Tuesday, August 19

വട്ടപ്പൊന്ത എ ആര്‍ നഗര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ ‘വിഷന്‍ 2023’ആഘോഷിച്ചു.

തിരൂരങ്ങാടി : വട്ടപ്പൊന്ത എ ആര്‍ നഗര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ ‘വിഷന്‍ 2023’ പരിപാടി ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം മുന്‍ മേധാവിയും പ്രമുഖ എഴുത്തുകാരനും കൗണ്‍സിലറും പ്രഭാഷകനുമായ ഡോ.ഹാഫിസ് മുഹമ്മദ് എന്‍.പി. ഉദ്ഘാടനം ചെയ്തു. എംഇഎസ് സ്‌കൂള്‍ ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് കള്ളിയത്ത് അധ്യക്ഷത വഹിച്ചു

ചടങ്ങില്‍ എംഇഎസ് മലപ്പുറം ജില്ല പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി, എംഇഎസ് സ്‌കൂള്‍ സെക്രട്ടറി പി എ സലാം ലില്ലിസ്, എംഇഎസ് മലപ്പുറം ജില്ലാ ട്രഷറര്‍ എന്‍ മുഹമ്മദ് കുട്ടി, എംഇഎസ് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ഡോ. ഇ കെ അലവിക്കുട്ടി, സെക്രട്ടറി അഹമ്മദ് കുട്ടി മേടപ്പില്‍, സ്‌കൂള്‍ ജോയിന്‍ സെക്രട്ടറി നജ്മുദ്ദീന്‍ കല്ലിങ്ങല്‍, സ്‌കൂള്‍ കോഡിനേറ്റര്‍ വര്‍ക്കി കെ. വി, ഡോ. സാജിത, പി ടി എം എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മര്‍ ഫാറൂഖ് ടി കെ, സാജിത കെ, സുലൈഖ, പ്രഭല എന്നിവര്‍ സംസാരിച്ചു.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും , എംഇഎസ് സംസ്ഥാനതല ശാസ്ത്രമേളയില്‍ വിജയം കൈവരിച്ച കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പാള്‍ മുഹമ്മദ് ശരീഫ് സ്വാഗതവും രാജേഷ് എ എം നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറി.

error: Content is protected !!