Thursday, January 1

Tag: Malappuram

മലപ്പുറത്ത് കാറും ബസ്സും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു
Accident

മലപ്പുറത്ത് കാറും ബസ്സും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

മലപ്പുറം ഹാജിയാര്‍പള്ളി് കോല്‍മണ്ണയില്‍ ബസ്സും കാറും കൂട്ടിയിടിച്ചു, ഒരു മരണം, ഒരാള്‍ക്ക് പരിക്ക്. മമ്പാട് സ്വദേശി മജീദ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ റഹൂഫിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെയാണ് അപകടം. മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ലീഡര്‍ ബസും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്....
Kerala

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാറും റെസ്റ്റോറന്റും, മൂന്നാറിലെ വില്ലയിലും കള്ളപ്പണമെന്നും ഇ ഡി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പത്രകുറിപ്പിലാണ് അറിയിച്ചത് ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കള്ളപ്പണ ഇടപാടുകൾ സൂചിപ്പിക്കുന്ന രേഖകൾ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ഡിസംബർ എട്ടാം തീയതി കണ്ണൂർ പെരിങ്ങത്തൂർ, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാറിലെ മാങ്കുളം എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് രേഖകൾ കണ്ടെടുത്തത്. വിദേശ നിക്ഷേപങ്ങളെ സംബന്ധിച്ചും വിദേശരാജ്യങ്ങളിലെ സ്വത്തുവകകളെ സംബന്ധിച്ചുമുള്ള രേഖകളും ഡിജിറ്റൽ തെളിവുകളും അടക്കം റെയ്ഡിൽ കണ്ടെടുത്തതായും ഇ.ഡി. വാർത്താക്കുറിപ്പിൽ അറിയിച്ചു. കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകൻ ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലർ ഫ്രണ്ട് ഡിവിഷണൽ പ്രസിഡന്റ് ബി.പി. അബ്ദുൾ റസാഖ്, മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് എം.കെ. അഷ്റഫ് എന്നിവരുടെ വീടുകളില...
Breaking news

യുവാവിനെ വെട്ടിക്കൊന്ന് പുഴയിൽ എറിഞ്ഞു

സംഭവം മക്കരപറമ്പിൽ മലപ്പുറം : മക്കരപ്പറമ്പ് അമ്പലപ്പടി വറ്റല്ലൂർ റോഡിൽ ഇപ്പാത്ത് പടി പാലത്തിനു മുകളിൽ യുവാവിനെ കുത്തിക്കൊന്ന നിലയിൽ പുഴയിൽ കണ്ടെത്തി. കുറുവ വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് ജാഫറിനെ (36) യാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ 5 നു ചെറുപുഴയിലാണ് കുത്തേറ്റ നിലയിൽ കണ്ടത്. സാമ്പത്തിക തർക്കങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം . . കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Sports

ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജില്ലാ ചാമ്പ്യന്മാരായി നന്നമ്പ്ര സ്വദേശികൾ

തിരൂരങ്ങാടി: മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കൊടിഞ്ഞി, ചെറുമുക്ക് സ്വദേശികൾ ചാമ്പ്യന്മാരായി. കൊടിഞ്ഞി കടുവള്ളൂരിലെ ഉസ്മാൻ പത്തൂർ, ചെറുമുക്കിലെ റിയാസ് എന്നിവരാണ് ജേതാക്കളായത്. ഉസ്മാൻ ഫോർലൻഡ് കൊടിഞ്ഞിയുടെയും റിയാസ് യൂത്ത് ഫെഡറേഷൻ ക്ലബിന്റെയും പ്രതിനിധികളാണ്. ഇരുവരും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കും....
Crime

വീട്ടമ്മയെ ആക്രമിച്ചു സ്വർണ മാല കവർന്ന കേസിൽ 2 യുവാക്കൾ പിടിയിൽ

വേങ്ങര: ചുള്ളിപ്പറമ്പ് വീട്ടമ്മയുടെ മുഖത്തു മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ രണ്ടു പ്രതികളെയും വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. വലിയോറ ചുള്ളിപ്പറമ്പ് സ്വദേശികളായ തെക്കേ വീട്ടിൽ ഫൗസുള്ള(19), തെക്കേ വീട്ടിൽ നിസാം(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും വീട്ടമ്മയുടെ അയൽവാസികൾ ആണ്.മുറ്റത്തോട് ചേർന്ന് ഉപയോഗശൂന്യമായ തൊഴുത്തിൽ ഒളിച്ചിരുന്നാണ് മോഷ്ടാക്കൾ കൃത്യത്തിന് മുതിർന്നത്. ആദ്യം മുഖത്തേക്ക് മുളക്പൊടി വിതറുകയും കഴുത്തിൽ പിടിച്ച് ചെയിൻ പൊട്ടിച്ചെടുക്കുകയുമായിരുന്നു. പിടിവലിയിൽ സ്ത്രീ താഴെ വീണങ്കിലും ചെയിൻ ബലമായി പിടിച്ചതിനാൽ മോഷ്ടക്കൾക്ക് ചെറിയ കഷ്ണം മാത്രമാണ് ലഭിച്ചത്. ശബ്ദം വച്ചതിനെ തുടർന്ന് അകത്ത് നിന്ന് മരുമകൾ വിജിഷ എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെ ടുകയായിരുന്നു. പ്രതികൾ ഇരുവരും തോർത്ത് ഉപയോഗിച്ച് മുഖം മറക്കുകയും മറ്റൊരു തോർത്തിൽ മുളക് പൊടി വിതറി മണപ്പിക്കാനും ശ്രമം നടത്...
Local news

വൈദ്യുതി പോസ്റ്റുകൾ കിട്ടാനില്ല, ആയിരത്തോളം അപേക്ഷകർ വൈദ്യുതിക്കായി കാത്തിരിക്കുന്നു.

