Saturday, June 20

Tag: Latest news

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു
Accident

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു

പൊന്നാനി : പൊന്നാനി - ഗുരുവായൂര്‍ സംസ്ഥാന പാതയില്‍ മാറഞ്ചേരി പനമ്പാട്ട് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു. അവിണ്ടിത്തറ ചോഴിയാട്ടേല്‍ സാഹിറിന്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫയാണു (36) ചികിത്സയ്ക്കിടെ മരിച്ചത്. അപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ ഹാരിഫയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അസിസ്റ്റന്റ് പ്രൊഫസർ നിയമനം കാലിക്കറ്റ് സർവകലാശാലാ നിയമപഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത : 55 ശതമാനം മാർക്കോടെയുള്ള എൽ.എൽ.എമ്മും നെറ്റും. പി.എച്ച്.ഡി. അഭിലഷണീയം. ഉയർന്ന പ്രായ പരിധി 64 വയസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 27. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.  പി.ആർ. 305/2025 പി.എച്ച്.ഡി. ഒഴിവ് കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ ഡോ. കെ. ദൃശ്യയുടെ കീഴിലെ എനി ടൈം പി.എച്ച്.ഡി. സ്‌കീമിലുള്ള ഒരൊഴിവിലേക്ക് മാർച്ച് 19-ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. സർവകലാശാലയിൽ പ്രോജക്ട് ഫെലോ ആയിട്ടുള്ളവരും താത്പര്യമുള്ളവരുമായ വിദ്യാർഥികൾ അന്നേ ദിവസം അസൽ രേഖകൾ സഹിതം പഠനവകുപ്പ് കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്. പി.ആർ. 306/2025 പരീക്ഷാ അപേക്ഷ വിദൂര വിഭാഗത്തിൽ പുനഃ പ്രവേശ...
Malappuram

വിവാഹ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണ് പൊള്ളലേറ്റ യുവതി മരിച്ചു

കോട്ടക്കല്‍ : വിവാഹ വീട്ടില്‍ ജിലേബി തയാറാക്കുന്ന പാത്രത്തില്‍ വീണു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്പ് ചെറുപറമ്പില്‍ ഹമീദിന്റെയും സൗദയുടെ മകള്‍ ഷഹാന (24) ആണു മരിച്ചത്. ഒന്നര മാസത്തോളമായി ഷഹാന ചികിത്സയിലായിരുന്നു. കണ്ണമംഗലത്തെ വിവാഹവീട്ടിലായിരുന്നു അപകടം. ജിലേബി തയാറാക്കുന്ന പാത്രത്തില്‍ വീണ് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: തേക്കിന്‍കാടന്‍ ഷഫീഖ്, മകന്‍: ഷഹ്‌സാന്‍....
Malappuram

പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴ് ലക്ഷം ; സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം : പട്ടയത്തിലെ തെറ്റ് തിരുത്താന്‍ കൈക്കൂലി ആവശ്യപ്പെട്ട സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. തിരുവാലി വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശരത്ത് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. നേരത്തെ ഇതേ ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂര്‍ സ്വദേശി റഹ്മത്തുള്ള കൈക്കൂലിക്കേസില്‍ അറസ്റ്റിലായിരുന്നു. കുഴിമണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. 60 സെന്റ് സ്ഥലത്തിന്റെ പട്ടയത്തിലെ തെറ്റ് തിരുത്താന്‍ എഴ് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പരാതി. കൈക്കൂലി തുകയായ 50000 രൂപ കൈപ്പറ്റുന്നതിനിടയിലാണ് റഹ്മത്തുള്ളയെ വിജിലന്‍സ് അറസ്‌റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതോടെ സംഭവത്തില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ശരത്തിന്റെ പങ്ക് വ്യക്തമായി. തുടര്‍ന്നാണ് വിജിലന്‍സ് ശരത്തിനെ അറസ്റ്റ് ചെയ്തത്....
Malappuram

മനുഷ്യ – വന്യജീവി സംഘര്‍ഷം മൂലമുണ്ടാകുന്ന കൃഷിനാശം തടയാന്‍ സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മിക്കാന്‍ ധാരണ

