Sunday, July 5

Author: tirurangaditoday

വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിർമാണം തുടങ്ങി ; ജനുവരിയിൽ കമ്മീഷൻ ചെയ്യും ; വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകും
Kerala, Local news

വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിർമാണം തുടങ്ങി ; ജനുവരിയിൽ കമ്മീഷൻ ചെയ്യും ; വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകും

തിരൂരങ്ങാടി: വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണത്തിൻ്റെ വിവിധ ജോലികൾക്ക് തുടക്കമായി. വൈദ്യുതി വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകുന്നതാണ് ഒന്നര കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ സബ് സ്റ്റേഷന്‍. സബ് സ്റ്റേഷൻ കമ്മീഷൻ ചെയ്യുന്നതോടെ വെന്നിയൂരിൽ നിന്നായിരിക്കും വെന്നിയൂർ, തിരുരങ്ങാടി മേഖലകളിൽ വൈദ്യുതി പ്രസരണമുണ്ടാവുക. എടരിക്കോട് നിന്നുള്ള ഫീഡർ നിലനിർത്തുകയും ചെയ്യും,പുതിയ സബ് സ്റ്റേഷനിലൂടെ എടരിക്കോടിൻ്റെ നിലവിലെ ലോഡ് കുറക്കാനാകും. തിരൂരങ്ങാടി നഗരസഭ, തെന്നല. എടരിക്കോട് പഞ്ചായത്തുകള്‍ റോഡ് കീറി ഭൂഗര്‍ഭ ലൈന്‍ വലിക്കുന്നതിനുള്ള അനുമതി ഭരണ സമിതികൾനേരത്തെ നല്‍കിയിരുന്നു. ഇതോടെയാണ് ടെണ്ടര്‍ പൂര്‍ത്തികരിച്ച് കരാര്‍ കമ്പനിക്ക് നിര്‍മാണ ഉത്തരവ് നല്‍കിയത്. നഗരസഭ ചെയർമാൻ കെ, പി മുഹമ്മദ് കുട്ടി, നഗരസഭവികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, എക്സിക്യൂട്ടീവ് എഞ്ചിനിയർ ഒ.പി വേലായുധൻ, ട്രാ...
Obituary

എല്‍കെജി വിദ്യാര്‍ഥി വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കിണാശ്ശേരിയില്‍ എല്‍കെജി വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റ് അസ്ല ഖാത്തൂന്‍ (4) ആണ് മരിച്ചത്.
Kerala, Other

മരിച്ച രണ്ട് പേര്‍ക്കും നിപ്പ ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ; ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കി

കോഴിക്കോട് : മരിച്ച രണ്ടു പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേര്‍ക്കും നിപ്പ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം നിപ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടു...
Information, Other

എന്താണ് അപരാജിത ഓണ്‍ ലൈന്‍ ?.. ഏവരും അറിഞ്ഞിരിക്കേണ്ട കാര്യം

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺ ലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ദ്രുതപ്രതികരണ സംവിധാനമാണ് "അപരാജിത ഓൺ ലൈൻ". ഓൺലൈൻ അതിക്രമങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ടുചെയ്യാത്തതിന്റെ കാരണം സാമൂഹിക സമ്മർദ്ദമോ, അല്ലെങ്കിൽ അടുത്ത സുഹൃത്തോ ബന്ധുവോ ആയ കുറ്റവാളി സ്വീകരിച്ച വിവിധ ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങളോ ആയിരിക്കാം. പരാതിക്കാർക്ക് ആത്മവിശ്വാസമില്ലാത്തതും പരാതിയുമായി പോലീസിനെ സമീപിക്കുന്നതിനുള്ള ഭയവും മടിയുമൊക്കെ ഒരു പക്ഷേ അതിനു കാരണമാകാം. ഈ ബുദ്ധിമുട്ടുകൾ മറികടക്കാൻ സ്ത്രീകളെയും കുട്ടികളെയും പ്രേരിപ്പിക്കുന്നതിനാണ് ഈ സംവിധാനം. സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവയിന്മേൽ അതിവേഗം നിയമനടപടികൾ സ്വീകരിക്കുകയെന്നതും ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നു. വനിതാ സെൽ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലാണ് അപരാജിത ഓൺലൈൻ പ്രവർത്തിക്കുന്നത്. പരാതി നൽകുന്ന ആ...
Kerala, Other

