Sunday, March 15

Author: tirurangaditoday

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് വെറുപ്പ് നിറഞ്ഞ പോസ്റ്റ് : അധ്യാപകന്‍ കസ്റ്റഡിയില്‍
Kerala

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് വെറുപ്പ് നിറഞ്ഞ പോസ്റ്റ് : അധ്യാപകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട അധ്യാപകനെ കസ്റ്റഡിയിലെടുത്തു. വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരൂര്‍ സ്വദേശിയായ അനൂപിനെയാണ് നഗരൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കും. വിഎസിന്റെ പേരെടുത്ത് പറയാതെയുള്ള അനൂപിന്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. പലരും അനൂപിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്....
Local news

മാപ്പിളപ്പാട്ടിന്റെ ചരിത്ര പഠനത്തിന് മുഹമ്മദ് ഹസീബിന് ഡോക്ടറേറ്റ്

പരപ്പനങ്ങാടി : മാപ്പിളപ്പാട്ടിന്റെ ചരിത്ര സാധ്യതകളും മാപ്പിള ശബ്ദങ്ങളുടെ വ്യത്യസ്ത ശൈലിയും മാപ്പിള സംസ്കാരത്തിന്റെ ചരിത്രവും സഞ്ചാരവും പഠന വിഷയമാക്കി ക ഴിഞ്ഞ ആറു വർഷമായി നടത്തി വരുന്ന ഗവേഷണത്തിന് മംഗളൂർ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റിന് മുഹമ്മദ് ഹസീബ് അർഹനായി. മലബാറിൽ നിന്ന് അന്യം വന്നുപോയ 1938 പല പഴയ പാട്ടുകളും കോൽക്കളി പോലുള്ള കലാരൂപ ങ്ങളുടെ ശബ്ദശേഖരങ്ങളും കാലിഫോണിയ യൂണിവേഴ്സിറ്റി പ്രൊഫ.ആമി കാത്തലിന്റെ സഹായത്തോടെ പഠനം നടത്താൻ ഹസീബിനു സാധിച്ചു. ഗവേഷണ-കാലഘട്ടത്തിൽ തന്നെ ബ്രിട്ടീഷ് ലൈബ്രറിയുടെ സഹായത്തോടെ രണ്ടുപ്രൊജക്റ്റുകൾ ചെയ്യുവാനും ലോകത്തിലെ പ്രമുഖയൂണിവേഴ്സിറ്റികളിൽ പതിനാറിൽ പരം ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും മുഹമ്മദ് ഹസീബിനു സാധിച്ചു. നിലവിൽ വടക്കൻ-കേരളത്തിലും ലക്ഷദ്വീ പിലും ബ്രിട്ടീഷ്ലൈബ്രറി ഫണ്ട് ചെയ്ത് പദ്ധതിയുടെ ലോകത്തിന്റെയും പരമ്പരാഗത സംഗീത-വിഭാഗത്തിന്റെയും സഹ അന്വേഷകനാണ്. ഡോ....
Obituary

കൊടിഞ്ഞി വലിയ കണ്ടത്തിൽ മുഹമ്മദ് ഹാജി അന്തരിച്ചു

കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി പരേതനായ വലിയ കണ്ടത്തിൽ സൂപ്പിയുടെ മകൻ വലിയകണ്ടത്തിൽ മുഹമ്മദ്‌ ഹാജി (94) അന്തരിച്ചു. മയ്യിത്ത് നിസ്കാരം വൈകീട്ട് 3.30 ന് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ. ഭാര്യ, പരേതയായ താച്ചുട്ടി. മക്കൾ : സൂപ്പി, അലവി, ആബിത, ആയിഷ, സുലൈഖ, പരേതയായ ഫാത്തിമ.മരുമക്കൾ: റാബിയ, ആയിഷുമ്മു, അലവി, അബ്ദു, സിദ്ധീഖ്....
Information

തദ്ദേശ തിരഞ്ഞെടുപ്പ്: പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും 

ആഗസ്റ്റ്  7  വരെ പട്ടികയില്‍ പേര് ചേര്‍ക്കാം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കുമെന്നും അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്ജെൻഡറും) വോട്ടർമാരാണുള്ളത്.  2024ൽ സംക്ഷിപ്ത പുതുക്കൽ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.2020ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും പുതുക്കൽ നടത്തിയിരുന്നു. 2023 ഒക്ടോബറിലെ കരടിൽ 2,76,70,536 വോട്ടർമാരാണുണ്ടായിരുന്നത്. പട്ടികയിൽ പുതുത...
National

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു ; മൗനം തുടര്‍ന്ന് സര്‍ക്കാര്‍, പകരം ആര് ?

ദില്ലി : ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം ചുമതലയില്‍ തിരികെയെത്തിയത്. ഇന്നും അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിരുന്നു. മെഡിക്കല്‍ ഉപദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം ചുമതലയില്‍ തിരികെയെത്തിയത്. ഇന്നും അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിരുന്നു. ഭരണഘടനയിലെ അനുച്ഛേദം 67 (എ) പ്രകാരമാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ കത...
Job

വള്ളിക്കുന്ന് കുടുംബരോഗ്യ കേന്ദ്രത്തിൽ നിയമനം

വള്ളിക്കുന്ന് : അത്താണിക്കൽ കൂടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡോക്‌ടർ, ഫാർമസിസ്റ്റ് ഗ്രേഡ് 2 എന്നീ തസ്‌തികകളിലേക്കുള്ള നിയമനം നടത്തുന്നു. കൂടികാഴ്ച്ച 23/07/2025 നു ബുധനാഴ്‌ച രാവിലെ 11.00 മണിക്ക് ആശുപത്രി ഓഫീസിൽ വച്ചു നടത്തപ്പെടുന്നു. നിശ്ചിത യോഗ്യത ഉള്ളവർ അസ്സൽ രേഖകളും പകർപ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. യോഗ്യത: മെഡിക്കൽ ഓഫീസർ ഗവൺമെന്റ് അഗികൃത MBBS, കേരള മെഡിക്കൽ കൌൺസിൽ രജിസ്ട്രേഷൻ ഫാർമസിസ്റ്റ് ഗ്രേഡ് 2 ഗവൺമെന്റ് അഗീകൃത Bpharm / D pharm കേരള ഫാർമസി കൌൺസിൽ രജിസ്ട്രേഷൻ...
Local news

തിരൂരങ്ങാടി താലൂക്ക് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് ഏകദിന വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. വേങ്ങര വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. 60 നിക്ഷേപകരടക്കം 82 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. മലപ്പുറം ജില്ലാ വ്യവസായി കേന്ദ്രം ജനറല്‍ മാനേജര്‍ ദിനേശ് മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, ലേബര്‍ വകുപ്പ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി, ജി.എസ്.ടി തുടങ്ങിയ വകുപ്പുകളില്‍ ഉദ്യോഗസ്ഥ പ്രതിനിധികളുമായി സംരംഭകര്‍ സംവദിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക് തുടങ്ങിയ ബാങ്ക് പ്രതിനിധികളുമായി സംരംഭങ്ങളുടെ പ്രൊജക്ടുകള്‍ക്ക് ബാങ്ക് സഹായത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു. ...
Kerala

വിപ്ലവ നേതാവിന് വിട ; വിഎസ് അച്യുതാനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23 ന് നില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2006 മുതല്‍ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016ല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി. വിഎസിന്റെ ജീവിത ചരിത്രമെന്നാല്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബര്‍ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദന്‍ ജനിച്ചത്. നാലാം വയസില്‍...
Local news

