Tag: Malappuram

SSF സ്റ്റുഡന്റ് കൗൺസിൽ ഓറിയന്റേഷൻ സംഘടിപ്പിച്ചു
Local news

SSF സ്റ്റുഡന്റ് കൗൺസിൽ ഓറിയന്റേഷൻ സംഘടിപ്പിച്ചു

തിരുരങ്ങാടി : എസ്.എസ്.എഫ് തിരുരങ്ങാടി ഡിവിഷൻ സുഡന്റ്‌സ് കൗൺസിൽ ഓറിയന്റേഷൻ സി കെ നഗർ നൂറുൽ ഹുദ മദ്റസയിൽ വെച്ച് നടന്നു. മലപ്പു വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ കെ സ്വാദിഖ് അലി ബുഖാരി വിഷയാവതരണം നടത്തി സംസാരിച്ചു. എസ്.എസ്.എഫ് തിരുരങ്ങാടി ഡിവിഷൻ പ്രസിഡന്റ് സ്വലാഹുദ്ധീൻ നഈമി അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ വെന്നിയൂർ, ആബിദ് ചെമ്മാട്,ഹുസൈൻ അഹ്സനി നന്നമ്പ്ര,മുഹമ്മദ്‌ അലി ഫാളിലി സി കെ നഗർ, അഷ്‌കർ മച്ചിങ്ങൽ താഴം, അഫ്സൽ കൊളപ്പുറം എന്നിവർ സംബന്ധിച്ചു. യൂണിറ്റ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്ടർ സെക്രട്ടറിയേറ്റ് അംഗങ്ങൾ സംഗമത്തിൽ പ്രതിനിധികളായി പങ്കെടുത്തു. ...
Local news

എ ആർ നഗർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം നടത്തി

കൊളപ്പുറം.അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം നടത്തി, പി.സി ഹുസൈൻ ഹാജി അധ്യക്ഷനായി,മണ്ഡലം പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു, ഹംസ തെങ്ങിലാൻ, മൊയ്ദീൻ കുട്ടി മാട്ടറ, പി.കെ ഹനീഫ,അലി പി പി, ഉബൈദ് വെട്ടിയാടൻ, അബുബക്കർ കെ.കെ,രാജൻ വാക്കയിൽ, എന്നിവർ സംസാരിച്ചു.മുസ്തഫ പുള്ളിശ്ശേരി നന്ദിയും പറഞ്ഞു. ...
Malappuram

നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2020-21 വര്‍ഷത്തില്‍ മികച്ചപ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബിന് നെഹ്റു യുവകേന്ദ്ര പുരസ്‌ക്കാരം നല്‍കുന്നു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക. ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കുന്ന ക്ലബ്ബുകളെ സംസ്ഥാന, ദേശീയ തല പുസ്‌ക്കാരങ്ങള്‍ക്കും പരിഗണിക്കും. ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സാക്ഷരതാപ്രവര്‍ത്തനം, സാമൂഹ്യബോധവത്കരണം,  തൊഴില്‍നൈപുണ്യ പരിശീലനം, ദേശീയ-അന്തര്‍ദേശീയ ദിനാചരണങ്ങള്‍, കലാ-കായിക സാഹസിക പരിപാടികള്‍, പരിശീലന ക്യാമ്പുകളിലെ പങ്കാളിത്തം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഫിറ്റ് ഇന്ത്യ ക്യാമ്പയിന്‍  തുടങ്ങിയ മേഖലകളില്‍ 2020 ഏപ്രില്‍ 1  മുതല്‍ 2021 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌ക്കാരം നല്‍കുക. ജില്ലാ നെഹ്റു യുവ കേന്ദ്രത്തില്‍ അഫിലിയേറ്റു ചെയ്ത യൂത്ത് ക്ലബുകള്‍ നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമി...
Local news

