കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എസ്.ഡി.ഇ. ഓഫീസ് പ്രവര്‍ത്തനം ഭാഗികം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം കലാ-കായികമേള നടക്കുന്നതിനാല്‍ ഫെബ്രുവരി 2, 3, 4 തീയതികളില്‍ എസ്.ഡി.ഇ. ഓഫീസ് ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അന്നേ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ വരുന്നത് പരിമിതപ്പെടുത്തണമെന്നും പരമാവധി ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും എസ്.ഡി.ഇ. ഡയറക്ടര്‍ അറിയിച്ചു. പി.ആര്. 138/2023
ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ രസതന്ത്ര പഠനവിഭാഗം ലണ്ടന്‍ റോയല്‍ സൊസൈറ്റിയുമായും ഇന്ത്യന്‍ കെമിക്കല്‍ സൊസൈറ്റിയുമായി സഹകരിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1-ന് സര്‍വകലാശാലാ ആര്യഭട്ടാ ഹാളില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. 3-ന് സമാപിക്കും. പി.ആര്. 139/2023
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ അഞ്ചു ...



























