, ഇനി സഹോദരി എന്ന നിലയില്‍ പോലും ബന്ധമില്ല ; കെ മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരന്‍. പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. പത്മജയുമായി ഇനി സഹോദരി എന്ന നിലയില്‍ പോലും ബന്ധമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാന്‍ നോക്കി തുടങ്ങിയ കാര്യങ്ങള്‍ ശരിയല്ല കോണ്‍ഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്. ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാര്‍ട്ടി എന്നും മത്സരിപ്പിച്ചതെന്ന് കെ മുരളീധരന്‍ പറഞ്ഞു. 52000 വോട്ടിന് യുഡിഎഫ് ജയിച്ച മുകുന്ദപുരത്ത് 2004 ല്‍ ഒന്നര ലക്ഷം വോട്ടിന് പത്മജ തോറ്റു. 2011 ല്‍ തേറമ്പില്‍ രാമകൃഷ്ണന്‍ 12000 വോട്ടിന് ജയിച്ച സീറ്റില്‍ 7000 വോട്ടിന് തോറ്റു. കഴിഞ്ഞ തവണ ആയിരം വോട്ടിന് തോറ്റു ആരെങ്കിലും കാലുവാരിയാല്‍ തോല്‍ക്കുന്നതല്ല തെരഞ്ഞെടുപ്പ്. ഇടതുമുന്നണി ജയിക്കുന്ന വട്...
Kerala, Other

കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന. സാധ്യത തള്ളി കളയുന്നില്ലെന്ന് പത്മജ പ്രമുഖ ചാനലിനോട് പ്രതികരിച്ചു. മാറ്റം ഈ തിരഞ്ഞെടുപ്പിനു ശേഷമാകുമെന്നാണ് സൂചന. നിലവില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ...
Politics

പൊന്നാനിയിൽ നിവേദിത, മലപ്പുറത്ത് ഡോ.അബ്ദുസ്സലാം, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുസ്സലാമും പൊന്നാനിയിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യനുമാണ് സ്ഥാനാർഥികൾ. കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരത്ത് രാജ്യസഭ എംപി രാജീവ് ചന്ദ്ര ശേഖറും തൃശൂരിൽ നടൻ സുരേഷ് ഗോപിയും മത്സരിക്കും. മന്ത്രി വി.മുരളീധരൻ ആറ്റിങ്ങലിൽ ആണ് മത്സരിക്കുക.എ കെ ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി പത്തനംതിട്ട യിലും ശോഭ സുരേന്ദ്രൻ ആലപ്പുഴയിലും മത്സരിക്കും. തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർആറ്റിങ്ങൽ - വി.മുരളീധരൻപത്തനംതിട്ട - അനിൽ കെ ആൻ്റണിആലപ്പുഴ - ശോഭ സുരേന്ദ്രൻപാലക്കാട് - സി.കൃഷ്ണകുമാർതൃശ്ശൂർ - സുരേഷ് ഗോപികോഴിക്കോട് - എംടി രമേശ്മലപ്പുറം - ഡോ. അബ്ദുൾ സലാംപൊന്നാനി- നിവേദിത സുബ്രഹ്മണ്യൻവടകര - പ്രഫുൽ കൃഷ്ണൻകാസർഗോഡ് - എംഎൽ അശ്വിനികണ്ണൂർ - സി.രഘുനാഥ് ...
Kerala, Malappuram

തൃശൂരില്‍ സുരേഷ് ഗോപി, ആറ്റിങ്ങലില്‍ മുരളീധരന്‍, പാലക്കാട് കൃഷ്ണകുമാര്‍, മലപ്പുറത്ത് മുന്‍ വൈസ് ചാന്‍സിലര്‍ ; ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയായി

മലപ്പുറം ; സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഇത്തവണ പ്രമുഖരെ ഇറക്കിയാണ് ബിജെപി രംഗത്തിറങ്ങുന്നത്. ഇത്തവണയും സുരേഷ് ഗോപി തൃശുരില്‍ നിന്ന് ജനവിധി തേടും. വി മുരളീധരന്‍ ആറ്റിങ്ങലിലും, ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിലും അനില്‍ ആന്റണി പത്തനംത്തിട്ടയിലും മത്സരിക്കും. മലപ്പുറത്ത് മുന്‍ കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ ഡോ അബ്ദുള്‍ സലാം ആണ് മത്സരിക്കാനിറങ്ങുന്നത്. പൊന്നാനിയില്‍ നിവേദിത സുബ്രഹ്‌മണ്യനും മത്സരിക്കും ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖര്‍ആറ്റിങ്ങല്‍ - വി.മുരളീധരന്‍പത്തനംതിട്ട - അനില്‍ കെ ആന്റണിആലപ്പുഴ - ശോഭ സുരേന്ദ്രന്‍പാലക്കാട് - സി.കൃഷ്ണകുമാര്‍തൃശ്ശൂര്‍ - സുരേഷ് ഗോപികോഴിക്കോട് - എംടി രമേശ്മലപ്പുറം - ഡോ. അബ്ദുള്‍ സലാംപൊന്നാനി- നിവേദിത സുബ്രഹ്‌മണ്യന്‍വടകര - പ്രഫുല്‍ കൃഷ്ണന്‍കാസര്‍ഗോഡ് - എംഎല്‍ അശ്വിനികണ്ണൂര്‍ -...
Local news, Other

