Wednesday, June 24

Blog

പരപ്പനങ്ങാടിയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി മധ്യവയസ്‌കന് ദാരുണാന്ത്യം
Local news

പരപ്പനങ്ങാടിയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി മധ്യവയസ്‌കന് ദാരുണാന്ത്യം

പരപ്പനങ്ങാടി : പരപ്പനങ്ങാടി അയ്യപ്പന്‍കാവില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു. ചാലേരി സുബ്രമണ്യന്‍ ആണ് മരിച്ചത്. മൃതദേഹം ട്രോമാകെയര്‍ വളണ്ടിയര്‍മാരായ റാഫി ചെട്ടിപ്പടി, ഗഫൂര്‍ തമാന എന്നിവര്‍ ചേര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ എത്തിച്ചു.
Local news

മൂന്നിയൂരില്‍ 1150 സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് നല്‍കി

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 1150 സ്ത്രീകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. 202324 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെന്‍സ്ട്രല്‍ കപ്പ് വിതരണം സംഘടിപ്പിച്ചത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു. ഓരോ വാര്‍ഡിലേക്കും കുടുംബശ്രീ അയല്‍ക്കൂട്ടം മുഖേന നേരത്തെ പേര് തന്ന 50 പേര്‍ക്കാണ് മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്നത്. പരിപാടിയില്‍ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജാസ്മിന്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുനീര്‍ മാസ്റ്റര്‍, മെമ്പര്‍മാരായ ടി.പി സുഹറാബി, സഹീറ കൈതകത്ത്, ജംഷീന പൂവ്വാട്ടില്‍, സല്‍മ നിയാസ്, രാജന്‍ ചെരിച്ചിയില്‍, അഹമ്മദ് ഹുസൈന്‍, മര്‍വ്വ ഖാദര്‍, ടി.ഉമ്മുസല്‍മ, സി.ഡി.എസ് പ്രസിഡന്റ് വി.കെ ഷരീഫ, മെഡിക്കല്‍ ഓഫീസര്‍ ഡോ.റഫീഖ് പുള്ളാട്ട്, സെക്രട്ടറി സന്തോഷ് എന്നിവര്‍ സംബന്ധിച്ചു....
Local news

കുട്ടി അഹമ്മദ് കുട്ടി പൊതുരംഗത്ത് വിശുദ്ധി പുലർത്തിയ നേതാവ് : മുഈനലി തങ്ങൾ

മൂന്നിയൂർ:ചിന്തയിലും പ്രവർത്തനത്തിലും പ്രത്യേകത പുലർത്തിയ ഒരു വ്യക്തിത്വമായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. നിലപാടിൻ്റെയും, ആത്മാർത്ഥതയുടെയും, പൊതുരംഗത്ത് വിശുദ്ധിയുടെയും ആൾരൂപമായിരുന്നു അദ്ദേഹമെന്നും മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച കുട്ടി അഹമ്മത് കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അവഗണിക്കപ്പെടുന്നവരുടെ ഒരു ഐക്യം രൂപപ്പെടണം എന്ന് ആഗ്രഹിക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു കുട്ടി അഹമ്മദ് കുട്ടി എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സണ്ണി എം കപ്ലിക്കാട് പറഞ്ഞു. പരിസ്ഥിതിയാണ് മുഖ്യം, ദളിതർക്ക് അധികാരമില്ല, ആദിവാസികൾക്ക് ജീവിതമില്ല എന്നും തിരിച്ചറിഞ്ഞ ഒരു താത്വികനായിരുന്നു അദ്ദേഹം എന്ന് സണ്ണി കൂട്ടിച്ചേർത്തു. പ്രസിഡണ്ട് വിപി. ...
Entertainment

നടന്‍ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി ; നടിയുടെ പരാതിയില്‍ കേസെടുത്തു

നടന്‍ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘം ഇന്നലെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയസൂര്യക്കെതിരെ കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിര...
Entertainment

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ചു ; സംവിധായകനും ആറാട്ടണ്ണനും അലിന്‍ ജോസ് പെരേരയുമടക്കം 5 പേര്‍ക്കെതിരെ കേസ്

കൊച്ചി : സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ ഹ്രസ്വചിത്ര സംവിധായകന്‍ വിനീത്, 'ആറാട്ടണ്ണന്‍' എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര എന്നിവരുള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്. സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന യുവതിയെ ചിറ്റൂര്‍ ഫെറിക്കടുത്തുള്ള ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ഇക്കഴിഞ്ഞ ഏപ്രില്‍ 12നാണു സംഭവം. സിനിമയിലെ രംഗങ്ങള്‍ വിശദീകരിക്കാനെന്ന പേരില്‍ വിനീത് കെട്ടിയിടുകയും തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. സുഹൃത്തുക്കളായ അലിന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കും വഴങ്ങണമെന്നു വിനീത് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന. ബ്ലഡി നൈറ്റ് എന്ന പേരില്‍ വിനീത് ഹ്രസ്വചിത്രം പുറത്തിറക്കിയപ്പോള്‍...
Kerala

നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുകേഷിന് ആശ്വാസം ; അഞ്ച് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് ജില്ലാ സെഷന്‍സ് കോടതി

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിന് താത്കാലിക ആശ്വാസം. സെപ്റ്റംബര്‍ 3വരെ മുകേഷിന്റെ അറസ്റ്റ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി അറിയിച്ചിട്ടുണ്ട്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ , അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നടിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി മുകേഷ് കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്നും ബ്ലാക്‌മെയില്‍ ചെയ്യാന്‍ പരാതിക്കാരി ശ്രമിച്ചുവെന്നും മുകേഷ് ഹര്‍ജിയില്‍ ആരോപിച്ചു. ജാമ്യഹര്‍ജിയില്‍ കോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ വിശദീകരണം തേടി. മൂന്നിന് കേസില്‍ വിശദമാ...
Entertainment

അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുത്, അപമര്യാദയായി പെരുമാറുന്നവരെ ചെരുപ്പൂരി അടിക്കണം, തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കും ; വിശാല്‍

ചെന്നൈ : മലയാള സിനിമാ ലോകത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഞെട്ടലിലാണ് ഏവരും. പല താരങ്ങള്‍ക്കെതിരെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ പലരും പ്രതികരിക്കാതിരിക്കുമ്പോള്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തമിഴ് നടന്‍ വിശാല്‍. അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്ന് വിശാല്‍ പറഞ്ഞു. അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരുപ്പൂരി അടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍ ദേഹത്ത് കൈവയ്ക്കാന്‍ പിന്നീട് മടിക്കുമെന്നും നടന്‍ വിശാല്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. അവര്‍ മുതിര്‍ന്ന താരങ്ങളാണ്. പ്രസ്താവനയേക്കാള്‍ ആവശ്യം നടപടികളാണ്. തമിഴ് സിനിമയിലും തുറന്നുപറച...
Entertainment

സിദ്ധീഖിനെതിരെയായ യുവനടിയുടെ പരാതി ; മസ്‌ക്കറ്റ് ഹോട്ടലില്‍ പരിശോധന നടത്തി പൊലീസ്, തെളിവുകള്‍ ശേഖരിച്ചു

തിരുവനന്തപുരം : സിനിമയില്‍ അവസരം വാദ്ഗാനം ചെയ്ത് 2016ല്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് തന്നെ സിദ്ദിഖ് ബലാത്സംഗം ചെയ്‌തെന്ന യുവനടി നടന്‍ സിദ്ദിഖിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ പരിശോധന നടത്തി കന്റോണ്‍മെന്റ് എസിയുടെ നേതൃത്വത്തിലുള്ള സംഘം. ഹോട്ടല്‍ താമസ രേഖകളടക്കം പൊലീസ് ശേഖരിച്ചു. നിള തിയറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് കണ്ടെതെന്നും, ഇതിനു ശേഷം സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴി. ഡിജിപിക്ക് കൈമാറിയ നടിയുടെ പരാതി പ്രത്യേക സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പൊലീസിന് കൈമാറിയത്. ഇന്നലെ നടിയുടെ മൊഴിയെടുത്തു. പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇനി കൂടുതല്‍ തെളിവുകള...
Local news

താനൂര്‍ സബ്ജില്ല ജൂനിയര്‍ ഫുട്‌ബോള്‍ മത്സരം ; ചെട്ടിയാന്‍ കിണര്‍ ജിഎച്ച്എസ്എസ് ജേതാക്കള്‍

താനൂര്‍ സബ്ജില്ല ജൂനിയര്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ചെട്ടിയാന്‍ കിണര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജേതാക്കളായി. കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കറി സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് ചെട്ടിയാന്‍ കിണര്‍ ജിഎച്ച്എസ്എസ് ജേതാക്കളായത്. താനൂര്‍ സബ് ജില്ല തല ഗെയിംസ് മത്സരങ്ങള്‍ എ.ഇ.ഒ ശ്രീജ രാജീവ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ ബിജു പ്രസാദ് ,സബ്ജില്ല സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് സെക്രട്ടറി ജാബിര്‍ .ടി, സെലക്ഷന്‍ കമ്മറ്റി അംഗങ്ങളായ ഷംസു ദ്ദീന്‍ എം, സായൂണ്‍ എ.കെ, എം മുഹമ്മദ് മുസ്ഥഫ എന്നിവര്‍ സംബന്ധിച്ചു...
Local news

വ്യാപാരി വ്യവസായി തിരൂരങ്ങാടി മണ്ഡലം തിരൂരങ്ങാടി മണ്ഡലം ജനറല്‍ ബോഡിയും ജില്ലാ ഭാരവാഹികള്‍ക്ക് സീകരണവും നല്‍കി

തിരൂരങ്ങാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം ജനറല്‍ ബോഡിയും ജില്ലാ ഭാരവാഹികള്‍ക്ക് സീകരണവും പുതിയ മണ്ഡലം ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുകയും ചെയ്തു. . കേരള വ്യാപാരി വ്യവസായ ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം ജനറല്‍ബോഡി യോഗം ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് ചെമ്മാട് വ്യാപാരി ഭവനില്‍ വച്ച് നടന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മണ്ഡലം പ്രസിഡന്റുമായിരുന്ന മുജീബ് ദില്‍ദാര്‍ അധ്യക്ഷത വഹിച്ച യോഗം മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഉസമാന്‍ കൊടിഞ്ഞി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ബഷീര്‍ കാടാമ്പുഴ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ പുതിയ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡണ്ടായി ഇബ്രാഹീംകുട്ടി തെയ്യാല, മണ്ഡലം ജനറല്‍ സെക്രട്ടറിയായി ഫിറോസ് സറാമിക് ,മണ്ഡലം ട്രഷറര്‍ സിദ്ധീഖ് പനക്കല്‍ എന്...
Local news

തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

തിരൂരങ്ങാടി : തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ കീഴിൽ 9 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള 150 കുട്ടികൾക്കായി ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം തിരൂരങ്ങാടി തഹസിൽദാർ,പി ഓ സാദിഖ് നിർവഹിച്ചു, ചടങ്ങിൽ കേരള മുൻ സന്തോഷ് ട്രോഫി താരം ആസിഫ് സഹീർ, കുട്ടികൾക്കായുള്ള ജേഴ്സിയുടെ പ്രകാശനം, ആമിയ ഗോൾഡൻ ഡയമണ്ട് മാനേജിംഗ് ഡയറക്ടർ സൽമാന് നൽകിക്കൊണ്ട് നിർവഹിച്ചു. കുട്ടികൾക്കുള്ള സ്പോർട്സ് ക്വിറ്റിന്റെ ഉദ്ഘാടനം ജെംസ് പബ്ലിക് സ്കൂൾ മാനേജിംഗ് ഡയറക്ടർ പി എം അഷ്റഫ് നിർവഹിച്ചു. ക്യാമ്പ് അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോക്ടർ സക്കീർ ഹുസൈൻ നിർവഹിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ ഇന്റർ സ്കൂൾ ക്വിസ് മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു, ക്വിസ് മത്സരത്തിൽ എടരിക്കോട് പി കെ എം എച്ച് എസ് സ്കൂൾ ടീം വിജയികളായി രണ്ടാം സ്ഥാനം രാജാസ് ഹൈസ്കൂൾ കോട്ടക്കലും, മൂന്നാം ...
Local news

ആനങ്ങാടി റെയിൽവെ ഗേറ്റിൽ മേൽപാലം പണിയണം ; സിപിഐ എം ബഹുജന മാർച്ചും ധർണ്ണയും

വള്ളിക്കുന്ന് : ആനങ്ങാടി റെയിൽവെ ഗേറ്റിൽ മേൽപാലം പണിയണമെന്നാവശ്യപ്പെട്ട് സിപിഐ എം വള്ളിക്കുന്ന് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന മാർച്ചും ധർണ്ണയും നടന്നു. അത്താണിക്കലിൽ നിന്നും ആരംഭിച്ച മാർച്ച് റയിൽവെ ഗേറ്റിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന ധർണ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം പി നന്ദകുമാർ എംഎൽ എ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മറ്റിയംഗം പി ഹൃഷികേശ് കുമാർ അധ്യക്ഷനായി. ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരൻ, ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ്, വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, ബ്ലോക്ക് പഞ്ചായത്തംഗം പി ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കുമാർ കോട്ടാശ്ശേരി, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി സുനിൽ കുമാർ, ടി വി രാജൻ, ലോക്കൽ കമ്മറ്റിയംഗം പ്രേമൻ പരുത്തിക്കാട് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കായമ്പടം വേലായുധൻ സ്വാഗതവും ലോക്കൽ കമ്മറ്റിയംഗം പി വിജയൻ നന്ദിയും പറഞ്ഞു....
Local news

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു

പരപ്പനങ്ങാടി : നഗരസഭ പരിധിയിലെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. സൂപ്പി കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് ഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖൈറുന്നുസ താഹിര്‍, കൗണ്‍സിലര്‍മാരായ ഫൗസിയ സിറാജ്, റസാഖ് തലക്കലകത്ത്, സ്‌കൂള്‍ എച്ച്എം ബെല്ല ടീച്ചര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വാസുദേവന്‍, ജയന്തി സിസ്റ്റര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ് എന്നിവര്‍ സംസാരിച്ചു....
Local news

വയനാടിന് കൈത്താങ്ങായി ഒളകര ജി എൽ പി സ്കൂൾ

തിരൂരങ്ങാടി: വയനാടിനെ ഹൃദയത്തോട് ചേർത്തുനിർത്തി ഒളകര ജി.എൽ.പി.സ്കൂൾ. ദുരിതബാധിതരുടെ പുനരധിവാസത്തിനായി കുരുന്നുകൾ 13000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. പ്രസ്തുത സഹായ നിധിയിലേക്ക് തൻ്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് നൽകി ഒന്ന് എ ക്ലാസിൽ പഠിക്കുന്ന ആൻവി വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു. സമാഹരിച്ച സംഖ്യ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തിരൂരങ്ങാടി തഹസിൽദാർ പി ഒ സാദിഖിനെ ഏൽപ്പിച്ചു. ചടങ്ങിൽ ഡപ്യൂട്ടി തഹസിൽദാർ ഗോവിന്ദൻ കുട്ടി, പ്രധാനാധ്യാപകൻ കെ.ശശികുമാർ , പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ്,എസ്.എം.സി ചെയർമാൻ കെ എം പ്രദീപ്കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, ഷീജ സി ബി ജോസ്, ഹരിത കെ ,സ്വദഖത്തുള്ള കെ എന്നിവർ സംബന്ധിച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.എ. വുമൺ സ്റ്റഡീസ് സീറ്റൊഴിവ് സർവകലാശാലാ പഠനവകുപ്പിലെ എം.എ. വുമൺ സ്റ്റഡീസ് കോഴ്‌സിന് എസ്.സി. - 2, ഒ.ബി.എച്ച്. - 1 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 10.30 മണിക്ക് വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. മേൽ പറഞ്ഞ വിഭാഗങ്ങളുടെ അഭാവത്തിൽ എസ്.സി.ബി.സി. മാനദണ്ഡപ്രകാരം മറ്റു വിഭാഗങ്ങളെ പരിഗണിക്കും. ഫോൺ: 8848620035, 9497785313. പി.ആർ. 1241/2024 പേരാമംഗലം സി.സി.എസ്.ഐ.ടി.യിൽ എം.സി.എ. / ബി.സി.എ. സീറ്റൊഴിവ്   തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ ബി.സി.എ. / എം.സി.എ. കോഴ്സുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷൻ ലിങ്ക് വഴി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. എസ്....
Kerala

‘ അമ്മ ‘ പിരിച്ചു വിട്ടു ; മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കും പിന്നാലെ താരസംഘടനയായ 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു. 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ഇന്നു ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. നേരത്തെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധീഖ് രാജിവച്ചിരുന്നു. അതിനു പിന്നാലെ ഭാരവാഹികളായ ബാബുരാജ്, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള നിരവധി താരങ്ങള്‍ക്ക് നേരെ ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ അമ്മ സംഘടനയില്‍ തന്നെ ഭിന്നിപ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് 'അമ്മ' സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരി...
Accident

താനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

താനൂർ: ഓലപ്പീടികയിൽ വാഹന അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓലപ്പീടിക സ്വദേശിയായ ജിജെഷ് എന്ന യുവാവ് ആണ് മരണപെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ.
Breaking news, Calicut

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ അക്രമം; 2 പേർ പിടിയിൽ

താനൂർ: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ സ്കൂട്ടറിലെത്തിയ യുവാക്കളെ മർദ്ദിച്ചവശരാക്കി. ഒഴുർ കതിർകുളങ്ങര സ്വദേശി നെല്ലിക്കപറമ്പിൽ സൈദലവി യുടെ മകൻ അബ്ദുറഹീം (23), ഒഴുർ പുന്നക്കൽ മുബഷീർ (23) എന്നിവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ഒഴുർ ഹാജിപ്പടിയിൽ വെച്ചാണ് സംഭവം. റഹീമും സുഹൃത്തും കതിർ കുളങ്ങരയിൽ നിന്നും കോറാട്ടേക്ക് പോകുമ്പോൾ 5.30 ൻ ഒഴുർ ഹാജിപ്പടിയിൽ എത്തിയപ്പോൾ, കുരുവട്ടശ്ശേരിയിൽ നിന്ന് ഒഴുർ ഭാഗത്തേക്ക് പോകുന്ന ഘോഷയാത്ര സംഘം എത്തി. സ്കൂറ്റർ ഒതുക്കി വെക്കാൻ പറഞ്ഞതിനെ തുടർന്ന് ഓരത്തേക്ക് മാറ്റുന്നതിനിടെ ഘോഷയാത്ര സംഘത്തിൽ പെട്ട ചിലർ മർദ്ദിക്കുകയായിരുന്നു.സ്കൂട്ടറിന്പിറകിൽ ഇരിക്കുകയായിരുന്ന അബ്ദുറഹീമിനെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തെ മതിലിൽ ചേർത്ത് ഇടിക്കുകയും ചെയ്തു. പിന്നീട് സംഘമായി എത്തി 7 പേർ ചേർന്ന് മർദ്ദിച്ച് അവശനാക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ...
Local news

