ലോക്‌സഭ തെരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടതുപാര്‍ട്ടികളും സീറ്റ് ധാരണയിലെത്തി
ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തി. സിപിഐഎം, സിപിഐ പാര്‍ട്ടികള്‍ക്ക് രണ്ട് സീറ്റുകള്‍ വീതം നല്‍കാനാണ് ധാരണയായിരിക്കുന്നത്. മത്സരിക്കുന്ന സീറ്റുകള്‍ ഏതെന്ന് പിന്നീട് തീരുമാനിക്കാനാണ് ധാരണ. വ്യാഴാഴ്ച രാവിലെ ഡിഎംകെ ആസ്ഥാനത്ത് ഇടതുപാര്‍ട്ടികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.
2019ലെ തെരഞ്ഞെടുപ്പില്‍ ഡിഎംകെ - ഇടത് സഖ്യം മത്സരിച്ച നാല് സീറ്റിലും സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. കോയമ്പത്തൂരും മധുരയുമാണ് സിപിഎമ്മിന്റെ് സിറ്റിങ് സീറ്റ്. തിരുപ്പുരിലും നാഗപട്ടണത്തുമാണ് സിപിഐ മത്സരിച്ചത്. അതേസീറ്റുകള്‍ തന്നെ ഇത്തവണയും ഇടത് പാര്‍ട്ടികള്‍ക്ക് ലഭിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത...