ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു
പരപ്പനങ്ങാടി : പരപ്പനങ്ങാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. ആദരവ് 2025' എന്ന പരിപാടി പരപ്പനങ്ങാടി ഇന്‍സ്പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അഷറഫ് കുത്താവാസ് അദ്യക്ഷ്യം വഹിച്ചു
എസ്എന്‍എംഎച്ച്എസ് സ്കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ്, നീറ്റ് പരീക്ഷകളില്‍ വിജയിച്ച 28 വിദ്യാര്‍ത്ഥികളെയും ഇസ്നേഹം എന്ന തന്റെ പുസ്തകത്തിലൂടെ ബെസ്റ്റ് സെല്ലര്‍ അവാര്‍ഡ് ജേതാവായ ശില്പി താജ് ദമ്പതികളുടെ മകന് അഞ്ചല്‍ താജിനെയും നാട്ടു ചെടികള്‍ ആരോഗ്യരക്ഷയ്ക്ക് എന്ന പുസ്തകമെഴുതിയ അലീമ സലിമിനെയും രാജന്റെ മകള്‍ ഡോ നവ്യയെയും പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന് സംഘടന രംഗത്ത് നിസ്തുല സേവനം നടത്തിയ ഇബ്രാഹിം ഹാജി എന്‍ടിഎസ്, ബാവ ഹാജി, ഇബ്രാഹിം ഹാ...




























