Tag: Manjeri

ഇന്നലെ നിക്കാഹ്, സന്തോഷം അധികം നീണ്ടു നിന്നില്ല ; ആനക്കയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Accident, Malappuram, Obituary, Other

ഇന്നലെ നിക്കാഹ്, സന്തോഷം അധികം നീണ്ടു നിന്നില്ല ; ആനക്കയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം ആനക്കയം ചെക്ക് പോസ്റ്റില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം. തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ എളങ്കൂര്‍ കൂട്ടശ്ശേരി ചുള്ളിക്കുളത്ത് ഹസ്സൈനാറിന്റെ മകന്‍ ആഷിഖ് (27) ആണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു യുവാവിന്റെ നിക്കാഹ്. ഈ സന്തോഷത്തിനിടെയാണ് കരിനിഴലായി മരണം എത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ്‌മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി....
Malappuram, Other

പെട്രോള്‍ വാങ്ങാന്‍ കുപ്പി ചോദിച്ചു വീട്ടിലെത്തി, വീട്ടമ്മയുടെ 5 പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് യുവാവ് കടന്നതായി പരാതി

മഞ്ചേരി: പെട്രോള്‍ വാങ്ങാന്‍ കുപ്പി ചോദിച്ചു വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ 5 പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നതായി പരാതി. കരുവമ്പ്രം ജിസ്മയില്‍ പ്രഭാകരന്റെ ഭാര്യ നിര്‍മല കുമാരിയുടെ (63) മാലയാണ് നഷ്ടമായത്. ഇന്നലെ 12.30ന് ആണ് സംഭവം. സ്‌കൂട്ടറില്‍ പെട്രോള്‍ തീര്‍ന്നെന്നും പെട്രോള്‍ പമ്പില്‍ പോയി പെട്രോള്‍ വാങ്ങി വരാന്‍ കൂപ്പി ആവശ്യപ്പെട്ടുമാണ് യുവാവ് വീട്ടിലെത്തിയത്. അകത്തു പോയി കുപ്പിയുമായി തിരികെയെത്തിയപ്പോഴാണ് മാല പൊട്ടിച്ചത്. സ്‌കൂട്ടറില്‍ പുല്‍പറ്റ ഭാഗത്തേക്ക് പോകുന്നതിനിടെ ചാടിക്കല്ല് വച്ച് സ്‌കൂട്ടര്‍ മറിഞ്ഞു. അതോടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. മഞ്ചേരി പൊലീസ് കേസെടുത്തു....
Malappuram, Other

മഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ ബസ് വൈദ്യുതി കാലില്‍ ഇടിച്ച് 13 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മഞ്ചേരി : മഞ്ചേരിക്ക് സമീപം ചെങ്ങരയില്‍ വിനോദയാത്രയ്ക്ക് സഞ്ചരിച്ച ബസ് വൈദ്യുതി കാലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ബസിലുണ്ടായിരുന്ന 13 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3.30 നാണ് സംഭവം. തൊടുപുഴ വിമല പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച 3 ടൂറിസ്റ്റ് ബസുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഘം മൈസൂരുവിലേക്ക് തൊടുപുഴയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ആയിഷ (13), നേഹ (14), ഐറിന്‍ (14), റീമ (14), അനോള്‍ (14), ഹന (13), ആന്‍ഡ്രിയ (14), അല്‍ഫോന്‍സ (14), അനോള്‍ (14), ആന്‍മരിയ (14), സീറ (14), പാര്‍വതി (14), മീനു (14), എലിസ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ 108 ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ബസ് അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് സംഘം യാത്ര റദ്ദാക്കി സ്വദേശത്തേക്ക് തിരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ...
Other

മഞ്ചേരിയില്‍ മിന്നല്‍ മുരളിയിറങ്ങി ; ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി

മലപ്പുറം: മഞ്ചേരി കോണിക്കല്ലില്‍ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. മൂടേപ്പുറം മുത്തന്‍ ക്ഷേത്രത്തില്‍ വിഗ്രഹം വച്ചിരുന്ന മുറിയിലെ ചുമരില്‍ മിന്നല്‍ മുരളി എന്ന് എഴുതിയാണ് ഒരു ലക്ഷം രൂപയോളം വിലവരുന്ന പഞ്ചലോഹ വിഗ്രഹവുമായി മോഷ്ടാക്കള്‍ കടന്നു കളഞ്ഞത്. ക്ഷേത്രം തുറക്കാനായി എത്തിയ പരികര്‍മിയാണ് ക്ഷേത്ര വാതിലുകള്‍ തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ വിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ മാത്രമല്ല ചുറ്റമ്പലത്തിലും മോഷ്ടാവ് കേറിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ചുറ്റമ്പലത്തില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. ശ്രീ കോവിലിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല മോഷണം പോയിട്ടില്ല. സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. മഞ്ചേരി ഇന്‍സ്‌പെക്ടറുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്....
Kerala, Malappuram, Other

ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു

മഞ്ചേരി : ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് സ്‌കൂളിലെ തണൽക്കൂട്ട് ജീവകാരുണ്യകൂട്ടായ്മ നിർമിച്ച സ്‌നേഹവീടുകളുടെ തക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. വിവിധ സർക്കാർ പദ്ധതികളിലൂടെ മൂന്നരലക്ഷം അർഹരായവർക്ക് വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. നാഷനൽ സർവീസ് സ്‌കീം വഴി ആയിരം വീടുകൾ നിർമിച്ചു നൽകും. ഇത്തരം പ്രവൃത്തിയിലൂടെ കുട്ടികൾ മനുഷ്യത്വമുള്ളവരായി വളരുമെന്നും മറ്റുള്ളവരെ ചേർത്ത് പിടിക്കാനുള്ള മനസ് ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തണൽക്കൂട്ട് ജീവകാരുണ്യകൂട്ടായ്മ അംഗങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ചാണ് മൂന്ന് വീടുകളുടെ നിർമാണം പൂർത്തീകരിച്ചത്. പരിപാടിയിൽ അഡ്വ. യു.എ ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സ...
Kerala, Malappuram, Other

മഞ്ചേരിയില്‍ ബസുകള്‍ കുട്ടിയിടിച്ച്‌ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മഞ്ചേരി:പുല്ലാര മൂച്ചിക്കലില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.45ന് മൂച്ചിക്കല്‍ പള്ളിക്ക് സമീപമാണ് അപകടം.മഞ്ചേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകളാണ് അപകടത്തില്‍പെട്ടത്. ഒരു ബസിന്റെ പിന്നില്‍ മറ്റൊന്ന് ഇടിക്കുകയായിരുന്നു. രാവിലെ ആയതിനാല്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരാണ് രണ്ട് ബസുകളിലും ഉണ്ടായിരുന്നത്. ബസുകള്‍ക്കകത്ത് വീണും കമ്ബിയില്‍ തലയിടിച്ചുമാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. വിവിധ സ്കൂളുകളിലേക്ക് പോകുകയായിരുന്ന 20 വിദ്യാര്‍കളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂച്ചിക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവനിങ് കഫേയും ബസുകള്‍ ഇടിച്ച്‌ തകര്‍ന്നു....
Kerala, Local news, Malappuram, Other

മാലിന്യമുക്ത നവകേരളം : ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി ; 14.62 ലക്ഷം രൂപ പിഴ ഈടാക്കി, തിരൂരങ്ങാടിയില്‍ 1.30 ലക്ഷം രൂപ പിഴ

മലപ്പുറം: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലയിൽ 12 നഗരസഭകളിൽ ജില്ലാതല ഉദ്യോഗസ്ഥരുടെയും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ജില്ലയിലെ 275 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 14,68,250 രൂപയാണ് പിഴ ചുമത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് പുറമെ ഓടകളിലേക്ക് മലിനജലം ഒഴുക്കി വിടുക, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാതെയും പ്രവർത്തിപ്പിക്കാതെയും സ്ഥാപനങ്ങൾ നടത്തുക, മലിനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കുക, ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിലമ്പൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങളിൽ നിന്ന് 65,000 ര...
Kerala, Malappuram

