Wednesday, March 18

Author: tirurangaditoday

നഗരത്തിലെ പ്രധാന വീഥികളിൽ നിറച്ചാർത്ത് തീർത്ത് മലപ്പുറത്ത് ചുമർ ചിത്രങ്ങൾ
Other

നഗരത്തിലെ പ്രധാന വീഥികളിൽ നിറച്ചാർത്ത് തീർത്ത് മലപ്പുറത്ത് ചുമർ ചിത്രങ്ങൾ

മലപ്പുറം: നഗരസഭ പ്രദേശത്തെ പ്രധാന വീഥികളും ചുമരുകളും വർണ്ണാഭമാക്കുന്നതിന് വേണ്ടി നഗരസഭ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൂട്ടായി ചേർന്ന് നടപ്പിലാക്കുന്ന നഗര ചുമർചിത്രങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കാടേരി മലപ്പുറം കോട്ടപ്പടി ഗവ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൻറെ ചുറ്റുമതിലിൽ ചുമർ ചിത്രങ്ങൾ പൂർത്തീകരിച്ച് നിർവഹിച്ചു. മാലിന്യങ്ങൾ കുമിഞ്ഞുകൂടിയ സ്ഥലങ്ങളും, വൃത്തി ഹീനമായ സ്ഥലങ്ങളെയും വൃത്തിയാക്കി പരിസരപ്രദേശങ്ങളിൽ മാലിന്യ സംസ്കരണ അവബോധവും, മറ്റ് പൊതുവായ സന്ദേശങ്ങളും പകരുന്ന രീതിയിലാണ് നഗരപ്രദേശങ്ങളിൽ ചുമർചിത്രങ്ങൾ വരക്കുന്നത്. നഗരസൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടി വിവിധ കർമ്മപദ്ധതികൾ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട്. ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ സി സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 11 വിദ്യാർത്ഥികളും അധ്യാപകൻ സി മുഹമ്മദ് സെയ്ദും ചേർന്നാണ് ചിത്രങ്ങൾ വരച്ചത്. ബുധനാഴ്ചയാണ് പണി ആരം...
Crime

വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

താമരശ്ശേരി: വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കമാണ് വ്യാഴാഴ്ചത്തെ സംഘർഷത്തിലേക്കും ഒരു വിദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്.ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കത്തിനുശേഷം സാമൂഹികമാധ്യമത്തിലൂടെ ഇരുവിഭാഗവും തമ്മിൽ പരസ്പരം പോരടിച്ചിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടർച്ചയായിരുന്നു ദിവസങ്ങൾക്കുശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം. വ്യാഴാഴ്ചത്തെ ക്ലാസ് കഴിഞ്ഞതിനുശേഷം ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റിൽ എം ജെ സ്കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ സെന്ററിൽ പഠിക്കാത്ത വിദ്യാർഥികളും ചേർന്ന് ഏറ്റുമുട്...
university

പരീക്ഷകൾ പുനഃ ക്രമീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷകൾ പുനഃ ക്രമീകരിച്ചു അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ക്ക് മാർച്ച് 20 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ (CBCSS - UG) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ (സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെടെ) പുനഃ ക്രമീകരിച്ചു. മാർച്ച് 20, 21, 24, 25, 26, 27 തീയതികളിൽ നടക്കേണ്ട പരീക്ഷകൾ യഥാക്രമം ഏപ്രിൽ മൂന്ന്, നാല്, ഏഴ്, എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രം, സമയം എന്നിവയിൽ മാറ്റമില്ല. പി.ആർ. 258/2025 ഓഡിറ്റ് കോഴ്സ് മാതൃകാ പരീക്ഷ കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിലെ (CBCSS - 2022 പ്രവേശനം) ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ മൂന്ന്, നാല് സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഓൺലൈൻ മാതൃകാ പരീക്ഷ (ട്രയൽ എക്‌സാമിനേഷൻ) മാർച്ച് രണ്ടിന് നടക്കും. ഈ ദിവസം ഏതു സമയത്തും വിദ്യാർഥികൾക്ക് ലിങ്ക...
university

അക്കാദമിക – ഗവേഷണമേഖലയില്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്ന തരത്തില്‍ ഈസ് ഓഫ് ഡൂയിങ് നടപ്പാകണം ; കാലിക്കറ്റ് വി.സി