ത്രിപുരയിൽ മുസ്ലിംകൾക്ക് നേരെ അക്രമം: പിഡിപി പ്രതിഷേധ പ്രകടനം നടത്തി

തിരുരങ്ങാടി ഭരണകൂടത്തിന്റെ പിൻബലത്തോടെ ത്രിപുരയിലെ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന ഫാസിസ്റ്റ് ആക്രമണത്തിൽ രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും ഈ വിഷയത്തിൽ മതേതര കക്ഷികൾ കാണിക്കുന്ന മൗനത്തിന് വലിയവില നൽകേണ്ടിവരുമെന്നും പിഡിപി ചെമ്മാട് നടത്തിയപ്രതിഷേധം മുന്നറിയിപ്പു നൽകി ചെമ്മാട് ടൗണിൽ നടന്ന പ്രതിഷേധ റാലിക്ക് യാസിൻ തിരുരങ്ങാടി ലിംഷാദ് മമ്പുറം. എന്നിവർ നേതൃത്വം നൽകി തുടർന്ന് ചെമ്മാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രേതിഷേധ റാലിയുടെ സമാപനത്തിൽ കെ ഇ കോയയുടെ അദ്യക്ഷതയിൽ പീ റ്റി യു സി സംസ്ഥാന പ്രസിഡൻറ് സക്കീർ പരപ്പനങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു പിഡിപി ജില്ലാ പ്രസിഡണ്ട് സലാം മൂന്നിയൂർ, ,എം എ റസാഖ് ഹാജി,ഷാഹുൽഹമീദ്, ഇമ്തിയാസ് പെരുമണ്ണ, റഹീം ബാബു തിരൂരങ്ങാടി, ഹസ്സൻ തിരുത്തി എന്നിവർ പ്രസംഗിച്ചു. ...
Kerala, Sports

മലപ്പുറത്തിന്റെ കരുത്തിൽ കേരളത്തിന് നാഷണൽ ഓപ്പൺ ഫുട്‌ബോൾ ചാംപ്യൻഷിപ്

ഇന്ത്യൻ ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിച്ച ആറാമത് നാഷണൽ ഓപ്പൺ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കളായി. ജയ്‌പൂരിൽ നടന്ന മത്സരത്തിൽ ഫൈനലിൽ ഉത്തർ പ്രദേശിനെ 2-1 ന് തോൽപ്പിച്ചാണ് കിരീടം നേടിയത്. സെമി ഫൈനലിൽ ഹരിയാനയെ 1-0 ന് തോൽപ്പിച്ചാണ് ടീം ഫൈനലിൽ പ്രവേശിപ്പിച്ചത്.ഫൈനലിൽ സയ്യിദ് അലി, അജ്മൽ റാഷിദ് എന്നിവർ കേരളത്തിന് വേണ്ടി ഗോളുകൾ നേടി.സംസ്ഥാനത്തെ മികച്ച ക്ലബുകളിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തിയാണ് ടീം തിരഞ്ഞെടുത്തത്. ഭൂരിഭാഗം പേരും മലപ്പുറത്തുകരാണ്. ടീം അംഗങ്ങൾ:കെ.പി.ഹരിലാൽ (ക്യാപ്റ്റൻ),ആന്റോ സുനിൽ, (ഇരുവരും നിലമ്പുർ), മുഹമ്മദ് ജിംഷാദ് നരിമടക്കൽ കൊടിഞ്ഞി, കെ.റിൻഷാദ് (തിരൂർ), യു. പി. അജ്മൽ ഹാഷിർ,(പെരിന്തൽമണ്ണ) എം.ടി.റസ്‌ലാൻ മുഹമ്മദ്, ലഫിൻ ഷാലു, മുഹമ്മദ് ഹംദി,( മൂവരും വേങ്ങര), ഫസൽ റഹ്മാൻ,(തിരൂരങ്ങാടി), എൻ.ഹരിരാജ് (കൊണ്ടോട്ടി), യദുകൃഷ്ണൻ, കെ.സയ്യിദ് അലി (വറ്റല്ലൂർ), മുസ്സബ് അബ...
Malappuram

പ്ലസ് വൺ സീറ്റ് : ജില്ലയിൽ 100 കേന്ദ്രങ്ങളിൽ എസ് ഡി പി ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