മലപ്പുറത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി: പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിനതടവിനും ഏഴ് ക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കുന്നപക്ഷം തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു. പോക്സോ ആക്ടിലെ മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. ഫലത്തില്‍ പ്രതി 20 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി. പിഴയടക്കാത്തപക്ഷം മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിനതടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്തപക്ഷം രണ്ടുമാസത്തെ അധിക തടവും ശിക്ഷയുണ്ട്. 2020 മുതല്‍ 2022 ജൂണ്‍ വരെ വാടകക്ക് താമസിച്ച വീടുകളിലായിരുന്നു പീഡനം. സ്‌കൂളിലെ കൗണ്‍സലിങ്ങിനിടെ കുട്ടി വിവരം അധ്യാപക...
Kerala, Malappuram, Other

മലപ്പുറത്ത് സിനിമാ കാണാന്‍ ഓണ്‍ലൈന്‍ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിച്ച് തിരിച്ചയച്ചു; തിയേറ്റര്‍ ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : സിനിമാ കാണാന്‍ ടിക്കറ്റ് നല്കാതെ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാന്‍ സിനിമാ പ്രേമിയെ നിര്‍ബ്ബന്ധിച്ച് തിരിച്ചയച്ച തിയേറ്ററുടമയോട് 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്കാന്‍ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ ഉത്തരവിട്ടു. മഞ്ചേരി കരുവമ്പ്രം സ്വദേശി ശ്രീരാജ് വേണുഗോപാല്‍ നല്‍കിയ പരാതിയിന്മേല്‍ ആണ് നടപടി. 2022 നവംബര്‍ 12 ന് ശ്രീരാജ് വേണുഗോപാല്‍ സുഹൃത്തിനൊപ്പം മഞ്ചേരിയിലെ 'ലാഡര്‍' തിയേറ്ററില്‍ അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നല്‍കാതെ 'ടിക്കറ്റ് വെനു' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും വാങ്ങിക്കാന്‍ ഉപദേശിച്ച് തിരിച്ചയക്കുകയാണ് ചെയ്തത്. ഓണ്‍ലൈനില്‍ ടിക്കറ്റിനായി 23 രൂപയും 60 പൈസയും അധികം വാങ്ങിക്കുന്നുവെന്നും ഇത് തിയേറ്ററുടമയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അനുചിത വ്യാപാരമാണെന്നും ആരോ...
Kerala, Local news, Malappuram, Other

ഓണ വിപണി: ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 66 നിയമലംഘനങ്ങൾ, 2.87 ലക്ഷം രൂപ പിഴ

മലപ്പുറം : ഓണവിപണിയിലെ ക്രമക്കേടുകൾ തടയാൻ ലീഗൽ മെട്രോളജി വകുപ്പ് മലപ്പുറം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 66 നിയമലംഘനങ്ങൾ കണ്ടെത്തി. 2.87 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു. ഓഗസ്റ്റ് 17 മുതലാണ് ലീഗൽ മെട്രോളജി വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചത്. പാക്കുകളിൽ എം.ആർ.പി, പാക്കിങ് തിയ്യതി, നിർമാതാവിന്റെ മേൽവിലാസം, കൺസ്യൂമർ കെയർ ടെലിഫോൺ നമ്പർ മുതലായവ രേഖപ്പെടുത്താത്തവ വിൽപ്പന നടത്തിയതിനും, അധിക വില ഈടാക്കിയതിനും, അളവിൽ കുറവായി ഉൽപ്പന്നം വിൽപ്പന നടത്തിയതിനും, അളവു തൂക്ക ഉപകരണങ്ങൾ യഥാസമയം മുദ്ര പതിപ്പിക്കാതെ വ്യാപാരത്തിനായി ഉപയോഗിച്ചതിനുമാണ് നടപടിയെടുത്തത്. 1207 വ്യാപാര സ്ഥാപനങ്ങളിലാണ് നിലവിൽ പരിശോധന നടത്തിയത്. പിഴയൊടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. 17 പെട്രോൾ പമ്പുകൾ പരിശോധിക്കുകയും 2 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തിരൂരങ്ങാടി ഇൻസ്പെക്ടർ വ്യാപാരസ്ഥാപനത്ത...
Kerala, Malappuram

