Saturday, July 4

Author: tirurangaditoday

സമ്പൂർണ കുത്തിവെയ്പ്പ് യജ്ഞത്തിന് തുടക്കമായി
Kerala, Malappuram, Other

സമ്പൂർണ കുത്തിവെയ്പ്പ് യജ്ഞത്തിന് തുടക്കമായി

മലപ്പുറം : സമ്പൂർണ പ്രതിരോധ കുത്തിവെയ്പ്പ് ലക്ഷ്യമിട്ട് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0ക്ക് ജില്ലയിൽ തുടക്കമായി. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ആദ്യഘട്ടം ആഗസ്റ്റ് ഏഴ് മുതൽ 12 വരെയാണ്. രണ്ടാംഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാംഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയും നടക്കും. ക്യാമ്പയിന്റെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാൻ നിർവഹിച്ചു. പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. കുത്തിവെയ്‌പ്പെടുക്കുന്നതിൽ മുഴുവൻ പേരെയും പങ്കെടുപ്പിക്കാൻ സമൂഹം ഒന്നിച്ച് നിൽക്കണമെന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഡിഫ്തീരിയ, വില്...
Other

ലൈംഗിക അതിക്രമം നേരിട്ട 4 വയസ്സുകാരിയുടെ വീട് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർ പേർസൺ സന്ദർശിച്ചു

തിരുരങ്ങാടി : പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അതിഥി തൊഴിലാളിയുടെ 4 വയസ്സുള്ള കുട്ടിക്ക് കഴിഞ്ഞ ദിവസം അടുത്ത ക്വാർട്ടേഴ്സിലെ അതിഥി മാർബിൾ തൊഴിലാളിയിൽ നിന്നും ലൈംഗികതിക്രമം നേരിടുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 4 വയസ്സുകാരി വീട്ടുകാർക്കൊപ്പം സുരക്ഷിതമാണെന്ന് പരിശോധിക്കുന്നതിനും കുടുംബത്തിന് പിന്തുണ നൽകുന്നതിന് വേണ്ടിയാണ് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർ പേഴ്സൺ വിജയകുമാർ, ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പർ അഡ്വ. ജാബിർ, ചൈൽഡ് ഹെല്പ് ലൈൻ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ഫാരിസ. സി, തിരുരങ്ങാടി എസ്. ഐ സുജിത് എൻ ആർ, സിവിൽ പോലീസ് ഓഫീസർ സുബൈർ എന്നിവർ സന്ദർശിച്ചത്. നിലവിൽ കുട്ടി വീട്ടുകാർക്കൊപ്പം സുരക്ഷിതമാണെന്നും തുടർന്നും കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷയും പിന്തുണയും ഉറപ്പാകുമെന്നും ടീം അറിയിച്ചു....
Sports

സംസ്ഥാന മാസ്റ്റേഴ്‌സ് അത്റ്റിക് മീറ്റില്‍ മെഡല്‍ നേട്ടവുമായി പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരം

പരപ്പനങ്ങാടി : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് കേരള അത്ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച രണ്ടാമത് മാസ്റ്റേഴ്‌സ് മീറ്റില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരത്തിന് മൂന്നു മെഡലുകള്‍. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരവും പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശിയുമായ കെ ടി വിനോദാണ് മൂന്നു മെഡലുകള്‍ നേടിയത്. 1500 മീറ്റര്‍ ഓട്ടം, 4 * 100 മീറ്റര്‍ റിലേ എന്നിവയില്‍ സില്‍വര്‍ മെഡലും ജാവലിന്‍ ത്രോയില്‍ വെങ്കലമെഡലുമാണ് വിനോദിന് ലഭിച്ചത്. മലപ്പുറം ജില്ലയുടെ ടീം മാനേജര്‍ കൂടിയായിരുന്നു വിനോദ്. മാസ്റ്റേഴ്‌സ് മീറ്റില്‍ മലപ്പുറം ജില്ല 245 പോയിന്റ് നേടി നാലാം സ്ഥാനം കരസ്ഥമാക്കി....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സെനറ്റ് യോഗം മാറ്റി 11-ന് നടത്താന്‍ നിശ്ചയിച്ച കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.    പി.ആര്‍. 987/2023 പി.ജി. പ്രവേശനംഅപേക്ഷ തിരുത്താം 10 വരെ കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന്റെ വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് കോളേജുകള്‍ക്ക് കൈമാറുന്നതിന് മുമ്പായി നേരത്തേ സമര്‍പ്പിച്ച അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള സൗകര്യം 10-ന് വൈകീട്ട് 3 മണി വരെ നീട്ടി. പി.ജി. ക്യാപ് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും 10-ന് വൈകീട്ട് 3 മണി വരെ ലഭ്യമാകും.     പി.ആര്‍. 988/2023 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 9 മുതല്‍ 11 വരെ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോള...
Kerala, Malappuram

