Tag: Education

എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം
Education, Kerala, Other

എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിനു കീഴില്‍ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് 26നുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 2570471, 9846033...
Education, Kerala, Malappuram, Other

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിര...
Kerala, Malappuram

ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ: മന്ത്രി വി.അബ്ദുറഹിമാൻ

വഴിക്കടവ് : പൊതുവിദ്യാഭ്യാസം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കാലത്തുനിന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി മാറിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. മരുത ഗവ. ഹൈസ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും കായികവും പഠനവും ചേർന്ന് കൊണ്ടുള്ള കേന്ദ്രങ്ങളായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ മാറി. വിദ്യാലയങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളായി മാറ്റിയെടുക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വിദ്യാലയങ്ങളിൽ പഠിച്ചിരുന്ന 11 ലക്ഷത്തിൽ പരം വിദ്യാർഥികൾ ഇന്ന് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നു. കാലത്തിന് അനുസൃതമായി കുട്ടികളെ വളർത്തിയെടുക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ കഴിഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ലഭിച്ചത് മലപ്പുറം ജില്ലക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.വി. അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ...
Education, Information

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്‌മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു, തത്തുല്ല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 2570471, 9846033009. https://app.srccc.in/register എന്ന ലിങ്ക് ഉപയോഗിച്ചും അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 20നകം ലഭിക്കണം. ...
Education

പഠനം വിദ്യാര്‍ഥി കേന്ദ്രീകൃതമാകണം- മന്ത്രി ഡോ. ആര്‍. ബിന്ദു

പഠനം തീര്‍ത്തും വിദ്യാര്‍ഥി കേന്ദ്രീകൃതമാകുന്നതും വിജ്ഞാനം ജനകേന്ദ്രീകൃതമാകുന്നതുമായ ഒരു പാഠ്യപദ്ധതി രൂപവത്കരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. നാലുവര്‍ഷ ബിരുദ പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരണത്തിനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളെ വിഷമിപ്പിക്കുന്ന കേന്ദ്രങ്ങളായി കോളേജുകള്‍ മാറരുത്. സദാചാര പോലീസും കടുത്ത നിയമങ്ങളുമായി സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന സമീപനം മാറണം. വിദ്യാര്‍ഥികളുടെ ഭാവനാശേഷി ഉണര്‍ത്തുന്ന സമീപനമാണ് അധ്യാപകര്‍ക്കുണ്ടാകേണ്ടത്. പുതിയ ദേശീയ വിദ്യാഭ്യാസത്തിന്റെ അനുകരണമായിരിക്കില്ല കേരളത്തിലുണ്ടാവുക. ശാസ്ത്രബോധവും മതേതരവും ജനാധിപത്യവുമായ ഒന്നായിരിക്കും. ഇതിനായി നേരത്തേ തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ...
Education, Sports

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട സംബന്ധിച്ച അറിയിപ്പ്

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയ്ക്ക് അപേക്ഷിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോര്‍ കാര്‍ഡ് ഇല്ലാതെ തന്നെ സ്പോര്‍ട്സ് നമ്പര്‍ ഉപയോഗിച്ച് സ്കൂള്‍ /കോഴ്സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിന് കഴിയാത്ത വിദ്യാര്‍ത്ഥികള്‍ ഇന്ന് (15.06.2023) ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ...
Education

ലോക രാജ്യങ്ങളോട് കിടപിടിക്കുന്ന വിധം സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മാറി: മന്ത്രി വി. അബ്ദുറഹിമാൻ

ലോക രാജ്യങ്ങളോട് കിടപിടിക്കുന്ന വിധം സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മാറിയെന്നും ലോകത്തെ ഏതുരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളോടും മത്സരിക്കാൻ കേരളത്തിലെ കുട്ടികൾ പ്രാപ്തി നേടിയതായും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കൽപകഞ്ചേരി ഗവ. വി.എച്ച്.എസ് സ്‌കൂളിൽ നടന്ന ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരമുള്ള ഹൈടെക് ക്ലാസ് മുറികളും മറ്റ് പഠന സൗകര്യങ്ങളും പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കുന്നതിന് കാരണമായിട്ടുണ്ട്. പൊതു വിദ്യാഭാസ രംഗത്തുണ്ടായിട്ടുള്ള മുന്നേറ്റങ്ങൾ ഏതൊരാൾക്കും അനുഭവത്തിലൂടെ മനസ്സിലാക്കാനാവും. ലാഭകരമല്ലെന്ന കാരണത്താൽ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്ന നയമല്ല സർക്കാർ സ്വീകരിച്ചത്, മറിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. ഐ.ടി.ഐ ഉൾപ്പടെ അനുബന്ധ കോഴ്‌സുകൾ കൂടി പരിഗണിക്...
Education

“വർണ്ണക്കൂടാരം” കുട്ടികൾക്കായി തുറന്ന് കൊടുത്തു.