പൊതുമേഖലാ സര്‍വകലാശാലകളിലെ അക്കാദമിക - ഗവേഷണമേഖലയില്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്ന തരത്തില്‍ ഈസ് ഓഫ് ഡൂയിങ് നടപ്പാകേണ്ടതുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. അഫിലിയേറ്റഡ് കോളേജുകളിലെ മികച്ച അധ്യാപകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രൊഫ. എം.എം. ഗനി അവാര്‍ഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ കാര്യത്തില്‍ സ്വകാര്യ മേഖലയെ ചെറുക്കുന്നതിന് പകരം പൊതുമേഖലയിലെ വിദ്യാഭ്യാസം എങ്ങനെ കൂടുതല്‍ മികവുള്ളതാക്കാമെന്നും അധ്യാപന - ഗവേഷണ സാധ്യതകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നുമാണ് നാം ചിന്തിക്കേണ്ടത്. സ്വകാര്യ സര്‍വകലാശാലകള്‍ അപകടം പിടിച്ചതാണെന്നും ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതാണെന്നുമുള്ളത് തെറ്റായ കാഴ്ചപ്പാടാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നവരില്‍ പലരും ലാഭത്തിനുമപ്പുറത്ത് മഹത്താ...
Kerala

അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകി ; അറബി ഗ്രന്ഥകാരൻ അബൂ ആയിശ മുഹമ്മദ് ബാഖവിയെ ആദരിച്ചു

കോഴിക്കോട്: അറബി ഗ്രന്ഥകാരനും പ്രഗൽഭ പണ്ഡിതനുമായ എം കെ അബൂ ആഇശ മുഹമ്മദ് ബാഖവിയെ ആദരിച്ചു. 'അറബി വ്യാകരണശാസ്ത്രത്തിന്റെ ചരിത്രപരിണാമ ഘട്ടങ്ങൾ' എന്ന പ്രമേയത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്മെന്റും ജാമിഅ മദീനതുന്നൂർ അറബിക് ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാറിൽ വെച്ചായിരുന്നു ആദരവ്. അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകി കേരളത്തിൽ നിന്നും അറബി ഭാഷ രചനയിൽ മികവ് തെളിയിച്ചതിനാണ് ഈ അംഗീകാരം. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി മുണ്ടംപറമ്പ് നിവാസിയായ എം കെ അബൂ ആഇശ മുഹമ്മദ് ബാഖവി നഹ്‌വ്, സ്വർഫ്, തജ്‌വീദ്, മആനി, മൻത്വിഖ്, ഫലഖ്, വാസ്തു, മൗലിദ്, ഫിഖ്ഹ്, താരീഖ്, തസ്വവ്വുഫ്‌ തുടങ്ങിയ മേഖലകളിലായി നാൽപ്പതിലധികം അറബി ഗ്രന്ഥങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട്. ഉപ്പയായ കുഞ്ഞഹമ്മദ് മുസ്‌ലിയാർ, വിളയൂർ മുഹമ്മദ് കുട്ടി ബാഖവി, കിടങ്ങഴി അബ്ദു റഹ്മാൻ മുസ്‌ലിയാർ തുടങ്ങിയ പ്...
Local news

പി എസ് എം ഓ കോളേജ് കോളേജ് ഡേ സംഘടിപ്പിച്ചു

തിരൂരങ്ങാടി : പി എസ് എം ഓ കോളേജ് യൂണിയൻ 2024 25ന്റെ ആഭിമുഖ്യത്തിൽ കോളേജ് ഡേ സംഘടിപ്പിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ഷാമിലിന്റെ അധ്യക്ഷതയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ അഡ്രസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് നിർവഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുൻ എംഎൽഎ അഡ്വക്കേറ്റ് കെ എൻ എ കാദർ നിർവഹിച്ചു തുടർന്ന് അവാർഡ് ദാന ചടങ്ങ് 2024 25 കാലയളവിൽ കോളേജ് യൂണിയൻ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണവും നടത്തി. ചടങ്ങിന് ഡോ ബാസിം എംപി അബ്ദുൽ സമദ് കെ അജ്മൽ എംപി മുഹമ്മദ് ഹസീബ് മുജീബ് റഹ്മാൻ കാരി അഹമ്മദ് നിഹാൽ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിക്ക് മുഹമ്മദ് ഫവാസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി സ്വാഗതവും യൂണിയൻ വൈസ് ചെയർപേഴ്സൺ ഷാന പി എം നന്ദിയും പറഞ്ഞു. കൂടാതെ വിവിധ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികളുടെ കലാപരിപാടിയും വേദിയിൽ അരങ്ങേറി കലാ വേദിക്ക് മാറ്റുകൂട്ടാൻ ഇർഷാദ് മുടിക്ക...
Local news