മുസ്ലിം യൂത്ത് ലീഗ് കെ എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് നിവേദനം നല്‍കി തിരൂരങ്ങാടി: ഇലക്ട്രിക്ക് പോസ്റ്റ് ഓഫീസുകളിൽ ലഭ്യമല്ലാത്തത് കാരണം നിരവധി പേർ വൈദ്യുതി കണക്ഷന് വേണ്ടി കാത്തിരിക്കുന്നു. തിരൂരങ്ങാടി ഡിവിഷൻ ഓഫീസിന് കീഴിൽ മാത്രം 330 അപേക്ഷകരുണ്ട്. ഇവർക്കായി 1400 പോസ്റ്റുകൾ ആവശ്യമാണ്. ഇത്തരത്തിൽ തിരൂർ സർക്കിൾ ഓഫീസിന് കീഴിൽ ആയിരത്തോളം അപേക്ഷകരുണ്ട്. 5 മാസത്തോളമായി ഇലക്ട്രിക്ക് പോസ്റ്റുകൾ വന്നിട്ട്. മാസങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുകയാണ് അപേക്ഷകർ. ഉദ്യോഗസ്ഥരും നിസ്സഹായാവസ്ഥ പറയുകയാണ്. സെൻട്രലൈസെഡ് പാർച്ചേഴ്‌സ് ആയതിനാൽ ഇവർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഇലക്ട്രിക് പോസ്റ്റിന്റെ ലഭ്യത കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി കെ.എസ്.ഇ.ബി തിരൂരങ്ങാടി ഡിവിഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. തിരൂരങ്ങാടി ഡിവിഷന് കീഴില്‍ മാത്രം 350-ലേറെ സര്‍...
Education, Job

തൊഴിൽ അവസരങ്ങൾ, കോഴ്‌സുകൾക്ക് സീറ്റ് ഒഴിവുകൾ

പാര്‍ട്ട്- ടൈം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചുസ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ്, ഹോസ്പിറ്റല്‍ സി.എസ്.എസ്.ഡി ഡിവൈസ് റീപ്രോസസ്സിംഗ് ക്വാളിറ്റി മാനേജ്‌മെന്റ് ഓണ്‍ലൈന്‍ പാര്‍ട്ട്- ടൈം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രിയോ/ ഡിപ്ലോമയോ ഉള്ളവര്‍ക്കും സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍സിനും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 15 നകം അയക്കണം.  വിശദ വിവരങ്ങള്‍ക്ക് www.srccc.in എന്ന വൈബ്‌സെറ്റ് വഴിയോ 8301915397/ 9447049125 എന്ന നമ്പറിലോ ബന്ധപ്പെടുക. യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്‌ട്രേക്ടര്‍ നിയമനംജില്ലയിലെ ആയുഷ്മാന്‍ ഭാരത് ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിലേക്കുള്ള യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്‌ട്രേക്ടര്‍ തസ്തികയിലേക്ക് കരാര്‍/ദിവസ...
Crime, Malappuram

വേങ്ങരയിൽ ഹാൻസ് നിർമാണ ഫാക്ടറി പിടികൂടി

പ്രവർത്തിച്ചത് ബീഡിക്കമ്പനി എന്ന വ്യാജേന. ഉപകരണങ്ങളും ഉൽപന്നങ്ങളും അടക്കം അരക്കോടിയോളം രൂപയുടെ സാധനങ്ങളും പിടിച്ചെടുത്തു. ഇത്തരം സ്ഥാപനം പിടികൂടുന്നത് സംസ്ഥാനത്ത് ആദ്യം വേങ്ങര- ബീഡിക്കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹാൻസ് നിർമാണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. വേങ്ങര കണ്ണമംഗലത്താണ് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി പിടികൂടിയത്. പരിശോധനയിൽ അരക്കോടി വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര കച്ചേരിപ്പടി സ്വദേശി കാങ്കടക്കടവൻ അഫ്‌സൽ(30), ഏ ആർ നഗർ കൊളപ്പുറം സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25), ഇതര സംസ്ഥാന തൊഴിലാളിയായ ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പി പി പ്രദീപ് അസ്റ്റ് ചെയ്തു. വേങ്ങര കണ്ണമംഗലം വട്ടപ്പൊന്തയിലെ എം ഇ ...
Kerala, Other

സ്വയം തൊഴിൽ ഉൾപ്പെടെയുള്ളവയ്ക്ക് പിന്നോക്ക വിഭാഗക്കാര്‍ക്ക് വായ്പ നൽകുന്നു.