നിപ സംശയം ; സമ്പര്‍ക്ക പട്ടികയില്‍ 75 പേര്‍, 16 ടീമുകള്‍ രൂപീകരിച്ചു ; മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 75 പേരാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നാല് പേരാണ് ചികില്‍സയിലുള്ളതെന്നും ഒരാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലുണ്ട്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. നിപ നിയന്ത്രണങ്ങള്‍ക്കായി 16 ടീമുകള്‍ രൂപീകരിച്ചു. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറക്കും, ആശുപത്രികളിലും ജാഗ്രത ശക്തമാക്കും. കൂടാതെ ആശുപതികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പൂനെ എന്‍ഐവിയില്‍ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തു വരും. അതിന് ശേഷം വൈകീട്ട് 6 മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മരുതോങ്കരയില്‍ പനി ബാധിച്ചു മരിച്ച ആളുമായി സമ്പര്‍ക്...
Kerala, Malappuram, Other

പാർലമെന്റിൽ പ്രസംഗിക്കാൻ യുവജനങ്ങൾക്ക് അവസരം

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ദേശീയ നേതാക്കൾക്ക് ആദരമർപ്പിക്കുന്നതിനായി ഒക്ടോബർ രണ്ടിന് പാർലമെന്റിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനും പ്രസംഗിക്കാനും യുവജനങ്ങൾക്ക് അവസരം. ജില്ലാ, സംസ്ഥാന തല പ്രസംഗ മത്സരങ്ങൾ വഴിയാണ് പരിപാടിയിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുക. ജില്ലാതല പ്രസംഗ മത്സരത്തിൽ നെഹ്‌റു യുവ കേന്ദ്ര തെരഞ്ഞെടുക്കുന്ന ഒരാൾക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാന തല വിജയികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാണ് ദേശീയ തലത്തിൽ അവസരം ലഭിക്കുക. ഒക്ടോബർ ഒന്നിന് 18നും 29 വയസ്സിനും പ്രായപരിധിയിലുള്ള മലപ്പുറം സ്വദേശികൾക്ക് മത്സരിക്കാം. 'ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജീവിതപാഠങ്ങളും പാരമ്പര്യവും' എന്ന വിഷയത്തിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ മൂന്നു മിനുട്ട് ദൈർഘൃള്ള മത്സരാർഥികളുടെ പ്രസംഗ വീഡിയോ സെപ്റ്റംബർ 15ന് വൈകീട്ട് അഞ്ചിന് മുമ്പായി ഗൂഗിൾ ഫോമിൽ അപ് ലോഡ് ചെയ്യ...
Kerala, Other

അച്ഛനും അമ്മയും രണ്ട് ആണ്‍മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ച നിലയില്‍

കൊച്ചി: എറണാകുളം കടമക്കുടിയില്‍ ദമ്പതികളും രണ്ട് ആണ്‍മക്കളും ഉള്‍പ്പെടെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്‍പ (32), മക്കളായ ഏബല്‍ (7) ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. രണ്ട് ആണ്‍കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിച്ചതായാണ് നിഗമനം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശില്‍പ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയില്‍ തന്നെ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് ശില്‍പ അവധിക്ക് നാട്ടിലെത്തിയത്. കടമക്കുടിയിലെ വീട്ടില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്. നാല് മൃതദേഹങ്ങളും പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധ...
Kerala, Local news, Other

വേങ്ങര കെഎസ്ഇബി അറിയിപ്പ്

വേങ്ങര : എടരിക്കോട് സബ്‌ സ്റ്റേഷനിൽ നിന്നും കൂരിയാട് സബ്‌സ്റ്റേഷനിലേക്കുള്ള 33kV ലൈനിലെ പോസ്റ്റുകൾ രാത്രിയിലുണ്ടായ കനത്ത മഴയിൽ ചരിഞ്ഞു പോയതിനാൽ കൂരിയാട് സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ഇത് വെകുന്നേരത്തോടെ മാത്രമേ ശരിയാക്കുവാൻ കഴിയുകയുള്ളു എന്നാണറിയുന്നത്. മറ്റു സബ്‌ സ്റ്റേഷനുകളിൽ നിന്നും പരിമിതമായ തോതിൽ ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പരമാവധി സ്ഥലങ്ങളിൽ സപ്ലൈ നൽകാൻ ശ്രമിക്കുന്നുണ്ട്. ആയതിനാൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഓവർലോഡ് ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു....
Local news, Other

സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പ്രവേശിച്ചു

തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗിന്റെ അര്‍ദ്ധവര്‍ഷ ക്യാമ്പയിന്‍ 23 ഭാഗമായിട്ടുള്ള സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പ്രവേശിച്ചു. പള്ളിപ്പടിയില്‍ വച്ച് നടന്ന സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സിഎച്ച് മഹ്‌മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി എം അബ്ദുറഹ്‌മാന്‍കുട്ടി അധ്യക്ഷത വഹിച്ചു. വിടി സുബൈര്‍ തങ്ങള്‍ കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ കെ മുസ്തഫ ചര്‍ച്ചക്കുശേഷം ക്രോഡീകരണ പ്രഭാഷണം നടത്തി. സിടി നാസര്‍ ,പാടഞ്ചേരി റസാക്ക് സംസാരിച്ചു. മുനിസിപ്പല്‍ ഇകാം കോഡിനേറ്റര്‍ അനീഷ് കൂരിയാടന്‍, യു ഇസുദ്ദീന്‍ നേതൃത്വം നല്‍കി....
Calicut, Kerala, Other

ഹൈ റിസ്‌ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തും ; മന്ത്രി വീണാ ജോര്‍ജ്ജ്

കോഴിക്കോട്: നിപയെന്ന് സംശയമുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഹൈ റിസ്‌ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നേരത്തെ ഇതുപോലെയുള്ള മരണങ്ങള്‍ ഉണ്ടായോന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. നിപ സംശയത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് മന്ത്രി. ഇന്നലെയാണ് രണ്ട് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായതായി സര്‍ക്കാര്‍ അറിഞ്ഞത്. കളക്ടറേറ്റില്‍ അല്‍പ സമയത്തിനകം യോഗം ചേരും. നിപ സ്ഥിരീകരിക്കേണ്ടത് പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വൈകുന്നേരത്തോടെ പരിശോധനാഫലം വരുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ മരിച്ചയാള്‍ക്ക് ലിവര്‍ സിറോസിസ് എന്നാണ് അടയാളപ്പെടുത്തിയിരുന്നത്. പിന്നീട് മരിച്ചയാളുടെ മകന് നിപ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു. ഈ കുട്ടിയിപ്പോള്‍ വെന്റിലേറ്ററിലാണ്...
Breaking news, Health,

വീണ്ടും നിപയെന്ന് സംശയം, ജാഗ്രത നിർദേശം നൽകി; ഫലം ഇന്ന് ലഭിക്കും

ചികിത്സയിലുള്ള ഒരു കുട്ടി ഗുരുതരാവസ്ഥയിൽ കോഴിക്കോട് നിപ സംശയത്തോടെ രണ്ടു പേർ മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നേരത്തെ നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും 15 കിലോമീറ്റർ ചുറ്റളവിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ് ഇവ. ആരോ​ഗ്യ വകുപ്പ് ഇന്ന് കോഴിക്കോട് ഉന്നത തല യോഗം ചേരും. സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങൾ കണ്ടതോടെ മരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയ നാലു പേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ...
university

വിരല്‍ തൊട്ടാല്‍ വിരിയും വാക്കുകളുമായി ‘കിഡ് സ്പീക് പ്രൊ’; സംസാര ശേഷിയില്ലാത്ത കുട്ടികള്‍ക്കായി ഐ.ഇ.ടിയുടെ കണ്ടെത്തല്‍