പാലച്ചിറമാട് മഹല്ല് കുടുംബ സംഗമവും പ്രവാസി മീറ്റും സമാപിച്ചു

കോട്ടക്കല്‍ : പാലച്ചിറമാട് മഹല്ല് കുടുംബ സംഗമവും പ്രവാസി മീറ്റും സമാപിച്ചു. പ്രവാസി മീറ്റിൻ്റെ ഭാഗമായി മഹല്ലിൽ നിന്നും 25 വർഷം പ്രവാസജീവിതം നയിച്ച 60 വയസ്സ് പൂർത്തിയായ 1 10 പേരെയും 40 വർഷത്തിലധികം മഹല്ല് ഖത്തീബ് ആയി സേവനം അനുഷ്ഠിച്ച പി. മുഹമ്മദ് മുസ്ലിയാർ മഹല്ലിലെ ആദ്യത്തെ പൈലറ്റും എയർ ക്രാഫ്റ്റ് എഞ്ചീനിയറുമായ ഷാഹുൽ ഹമീദ് മൊയ്തീൻകുട്ടി എന്നിവരെയും മഹല്ല് ഖാസി റഷീദലി ശിഹാബ് തങ്ങൾ ആദരിച്ചു. മഹല്ലിനെ 6 ഭാഗങ്ങളായി തിരിച്ച് നടന്ന കുടുംബ സംഗമ ങ്ങളുടെ സമാപനമായാണ് മഹല്ല് തല സംഗമം സംഘടിപ്പിച്ചത്. പ്രവാസി സംഗമം സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മഹല്ല് പ്രസിഡൻ്റ് പാറയിൽ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ഹനീഫ മൂന്നിയൂർ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എന്നിവർ സംബന്ധിച്ചു. അബ്ദുല്ല സലീം വാഫി മുഖ്യ പ്രഭാഷണം നടത്തി. പാറയിൽ ബാപ്പു ഹാജി, മുക്ര സുലൈമാൻ ഹാജി, ടി മൊയ്തീൻ കുട്ടി ഹാജി, ...
Local news

തിരൂരങ്ങാടി നഗരസഭയിലെ കൃഷി രോഗ കീടങ്ങൾക്ക് ഇനി സൗജന്യമായി മരുന്ന് ; അഗ്രോ ഫാർമസി തുറന്നു

തിരൂരങ്ങാടി : നഗരസഭ 2024-25 വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചന്തപ്പടി കൃഷിഭവനില്‍ നടപ്പാക്കുന്ന ആഗ്രോഫാര്‍മസിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ഇന്‍ചാര്‍ജ് സുലൈഖ കാലൊടി നിര്‍വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കൃഷിയെ ബാധിക്കുന്ന രോഗ കീടങ്ങൾക്കുള്ള വില പിടിപ്പുള്ള മരുന്നുകൾ ഉൾപ്പെടെ ഫാര്‍മസിയില്‍ നിന്നു സൗജന്യമായി നല്‍കും. കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് ആഗ്രോഫാര്‍മസി. അഞ്ച് ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയത്. സി, പി, ഇസ്മായിൽ, സോന രതീഷ്, സി, പി, സുഹ്റാബി, ഇ, പി ബാവ, സി, എച്ച്, അജാസ്, കൃഷി ഓഫീസർ പി, എസ് ആരുണി, എം, അബ്ദുറഹിമാൻ കുട്ടി,മുസ്ഥഫ പാലാത്ത്, അരിമ്പ്ര മുഹമ്മദലി,കെ, ടി, ബാബുരാജൻ, സമീർ വലിയാട്ട്, പി, കെ, അസീസ്' .സി, പി ഹബീബ ബഷീർ, അലിമോൻ തടത്തിൽ, സുജിനി മുള മുക്കിൽ, വഹീദ ചെമ്പ, ആരിഫ വലിയാട്ട്, മാലിക്ക് കുന്നത്തേരി സനൂപ്, പ്രസംഗിച്ചു...
Kerala

ഹജ്ജ് 2025 : 316 പേർക്ക് കൂടി അവസരം; വെയ്റ്റിംഗ് ലിസ്റ്റ് 2524 വരെയുള്ളവരെ തിരഞ്ഞെടുത്തു

ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട ക്രമ നമ്പർ 2209 മുതൽ 2524 വരെയുള്ള വർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. 316 പേർക്കാണ് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്. പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ മാർച്ച് 10-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,72,300/- അടക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും നോമിനിയും ഒപ്പിടണം), ഒറിജിനൽ പാസ്പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ...
Malappuram

രാജ്യത്ത് മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നത് കേരളം: മന്ത്രി വി. അബ്ദുറഹ്‌മാന്‍

പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി വൈലത്തൂർ : രാജ്യത്തെ തന്നെ മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉന്നതിയിലേക്ക് എത്തിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്‌കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം പഞ്ചായത്തുകളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതും അവര്‍ കൃത്യമായ വികസന മേഖലകള്‍ ചൂണ്ടിക്കാണിച്ചത് സര്‍ക്കാര്‍ നടപ്പിലാക്കിയതു കൊണ്ടാണ് സമഗ്ര വിദ്യാഭ്യാസ പുരോഗതി സംസ്ഥാനത്തിന് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. 6.72 കോടി ചെലവിലാണ് പുതിയ ഹൈടെക് കെട്ടിടം നിര്‍മിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്...
Malappuram

മലപ്പുറം ജില്ലയിൽ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീമിൽ വൻ മുന്നേറ്റം

മലപ്പുറം : ജില്ലയിൽ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീമിൽ(എസ്.എസ്.എസ്) വൻ മുന്നേറ്റം. വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സമ്പാദ്യ വകുപ്പ്, ട്രഷറി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ മലപ്പുറം ജില്ലയിലെ 500 സ്‌കൂളുകൾ അംഗങ്ങളായി. മലപ്പുറം എ.ഇ.ഒ ഓഫീസിന്റെ പരിധിയിലുള്ള വടക്കേമണ്ണ ജി.എൽ.പി സ്‌കൂളാണ് 500-ാമത് യൂണിറ്റായി പദ്ധതിയിൽ ചേർന്നത്. എസ്.എസ്.എസ് സ്‌കീമിൽ ഏറ്റവും കൂടുതൽ സ്‌കൂളുകളെ പങ്കാളികളാക്കുന്നതിൽ വേങ്ങര എ.ഇ.ഒ ഓഫീസ് ആണ് മുന്നിൽ. നിലവിൽ വേങ്ങര എ.ഇ.ഒ ഓഫീസിന്റെ കീഴിൽ 76 സ്‌കൂളുകൾ സ്‌കീമിൽ അംഗങ്ങളായിട്ടുണ്ട്.500-ാമത് യൂണിറ്റിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ദേശീയ സമ്പാദ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. ഉണ്ണികൃഷ്ണൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കീം പാസ്സ്ബുക്കുകളും ലെഡ്ജറുകളും വിതരണം ചെയ്തു. എൻ.എസ്....
Local news

ജൈവകൃഷി പ്രോത്സാഹനം ; തക്കാളി കൃഷി വിളവെടുപ്പ് നടത്തി

വേങ്ങര : കണ്ണമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ പൂന്തോട്ടം കർഷക കൂട്ടായ്മയുടെ കീഴിൽ ആരംഭിച്ച ജൈവകൃഷി പദ്ധതിയിൽ തക്കാളി കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻ സീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. 13 ഏക്കറോളം വരുന്ന സ്ഥലത്താണ് തക്കാളി വത്തക്ക മുളക് എന്നിവ ഈ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി ചെയ്തിട്ടുള്ളത് മുതിർന്ന കർഷകരായ അഹമ്മദ് പഴയ കത്ത് 'ബഷീർ യു എൻ .യുവ കർഷകരായ ഹാഷിർ കബീർ പി കെ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ പ്രവർത്തിച്ചു വരുന്നത്. കണ്ണമംഗലം പഞ്ചായത്തിലെ കോട്ടശ്ശേരിയിൽ പ്രവർത്തിക്കുന്ന ' വി .എഫ് . പി .സി .കെ . വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ മുഖേന കർഷകർക്ക് നൽകുന്ന വിത്തുകളും അതുപോലെ കാർഷിക ഉത്പന്നങ്ങളും ഈ കർഷക കൂട്ടായ്മയാണ് നൽകി വരുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈൽ പഴം പച്ചക്കറി വാഹനത്തിലും ഇവർ ഉത്പാദിപ്പിക്കുന്ന തക്...
Malappuram

കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ കാട്ടാന ചരിഞ്ഞ നിലയില്‍ ; കസേര കൊമ്പന്റെ ശരീരത്തില്‍ വെടിയുണ്ട ; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

മലപ്പുറം : മുത്തേടത്തെ കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കാട്ടാന ചരിഞ്ഞത് വെടിയേറ്റന്ന് നിഗമനം. ആനയുടെ ശരീരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിലാണ് വെടിയുണ്ട കിട്ടിയത്. വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെടിയുണ്ട ബാലസ്റ്റിക് പരിശോധനക്ക് അയക്കും. കരുളായി റേഞ്ചിലെ പടുക്ക വനാതിര്‍ത്തിയോടു ചേര്‍ന്നു കാരപ്പുറം ചോളമുണ്ടയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ ഇന്നലെ രാവിലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ഇന്നലെ പുലര്‍ച്ചെ 4.30ന് ആണു നാട്ടുകാര്‍ ഇതുകണ്ട് വനപാലകരെ അറിയിച്ചത്. ആനയുടെ മുതുകിലും ശരീരത്തിലെ പലയിടങ്ങളിലും വ്രണമുള്ള നിലയിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി കരുളായി പാലാങ്കര പാലത്തിനു സമീപവും പാലങ്കര, നരാങ്ങാപ്പൊട്ടി, താനിപ്പൊട്ടി, ബാലംകുളം, ചീനിക്കുന്ന്, കല്‍ക്കുളം തുടങ്ങിയ ജ...
Local news