മലപ്പുറം : യോഗ്യരായ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭിക്കുന്ന തരത്തിൽപ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം വേണമെന്നാവശ്യപ്പെട്ട് ജില്ലയിൽ 100 കേന്ദ്രങ്ങളിൽ എസ്ഡിപിഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഹൈ സ്കൂളുകളെല്ലാം ഹയർ സെക്കണ്ടറി സ്കൂളുകളാക്കി ഉയർത്തിയും, ആവശ്യമായ സ്ഥലങ്ങളില്ലെല്ലാം കൂടുതൽ പുതിയ ബാച്ചുകൾ അനുവദിച്ചും ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണണം. താൽക്കാലിക ബാച്ചുകളും സീറ്റ് വർധനവും ഇതിനു പരിഹാരമല്ല. സീറ്റ് വർദ്ധനവെന്നത് അനീതിയാണ്.മുമ്പ് മാർജിനൽ വർദ്ധനവിലൂടെ അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ഉണ്ടായ പ്രതിസന്ധി വർദ്ധിക്കുന്നതിനും അധ്യായനത്തിൻറെ നിലവാരം കുറയുന്നതിനും ഇത് കാരണമാകും.ലീഗും കോൺഗ്രസ്സും പ്രഖ്യാപിച്ചിരുന്ന സമരങ്ങളിൽ നിന്ന് പിന്മാറിയത് ഈ പ്രതിസന്ധിയുടെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും അവർക്ക് ഒഴിഞ്ഞുമാറാനാവില്ല എന്നതിന്റെ തെളിവാണ്....
Local news

കോഴിക്കോട്ട് സെക്രട്ടറിയേറ്റ് അനക്സ് വേണം: എംഡി.എഫ് മനുഷ്യ ചങ്ങല വിളംബര ജാഥ നടത്തി

തിരൂരങ്ങാടി: സെക്രട്ടറിയേറ്റിന്റെ അനക്സ് മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലബാർ ഡവലപ്മെൻറ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് കോഴിക്കോട് മാനാഞ്ചിറയിൽ നടക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം എം.ഡി.എഫ് തിരൂരങ്ങാടി ചാപ്റ്റർ ചെമ്മാട്ട് വിളംബര ജാഥ സംഘടിപ്പിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. ചടങ്ങിൽ ചാപ്റ്റർ പ്രസിഡണ്ട് പനക്കൽ സിദ്ധീഖ് അദ്ധ്യക്ഷ്യം വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, പി.എം.എ.ജലീൽ, സമദ് കാരാടൻ, അബ്ദുൽ കരീം മുഴിക്കൽ, സി.ടി.നാസർ,അഷ്റഫ് മനരിക്കൽ,സൈതലവി കടവത്ത് ,സുജിനി .എം, വഹീദ ചെമ്പ, ഷാഹിന, എം ,അഷ്റഫ് തച്ചറപടിക്കൽ പ്രസംഗിച്ചു. സലാം മച്ചിങ്ങൽ,മുഹമ്മദലി ചുള്ളിപ്പാറ,ഇബ്രാഹിം കുട്ടി എം.കെ,നൗഷാദ് ചെമ്മാട്,വി.പി.മുസ്ഥഫ,ഗഫൂർ മുട്ടിച്ചിറ,നസ്റുള്ള,സിദ്ധീഖ് കെ.എം,പ്രസാദ് മുളമുക്കിൽ,,ശബാ...
Breaking news

വള്ളുവമ്പ്രത്ത് ബന്ധുക്കളായ 2 കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു

കൊണ്ടോട്ടി. വള്ളുവമ്പറത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. പൂക്കോട്ടൂർ വള്ളുവമ്പ്രം മാണിപറമ്പ് ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന (15), രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (നാലര) ആണ് മരിച്ചത്. വീട്ടിനടുത്ത ചെങ്കൽ ക്വാറിയിൽ രാവിലെ ഒൻപതരയോടെയാണ് സംഭവം. പത്തരയോടെയാണ് മൃതദേഹം കണ്ടത്. അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീണ ആദിൽ ദേവിനെ രക്ഷപ്പെടുത്തുന്നതിനിടെ അർച്ചനയും വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു എന്ന് കരുതുന്നു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ...
Breaking news, Malappuram

പീഡനത്തിനിരയായ പ്ലസ്‌ടു വിദ്യാർത്ഥിനി യുട്യൂബ് നോക്കി ആരുമറിയാതെ റൂമിനുള്ളിൽ പ്രസവിച്ചു, അയൽവാസി അറസ്റ്റിൽ

സംഭവം കോട്ടക്കലിൽ മലപ്പുറം: പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി വീട്ടിലെ മുറിയ്ക്കുള്ളിൽ പരസഹായമില്ലാതെ പ്രസവിച്ചു. കോട്ടയ്ക്കലിലാണ് അവിശ്വസനീയമെന്ന് തോന്നുന്ന സംഭവം. സംഭവത്തിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ 21-കാരനാണ് പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. എന്നാൽ ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്ന് മറച്ചുവെച്ച് 17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഒക്ടോബർ 20-നാണ് വീട്ടിലെ മുറിയ്ക്കുള്ളിൽവെച്ച് പ്രസവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. യൂട്യൂബ് നോക്കിയാണ് പ്രസവരീതികൾ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിൾകൊടി മുറിച്ചുമാറ്റുന്നതുൾപ്പെടെ ചെയ്തതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 23-ാം തീയതിയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയും കുഞ്ഞും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യന...
Malappuram