യുവജന കൂട്ടായ്മയുടെ ശ്രമം ഫലം കണ്ടു ; പള്ളിപ്പടിയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചു

തിരൂരങ്ങാടി: വർഷങ്ങളോളം വോൾട്ടേജ് ക്ഷാമം രൂക്ഷമായിരുന്ന പള്ളിപ്പടി അട്ടക്കുഴിങ്ങര പ്രദേശത്തുകാർക്ക് ആശ്വാസത്തിന് വഴിയൊരുങ്ങി. കഴിഞ്ഞ ദിവസമാണ് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് ആവശ്യമായ പോസ്റ്റുകൾ ഉൾപ്പെടെ സ്ഥാപിക്കുന്ന പ്രാരംഭ നടപടികൾ ആരംഭിച്ചത്. പള്ളിപ്പടിയിലെ യുവജന കൂട്ടായ്മയുടെ നിരന്തര ശ്രമഫലമായാണ് കേന്ദ്രസർക്കാറിൻ്റെ ആർ.ഡിഎസ്എസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ഭാഗത്ത് ട്രാൻസ്ഫോമർ കൊണ്ടുവരാനായത്. എ ഐ വൈ എഫ് പള്ളിപ്പടി യൂണിറ്റ് സമ്മേളന പ്രമേയത്തിലൂടെ തുടങ്ങിയ ആവശ്യം യുവജനങ്ങൾ ഏറ്റെടുക്കുകയും അത് സാക്ഷാത്കരിക്കുകയുമാണ് ഉണ്ടായത്.ട്രാൻസ്ഫോർമറിന്റെ വർക്ക് പൂർത്തിയാകുന്നതോടെ യുവജനങ്ങൾ ആവശ്യപ്പെട്ടിരുന്ന പാലത്തിങ്ങലിൽ നിന്നും പള്ളിപ്പടിയിലേക്ക് വരുന്ന റിവർ ക്രോസ് ലൈൻ മാറ്റി സ്ഥാപിക്കണമെന്നും ഈ പ്രദേശത്തെ സിംഗിൾ ഫൈസ് ത്രീ ഫൈസാക്കി ഉയർത്തി ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കണമെന്നും യുവജന കൂട്ടായ്മ ഉദ്യോഗസ...
Local news

കാരുണ്യ മെഡിക്കൽ സ്റ്റോർ ഉടൻ പ്രാവർത്തികമാക്കണം ; എൻ.എഫ്.പി. ആർ.

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധാരണക്കാരായ പൊതുജനങ്ങള്‍ക്കായി ലഭിക്കേണ്ട കാരുണ്യ മെഡിക്കല്‍ സേവനം ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് നിവേദനം നല്‍കി. പൊതുജനങ്ങള്‍ക്ക് വിലകുറഞ്ഞ മരുന്നു ലഭിക്കേണ്ടുന്ന പ്രവര്‍ത്തി നീട്ടി കൊണ്ടുപോകുന്നതു ചില സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ സംരക്ഷിക്കുന്നതിനാണോ എന്ന് നാട്ടുകാരും സംശയിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച കെ .എം. സി. എല്‍ നു കീഴിലുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍എഫ്പിആര്‍ ആവശ്യപ്പെട്ടു നിവേദന സംഘത്തില്‍ എന്‍ .എഫ് .പി. ആര്‍ ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്ത് , മനാഫ് താനൂര്‍, നീയാസ് അഞ്ചപ്പുര, ബിന്ദു തിരിച്ചിലങ്ങാ...
Kerala

മുകേഷ്, ജയസൂര്യ, മണിയന്‍പ്പിള്ള രാജു, ഇടവേള ബാബു ; പ്രമുഖ നടന്മാരുടെ പേരെടുത്ത് പറഞ്ഞ് ദുരനുഭവം പങ്കുവച്ച് നടി

