കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററിപരീക്ഷകള്‍ക്ക് അപേക്ഷിക്കാം
ഒന്നു മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ആര്‍ക്ക്. (2004 സ്‌കീം, 2004 മുതല്‍ 2019 വരെ പ്രവേശനം), മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്‌കീം, 2012 പ്രവേശനം), ഒന്നു മുതല്‍ 8 വരെ സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്‌കീം, 2009, 2010, 2011 പ്രവേശനം) എന്നിവയില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കുള്ള സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പ്രിന്റ്ഔട്ടും ചലാന്‍ രശീതും ജനുവരി 5-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്ന് വരുന്ന ഓരോ പേപ്പറിനു 1000 രൂപ വീതവുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ കേന്ദ്രവും...