മലപ്പുറം മത്സ്യമാര്‍ക്കറ്റില്‍ നിന്നും 300 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി

മലപ്പുറം നഗരസഭ മൊത്ത മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ, ഫിഷറീസ്, നഗരസഭ നടത്തിയ സംയുക്ത പരിശോധനയില്‍ ഉപയോഗശൂന്യമായ പഴകിയ 300 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയിരുന്ന ഓപ്പറേഷന്‍ സാഗര്‍റാണി പദ്ധതിയുടെ ഭാഗമായിട്ടാണ് മലപ്പുറത്ത് മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വില്‍പ്പനക്കായി വച്ചിരുന്ന സൂത, മാന്തള്‍, അയല എന്നിവ അഴുകിയതായി കണ്ടതിനെ തുടര്‍ന്ന് പിടികൂടി നശിപ്പിച്ചു. ബന്ധപ്പെട്ട കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പൊന്നാനി, തിരൂരങ്ങാടി ഭാഗങ്ങളിലും മത്സ്യ പരിശോധന നടത്തിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ശ്രീകുമാര്‍ അറിയിച്ചു. പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ബിബി മാത്യു, കെ.ജി രമിത, ഫിഷറീസ് ഓഫീസര്‍ അബ്ദുള്‍ ഖാസി...
Local news

ജില്ലയിലെ ആദ്യ മോഡല്‍ എഡ്യൂക്കേഷന്‍ തിയേറ്ററിന് ചെട്ടിയാന്‍ കിണറില്‍ തുടക്കം

പഠനത്തിന്റെ തീയേറ്റര്‍ കാഴ്ചയൊരുക്കാന്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ മോഡല്‍ എഡ്യൂക്കേഷന്‍ തിയേറ്ററിന് ജില്ലയില്‍ തുടക്കം. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെട്ടിയാന്‍ കിണര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പദ്ധതിക്ക് തുടക്കമായത്. കോണ്‍ഫറന്‍സ് ഹാള്‍, ഇന്ററാക്ടീവ് ബോര്‍ഡ്, സ്മാര്‍ട്ട് പോഡിയം, ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള സംവിധാനം, ഡിജിറ്റല്‍ പഠന സാമഗ്രികള്‍ വികസിപ്പിക്കല്‍, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയ സംവിധാനങ്ങളാണ് എഡ്യൂക്കേഷണല്‍ തിയേറ്ററില്‍ ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ പഠനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിട്ട പ്രതിസന്ധികളെ മറികടക്കാനുള്ള പൊതു സൗകര്യങ്ങളാണ് തിയേറ്ററിനെ വ്യത്യസ്തമാക്കുന്നത്. ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടമാകാതിരിക്കുക എന്നതാണ് എഡ്യൂക്കേഷനല്‍  തിയേറ്ററിന്റെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍...
Malappuram

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട തിരൂരങ്ങാടി സ്വദേശി ആയ കാമുകനെ തേടി കാസർകോട് സ്വദേശിനി എത്തി. കാമുകന് ഭാര്യയും 3 മക്കളും.

ഭർതൃമതിയായിരുന്ന യുവതി വിവാഹ മോചനം നേടിയാണ് വന്നത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് കാസര്‍കോട് സ്വദേശിനി തിരൂരങ്ങാടിയിലെത്തിയത്. പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്നു. ഭര്‍തൃമതിയായ യുവതി ഇതിനിടെ വിവാഹ മോചനം നേടി. യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി തിരൂരങ്ങാടിയില്‍ വരികയായിരുന്നു. യുവാവിന് ഭാര്യയും 3 മക്കളുമുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെ എത്തി. യുവതിയെ പിന്തിരിപ്പിച്ച് പിന്നാലെ കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലാണ്. സാമ്പത്തിക ശേഷിയുള്ള യുവതിയില്‍ നിന്നും യുവാവ് ബിസിനസിനെന്ന പേരില്‍ പണം വാങ്ങിയതായും ബന്ധുക്കള്‍ പറയുന്നു.യുവതിയെ ഒടുവില്‍ പൊലീസ് മഹിള മന്ദിരത്തിലാക്കിയിരിക്കുകയാണ്. യുവാവ് വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതായും അറിയുന്നു. ...
Breaking news, Kerala

മാരകമയക്കു മരുന്നുമായി യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ.

