ബൈക്കിന് പിന്നിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണ് 4 വയസുകാരൻ മരിച്ചു
തിരൂരങ്ങാടി: ദേശീയപാത ആറുവരിപ്പാതയിൽ താഴെ ചേളാരിയിൽ ബൈക്കിന് പിന്നിൽ കാറിടിച്ച് 4 വയസുകാരൻ മരിച്ചു. കടമ്പോട് പന്തല്ലൂർ മദാരി പനങ്കാവിൽ സഅദ് - ഹർഷിദ ദമ്പതികളുടെ മകൻ റിസിൽ ആദം (4) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് അപകടം. മമ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് സഅദ് , ഹർഷിദയും ബൈക്കിൽ കുട്ടിയുമായി പോകുമ്പോൾ കാറിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മയ്യിത്ത് ഇന്ന് കടമ്പോട് ജുമാ മസ്ജിദിൽ ഖബറടക്കും....