GMUP സ്കൂൾ പാറക്കടവ് 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച മാതൃകാ പ്രീ - പ്രൈമറി "വർണ്ണക്കൂടാരം" ബഹുമാനപ്പെട്ട വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എ ശ്രീ പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉത്ഘാടനം ചെയ്‌തു. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി NM സുഹറബി പരിപാടിയിൽ അധ്യക്ഷയായിരുന്നു. ശാസ്ത്രീയമായ പ്രീ സ്കൂൾ വിദ്യാഭ്യാസം പ്രാദേശിക പ്രസക്തവും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്ക് പ്രാധാന്യവും നൽകുന്നതാണെന്ന് MLA അഭിപ്രായപ്പെട്ടു. മൂന്നിയൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ഹനീഫ ആചാട്ടിൽ, PP അബുദുൽ മുനീർ മാസ്റ്റർ ( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), ശ്രീമതി CP സുബൈദ ( വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ), ശ്രീ കല്ലൻ ഹുസൈൻ ( വാർഡ് member), ശ്രീ മണമ്മൽ ശംസുദ്ധീൻ ( വാർഡ് മെമ്പർ ) BPC ശ്രീ സുരേന്ദ്രൻ MV, ശ്രീ NM അൻവർ സാദത്ത് ( SMC ചെയർമാൻ ), എന്നിവർ സംസാരിച്ചു. DPO ശ്രീ സുരേഷ് കോളശേരി പദ...
Education, Information

ഉന്നത വിദ്യഭ്യാസ രംഗത്തും ശാസ്ത്രീയമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കും: മന്ത്രി ഡോ. ആര്‍. ബിന്ദു

മഞ്ചേരി : സര്‍ക്കാറിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ ഉന്നത വിദ്യഭ്യാസ രംഗത്തും ശാസ്ത്രീയമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളജില്‍ 12.81 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രായോഗിക പരിശീലനത്തോടൊപ്പമുള്ള വിദ്യാഭ്യാസം നേടുന്നതിലൂടെ നിരവധിപേര്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. അത്തരത്തില്‍ സംസ്ഥാനത്തുള്ള തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും നൈപുണ്യ വിടവ് നികത്തുന്നതിനുമുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ വിദ്യഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങളുടെ തുടര്‍ച്ചയായാണ് ഉന്നത വിദ്യാഭ്യാസരംഗത്തും നടന്നുവരുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നത് കേവലം തൊഴ...
Information

തൊഴിലും വിദ്യഭ്യാസവും തമ്മില്‍ നിലനിന്നിരുന്ന വിടവ് നികത്താനാണ് സര്‍ക്കാര്‍ ശ്രമം: മന്ത്രി ഡോ. ആര്‍. ബിന്ദു

തിരൂരങ്ങാടി : തൊഴിലും വിദ്യഭ്യാസവും തമ്മില്‍ നിലനിന്നിരുന്ന വിടവ് നികത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്നിക് കോളജ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കുട്ടി സംരംഭം ആരംഭിച്ചാല്‍ സഹപാഠികള്‍ക്കും തൊഴിലവസരം നല്‍കാന്‍ കഴിയും എന്നതിനാല്‍ സംരംഭകത്വ താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എ.കെ.എന്‍.എം ഗവ. പോളിടെക്നിക് കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. ചടങ്ങില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.എം.സുഹ...
Education, Information

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ 3000 കോടി രൂപ അനുവദിച്ചു ; വി ശിവന്‍കുട്ടി

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഏകദേശം 3000 കോടി രൂപ അനുവദിച്ചതായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന നയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായി 76 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നാല്‍പ്പത്തേഴ് ലക്ഷം വിദ്യാര്‍ഥികളാണ് കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. വിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അക്കാദമികരംഗം മികവുറ്റതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളില്‍ മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കു...
Education