സ്വയം തൊഴിൽ, ഓട്ടോ, ടാക്സി വാങ്ങാൻ, പെണ്കുട്ടികളുടെ വിവാഹം, മക്കളുടെ പഠനം, വീട് പുനരുദ്ധാരണം തുടങ്ങിയവക്ക് അപേക്ഷിക്കാം മലപ്പുറം: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയിലെ ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിരം താമസക്കാരായ മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒ.ബി.സി ക്രിസ്ത്യന്‍, മുസ്ലിം വിഭാഗക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലളിതമായ വ്യവസ്ഥകളോടുകൂടി വായ്പകള്‍ അനുവദിക്കുന്നു. സ്വയം തൊഴില്‍ തുടങ്ങുന്നതിനും ഓട്ടോറിക്ഷയുള്‍പ്പെടെ ടാക്‌സി വാഹനങ്ങള്‍ വാങ്ങുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനും പെണ്‍കുട്ടികളുടെ വിവാഹത്തിനും ഭവനപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ബഹുവിധ ആവശ്യങ്ങള്‍ക്കുമാണ് വായ്പകള്‍ അനുവദിക്കുക. കൂടാതെ മേല്‍ വിഭാഗത്തില്‍പ്പെടുന്ന എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭവ...
Crime

വിദേശ കറൻസിയുമായി മലപ്പുറം സ്വദേശി കരിപ്പൂരിൽ പിടിയിൽ

മലപ്പുറം സ്വദേശി അബ്ദുൽ റഷീദിൽ (49) നിന്നാണ് 30.32 ലക്ഷം രൂപയുടെ സൗദി റിയാൽ, ഒമാൻ റിയാൽ എന്നിവ പിടികൂടിയത്. ഫ്ലൈ ദുബായ് ഫ്ളൈറ്റിൽ ദുബായിലേക്ക് പോകാൻ എത്തിയതായിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ ടി.എ. കിരൺ, സൂപ്രണ്ട് ബാബു നാരായണൻ, റഫീഖ് ഹസ്സൻ, പ്രമോദ് കുമാർ സവിത എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC...
Local news

അധികൃതരുടെ അവഗണന; തിരൂരങ്ങാടി താലൂക്കിലെ ഏക ആയുർവേദ ആശുപത്രി തകർച്ചയിൽ

എം എൽ എ യുടെ ഉറപ്പ് പാഴ്‌വാക്കായി മൂന്നിയൂർ ∙ ഏതുനിമിഷവും അടർന്ന് തലയിൽ പതിക്കാവുന്ന സീലിങ്, പൊട്ടിപ്പൊളിഞ്ഞ തറ, കാലപ്പഴക്കത്താൽ തകർന്നുവീഴാറായ കെട്ടിടങ്ങൾ. വേനൽ കാലമായൽ വെള്ളമില്ല, ആവശ്യത്തിന് മരുന്നുമില്ല. വെളിമുക്ക് ആയുർവേദ ആശുപത്രി അസൗകര്യങ്ങൾക്കു നടുവിൽ. പടിക്കൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി പഴക്കം ചെന്ന കെട്ടിടത്തിലാണ് ഇപ്പോഴും. 1981ൽ ആണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. താലൂക്കിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള ആയുർവേദ ആശുപത്രിയാണ്.  20 കിടക്കകളുള്ള ആശുപത്രിയിൽ 5 പേവാർഡ് കിടക്കകളുമുണ്ട്.  3 സ്ഥിരം ഡോക്ടർമാരും എൻആർഎച്ച്എം പദ്ധതിയിൽ ഒരു ഡോക്ടറും അടക്കം 4 പേർ ഇവിടെയുണ്ട്. കൂടാതെ പ്രത്യേക പദ്ധതിയിൽ നേത്രവിഭാഗത്തിലും  മനോരോഗ വിഭാഗത്തിലും ഓരോ ഡോക്ടർമാർ ആഴ്ചയിൽ ഒരു ദിവസം ആശുപത്രിയിലെത്തുന്നുണ്ട്. ഉച്ചവരെയാണ് ഒപിയുള്ളത്. മുഴുവൻ സമയവും നഴ്സുമാരും ഉണ്ടാകും. ദിവസം നൂറ്റൻപ...
Kerala

വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താക്കന്മാര്‍ വിസമ്മതിക്കുന്നു: വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി

മലപ്പുറം- ഭര്‍ത്താവ് വേറെ വിവാഹം കഴിക്കുകയും വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നതിനായി മനഃപൂര്‍വം മുന്‍ ഭാര്യയ്ക്ക് വിവാഹമോചനം നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതായി വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഒരു വിധത്തിലുമുള്ള മാനുഷിക പരിഗണനയും നല്‍കാതെയാണ് ഇത്തരക്കാര്‍ സ്ത്രീകളോട് പെരുമാറുന്നത്. ഇത്തരം കേസുകളില്‍ ഭാര്യയ്ക്ക് സ്വമേധയാ വിവാഹമോചനം നടത്താവുന്നതാണെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.   പല പരാതികളിലും എതിര്‍കക്ഷികള്‍ ഹാജാരാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് വീണ്ടും നോട്ടീസ് അയക്കാനും പൊലീസ് സ്‌റ്റേഷന്‍ മുഖാന്തരം കമ്മീഷന് മുമ്പില്‍ വിളിപ്പിക്കാനും നിര്‍ദ്ദേശിച്ചതായി കമ്മീഷന്‍ അറിയിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നില്‍നില്‍ക...
Malappuram

