ചെങ്കോട്ടയാണ് ഈ ചേലക്കര ; പ്രദീപിന്റെ ഭൂരിപക്ഷം 10,000 കടക്കുമെന്ന് കെ രാധാകൃഷ്ണന്‍ ; ലീഡ് നില മാറി മറഞ്ഞ് പാലക്കാട് ; വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക, ലീഡ് രണ്ട് ലക്ഷം കടന്നു
തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വമ്പന്‍ കുതിപ്പ് നടത്തുമ്പോള്‍ ചെങ്കോട്ടയാണ് ഈ ചേലക്കര എന്ന് കെ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രദീപിന്റെ ഭൂരിപക്ഷം 10,000 കടക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ വിരുദ്ധ നിലപാട് ഇല്ലെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണെന്നും അത് അനുഭവിച്ചറിഞ്ഞവരാണ് ജനങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്റെ മുന്നേറ്റം. 9281 വോട്ടിന്റെ ലീഡാണ് പ്രദീപിന്റെ ഭൂരിപക്ഷം
അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ലീഡ് നില മാറി മറിയുകയാണ്. നേരത്തെ ബിജെപി മൂന്നിലായിരുന്നുവെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാ...