എ.ഐ ക്യാമറകൾ സ്ഥാപിച്ചതിലൂടെ റോഡപകടങ്ങൾ കുറഞ്ഞു: മന്ത്രി ആന്റണി രാജു

എ.ഐ ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് റോഡപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറയുടെ പ്രവർത്തനം ആരംഭിച്ച ആദ്യ മാസങ്ങളിൽ തന്നെ നിരവധി വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കൃത്യനിർവഹണ മികവിന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡൽ എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് സെന്ററിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനീയം അദാലത്ത് വഴി പതിനായിരത്തോളം പരാതികൾ പരിഹരിക്കാനായി. സംസ്ഥാനതലത്തിൽ ഉയർന്നുവന്ന പൊതുവായ വിഷയങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളാനും പരിഹാരം കണ്ടെത്താനും അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കാനും അദാലത്ത് വഴി സാധിച്ചു. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാനായതായും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ അവബോധം ഹയർ സെക്കൻഡറിയുടെ പാഠ്...
Job, Kerala, Malappuram

തപാൽ വകുപ്പിൽ ഇൻഷൂറൻസ് ഏജന്റ്, ഫിൽഡ് ഓഫീസർ നിയമനം

മഞ്ചേരി പോസ്റ്റൽ ഡിവിഷണിൽ പോസ്റ്റൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് എന്നിവയുടെ ഇൻഷൂറൻസ്, റൂറൽ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. വയസ്സ് 18 പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കുടുംബശ്രീപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര-സംസഥാന സർക്കാർ സർവീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസറായും നിയമിക്കും. ഡിസ്ചാർജ് ചെയ്യപ്പെട്ട ജി.ഡി.എസിനും ഫീൽഡ് ഓഫീസറായി അപേക്ഷിക്കാം. അപേക്ഷകർ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ മഞ്ചേരി -676121 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്. അപേക്ഷകർ മലപ്പുറം ജില്ലയിൽ മഞ്ചേരി തപാൽ വകുപ്പ്...
Entertainment, Kerala

ഹൃദയാഘാതം ; സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ ; നില ഗുരുതരം

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും...
Obituary

കുറ്റിപ്പാല വളവിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

കൽപകഞ്ചേരി : മലപ്പുറം - തിരൂർ റോഡിൽ കുറ്റിപ്പാല വളവിൽ ഒരാളെ മരണപെട്ട നിലയിൽ കണ്ടെത്തി. ക്ലാരി മൂച്ചിക്കൽ സ്വദേശി പള്ളിപ്പറമ്പിൽ മൊയ്‌ദീൻ കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു.
Crime

കരിപ്പൂരില്‍ രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍. ഇന്നലെ രാത്രി ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളില്‍ നിന്നുമാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വര്‍ണമിശ്രിതംകോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീര്‍മോന്‍ പുത്തന്‍ പീടിക (35) സഫ്‌ന പറമ്പന്‍ (21) എന്നിവരി നിന്നുമാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. അമീര്‍മോന്‍ പുത്തന്‍ പീടിക തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സൂളുകളില്‍നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും സഫ്‌ന തന്റെ അടിവസ്ത്രത്തിനുള...
Local news

മീസാൻ ഗോൾഡ് തട്ടിപ്പ്: പ്രതിഷേധ സമരവുമായി നിക്ഷേപകർ

വേങ്ങര: ആയിരക്കണക്കായ നിക്ഷേപകരെ കടബാധ്യതയിൽ ശ്വാസം മുട്ടിച്ചു കൊണ്ട് നിക്ഷേപക തുക തിരിമറി ചെയ്ത മീസാൻ എം .ഡി മാർക്കെതിരെ നിക്ഷേപക സമൂഹം പ്രതിഷേധ സമരവുമായി രംഗത്ത്. മീസാൻ അബ്ദുള്ള, യു. പോക്കർ, സലാവുദ്ദീൻ എന്നീ എം.ഡി.മാർ മൊത്തം ഇതിന് ഉത്തരവാദികൾ ആണെങ്കിലും, തുടക്കമെന്ന നിലക്ക് സ്ഥാപക എം.ഡി. മീസാൻ അബ്ദുള്ളയുടെ വീട്ടു പരിസരത്തേക്കാണ് പ്രതിഷേധം ഇരമ്പിയത് .കാരാത്തോട് ടൗണിൽ നിന്നും ആരംഭിച്ച് പൂളാപ്പീസിലുള്ള അബ്ദുല്ലയുടെ വീട്ടു പരിസരത്തൂടെ തിരിച്ച് നടത്തിയ പ്രകടനത്തിൽ വനിതകൾ അടക്കം 200ഓളം പേർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള നിക്ഷേപകരിൽ ഏറെയും വയോജനങ്ങളും രോഗികളുമായിരുന്നു. 15 വർഷം മുൻപേ കോഴിക്കോട് ,അരീക്കോട് അടക്കമുള്ള മീസാൻ ഗോൾഡ് നിക്ഷേപ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത് വ്യാപാര നഷ്ടം കൊണ്ടോ ,മറ്റു നിയമപ്രശ്നം കൊണ്ടോ അല്ല , നിക്ഷേപ തുക എംഡിമാർ വക മാറ്റി സ്വന്തം പേരിൽ ആക്കിയത് കൊണ്ട...
Local news

തൃക്കുളം ശിവക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും സർവൈശ്വര്യ പൂജയും

തൃക്കുളം ശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമവും സർവൈശ്വര്യ പൂജയും നടന്നു. പോത്തായത്ത് മന ഹരി നാരായണൻ നമ്പൂതിരിപ്പാട്, ആട്ടീരി മനക്കൽ വിവേക് നമ്പൂതിരി എന്നിവരുടെ കർമികത്വത്തിൽ ആണ് പൂജകൾ നടന്നത്. മേൽശാന്തി വിനായക ശങ്കരൻ നമ്പൂതിരി, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശശികുമാർ മേനോൻ, ക്ഷേത്ര ജീർണോദ്ധാരണ കമ്മിറ്റി പ്രസിഡന്റ്‌ പി ശങ്കരനുണ്ണി, സെക്രട്ടറി സി.പി. മനോഹരൻ, ജോയിന്റ് സെക്രട്ടറി കെ.വി. ഷിബു , പി ബാലകൃഷ്ണൻ, മാതൃ സമിതി അംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ, തുടങ്ങിയവരോടൊപ്പം നിരവധി ഭക്തന്മാർ പങ്കെടുത്തു....
Information

ജല രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

നമ്മുടെ സമൂഹത്തെ ജല രക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകേണ്ടത് എത്രത്തോളം ആവശ്യമാണ് എന്നുള്ളത് ഈ കഴിഞ്ഞ കാലവർഷവും നമുക്ക് കാണിച്ചുതന്നതാണ് . നമ്മുടെ DISASTER MANAGEMENT FORCE( DMF) സേന അംഗങ്ങൾ ഇന്ന് മൂന്നിയൂർ പഞ്ചായത്തിലെ ആലിൻചുവട് മുട്ടിയാറ പുഴയിൽ ജല രക്ഷാ ക്യാമ്പ് നടത്തി . പരിശീലന ക്ലാസ്സിൽ 150+ ആളുകൾ പങ്കെടുത്തു, വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും അടങ്ങുന്ന സംഘമാണ് പരിപാടിയിൽ പങ്കെടുത്തത്. ക്ലാസിന്റെ ഉദ്ഘാടകനായി തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ .ശ്രീനിവാസൻ സർ, ക്യാമ്പിലെ മുഖ്യ അതിഥിയായി തിരൂരങ്ങാടി താലൂക്ക് മെഡിക്കൽ സൂപ്രണ്ട് DR. PREBHU DAS, തിരൂരങ്ങാടി Si സുജിത്ത് എന്നിവരും പങ്കെടുത്തു . രാവിലെ 8 മുതൽ 11 മണി വരെയായിരുന്നു ക്ലാസ്സ്. DMF ട്രൈനെർ ലബീബ് തിരൂരങ്ങാടി പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി, സേനാംഗങ്ങളായ ഹമീദ്,ഫാസിൽ,ഫൈസൽ,യൂസഫ് ,ഷംസുദ്ദീൻ,ഗണേശൻ, ഷിബു എന്നിവരും പങ്കെടുത്തു....
Accident