മൊബൈൽ ഫോൺ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ടെക്‌നീഷ്യന് പരിക്ക്

എടപ്പാൾ- മൊബൈൽ ഫോണിന്റെ തകരാർ പരിഹരിക്കുമ്പോൾ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. കോലൊളമ്പ് ബോംബെപടി സ്വദേശി തഹീർ (24) ആണ് കയ്യിൽ പൊള്ളലേറ്റ് ചികിത്സ തേടിയത്. മൊബൈൽ ടെക്നിഷ്യൻ ആയ തഹീർ കഴിഞ്ഞ ദിവസം കേടായ മൊബൈൽ ഫോൺ വീട്ടിൽവച്ച് അഴിച്ച് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ബാറ്ററിയുടെ അടി വശത്തെ പശ എടുത്തു മാറ്റുമ്പോൾ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. കയ്യിൽ സാരമായി പൊള്ളലേറ്റു. മുമ്പ് എ ആർ നഗർ കുന്നുംപുറത്ത് ഇതര സംസ്ഥാന തൊഴിലാളിക്കും ഫോൺ പൊട്ടിത്തെറിച്ചു പരിക്കേറ്റിരുന്നു....
Gulf

ദുബായ് എക്സ്പോ 2020: പെരിന്തൽമണ്ണ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിക്ക് റെക്കോർഡ്

പെരിന്തൽമണ്ണ: ദുബായ് എക്‌സ്‌പോ 2020 ലെ 192 രാജ്യങ്ങളുടെയും പവിലിയൻ 3 ദിവസം കൊണ്ട് സന്ദർശിച്ച് മലയാളി വിദ്യാർഥി റെക്കോർഡിട്ടു. ജിദ്ദയിൽ ബിസിനസുകാരനായ (മിക്‌സ് മാക്‌സ്) നീറാനി ഉമ്മർ ഏലംകുളത്തിന്റെ മകനായ 16 കാരൻ ഫാസിൽ ഉമ്മർ ആണ് ഈ റെക്കോർഡിന് ഉടമ. ഈ ബഹുമതി നേടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ സന്ദർശകനാണ് ഫാസിൽ. ജിദ്ദയിൽ വിദ്യാർഥിയായിരുന്ന ഫാസിൽ ഇപ്പോൾ നാട്ടിൽ പ്ലസ് വണ്ണിന് പഠിക്കുകയാണ്. പിതാവ് ഉമ്മറിനും മാതാവ് ഹസീനക്കും സഹോദരൻ ഫവാസിനുമൊപ്പമാണ് ഫാസിൽ ദുബായിലെത്തിയത്. എന്നാൽ എല്ലാ പവിലിയനും കാണണമെന്ന ആഗ്രഹവുമായി ഫാസിൽ തനിയെ മൂന്നു ദിനം കൊണ്ട് എല്ലാ പവിലിയനും സന്ദർശിച്ച് എക്‌സ്‌പോ പാസ്‌പോർട്ടിൽ എല്ലാ രാജ്യങ്ങളുടെയും സീൽ സമ്പാദിക്കുകയായിരുന്നു.  ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബായിലെത്തുന്ന സന്ദർശകർക്ക് നൽകുന്നതാണ് എക്‌സ്‌പോ 2020 ദുബായ് പാസ്‌പോർട...
Job

ലബോറട്ടറി അസിസ്റ്റന്റ്, അധ്യാപക നിയമനം

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയില്‍ ഒരു താത്ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി അഥവാ തത്തുല്യം, ഏതെങ്കിലും അംഗീകൃത കെമിക്കല്‍/ഫിസിക്കല്‍ ലബോറട്ടറിയിലെ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം(കേരള ഇന്‍ഡസ്ട്രീസ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് സ്‌പെഷല്‍ റൂള്‍സ് പ്രകാരമുള്ള യോഗ്യത) എന്നിവയാണ് യോഗ്യത. പ്രായം 2018 ജനുവരി ഒന്നിന് 18നും 41നും മധ്യേ (ഉയര്‍ന്ന പ്രായ പരിധിയില്‍ നിയമാനുസൃത വയസിളവ് അനുവദനീയം) ശമ്പളം: 18,000-41500. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 12നകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.അധ്യാപക നിയമനം നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോ...
Crime

ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ; യുവ വനിത ഡോക്ടറുടെ 45 പവനുമായി ഉസ്താദ് മുങ്ങി

കോഴിക്കോട്: ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദ് യുവ വനിതാ ഡോക്ടറുടെ 45 പവൻ തട്ടി മുങ്ങിയതായി പരാതി. ഡോക്ടർക്കും കുടുംബത്തിനും ‘ഐശ്വര്യ ചികിത്സ’ നടത്തിയ ഉസ്താദിനെതിരെ  ഫറോക്ക് പൊലീസ് കേസെടുത്തു. ഫറോക്ക് സ്വദേശിനി ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.  തട്ടിപ്പ് നടത്തിയവരുടെ പൂർണ വിവരങ്ങൾ പരാതിക്കാരിക്ക്  അറിയാത്തതിനാൽ ഇവരെ കണ്ടെത്താനായിട്ടില്ല. ഡോക്ടർ നൽകിയ മൊബൈൽ നമ്പർ  കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.  പ്രതികൾ ഉടൻ പിടിയിലാവുമെന്നും പൊലീസ് പറയുന്നു. അതേസമയം  ഉസ്താദും കൂട്ടരും ഒളിവിൽ പോയതായും സൂചനയുണ്ട്. ചികിത്സക്ക് സ്ഥിരമായി ക്ലിനിക്കിൽ വന്നയാളാണ് ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കാനായി  മന്ത്രവാദം നടത്താൻ പ്രേരണ ...
Breaking news, Malappuram

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, മകന് ഗുരുതര പരിക്ക്.