മാരക മയക്കുമരുന്നായ ഹഷീഷ്​ ഓയിലുമായി താനൂർ സ്വദേശിനി യുവതി ഉൾപ്പെടെ നാലുപേര്‍ അറസ്​റ്റില്‍. ചേവരമ്പലം സ്വദേശി ഇടശേരി മീത്തല്‍ ഹരികൃഷ്ണന്‍ (24), ചേവായൂര്‍ സ്വദേശി വാകേരി ആകാശ് (25), ചാലപ്പുറം സ്വദേശി പുതിയകോവിലകം പറമ്പില്‍ രാഹുൽ (25), മലപ്പുറം താനൂര്‍ കുന്നുപുറത്ത് ബിജിലാസ് (24) എന്നിവരെയാണ്​ മെഡിക്കൽ കോളജ് പൊലീസ്​ അറസ്​റ്റുചെയ്​തത്​. വ്യാ​ഴാഴ്​ച രാത്രി ഒന്നരക്ക്​ മാങ്കാവിലെ സ്വകാര്യ ആശുപത്രിക്കടുത്തുള്ള ഹോട്ടലിന് സമീപത്തുനിന്ന്​ കല്ലിട്ടനടയിലേക്കുള്ള റോഡില്‍ നിന്നാണ്​ ഇവർ പിടിയിലായത്​. നാലുപേരെ സംശയസാഹചര്യത്തിൽ കണ്ടതോ​ടെ പട്രോളിങ്​ നടത്തുകയായിരുന്ന പൊലീസ്​ സംഘം ചോദ്യം ചെയ്തതോടെയാണ് കള്ളി പൊളിഞ്ഞത്. പരസ്​പര വിരുദ്ധമായി സംസാരിച്ചതോടെ പൊലീസ്​ ഹരികൃഷ്ണ​െൻറ ബാഗ്​ പരിശോധിച്ചപ്പോഴാണ്​ നാല് പ്ലാസ്​റ്റിക് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹഷീഷ് ഓയില്‍ കണ്ടെത്തിയത്​. ഇവരെത്തിയ കെ.എൽ -11 എ.എൻ ...
Malappuram

കാലവര്‍ഷം: ജില്ലയില്‍ 41.42 കോടി രൂപയുടെ കൃഷിനാശം 2371 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു

പ്രകൃതിക്ഷോഭം മൂലം ജില്ലയുടെ കാര്‍ഷികമേഖലയില്‍ 41.42 കോടി രൂപയുടെ നാശം സംഭവിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 2021 ജനുവരി ഒന്ന് മുതല്‍ 2021 ഒക്‌ടോബര്‍ 21 വരെയുള്ള കൃഷിവകുപ്പിന്റെ കണക്കാണിത്. 2371 ഹെക്ടര്‍ ഭൂമി കൃഷിയാണ് നശിച്ചത്. ജില്ലയിലെ 8,604 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചത്. ജില്ലയില്‍ നെല്ല്, വാഴ എന്നീ വിളകള്‍ക്കാണ് കൂടുതലായി വിളനാശം സംഭവിച്ചത്. 1552 ഹെക്ടര്‍ നെല്‍കൃഷിയും 102 ഹെക്ടര്‍ ഞാറ്റടി(നെല്ല്), കുലച്ച വാഴ 47 ഹെക്ടറും, കുലക്കാത്ത വാഴ 276 ഹെക്ടറും, 94 ഹെക്ടര്‍ പച്ചക്കറിയും (പന്തല്‍) 92 ഹെക്ടര്‍ പച്ചക്കറി (പന്തലില്ലാത്തത്) 159 ഹെക്ടര്‍ മരച്ചീനിയുമാണ് കനത്ത മഴയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും നശിച്ചിട്ടുള്ളത്. തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, വെറ്റില, റബര്‍ തുടങ്ങിയ വിളകള്‍ക്കും വിളനാശം സംഭവിച്ചിട്ടുണ്ട്.ആകെ ബാധിച്ച പ്രദേശത്തിന്റെ 50 ശതമാനം  നെല്‍കൃഷി(മുണ്ടകന്‍)യാണ...
Education, Malappuram, Other