സൽക്കാരത്തിന് പോകുമ്പോൾ ക്രൂയിസർ വേങ്ങരയിൽ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വേങ്ങര : സൽക്കാരത്തിന് പോകുന്ന വണ്ടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ക്രൂയിസർ വേങ്ങര ചെള്ളി എടയിൽ ഹംസക്കുട്ടി റോഡിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും ഇവിടെ നിന്നിരുന്ന ഒരാളുടെ കാലിൽ ഇടി ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് മറിഞ്ഞത്. ഇവരുടെ കൂടെ മറ്റൊരു വാഹന ത്തിൽ ഉണ്ടായിരുന്ന ആൾ വണ്ടിയിൽ നിന്നിറങ്ങി നിൽക്കു മ്പോഴാണ് അപകടം. വണ്ടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർക്കാർക്കും കാര്യമായി പരിക്കില്ല. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്.ചെമ്മാട് കരിപറമ്പിൽ നിന്നു വേങ്ങര ചെള്ളി എടയിൽ ഹംസക്കുട്ടി റോഡിൽ സൽക്കാരത്തിന് വേണ്ടി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്...
Local news

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഒടിയിൽ പീച്ചുവിനെ തിരഞ്ഞെടുത്തു

പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ ഒടിയില്‍ പീച്ചു സ്ഥാനമേറ്റു. യു ഡി എഫ് ധാരണയുടെ അടിസ്ഥാനത്തിൽ വൈസ് പ്രസിഡൻറ് ആയിരുന്ന കോണ്‍ഗ്രസിലെ വീക്ഷണം മുഹമ്മദ് രാജി വെച്ചതിനെ തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടത്തിയത്. 15 ങ്ങളിൽ 14 പേർ പങ്കെടുത്തു. പ്രതിപക്ഷ ത്തെ 3 അംഗങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഐക്യകണ്ഡേനയാണ് പീച്ചുവിനെ തെരഞ്ഞെടുത്തത്. 11 അംഗങ്ങൾ പങ്കെടുത്തു. വരണാധികാരിയായ ജില്ലാ എംപ്ലൊയ്‌മെന്റ് ഓഫീസര്‍ കെ. ഷൈലേഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത സത്യവാചകം ചോല്ലിക്കൊടുത്തു.ശേഷം നടന്ന അനുമോദന ചടങ്ങില്‍ വീക്ഷണം മുഹമ്മദ്, കെ കുഞ്ഞിമരക്കാര്‍, കെ കലാം മാസ്റ്റര്‍, ഊര്‍പ്പായി മുസ്തഫ, ഷാഫി പൂക്കയില്‍, പി.കെ റൈഹാനത്ത്, യു.എ റസാഖ്, സി.സി ഫൗസിയ, സെക്രട്ടറി സി പി ബിന്ദു എന്നിവർ പ്രസംഗിച്ചു. ...
Obituary

കൊടിഞ്ഞി പാലപ്പുറ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി പരേതനായ പാലപ്പുറ കുഞ്ഞേക്കു മുസ്ലിയാരുടെ മകന്‍ അബ്ദുറഹ്മാന്‍ ഹാജി (78) അന്തരിച്ചു. ഖബറടക്കം ഞായറാഴ്ച്ച രാവിലെ 11 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയില്‍ നടക്കും. ഭാര്യ: ഹാജറ, മക്കള്‍: ജമീല്‍(അബൂദാബി), അമലു, അമീറ, മരുമക്കള്‍: മുഹമ്മദ് അഷ്‌റഫ് കടലുണ്ടി നഗരം, നസ്‌റുല്‍ ഇസ്ലാം തിരൂര്‍, ശബ്‌ന കോട്ടക്കല്‍. സഹോദരങ്ങള്‍: അഹമ്മദ്, ആയമ്മ, പാത്തുമ്മ, നഫീസ....
Kerala, Malappuram, Other

ഓണം ഖാദി മേളയ്ക്ക് തുടക്കമായി, ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം കിഴിവ്

മലപ്പുറം : ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകമായ ഖാദിക്ക് കൂടുതല്‍ പ്രചാരണം നല്‍കണമെന്ന് പി.ഉബൈദുള്ള എം.എല്‍.എ. കോട്ടപ്പടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് അങ്കണത്തില്‍ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഖാദി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വിപണന വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണം ഖാദി മേളയുടെ ആദ്യ വില്‍പ്പന ശോഭാ രവിക്ക് നല്‍കി എം.എല്‍.എ നിര്‍വഹിച്ചു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അബ്ദുല്‍ ബഷീര്‍, എസ്.ഇ.ടി.ഒ മലപ്പുറം ജില്ലാ സെക്രട്ടറി സുനില്‍ കാരക്കോട്, എഫ്.എസ്.ടി.ഒ ജില്ലാ പ്രസിഡന്റ് വി.ജെ രാജേഷ്,...
Kerala, Malappuram

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി എറ്റെടുക്കാനുള്ള സര്‍വ്വേ നടപടികള്‍ തിങ്കളാഴ്ച തുടങ്ങും

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) ദീർഘിപ്പിക്കാൻ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടികള്‍ക്ക് തിങ്കളാഴ്ച (ആഗസ്റ്റ് ഏഴ്) തുടക്കമാവുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. സര്‍വ്വേ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഓരോ ഭൂവുടമയ്ക്കുമുള്ള നഷ്ടം കൃത്യമായി കണക്കാക്കാനാവൂ എന്നും മന്ത്രി പറഞ്ഞു. ശേഷം ഓരോ ഭൂവുടമയ്ക്കുമുള്ള നഷ്ടപരിഹാരം കണക്കാക്കി ഇവരെ ബോധ്യപ്പെടുത്തും. ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമരസമിതി നേതാക്കളുടെയും ചര്‍ച്ചയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകായിരുന്നു മന്ത്രി. നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ഏഴ് ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7...
Gulf, Malappuram

ദുബൈയില്‍ കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ് വേങ്ങര സ്വദേശി മരിച്ചു

ദുബൈയിലെ താമസ സ്ഥലത്ത് കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ് വേങ്ങര സ്വദേശി മരിച്ചു. വേങ്ങര എസ് എസ് റോഡ് നല്ലാട്ടു തൊടിക അലവിക്കുട്ടിയുടെ മകന്‍ നൗഷാദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. താമസ സ്ഥലത്ത് കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ നൗഷാദിനെ കൂടെ താമസിക്കുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു പോയത്. ഉമ്മ: ഖദീജ.ഭാര്യ: റഹ്‌മത്ത് മക്കള്‍: ജാസ്മിന്‍ ,മുസമ്മില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കും....
Information, Kerala, Other

നിർമാണത്തിലെ പിഴവ്: പുതിയ വാഹനമോ വിലയോ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി

നിർമാണത്തിലെ പിഴവിന് പുതിയ വാഹനമോ വിലയോ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെട്ടം സ്വദേശി മുഹമ്മദ് താഹിർ ജില്ലാ ഉപഭോക്തൃകമ്മീഷൻ മുമ്പാകെ നൽകിയ പരാതിയിലാണ് വിധി. ടയോട്ട കമ്പനിയുടെ എറ്റിയോസ് ലിവ വാഹനം 8,31,145 രൂപ കൊടുത്താണ് പരാതിക്കാരൻ 2018ൽ വാങ്ങിയത്. വാഹനം വാങ്ങിയ ഉടനെ ഓയിൽ അധികമായി ഉപയോഗിക്കേണ്ടി വന്നതിനെ തുടർന്ന് സർവ്വീസ് സെന്ററിൽ പരാതിയുമായി സമീപിച്ചു. ഓരോ തവണയും അടുത്ത സർവ്വീസോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പറഞ്ഞതല്ലാതെ ഓയിൽ ഉപയോഗത്തിൽ കുറവുവന്നില്ല. തുടർന്നാണ് ജില്ലാ ഉപഭോക്തൃകമ്മീഷനിൽ പരാതി ബോധിപ്പിച്ചത്. പരാതി തെളിയിക്കുന്നതിലേക്കായി തിരൂർ അസി. മോട്ടോർ വെഹിക്കൾസ് ഇൻസ്‌പെക്ടർ മുഖേന പരിശോധിച്ച് റിപ്പോർട്ട് നൽകി. വാഹനത്തിന് അധികമായി ഓയിൽ ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നുള്ള റിപ്പോർട്ട് പരിഗണിച്ചാണ് ഉപഭോക്തൃ കമ്മീഷന്റെ വിധി. പുതിയ വാഹനമോ വാഹനത്തിന്റെ വിലയായ 8,31,145 രൂപയോ പരാതിക്ക...
Kerala, Local news, Malappuram, Other

“എഴുതി തീർന്ന സമ്പാദ്യം” ; പെൻ ബോക്സ് ചലഞ്ചുമായി സി എസ് എസ് ലൈബ്രറി

പറപ്പൂർ :മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി പെൻ ബോക്സ് സ്ഥാപിച്ചു. പറപ്പൂർ ഇരിങ്ങല്ലൂർ എ എം എൽ പി സ്കൂളിൽ സ്ഥാപിക്കാൻ ഉള്ള പെൻ ബോക്സ് സ്കൂൾ ലീഡർ ഇകെ ഫാത്തിമ നജക്ക് സി എസ് എസ് ലൈബ്രറി പ്രവാസി ഭാരവാഹി ഫസലുറഹ്മാൻ എകെ കൈമാറി . ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ കേന്ദ്രീകരിച്ച് സമാഹരിക്കുക, അതുവഴി ഭൂമിക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം ശേഖരിച്ച് സംസ്കരിക്കാനായി കൈമാറണമെന്ന സന്ദേശമുയർത്തിയാണ് ക്യാംപയ്ൻ നടത്തുന്നത്. 'എഴുതിത്തീർന്ന സമ്പാദ്യം ' ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമസേനക്കോ, പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറാം. ആർട്ട് ഇൻസ്റ്റളേഷനാക്കിയും മാതൃക തീർക്കാം. വിദ്യാലയങ്ങളെയും വീ...
Kerala, Local news, Malappuram

ഹരിത കേരളം വൃക്ഷത്തൈ നടല്‍ വേങ്ങര പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കൃഷിഭവനം സംയുക്തമായി നടപ്പിലാക്കുന്ന ഹരിത കേരളം വൃക്ഷത്തൈ നടല്‍ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ നിര്‍വഹിച്ചു. കൃഷിഭവന്‍ വഴി വിതരണം ചെയ്ത ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി 300 തെങ്ങിന്‍ തൈകള്‍ക്ക് ആവശ്യമായ തടങ്ങളാണ് തൊഴിലുറപ്പ് പദ്ധതി വഴി നട്ടു നല്‍കുന്നത്. പതിനാറാം വാര്‍ഡ് മെമ്പര്‍ കുറുക്കന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. നാലാം വാര്‍ഡ് മെമ്പര്‍ നുസ്രത്ത് സ്വാഗതം പറഞ്ഞു, കൃഷി ഓഫീസര്‍ വിഷ്ണുനാരായണന്‍ പി എം, എം.ജി.എന്‍.ആര്‍.ഈ.ജി.എസ് എന്‍ജിനീയര്‍ മുബഷിര്‍ എന്നിവര്‍ ക്ലാസ് എടുത്തു, മെമ്പര്‍മാരായ ടി ടി അബ്ദുല്‍ കരീം, റുബീന അബ്ബാസ്, റഫീഖ് മൊയ്തീന്‍, സിപി അബ്ദുല്‍ ഖാദര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓവര്‍സിയര്‍ അമീര്‍, പാക്കട മുസ്തഫ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു....
Kerala, Malappuram