മലപ്പുറം : കൃഷിവകുപ്പിന്റെ 2024-25 ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം നിലമ്പൂര്‍ താലൂക്കിലെ 27.363 കിലോമീറ്റര്‍ സ്ഥലത്ത് സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മ്മിക്കുന്നതിന് കൃഷിവകുപ്പും വനംവകുപ്പും സംയുക്ത ധാരണയായി. മനുഷ്യ - വന്യജീവി സംഘര്‍ഷം മൂലം സ്വകാര്യ കൃഷിയിടങ്ങളില്‍ കൃഷിനാശം തടയുന്നതിന് വേണ്ടിയാണ് തീരുമാനം കൈക്കൊണ്ടത്. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.പി അബ്ദുല്‍ മജീദ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (നോര്‍ത്ത് ഡിവിഷന്‍, നിലമ്പൂര്‍) പി കാര്‍ത്തിക് എന്നിവര്‍ പങ്കെടുത്തു. പദ്ധതി നിര്‍വ്വഹണം ആരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കൃഷി ഓഫീസര്‍മാരുടെയും സംയുക്ത യോഗം ചേരുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്....
Local news

പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത ടൗണ്‍ പ്രഖ്യാപനവും സന്ദേശ റാലിയും സംഘടിപ്പിച്ചു

തിരൂരങ്ങാടി : പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത ടൗണ്‍ പ്രഖ്യാപനവും സന്ദേശ റാലിയും സംഘടിപ്പിച്ചു. പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ പറമ്പില്‍പീടികയെയാണ് ഹരിത ടൗണായി പ്രഖ്യാപനം നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുല്‍ കലാം മാസ്റ്റര്‍ പ്രഖ്യാപനം നിര്‍വഹിച്ചു. ഹരിത ടൗണ്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍, ഹരിത ടൗണ്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുകയും ബിന്നുകളുടെ പരിപാലന ഉത്തരവാദിത്വം അതാത് സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തു. കൂടാതെ ശുചിത്വ സന്ദേശ റാലിയും പ്രതിജ്ഞയും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഫൈസല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹംസ ഹാജി, യു പി മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി എ കെ രാജേഷ്, മെമ്പര്‍മാരായ ബഷീര്‍ അരീക്കാട്ട്, തസ്ലീനാ സലാം, പി കെ സൈദ്, ടി പി സൈതലവി, താ...
Local news

ഇന്‍സ്റ്റഗ്രാം റീല്‍സിനെ ചൊല്ലി പെരുവള്ളൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം ; ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് കൈമാറി

തിരൂരങ്ങാടി : പെരുവള്ളൂര്‍ ഗവ. ഹയര്‍ സ്‌കൂളില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. ഇതില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് 18 വയസ് തികയാത്ത സാഹചര്യത്തില്‍ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് (എസ് ബി ആര്‍) തയ്യാറാക്കി ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറി. ഒരാള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടിയുണ്ടായത്. കഴിഞ്ഞ മാസം 20 ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. പ്ലസ്. വണ്‍, പ്ലസ്. ടു വിദ്യാര്‍ഥികള്‍ തമ്മിലാണ് അടിപിടി. അടിപിടിയില്‍ പരിക്കേറ്റ ജൂനിയര്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് റാഗിംഗ് വിരുദ്ധ സമിതി ചേരുകയും സമിതി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം തേഞ്ഞിപ്പലം പൊലീസ് കേസെടുക്കുകയായ...
Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ത്രിക്കണ്ണന്‍ കസ്റ്റഡിയില്‍

ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ത്രിക്കണ്ണന്‍ കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് തൃക്കണ്ണന്‍ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി റീല്‍സ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു....
Kerala