തിരുവനന്തപുരം : മുകേഷ്, ജയസൂര്യ അടക്കമുള്ള പ്രമുഖ നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീര്‍. മുകേഷ്, ജയസൂര്യ എന്നിവര്‍ക്ക് പുറമെ മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേര് പറഞ്ഞാണ് മിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചത്. ഇന്നസെന്റിനോട് പരാതി പറഞ്ഞപ്പോള്‍ അമ്മയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയില്‍ ചേരാന്‍ ശ്രമിച്ചപ്പോള്‍ മുകേഷ് അടങ്ങിയ സംഘം തടഞ്ഞു. താന്‍ അറിയാതെ നുഴഞ്ഞ് അമ്മയില്‍ കയറാമെന്ന് വിചാരിച്ചല്ലേ എന്ന് ചോദിച്ച മുകേഷ് താന്‍ അറിയാതെ ഒന്നും മലയാള സിനിമയില്‍ നടക്കില്ലെന്നും പറഞ്ഞു. പിന്നീട് അമ്മയിലെ കമ്മറ്റി മെമ്പേഴ്‌സിന് തന്നെ അറിയില്ലെന്നാണ് ലഭിച്ച മറുപടി. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘമാണ് അക...
Local news

എ.ആര്‍.നഗറില്‍ നിന്നും കാണാതായ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എ.ആര്‍.നഗര്‍ : കൊടുവായുരില്‍ കാണാതായ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേരത്തുപറമ്പില്‍ രവി (47) യെയാണ് കൊടുവായൂര്‍പാടം തോട്ടില്‍ മാരാത്ത് കടവിനടുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെറിയ മാസികാസ്വാസ്ഥ്യമുള്ള ഇയാളെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരൂരങ്ങാടി പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പിന്നീട് തിരൂരങ്ങാടി താലൂക്കാശൂപത്രിയിലെ പരിശോധനക്കു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പിതാവ്: പരേതനായ ചേരത്തുപറമ്പില്‍ ചിന്നന്‍. മാതാവ്: ശാന്തകുമാരി. സഹോദരന്‍: ശ്രീധരന്‍....
Local news

കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസില്‍ സ്ഥിരം പോസ്റ്റ് മാന്‍ ഇല്ല ; എംപിക്ക് നിവേദനം നല്‍കി യൂത്ത് ലീഗ്

വേങ്ങര : കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസ് പരിധിയിലെ പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എആര്‍ നഗര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് നിവേദനം നല്‍കി. 1500 ഓളം വീടുകളാണ് പോസ്റ്റ് ഓഫീസ് പരിധിയിലുള്ളത്. എന്നാല്‍ ഇവിടെ പോസ്റ്റ്മാന്റെ അഭാവത്തില്‍ പലപ്പോഴും കത്തുകള്‍ ആവശ്യക്കാര്‍ക്ക് ലഭിക്കാറില്ല. എആര്‍ നഗര്‍, കണ്ണമംഗലം, പെരുവള്ളൂര്‍, വേങ്ങര പഞ്ചായത്ത് പരിധികളിലെ 1500 ഓളം വീടുകള്‍ ഉള്‍പ്പെടുന്ന പോസ്റ്റ് ഓഫീസില്‍ സ്ഥിരം പോസ്റ്റ് മാന്‍ ഇല്ല. ഇതിനൊരു പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് എംപിക്ക് നിവേദനം നല്‍കിയത്. പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളായ യാസര്‍ ഒള്ളക്കന്‍ , കെ കെ സക്കരിയ , മുസ്തഫ ഇടത്തിങ്ങല്‍. റഷീദ് കൊണ്ടണത്ത്, സി.കെ ജാബിര്‍ , കെ. കെ മുജീബ്, പി അഷറഫ് ബാവുട്ടി. എന്നിവര്‍ സംബന്ധിച്ചു....
Local news

വെളിമുക്ക്‌ ആലുങ്ങൽ സ്വദേശി ജിസാൻ അബു അരീഷിൽ മരണപ്പെട്ടു

ജിസാൻ അബു അരീഷിൽ ജോലി ചെയ്തു വരികയായിരുന്ന വെളിമുക്ക്‌ ആലുങ്ങൽ സ്വദേശി ഇല്ലിക്കൽ അബ്ദുൽ നസീർ (52 വയസ്സ്‌) ഹൃദയാഘാതം മൂലം മരണപ്പെട്ടു.ജിസാൻ അബു അരീഷിലെ ബകാലയിൽ രണ്ട്‌ വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്ന നസീർ ആർദ്ദ,തായിഫ്‌ എന്നിവിടങ്ങളിലും ദീർഘകാലം പ്രവാസം അനുഷ്ടിച്ചിട്ടുണ്ട്‌. ജിസാൻ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. മുഹമ്മദ്കുട്ടി ഖദീജ ദമ്പതികളുടെ മകനാണ് മരണപ്പെട്ട നസീർ.ഭാര്യ സുനീറ.സുഹാദ്‌,ഫസ്ലുൽ ഫാരിസ,അസ്ലഹ തുടങ്ങിയവർ മക്കളുമാണ്....
Local news