ചാണക കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

എടവണ്ണപ്പാറ ചീക്കോട് വാവൂരിലെ പശു ഫാമിലെ ചാണക കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന്‍ മരിച്ചു. ആസാം സ്വദേശി ഹാരിസിന്റെ മകന്‍ അന്‍ മോല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാവൂര്‍ എ എം എല്‍ പി സ്‌കൂളിന് സമീപമുള്ള പശു ഫാമിലെ ചാണക തൊഴുത്തിന് സമീപമുള്ള കുഴിയിലാണ് കുട്ടി വീണത്. കുടുംബാംഗങ്ങളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കുട്ടി പശുത്തൊഴുത്തിന് സമീപമുള്ള കുഴിയില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ എടവണ്ണപ്പാറയിലെ സ്വകാര്യ ആശൂപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി....
Job, Kerala, Local news, Malappuram, Other

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവർ എന്നിവയാണ് യോഗ്യത. ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫിഷ് സീഡ് ഫാമിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494-2961018 ....
Information

ഹൈടെക്കായി മത്സ്യബന്ധനം: സർക്കാർ നൽകിയ ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ടുകൾ നീറ്റിലിറക്കി

മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ കരുതൽ ഹസ്തം. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് നൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് മത്സ്യബന്ധന വള്ളങ്ങൾ നീറ്റിലിറക്കി. താനൂർ ഹാർബറിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലാഭകരമായ മത്സ്യബന്ധനം നടത്തുന്നതിനാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ടുകൾ നൽകിയത്. സംസ്ഥാനത്ത് അനുവദിച്ച് 10 മത്സ്യബന്ധന ബോട്ടുകളില്‍ മൂന്നെണ്ണം മലപ്പുറം ജില്ലയിലാണെന്നും അതിൽ രണ്ടെണ്ണം താനൂരിലാണ് അനുവദിച്ചതെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. തുടർന്നും കൂടുതൽ സംഘങ്ങൾക്ക് ബോട്ടുകൾ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മത്സ്യഫെഡ് ഡയറക്ടർ പി.പി സൈതലവി അധ്യക്ഷത വഹിച്ചു. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ രഞ്ജിനി സ്വാഗതം പറഞ്ഞു. മത്സ്യഫെഡ് ജില്ലാ മാനേജർ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നാസർ പോളാട്ട്, നഗ...
Kerala, Malappuram

ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പും നാഷണല്‍ ന്യൂട്രീഷന്‍ മിഷനും സംയുക്തമായി മലപ്പുറം ഐ.സി.ഡി.എസ് സെല്ലിന്റെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. മുലയൂട്ടലിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന് ഇത്തരം സെമിനാറുകള്‍ ഗുണം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍കെ.വി ആശാമോള്‍ അധ്യക്ഷയായി. 'ജോലി ചെയ്യുന്ന രക്ഷിതാക്കളില്‍ മുലയൂട്ടല്‍ സാധ്യമാക്കല്‍' എന്ന വിഷയത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയകൃഷ്ണന്‍ താവൊടി ക്ലാസെടുത്തു. മുലയൂട്ടലിന് പിന്നിലെ ശാസ്ത്രം, ശരിയായ മുലയൂട്ടല്‍ രീതികള്‍, അമ്മയും കുഞ്ഞും തമ്മിലുണ്ടാകേണ്ട അടുപ്പം, ആരോഗ്യകരമായ മുലയൂട്ടലില്‍ കുടുംബത്തിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളും സെമിനാറിന്റെ ഭാഗമാ...
Accident