സര്‍വകലാശാലാ നിയമനങ്ങള്‍ : വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. അടുത്തിടെ സര്‍വകലാശാലാ പ്രസ്സിലേക്ക് കൗണ്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് നല്‍കിയ വിജ്ഞാപനം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലിയാണ്, ഭാവിയില്‍ സ്ഥിരപ്പെടാം എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പ്രചാരണത്തില്‍ നിരവധി പേര്‍ തെറ്റിധരിക്കാനിടയായി. പന്ത്രണ്ടായിരത്തിലധികം അപേക്ഷകളാണ് ഇതിനകം സര്‍വകലാശാലയില്‍ ലഭിച്ചത്. അപേക്ഷാ സമര്‍പ്പണത്തിനും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനും ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ വലിയ തുക ഫീസിനത്തിലും ഈടാക്കുന്നതായും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. സര്‍വകലാശാലയിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗി...
Kerala, Tourisam

മൂന്നാറിലേക്കുള്ള ആദ്യ സര്‍വീസിന് മലപ്പുറത്ത് തുടക്കമായി

ആദ്യയാത്രയില്‍ 48 പേര്‍ മൂന്നാറിന്റെ സൗന്ദര്യം നേരില്‍ കണ്ട് ആസ്വാദിക്കാനായി 48 യാത്രക്കാരുമായി മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള ആദ്യ കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്ക് തുടക്കമായി. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ആരംഭിച്ച ബസ് സര്‍വീസ് പി. ഉബൈദുള്ള എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. യാത്രയെ ഒരുപാട് സ്‌നേഹിക്കുന്ന മലപ്പുറം ജില്ലയിലുള്ളവര്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കിയ മൂന്നാര്‍ യാത്രയെ അംഗീകരിച്ചു എന്നതിനുള്ള തെളിവാണ് ബസ് സര്‍വീസ് പ്രഖ്യാപിച്ചതിന് ശേഷമുള്ള രജിസ്‌ട്രേഷനെന്ന് എം.എല്‍.എ പറഞ്ഞു. ഇതുവരെ 547 പേരാണ് മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക് പോകാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിലാണ് ആളുകള്‍ കുറഞ്ഞതെന്നും ഈ സാഹചര്യമല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ യാത്രക്ക് തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷന്‍ കൂടുന്നതിനാല്‍ ദിവസവും സര്‍വീസ് നടത...
Malappuram

ദാറുൽഹുദ; സമന്വയ വിദ്യാഭ്യാസത്തിൻ്റെ മഹനീയ മാതൃക: മന്ത്രി അഹമ്മദ് ദേവർകോവിൽ

മത-ഭൗതിക സമന്വയവിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മാതൃകസ്ഥാപനമാണ്ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയെന്ന് സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.കേരളിയ മുസ്ലിം മുന്നേറ്റത്തിന് നേതൃത്വം നൽകിയ സമസ്തയുടെ കിരീടത്തിലെ പൊൻതൂവലാണ് ദാറുൽ ഹുദ.ഉന്നതമായ മതപഠനം തേടി ഒരുകാലത്ത് കേരളീയ പണ്ഡിതർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന കാലത്തിന് പകരം ദാറുൽഹുദ പോലുള്ള സ്ഥാപനങ്ങളെ തേടി കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന നിലയിൽനമ്മുടെ സമന്വയ വിദ്യാഭ്യാസ മേഖല വളർന്നിട്ടുണ്ടെന്നും മന്ത്രി ദേവർ കോവിൽ പറഞ്ഞു. ദാറുൽഹുദ ക്യാംപസിലെത്തിയ മന്ത്രിയെ ദാറുൽഹുദ സിക്രട്ടറി യു.ശാഫി ഹാജി, റെജിസ്ട്രർ ജാബിറലി ഹുദവി, സമസ്ത വിദ്യാഭ്യാസ ബോർഡ് സിക്രട്ടറി എം.അബൂബക്കർ മുസല്യാർ ചേളാരി ഡോ: അബ്ദുറഹിമാൻ വെളിമുക്ക്,ഹംസഹാജി മൂന്നിയൂർ, കെ.പി ശംസുഹാജി, കെ.സി മുഹമ...
Education