കുടുംബശ്രീയുടെ മാ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

വേങ്ങര : ഊരകം എം.യു.എച്ച്. എസ്. സ്‌കൂളില്‍ ആരംഭിച്ച ജില്ലയിലെ കുടുംബശ്രീയുടെ ഒമ്പതാമത്തെ മാ കെയര്‍ സെന്റര്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്നില്‍ ബെന്‍സീറ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി ഐറ്റങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെ കുട്ടികള്‍ക്ക് ആവശ്യമായതെല്ലാം സ്‌കൂളുകള്‍ക്കുള്ളില്‍ തന്നെ ലഭ്യമാക്കുക, കുട്ടികള്‍ പുറത്തുനിന്നുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരിപദാര്‍ത്ഥങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ തടയുക, കുടുംബശ്രീ സംരംഭകര്‍ക്ക് ഉപജീവനം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സി.ഡി.എസ് പ്രസിഡന്റ് കെ.സി. സജിനി, പി. നിഷി, പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മന്‍സൂര്‍ കോയ തങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, സ്‌കൂള്‍ എച്ച്.എം കെ. അബ്ദുള്‍ റഷീദ്, കുടുംബശ്രീ ജില്ലാ പ്രേ...
Local news

കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു

പരപ്പനങ്ങാടി : കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് സമ്മേളനം പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. മുതിര്‍ന്ന പ്രവാസി ടി.പി. കുഞ്ഞാലന്‍ കുട്ടി പതാക ഉയര്‍ത്തി. സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി. സെക്കീര്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി ആലുങ്ങല്‍ ശശികുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം നൗഷാദ് താനൂര്‍, തിരൂരങ്ങാടി ഏരിയ സെക്രട്ടറി അബ്ദുറഹ്‌മാന്‍ മച്ചിങ്ങല്‍, ഏരിയ പ്രസിഡന്റ് ലത്തീഫ് തെക്കെപ്പാട്ട് എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സംസാരിച്ചു. സമ്മേളനം ഭാരവാഹികളായി എ.വി വിജയകൃഷ്ണന്‍ പ്രസിഡന്റ്, കെ. സുരേഷ് സെക്രട്ടറി, കെ. മുരളി ട്രഷറര്‍, പി.പി. മാജിദ്, ഇ. അസ്‌ക്കര്‍ വൈ. പ്രസിഡന്റ്, എ.വി. ജിത്തു വിജയ്, സലീം എലിമ്പാടന്‍ ജോ. സെക്രട്ടറി എന്നിവരെയും എക്‌സിക്യുട്ടിവ് കമ്മറ്റി അംഗങ്ങളായി ശശികുമാര്‍ ആലുങ്ങല്‍, എം....
Malappuram

തൊഴില്‍ സുരക്ഷ ഉറപ്പാക്കണം ; ഹോം നഴ്‌സിംഗ് സര്‍വീസ്

മലപ്പുറം : തൊഴില്‍ സുരക്ഷ ഉറപ്പാക്കണം, ഹോം നഴ്‌സിംഗ് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും പ്രത്യേക ക്ഷേമനിധിയും ആഘോഷവേളകളില്‍ ബോണസും അനുവദിക്കണമെന്ന് ഹോം നഴ്‌സിംഗ് സര്‍വീസ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്‌റഫ് മനരിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റൈഹാനത്ത് ബീവി അധ്യക്ഷത വഹിച്ചു. അസൈനാര്‍ ഊരകം, ബേബി എസ് പ്രസാദ്, റാഹില എസ്, ഷാഹിദാ ബീവി , നൗഷാദ് വി കെ , അസൂറ ബീവി, ഹസീന എ കെ, ആമിന പി കെ. തുടങ്ങിയവര്‍സംസാരിച്ചു...
Other

സമസ്ത സെന്റിനറി മുഅല്ലിം അവാർഡ് കൊടിഞ്ഞി ഹസൻ മുസ്ലിയാർക്ക്

തിരൂരങ്ങാടി: സമസ്ത സെൻ്റിനറി മുഅല്ലിം അവാർഡ് പി ടി ഹസൻ മുസ്ലിയാർക്ക്. സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ തുടക്കം മുതൽ സേവന രംഗത്തുള്ള മദ്റസാധ്യാപകർക്ക് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് .ജെ .എം) നൽകുന്ന അവാർഡിനാണ് കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയായ പാണർ തൊടിക ഹസൻ മുസ്ലിയാർ അർഹനായത്. കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായ ഹയർ സെക്കണ്ടറി മദ്റസ അധ്യാപകനാണ്. 40 വർഷത്തിലേറെയായി ഹസൻ മുസ്ലിയാർ മദ്റസാധ്യാപന രംഗത്ത് പ്രവർത്തിക്കുന്നു. ജൂലെെ 22 ന് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന മുഅല്ലിം സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും....
Obituary

പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

താനൂർ : പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ജിസാൻ സബിയയിൽ ജോലി ചെയ്തിരുന്ന പനങ്ങാട്ടൂർ സ്വദേശി വെള്ളയിൽ അലി (46) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സബിയയിലെ ബൂഫിയയിൽ ജോലി ചെയ്ത്‌ കൊണ്ടിരിക്കെ ഞായറാഴ്ച രാവിലെ കുഴഞ്ഞ്‌ വീഴുകയും സബിയ ജനറൽ ഹോസ്പിറ്റലിൽ വെച്ച്‌ ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം സൗദിയിൽ മറവ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക്‌ ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്‌ സംശു പൂക്കോട്ടൂർ,സബിയ കെ.എം.സി.സി ആക്ടിംഗ്‌ പ്രസിഡണ്ട്‌ സാലിം നെച്ചിയിൽ, ആരിഫ്‌ ഒതുക്കുങ്ങൽ, ബഷീർ ഫറോക്ക്‌, കരീം മുസ്ലിയാരങ്ങാടി തുടങ്ങിയവർ രംഗത്തുണ്ട്‌....
Other

സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

https://chat.whatsapp.com/CdbgPWSUMQi2OjbDeYOkNO?mode=r_t സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ അറിയിച്ചു.ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള...
Other

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കുക: സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

ചേളാരി : 2026 ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം ചരിത്ര സംഭവമാക്കാൻ കർമ്മ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. സമസ്തയുടെ പ്രവർത്തനം സമൂഹത്തിന് എന്നും ആവേശമാണ്. അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ ആശയാദർശം സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നതാണ് സമസ്തയുടെ  മുഖ്യ ലക്ഷ്യം. പ്രസ്തുത ആദർശത്തിൽ അടിയുറച്ച് നിന്ന് കൊണ്ട് ഐക്യത്തോടെ സമ്മേളന പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമാകണമെന്ന് തങ്ങൾ പറഞ്ഞു.  പ്രചരണം, മീഡിയ, പഠന ക്യാമ്പ്  എന്നീ സബ്ബ് കമ്മിറ്റികളുടെ ശിൽപശാല ചേളാരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളന പ്രചരണവുമായി ബന്ധപ്പെട്ട് നേതിക്കളുടെ ഗ്ലോബൽ പര്യടനം, സന്ദേശ യാത്രകൾ, ജില്ലാ സംഗമങ്ങൾ , വിപണന മേളകൾ തുടങ്ങിയവ പഠനക്യാമ്പിൽ  ഓൺലൈൻ രജിസ്ട്രേഷനിലൂടെ 33000 പേർ പങ്കെടുക്കും പ്രചരണ സമിതി ...
Crime

കരിപ്പൂരിൽ കോടിക്കണക്കിന് രൂപയുടെ എംഡിഎംഎ യുമായി യുവതിയും മുന്നിയൂർ സ്വദേശികളും പിടിയിൽ

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ഒമാനിൽ നിന്ന് എത്തിയ യുവതിയിൽ നിന്ന് ഏകദേശം ഒരു കിലോ എംഡിഎംഎ കരിപ്പൂർ പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സൂര്യ ( 31)യാണ് വിമാനത്താവളത്തിന് പുറത്ത് പിക്കിംഗ് പോയിന്‍റിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ ലഹരി മരുന്നുമായി എയർ ഇന്ത്യ എക്‌സ്പ്രസിലാണ് (IX 338) സൂര്യ ഞായറാഴ്ച 8 മണിക്ക് നാട്ടിലെത്തിയത്.സൂര്യ കഴിഞ്ഞ പതിനാറാം തീയതിയാണ് ഒമാനിലേക്ക് ജോലിക്കായി പോയത് തിരികെ നാല് ദിവസം കൊണ്ട് നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. തിരൂരങ്ങാടി ടുഡേ ചോക്ലേറ്റ് പാക്കറ്റുകളും ഭക്ഷണസാധനങ്ങളുടെ മറവിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് 9.30 മണിയോടെ സൂര്യ പുറത്ത് എത്തിയെങ്കിലും, ഇന്‍റലിജന്‍സിന്‍റെ അടിസ്ഥാനത്തില്‍ പോലീസിന്‍റെ എയര്‍പോര്‍ട്ട് ഇന്‍റലിജന്‍സ് സ്ക്വാഡും കരിപ്പൂർ പൊലീസും സൂര്യയെ നിരീക്ഷിച്ച് പുറത്തുണ്ടായിരുന്നു. യ...
Crime