ചെറുമുക്ക് അൽബിർറ് പ്രീ സ്കൂൾ, അഡ്മിഷൻ ആരംഭിച്ചു

തിരൂരങ്ങാടി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ ഇനി ചെറുമുക്കിലും ആരംഭിച്ചു. ചെറുമുക്ക് ടൗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇഹ്സാസുൽ ഇസ്ലാം സംഘത്തിൻ്റെ കീഴിലുള്ള റൂഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ കെട്ടിടത്തിലാണ് പ്രീ സ്കൂൾ ആരംഭിക്കുന്നത്. ജൂണിൽ ആരംഭിക്കുന്ന ക്ലാസിനുള്ള അഡ്മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അഡ്മിഷൻ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. അത്യാധുനിക സൗകര്യത്തോട് കൂടിയുള്ള ക്ലാസ്മുറികൾ, മികച്ച അധ്യാപികമാരുടെ ശിക്ഷണത്തിലുള്ള സ്നേഹ പരിചരണം, പ്ലേറൂം, ഖുർആൻ, ഹദീസ്, പ്രാർത്ഥനകൾ എന്നിയിൽ പ്രത്യേക പരിശീലനം, അറബിക്, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം, തുടങ്ങീ മലയാളമടക്കമുള്ള വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകുന്നതാണ് അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ. ...
Calicut, Education, university

കാലിക്കറ്റ് സർവകലാശാലയുടെ അറിയിപ്പുകൾ

ദേശീയ ചരിത്ര സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗം സംഘടിപ്പിക്കുന്ന ദേശീയ ചരിത്ര സെമിനാര്‍ 15, 16 തീയതികളില്‍ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. 15-ന് രാവിലെ 9 മണിക്ക് വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.     പി.ആര്‍. 1569/2022 നീന്തല്‍ പരിശീലന ക്യാമ്പ് കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം 22 മുതല്‍ 28 വരെ പ്രൊമിസിംഗ് യംഗ്‌സ്റ്റേഴ്‌സ് നീന്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 22-ന് നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ ഒന്ന്, രണ്ട് വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രവുമായി രാവിലെ 6.30-ന് സര്‍വകലാശാലാ അക്വാറ്റിക് കോംപ്ലക്‌സില്‍ ഹാജരാകണം.      പി.ആര്‍. 1570/2022 പരീക്ഷാ അപേക്ഷ എസ്.ഡി.ഇ., പ...
Malappuram

ഉന്നത വിദ്യഭ്യാസ രംഗത്ത് ജില്ലക്ക് പ്രഥമ പരിഗണന നല്‍കും-മന്ത്രി ആര്‍.ബിന്ദു

ജില്ലയുടെ ഉന്നത വിദ്യഭ്യാസരംഗത്തെ പുരോഗതിക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ഹയര്‍ സെക്കന്‍ഡറി പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സീറ്റുകളും കോഴ്സുകളും അനുവദിക്കുന്നതിന് മലബാര്‍ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കുന്നുണ്ടെന്നും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. കൊണ്ടോട്ടി ഗവ.കോളജില്‍ കിഫ്ബി ഫണ്ടില്‍ നിര്‍മിച്ച 6.3 കോടി രൂപയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഉന്നത സ്‌കില്‍ ഡവലപ്മെന്റ് പദ്ധതികള്‍ ആവിഷ്‌കരിക്കും. അസാപിന് കീഴിലുള്ള പദ്ധതികള്‍ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്ന് മികച്ച സംരംഭകരെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതികള്‍ക്കാണ് ഇനി ഊന്നല്‍ നല്‍കുക. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുള്ള പുതുതലമുറ കോഴ്സുകളും സംസ്ഥാനത്തെ ഗവ. കോളജുകളില്‍ ലഭ്യമാക്കാന്‍ ശ്രമിച്...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന 2021 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും നാലാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ, ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന 2020 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് 2440 രൂപ രജിസ്‌ട്രേഷന്‍ ഫീസടച്ച് പ്രസ്തുത പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.     പി.ആര്‍. 1126/2022 ബി.എഡ്. പ്രവേശനംസര്‍വകലാശാലാ കേന്ദ്രങ്ങളിലേക്കും അപേക്ഷിക്കാം 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് സര്‍വകലാശാലയുടെ 11 ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേക്കും ഓണ്‍ലൈനായി അപേക്...
Education

പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, ഇന്ന് മുതൽ പ്രവേശനം നേടാം

