കൊടിഞ്ഞി: എം.എ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൈരളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്മായ പരിപാടികളോടെ ബഷീര്‍ അനുസ്മരണ ദിനം ആചരിച്ചു. 'ഇമ്മിണി ബല്യ പുസ്തകോത്സവം' എന്ന ശീര്‍ഷകത്തില്‍ നടന്ന പുസ്തക പ്രദര്‍ശനം ശ്രദ്ധേയവും ഉപകാരപ്രദവുമായി. വിദ്യാര്‍ത്ഥികളില്‍ വായനാശീലവും പുസ്തക പരിചയവും വീണ്ടെടുക്കാന്‍ ഏറെ സഹായകമായി. എന്‍.സി ബുക്ക്‌സുമായി സഹകരിച്ച് നടത്തിയ പുസ്തക പ്രദര്‍ശനം സ്‌കൂള്‍ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ടി.ടി നജീബ് മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍, സദര്‍ മുഅല്ലിം ജാഫര്‍ ഫൈസി,കൈരളി ക്ലബ്ബ് കണ്‍വീനര്‍ ദിവ്യനായര്‍ ടീച്ചര്‍ സംസാരിച്ചു. ചടങ്ങില്‍ ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കരണം, സമ്മാന വിതരണം, മാഗസിന്‍ പ്രകാശനം എന്നിവ നടന്നു. ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദ്,സുഹ്‌റ, നാരായണി, ബഷീര്‍,ഖാദര്‍, അബൂബക്കര്‍, അബ്ദു റഷീദ്, പിഷാര...