തേഞ്ഞിപ്പലം : സംസാര ശേഷി പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് ആശയവിനിമയത്തിന് സഹായിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡുമായി കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിലെ (ഐ.ഇ.ടി.). വിദ്യാര്‍ഥികള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിനായി സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (സി.ഡി.എം.ആര്‍.പി.) കേന്ദ്രത്തിന് വേണ്ടിയാണ് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. 'കിഡ് സ്പീക് പ്രൊ' എന്നു പേരിട്ട ഉപകരണം പുതുതായി കോളേജില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വാഗതച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പുറത്തിറക്കി. സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന്‍ ഏറ്റുവാങ്ങി. ഐ.ഇ.ടിയില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് കഴിഞ്ഞിറങ്ങിയ കെ. ഫാത്തിമ ഫിദ, സി. ശ്രിയ, എസ്. ശിവപ്രിയ, നിന ബേബി എന്നിവരാണ് പദ്ധതിക്ക് പിന്നില്‍. അധ്യാപികയായ കെ. മേഘദാസ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വിരല്‍ തൊട്ടാല്‍ വിരിയും വാക്കുകളുമായി 'കിഡ് സ്പീക് പ്രൊ'സംസാര ശേഷിയില്ലാത്ത കുട്ടികള്‍ക്കായി ഐ.ഇ.ടിയുടെ കണ്ടെത്തല്‍ സംസാര ശേഷി പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് ആശയവിനിമയത്തിന് സഹായിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡുമായി കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിലെ (ഐ.ഇ.ടി.). വിദ്യാര്‍ഥികള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിനായി സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (സി.ഡി.എം.ആര്‍.പി.) കേന്ദ്രത്തിന് വേണ്ടിയാണ് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. 'കിഡ് സ്പീക് പ്രൊ' എന്നു പേരിട്ട ഉപകരണം പുതുതായി കോളേജില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വാഗതച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പുറത്തിറക്കി. സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന്‍ ഏറ്റുവാങ്ങി. ഐ.ഇ.ടിയില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് കഴിഞ്ഞിറങ്ങിയ ക...
Information, Other

പാസ്സ്‌പോർട്ട്, സർട്ടിഫിക്കറ്റ്, സിം കാർഡ് പോലുള്ളവ നഷ്ടമായാൽ എന്താണ് ചെയ്യേണ്ടത്?

യാത്രയ്ക്കിടയിലും മറ്റും നമ്മുടെ കയ്യിലുള്ള വിലപിടിച്ച സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അവ നഷ്ടപ്പെട്ടു എന്ന് ബോധ്യമായാൽ ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ എത്തി നേരിട്ട് പരാതി നൽകാൻ പല കാരണങ്ങളാലും നമുക്ക് സാധിക്കണമെന്നുമില്ല. ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യാനാവും? നിങ്ങളുടെ മൊബൈൽ ഫോണിൽ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോൽ - ആപ്പ് ഉണ്ടോ ? എങ്കിൽ വഴിയുണ്ട്. ഫോണിൽ പോൽ - ആപ്പ് ഇല്ലെങ്കിൽ ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൌൺലോഡ് ചെയ്യുക. തുടർന്നുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി Services എന്ന വിഭാഗത്തിലെ " Lost Property " എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക. അതിൽ നിങ്ങൾക്ക് നഷ്‌ടമായ വസ്തുവകകളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്. പാസ്സ്‌പോർട്ട്, സിം കാർഡ്, ഡോക്യുമെന്റുകൾ, സർട്ടിഫിക്കറ്റുകൾ, മൊബൈൽ ഫോൺ മുതലായവ നഷ്ടമായാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാം. റ...
Accident

വീട്ടുമുറ്റത്തെ മതിൽ ഇടിഞ്ഞു വീണു മൂന്നു വയസ്സുകാരൻ മരിച്ചു

താനൂർ : വീട്ടുമുറ്റത്തെ മതിൽ ഇടിഞ്ഞു വീണ് മൂന്ന് വയസ്സുളള കുട്ടി മരണപ്പെട്ടു. കാരാട് പയവളപ്പിൽ ഫസലുവിന്റെ മകൻ ഫർസീൻ ഇശൽ (3) മരിച്ചത്.
Accident

താനൂരിൽ മതിൽ ഇടിഞ്ഞു വീണ് മൂന്ന് വയസ്സുളള കുട്ടി മരണപ്പെട്ടു

താനൂര്‍ : താനൂര്‍ കാരാട് വീട്ടുമുറ്റത്തെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കാരാട് പയവളപ്പില്‍ ഫസല്‍ - അഫ്‌സിയ ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ ഇശല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അമ്മയോടൊപ്പം കുഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. മുറ്റത്ത് കളിക്കുമ്പോള്‍ കുഞ്ഞിന് മുകളിലേക്ക് മതില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ താനൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നേരത്തെ തന്നെ മതിലിന് പ്രശ്‌നമുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്....
Kerala, Local news, Other

തിരൂരങ്ങാടി നഗരസഭ സാക്ഷരതമിഷന്‍ 10-ാം തരം തുല്യത കോഴ്സ് 17-ാം ബാച്ച് ക്ലാസ്സ് ഉദ്ഘാടനം