മഞ്ചേരിയില്‍ പിഎഫ്ഐയുടെ ആയുധ പരിശീലനകേന്ദ്രം കണ്ടുകെട്ടി എന്‍ഐഎ

മഞ്ചേരി : നിരോധിത സംഘടനയായ പിഎഫ്ഐയുടെ കേരളത്തിലെ കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആയുധ പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടി.മഞ്ചേരിയില്‍ പത്ത് ഹെക്ടര്‍ (24 ഏക്കര്‍) സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമായ ഗ്രീന്‍ വാലി അക്കാദമി എന്നറിയപ്പെടുന്ന കേന്ദ്രമാണ് കണ്ടുകെട്ടിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കേരളത്തില്‍ ആറാമത്തെ പിഎഫ്ഐ ആയുധ പരിശീലന കേന്ദ്രവും സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് യുഎ(പി) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം എന്‍ഐഎ കണ്ടുകെട്ടിയത്. ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായി. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കൊലപാതകം ഉള്‍പ്പെടെ...
Kerala, Malappuram

താനൂര്‍ ബോട്ടപകടം: ബോട്ടുടമ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി : താനൂര്‍ ബോട്ട് അപകടത്തിലെ 5 പ്രതികളുടെ ജാമ്യ അപേക്ഷയാണ് മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി എസ്. മുരളീകൃഷ്ണ തള്ളിയത്. ഒന്നാം പ്രതി ബോട്ട് ഉടമ പണ്ടാരക്കത്ത് നാസര്‍, മാനേജര്‍ അനില്‍, ഏഴാം പ്രതി കൈതവളപ്പില്‍ ശ്യാം കുമാര്‍, എട്ടാം പ്രതി ബിലാല്‍ ഒമ്പതാം പ്രതി സവാദ് എന്നിവരുടെ അപേക്ഷയാണ് തള്ളിയത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ജാമ്യം നല്‍കിയാല്‍ പ്രതികള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ജാമ്യ അപേക്ഷ തള്ളിയത്. മത്സ്യ ബോട്ട് യാത്ര ബോട്ട് ആക്കിയ വര്‍ക്ക്‌ഷോപ്പ് ഉടമയുടെയും മഴയും മറ്റും രേഖപ്പെടുത്തേണ്ടതുണ്ട്. അതേസമയം കഴിഞ്ഞ ദിവസം താനൂര്‍ ബോട്ട് അപകടത്തില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. പതിനൊന്നാം പ്രതി സെബാസ്റ്റ്യന്‍ ജോസഫ്, പന്ത്രണ്ടാം പ്രതി വി വി പ്രസാദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മാരിടൈം ബോര്‍ഡിലെ ഉദ്യോഗസ്ഥരാണ് ഇരുവരും. നേരത്തേ ...
Accident

തോട്ടിൽ ഒഴുകി വരുന്ന സാമഗ്രികൾ എടുക്കാൻ ശ്രമിക്കവേ തോട്ടിൽ വീണയാൾ മരിച്ചു

മഞ്ചേരി : കാൽ വഴുതി തോട്ടിൽ വീണയാൾ ഒഴുക്കിൽ പെട്ട് മരിച്ചു. മുട്ടിയറ തോട്ടില്‍ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് അത്താണിക്കല്‍ സ്വദേശി മരിച്ചു. അത്താണിക്കല്‍ പടിഞ്ഞാറേപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന്‍(52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30തോടെ അപകടം. വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകിവരുന്ന സാമഗ്രികള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി തോടിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും മഞ്ചേരി ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
Crime

8.5 കിലോ കഞ്ചാവുമയി തിരൂരങ്ങാടി സ്വദേശികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