ഒരുമ ടൈലേഴ്‌സ് കൂട്ടായ്മ ചാരിറ്റി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനം

തിരൂരങ്ങാടി : ഒരുമ ടൈലേഴ്‌സ് കൂട്ടായ്മ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ചാരിറ്റി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനം. ചെമ്മാട് ടൗണിലുള്ള റാസ്പുടിന്‍ ഡ്രസ്സ് മേക്കേഴ്‌സില്‍ വച്ച് ചേര്‍ന്ന മണ്ഡലം ഭാരവാഹി, എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിന് സ്വന്തമായി ഒരു ചാരിറ്റി ഫണ്ട് ശേഖരണത്തിന് വേണ്ടി ' ആദ്യപടിയായി തിരൂരങ്ങാടി മണ്ഡലത്തിലെ അംഗങ്ങളുടെ കടകളിലോ വീടുകളിലോ ആയി 50 ചാരിറ്റി ബോക്‌സുകള്‍ വെക്കാന്‍ തീരുമാനിക്കുകയും കുറച്ച്ചാരിറ്റി ബോക്‌സുകള്‍ വാങ്ങാനുള്ള ഫണ്ടുകള്‍ കമ്മിറ്റി അംഗങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തു. ബാക്കി ആവശ്യുള്ള ബോക്‌സുകള്‍ വാങ്ങാന്‍ നമ്മുടെ ഗ്രൂപ്പില്‍ നിന്നും സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും യോഗത്തില്‍ തീരുമാനിച്ചു. തിരൂരങ്ങാടി മണ്ഡലത്തില്‍ അവശരായി ചികിത്സയിലുള്ള മൂന്നു അംഗങ്ങള്‍ക്കും കൂടി തിരൂരങ്ങാടി മണ്ഡലം ഗ്രൂപ്പില്‍ നിന്നും അടുത്ത മാസം മാര്‍ച്ച് ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( FYUGP - 2024 പ്രവേശനം ) നാലു വർഷ ബിരുദം ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ 28 വരെയും 240/-രൂപ പിഴയോടെ മാർച്ച് മൂന്ന് വരെയും അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം) എം.ബി.എ. ( ഫുൾ ടൈം ആന്റ് പാർട്ട് ടൈം ), എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ് ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 18 വരെയും 190/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് നാല് മുതൽ ലഭ്യമാകും. പി.ആർ. 253/2025 പരീക്ഷ മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) രണ്ടു വർഷ ബി.പി.എഡ്. കോഴ്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. പി.ആർ. 254/2025 പരീക്ഷാഫലം വിദ...
Local news

പറപ്പൂര്‍ വേല ; ഇന്ന് ഗതാഗത നിയന്ത്രണം

വേങ്ങര : പറപ്പൂര്‍ താലപ്പൊലി മഹോത്സവം പ്രമാണിച്ച് ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണി മുതല്‍ വേങ്ങരയില്‍ നിന്ന് വീണാലുക്കല്‍ വഴിയും കോട്ടക്കലില്‍ നിന്നും വീണാലുക്കല്‍ വരെയും ബസ്സടക്കമുള്ള എല്ലാ ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. വേങ്ങര ഭാഗത്ത് നിന്ന് കോട്ടക്കലിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇരിങ്ങല്ലൂരില്‍ നിന്ന് ഒതുക്കുങ്ങല്‍ വഴി പോകേണ്ടതാണ്…. കോട്ടക്കല്‍ ഭാഗത്തു നിന്ന് വേങ്ങരയിലെക്ക് വരുന്ന എല്ലാ വാഹനങ്ങളും ആയുര്‍വേദ കോളേജ് ജംഗ്ഷന്‍ പുഴച്ചാല്‍ വഴി വേങ്ങരയിലേക്ക് വരേണ്ടതാണ്....
Accident

നിർത്തിയിട്ട റോഡ് റോളറിൽ കാറിടിച്ചു എ ആർ നഗർ സ്വദേശി മരിച്ചു

തിരൂരങ്ങാടി: കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി ഏ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്ക്. വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരിച്ചത്. ചെമ്മാട് എം എൻ കോംപ്ലെക്സിൽ മൊബൈൽ ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണാടക ഷിമോഗയിൽ നിന്ന് വരുമ്പോ ഴാണ് അപകടം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ....
Crime

