പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകളുടെ പണിമുടക്ക് ; രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
തിരൂരങ്ങാടി : പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയ സംഭവത്തില്‍ രണ്ട് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പരപ്പനങ്ങാടി പൊലീസ്. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കണ്ണൂര്കാരന്റെ പുരക്കല്‍ വീട്ടില്‍ നസീബ് (39), വഴിക്കടവ് സ്വദേശി പുത്തന്‍പീടികയില്‍ കോയക്കുട്ടി (35) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കുക്കുടൂസ് ബസിലെ ജീവനക്കാരാണ്.
ഡിസംബര്‍ 15നാണ് പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയത്. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലീഡര്‍ എന്ന ബസ്സിലെ ജീവനക്കാരനായ മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് നടത്തിയത്. പണിമുടക്ക് നടത്താന്‍ ആഹ്വാനം ചെയ്ത് കോയക്കുട്ടിയും നസീബും ബസ് ജീവനക...