തിരൂരങ്ങാടി നഗരസഭയില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത 17-ാം ബാച്ചിന്റെ ക്ലാസ്സ് ഉദ്ഘാടനം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പാഠപുസ്തം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍ സി പി ഇസ്മായില്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി പി സുഹറാബി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ അരിമ്പ്ര മുഹമ്മദലി, ബാബുരാജന്‍ കെ ടി, അധ്യാപകരായ ശംസുദ്ധീന്‍ കെ, ആര്‍ദ്ര എസ്, പ്രേരക് എം കാര്‍ത്യായനി എ ടി വത്സലകുമാരി മുഹമ്മദലി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എ സുബ്രഹ്‌മണ്യന്‍ വിശദീകരണം നടത്തി. ചടങ്ങിന് സെന്റര്‍ കോഡിനേറ്റര്‍ വിജയശ്രീ വി പി സ്വാഗതവും സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ നന്ദിയും പറഞ്ഞു....
Kerala, Other

ഓണപരിപാടിക്ക് വിളിച്ച് മാന്യമായ പ്രതിഫലം തന്നില്ല; ബിജെപി നേതാവ് സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മി പ്രിയ

കൊച്ചി: ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് നടി ലക്ഷ്മി പ്രിയ. സിനിമ താരമായ ലക്ഷ്മിപ്രിയ ബിഗ്‌ബോസിലൂടെയും പ്രശസ്തയാണ്. ബിജെ പിയുടെ പ്രചരണത്തിന് പോയിട്ടുണ്ട്, ആര്‍എസ്എസ് പരിപാടികള്‍ക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യില്‍ നിന്നും ഡീസല്‍ അടിച്ച് തൊണ്ട പൊട്ടി പ്രസംഗിച്ചു പാര്‍ട്ടിയെ വളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് എന്ന ആമുഖത്തോടെയാണ് ആഗസ്റ്റ് 27നുണ്ടായ ദുരനുഭവം എന്ന നിലയില്‍ ലക്ഷ്മി പ്രിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ബിജെപി നേതാവ് സന്ദീപ് വചസ്പതി കൂടി ഉള്‍പ്പെട്ട എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ ഓണാഘോഷ പരിപാടിയിലാണ് അനുഭവം എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. പരിപാടിയുടെ നോട്ടീസ് അടക്കം പങ്കുവച്ചാണ് കൃഷ്ണപ്രിയയുടെ പോസ്റ്റ്. ലക്ഷ്മി പ്രിയയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം സുഹൃത്തുക്കളേ, ഈ കഴിഞ്ഞ ആഗസ്റ്റ് 27 ന് എനിക്കുണ്ടായ ഒരു ദുരനുഭവം ഇവ...
Kerala, Local news, Malappuram, Other

അരീക്കല്‍ മാടാപ്പറമ്പത്ത് റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി നിയോജകമണ്ഡലം എം. എല്‍.എ കെ. പി. എ മജീദിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 5ലക്ഷം രൂപയും, എടരിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്ന് 12 ലക്ഷം രൂപയും വകയിരുത്തി, പണി പൂര്‍ത്തിയാക്കിയ എടരിക്കോട് അരീക്കല്‍ മാടാപ്പറമ്പത്ത് റോഡ് കോണ്‍ക്രീറ്റ്, സൈഡ് പ്രൊട്ടക്ഷന്‍ എന്നിവ കെ. പി. എ മജീദ് എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മല്‍ അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആബിദ തൈക്കാടന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഫസലുദ്ധീന്‍ തയ്യില്‍, വാര്‍ഡ് മെമ്പര്‍ സൈഫുന്നിസ കക്കാട്ടിരി,അബ്ദുറഹ്‌മാന്‍ഹാജി പന്തക്കന്‍,ബാബു സ്വാഗതമാട്, നാസര്‍ പന്തക്കന്‍,ജാബിര്‍ ജസീം,, ഐമന്‍ പന്തക്കന്‍,സുബൈര്‍ പന്തക്കന്‍,കാസിം പന്തക്കന്‍,കാദര്‍ ടി.കെ ,ഫൈസല്‍ എടരിക്കോട്, മുഹമ്മദ്കുട്ടി മയ്യേരി,ആമീന്‍. പി,ഫൈസല്‍ കെ ,ബഷീര്‍ കെ,അന്‍വര്‍ ഒ.പി, ഷഫീക് കെ,...
Obituary

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തിരൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി ( 51) അന്തരിച്ചു. രോഗബാധിതയായി തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യത്ത് തിരൂരിനടുത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് നാലിന് കൂട്ടായി - കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.
Accident