മഞ്ചേരി : 8.5 കിലോ കഞ്ചാവുമായി 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി ഒളകര ഏറാട്ടിൽ ഹനീഫ (42), കൊണ്ടോട്ടി മൊറയൂർ ആനക്കല്ലുങ്ങൽ അർഷാദ്(26), പയ്യന്നാട് കുട്ടിപ്പാറ വെള്ളപ്പാറക്കുന്നിൽ ബൈജു (40), മഞ്ചേരി പുല്ലൂര് ഉള്ളാട്ടിൽ അബൂബക്കർ (40), തിരൂരങ്ങാടി വെളിമുക്ക് സൗത്ത് പാലക്കൽ മേലേ കളത്തിൽ ഷറഫുദ്ദീൻ (51) എന്നിവരെയാണ് എസ് ഐ സുജിത് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം ഡിവൈഎസ്പി പി.അബ്ദുൾ ബഷീറിൻ്റെ നിർദ്ദേശപ്രകാരം മഞ്ചേരി എസ് എച്ച് ഒ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബെഗ്ലൂരിൽ നിന്നു കൊണ്ടു വന്ന കഞ്ചാവ് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറാൻ എത്തിച്ചതായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒന്നര ലക്ഷം രൂപയോളം വില വരും....
Other

പശക്കുപ്പികളിൽ എം.ആർ.പി കൂട്ടി സ്റ്റിക്കർ പതിച്ചു: ഒരു ലക്ഷം രൂപ പിഴയിട്ട് ലീഗൽ മെട്രോളജി വകുപ്പ്

മലപ്പുറം : സർക്കാർ ഓഫീസുകളിലേക്ക് വിതരണത്തിനെത്തിച്ച പശക്കുപ്പികളിൽ എം.ആർ.പി വ്യത്യാസപ്പെടുത്തി കൂടിയ വിലയുടെ സ്റ്റിക്കർ പതിച്ച കമ്പനിക്ക് ലീഗൽ മെട്രോളജി വകുപ്പ് ഒരു ലക്ഷം രൂപ പിഴയിട്ടു. സ്റ്റേഷനറി വകുപ്പ് മുഖേന ലീഗൽ മെട്രോളജി ജില്ലാ ഓഫീസിലേക്ക് വിതരണം 35 രൂപ രേഖപ്പെടുത്തിയതുമായ പശക്കുപ്പികളിൽ 40 രൂപയുടെ സ്റ്റിക്കർ പതിക്കുകയായിരുന്നു. നാഗ്പൂരിലെ കമ്പനിക്കാണ് പിഴയിട്ടത്. മലപ്പുറം ഡെപ്യൂട്ടി കൺട്രോൾ സുജ എസ് മണി, ഇൻസ്‌പെക്ടിങ് അസിസ്റ്റൻറ് കെ.മോഹനൻ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ പൂർത്തിയാക്കിയത്. പാക്കേജുകളിൽ രേഖപ്പെടുത്തിയ എം.ആർ.പി മായ്ക്കുക, മറയ്ക്കുക, തിരുത്തുക, കൂടിയ വിലയുടെ സ്റ്റിക്കർ പതിക്കുക, എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു....
Kerala

ജലശ്രീ ക്ലബ്ബുകൾ സ്കൂളുകളിൽ അനിവാര്യം : മന്ത്രി റോഷി അഗസ്റ്റിൻ

മഞ്ചേരി : ശുദ്ധജല ലഭ്യതയെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതിനായി മുഴുവൻ സ്കൂളുകളിലും ജലശ്രീ ക്ലബുകൾ ആരംഭിക്കും. 44 നദികളും നീർച്ചാലുകളുമുള്ള കേരളത്തിൽ കാലാന്തരത്തിൽ വന്ന മാറ്റത്താൽ ശുദ്ധജല ലഭ്യത കുറഞ്ഞു. ഇത് കുട്ടികളിൽ ചെറുപ്രായത്തിൽ ബോധ്യപ്പെടുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ജലശ്രീ ക്ലബുകളുടെ ജില്ലാതല ശിൽപശാല മഞ്ചേരി വായപ്പാറപ്പടി ജി.എം.എൽ.പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കെ. ആർ.ഡബ്ല്യു.എസ് .എ എക്സിക്യൂട്ടീവ് ഡയറക്ടർ ദിനേശൻ ചെറുവാട്ട് അധ്യക്ഷത വഹിച്ചു. ഷഹീർ എം.പി , റഷീദ് പറമ്പൻ , സുരേഷ് ബാബു, ജോണി പുല്ലന്താണി തുടങ്ങിയവർ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരവും ക്യാഷ് പ്രൈസും മന്ത്രി സമ്മാനിച്ചു. എൽ.പി വിഭാഗത്തിൽ യഥാക...
Information

എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ലൈംഗിക പീഡനം ; മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതി

മലപ്പുറം: പതിനേഴുകാരിയായ മകളെ പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിന് 44.5 വര്‍ഷം കഠിന തടവിനും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പ്രതി എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് വര്‍ഷങ്ങളായുള്ള പീഡനം കുട്ടി വെളിപ്പെടുത്തിയത്.അരീക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിഴ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി. പൊലീസിന്റെ പ്രത്യേക ആവശ്യപ്രകാരം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. റിമാന്റില്‍ കിടന്ന കാലയളവ് ശിക്ഷയില്‍ ഇളവു ചെയ...
Information, Job

മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ ജോലി അവസരം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെയ് 23ന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2762037....
Information

മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍

മഞ്ചേരി : മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. ഹെഡ് ക്ലര്‍ക്ക് ആയ കണ്ണൂര്‍ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി ഫിറോസ് എം ശഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാനാണ് ബിജു 3500 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ബിജു കൈക്കൂലി ആവശ്യപ്പെട്ടതായി അഡ്വ. യഹ്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധനക്കെത്തിയത്. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം മാര്‍ക്ക് ചെയ്ത നോട്ട് യഹ്യ ഹെഡ് ക്ലര്‍ക്കിന് കൈമാറി. ഇതിനിടെയാണ് വിജിലന്‍സ് ബിജുവിനെ കൈയോടെ പൊക്കിയത്. ആദ്യം 5000 രൂപ ചോദിച്ചെങ്കിലും പിന്നീട് 3500 രൂപയാക്കി ചുരുക്കുകയായിരുന്നു. ഏഴ് മാസം മുമ്പാണ് ബിജു മഞ്ചേരിയിലെ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. ഡി.വൈ.എസ്.പി ഫിറോസ് എം ശഫീഖ്, ഇന്‍സ്പെക്ടര്‍മാരായ ഐ.ഗ...
Accident

മഞ്ചേരിയിൽ സ്കൂൾ ബസ് മറിഞ്ഞു നിരവധി കുട്ടികൾക്ക് പരിക്ക്

മഞ്ചേരി : മഞ്ചേരി പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞു. നിരവധി കുട്ടികൾക്ക് പരുക്ക് . അൽ ഹുദ ഇംഗ്ലീഷ് സ്കൂർ ബസ് ആണ് മറിഞ്ഞത്. ഉച്ചയ്ക്ക് 12 നാണ് അപകടം. സ്കൂൾ വിട്ട് വിദ്യാർഥികളുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായ ബസ് തൊട്ടുമുന്നിലുണ്ടായിരുന്ന ഇതേ സ്കൂളിലെ ബസിലിടിക്കുകയായിരുന്നു. ഇതോടെ മുന്നിലുണ്ടായിരുന്ന ബസ് മറിഞ്ഞാണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു....
Crime

മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ

മഞ്ചേരി: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി മഞ്ചേരി പോലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീൻ (28) ആണ് കണ്ണൂർ പഴയങ്ങാടിയിൽ വെച്ച് പോലീസ് പിടിയിലായത്. കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത...
Other

മഞ്ചേരിയിൽ കവുങ്ങുതോട്ടത്തിലെ തോട്ടിൽ 500 രൂപയുടെ കെട്ടുകണക്കിന് നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ; അന്വേഷിച്ചപ്പോൾ ട്വിസ്റ്റ്

മഞ്ചേരി മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കള്ളനോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ കെട്ടുകണക്കിന് കള്ളനോട്ടുകളാണ് തോട്ടിലെ വെള്ളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മഞ്ചേരി പോലീസെത്തി ഇവ പരിശോധിച്ച് കസ്റ്റഡിയിലെടുത്തു. ചില നോട്ടുകൾ കത്തിച്ച നിലയിലാണ്. ഒരേ സീരിയൽ നമ്പറാണ് നോട്ടിൽ അച്ചടിച്ചിരിക്കുന്നത്. കവുങ്ങ് തോട്ടത്തിലെ വെള്ളത്തിൽ നോട്ടുകൾ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് കേസ് രജിസ്റ്റ‍ര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു....
Accident