വിനോദയാത്ര പോകുന്നതിനിടെ വണ്ടി 100 അടി താഴ്ചയിലേക്ക് മറിഞ്ഞു അപകടം, 6 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്ന സംഘം സഞ്ചരിച്ച വണ്ടി അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശികളായ മലയം പള്ളി ശബീറലി (40), പാലക്കാട്ട് അബ്ബാസ് (40), ഒള്ളക്കൻ ഫൈസൽ (40), കുന്നത്തെരി സലീം (41), കിഴ് വീട്ടിൽ അബ്ദുറഹ്മാൻ (40), വെള്ളിയാമ്പുറം സ്വദേശി കാഞ്ഞീര മൻസൂർ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 2 ന് നാടുകാണിയിൽ വെച്ചാണ് അപകടം. ഊട്ടിയിലേക്ക് പോകുന്നതിനിടെ ഇവരുടെ വണ്ടി കല്ലിന്മേൽ കയറി 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് ലഭിച്ച പ്രാഥമിക വിവരം. പരിക്കേറ്റവരെ നാട്ടുകാരും മറ്റും ഗൂഢല്ലൂരിലെയും പരിസരത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ എല്ലാവരും അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല എന്നാണ് അറിയാൻ കഴിഞ്ഞത്....
Culture, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്അഭിമുഖം മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം 9, 10 തീയതികളില്‍ നടക്കും. എന്‍.കെ.പി.ഡി.എഫ്.-സി.യു.01 മുതല്‍ 04 വരെയുള്ള കാറ്റഗറിയിലേക്ക് അപേക്ഷിച്ചവര്‍ക്ക് 9-നും സി.യു.05 കാറ്റഗറി 10-നും രാവിലെ 11 മണിക്കും ഭരണകാര്യാലയത്തിലാണ് അഭിമുഖം. അപേക്ഷകര്‍ അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10 മണിക്കു തന്നെ സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകണം. സി.യു.06 കാറ്റഗറി അപേക്ഷര്‍ക്കുള്ള അഭിമുഖ തീയതി പിന്നീട് അറിയിക്കും.    പി.ആര്‍. 965/2023 ഓണം അവധി 25 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളുടെയും പഠനവകുപ്പുകളുടെയും, സെന്ററുകളുടെയും 2023-24 അദ്ധ്യയന വര്‍ഷത്തെ ഓണാവധി ആഗസ്ത് 25 മുതല്‍ സപ്തംബര്‍ 3 വരെ ആയിരിക്കും.   പി.ആര്‍. 966/2023 പി.ജി.പ്രവേശനം അപേക്ഷയില്‍ തിരുത്തല്‍...
Information, Other

ഏ ആര്‍ നഗര്‍ പഞ്ചായത്തിലെ വ്യാപാരിക്ക് അറിയിപ്പ്

ഏ ആർ നഗർ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനയും മുദ്ര വയ്പ്പും 7, 8 തീയതികളിൽ രാവിലെ 11മണി മുതൽ 2 മണി വരെ കുന്നുംപുറം ടവറിൽ വച്ച് നടക്കും. അളവ് തൂക്കം ഉപകരണങ്ങൾ പുന:പരിശോധന ക്യാമ്പിൽ ഹാജരാക്കി മുദ്ര പതിപ്പിക്കേണ്ടതാണ്ഫോൺ : 04942464445, 8281698098
Information, Other

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ഷബീര്‍ അലിയെ (45 ) ആണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1179 തൂക്കമുള്ള 04 ക്യാപ്‌സൂളുകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഡിആര്‍ഐയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്വര്‍ണം വേര്‍ത്തിരിച്ചെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും...
Kerala, Malappuram

ഇതര സംസ്ഥാന തൊഴിലാളികളുടെ മുഴുവന്‍ രേഖകളുമായി ഹാജരാകണം ; തിരൂരങ്ങാടി പോലീസ് അറിയിപ്പ്

തിരൂരങ്ങാടി ചേളാരിയില്‍ നാല് വയസുകാരി പീഡനത്തിനിരയായതിന് പിന്നാലെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി തിരൂരങ്ങാടി പൊലീസ്. സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചു വരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എല്ലാ രേഖകളുമായി സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി. തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചുവരുന്ന മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ബയോഡേറ്റ, കെട്ടിട ഉടമയുടെ കെട്ടിട നമ്പര്‍ സഹിതം ഞായറാഴ്ചക്കു (6/8/2023) 10 മണിക്ക് മുമ്പായി തിരിച്ചറിയല്‍ രേഖയുമായി കെട്ടിട ഉടമ സ്റ്റേഷനില്‍ ഹാജരാകേണ്ടതാണെന്ന് എസ്എച്ച്ഒ കെടി ശ്രീനിവാസന്‍ അറിയിച്ചു....
error: Content is protected !!