യുവാവിനെ പ്രണയം നടിച്ചു പണം തട്ടിയ യുവതിയും സുഹൃത്ത് യുവാവും പിടിയിൽ

കോതമംഗലം : യുവാവിനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. ഇരമല്ലൂർ നെല്ലിക്കുഴി സ്വദേശി അശ്വിനി (22) , കുട്ടമ്പുഴ കല്ലേലിമേട് മുള്ളൻകുഴിയിൽ വീട്ടിൽ അമൽ ജെറാൾഡ് (25) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 നാണ് കേസിന് ആസ്പദമായ സംഭവം.കോതമംഗലത്തുള്ള ലോഡ്ജിലേക്ക് രണ്ടുപേരും ചേർന്ന് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. മുറിയിൽ എത്തിയശേഷം കമ്പി വടി വീശി ഭീഷണിപ്പെടുത്തുകയും, കവിളത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തു. യുവതിയോടൊപ്പം ചേർത്ത് നിർത്തി യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയും വീഡിയോയും എടുത്തു. പിന്നീട് യുവാവ് ധരിച്ചിരുന്ന സ്വർണ്ണ മാലയും, എഴുപതിനായിരം രൂപ വില വരുന്ന ഫോണും കൈക്കലാക്കി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണ മുതൽ വിറ്റ് കിട്ടിയ പണത്തിൽ ബാക്കിയുണ്ടായിരുന്ന 25,000 രൂപയും എട്ട് ഗ്രാമോളം കഞ്ചാവു...
Obituary

ഷാർജയിൽ വീണ്ടും മലയാളി യുവതിയുടെ ആത്‍മഹത്യ, മരണത്തിൽ ദുരൂഹത

ഷാർജ: യുവതിയും കുഞ്ഞും മരിച്ചതിന്റെ ആഘാതം മാറും മുമ്പ് വീണ്ടും മറ്റൊരു മലയാളി യുവതി കൂടി ആത്‍മഹത്യ ചെയ്തു. കൊല്ലം സ്വദേശിനിയായ യുവതിയെയാണ് ഇന്നലെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതും ഭർതൃ പീഡനം കാരണം കൊണ്ട് തന്നെയാണ് എന്നറിയുന്നത്. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ 'അതുല്യ ഭവന' ത്തിൽ അതുല്യ ശേഖറി(30)നെയാണ് ഷാർജയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച‌ പുലർച്ചെയായിരുന്നു ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്‌ച സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോൺട്രാക്‌ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരു...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എം.ബി.എ 2025 ഫുള്‍ ടൈം/പാര്‍ട്ട് ടൈം പ്രവേശനം

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ 2025 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന്, KMAT-2025/CMAT -2025/CAT-2024 യോഗ്യത നേടിയവര്‍ക്ക്, ജൂലൈ 25-ന് വൈകുന്നേരം 4 മണി വരെ ലേറ്റ് ഫീസോടുകൂടി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍ വിഭാഗത്തിന് 1300/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 660/- രൂപയുമാണ് ഫീസ്. കോളേജുകള്‍, സീറ്റ്, മറ്റ് വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ (admission.uoc.ac.in) MBA 2025 Prospectus കാണുക. ഫോണ്‍ : 0494 2407016, 017, 2660 600...
Other

യൂറോപ്യൻ മാതൃകയിൽ കോളേജ് പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ലീഗിന് തുടക്കമായി