കോടികളുടെ ഇലക്ട്രല്‍ ബോണ്ട് അഴിമതി അന്വേഷിക്കാന്‍ ഈഡി തയ്യാറാവണം ; രാഷ്ട്രീയ ജനതാദള്‍

വേങ്ങര : സുപ്രീം കോടതി റദ്ദാക്കിയ ഇലക്ട്രിക്കല്‍ ബോണ്ടിലൂടെ കോടികള്‍ സമ്പാദിച്ച ബിജെപിയുടെ അഴിമതി അന്വേഷിക്കാന്‍ ഈഡി തയ്യാറാവണമെന്ന് രാഷ്ട്രീയ ജനതാദള്‍ ജില്ലാ സെക്രട്ടറി അലി പുല്ലിത്തൊടി ആവശ്യപ്പെട്ടു. രാഷ്ട്രീയ ജനതാദള്‍ വേങ്ങര മണ്ഡലം കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ആര്‍ ജെ ഡി ജില്ലാ ഉപാധ്യക്ഷന്‍ എന്‍ജിനീയര്‍ മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി വള്ളില്‍ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു വേങ്ങര മണ്ഡലം പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ചെമ്പന്‍ ശിഹാബുദ്ധീന്‍, വൈസ് പ്രസിഡണ്ട് മാരായി ഹനീഫ പാറയില്‍, അബൂബക്കര്‍ സി, ജനറല്‍ സെക്രട്ടറിയായി കടവത്ത് കൃഷ്ണന്‍കുട്ടി, സെക്രട്ടറിമാരായി ഹമീദ് മദാരി, റഷീദ് നരിപ്പറ്റ, ട്രഷര്‍ ആയി അഷ്‌റഫ് ടിവി വലിയോറ എന്നിവരെ തിരഞ്ഞെടുത്തു വേങ്ങര മണ്ഡലത്തില്‍ മമ്പുറത്ത് വെച്ച് നടക്കുന്ന കിസാന്‍ ജനതയുടെ സെമിനാര്‍ വിജയിപ്പിക്കാനും തീരുമാനിച്ചു. സൈത...
National, Other

വോട്ട് ബാങ്ക് നിറയ്ക്കാന്‍ ഭാരതരത്‌നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു ; സീതാറാം യെച്ചൂരി

ഡല്‍ഹി : വോട്ട് ബാങ്ക് നിറയ്ക്കാന്‍ ഭാരതരത്‌നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍പ്പൂരി താക്കൂറിന് ഭാരതരത്‌ന നല്‍കിയപ്പോള്‍ നിതീഷ് കുമാര്‍ ബിജെപിയിലെത്തി. ചരണ്‍ സിങ്ങിന് പുരസ്‌കാരം നല്‍കി കൊച്ചുമകന്‍ ജയന്ത് സിങ്ങിന്റെ ആര്‍എല്‍ഡിയെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നു. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കാളികളായ കര്‍ഷകരെ സന്തോഷിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് എം എസ് സ്വാമിനാഥന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വവാദം ആര്‍എസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പദ്ധതി മാത്രമാണ്. അതുകൊണ്ട്, അയോധ്യാ ക്ഷേത്രപ്രതിഷ്ഠ രാജ്യത്തിന് നാഴികക്കല്ലല്ല, അതിനുമുമ്പും പിമ്പുമുള്ള ഇന്ത്യ സമാനവുമാണ്. കുറ്റം തെളിയുന്നതുവരെ നിരപരാധിയായി തുടരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും, ഇപ്പോഴത് നിരപരാധിയാണെന്ന് തെളിയിക്കും വരെ കുറ്റക്കാരന...
Malappuram, Other

ഡോ: കെ.ടി.ജലീല്‍ എല്‍.ഡി.എഫിലെ സിമി എം.എല്‍.എ.ആണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു ; ബിജെപി ജില്ലാ പ്രസിഡന്റ്

മലപ്പുറം : ശ്രീരാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഡോ: കെ.ടി.ജലീല്‍ എല്‍.ഡി.എഫിലെ സിമി എം.എല്‍.എ.ആണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്. രാജ്യത്താകെയും കേരളത്തിലും ജാതി-മത-രാഷ്ട്രീയ ഭേദമന്യേ അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും നേരത്തെ മറുവാദങ്ങളുയര്‍ത്തിയിരുന്നവര്‍ പോലും വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തപ്പോള്‍ ഡോ:കെ.ടി ജലീല്‍ മതവികാരമിളക്കിവിട്ട് അസ്വസ്തതകള്‍ സൃഷ്ടിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് അദ്ദേഹം തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരമോന്നത നീതിപീഠം അന്തിമമായി തീര്‍പ്പാക്കിയ വിധിക്കെതിരാണ് നിയസഭാ സാമാജികനായ അദ്ദേഹത്തിന്റെ പ്രസ്താവന. രാഷ്ട്രപതി പിന്നോക്കക്കാരിയായതു കൊണ്ടാണ് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്ന അദ്ദേഹത്തിന്റെ നിലപാടും ഹിന്ദു സമൂഹത്തില്‍ ജാ...
Kerala, Other

ബിജെപി പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

ആലപ്പുഴ : കായംകുളത്ത് ബിജെപി പ്രാദേശിക നേതാവ് ഭാര്യ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ബിജെപി കായംകുളം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ചിറക്കടവം സ്വദേശി പി കെ സജിയാണ് ഭാര്യ ബിനു സജിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മരിച്ച ബിനു സ്‌കൂള്‍ ടീച്ചറാണ്.
Kerala, Other

കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം ; ബി.ജെ.പി മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തൃശ്ശൂര്‍: വെള്ളാഞ്ചിറയില്‍ കോഴിഫാമിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. സംഭവത്തില്‍ ബി.ജെ.പി. മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. നാടകനടന്‍ കൂടിയായ ആളൂര്‍ പൊരുന്നകുന്ന് പീണിക്കപറമ്പില്‍ പി.വി. ലാലു (53) കൂട്ടാളി കട്ടപ്പന താണിക്കപ്പാറ ലോറന്‍സ്(50) എന്നിവരാണ് പിടിയിലായത്. ചാലക്കുടി, ഇരിഞ്ഞാലക്കുട ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി പ്രദേശിക നേതാവും മുന്‍ അളൂര്‍ പഞ്ചായത്ത് അംഗവുമായിരുന്ന ലാലായിരുന്നു വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തിന്റെയും കോഴി ഫാമിന്റെയും നടത്തിപ്പുകാരന്‍. കര്‍ണ്ണാടകയില്‍ നിന്ന് സ്പിരിറ്റ് എത്തിച്ച് വ്യാജമദ്യം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് ആറുമാസമായി നടന്നു വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തി...
National

ലോക് സഭയില്‍ പ്രതിപക്ഷത്തിന് സസ്‌പെന്‍ഷനില്‍ സെഞ്ച്വറി ; സര്‍ക്കാര്‍ ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കി ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

ദില്ലി: ലോക്‌സഭയില്‍ പ്രതിപക്ഷാംഗങ്ങളില്‍ സസ്‌പെന്‍ഷനിലായവരുടെ എണ്ണം 100 ആയി. ഇന്ന് ഡികെ സുരേഷ്, ദീപക് ബെയ്ജ്, നകുല്‍നാഥ് എന്നീ കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്പന്റ് ചെയ്തതോടെയാണ് സസ്‌പെന്‍ഷനിലായവരുടെ എണ്ണം 100 ആയത്. ഇതിനിടെ സര്‍ക്കാര്‍ ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കി ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന രീതി മാറ്റുന്ന ബില്ല് പാസാക്കിയതിന് പിന്നാലെ ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. നേരത്തെ നാളെ വരെ ചേരാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒരു ദിവസം മുമ്പെ ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു. അതേസമയം, ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കിയതിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിച്ചേക്കും. എതിര്‍പക്ഷത്തെ പുറത്താക്കി ബില്ലുകള്‍ പാസാക്കിയ സര്‍ക്കാര്‍ നടപടി നിയമതര്‍ക്കത്തതിന് ഇടയാകാകാനാണ് സാധ്യത. ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ രാജ്യസഭ അല്‍പ്പസമയത്തിന...
Malappuram, Other

മുഖ്യമന്ത്രി ശ്രമിക്കുന്നത് ഗവര്‍ണ്ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് ഫെഡറല്‍ സമ്പ്രദായത്തെ തകര്‍ക്കാന്‍ ; ജോര്‍ജ് കുര്യന്‍