13 ഉം 17 ഉം വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു ; പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം : വര്‍ക്കലക്ക് സമീപമുള്ള പതിമൂന്നും പതിനേഴും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയും യുവാവും അറസ്റ്റില്‍. 17 കാരനും പരവൂര്‍ - ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടറായ കൊല്ലം ശക്തികുളങ്ങര സ്വദേശി അഖില്‍ (23) എന്നിവരെയാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടികളുടെ വീടിന് സമീപം വച്ച് ബൈക്കിലെത്തിയ പ്രതികള്‍ നാട്ടുകാരെ കണ്ട് ഓടിയൊളിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പ്രതികളെ സമീപ പ്രദേശത്ത് നിന്നും പിടികൂടിയത്. 17 കാരിയെ സഹപാഠികൂടിയായ 17കാരന്‍ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹോദരിമാരായ പെണ്‍കുട്ടികളെയും 17കാരനെയും ബസില്‍ വച്ചാണ് കണ്ടക്ടര്‍ അഖില്‍ പരിചയപ്പെടുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിച്ചശേഷം കണ്ടക്ടര്‍ അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്ത...
Kerala

പെണ്‍കുട്ടി ഒളിച്ചോടി പോയിയെന്ന് കരുതിയെന്ന് പൊലീസ് ; 15 കാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : കാസര്‍കോഡ് 15 കാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയത് എന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ചോദ്യത്തിന് ഒളിച്ചോടി പോയിയെന്ന് കരുതിയെന്നായിരുന്നു മറുപടി. കേസില്‍ പൊലീസ് കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനും കോടതിയില്‍ നേരിട്ട് ഹാജരായി. പെണ്‍കുട്ടിയുടെയും യുവാവിന്റെയും കോള്‍ റെക്കോര്‍ഡ്‌സ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി പെണ്‍കുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചതെന്നും ചോദിച്ചു. കാണാതായ ദിവസം തന്നെ പെണ്‍കുട്ടി മരിച്ചുവെന്ന് പൊലീസ് കോടതിയില്‍ മറുപടി പറഞ്ഞു. സ്ത്രീകളെയോ കുട്ടികളെയോ കാണാതായാല്‍ പൊലീസ് അപ്പോള്‍ തന്നെ അന്വേഷണം ആരംഭിക്കണം. പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടു പിടിക്കാനെന്ത് ബുദ്ധിമുട്ടാണ് ഉള്ളത്. പൊലീസ് നായ പ്രദേശത്ത് പരിശോധന നടത്തിയത് എ...
Kerala

പരുന്തുംപാറയില്‍ കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചു ; പൊളിച്ച് നീക്കി റവന്യൂ സംഘം ; പ്രദേശത്ത് 2 മാസത്തേക്ക് നിരോധനാജ്ഞ

ഇടുക്കി : പരുന്തുംപാറയില്‍ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ നിര്‍മ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി. ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫ് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി പൊളിച്ചുമാറ്റിയത്. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കല്‍ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു. സമീപ പ്രദേശങ്ങളിലും ഇത്തരത്തില്‍ അനധികൃതമായി കുരിശ് നിര്‍മ്മാണം നടക്കുന്നുണ്ടോയെന്ന് റവന്യൂ അധികൃതര്‍ വിശദമായി പരിശോധിക്കും. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് പണിത റിസോര്‍ട്ടിനോട് ചേര്‍ന്നാണ് കുരിശ് സ്ഥാപിച്ചത്. കുരിശ് അടിയന്തരമായി പൊളിച്ചു നീക്കിയെ മതിയാകൂവെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ താക്കീത് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഭൂമിയാണ് ഇതെന്ന് കണ്ടെത്തിയതിന...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പെൻഷൻകാർ ആദായനികുതി വിവരങ്ങൾ നൽകണം കാലിക്കറ്റ് സർവകലാശാലയിലെ ആദായനികുതി നൽകാൻ ബാധ്യസ്ഥരായ പെൻഷൻകാർ 2025 - 2026 സാമ്പത്തിക വർഷത്തിലെ പ്രതിമാസ പെൻഷനിൽനിന്ന് മുൻകൂറായി ഈടാക്കേണ്ട ആദായനികുതി വിഹിതം സംബന്ധിച്ച വിശദാംശങ്ങൾ നിശ്ചിത ഫോറത്തിൽ മാർച്ച് 20-ന് മുൻപായി സർവകലാശാലാ ഫിനാൻസ് വിഭാഗത്തെ അറിയിക്കണം. നിശ്ചിത ഫോം സർവകലാശാലാ വെബ്സൈറ്റിലെ പെൻഷനേഴ്‌സ് സ്പോട്ടിൽ ലഭ്യമാണ്. പി.ആർ. 293/2025 കോൺടാക്ട് ക്ലാസ് കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിൽ - മുട്ടിൽ ഡബ്ല്യൂ.എം.ഒ. കോളേജ് കോൺടാക്ട് ക്ലാസ് കേന്ദ്രമായി തിരഞ്ഞെടുത്ത 2023 പ്രവേശനം ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം. വിദ്യാർഥികളിൽ നാലാം സെമസ്റ്റർ ഓൺലൈൻ കോൺടാക്ട് ക്ലാസിന് പങ്കെടുക്കാൻ താത്പര്യമുള്ളവർ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ ഫോം മാർച്ച് 20-ന് മുൻപായി പൂരിപ്പിക്കേണ്ടതാണ്. ഫോൺ : 0494 2400288, 24073...
university