കായികരംഗത്തെ കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പാവുമെന്ന് കായിക വകുപ്പ് മന്ത്രി തേഞ്ഞിപ്പലം: യൂറോപ്യന്‍ മാതൃകയില്‍ കേരളത്തിലെ സര്‍വകലാശാലകളിലെ കോളേജുകളെ ഉള്‍പ്പെടുത്തി നടത്തുന്ന കോളേജ് പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ലീഗ് ഇന്ത്യയ്ക്ക് മാതൃകയാവുന്ന കായികരംഗത്തെ കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പാവുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോളേജ് സ്‌പോര്‍ട്‌സ് ലീഗ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍്യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പി രവീന്ദ്രന്‍ അധ്യക്ഷനായി.യൂറോപ്യന്‍ മാതൃകയില്‍ കോളേജുകളുടെ സ്‌പോര്‍ട്‌സ് ലീഗ് ഇന്ത്യയില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. രണ്ടുവര്‍ഷത്തെ നിരന്തര പരിശ്രമ ഫലമായാണ് ഇത്തരമൊരു പരിപാടി ആരംഭ...
Education

കിക്മ: എം.ബി.എ സീറ്റ് ഒഴിവ്

തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് (കിക്മ) മാനേജ്മെന്റില്‍ എം.ബി.എ 2025-27 ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ലോജിസ്റ്റിക്സ് , ബിസിനസ് അനലിറ്റിക്സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണവും എസ്.സി./എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍/യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 21 ന് രാവിലെ 10 ന് കോളേജ് ക്യ...
Other

സ്വാശ്രയയുടെ കൈത്താങ്ങില്‍ ബിന്ദുവും കുടുംബവും തളരാതെ മുന്നോട്ട്

മലപ്പുറം: മാറഞ്ചേരി പരിച്ചകത്തെ കൊച്ചു വീട്ടില്‍ ഇനി ഒരിക്കലും ആശ്രയമില്ലാത്തവളായിരിക്കില്ല ഇപ്പൂട്ടിലയില്‍ ബിന്ദു. അവര്‍ക്കിപ്പോള്‍ സ്വാശ്രയയുടെ കൈത്താങ്ങുണ്ട്. ഭിന്നശേഷിക്കാരായ രണ്ട് മക്കളുമായി കഴിയുന്ന ബിന്ദുവിന് ജീവിക്കാന്‍ കരുത്ത് നല്‍കുകയാണ് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന സ്വാശ്രയ പദ്ധതി.സന്തോഷം നിറഞ്ഞ നാളുകള്‍ സ്വപ്‌നം കാണാന്‍ പോലും സാഹചര്യമില്ലാത്ത അവസ്ഥയിലായിരുന്നു ബിന്ദു. മക്കളായ നിഖിലയ്ക്കും വിഷ്ണുവിനും കാഴ്ചയില്ല. ചെറു പ്രായത്തിലേ പ്രമേഹം ബാധിച്ച് കാഴ്ചശക്തി നഷ്ടമാവുകയായിരുന്നു. ഭര്‍ത്താവ് അശോകന്‍ കൂലി വേല ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോയത്. ഭിന്നശേഷിക്കാരായ രണ്ട് കുട്ടികള്‍ക്കും 1600 രൂപ വീതം ഭിന്നശേഷി പെന്‍ഷന്‍ കിട്ടിത്തുടങ്ങിയതും അല്പം ആശ്വാസമായിരുന്നു. മൂത്തമകള്‍ അഖിലയെ വിവാഹം കഴിച്ചയച്ച ശേഷം, രണ്ടുവര്‍ഷം മുന്‍പാണ് അശോകന്‍ മരിച്ചത്. ഹൃദയസ...
Accident

ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും കുട്ടി പുറത്തേക്ക് തെറിച്ചുവീണു