മലപ്പുറം- ഭർത്താവിൻ്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. മകന് ഗുരുതര പരുക്ക്. പുഴക്കാട്ടിരി മണ്ണും കുളം കുറ്റിക്കാട്ടിൽ മൊയ്തീൻ്റെ ഭാര്യ സുലൈഖ (54) ആണ് മരിച്ചത്. മകൻ സാദിഖ് (36 ) നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മൊയ്തീനെ (62) കൊളത്തൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു....
Crime, Kerala

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ മലപ്പുറം സ്വദേശി പിടിയിൽ.

മലപ്പുറം : ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് കൊല്ലം കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതി വിവാഹത്തിന്‍റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ബന്ധുവിന്‍റെ വീട്ടില്‍ നിന്ന സമയത്താണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ്രതി കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. വിവാഹത്തിന് മുമ്ബാണ് യുവതിയെ പ്രതി ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചത്. വിവാഹത്തിന് മുന്നോടിയായി ബന്ധു വീട്ടില്‍ നിന്ന യുവതിയുമായി അന്‍സാരി അടുപ്പം സ്ഥാപിച്ചു. ഇതിനിടെ വീട്ടില്‍ സര്‍ട്ടിഫിക്കറ്റും മറ്റും എടുക്കുവാന്‍ യുവതി പോയപ്പോള്‍ പ്രതി ഒപ്പം പോകുകയും, വീട്ടില്‍ ആളില്ലാതിരുന്ന സാഹചര്യം മുതലെടുത്ത് ഇയാള്‍ യുവതിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബന്ധു വീട്ടില്‍ മടങ്ങിയെത്തിയ ശേഷവും പ...
Malappuram

വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കരുത്, പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും

ജില്ലയില്‍ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രവൃത്തി ദിവസങ്ങളില്‍  ബസുകളില്‍ കയറുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും കണ്‍സെഷന്‍ നല്‍കണമെന്ന് മലപ്പുറം ആര്‍ടിഒ വി.എ സഹദേവന്‍ അറിയിച്ചു. വിദ്യാര്‍ഥി യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സ്റ്റുഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കുന്ന തരത്തില്‍ ബസ്ജീവനക്കാരുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തികളുണ്ടായാല്‍ നടപടിയെടുക്കും. ബസ് ജീവനക്കാര്‍ യാതൊരു കാരണവശാലും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുകയോ ബസില്‍ കയറ്റാതിരിക്കുകയോ ചെയ്യരുത്. പരാതികള്‍ ഒഴിവാക്കാന്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് മഫ്തികളില്‍ ചെക്കിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബസുടമകള്‍ക്കും കുട്ടികള്‍ക്കും ബസിലെ യാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെടാം. ഏതു ...
Kerala

ഹജ്ജ് എംബർക്കേഷൻ പോയിന്റ്: കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ധർണ്ണ സമരം നവംബർ 6 ന് .

ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹജ്ജ് വെൽഫയർ അസോസിയേഷൻ നവംബർ 6 ന് ധർണ്ണ സമരം സംഘടിപ്പിക്കുന്നു. കേരളത്തിലെ 80 ശതമാനത്തിലധികം ഹജ്ജ് അപേക്ഷകരും മലബാർ മേഖലയിൽ നിന്നുള്ളവരായിരിക്കെ കേവലം 20% ൽ താഴെ ഹജ്ജ് യാത്രക്കാർ ആശ്രയിക്കുന്ന കൊച്ചി എയർ പോർട്ടിനെ മാത്രം യാത്രാ കേന്ദ്രമാക്കി മാറ്റിയത് ബഹുഭൂരിപക്ഷം ഹജ്ജ് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്.2019 ൽ 9329 പേരാണ് കരിപ്പൂരിൽ നിന്ന് യാത്ര പുറപ്പെട്ടത്. എന്നാൽ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് ആകെ 2143 പേർ മാത്രമാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. 2020 ൽ 8733 പേർ കരിപ്പൂരിനെ യാത്രാ കേന്ദ്രമായി തെരെഞ്ഞെടുത്തപ്പോൾ 2101 പേർ മാത്രമാണ് കൊച്ചിയെ തെരെഞ്ഞെടുത്തത്. മാത്രമല്ല ഉത്തര മലബാർ ജില്ലകളിൽ നിന്ന് പ്രായമായ ഹാജിമാർ പോലും 10 മണിക്കൂറോളം യാത്ര ചെയ്താണ...
Malappuram, university