കോവിഡ് കാലത്ത് വിരമിച്ചവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല ഉപഹാരം നല്‍കി

കോവിഡ് കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിരമിച്ചവര്‍ക്കായി സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഉപഹാര സമര്‍പ്പണച്ചടങ്ങ് സംഘടിപ്പിച്ചു. 2020 മാര്‍ച്ച് മുതല്‍ 2021 മെയ് വരെ കാലയളവില്‍ വിരമിച്ച 74 പേര്‍ക്കായാണ് പരിപാടി നടത്തിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഓണ്‍ലൈനായാണ് യാത്രയയപ്പ് നല്‍കിയിരുന്നത്. ചടങ്ങ് രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ് അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ഭാരവാഹികളായ പി. നിഷ, ഹബീബ് കോയതങ്ങള്‍, കെ.പി. പ്രമോദ് കുമാര്‍, ടി.എം. നിഷാന്ത്, സംഘടനാ പ്രതിനിധികളായ വി. എസ്. നിഖില്‍, കെ. പ്രവീണ്‍ കുമാര്‍, ടി.വി. സമീല്‍, ടി.കെ. ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു....
Local news

ലഹരിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ; പെറ്റീഷന്‍ കാരവന്‍ കെപിഎ മജീദ് എംഎല്‍എക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : ലഹരി മാഫിയ - ക്രിമിനല്‍ വാഴ്ച, അധികാര നിസ്സംഗതക്കെതിരെ സമര യൗവ്വനം എന്ന ശീര്‍ഷകത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് വി.കെ നയിക്കുന്ന പെറ്റീഷന്‍ കാരവന് തുടക്കമായി. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ കെ. പി. എ മജീദിന് ഇര്‍ഷാദ് വി.കെ നിവേദനം നല്‍കി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് വി.കെയോടൊപ്പം കമ്മിറ്റി അംഗങ്ങളായ മര്‍വാന്‍, ഇര്‍ഫാന്‍, ഫിദ, ഹബീബ് എന്നിവരും സംബന്ധിച്ചു...
Kerala

ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം ; സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍

തിരുവനന്തപുരം: ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി സര്‍ക്കാര്‍. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഓട്ടോത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ഓട്ടോ തൊഴിലാളികള്‍ ഈ മാസം 18 ന് നടത്താനിരുന്ന പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് ഒന്നു മുതലാണ് 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കിയത്. നടപടിക്കെതിരെ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് പണിമുടക്ക് തീരുമാനിച്ചത്. മീറ്റര്‍ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നതെന്നും ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നുമാണ് ഓട്ടോ തൊഴിലാളി യൂണിയന്റെ നിലപാട്. സ്റ്റിക്കര്‍ പതിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സംയുക്ത ഓട്ട...
Malappuram