കാരക്കുന്നിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

മഞ്ചേരി : കാരക്കുന്ന് പള്ളിപ്പടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. പുൽപറ്റ കളത്തുംപടി ദാസൻ (42) മാതാവ് സത്യവതി (70) എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്ക് യാത്രക്കാരാണ്.
Crime

മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു

മഞ്ചേരി : മഞ്ചേരി മേലാക്കാം കോഴിക്കാട്ട്കുന്നിൽ ഭാര്യ ഭർത്താവിനെ കുത്തികൊന്നു. നാരങ്ങാ തൊടി കുഞ്ഞി മുഹമദ്( 65) നെയാണ് ഭാര്യ നഫീസ കറി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ 10.30 തോടെയാണ് സംഭവം. വാക്ക് തർക്കത്തിനിടെ കത്തിയെടുത്തു കുത്തുകയായിരുന്നു. നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തു വരികയാണ. ബഹളം കേട്ട് എത്തിയ അയൽവാസികൾ എത്തിയ മുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11 മണിയോടെ മരണപ്പെട്ടു.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
Accident

സ്കൂൾ വിട്ടു വരുന്നതിനിടെ ബൈക്കിടിച്ച് നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

ആമക്കാട് ബൈക്ക് ഇടിച്ച് നാലാം ക്ലാസ് കാരൻ മരിച്ചു മലപ്പുറം: സ്കൂൾ വിട്ടു പോകുന്നതിനിടെ ബൈക്കിടിച്ചു നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പന്തല്ലൂർ കിടങ്ങയം പരുത്തികുത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ഷിബിൻ ( 9 ) ആണ് മരിച്ചത്. പന്തല്ലൂർ ആമക്കാട് അരിച്ചോലയിൽ സ്കൂൾ വിട്ടു പോകുന്നതിനിടെയാണ് അപകടം. കുട്ടിയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അരിച്ചോല സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്....
Other

പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ സലാമിനെ കെഎസ്ഇബി പിരിച്ചു വിട്ടു

മഞ്ചേരി: നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ. എം. എ സലാമിനെ കെ. എസ്. ഇ. ബിയില്‍ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു സലാം. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയതും സര്‍വ്വീസ് ചട്ടം ലംഘിച്ചതും ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്ന് 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്പെന്‍ഷനിലായിരുന്നു. രാജ്യവ്യാപകമായി നടന്ന റെയ്ഡിനോട് അനുബന്ധിച്ച് സലാമിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ സലാം എന്‍. ഐ. എയുടെ കസ്റ്റഡിയിലാണ്. സലാമിനെതിരെ വിജിലന്‍സ് അന്വേഷണവും നടന്നുവരികയായിരുന്നു. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ആഗസ്റ്റില്‍ സലാമിന് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കി...
Accident

പൂച്ചയെ രക്ഷിക്കാൻ വെട്ടിച്ച കാർ ഓട്ടോയിൽ ഇടിച്ചു 2 പേർ മരിച്ചു.

മഞ്ചേരി: ആനക്കയം കാഞ്ഞമണ്ണയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു 2 പേർ മരിച്ചു. ഓട്ടോ ഡ്രൈവർ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മൽ അബ്ദുൽ ഹമീദ് (കുഞ്ഞുട്ടി 56), യാത്രക്കാരൻ മങ്കട പള്ളിപ്പുറം ചീരക്കുഴിയിൽ പൊട്ടേങ്ങൽ ഉസ്മാൻ (62) എന്നിവരാണ് മരിച്ചത്.രാവിലെ 8.45ന് ആണ് സംഭവം.ഓട്ടോ വള്ളിക്കാപ്പറ്റയിൽ നിന്ന് മഞ്ചേരിയിലേക്കും, ഇന്നോവ പെരിന്തൽമണ്ണയിലേക്കും പോവുകയായിരുന്നു. പൂച്ച ചാടിയപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിനിടയായതെന്നാണ് അറിയുന്നത്....
Other