ബീവറേജിൽ നിന്നും മദ്യം വാങ്ങി വരുന്നവരെ എക്സ്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ഭീഷണിപ്പെടുത്തി മദ്യവും പണവും വാങ്ങി തട്ടിപ്പ് ; രണ്ടുപേർ എക്സ്സൈസിന്റെ പിടിയിൽ

പരപ്പനങ്ങാടി : ബീവറേജ് ഷോപ്പിൽ നിന്നും മദ്യം വാങ്ങി വരുന്നവരെ എക്സൈസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഭീഷണിപ്പെടുത്തി മദ്യവും പണവും വാങ്ങി മദ്യം മറിച്ച് വില്പന നടത്തുന്ന രണ്ടുപേരെ തട്ടിയെടുത്ത മദ്യം വിൽക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മഖ്ബൂൽ, ലജീദ് എന്നിവരാണ് പിടിയിലായത്. അരിയല്ലൂരിൽ കൊടക്കാട് മണ്ണട്ടാമ്പാറ ഭാഗത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്ന് 9 ലിറ്റർ മദ്യവും ഇവർ ഉപയോഗിച്ച ബജാജ് പൾസർ ബൈക്കും പിടിച്ചെടുത്തു.  കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രതികൾ രാമനാട്ടുകര, കൂട്ടു മൂച്ചി, കോട്ടക്കടവ് എന്നീ ബീവറേജ് ഔട്ട്ലെറ്റുകൾ കേന്ദ്രീകരിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പലരിൽ നിന്നും മദ്യവും പണവും തട്ടിയെടുക്കുന്നതായി പരാതി ഉയർന്ന...
Malappuram

മലപ്പുറം മണ്ഡലം നവകേരള സദസ്സ്: ബാക്കി തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

മലപ്പുറം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലും നടത്തിയ നവകേരള സദസിന്റെ സംഘാടകവുമായി ബന്ധപ്പെട്ട് മലപ്പുറം നിയോജക മണ്ഡലത്തിൽ ബാക്കി വന്ന തുക 4,97,448 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. വിവിധ മണ്ഡലങ്ങളിൽ സംഘാടക സമിതിയുടെ കൈവശം ബാക്കിയുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനുള്ള സംയുക്ത സംഘാടകസമിതിയുടെ തീരുമാന പ്രകാരമാണിത്. മലപ്പുറം മണ്ഡലം സംഘാടകസമിതി ചെയർമാനായ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ, വൈസ് ചെയർമാൻ കെ പി ഫൈസൽ എന്നിവർ ചേർന്ന് ജില്ലാ കളക്ടർക്ക് ചെക്ക് കൈമാറി....
Local news

കെ .എസ്. ഇ.ബി. നോർത്തൺ റിജിയണിലെ ഓഫീസഴ്സിനെ എൻ എഫ്.പി. ആർ. ആദരിച്ചു

തിരൂരങ്ങാടി : കെ.എസ്.ഇ.ബി.യുടെ നോർത്തൺ റിജിയണിൽ 2021,2022&2023 കാലഘട്ടത്തിൽ ഏറ്റവും കുറവ് ആക്സിഡൻറ് രേഖപ്പെടുത്തിയ തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ ഡിപ്പാർട്ട്മെൻറ് ഓഫീസേഴ്സിനെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ .എഫ് .പി .ആർ) ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ .പി വേലായുധനെ പൊന്നാടയണിയിച്ചു. താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് ഭാരവാഹികളായ നിയാസ് അഞ്ചപുര, ബിന്ദു തിരിച്ചിലങ്ങാടി, സുലൈഖ സലാം പരപ്പനങ്ങാടി ,എ പി അബൂബക്കർ വേങ്ങര , എന്നിവർ മെമ്മോണ്ടം കൈമാറി. ചീഫ് സേഫ്റ്റി ഓഫീസർ സ്മിത (ഇ.ഇ) , സേഫ്റ്റി ഓഫീസർമാർ, എ.എ.ഇ റൈഹാനത്ത്. ഒ സുപ്രിയ , പി .വി രതി, തിരൂരങ്ങാടി ഡിവിഷനിലെ അസിസ്റ്റൻറ് എൻജിനീയർമാർ എന്നിവർ പങ്കെടുത്തു....
Malappuram