മക്കളെ സ്വീകരിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടയാൾ പാളത്തിനരികിൽ മരിച്ച നിലയിൽ

പരപ്പനങ്ങാടി : നാട്ടിൽ നിന്ന് പുറപ്പെട്ട പെണ്മക്കളെ സ്വീകരിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടയാളെ പാളത്തിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പിറവന്തൂർ പുന്നലയിലെ തെക്കേവിള വീട്ടിൽ ഇസ്മായിൽ റാവുത്തർ (70) നെയാണ് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനു തെക്ക് ഭാഗത്ത് റെയിൽ പാളത്തിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്ത മകൾ സജിനയോടൊപ്പം ഇവരുടെ പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു താമസം. സജിനയുടെ ഭർത്താവ് കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള മരുമകനെ കാണാൻ കൊല്ലത്തു നിന്നു പുറപ്പെട്ട ഇവരുടെ 2 പെണ്മക്കളെ സ്വീകരിക്കാൻ റയിൽവെ സ്റ്റേഷനിലേക്ക് എത്തിയതായിരുന്നു ഇസ്മായീൽ റാവുത്തർ. മക്കൾ വീട്ടിലെത്തിയിട്ടും പിതാവിനെ കാണാത്തതിൽ നടന്ന അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്. ഭാര്യ: സൈത്തൂൻബീവി. മക്കൾ: സജ്ന, സലീന, സബീന. മരുമക്കൾ: മുഹമ്മദ് സഹീർപരപ്പനങ്ങാടി, റഷീദ് പുനലൂർ, താജുദ്ദീൻ. മൃതദേഹം താല...
Accident

പരപ്പനങ്ങാടി റയിൽവേ ട്രാക്കിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി. റയിൽവേ ട്രാക്കിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയും പരപ്പനങ്ങാടിയിൽ താമസക്കരനുമായ പട്ടണത്തിൽ വീട്ടിൽ ഇസ്മായിൽ റാവുത്തർ (70) ആണ് മരിച്ചത്. മകൾ പരപ്പനങ്ങാടിയിൽ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ്. ഇവരോടൊപ്പമാണ് താമസം. ഇന്ന് വൈകന്നേരം പാളത്തിനരികിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Information

ആധാർ പുതുക്കാൻ 3 മാസം കൂടി നീട്ടി; ഡിസംബർ 14 വരെ സൗജന്യമായി പുതുക്കാം

ന്യൂഡൽഹി : ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി പുതുക്കാനുള്ള സമയം 3 മാസം കൂടി നീട്ടി. സെപ്റ്റംബർ 14 വരെയായിരുന്ന സമയം ഡിസംബർ 14 വരെയാണു നീട്ടിയത്. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴി രേഖകൾ പുതുക്കാം. അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി പുതുക്കുന്നതിനുള്ള 50 രൂപ ചാർജ് തുടരും. 10 വർഷത്തിലൊരിക്കൽ ആധാറിന്റെ അനുബന്ധ തിരിച്ചറിയൽ രേഖകൾ പുതുക്കുന്നത് നിർബന്ധമല്ലെങ്കിലും രേഖകൾ അപ്ഡേറ്റ് ചെയ്യാൻ ഉപയോക്താക്കളെ യുഐഡിഎഐ പ്രേരിപ്പിക്കുന്നുണ്ട്. ആധാർ വിവരശേഖരത്തിന്റെ കൃത്യത കൂട്ടുകയാണു ലക്ഷ്യം....
Calicut, Education, Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സ്‌പോര്‍ട്‌സ് കലണ്ടര്‍ പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍ കലാലയ കായികമത്സരങ്ങള്‍ക്കുള്ള കലണ്ടര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുരുഷ വിഭാഗം ഫുട്‌ബോള്‍ തൃശൂര്‍ ശ്രീകേരളവര്‍മ കോളേജില്‍ നവംബര്‍ 1 മുതല്‍ 7 വരെയും വനിതാ വിഭാഗം കോഴിക്കോട് ജെ.ഡി.ടി. ഇസ്ലാം കോളേജില്‍ ഒക്‌ടോബര്‍ 25 മുതല്‍ 27 വരെയും നടക്കും. ഹാന്റ് ബോള്‍ പുരുഷ വിഭാഗം കൊടകര സഹൃദയ കോളേജില്‍ നവംബര്‍ 29, 30 തീയതികളിലും വനിതാ വിഭാഗം 27, 28 തീയതികളിലും നടക്കും. ആകെ 64 മത്സര ഇനങ്ങളുടെ വേദികളും സമയക്രമവുമാണ് പ്രസിദ്ധീകരിച്ചത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    പി.ആര്‍. 1151/2023 ബി.ടെക്. സ്‌പോട്ട് അഡ്മിഷന്‍ കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന...
Kerala, Other