തുഞ്ചത്തെഴുത്തച്ഛൻ ഫോട്ടോ അനാച്ഛാദനത്തെച്ചൊല്ലി വിവാദം

ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച എഴുത്തച്ഛന്റെ ഫോട്ടോ മലയാളസർവകലാശാലയിൽ പ്രകാശനംചെയ്ത ചടങ്ങ് വിവാദമായി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവായിരുന്നു ഉദ്ഘാടക. തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്തീൻ അധ്യക്ഷനും വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ സ്വാഗതവും. എന്നാൽ പരിപാടിക്ക് മന്ത്രി വന്നില്ല. മന്ത്രി വന്നില്ലെങ്കിൽ എം.എൽ.എ ഉദ്ഘാടകനാകുകയാണ് പതിവെന്നും അതിനുപകരം വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്തെന്നുമാണ് ആക്ഷേപം. എം.എൽ.എ.യെ അവഗണിച്ചെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നുമാണ് പരാതി. എം.എൽ.എ. അധ്യക്ഷതവഹിച്ചു തിരിച്ചുപോയശേഷം വിഷയം യു.ഡി.എഫ്. കമ്മിറ്റി ഏറ്റെടുത്തു. വി.സി.ക്കെതിരേ പത്രസമ്മേളനം നടത്തി. എം.എൽ.എ. വിദ്യാഭ്യാസ മന്ത്രിക്കും സ്പീക്കർക്കും പരാതിനൽകി. മന്ത്രി പറഞ്ഞതനുസരിച്ചാണ് താൻ ഉദ്ഘാടനം ചെയ്തതെന്നും വൈസ് ചാൻസലർ എം.എൽ.എ.യ്ക്ക് മുകളിലാണെന്നുമായിരുന്നു വി.സി.യുടെ ആദ്യപ്രതികരണം. വി.സി.യോട് ഉദ്ഘാടനംചെയ്യാൻ പറഞ്ഞ...
Health,, Malappuram

തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ കോവിഡ് ബ്രിഗേഡ് ജീവനക്കാരെ പിരിച്ചു വിട്ടു, കോവിഡ് ചികിൽസ നിർത്തി വെച്ചു

തിരൂരങ്ങാടി • കോവിഡ് ബ്രിഗേഡിൽ നിയമിതരായ മുഴുവൻ ജീവനക്കാരെയും പിരിച്ചു വിട്ടതോടെ താ ലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സ പ്രതിസന്ധിയിലായി. കോ ചികിത്സ നിർത്തി വയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. കിടത്തി ചികിത്സയും ഇല്ല. കോവിഡ് പരിശോധന, വാക്‌സിനേഷൻ എന്നിവയും അവതലത്തിലായിരിക്കുകയാണ്. ഡോക്ടർമാർ 10, ദന്ത ഡോക്ടർ 1, സ്റ്റാഫ് നഴ്സ് 20, ഫർമസിസ്റ്റ് 2, ഡാറ്റ എൻട്രി ഓപ്പറേറ്റർ 2, ക്ലീനിംഗ് സ്റ്റാഫ് 15, ജെപിഎച്ച് 1, എച്ചഐ 1, ബയോ മെഡി ക്കൽ എൻജിനീയർ 1 എന്നിങ്ങ നെ 63 സ്റ്റാഫുകളുണ്ടായിരുന്നത് എന്നാൽ പൂർണമായും ഇവരുടെ സേവനം കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചതോടെ താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സ പ്രതിസന്ധിയിലാണ്. ദേശീയ ആരോഗ്യ മിഷൻ വഴി നിയമിതരായ 63 പേരുടെ സേവനമാണ് ഒക്ടോബർ 31 ന് അവ സാനിപ്പിച്ചത്. ഇതോടെ താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് ജീവനക്കാരില്ലാതായി.ഇന്നലെ ഉച്ച വരെ മാത്രം ഒ പി നോക്കി....
Gulf, National, Tourisam

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരില്ല, കൊച്ചി മാത്രം

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തെ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രമായുള്ളത്. കോവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങൾ പുനസ്ഥാപിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കഷേന്‍ പുനഃസ്ഥാപിക്കണമെന്നുള്ളത് മലബാര്‍ ജില്ലകള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് നടപടികൾക്ക് തുടക്കമായി. ഹജ്ജിനായി ജനുവരി 31 വരെ അപേക്ഷിക്കാം. ഇത്തവണ അപേക്ഷകൾ പൂർണ്ണമായും ഡിജിറ്റലാണ്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാന്‍ സാധിക്കും....
Local news

SSF സ്റ്റുഡന്റ് കൗൺസിൽ ഓറിയന്റേഷൻ സംഘടിപ്പിച്ചു

തിരുരങ്ങാടി : എസ്.എസ്.എഫ് തിരുരങ്ങാടി ഡിവിഷൻ സുഡന്റ്‌സ് കൗൺസിൽ ഓറിയന്റേഷൻ സി കെ നഗർ നൂറുൽ ഹുദ മദ്റസയിൽ വെച്ച് നടന്നു. മലപ്പു വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ കെ സ്വാദിഖ് അലി ബുഖാരി വിഷയാവതരണം നടത്തി സംസാരിച്ചു. എസ്.എസ്.എഫ് തിരുരങ്ങാടി ഡിവിഷൻ പ്രസിഡന്റ് സ്വലാഹുദ്ധീൻ നഈമി അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ വെന്നിയൂർ, ആബിദ് ചെമ്മാട്,ഹുസൈൻ അഹ്സനി നന്നമ്പ്ര,മുഹമ്മദ്‌ അലി ഫാളിലി സി കെ നഗർ, അഷ്‌കർ മച്ചിങ്ങൽ താഴം, അഫ്സൽ കൊളപ്പുറം എന്നിവർ സംബന്ധിച്ചു. യൂണിറ്റ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്ടർ സെക്രട്ടറിയേറ്റ് അംഗങ്ങൾ സംഗമത്തിൽ പ്രതിനിധികളായി പങ്കെടുത്തു....
Local news