കുവൈത്ത് എയർവേയ്സിൽ ദുരിതയാത്ര: 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം : ഡോക്ടർ ദമ്പതികൾക്ക് കുവൈത്ത് എയർവേയ്‌സിൽ നേരിട്ട ദുരിത യാത്രക്ക് പകരമായി 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം മുജീബ് റഹ്‌മാൻ, ഡോ. സി.എം ഷക്കീല എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 2023 നവംബർ 30നും ഡിസംബർ പത്തിനുമാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. 2023 നവംബർ 30ന് കൊച്ചിയിൽ നിന്നും കുവൈത്ത് വഴി ബാഴ്‌സലോണയിലേക്കും ഡിസംബർ പത്തിന് മാഡ്രിഡിൽ നിന്നും തിരിച്ചും യാത്ര ചെയ്യാൻ കുവൈത്ത് എയർവേയ്സിൽ ബിസിനസ് ക്ലാസിൽ ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മാഡ്രിഡിൽ നിന്നും ഫ്ലൈറ്റിൽ കയറിയ ശേഷമാണ് വിമാനം കുവൈത്ത് വഴിയല്ല, ദോഹ വഴിയാണ് പോകുന്നതെന്ന് പരാതിക്കാരെ അറിയിച്ചത്. ദോഹയിൽ ഇറക്കിയ പരാതിക്കാർക്ക് ബിസിനസ്സ് ക്ലാസ് ടിക്കറ്റിൽ യാത്രക്കാർക്ക് നൽകുന്ന വിശ്രമ സൗകര്യമോ ഭക്ഷണമോ നൽകിയില്ല. സ്വന്തം ചെലവിൽ ഭക്ഷണം വാങ്ങി കഴിക്കേണ്ടിവന്നു. തുടർ യാത്...
National

കുട്ടി അഹമ്മദ് കുട്ടി കാലവും നിലപാടും : പുസ്തകം ദമാമില്‍ പ്രകാശനം ചെയ്തു

ദമാം : മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുന്‍ മന്ത്രിയും തിരൂരങ്ങാടി, താനൂര്‍ നിയമസഭാ നിയോജക മണ്ഡലത്തിലെ എംഎല്‍എയും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കൂടി ആയിരുന്ന കെ കുട്ടി അഹമ്മദ് കുട്ടിയുടെ സ്മരണയും ഓര്‍മ്മകളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് നിര്‍മിച്ച കെ കുട്ടി അഹമ്മദ് കുട്ടി കാലവും നിലപാടും എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം ദമാമില്‍ വച്ച് നടന്നു. ദമ്മാം കെഎം സി സി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് ദമാം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് കെ.പി ഹുസൈന്‍, അല്‍ ഖോബാര്‍ കെഎംസിസി പ്രസിഡന്റ് ഇക്ബാല്‍ ആനമങ്ങാടിന് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. പുസ്തകത്തില്‍ കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍, മതപണ്ഡിതന്മാര്‍, പ്രവാസി നേതാക്കള്‍,സാമൂഹിക സാംസ്‌കാരിക കല രംഗത്ത് പ്രമുഖര്‍ ഐഎഎസ് തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സഹപാഠികള്‍ സുഹൃത്തുക്കള്‍. സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയ 114 പേരുടെ ഓര്...
Local news

താനൂരില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവം ; തുടരന്വേഷണത്തിന് പൊലീസ് സംഘം മുംബൈയിലേക്ക്, ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം

താനൂര്‍ : താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികളെ കാണാതാവുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ തുടരന്വേഷണത്തിനായി പൊലീസ് സംഘം മുംബൈയിലേക്ക് പോകാന്‍ തീരുമാനം. പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം. കുട്ടികള്‍ സന്ദര്‍ശിച്ച മുംബൈയിലെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. മുംബൈയില്‍ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ സഹായിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. അതേസമയം, നാടുവിട്ട പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ കുട്ടികള്‍ നിലവില്‍ മലപ്പുറത്തെ സ്‌നേഹിതയിലേക്കാണ് മാറ്റിയത്. കൗണ്‍സിലിങ്ങ് നല്‍കിയതിനു ശേഷമെ ബന്ധുക്കള്‍ക്കൊപ്പം വിടൂ എന്ന് പൊലീസ് പറഞ്ഞു. മലപ്പുറത്തെ സ്‌നേഹിതയിലേക്കാണ് മാറ്റ...
Kerala

