ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി പരാതി നല്‍കി
തിരൂരങ്ങാടി : ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച നടന്‍ വിനായകനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയാണ് കോട്ടക്കല്‍ പോലീസിന് പരാതി നല്‍കിയത്
ഉമ്മന്‍ചാണ്ടിയുടെ മരണത്തെക്കുറിച്ച് അപകീര്‍ത്തി പരവും അസഭ്യവുമായ ഭാഷ ഉപയോഗിച്ചും അല്ലാതെയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരണം നടത്തിയെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബുഷുറുദ്ധീന്‍ തടത്തില്‍ , നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീഖ് മങ്കട പെരുമണ്ണക്ലാരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അക്ബര്‍ ചെമ്മിളി എന്നിവരാണ് കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി തല്‍കിയത്.
ഫെയ്‌സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ആരാട ഈ ഉമ്മന്‍ചാണ്ടി … എന്തിനാടാ ഈ മൂന്ന് ദിവസമൊക്കെ കബൂറാക്കല്ലെ. നിര്‍ത്തിയിട്ട് പോ … പത്ര കാരോ...