മലപ്പുറം : ഗവര്‍ണ്ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് ഫെഡറല്‍ സമ്പ്രദായത്തെ തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ആരോപിച്ചു.ഗവര്‍ണ്ണറെ ആക്ഷേപിച്ച് പ്രകോപിപ്പിക്കാനാണ് എസ്.എഫ്.ഐ. ശ്രമിക്കുന്നത്.എസ് എഫ്.ഐ യെ ഇറക്കി ഗവര്‍ണ്ണറെ വിരട്ടാമെന്നത് സി.പിഎമ്മിന്റെ വ്യാമോഹമാണെന്നും, വിരട്ടിയാല്‍ വിരളുന്ന ആളല്ല ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി ജെ പി ജില്ലാ നേതൃയോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് രവിതേലത്ത് അധ്യക്ഷത വഹിച്ചു.ബി ജെ പി സംസ്ഥാന സെക്രട്ടറി എ, നാഗേഷ്, മേഖലാ ജന, സെക്രട്ടറി എം പ്രേമന്‍, വൈസ് പ്രസിഡന്റ് ടി.കെ.അശോക് കുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.. കെ.സുരേന്ദ്രന്‍, എന്‍.ശ്രീ പ്രകാശ്, ഗീതാ മാധവന്‍, ജില്ലാ ജന.സെക്രട്ടറിമാരായ പി, ആര്‍.രശ്മില്‍ നാഥ്,...
Kerala, Other

നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍

തിരുവനന്തപുരം : സിനിമാ നടന്‍ ദേവനെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ദേവനെ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവന്‍ ബിജെപിയിലേക്ക് വരുന്നത്. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. ...
Kerala, Other

സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു

കണ്ണൂര്‍: പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ ചമ്പാട്ട് ചന്ദ്രനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു. പന്ന്യന്നൂര്‍ സ്വദേശികളായ എട്ട് പേരെയാണ് തലശ്ശേരി നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്. 2009 മാര്‍ച്ച് 12 ന് രാത്രി ഏഴേകാല്‍ മണിയോടെയാണ് സംഭവം. പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ ചമ്പാട്ട് ചന്ദ്രനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പന്ന്യന്നൂര്‍ സ്വദേശികളും ബി.ജെ.പി. പ്രവര്‍ത്തകരുമായ ഒടക്കാത്ത് സന്തോഷ് (43), മുണ്ടോള്‍ വീട്ടില്‍ കുട്ടന്‍ എന്ന അജയന്‍ (50) നാലു പുരക്കല്‍ എന്‍.പി.ശ്രീജേഷ് (42), വി.സി.സന്തോഷ് (43), കെ.പി. ബിജേഷ്(40), കെ.കെ. സജീവന്‍ (45), മൊട്ടമ്മല്‍ എം. ഷാജി(52), പുത്തന്‍ പുരയില്‍ ദിലീപ് കുമാര്‍ (53), പി.പി മന്മദന്‍ (48) എന്നിവരാണ് പ്രതികള്‍. ഇവരില്‍ വി.സി.സന്തോഷ് വിചാരണ വേളയില്‍ മരിച്ചു. ...
Kerala, Malappuram, Other

കേളപ്പജിയോട് കാണിക്കുന്നത് വലിയ അവഗണന ; രവിതേലത്ത്

തവനൂർ: സ്വാതന്ത്ര്യ സമര സേനാനിയും സർവ്വോദയ പ്രസ്ഥാനത്തിൻ്റെ ജീവാത്മാവുമായിരുന്ന കേരള ഗാന്ധി കെ. കേളപ്പനോട് ഭരണകൂടങ്ങൾ ചെയ്യുന്നത് കടുത്ത അവഗണനയാണെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവി തേലത്ത്. സ്മൃതിദിനത്തിൽ നിളാതീരത്തെ അദ്ദേഹത്തിൻ്റെ സമാധി സ്ഥലത്ത് സ്മൃതി മണ്ഡപമായ കേരള രാജ്ഘട്ടിൽ അനുസ്മരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തവനൂരിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ഉചിതമായ സ്മാരകം ഉയരേണ്ടത് ആവശ്യമാണ്. അതിനായി കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.വിശ്വനാഥൻ, എം.മുരളീ മോഹൻ, ഗോപാലകൃഷ്ണൻ,ശശി കുറ്റിപ്പുറം, സത്യൻ തണ്ടലം, അനീഷ് അയങ്കലം, ശ്രീധരൻ,പ്രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. ...
Kerala

അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകള്‍, സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു ; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ സത്യജിത്ത് റേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകളാണ് ഇതെന്നും സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിച്ചു കെസുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ; ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതല്‍ മലയാളം ചാനലുകള്‍ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ 'അതേ'ചാനല്‍. പിന്നെ കാക്കക്കൂട്ടം പോലെഎല്ലാവരും ചേര്‍ന്ന് ആക്രമണം. ഒരു വാര്‍ത്ത കൊടുക്കുന്നതിനുമുന്‍പ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്...
error: Content is protected !!