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പാങ്ങോട് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെമ്പായം കൊഞ്ചിറ സ്വദേശി ജിത്തു (20) നെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാവുകയും പിന്നീട് പീഡനത്തിനിരയാക്കുകയായിരുന്നു. പ്ലംബിംഗ് ജോലിക്കാരനാണ് പ്രതി ജിത്തു. ഇന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Local news

സ്‌കൂള്‍ പഠനോത്സവത്തില്‍ കൃഷിയുടെ പ്രാധാന്യം ഉറപ്പു വരുത്തി കാച്ചടി സ്‌കൂള്‍

തിരൂരങ്ങാടി : കാച്ചടി സ്‌കൂള്‍ പഠനോത്സവത്തില്‍ കുട്ടികളുടെ പഠനമികവ് പ്രദര്‍ശനത്തില്‍ കുട്ടികളുടെ പഠന ഉല്‍പന്പങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഒപ്പം കുട്ടികളുടെ പച്ചക്കറി തോട്ടത്തിലെ കൃഷി വിളവെടുപ്പും നടന്നത് രക്ഷിതാക്കളില്‍ വളരെ അധികം സന്തോഷം വളര്‍ത്തി. പഠനോത്സവം തികച്ചും വേറിട്ട രീതിയിലാണ് നടന്നത്. കുട്ടികളുടെ. പഠന മികവ് രക്ഷിതാക്കളുടെ മുന്നില്‍ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്കലും. കുട്ടിക്കട ഉദ്ഘാടനം. ബിആര്‍സി സീനിയര്‍ ട്രെയിനര്‍ സുധീര്‍ മാസ്റ്ററും നിര്‍വഹിച്ചു. എച്ച് എം കദിയുമ്മ കെ പരിപാടിയുടെ വിശദീകരണം നടത്തി. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും നേതൃത്വം നല്‍കി. ഹരിസഭ വിദ്യാര്‍ത്ഥി പ്രധിനിധി പികെ റാസില്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് സിറാജ് മുണ്ടത്തോടാന്‍ നന്ദിയും പറഞ്ഞു...
Local news

ഇൻസ്റ്റഗ്രാമിൽ റീൽസ് ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം ; വിദ്യാർഥിയെ അക്രമിച്ച സംഭവത്തിൽ രണ്ട് വിദ്യാർഥികൾക്കെതിരെ കേസെടുത്തു

പെരുവള്ളൂർ : പെരുവള്ളൂർ ഗവ. ഹയർ സ്കൂളിലെ ജൂനിയർ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് വിദ്യാർഥികൾക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. അറസ്റ്റ് ഉടൻ ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ റീൽസ് ഇട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് വിദ്യാർഥികൾ തമ്മിൽ അടിപിടിയുണ്ടായത്. കഴിഞ്ഞ മാസം 20 ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. പ്ലസ്. വൺ, പ്ലസ്. ടു വിദ്യാർഥികൾ തമ്മിലാണ് അടിപിടി. അടിപിടിയിൽ പരിക്കേറ്റ ജൂനിയർ വിദ്യാർഥിയുടെ രക്ഷിതാവ് സ്കൂൾ പ്രിൻസിപ്പൾക്ക് നൽകിയ പരാതിയെ തുടർന്ന് റാഗിംഗ് വിരുദ്ധ സമിതി ചേരുകയായിരുന്നു. റാഗിംഗ് വിരുദ്ദ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്....
Local news

അസ്വഭാവിക പെരുമാറ്റം ; കഞ്ചാവ് വാങ്ങാനെത്തിയ യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു ; ഒരാള്‍ ഓടിരക്ഷപ്പെട്ടു