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചിരുന്നു. ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ മാസം 22നും പ്രസിദ്ധീകരിക്കും. പ്രവേശനം 24ന് പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കും. നേരത്തെ ബുധനാഴ്ച ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്‌മെന്റ് സമയം നീട്ടിയതിനാൽ മുഖ്യ അലോട...
Malappuram

മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റ് അനുവദിക്കണം; സുപ്രീം കോടതിയിൽ ഹരജിയുമായി മുന്നിയൂർ സ്കൂൾ

ന്യൂഡൽഹി: മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. മുന്നിയൂർ ഹയർസെക്കണ്ടറി സ്‌കൂളാണ് അപ്പീലുമായി സുപ്രീംകോടതിയിലെത്തിയത്. ജില്ലയിൽ പ്ലസ് ടുവിന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ് തികയുന്നില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽ 71,625 വിദ്യാർഥികൾ പ്ലസ് ടു ഉപരിപഠനത്തിനായി യോഗ്യത നേടിയെങ്കിലും വി.എച്ച്.എസ്.സി, പോളിടെക്‌നിക്, പ്ലസ് ടു തുടങ്ങി നിരവധി കോഴ്‌സുകളിലെ പ്രവേശനം കണക്കാക്കിയാലും 62,000 വിദ്യാർഥികൾക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. പതിനായിരത്തിനടുത്ത് വിദ്യാർഥികൾ ഉപരിപഠനത്തിനായി സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചതെന്ന് ഹരജിയിൽ പറയുന്നു. കേരളത്തിലെ പല ജില്ലകളിലും പ്ലസ് ടു സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണെന്നും എന്നാൽ, മലപ്പുറം ജില്ലയിലെ സ്ഥിതി മറിച്ചാണെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. സീറ്റ് വർധിപ്പിക്കണമെന്നാവശ്യപ്പ...
Other

തിരൂരങ്ങാടി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപനം ഇന്ന്

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി എം.എല്‍.എ നടപ്പിലാക്കുന്ന വിദ്യഭ്യാസ പ്രൊജക്ടിന്റെ പ്രഖ്യാപനം ശനിയാഴ്ച്ച (22.07.2022) നടക്കുമെന്ന് കെ.പി.എ മജീദ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒന്‍പത് മണിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലാണ് പ്രഖ്യാപനം നടത്തുക. അഞ്ച് വര്‍ഷത്തേ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചാണ് പ്രഖ്യാപനം നടത്തുന്നത്. നാളെ പി.എസ്.എം.ഓ കോളേജില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് ക്ലാസ്സെടുക്കും. പത്മശ്രീ കെ.വി റാബിയയും ചടങ്ങില്‍ സംബന്ധിക്കും. മണ്ഡലത്തിലെ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളിലെ മുഴുവന്‍ എ പ്ലസുകാരെും ചടങ്ങില്‍ ആദരിക്കുന്നുണ്ട്.സമഗ്ര വിദ്യഭ്യാസ പാക്കേജിന് ഉയരെ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. വിവിധ മല്‍സര പരീക്ഷകള്‍, സ്‌കൂളുകളുടെ ഉയര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, വിദ്യാര്...
Other

ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ചു; പ്ലസ് ടുവിന് 83.87% വിജയം

സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.87% ശതമാനം വിജയമാണ് നേടിയത്. മുൻ വർഷം നേടിയത് 87.94% ആയിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരുന്നത്. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. സർക്കാർ സ്കൂളില്‍ 81.72% വും എയ്ഡഡ് സ്കൂളില്‍ 86.02% വും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12% വും ടെക്നിക്കൽ സ്കൂളില്‍ 68.71% വും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ് (87.79%) വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 28,480 വിദ്യാര്‍ത്ഥികളാണ്. വിഎച്ച്എസിയില്‍ വിജയ ശതമാനം 78.26% ആണ്. കഴിഞ്ഞതവണ 79.62 ആയിരുന്നു. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്ത...
university

കാലിക്കറ്റിലെ കോളേജുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനക്ക് സിന്‍ഡിക്കേറ്റ് തീരുമാനം