എ ആർ നഗർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം നടത്തി

കൊളപ്പുറം.അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം നടത്തി, പി.സി ഹുസൈൻ ഹാജി അധ്യക്ഷനായി,മണ്ഡലം പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു, ഹംസ തെങ്ങിലാൻ, മൊയ്ദീൻ കുട്ടി മാട്ടറ, പി.കെ ഹനീഫ,അലി പി പി, ഉബൈദ് വെട്ടിയാടൻ, അബുബക്കർ കെ.കെ,രാജൻ വാക്കയിൽ, എന്നിവർ സംസാരിച്ചു.മുസ്തഫ പുള്ളിശ്ശേരി നന്ദിയും പറഞ്ഞു....
Malappuram

നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2020-21 വര്‍ഷത്തില്‍ മികച്ചപ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബിന് നെഹ്റു യുവകേന്ദ്ര പുരസ്‌ക്കാരം നല്‍കുന്നു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക. ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കുന്ന ക്ലബ്ബുകളെ സംസ്ഥാന, ദേശീയ തല പുസ്‌ക്കാരങ്ങള്‍ക്കും പരിഗണിക്കും. ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സാക്ഷരതാപ്രവര്‍ത്തനം, സാമൂഹ്യബോധവത്കരണം,  തൊഴില്‍നൈപുണ്യ പരിശീലനം, ദേശീയ-അന്തര്‍ദേശീയ ദിനാചരണങ്ങള്‍, കലാ-കായിക സാഹസിക പരിപാടികള്‍, പരിശീലന ക്യാമ്പുകളിലെ പങ്കാളിത്തം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഫിറ്റ് ഇന്ത്യ ക്യാമ്പയിന്‍  തുടങ്ങിയ മേഖലകളില്‍ 2020 ഏപ്രില്‍ 1  മുതല്‍ 2021 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌ക്കാരം നല്‍കുക. ജില്ലാ നെഹ്റു യുവ കേന്ദ്രത്തില്‍ അഫിലിയേറ്റു ചെയ്ത യൂത്ത് ക്ലബുകള്‍ നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിത...
Local news

ത്രിപുരയിൽ മുസ്ലിംകൾക്ക് നേരെ അക്രമം: പിഡിപി പ്രതിഷേധ പ്രകടനം നടത്തി

തിരുരങ്ങാടി ഭരണകൂടത്തിന്റെ പിൻബലത്തോടെ ത്രിപുരയിലെ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന ഫാസിസ്റ്റ് ആക്രമണത്തിൽ രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും ഈ വിഷയത്തിൽ മതേതര കക്ഷികൾ കാണിക്കുന്ന മൗനത്തിന് വലിയവില നൽകേണ്ടിവരുമെന്നും പിഡിപി ചെമ്മാട് നടത്തിയപ്രതിഷേധം മുന്നറിയിപ്പു നൽകി ചെമ്മാട് ടൗണിൽ നടന്ന പ്രതിഷേധ റാലിക്ക് യാസിൻ തിരുരങ്ങാടി ലിംഷാദ് മമ്പുറം. എന്നിവർ നേതൃത്വം നൽകി തുടർന്ന് ചെമ്മാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രേതിഷേധ റാലിയുടെ സമാപനത്തിൽ കെ ഇ കോയയുടെ അദ്യക്ഷതയിൽ പീ റ്റി യു സി സംസ്ഥാന പ്രസിഡൻറ് സക്കീർ പരപ്പനങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു പിഡിപി ജില്ലാ പ്രസിഡണ്ട് സലാം മൂന്നിയൂർ, ,എം എ റസാഖ് ഹാജി,ഷാഹുൽഹമീദ്, ഇമ്തിയാസ് പെരുമണ്ണ, റഹീം ബാബു തിരൂരങ്ങാടി, ഹസ്സൻ തിരുത്തി എന്നിവർ പ്രസംഗിച്ചു....
Kerala, Sports