കാലിക്കറ്റ് സര്‍വകലാശാല എംഎസ്എഫ് സെനറ്റ് അംഗത്തെ അയോഗ്യനാക്കി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗത്തെ അയോഗ്യനാക്കി. റഗുലര്‍ വിദ്യാര്‍ത്ഥിയല്ലെന്ന എസ്എഫ്‌ഐ പരാതി അംഗീകരിച്ച് എംഎസ്എഫ് പ്രതിനിധി അമീന്‍ റാഷിദിനെയാണ് അയോഗ്യനാക്കിയത്. സര്‍വകലാശാല രജിസ്ട്രാറുടെയാണ് നടപടി. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തില്‍ ജോലി ചെയ്യുമ്പോഴാണ് സീ ഡാക് കോളജില്‍ ബി.എക്ക് ചേര്‍ന്ന അമീന്‍ റെഗുലര്‍ വിദ്യാര്‍ത്ഥിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സെനറ്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചതെന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അംഗത്തെ അയോഗ്യനാക്കിയത്. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി എംഎസ്എഫ് രംഗത്തെത്തി. അയോഗ്യനാക്കിയ സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് എംഎസ്എഫ് അറിയിച്ചു. എംഎസ്എഫ് പാനലില്‍ അമീന്‍ അടക്കം നാല് പേരാണ് ജയിച്ചിരുന്നത്....
Kerala, Other

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോഷണ കേസിലെ പ്രതി രക്ഷപ്പെട്ടു

തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നിരവധി മോഷണ കേസിലെ പ്രതി ജയില്‍ ചാടി. തമിഴ്‌നാട് സ്വദേശി ഗോവിന്ദ് രാജ് ആണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ജയിലില്‍ നിന്നും ചാടിയത്. പൂന്തോട്ടം നനയ്ക്കാന്‍ തടവുകാരെ പുറത്തിറക്കിയ സമയത്താണ് ഉദ്യോഗസ്ഥരും സഹ തടവുകാരും കാണാതെ ഇയാള്‍ രക്ഷപെട്ടത്.ഇയാള്‍ക്കായുള്ള അന്വേഷണം വിയ്യൂര്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്....
Information, Other

വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്?

സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. # രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് # ടാക്സ് സര്‍ട്ടിഫിക്കറ്റ് #ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് #പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (ഒരു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക്) # ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് # പെര്‍മിറ്റ് (3000 kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും - സ്വകാര്യ വാഹനങ്ങള്‍ ഒഴികെ) # ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ഓടിക്കുന്നയാള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജ് (7500 kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ) # വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ് രണ്ടു രീതിയില്‍ ഈ രേഖകള്‍ പരിശോധനാ ഉദ്യോഗസ്ഥന്‍ മുമ്പ...
Local news, Other

മമ്പുറം പാലത്തിലെയും ചെമ്മാട്ടങ്ങാടിയിലെയും തെരുവിളക്കുകള്‍ കണ്ണടച്ചിട്ടും നടപടിയില്ല ; പരസ്പരം പഴിചാരി അധികൃതര്‍ വെളിച്ചമില്ലാതെ വലഞ്ഞ് പൊതുജനങ്ങള്‍