അധ്യാപകനെ പിരിച്ചു വിടും തേഞ്ഞിപ്പലം: ഈ വര്‍ഷം ബിരുദ-പി.ജി. സീറ്റുകളില്‍ 20 ശതമാനം വരെ ആനുപാതിക വര്‍ധനക്ക് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. അടിസ്ഥാന സൗകര്യങ്ങളുള്ള കോളേജുകളില്‍ പരമാവധി സീറ്റുകളില്‍ പ്രവേശനം അനുവദിക്കും. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. പരിഷ്‌കരണത്തിനായി ഈ മാസം തന്നെ ശില്പശാലകള്‍ തുടങ്ങും. സര്‍വകലാശാലയുടെ ഡാറ്റാ സെന്ററില്‍ ഇടയ്ക്കിടെ അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ സുരക്ഷാ സംവിധാനങ്ങളോടെ പുതിയ കേന്ദ്രം നിര്‍മിക്കുന്നതിന് എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. വിദേശ പൗരത്വം മറച്ചുവെച്ച് സര്‍വകലാശാലാ പഠനവകുപ്പില്‍ അസി. പ്രൊഫസറായി തുടരുന്ന ഡോ. ജി. രാധാകൃഷ്ണപിള്ളയെ പിരിച്ചു വിടും. ചെതലയം ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രം കാര്യക്ഷമമാക്കുന്നതിനായി ജില്ലാതല പരിശോധനാ സമിതി ന...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. പ്രവേശന പരീക്ഷ 2022-23 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ പഠന വകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. സര്‍വകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ബി.പി.എഡ്. അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ് എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 25, 26 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.     പി.ആര്‍. 667/2022 ഗസ്റ്റ് അദ്ധ്യാപക നിയമനം കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ അദ്ധ്യാപകരുടെ 3 ഒഴിവുകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിയമത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ...
Local news

ജില്ലയിലെ ആദ്യ മോഡല്‍ എഡ്യൂക്കേഷന്‍ തിയേറ്ററിന് ചെട്ടിയാന്‍ കിണറില്‍ തുടക്കം

പഠനത്തിന്റെ തീയേറ്റര്‍ കാഴ്ചയൊരുക്കാന്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ മോഡല്‍ എഡ്യൂക്കേഷന്‍ തിയേറ്ററിന് ജില്ലയില്‍ തുടക്കം. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെട്ടിയാന്‍ കിണര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പദ്ധതിക്ക് തുടക്കമായത്. കോണ്‍ഫറന്‍സ് ഹാള്‍, ഇന്ററാക്ടീവ് ബോര്‍ഡ്, സ്മാര്‍ട്ട് പോഡിയം, ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള സംവിധാനം, ഡിജിറ്റല്‍ പഠന സാമഗ്രികള്‍ വികസിപ്പിക്കല്‍, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയ സംവിധാനങ്ങളാണ് എഡ്യൂക്കേഷണല്‍ തിയേറ്ററില്‍ ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ പഠനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിട്ട പ്രതിസന്ധികളെ മറികടക്കാനുള്ള പൊതു സൗകര്യങ്ങളാണ് തിയേറ്ററിനെ വ്യത്യസ്തമാക്കുന്നത്. ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടമാകാതിരിക്കുക എന്നതാണ് എഡ്യൂക്കേഷനല്‍  തിയേറ്ററിന്റെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍...
Local news, Sports

തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരൂരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്,മുൻ MLA ശ്രീ PK അബ്ദുറബ്ബിന്റെ പരിശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ, 2.02 കോടി രൂപ ചെലവ് വരുന്ന സ്കൂൾ ഗ്രൗണ്ട് നവീകരണ പദ്ധതിക്ക് 2021 ഒക്ടോബര് 18 ന്‌ തുടക്കമാവും. കാലത്ത് 10.30 ന്‌ ശ്രീ KPA മജീദ് MLA ശിലാസ്ഥാപനം നിർവഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ പി .കെ അബ്ദു റബ്ബ് വിശിഷ്ടാതിഥിയായിരിക്കും. തിരൂരങ്ങാടി നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സംബന്ധിക്കും. ഏറെ കാലത്തെ കായിക സ്വപ്നമാണ് ഈ പദ്ധതി പൂർത്തീകരണത്തോടെ പൂവണിയുന്നത്. ഫുട്ബോൾ ഗ്രൗണ്ട്, ഓപ്പൺ സ്റ്റേഡിയം, ലോങ്ങ് ജമ്പ്- ഹൈ ജമ്പ് പിറ്റുകൾ, ഗാലറി, നടപ്പാത, ചുറ്റു മതിൽ, ഡ്രൈനേജ്, ടോയ്‌ലറ്റ്‌ ...
error: Content is protected !!