മലപ്പുറത്തിന്റെ കരുത്തിൽ കേരളത്തിന് നാഷണൽ ഓപ്പൺ ഫുട്‌ബോൾ ചാംപ്യൻഷിപ്

ഇന്ത്യൻ ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിച്ച ആറാമത് നാഷണൽ ഓപ്പൺ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കളായി. ജയ്‌പൂരിൽ നടന്ന മത്സരത്തിൽ ഫൈനലിൽ ഉത്തർ പ്രദേശിനെ 2-1 ന് തോൽപ്പിച്ചാണ് കിരീടം നേടിയത്. സെമി ഫൈനലിൽ ഹരിയാനയെ 1-0 ന് തോൽപ്പിച്ചാണ് ടീം ഫൈനലിൽ പ്രവേശിപ്പിച്ചത്.ഫൈനലിൽ സയ്യിദ് അലി, അജ്മൽ റാഷിദ് എന്നിവർ കേരളത്തിന് വേണ്ടി ഗോളുകൾ നേടി.സംസ്ഥാനത്തെ മികച്ച ക്ലബുകളിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തിയാണ് ടീം തിരഞ്ഞെടുത്തത്. ഭൂരിഭാഗം പേരും മലപ്പുറത്തുകരാണ്. ടീം അംഗങ്ങൾ:കെ.പി.ഹരിലാൽ (ക്യാപ്റ്റൻ),ആന്റോ സുനിൽ, (ഇരുവരും നിലമ്പുർ), മുഹമ്മദ് ജിംഷാദ് നരിമടക്കൽ കൊടിഞ്ഞി, കെ.റിൻഷാദ് (തിരൂർ), യു. പി. അജ്മൽ ഹാഷിർ,(പെരിന്തൽമണ്ണ) എം.ടി.റസ്‌ലാൻ മുഹമ്മദ്, ലഫിൻ ഷാലു, മുഹമ്മദ് ഹംദി,( മൂവരും വേങ്ങര), ഫസൽ റഹ്മാൻ,(തിരൂരങ്ങാടി), എൻ.ഹരിരാജ് (കൊണ്ടോട്ടി), യദുകൃഷ്ണൻ, കെ.സയ്യിദ് അലി (വറ്റല്ലൂർ), മുസ്സബ് അബ്...
Malappuram

പ്ലസ് വൺ സീറ്റ് : ജില്ലയിൽ 100 കേന്ദ്രങ്ങളിൽ എസ് ഡി പി ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

മലപ്പുറം : യോഗ്യരായ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭിക്കുന്ന തരത്തിൽപ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം വേണമെന്നാവശ്യപ്പെട്ട് ജില്ലയിൽ 100 കേന്ദ്രങ്ങളിൽ എസ്ഡിപിഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഹൈ സ്കൂളുകളെല്ലാം ഹയർ സെക്കണ്ടറി സ്കൂളുകളാക്കി ഉയർത്തിയും, ആവശ്യമായ സ്ഥലങ്ങളില്ലെല്ലാം കൂടുതൽ പുതിയ ബാച്ചുകൾ അനുവദിച്ചും ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണണം. താൽക്കാലിക ബാച്ചുകളും സീറ്റ് വർധനവും ഇതിനു പരിഹാരമല്ല. സീറ്റ് വർദ്ധനവെന്നത് അനീതിയാണ്.മുമ്പ് മാർജിനൽ വർദ്ധനവിലൂടെ അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ഉണ്ടായ പ്രതിസന്ധി വർദ്ധിക്കുന്നതിനും അധ്യായനത്തിൻറെ നിലവാരം കുറയുന്നതിനും ഇത് കാരണമാകും.ലീഗും കോൺഗ്രസ്സും പ്രഖ്യാപിച്ചിരുന്ന സമരങ്ങളിൽ നിന്ന് പിന്മാറിയത് ഈ പ്രതിസന്ധിയുടെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും അവർക്ക് ഒഴിഞ്ഞുമാറാനാവില്ല എന്നതിന്റെ തെളിവാണ്. ...
Local news

കോഴിക്കോട്ട് സെക്രട്ടറിയേറ്റ് അനക്സ് വേണം: എംഡി.എഫ് മനുഷ്യ ചങ്ങല വിളംബര ജാഥ നടത്തി

തിരൂരങ്ങാടി: സെക്രട്ടറിയേറ്റിന്റെ അനക്സ് മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലബാർ ഡവലപ്മെൻറ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് കോഴിക്കോട് മാനാഞ്ചിറയിൽ നടക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം എം.ഡി.എഫ് തിരൂരങ്ങാടി ചാപ്റ്റർ ചെമ്മാട്ട് വിളംബര ജാഥ സംഘടിപ്പിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. ചടങ്ങിൽ ചാപ്റ്റർ പ്രസിഡണ്ട് പനക്കൽ സിദ്ധീഖ് അദ്ധ്യക്ഷ്യം വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, പി.എം.എ.ജലീൽ, സമദ് കാരാടൻ, അബ്ദുൽ കരീം മുഴിക്കൽ, സി.ടി.നാസർ,അഷ്റഫ് മനരിക്കൽ,സൈതലവി കടവത്ത് ,സുജിനി .എം, വഹീദ ചെമ്പ, ഷാഹിന, എം ,അഷ്റഫ് തച്ചറപടിക്കൽ പ്രസംഗിച്ചു. സലാം മച്ചിങ്ങൽ,മുഹമ്മദലി ചുള്ളിപ്പാറ,ഇബ്രാഹിം കുട്ടി എം.കെ,നൗഷാദ് ചെമ്മാട്,വി.പി.മുസ്ഥഫ,ഗഫൂർ മുട്ടിച്ചിറ,നസ്റുള്ള,സിദ്ധീഖ് കെ.എം,പ്രസാദ് മുളമുക്കിൽ,,ശബാന...
error: Content is protected !!