തിരൂരങ്ങാടി : തിരൂരങ്ങാടി മമ്പുറം പാലം ചെമ്മാട് ടൗണ്‍ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തത് ദുരിത പൂര്‍ണ്ണം ആകുന്നതിനിടെ വിളക്കുകള്‍ നന്നാക്കുന്നതിനെ ചൊല്ലി വാക്ക് പോരു മുറുകുന്നു. ചെമ്മാട് അങ്ങാടിയിലും മമ്പുറം പാലത്തിലും പരസ്യ ബോര്‍ഡുകളോടൊപ്പം സ്ഥാപിച്ച തെരുവ് വിളക്കുകള്‍ പരസ്യ കമ്പനി തന്നെ നന്നാക്കണമെന്ന് വാദവുമായി നഗരസഭ മുന്നോട്ടു വന്നതോടെ ആര് നന്നാക്കുമെന്ന് ആശങ്കയിലാണ് പൊതുജനങ്ങള്‍. ഈ വിഷയത്തില്‍ കെഎസ്ഇബിയെ സമീപിച്ചപ്പോള്‍ അധികൃതര്‍ പരസ്യ കമ്പനിയായ മാജിക് ക്രിയേഷന്‍ എന്ന കമ്പനിയെ പഴിചാരി ഒഴിഞ്ഞു മാറിയതായി പൊതുപ്രവര്‍ത്തകനായ അബ്ദുല്‍ റഹീം പൂക്കത്ത് ആരോപിച്ചു. പരസ്യ കമ്പനി കെഎസ്ഇബിയെയും പഴിചാരുകയാണ്. കെഎസ്ഇബിയെ പ്രതി ചാര്‍ത്തി 12 ലക്ഷത്തോളം അധികമായി ചോദിച്ചതിനാല്‍ പരസ്യ കമ്പനിക്ക് അടക്കാന്‍ കഴിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു...
Local news, Other

സിവില്‍ സര്‍വീസ് മീറ്റില്‍ കരുത്ത് കാണിച്ച് പരപ്പനാട് വാക്കേസ് ക്ലബ്ബ് അംഗം

മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടത്തി വരുന്ന സിവില്‍ സര്‍വീസ് മീറ്റില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ഗ്രൂപ്പില്‍ ഷോട്ട് പുട്ടിലും ജാവലിംഗ് ത്രോയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി പരപ്പനാട് വാക്കേസ് ക്ലബ്ബ് അംഗം ഷീബ പി. ഇരു വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനു പിന്നാലെ സ്റ്റേറ്റിലേക്കുള്ള സെലക്ഷനും ഷീബക്ക് ലഭിച്ചു. കബഡിയിലും വോളിബോളിലും സ്റ്റേറ്റ് സെലക്ഷന്‍ ലഭിച്ച ഷീബ ചെട്ടിപ്പടി നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ അറ്റന്‍ഡറായി ജോലി ചെയ്തു വരുകയാണ്. പരപ്പനങ്ങാടി കുറുപ്പന്‍കണ്ടി രമേഷ് ആണ് ഭര്‍ത്താവ്.ഏക മകള്‍ അനുശ്രീ ഏഴാം ക്ലാസില്‍ പഠിക്കുന്നു...
Kerala, Malappuram

കടൽക്ഷോഭം തടയാൻ പൊന്നാനിയിൽ ജിയോബാഗ് സ്ഥാപിക്കൽ പുരോഗമിക്കുന്നു

പൊന്നാനി : കടൽക്ഷോഭത്തിൽ രക്ഷനേടാൻ പൊന്നാനിയിൽ ജിയോബാഗ് ഉപയോഗിച്ചുള്ള അടിയന്തിര കടൽഭിത്തി നിർമാണം പുരോഗമിക്കുന്നു. മുല്ല റോഡിൽ 134 മീറ്ററിലാണ് ജിയോബാഗുകൾ സ്ഥാപിക്കുന്നത്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 16 ലക്ഷം ചെലവഴിച്ചാണ് നിർമാണം നടക്കുന്നത്. രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള 1474 ബാഗുകളാണ് പ്രദേശത്ത് സ്ഥാപിക്കുക. ഭിത്തിക്ക് രണ്ടര മീറ്റർ താഴ്ചയും ഭൂനിരപ്പിൽ ആറ് മീറ്റർ വീതിയും മുകൾ ഭാഗത്ത് രണ്ട് മീറ്റർ വീതിയുമാണ് ഉണ്ടാകുക. പാലപ്പെട്ടി അജ്മീർ നഗറിൽ 78 മീറ്റർ ജിയോബാഗുകൾ ഉപയോഗിച്ചുള്ള കടൽ ഭിത്തിയുടെ നിർമാണം ഉടൻ ആരംഭിക്കും. 10 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി. രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള 858 ബാഗുകളാണ് പ്രദേശത്ത് സ്ഥാപിക്കുക. കടൽക്ഷോഭം ഏറെ നാശം വിതച്ച പൊന്നാനി ഹിളർ പള്ളി ഭാഗത്ത് 218 മീറ്റർ അടിയന്തിര കടൽഭിത്തി നിർമാണവും അവസാന ഘട്ടത്തിലാണ്. നിലവിൽ 70 ശതമാനത്തോളം നിർമാണം പൂ...
error: Content is protected !!