മാരക ലഹരിമരുന്നായ എം ഡി എം എ യുമായി ചെറുമുക്ക് സ്വദേശി പിടിയിൽ

വയനാട്: ലഹരിക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 93.84ഗ്രാം എം.ഡി.എം.എയുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിലായി.ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ആണ് തിരൂരങ്ങാടി ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. കെ.എല്‍ 65 എല്‍ 8957 നമ്ബര്‍ ബൈക്കില്‍ ഗുണ്ടല്‍പെട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതി. തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെത്തിയത്.ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം...
Crime

മകന്റെ സുഹൃത്തായ 14 കാരനുമായ നാടുവിട്ട 35 കാരി പിടിയിൽ

പാലക്കാട്: ആലത്തൂരിൽ യുവതി മകന്റെ സുഹൃത്തായ 14കാരനുമായി നാടുവിട്ടു. തട്ടിക്കൊണ്ടു പോയതായ വീട്ടുകാരുടെ പരാതിയിൽ കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയായ 35 കാരിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ആലത്തൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് എറണാകുളത്ത് വച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മക്കെതിരെ കേസെടുത്തു. ഇന്നലെ പരീക്ഷ കഴിഞ്ഞ ശേഷം യുവതിക്ക് അടുത്തെത്തിയ ബാലനാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറ‌ഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയായതിനാൽ യുവതി പ്രതിയായി. നാടുവിട്ട ഇരുവരും പാലക്കാട് നിന്ന് എറണാകുളത്ത്...
Breaking news

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഉമ്മയെയും മകളെയും ബൈക്കിലെത്തിയ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു

തിരൂരങ്ങാടി: ദേശീയ പാത തലപ്പാറ വലിയ പറമ്പില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഉമ്മയേയും മകളെയും ബൈക്കിലെത്തിയ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. മൂന്നിയൂര്‍ വെളിമുക്ക് പാലക്കലില്‍ താമസിക്കുന്ന മുന്നുകണ്ടത്തില്‍ സക്കീറിന്റെ ഭാര്യ സുമി(40), മകള്‍ ഷബാ ഫാത്തിമ(17) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പാലക്കലില്‍ നിന്നും മുമ്പ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത് എന്നു സുമി പറഞ്ഞു. രണ്ട് പേരുടെയും വലതുകൈയ്യിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുവരുടെയും കൈക്ക് തുന്നുണ്ട്. തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. വെട്ടിയത് ആരെന്നോ എന്തിനെന്നോ അറിയില്ലെന്ന് വെട്ടേറ്റ യുവതി പറഞ്ഞു...
Education

ജർമൻ, അറബിക് ഭാഷാപഠനം പൊന്നാനിയിലും തിരൂരിലും ആരംഭിക്കുന്നു

ഓൺലൈൻ, ഓഫ് ലൈൻ രീതികളിലുള്ള ക്ലാസുകളായിരിക്കും ഉണ്ടാവുക മലപ്പുറം : ലാംഗ്വേജ് നെറ്റ് വർക്ക് ഭാഷാ മികവുകേന്ദ്രത്തിന്റെ ഭാഗമായി പൊന്നാനിയിലെ ഷെയ്ഖ് മഖ്ദൂം സൈനുദ്ദീൻ സ്മാരക ഉപകേന്ദ്രത്തിൽ വിദേശ ഭാഷാ കോഴ്‌സുകൾ ഉടൻ ആരംഭിക്കും. വിദേശ ഭാഷാപരിശീലനത്തിനും വിവർത്തനത്തിനുമുള്ള ഉപകേന്ദ്രമാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ പൊന്നാനിയിൽ അനുവദിച്ചിട്ടുള്ളത്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും പൊന്നാനിയിലെ മഖ്ദൂം സൈനുദ്ദീൻ കേന്ദ്രവും സംയുക്തമായാണ് കോഴ്‌സുകൾ നടത്തുക. ജോലി ആവശ്യങ്ങൾക്കും മറ്റുമായി വിദേശരാജ്യങ്ങളിൽ പോകുന്നവർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ജർമൻ ഭാഷയിൽ എ.വൺ (എ1) പ്രോഗ്രാമും കമ്യൂണിക്കേറ്റീവ് അറബിക് സർട്ടിഫിക്കറ്റ് കോഴ്സുമാണ് ഒന്നാം ഘട്ടത്തിൽ തുടങ്ങുന്നത്. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും ക്ലാസുകൾ. ഓൺലൈൻ, ഓഫ് ലൈൻ രീതികളിലുള്ള ക്ലാസുകളായിരിക്കും ഉണ്ടാവുക. ജർമൻ, അറബിക് ഭാഷാപഠനത്തിനുള്ള ...
Kerala