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും സ്ഥാപനങ്ങളിലും വ്യാപക റെയ്ഡ്, 24 പേരെ കസ്റ്റഡിയിൽ എടുത്തു, വ്യാപക പ്രതിഷേധം

എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ കൊച്ചിയിലെത്തിക്കും. എന്‍ഐഎ ആസ്ഥാനത്ത് ഏജന്‍സിയുടെ അഭിഭാഷകരെത്തി. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധന നടത്താന്‍ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ഓഫീസിനുള്ളിലായിരിക്കും വൈദ്യ പരിശോധന നടത്തുക. ആര്‍എസ്എസിന്റെ ഭീരുത്വമാണ് എന്‍ഐഎ റെയ്‌ഡെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു. ജനാധിപത്യ ബോധമുള്ള സര്‍ക്കാരല്ല ഇന്ത്യ ഭരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി പറഞ്ഞു. അതേസമയം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എന്‍.ഐ.എയും ഇ.ഡിയും നടത്തിയ പരിശോധനയിലും, അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു. മലപ്പുറം മഞ്ചേരി, ദേശീയപാതയിൽ പുത്തനത്താണി, കൂരിയാട് എന്നിവിടങ്ങളിൽ റോഡ് ഉപരോധിച്ചു...
Breaking news

ഡ്രൈവർക്ക് മർദനം; ഇന്ന് മഞ്ചേരിയിൽ സ്വകാര്യ ബസ് പണിമുടക്ക്

മഞ്ചേരി: മഞ്ചേരിയിൽ ഇന്ന് ബസ് സമരം. വഴിക്കടവ് - മഞ്ചേരി - തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ( 22-9-2022 വ്യാഴം ) ബസ് സമരം നടത്തുന്നത്. മഞ്ചേരിയിൽ നിന്നും ഒരു ഭാഗത്തേക്കും ബസുകൾ ഉണ്ടാവില്ല. മഞ്ചേരിയിൽ നിന്നും തിരുരിലേക്ക് പോകുന്ന ആഗയിൽ ബസ് തടഞ്ഞു ഒരു വിഭാഗം ആളുകൾ ഡ്രൈവറെ മർദിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു. ഡൈവിംഗ് സീറ്റിൽ നിന്നും ഡൈവറെ വലിച്ചിറക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചു. പരിക്ക് പറ്റിയ ഡൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ബസ് ആക്രമിക്കുകയും യാത്രക്കാരെ ഭീഷിണിപ്പെടുത്തി ഡൈവറെ ഡൈവിംഗ് സിറ്റിൽ നിന്നും വലിച്ചെയക്കുകയും ചെയ്ത നാട്ടുകാർകെ തിരെ നടപടിയെടുക്കണമെന്ന് ബസ് ജീവനക്കാർ ആവശ്യപ്പെട്ടു. ഈ അവശ്യമുന്നയിച്ച ഇന്ന് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്....
Kerala

ഗ്രീന്‍ഫീല്‍ഡ് പാത : അതിരുകളില്‍ കല്ലിടല്‍ 22ന് തുടങ്ങും

നിര്‍ദിഷ്ട കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായി ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടല്‍ ഈ മാസം 22ന് ആരംഭിക്കും. പുതിയ പാതയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി ജില്ലാ കലക്ടറുടെ ആധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് - മലപ്പുറം ജില്ലാ അതിര്‍ത്തിയായ എടപ്പറ്റ വില്ലേജിലാണ് ഗ്രീന്‍ഫീല്‍ഡ് പാതയുടെ മലപ്പുറം ജില്ലയിലെ അതിര്‍ത്തിക്കല്ലിടല്‍ ആരംഭിക്കുക. ഒരു മാസത്തിനുള്ളില്‍ കല്ലിടല്‍ പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി 45 മീറ്റര്‍ വീതിയില്‍ ഓരോ 50 മീറ്ററിലുമാണ് അതിരുകളില്‍ കല്ലുകള്‍ സ്ഥാപിക്കുക. ജി.പി.എസ് കോഡ്സിന്റെ അടിസ്ഥാനത്തില്‍  കോണ്ക്രീറ്റില്‍ നിര്‍മിച്ച അതിര്‍ത്തിക്കല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ജൂണില...
error: Content is protected !!