പെരുവള്ളൂര്‍: വട്ടപ്പറമ്പില്‍ അസ്വാഭാവിക രീതിയില്‍ കണ്ട യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ ലഹരി ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന ചേഷ്ടകളുമായി രണ്ടു പേരെ പ്രദേശത്ത് കണ്ടതോടെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ വില്‍പ്പനക്കാരനെന്ന് സംശയിക്കുന്ന വ്യക്തി ഓടി രക്ഷപ്പെട്ടു. നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ കൊണ്ടോട്ടി സ്വദേശികളെന്നു പറഞ്ഞ ഇവരെ പിന്നീട് ജനപ്രതിനിധികളുടെയും, ക്ലബ്ബ് പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ പൊലീസിന് കൈമാറി. കഴിഞ്ഞ മാസം 22ന് പറമ്പില്‍ പീടിക പെട്രോള്‍ പമ്പിന് സമീപത്തു നിന്നും എം.ഡി.എം.എയുമായി വരപ്പാറ സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖ് എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. ലഹരി ഉപയോഗവും, വില്‍പ്പനയും വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുവള്ളൂരിലെ സാമൂഹ്യ, സന്നദ്ധ കൂട്ടായ്മകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രത...
Local news

താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു ; സ്വീകരിച്ച് മാതാപിതാക്കളും ബന്ധുക്കളും ; പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

താനൂര്‍ : താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചു. ഇരുവരെയും മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. മുംബൈ - ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് പ്ലസ്ടു വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ നാടുവിട്ടത്. പരീക്ഷയെഴുതാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയതി ഇരുവരും സ്‌കൂ...
Kerala

പരീക്ഷ കഴിഞ്ഞാൽ ക്യാമ്പസിൽ നിൽക്കാൻ പാടില്ല, സ്കൂളിൽ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയയ്‌ക്കും. അവസാന പരീക്ഷ കഴിഞ്ഞ് ക്യാമ്പസിൽ വിദ്യാർത്ഥികൾ ഹോളി മോഡൽ ആഘോഷവും ചെണ്ടമേളവും മറ്റുമായി വിടപറച്ചിൽ നടത്തുന്നത് പലപ്പോഴും സംഘർഷത്തിലെത്തും. പരീക്ഷ കഴിഞ്ഞയുടൻ കുട്ടികൾ വീട്ടിലേക്ക് മടങ്ങണമെന്ന് സ്കൂൾ മാനേജ്മെന്റുകൾ കർശന നിർദ്ദേശം നൽകണം. വീട്ടിൽ പതിവുസമയത്ത് എത്തുന്നുണ്ടോയെന്ന് രക്ഷകർത്താക്കൾ ശ്രദ്...
Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

പത്തനംത്തിട്ട : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കഞ്ചാവുമായി വീണ്ടും എക്‌സൈസിന്റെ പിടിയില്‍. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എസ്.നസീബാണ് പിടിയിലായത്. 300 ഗ്രാം കഞ്ചാവാണ് പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഒരു വര്‍ഷം മുന്‍പും ഇയാള്‍ക്കെതിരെ എക്‌സൈസ് കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു....
Malappuram

റമദാൻ പരിപാടികളിൽ ഹരിതപ്രോട്ടോക്കോൾ പാലിക്കണം: ജില്ലാ കളക്ടർ

മലപ്പുറം : റമദാൻ മാസത്തിൽ സംഘടനകളും ക്ലബ്ബുകളും നടത്തുന്ന സമൂഹ നോമ്പ് തുറകളിലും വഴിയോര യാത്രക്കാർക്കുള്ള നോമ്പ് തുറ കിറ്റ് വിതരണത്തിലും ഹരിതപ്രോട്ടോക്കോൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് നിർദേശം നൽകി. ജില്ലാ കളക്ടറുടെ ചേംബറിൽ വെച്ച് ചേർന്ന വിവിധ മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. നിരോധിത ഉത്പന്നങ്ങളായ പേപ്പർ ഗ്ലാസ്സുകൾ, പ്ലേറ്റുകൾ, തെർമോക്കോൾ ഗ്ലാസ്സുകൾ, പ്ലേറ്റുകൾ, നിരോധിച്ച കുപ്പി വെള്ളം, എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. സംഘടനയുടെ താഴെതട്ടിലുള്ള ഘടകങ്ങൾക്ക് ഇക്കാര്യത്തിൽ ആവശ്യമായ അറിയിപ്പുകൾ നൽകണം. വഴിയാത്രക്കാർക്കുള്ള നോമ്പുതുറക്കിറ്റുകൾ വിതരണം ചെയ്യുമ്പോൾ നിരോധിച്ച കുപ്പിവെള്ളം ഒഴിവാക്കി ഒരു ലിറ്റർ കുപ്പിവെള്ളമോ അതിനു മുകളിലെ അളവിലുള്ളതോ നൽകാൻ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. നിരോധിത ഉത്പന്നങ്ങൾ ഇത്തരം പരിപാടികളിൽ ഉപയോഗിക്കുന്നത് എൻഫോഴ...
Malappuram

മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതിയാണ് തിരിച്ചെടുക്കാന്‍ ശുപാര്‍ശ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പാണ് നടപടി. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചെങ്കിലും നിലവില്‍ അടുത്ത പോസ്റ്റിങ് നല്‍കിയിട്ടില്ല. സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു. പി വി അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍. സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അന്‍വര്‍ പുറത്തുവിട്ടിരുന്നു. എം ആര്‍ അജിത്ത് കുമാറിനൊപ്പം സുജിത് ദാസിന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പഠനക്കുറിപ്പുകൾ കൈപ്പറ്റാം വിദൂര വിഭാഗത്തിൽ 2023 അധ്യയന വർഷം പ്രവേശനം നേടിയ ബിരുദ ( യു.ജി. ) വിദ്യാർഥികളുടെ നാലാം സെമസ്റ്റർ പഠന സാമഗ്രികൾ വിവിധ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ നിന്ന് മാർച്ച് എട്ട് മുതൽ വിതരണം ചെയ്യും. വിദ്യാർഥികൾ ഐ.ഡി. കാർഡ് ലഭ്യമാക്കി അതത് കേന്ദ്രങ്ങളിൽ നിന്ന് പഠനക്കുറിപ്പുകൾ കൈപ്പറ്റേണ്ടതാണ്. ഡബ്ല്യൂ.എം.ഒ. കോളേജ് മുട്ടിൽ കോൺടാക്ട് ക്ലാസ് കേന്ദ്രമായി തിരഞ്ഞെടുത്ത ബി.എ. അഫ്സൽ - ഉൽ - ഉലമ വിദ്യാർഥികൾ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട് നിന്നാണ് കൈപ്പറ്റേണ്ടത്. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ. പി.ആർ. 281/2025 പ്രാക്ടിക്കൽ പരീക്ഷ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. ഡിസംബെർ 2024 റഗുലർ / സപ്ലിമെന്ററി ടീച്ചിങ് പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. പി.ആർ. 282/2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ എല്ലാ അവസരങ്ങളും നഷ്...
Local news

ഒതുക്കുങ്ങൽ-വേങ്ങര റോഡിൽ ഗതാഗത നിയന്ത്രണം

ഒതുക്കുങ്ങൽ-വേങ്ങര റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മാർച്ച് ഏഴ്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഭാഗിക ഗതാഗത നിയന്ത്രണമുണ്ടാകും. വാഹനങ്ങൾ കുഴിപ്പുറം-ആട്ടീരി-കോട്ടക്കൽ, കോട്ടക്കൽ-പറപ്പൂർ-വേങ്ങര എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വൈവ ആറാം സെമസ്റ്റർ ബി.കോം., ബി.ബി.എ.,ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണൽ,ബി.കോം. വൊക്കേഷണൽ, ബി.കോം. ഹോണേഴ്‌സ് കോഴ്‌സുകളുടെ ഏപ്രിൽ 2025 പ്രോജക്ട് ഇവാലുവേഷനും വൈവയും മാർച്ച് 17 മുതൽ അതത് കോളേജുകളിൽ വെച്ച് നടത്തും. വിശദ വിവരങ്ങൾ കോളേജുകളിൽ നിന്ന് ലഭ്യമാകും.  പി.ആർ. 278/2025 പരീക്ഷ രണ്ടാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) എം.ആർക്. ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി ( ഇന്റേണൽ ) പരീക്ഷകൾ ഏപ്രിൽ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. പി.ആർ. 279/2025 പരീക്ഷാ ഫലം മൂന്നാം സെമസ്റ്റർ ( CCSS ) എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റർ (2019 പ്രവേശനം) എം.എസ് സി. മാത്തമാറ്റിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം. വിദൂര വിഭാഗം...
error: Content is protected !!