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ

ബിരുദപ്രവേശനത്തിന് എസ്.സി.-എസ്.ടി. വിദ്യാർഥികൾക്ക് സ്പെഷ്യൽ അലോട്ട്മെന്റ് കാലിക്കറ്റ് സർവകലാശാലയുടെ 2021-22 അധ്യയനവർഷത്തെ ബിരുദപ്രവേശനത്തിൽ എസ്.സി.-എസ്.ടി. സീറ്റൊഴിവുകൾ നികത്താൻ സ്പെഷ്യൽ അലോട്ട്മെന്റ് നടത്തുന്നു. ഈ വിഭാഗക്കാർക്ക് ഒക്ടോബർ 21 മുതൽ 23-ന് വൈകീട്ട് നാല് വരെ നിലവിലെ സീറ്റൊഴിവ് അനുസരിച്ച് കോളേജ് ഓപ്ഷനുകൾ സ്റ്റുഡന്റ് ലോഗിൻ വഴി മാറ്റി നൽകാം. കോളേജുകളിലെ ഒഴിവുകൾ പ്രവേശവിഭാഗത്തിന്റെ വെബ്സൈറ്റിൽ ( admission.uoc.ac.in ) ലഭ്യമാണ്. ഇപ്രകാരം റീ ഓപ്ഷൻ നൽകുവരെയും പുതുതായി രജിസ്റ്റർ ചെയ്തവരെയും മാത്രമേ സ്പെഷ്യൽ അലോട്ട്മെന്റിന് പരിഗണിക്കൂ. സ്പെഷ്യൽ അലോട്ട്മെന്റ് ലഭിക്കുവർക്ക് നിലവിലെ അഡ്മിഷൻ നഷ്ടമാകും. പരീക്ഷാ ഫലം അവസാന വർഷ എം.എ. ഹിസ്റ്ററി ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സി.സി.എസ്.എസ്. രണ്ടാം വർഷ എം.എസ് സി എൻവയോൺമെന്റൽ സയൻസ് ഏ...
Obituary

കളിയാട്ടമുക്കിലെ വെമ്പാല കുഞ്ഞിമുഹമ്മദ് ഹാജി അന്തരിച്ചു

മൂന്നിയൂർ കളിയാട്ടമുക്ക് വെമ്പാല കുഞ്ഞി മുഹമ്മദ് ഹാജി (നമ്പുറത്ത്) 82 വയസ്സ് മരണപെട്ടു. ദീർഘകാലം കളിയാട്ട മുക്ക് നശ്റുൽ ഇസ്ലാം സംഘം സെക്രട്ടറി, മഹല്ല് ജോ : സ്ക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു : കൂടാതെ മത സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ! മയ്യത് നിസ്കാരം 12 PM മണിക്ക് പരുത്തി കടവ് മഹല്ല് പള്ളിയിൽ. ഭാര്യ, പരേതയായ ആയിഷ. മക്കൾ : സലീം വെമ്പലനിയാസ് വെമ്പാലറഫീഖ് വെമ്പാലവൈറുന്നീസനജ്മുന്നിസമരുമക്കൾ : സൈതലവി പുഴക്കലകത്ത് ആനങ്ങാടി , നൗഷാദ് ബാബു Ek കോട്ടക്കൽ.ഫസീല, റഫീന , റാഷിദ ...
Education

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ

ബി.എഡ്. ട്രയല്‍ അലോട്ട്‌മെന്റ് കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ട്രയല്‍ അലോട്ട്‌മെന്റ് 23-ന് വൈകീട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനും അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും 24 മുതല്‍ 26 വരെ അവസരമുണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് https://admission.uoc.ac.in ഫോണ്‍ 0494 2407016, 7017 പി.ആര്‍. 973/2021 സ്‌പെഷ്യല്‍ ബി.എഡ്. റാങ്ക് ലിസ്റ്റ് കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന്റെ റാങ്ക്‌ലിസ്റ്റ് 30-ന് കോളേജുകളില്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 1 മുതല്‍ 3 വരെ റാങ്ക്‌ലിസ്റ്റില്‍ നിന്ന് കോളേജുകള്‍ പ്രവേശനം നടത്തുന്നതാണ്.  വിശദവിവരങ്ങള്‍ക്ക് https://admission.uoc.ac.in ഫോണ്‍ 0494 2407016, 7017 പി.ആര്‍. 974/2021 ഫിസിഷ്യന്‍ നിയമനം ...
error: Content is protected !!