തിരൂരിനെ യങ്ങ് ആക്കാനായി ശീമാട്ടി യങ്ങ് ; ഉദ്ഘാടനം നിർവഹിച്ച് ബീന കണ്ണൻ

തിരൂർ : പ്രമുഖ വസ്ത്രവ്യാപാര സ്ഥാപ്നമായ ശീമാട്ടിയുടെ യുവതീയുവാക്കൾക്കായുള്ള ബ്രാൻഡ് 'ശീമാട്ടി യങ്ങി'ന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരിൽ പ്രവർത്തനം ആരംഭിച്ചു. ശീമാട്ടി സി.ഈ.ഓ ശ്രീമതി ബീന കണ്ണൻ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ചു. വുമൺസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നീ വിഭാഗങ്ങളിൽ മൂന്ന് നിലകളിലായാണ് തിരൂരിൽ യങ്ങ് ഒരുങ്ങിയിട്ടുള്ളത്. സ്ത്രീകളുടെ മാത്രം കാഷ്വൽ വസ്ത്രങ്ങളുടെ സ്റ്റോർ ആയിരുന്ന ശീമാട്ടി യങ്ങിനെ കിഡ്സ്‌, മെൻസ് ആൻഡ് വുമൺസ് വെയർ ഫോർമാറ്റിലേക്ക് മാറ്റിക്കൊണ്ടാണ് തിരൂരിലെ പുതിയ ശീമാട്ടി യങ്ങിന്റെ വരവ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും കുട്ടികളുടെയും ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് 12000 സ്‌ക്വയർ ഫീറ്റിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്. "ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെന്ഡുകളെ ഉപഭോക്താക്കൾക്ക് ശീമാട്ടി യങ്ങിൽ കാണാൻ സാധിക്കും. ഉയർന്ന നിലവാരവും ...
Malappuram

അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാന്‍ അനുവദിച്ചില്ല ; ഹാജിയാര്‍പള്ളി മുതുവത്ത് പറമ്പില്‍ വിവാദം

മലപ്പുറം: ഹാജിയര്‍പള്ളി മുതുവത്ത് പറമ്പില്‍ അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാന്‍ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. കാരാത്തോട് ഇന്‍കെല്‍ വ്യവസായ സിറ്റിയിലെ ഇന്‌കെലിലെ ഹോളോബ്രിക്‌സ് നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായ മിറാജുല്‍ മൊല്ല എന്ന അതിഥി തൊഴിലാളിയുടെ മകന്‍ റിയാജ് മൊല്ല എന്ന എട്ടു വയസ്സുകാരന്റെ ഖബറടക്കത്തെ ചൊല്ലിയാണ് വിവാദങ്ങള്‍ ഉണ്ടായത്. സോഷ്യല്‍ മീഡിയയിലും ഈ വിഷയം പുകഞ്ഞു കൊണ്ടിരിക്കുന്നു. മഹല്ല് കമ്മിറ്റിയുടെ ധാര്‍ഷ്ട്യം ആണെന്നും നാടിന് നാണക്കേടാണെന്നും നാട്ടുകാര്‍ പറയുന്നു. ഇന്‍കെല്‍ വ്യവസായ സിറ്റിയിലെ ജലസംഭരണിയില്‍ വീണാണ് കാരാത്തോട് ജിഎംഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ റിയാജ് മൊല്ല മരിച്ചത്. കബറടക്കം നിശ്ചയിച്ച സമയത്തിന്റെ ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് മുത്തുവത്ത് പറമ്പിലെ മസ്ജിദ് നൂര്‍ കമ്മിറ്റി ഭാരവാഹികള്‍ ഖബറടക്കാന്‍ അനുവദിക്കില്ലെന്ന...
Local news

വെളിമുക്കില്‍ ഓവര്‍ബ്രിഡ്ജ് വേണം ; എം.പി.ക്ക് നിവേദനം നല്‍കി മുസ്ലിം ലീഗ് കമ്മറ്റി

തിരൂരങ്ങാടി : വെളിമുക്ക് അങ്ങാടിയില്‍ ദേശീയപാതക്ക് മുകളില്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കുന്നുതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം ലീഗ് കമ്മറ്റി ഇ.ടി. മുഹമ്മത് ബഷീര്‍ എം.പി.ക്ക് നിവേദനം നല്‍കി. ദേശീയപാത വികസനം മൂലം വെളിമുക്ക് അങ്ങാടി രണ്ടായി വിഭജിക്കപ്പെടുകയും ജനങ്ങള്‍ കൂടുതല്‍ യാത്രാ ദുരിതം നേരിടുകയും ചെയ്യുന്നുണ്ടെന്നും നിവേദനത്തില്‍ പറഞ്ഞു. നൂറ്റാണ്ടുകളായി പഴക്കമുള്ളതും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുകയും ചെയ്യുന്ന കാട്ടുവാച്ചിറ ഭഗവതി ക്ഷേത്രം റോഡിന് കിഴക്ക് വശത്തും ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം റോഡിന് പടിഞ്ഞാറ് ഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്. വെളിമുക്ക് ടൗണ്‍ ജുമാമസ്ജിദ് വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്ക്, മൃഗാശുപത്രി, മതപഠന ശാലകള്‍ തുടങ്ങിയവയും റോഡിന് ഇരു വശങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇതു കാരണം ഭക്തജനങ്ങള്‍...
error: Content is protected !!