മദ്യലഹരിയില്‍ യുവ ഡോക്ടമാര്‍ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം : ആക്കുളത്ത് മദ്യലഹരിയില്‍ യുവ ഡോക്ടമാര്‍ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറശ്ശാല സ്വദേശി ഷാനു (26) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ കൊട്ടാരക്കരയിലെ ഒരു സഹകരണ ആശുപത്രിയിലേയും മറ്റൊരാള്‍ കിംസ് ആശുപത്രിയിലേയും ഡോക്ടര്‍മാരാണ്. കാറിലുണ്ടായിരുന്ന യുവ ഡോക്ടര്‍മാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്കുളം പാലത്തില്‍ തിങ്കളാഴ്ച വെളുപ്പിനായിരുന്നു അപകടം. അമിത വേഗതയില്‍ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റ ശ്രീറാമിനെയും ഷാനുവിനെയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു....
Tech

നിങ്ങള്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരാണോ… എങ്കില്‍ ശ്രദ്ധിക്കുക ; ഇനി മുതല്‍ ഈ ഇടപാടുകള്‍ക്ക് ഫീ ഇടാക്കും

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ ബഹുഭൂരിഭാഗം പേരും ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരാണ്. പലരും കൈയ്യില്‍ പണം കൊണ്ടു നടക്കാറില്ല. എല്ലാ ഇടപാടുകള്‍ക്കും ഗൂഗിള്‍ പേ ആണ് മിക്കവരും ആശ്രയിക്കുക. എന്നാല്‍ ഇനി മുതല്‍ ചില ഇടാപാടുകള്‍ക്ക് ഫീ ഈടാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍ പേ. ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കാന്‍ ആരംഭിച്ചിരിക്കുകയാണ് ഗൂഗിള്‍ പേ. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ചില പേയ്‌മെന്റുകള്‍ക്കാണ് കണ്‍വീനിയന്‍സ് ഫീ എന്നപേരില്‍ ഒരു നിശ്ചിത തുക ഈടാക്കുക. മുമ്പ് സൗജന്യമായിരുന്ന വൈദ്യുതി, പാചക വാതക ബില്ലുകള്‍ക്കുള്ള പേയ്‌മെന്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. 0.5% മുതല്‍ 1% വരെയായിരിക്കും ഫീസ്. ഇതില്‍ ജിഎസ്ടിയും ഉള്‍പ്പെടുത്തും. കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ബാധകമാണെങ്കിലും, ബാങ്ക് അക്കൗണ്ടുകളുമായി നേരിട്ട് ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരുമെന...
Kerala

മതവിദ്വേഷ പരാമര്‍ശം ; പിസി ജോര്‍ജ് ജയിലിലേക്ക് ; റിമാന്റ് ചെയ്തു

കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് പി സി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പിസി ജോര്‍ജ്ജിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും. 30 വര്‍ഷത്തോളം എംഎല്‍എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി സി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോര്‍ജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളി...
Local news

എആര്‍ നഗര്‍ പഞ്ചായത്ത് കവാടത്തിന് മമ്പുറം തങ്ങളുടെ പേരിടണം ; കേരള മുസ്‌ലിം ജമാഅത്ത്

തിരൂരങ്ങാടി : അബ്ദുര്‍ റഹ്മാന്‍ നഗര്‍ പഞ്ചായത്ത് ഓഫീസിന് പുതുതായി നിര്‍മിച്ച പ്രധാന കവാടത്തിന് ഖുത്തുബു സമാന്‍ മൗലദ്ദവീല സയ്യിദ് അലവി തങ്ങള്‍ മമ്പുറം എന്ന നാമകരണം ചെയ്യണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് എ ആര്‍ നഗര്‍ സര്‍ക്കിള്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഭാരവാഹികള്‍ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ (മലപ്പുറം) എന്നിവര്‍ക്ക് നിവേദനം നല്‍കി. സ്വാതന്ത്യസമര നായകനും കൊളോണിയന്‍ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിച്ച വ്യക്തിയാണ് മമ്പുറം തങ്ങള്‍ ജാതിമത വ്യത്യാസമില്ലാത എല്ലാ വിഭാഗം ആളുകള്‍ക്കും സ്വീകാര്യനായ മമ്പുറം തങ്ങള്‍ എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറത്താണ് അന്ത്യവിശ്രമം കൊള്ളുന്നതെന്നും അതിനാല്‍ തന്നെ പഞ്ചായത്ത് ഓഫീസിന് പുതുതായി നിര്‍മിച്ച പ്രധാന കവാടത്തിന്ഖുത്തുബു സമാന്‍ മൗലദ്ദവീല സയ്യിദ് അലവി തങ്ങള്‍ മമ്പുറം എന്ന നാമകരണം ചെയ്യണമെന്നും സര്‍ക്കിള്‍ കമ്മിറ്റി ആവശ്യ...
Information

സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ അവസരം

നാഷണൽ എംപ്ലോയ്‌മെൻറ് സർവ്വീസിൽ 01-01-1995 മുതൽ 31-12-2024 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻകാല സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ എപ്രിൽ 30 വരെ അവസരം. ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഓഫീസിൽ ഹാജരായോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ റദ്ദായ രജിസ്‌ട്രേഷൻ പുതുക്കാമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു....
Job

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 27ന്

മലപ്പുറം : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27ന് രാവിലെ പത്ത് മുതൽ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള സംഘടിപ്പിക്കും. നാലോളം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ ഡ്രൈവർ, സോഫ്റ്റ്‌വെയർ ഡവലപ്പർ, കരിയർ അഡ്‌വൈസർ, പൈതൺ ഡവലപ്പർ, ഗ്രാഫിക് ഡിസൈനർ, വീഡിയോ എഡിറ്റർ, അക്കൗണ്ടന്റ്, ടെലി കോളർ എന്നീ തസ്തികകളടക്കം 200 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാവണം. പങ്കെടുക്കുന്നവർക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570....
Malappuram

വാഹന ഉടമകൾ ആധാർ അധിഷ്ഠിത മൊബൈൽ നമ്പർ വെബ്സൈറ്റിൽ ചേർക്കണം

കൊണ്ടോട്ടി : മോട്ടോര്‍ വാഹന വകുപ്പ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍. സി) ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കൊണ്ടോട്ടി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പരിവാഹന്‍ വെബ് സൈറ്റില്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് കൊണ്ടോട്ടി സബ് ആര്‍.ടി ഓഫീസിലെത്തി രാവിലെ 10:30 മുതല്‍ ഒരുമണി വരെയുള്ള സമയം പ്രയോജനപ്പെടുത്താം....
Other

അസ്മി സ്കൂൾ ഓഫ് പാരന്റിങ്   ദേശീയ സംഗമം സമാപിച്ചു; സൗദാബി തെന്നലക്ക് ഒന്നാം സ്ഥാനം

തിരൂർ: അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി  ഇൻസ്റ്റിറ്റ്യൂഷൻസ് നടപ്പിലാക്കിവരുന്ന അസ്മി സ്കൂൾ ഓഫ് പാരന്റിങ് പദ്ധതിയിൽ പങ്കാളികളായ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുത്ത രക്ഷിതാക്കളുടെ ദേശീയ സംഗമം 'ഹോപ്പ് 2025 'തിരൂർ നൂർ ലൈകിൽ സമാപിച്ചു. അസ്മി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള പിന്തുണ നൽകുന്നതിനും പഠനത്തിൽ തുണയാകുന്നതിനും രക്ഷിതാക്കൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്കൂൾ ഓഫ് പാരന്റിങ്..സ്കൂൾ തലത്തിൽ നടത്തിയ കോഴ്സിലും പരീക്ഷയിലും മികവ് പുലർത്തി തെരഞ്ഞെടുക്കപ്പെട്ടവരാണ് നാഷണൽ മീറ്റിൽ പങ്കെടുത്തത്.  ഫൈനൽ പരീക്ഷയിൽ തെന്നല ആലുങ്ങൽ ദാറുസ്സലാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സൗദാബി, ഇയ്യാട് അൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഫസീല, പെരുമണ്ണ അൽ നൂർ ഇസ്ലാമിക് സ്കൂളിലെ ശൈസ്ത എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിവിധ സെഷനുകൾക്ക് റുക്കിയ ടിച്...
Other

സമസ്ത: പരിഷ്കരിച്ച പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു; ചടങ്ങിൽ വിമർശനവുമായി വിദ്യഭാസ ബോർഡ് പ്രസിഡന്റ്

കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഒന്ന് മുതൽ നാല് വരെ പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങളുടെ പ്രകാശനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ  മൂസക്കുട്ടി ഹസ്റത്ത് അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ബോർഡ് അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്‌ലിയാർ വിഴിഞ്ഞം, ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ, എസ്.ഇ.എ  പ്രസിഡന്റ് മുസ്തഫ മാസ്റ്റർ മുണ്ടുപാറ,  എസ്.കെ.എം.എം.എ നേതാക്കളായ കെ. കെ. എസ്. തങ്ങൾ വെട്ടിച്ചിറ, കെ.പി കോയ, എസ്.കെ.ജെ.എം.സി.സി ഭാരവാഹികളായ സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, കെ.ടി ഹുസൈൻകുട്ടി മൗ...
error: Content is protected !!