കോൾ ചെയ്യാനെന്നും പറഞ്ഞ് ഫോൺ വാങ്ങി, ഇതര സംസ്ഥാനക്കാരന്റെ ഫോണുമായി യുവാവ് മുങ്ങി
തിരൂരങ്ങാടി : കോൾ ചെയ്യാനെന്നും പറഞ്ഞ് ഫോൺ വാങ്ങിയ ശേഷം ഇതര സംസ്ഥാനക്കാരന്റെ ഫോണുമായി യുവാവ് മുങ്ങിയതായി പരാതി. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ വെച്ചാണ് സംഭവം. കൊൽക്കത്ത മുർഷിദാബാദ് സ്വദേശി ജ്വൽ ശൈഖിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5.30 ന് ഇയാളുടെ റൂമിൽ എത്തിയ 20 വയസ്സ് തോന്നിക്കുന്ന പയ്യൻ ഫോൺ ചെയ്യാൻ മൊബൈൽ ചോദിക്കുകയായിരുന്നു. ഫോൺ ചെയ്യുന്നെന്ന വ്യാജേന പുറത്തിറങ്ങിയ ശേഷം യുവാവ് ഫോണുമായി ഓടി പോകുകയായിരുന്നു. യുവാവിന്റെ ദൃശ്യം സി സി ടി വിയിൽ ഉണ്ട്. തിരൂരങ്ങാടി പോലീസിൽ പരാതി നൽകി.
...