തിരൂരങ്ങാടി : ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും കുട്ടി തെറിച്ചു റോഡിലേക്ക് വീണു. കുണ്ടൂർ അത്താണിക്കൽ വെച്ചാണ് സംഭവം. തെയ്യാല ഭാഗത്തേക്ക് കുടുംബ സമേതം പോകുന്ന ഓട്ടോയിൽ നിന്നാണ് കുട്ടി വീണത്. ഇന്നലെ ഉച്ചയ്ക്ക്1.30 നാണ് സംഭവം. വലിയ പാസഞ്ചർ ഓട്ടോയുടെ പിറകിൽ നിന്ന് ഡോർ തനിയെ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട, റോഡ് മുറിച്ചു കടക്കാൻ കാത്തു നിൽക്കുകയായിരുന്ന യുവാവ് ഓടിയെത്തി റോഡിൽ നിന്നും കുട്ടിയെ എടുക്കുകയായിരുന്നു. ഇതിനിടെ സ്കൂട്ടറിൽ പിറകിൽ നിന്ന് വന്ന 2 വിദ്യാർത്ഥി കളും ഇറങ്ങി വന്നു. കുട്ടിയുടെ തലയിൽ മുറിവേറ്റതായി നാട്ടുകാർ പറഞ്ഞു. വീഡിയോ https://www.facebook.com/share/v/1CYBareMBq/...
Local news

ലഹരി മരുന്ന് ഉപയോഗ വിപത്തുകള്‍ ; കെ.എസ്.എസ്.പി.യു ലഘുലേഖ വിതരണം ചെയ്തു

തിരൂരങ്ങാടി : ലഹരി മരുന്ന് ഉപയോഗ വിപത്തുകളെ കുറിച്ച് കെ എസ് എസ് പി യു തിരൂരങ്ങാടി യുണിറ്റ് തയ്യാറാക്കിയ ലഘുലേഖ വിതരണം ചെയ്തു. പി ശ്രീധരന്‍ നായര്‍ക്ക് ലഘു ലേഖ നല്‍കി കൊണ്ട് തൃക്കുളം കൃഷ്ണന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് ഐ അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സെക്രട്ടറി കെ യു അനില്‍കുമാര്‍ സ്വാഗതവും വി ഭാസ്‌കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു....
Kerala

മദ്യ ലഹരിയില്‍ ട്രെയിനില്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ് ; അറസ്റ്റില്‍, രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മദ്യ ലഹരിയില്‍ ട്രെയിനില്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. ബാഗ്ലൂര്‍-പുതിച്ചേരി ട്രയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലാണ് അക്രമം നടന്നത്. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ട്രെയിന്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ കടന്ന് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം എത്തിയപ്പോഴാണ് യാത്രക്കാരനായ ഒരാള്‍ സഹയാത്രികനുനേരെ കത്തി വീശിയത്. അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. അക്രമിയും പരിക്കേറ്റയാളും തമിഴ്നാട് സ്വദേശികളാണ്. ഇരുവരും തമ്മിലുണ്ടായ വാക്ക്തര്‍ക്കമാണ് കത്തിവീശാന്‍ കാരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റതോടെ മറ്റു യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ആര്‍പിഎഫ് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഴു, കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നു....
Kerala

വിദേശത്ത് നിന്ന് എത്തിയത് മൂന്ന് ദിവസം മുമ്പ് ; നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യൂതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ഹരിപ്പാട് : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണില്‍ ഇടിച്ച് യുവാവ് മരിച്ചു. കാര്‍ത്തികപ്പള്ളി വെട്ടുവേനി പള്ളിയ്ക്കല്‍ ഗോപിയുടെ മകന്‍ കാളിദാസന്‍ (20) ആണ് മരിച്ചത്. ദുബായില്‍ ജോലിക്ക് പോയിരുന്ന കാളിദാസന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കെ വി ജെട്ടി കാട്ടില്‍മാര്‍ക്കറ്റ് പുത്തന്‍ കരിയില്‍ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് 3. 30 ന് ആയിരുന്നു അപകടം. കൂടെയുണ്ടായിരുന്ന താമല്ലാക്കല്‍ ഹുസ്‌ന മന്‍സില്‍ ഹാജ ഹസ്സന്‍ (20), എറണാകുളം സ്വദേശി ആകാശ് എന്നിവര്‍ക്ക് പരിക്കേറ്റു. മാതാവ് ശ്രീകല സൗദിയില്‍ നഴ്‌സാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍....
Local news, Malappuram

സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകുന്നില്ല : യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ പാതിവഴിയില്‍ തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്തു

മലപ്പുറം : തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പാലക്കാട്‌കോഴിക്കോട് റൂട്ടില്‍ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് പാതിവഴിയില്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ എം.എം.സന്തോഷിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടു മൂന്നോടെ കൂട്ടിലങ്ങാടിയില്‍ വച്ചാണ് സംഭവം. സന്തോഷ് സ്വകാര്യ ബസിലെ ഡ്രൈവറായിരിക്കെ, 2012ല്‍ നെടിയിരുപ്പ് സ്വദേശി മരിച്ച കേസില്‍, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട്, പലവട്ടം സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് ഉണ്ട്. അതിനെത്തുടര്‍ന്നാണ് അറസ്റ്റെന്നു പൊലീസ് അറിയിച്ചു. കൂട്ടിലങ്ങാടിയില്‍ വണ്ടി തടഞ്ഞ പൊലീസ്, ബസ് യാത്രക്കാരുമായി തിരിച്ചു മലപ്പുറം ഡിപ്പോയിലേക്കു വിടാന്‍ ആവശ്യപ്പെട്ടു. അവിട...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.കോം. ബിരുദമെടുത്തവർക്ക് പ്രൈവറ്റ് രജിസ്‌ട്രേഷൻ മുഖേന ഫിനാൻസ്, കോ - ഓപ്പറേഷൻ എന്നീ വിഷണങ്ങളിൽ അഡീഷണൽ സ്പെഷ്യലൈസേഷൻ നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 100/- രൂപ പിഴയോടെ എട്ട് വരെയും 500/- രൂപ പിഴയോടെ 16 വരെയും രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും വിജ്ഞാപനത്തിൽ പറഞ്ഞ മുഴുവൻ രേഖകളും സഹിതം ഡെപ്യൂട്ടി രജിസ്ട്രാർ ( പ്രൈവറ്റ് രജിസ്‌ട്രേഷൻ ), സി.ഡി.ഒ.ഇ. ബിൽഡിംഗ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. - 673635 എന്ന വിലാസത്തിൽ ആഗസ്റ്റ് 23-നുള്ളിൽ ലഭ്യമാക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ . ഫോൺ : 0494 2407356. പി.ആർ. 933/2025 ബി.ടെക്. ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേ...
Malappuram

നിപ ; സമ്പര്‍ക്കപ്പട്ടികയില്‍ 648 പേര്‍, ജില്ലയില്‍ 110 പേര്‍

തിരുവനന്തപുരം: വിവിധ ജില്ലകളിലായി ആകെ 648 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 97 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 21 പേരേയും പാലക്കാട് നിന്നുള്ള 12 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 30 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 97 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എ...
Local news

ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ “സാഹസ്” കേരള യാത്രയ്ക്ക് ചെമ്മാട് വെച്ച് സ്വീകരണം നല്‍കി

മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ "സാഹസ്" കേരള യാത്രയ്ക്ക് തൃക്കുളം മണ്ഡലത്തിൽ ചെമ്മാട് വെച്ച് മണ്ഡലം പ്രസിഡൻ്റ് വി.വി അബുവിൻ്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നതാനായ നേതാവുമായ ഉമ്മൻചാണ്ടിയുടെയും, ഈ അടുത്ത ദിവസം അന്തരിച്ച മുൻ കെപിസിസി പ്രസിഡൻ്റ് സി.വി പത്മരാജൻ്റെയും ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആബിദ താണിക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗം അഡ്വ. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. അനുസ്മരണ യോഗത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ മിനിമോൾ , ലക്ഷ്മി , ആമിനമോൾ, ജില്ലാ പ്രസിഡൻ്റ് ഷഹർബാൻ , ജില്ലാ ജനറൽ സെക്രട്ടറി സി.പി സുഹ്റാബി , ബ്ലോക്ക് പ്രസിഡൻറ് സോനാ രതീഷ്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ വെന്നിയൂർ , തൃക്കുളം മണ്ഡലം പ...
error: Content is protected !!